*✿═══════════════✿*
*ആറ്റൽ നബി... ﷺ*
*✿═══════════════✿*
ഖൽബിന്റെ കണ്മുനകളിൽ നനവ് പടർന്നിട്ടുണ്ട്
വാക്കും വരയും വർണനയും കണ്ട് ഞാൻ നിസഹായ ഭാവത്തിൽ ഇരിക്കുകയാണ്
*എവിടെയും എത്താൻ കഴിയാത്ത അല്പ വക്കുകളിലെ ഇഷ്ടക്കാരി ഇന്നും ഇശ്‌ഖിന്റെ കാര്യത്തിൽ പരാജയത്തിന്റെ പടു കുഴിയിൽ തന്നെ*
മൊഞ്ചിലും മൊഞ്ചുള്ള തങ്ങൾ ﷺമദീനയിൽ വാഴും തിങ്കൾ ﷺ
نعم سرى طيف من اهوى فارقني والحب يعترض اللذات باالالم
*പ്രേമ ഭാജനത്തിനോടുള്ള സ്നേഹം എല്ലാ രുചികളെയും നഷ്ട പെടുത്തിയത് പോലെ*
അടങ്ങാത്ത പ്രണയ ലോകത്തേക്ക് ആഴ്‌ന്നിറങ്ങാൻ എന്റെ ഖൽബും വെമ്പൽ കൊള്ളുകയാണ്
*പക്ഷെ ! എവിടെയോ, എന്തോ ഒരു നീറ്റൽ അതന്നെ ലക്ഷ്യത്തിൽ നിന്നും വഴുതി വീഴ്ത്തി കളയുന്നു.*
ഇത്തിരി സ്വലാത്ത് കൊണ്ട് തികയാത്ത മനസംതൃപ്തി യാവാം
ഒത്തിരി ഇഷ്ടം നേടാൻ കഴിയാത്ത ഹൃദയത്തിന്റെ പിടച്ചിലാവാം
*ഖൽബിൽ എവിടെയോ, വെളിച്ചം കാണാത്ത ഇരുട്ട് എന്നെ പിടി കൂടിയിട്ടുണ്ട് 'സ്വലാത്തിൽ അഭയം പ്രാപിച്ചത് കൊണ്ട് കാഴ്ച എന്നിൽ മങ്ങിയില്ലെന്ന് മാത്രം*
*തൂക്കുമരത്തിലേറ്റാൻ സജ്ജമാക്കിയ ശത്രുക്കളുടെ മുന്നിൽ നിന്നപ്പോഴും ഈ സ്ഥാനത്തിൽ മുഹമ്മദ് നബി ﷺ ആയിരുന്നു വെങ്കിൽ, എന്ന ഒരു സാങ്കൽപിക വാക്ക് പറഞ്ഞാൽ നിന്നെ വിട്ടേക്കാം എന്ന് ശത്രുക്കൾ പറഞ്ഞപ്പോൾ, "എന്നെ ഇഞ്ചിഞ്ചായി നുറുക്കിയാലും, ഈ കൊലക്കയറിൽ വെച്ച് എന്നെ വലിഞ്ഞുമുറുകിയാലും, അറബിക്കടലിന് തിരമാലകളുടെ നടുവിലേക്ക് എന്നെ വലിച്ചെറിഞ്ഞാലും, എന്റെ ഹൃദയത്തിലെ രാജാവ് ലോകത്തിന്റെ നേതാവ് മുത്ത് നബിയുടെ ﷺ കാലിൽ ഒരു മുള്ളു തറക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല, എന്ന് വിളിച്ചു പറഞ്ഞ, ധീര യോദ്ധാവായി തൂക്കു മരത്തിലേക്ക് നടന്നു നീങ്ങിയ ഖുബൈബ് رضي اللّه عنه {സൈദുബ്നു ദസിന} തങ്ങളുടെ പോലെയുള്ള പ്രണയവും എന്നിൽ ഇല്ല തണിയേﷺ....*
എങ്കിലും ആരുടെയോ വാക്കിൽ പ്രതിഫലിച്ച പ്രണയം എന്നെ വരിഞ്ഞു മുറുക്കിയതാണ് നിധിയെ ﷺ
കഷ്ടതകൾ എനിക്ക് ലഘുകരിച്ചു
ഇഷ്ടങ്ങൾ എന്നിൽ നിറച്ച നബിയെ ﷺ
മദീനയെക്കാൾ മറ്റൊരു സുന്ദരമായ പ്രണയ ഭൂമിയെ കുറിച്ച് ഞാൻ കേട്ടിട്ടില്ല കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല സയ്യിദരെ ﷺ
*ആ പുണ്യ മണ്ണിൽ എന്റെ ഉപ്പാപ്പയുടെ ﷺചാരെ എനിക്ക് അഭയം തരണേ -ആരും കാണാത്ത എന്നിലെ വേദനകൾ ഇറക്കി വെച്ച് ഉപ്പാപ്പാന്റെ സ്നേഹതണലിൽ വിശ്രമിക്കാനുള്ള ഔദാര്യം ഈ പാപിക്ക് അരുൾ ചെയ്യണേ നാഥാ*
الله ﷻ
നീ നൽകിയ ഏറ്റവും വലിയ ഭാഗ്യമാണ് ഈ ജന്മം അതും മുത്തിന്റെ ﷺപേര മകളായ് നീ വല്ലാത്ത ഔദാര്യവാൻ തന്നെയാണ്
*ഒന്നുമില്ലാത്ത പാപിക്ക് അങ്ങനെ ഒരു സൗഭാഗ്യം തന്നില്ലേ, സർവ്വ സ്തുതിയും നിനക്ക് തന്നെ*
അല്ലാഹുവേ, എന്റെ ശരീരത്തിന് നീ സൗഖ്യം നല്‍കേണമേ! എന്റെ കാഴ്ചക്ക് നീ സൗഖ്യം നല്‍കേണമേ! കണ്ണിന്റെയും ശരീരത്തിന്റെയും സൗഖ്യം നില നിർത്തി തരണേ മാന്യനും സഹനശീലനുമായ അല്ലാഹു അല്ലാതെ ആരാധ്യനില്ല, ഉന്നതനായ അർശിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു.
*ഞങ്ങൾക്ക് വേണ്ടി കാലങ്ങൾക്ക് മുൻപ് പോലും നിന്നോട് തേടിയ ഒരു നേതാവിനെ ﷺഅല്ലാതെ ഞങ്ങൾ ആരെ സ്നേഹിക്കണം . ആ തിരു ﷺപ്രണയം ഞങ്ങളിൽ ചൊരിയണം കൊനെ , ആ സ്നേഹ ചോട്ടിൽ ഞങ്ങളെ ഉറക്കണം നാഥാ*
അറ്റമില്ലാത്ത ലോകമാണ് മോഹിക്കുന്നതെന്ന് ബോധ്യ മുണ്ട്
നിന്റെ ഔദാര്യം മാത്രമാണ് പ്രതീക്ഷ
കൈ വെടിയരുതേ-പരാജയത്തിന്റെ പടുകുഴിയിലേക്ക് അടി തെറ്റി വീണു പോവും, രക്ഷയാവണേ -സനദീ ﷺസ്നേഹ കടലെന് സയ്യിദീ ﷺ
*ആവത് ആക്കു*
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments