Skip to main content

Posts

സ്വലാത്തുൽ ഫാത്തിഹ്

*സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസ്യങ്ങളിൽ നിന്നുമുള്ള അമൂല്യ രത്നം* ........................................... സയ്യിദുന അഹ്മദ് തിജാനി (റ)വിന്റെ ഖലീഫ സയ്യിദി അബുൽ ഹസ്സൻ അലി ഹറാസിം (റ) അവിടുത്തെ   رسالة الفضل والإمتنان إلى كافة الأحباب والإخوان علي الحرازم بن العربي برادة الفاسي  എന്ന കിതാബിൽ പറയുന്നു,  സ്വലാത്തുൽ ഫാത്തിഹ് അദൃശ്യ ലോകത്തിൽ നിന്നും വന്നതും അതിന്റെ പ്രതിഫലം സ്ഥിരപ്പെട്ടതും എന്നാൽ മറ്റൊന്നുമായി അതിനെ താരതമ്യം ചെയ്യാൻ സാധിക്കാത്തതുമായ ഒന്നാണ്.  ഉദാഹരണം ഒരു ലക്ഷം സമൂഹങ്ങളുണ്ട് എന്ന് കരുതുക,  അതിൽ ഒരോ സമൂഹത്തിലും ഒരു ലക്ഷം ഗോത്രങ്ങളും, അതിൽ ഓരോ ഗോത്രത്തിലും ഒരു ലക്ഷം മനുഷ്യരും ഉണ്ട് എന്ന് കരുതുക. ഈ മനുഷ്യരിൽ ഓരോരുത്തരും ഒരു ലക്ഷം വർഷം ജീവിക്കുകയും അവരുടെ ആയുസ്സ് മുഴുവൻ എല്ലാ ദിവസവും ആയിരം സ്വലാത്ത്  (സ്വലാത്തുൽ ഫാതിഹ് അല്ലാത്ത  സ്വലാത്ത് ) ചൊല്ലിയാൽ പോലും ഈ ഒരു ലക്ഷം സമൂഹങ്ങളിലേ മുഴുവൻ  മനുഷ്യരുടെ സ്വലാത്തുകളുടെ പ്രതിഫലം ഒരുമിച്ചാൽ പോലും അത് ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്ന പ്രതിഫലത്തോടൊപ്പം എത്തില്ല. ഇത് ഉൾക്കൊള്ളാനാവാത...

ഇശ്‌ഖിന് തുരുത്തുകൾ

*ഹൃദയാന്തരങ്ങളിൽ പെയ്തിറങ്ങിയ അകമഴിഞ്ഞ പ്രണയം മഴയായ് മദീനത് വർഷിക്കണം...* اَلشَّفَاعَةَ هَبْ لَنَا فِي الْقِيَامَةِ مُشْفِقًا  وَاهْ لَنَا اِنْ ضَاعَ يَا سَيِّدِي خَيْرَ النَّبِي ഒരു തണലും ഇല്ലാത്ത ഭീതി നിറഞ്ഞൊരു നാളിൽ കുളിർ തെന്നലായി ഈ പാപി യുടെ കരം പിടിക്കാൻ ഹബീബോരു ﷺവരണം  *പാപി എന്നാലും അർഹത മറന്നു മോഹങ്ങൾ എന്നുള്ളo ഏറ്റുകയാണ് ഉള്ളം നീറിയ ഉള്ളറിഞൊരീ പ്രണയത്തിന് വേണ്ടി എന്നുള്ളo എന്നും തേടുകയാണ്...* സ്വലാത്തിനെ മാത്രം കൂട്ടാക്കിയ ഈ ഹൃദയത്തിന് മദീന മണൽ തരികളെ പ്രണയിച്ചു പ്രണയിച്ചു ഈ ജീവിതം ആസ്വദിക്കണം  *മദീനത്തെ ഓരോ കാറ്റും കോളും  മണ്ണും വിണ്ണും മാമലയെയും പ്രണയിച്ചു എന്റെ മദീന മോഹം സഫലമാക്കണം...* ഖൽബിൽ കൊണ്ട് നടക്കുന്ന തുരുത്തുകൾ മദീനയറിഞ ഇശ്‌ഖിന് തിരുത്തുകൾ ആവണം  *ഖൽബിൽ ഞാൻ വെട്ടി ഉണ്ടാക്കിയ അരുവിയിൽ ഞാൻ നീന്തി കുളിക്കുകയാണ് മദീന മോഹം കൊണ്ട് പണിത മാളികയിൽ ഞാൻ മദ്ഹിന് ശീലുകൾ കോർക്കുകയാണ്* അതിന്റെ ഓരോ ചുവരുകൾക്കും മദ്ഹുകൾ കൊണ്ട് ഞാൻ ചായം പൂശിയിട്ടുണ്ട് തൂണും വാർപും അതിന്റെ ആനന്ദ ലഹരിയിൽ ആമോദിക്കുകയാണ്... *നിസ്സഹായ മായൊരു ദിനം ആ കരങ്ങൾ* *അല്ലാതെ എന്തുണ്ട് രക്ഷക്ക...

മണൽ തരികൾ

*മദീനത്തെ മദ്ഹിന് അലകളിൽ മധുര മൂറി കിടക്കണം മാദിഹിന് ചുണ്ടിൽ വിരിയും മധുര പാനിയ മാവണം...*             ഹാ -എന്തൊരു ഭാഗ്യം ചെയ്ത മണൽ തരികൾ  എന്തൊരു ഭാഗ്യം ചെയ്ത കാറ്റിന് അലകൾ എന്തൊരു ഭാഗ്യം ചെയ്ത മാമലകൾ എന്തൊരു ഭാഗ്യം ചെയ്ത ദേശം *മദീന* അഭയമാണ് ആശ്രയമാണ് സ്നേഹമാണ് സ്വാന്തനമാണ് കണ്ണുനീരാണ്.... അങ്ങനെ അങ്ങനെ പറഞ്ഞാലും പാടിയാലും തീരാത്ത വിശേഷങ്ങളും വിശേഷണങ്ങളും നിറഞ്ഞ *മദീന* നടന്നു നടന്നു ഒരിക്കൽ ആ മദീന ചേരണം ഖൽബിൽ കൂട്ടി വെച്ച സ്നേഹത്തിന്റെ ഭാണ്ഡം പേറി കാതങ്ങൾ കാര്യമാക്കാതെ ദൂരം സാരമാക്കാതെ എന്റെ ഉപ്പാപ്പ സയ്യിദോരുടെ ﷺചാരെ അണയണം             *മദീന* ത്തെ മണൽ തരികളെ പോലും പ്രണയിച്ചു രാവു പകലുകളാക്കിയ എന്റെ മിഴിയിണ കാണിച്ചു കൊടുക്കണം ഉറക്കം കെടുത്തിയ തളർച്ച ശരീരം ശോഷിച്ചു പോയ വേദനകൾ ബഖീഇൽ അടക്കം ചെയ്യാൻ കെഞ്ചണം         ഈ ഭ്രാന്തിയായ മോളുടെ ഭ്രാന്ത മായ സ്നേഹ കഥകൾ ഓരോന്നായി പറഞ്ഞു കേൾപ്പിക്കണം  *മദീന* മോഹം ഹൃദയം മുറിച്ച വേദനകൾക്ക് അവിടെ മരുന്ന് പുരട്ടണം        നെഞ്ചിൽ ഏറ്റം കൊണ്ട...

യാ ഹാദി സയ്യിദി

*മദീന മനസിൽ നിറയണം മദ്ഹുകൾ ഉള്ളം കവിയണം ഹബീബോരുടെ ﷺസ്നേഹ സ്മരണകൾ എന്നും ഉള്ളം പിടയണം ഖൽബാണ് നബി ﷺകരളാണ് നിധി ﷺ...* ഹൃദയം എന്നും മധുരം നുണയും സ്വലാത്തുകൾ കൊണ്ട് ചുണ്ടും നനയും യാ ഹാദി സയ്യിദി ﷺഎന്റെ മോഹം ഉറങ്ങും മദീനയിൽ എൻ സനദി ﷺ *മഹിത മദീന മധുര മദീന സ്നേഹ സാഗരം ഒഴുകും എൻ മുത്തിന് ﷺമദീന...* പ്രണയം തീരം അഴകിന് തീരം അറിവോഴുകും മുത്തിന് മൊഞ്ചിന് തീരം പാരിലാകെ മുഹബത്തിന് ഇശലുമായി വന്ന സ്വർഗ തീരം *മദീന മലർവാടി*  *മൊഞ്ചിലും മൊഞ്ചായ മുത്തിന് ﷺസ്നേഹ ലോകം -ലോകം കണ്ടതിൽ ഏറ്റവും നല്ല മൊഞ്ചിന് തീരം -എന്റെ മുത്തിന് ﷺമദീന സ്നേഹ നബീന ﷺ...* ചന്ദ്രൻ തോൽക്കും തിങ്കളിന് വതനം കണ്ടാൽ നാണിച്ചു നിൽക്കും മൊഞ്ചിന്റെ നൂറ് ﷺകണ്ടാൽ നിശ്ചല മാവും ഹൃദയം പോലും കാണാ കാഴ്ചകൾ ഈ ലോകം മറപ്പിക്കും സ്നേഹ നബി സത്യ നിധി ഉലകിനകിലം പ്രഭയായ കനി ﷺ *ഹബീബുള്ള ﷺഉന്നതങ്ങളിൽ വാഴും ഉന്നത നേതാവ് -ഉന്ന മനത്തിനായ് ലോകം കണ്ട ജേതാവ്... ﷺ* ദേഹം മയ്യത്ത് മണക്കും ദാഹം ഹൃദയത്തിൽ അലതല്ലും ഈ ലോകം മായ ലോകം മിഥ്യകൾ നിറഞ്ഞ ലോകം  *ആ സ്നേഹം കാണണം ആ നൂറ് പകരണം കണ്ണിന് കുളിരാവണം ഹൃദയം മോഹം അലതല്ലണം സ്നേഹം ചാലിച വരികൾ മദീന യെ മുത്തമിട്ടു കിടക്കണം....

അമ്പറും തോല്ക്കും

*ആശ്രയമേകാന് ആശ്വാസ മാവാൻ തങ്ങളല്ലാതെ ആരുണ്ട് തിങ്കളെ... ﷺ* ഇന്നെന്റെ ഖൽബിനും ഉണരുന്ന മിഴികൾക്കും ഹരം പകർന്ന പച്ചപ്പിൽ മദീന പാടുന്നു ഹബീബിൽ... ﷺമദ്ഹുകൾ ഓതുന്നു  *ഹൃദയത്തിന് പാത്രം കഥനമാൽ നിറഞ്ഞപോൾ സന്തോഷമായി എന്നിൽ  കുളിർമഴ പെയ്തു വല്ലോ -അതിൽ ഒഴുകും മദ്ഹിന് ശീലുകൾ ഹബീബോരെ വാഴ്ത്തിയല്ലോ...ﷺ* സ്നേഹ കടലാണ് നബി ﷺസത്യ ദീനിനിന്റെ കാവലാണ് നിധി ﷺസത്യ മുള്ള ഖൽബിന്റെ കരളുറപ്പാണ് കനി ﷺ *മധുര തീരം അഴകിന് തീരം സ്നേഹ തീരം അജബുരത്ത മദീന അഴകിൽ ലങ്കും നബീന ﷺ...* താരക പൊലിമ നിറഞ്ഞ ജമാൽ താരമായി ലങ്കും കമാൽ ﷺതിങ്കൾ ഒളി മിന്നും ചന്ദ്രൻ തോൽക്കും ഹാത്തിം നബി ﷺ *മദീനത്തെ പൂ കാറ്റ് മെഹബൂബിൻ നേർ കാറ്റ്ﷺ ഹൃദയം തലോടുബോൾ ആശ്വാസ കുളിർ കാറ്റ്- മദീനയാണ് അഭയം  ഹബീബവരാണ്ﷺ ആശ്രയം ബിലാലോരു(റ) കാണിച്ച സ്നേഹമാണ് സത്യം...* മദീന കാണണം കണ്കുളിർക്കെ ആ കാഴ്ച്ച കണ്ട് നിർവൃതിയണയണം കണ്ണും ഖൽബും നിറഞ്ഞൊന്ന് കരയണം ആ കണ്ണുനീർ കൊണ്ട് ഹാരം ചാർക്കണം ആ മണൽ തരികളെ ചുംബനം കൊണ്ട് തലോടണം  *എന്റെ താജരെ ﷺകാണണം കണ്കൾ കുളിർക്കണം ഹൃദയം നിറഞ്ഞൊന്ന് ബഖീഇൽ കിടക്കണം...* അമ്പറും തോൽക്കും മിസ്ക്കും നാണിച്ചിടും ഗന്ധം മദീന തോപ്പിൽ ആരവം...

സമാധാനത്തിന്റെ സ്നേഹിതർ

*സമാധാനത്തിന്റെ സ്നേഹിതർ  സൗഹാർദത്തിന്റെ സ്നേഹിതർ  സന്തോഷത്തിന്റെ സ്നേഹിതർ തിരികെ സ്നേഹം ലപിക്കും ലോകത്തിന്റെ സ്നേഹിതർ... ﷺ*  ഇശ്ഖ് ഒഴുകും അരുവിയിൽ നീന്തി കുളിക്കണം മിസ്ക്ക് മണക്കും മദീനയിൽ സ്നേഹ സാഗരം തീർക്കണം  *പ്രണയ തീരം മദീനയാണ് സ്നേഹ മധു അവിടെ നൂറോളിവാണ് ﷺ... ഇശ്ഖ് ഒഴുകും തീരം തേടി ആശിഖിന് മനം പായുകയാണ് അതിന് ഒരു അന്ത്യം അത് മദീന യാണ് സ്നേഹം ജനിക്കും തിരു നൂറിലാണ് ﷺ...*  മദീന കാണുന്നോരെ മദീനയെ നെഞ്ചേറ്റിയവരെ അവിടെ ഓർമ്മകൾ അലതല്ലുബോൾ മുത്തിനോട് ﷺഎന്റെ സലാം ഒന്ന് ചൊല്ലാൻ മറക്കല്ലേ...  *الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم* 😥😰 സ്നേഹ മധു തീരം തേടി ഇശ്ഖ് അറിയാ പാപി അലയുന്നു ഇഷ്ടം മുത്തിൽ ﷺഓതി സ്നേഹ സാഗരം ഞാൻ തീർക്കുന്നു  *ഇനി ഒന്ന് കാണണം ഇനി ഒന്ന് കേൾക്കണം ഹൃദയം നിറഞ്ഞോന്ന് ഇനി ഒന്ന് കുളിരണം ഹബീബവരാണ് ﷺആശ്രയം മദീനയാണ് അഭയ കേന്ദ്രo...* പാരിൽ ഒഴുകും മുഹബത്തിന് ഗീതം മദീനയിൽ പുളകം കൊള്ളും മാദിഹിന് ഹൃദയം വെന്ത മദ്ഹിന് അലകൾ സ്നേഹ മഴയായ് അവിടെ പെയ്തിറങ്ങും  *സ്നേഹം മദീന നൂറേ മദീന ഇശലുമായി ഹൃദയം കവർന്ന മൊ...

മദീനത് ഇഴയും ചെറു പുഴുവായി പിറവി കൊണ്ടെങ്കിൽ

*ചെഞ്ചുണ്ടിൽ വിരിയും മധുര നാദം എപ്പോഴും സ്വലാത്തിന് മന്ത്ര ധ്വനികൾ ആവേണം...* മന്ദമാരുതൻ തഴുകി തലോടും മദീനയെ ഹൃദയത്തിന് ലഹരിയായി തുന്നി ചേർക്കണം  *ആ മണൽ തരികൾ ഹൃദയത്തിൽ വിടർത്തും പ്രകാശം കുഞ്ഞു നക്ഷത്രങ്ങളായ് പ്രഭ പരത്തണം അഭയമാണ് മദീന -അരികിൽ എന്നും മദീന അലിവ് തീർത്ത മണ്ണിൽ എന്നും മധുരമാണ് ഹബീബുള്ള ﷺ...*  മണ്ണറ വിളിക്കും കൂരിരുൾ ദിനം വന്നാൽ എന്റെ ഹബീബോരു ﷺഅല്ലാതെ ആരുണ്ട് വെട്ടം തരാൻ കണ്ണും കരളും ഇരുട്ടിനെ പേടിക്കുബോൾ ആ ഭയ ഭീതി മാറ്റാൻ ഈ നേതാവല്ലാതെ ആരുണ്ട് ﷺലോകം കണ്ട നേതാവ് വിസ്മയം പ്രതീകം അജബുരത്ത തങ്ക തിങ്കൾ നിലാവ്...ﷺ *കല്ലും മണ്ണും മാമലയും സലാം ഓതിയ വെള്ളി നിലാവ് ﷺമാനവനെന്നും മാർഗ ദർശനമായ ഹബീബുള്ള ﷺ...* മദീന ഒരു സ്നേഹ മധു ഹബീബവരതിൽ ഒരു പ്രകാശം പരത്തി ലോകം എന്നും മദീനയെ വാഴ്ത്തുന്നു സ്നേഹം എന്നും മദീനയിൽ നിലകൊള്ളുന്നു മദീനയാണ് സർവ്വ മധു അതിൽ ഒഴുകും ഒരു കുഞ്ഞു അരുവിയായ് പിറവി കൊണ്ടിരുന്നു വെങ്കിൽ  *ഹബീബെ... ﷺഅവിടെത്തേക്കായി ഹൃദയം നിറഞ്ഞ കനവുകൾ കോർത്തു മാമലയും താണ്ടി ഒരിക്കൽ ഞാൻ വരും സ്വീകരിക്കണേ...വ്യാമോഹം എന്നെ വല്ലാതെ ഭ്രാന്ത് പിടിക്കുന്നുണ്ട് അതിരു കടന്ന ഈ മോഹം എന്നെ ...