*ആശ്രയമേകാന് ആശ്വാസ മാവാൻ തങ്ങളല്ലാതെ ആരുണ്ട് തിങ്കളെ... ﷺ*
ഇന്നെന്റെ ഖൽബിനും ഉണരുന്ന മിഴികൾക്കും ഹരം പകർന്ന പച്ചപ്പിൽ മദീന പാടുന്നു ഹബീബിൽ... ﷺമദ്ഹുകൾ ഓതുന്നു
*ഹൃദയത്തിന് പാത്രം കഥനമാൽ നിറഞ്ഞപോൾ സന്തോഷമായി എന്നിൽ കുളിർമഴ പെയ്തു വല്ലോ -അതിൽ ഒഴുകും മദ്ഹിന് ശീലുകൾ ഹബീബോരെ വാഴ്ത്തിയല്ലോ...ﷺ*
സ്നേഹ കടലാണ് നബി ﷺസത്യ ദീനിനിന്റെ കാവലാണ് നിധി ﷺസത്യ മുള്ള ഖൽബിന്റെ കരളുറപ്പാണ് കനി ﷺ
*മധുര തീരം അഴകിന് തീരം സ്നേഹ തീരം അജബുരത്ത മദീന അഴകിൽ ലങ്കും നബീന ﷺ...*
താരക പൊലിമ നിറഞ്ഞ ജമാൽ താരമായി ലങ്കും കമാൽ ﷺതിങ്കൾ ഒളി മിന്നും ചന്ദ്രൻ തോൽക്കും ഹാത്തിം നബി ﷺ
*മദീനത്തെ പൂ കാറ്റ് മെഹബൂബിൻ നേർ കാറ്റ്ﷺ ഹൃദയം തലോടുബോൾ ആശ്വാസ കുളിർ കാറ്റ്- മദീനയാണ് അഭയം ഹബീബവരാണ്ﷺ ആശ്രയം ബിലാലോരു(റ) കാണിച്ച സ്നേഹമാണ് സത്യം...*
മദീന കാണണം കണ്കുളിർക്കെ ആ കാഴ്ച്ച കണ്ട് നിർവൃതിയണയണം കണ്ണും ഖൽബും നിറഞ്ഞൊന്ന് കരയണം ആ കണ്ണുനീർ കൊണ്ട് ഹാരം ചാർക്കണം ആ മണൽ തരികളെ ചുംബനം കൊണ്ട് തലോടണം
*എന്റെ താജരെ ﷺകാണണം കണ്കൾ കുളിർക്കണം ഹൃദയം നിറഞ്ഞൊന്ന് ബഖീഇൽ കിടക്കണം...*
അമ്പറും തോൽക്കും മിസ്ക്കും നാണിച്ചിടും ഗന്ധം മദീന തോപ്പിൽ ആരവം തീർത്തിടും ഹബീബോരെ ﷺവാഴ്ത്തിടും
*മദീനത്തെ താജരു ﷺമെഹബൂബ് താജരു ﷺമഹ്ശൂക്ക് ലോകം കണ്ട ഉന്നത സ്ഥാനരു ﷺഉന്നമനത്തിനായി അള്ളാഹു തന്ന റഹ്മത്തുൽ ലിൽ ആലമീൻ നബി നൂറോളിവ് ﷺ...*
യാ അല്ലാഹ് അർഹത എന്നെ വല്ലാതെ ലജ്ജയിലാഴ്ത്തുന്നു എന്നിരുന്നാലും എന്റെ കനവുകൾക്ക് ശമനം ഉണ്ടാവുന്നില്ല എന്റെ കണ്ണുകൾ അടങ്ങുന്നില്ല എന്റെ ഹൃദയം പിറു പിറുപ്പ് അവസാനിപ്പിക്കുന്നില്ല ഞാൻ നിസ്സഹായ യാണ് മദീന മോഹം എന്നെ ഏറെ തളർത്തുന്നു വേദനകൾ തൻ മുൾ മുന മൂർച്ച കൊണ്ട് എന്റെ ഹൃദയം മുറിഞ്ഞു പോയി അതിൽ വന്ന വൃണം ഇപ്പോൾ പഴുത്തു പ്രയാസങ്ങളാൽ അത് ഹാരം ചാർത്തുന്നു
*ഈ വേദന കാണണം മദീന എന്നെ കാണിക്കണം ഒടുവിൽ ഒരു നിശ്വാസം മദീനയിൽ ശ്വാസ മടങ്ങണം അവിടെ ബഖീഇന് പുണ്യ മിൽ ഈ ശ്വാസം നിലക്കണം...*
യാ അല്ലാഹ് ഈ അത്യാഗ്രഹിയുടെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
🤲🏻🤲🏻😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*===========================*
*==============================*
Comments