*കവിതയെഴുതിയ കഥന മൊഴികൾ കവിളിൽ മഷി ചാർത്തുമ്പോൾ ഉള്ളു നീറിയ ഒത്തിരി ഇഷ്ടം സ്വലവാത്തായി അധരം മൊഴിയുന്നു*
കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടു താജരെന് ﷺഎൻ സജല മിഴികൾക്ക് നിറം പകരുമെന്ന വ്യാമോഹം കുന്നു ക്കൂട്ടി ഒത്തിരി വെട്ടം കൊണ്ടു നോക്കി ഇരിക്കുകയാണ് ഇത്തിരി ഇഷ്ടം കൂടാൻ കഴിയാത്തവൾ
*ആശിഖീങ്ങളുടെ ആരാമത്തിലെ തേൻ നുകരും അനുരാഗ വലയത്തിൽ ആർമാദിക്കും തേനീച്ചയായിരുന്നു വെങ്കിൽ ഇശ്‌ഖിന് മധു നുകർന്നു ഞാൻ അവിടെ പാറി പറക്കുമായിരുന്നു*
തപിക്കുന്ന ഹൃദയത്തിനും കൂരിരുൾ വലയം ചെയ്ത എൻ വഴികൾക്കും അവകൾ ഒരിറ്റ് പ്രകാശം നൽകുന്ന മിന്നാ മിന്നിയായ് എന്നിൽ വട്ട മിട്ടു പറക്കുമായിരുന്നു
*മധുര കഥകൾ ചൊല്ലും മനം നിറഞ്ഞ മുഹിബ്ബ് ആവണം, മധു മലർ തോപ്പിൽ വാഴും മുഹബത്തിന് പറവ യായി മാറണം*
മനം മടുത്തവരെ
ഇതിലെ
ഇതിലെ
മോഹം പൂണ്ടവരെ ഇതിലെ ഇതിലെ
അക്ഷമ തളം കെട്ടിയ ഹൃദയത്തിന് ഉടമകളെ ഇതിലെ ഇതിലെ
*മദീന വനിയിലെ...*
മദ്ഹിന് നാട്ടിലെ
ഇഷ്ടത്തിന് വീട്ടിലെ
അഭയ കേന്ദ്ര മണ്ണിലെ
മടക്കം അത്യാവശ്യമായതിലെ...
*ചിന്നി ചിതറിയ ചിന്തകളെ കൂട്ടി യോചിപ്പിക്കണം, കരുതി വെച്ച ഇഷ്ട നാമ്പുകൾ പിറക്കിയെടുത്തു ഇഷ്ട നാട് ലക്ഷ്യം വെച്ച് നടക്കണം*
ഒറ്റകെന്ന പേടി ഇല്ലായ്മ ചെയ്യണം
മനം മദീനയിലാവുമ്പോൾ കാലുകൾ അവിടേക്ക് കുതിക്കുമ്പോൾ
പിന്നെ ഒന്നും തെറ്റാനില്ല
പിന്നെ ആരെയും ഭയക്കേണ്ടതുമില്ല
മദീനയുടെ സുൽത്താൻ ﷺ
ലോകത്തിന്റെ സുൽത്താൻ ﷺ
ഇരു ലോക വിജയ മന്ത്രം അഷ്‌റഫുൽ ഹൽക്ക് ത്വാഹാ യാസീൻ നബി തങ്ങളോരു ﷺ
രക്ഷയാവും കാവലാവും കാതലായി ഖൽബിൽ പടർന്നാൽ വിജയമാവും
*കാണിക്ക വെക്കാൻ ഒരു കടുക് മണി കണിക പോലും എന്നിൽ ഇല്ലെന്നാലും ഇഷ്ട തോയരുടെ ഇഷ്ടം കണ്ട് മോഹിച്ചു പോയ വ്യാമോഹം പൂണ്ട ഒരു ഖൽബ് എനിക്കുമുണ്ട്, ഉള്ളു വെന്ത് നിറഞ്ഞ മിഴികളുമുണ്ട് രാവ് മറന്നു പോയ ദിനങ്ങൾ എന്നിൽ മദീന തന്ന കുളിരോർമകൾ എന്നിലുണ്ട്*
എല്ലാം ഓർത്ത് ഞാൻ യാത്ര തുടരും മുത്താറ്റലിന് ﷺചാരെ എൻ വ്യഥകൾ ഇറക്കി വെച്ച് സ്നേഹം കോർത്തു പൊട്ടി കരഞ്ഞു ബഖീഇന്റെ മണ്ണിൽ ഒന്ന് അമർന്നു കിടക്കണം
*ആരും തടസമില്ലാത്ത പുണ്യമിൽ ഇശ്‌ഖിന് അഹ്ലുകാരുടെ ഇഷ്ടം കണ്ട് മതിമറക്കണം*
വ്യാമോഹം അത്രയും ഖൽബിനെ വൃണ പെടുത്തി കളഞ്ഞു സയ്യിദീ ﷺ
മദദ് അരുളണേ സനദീ ﷺ
*ലോകൈക നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ടു മാത്രം ഈ പാപിയുടെ അതിരു കടന്നു പോയൊരു അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments