*സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസ്യങ്ങളിൽ നിന്നുമുള്ള അമൂല്യ രത്നം*
...........................................
സയ്യിദുന അഹ്മദ് തിജാനി (റ)വിന്റെ ഖലീഫ സയ്യിദി അബുൽ ഹസ്സൻ അലി ഹറാസിം (റ) അവിടുത്തെ
رسالة الفضل والإمتنان إلى كافة الأحباب والإخوان علي الحرازم بن العربي برادة الفاسي
എന്ന കിതാബിൽ പറയുന്നു,
സ്വലാത്തുൽ ഫാത്തിഹ് അദൃശ്യ ലോകത്തിൽ നിന്നും വന്നതും അതിന്റെ പ്രതിഫലം സ്ഥിരപ്പെട്ടതും എന്നാൽ മറ്റൊന്നുമായി അതിനെ താരതമ്യം ചെയ്യാൻ സാധിക്കാത്തതുമായ ഒന്നാണ്.
ഉദാഹരണം ഒരു ലക്ഷം സമൂഹങ്ങളുണ്ട് എന്ന് കരുതുക, അതിൽ ഒരോ സമൂഹത്തിലും ഒരു ലക്ഷം ഗോത്രങ്ങളും, അതിൽ ഓരോ ഗോത്രത്തിലും ഒരു ലക്ഷം മനുഷ്യരും ഉണ്ട് എന്ന് കരുതുക. ഈ മനുഷ്യരിൽ ഓരോരുത്തരും ഒരു ലക്ഷം വർഷം ജീവിക്കുകയും അവരുടെ ആയുസ്സ് മുഴുവൻ എല്ലാ ദിവസവും ആയിരം സ്വലാത്ത് (സ്വലാത്തുൽ ഫാതിഹ് അല്ലാത്ത സ്വലാത്ത് ) ചൊല്ലിയാൽ പോലും ഈ ഒരു ലക്ഷം സമൂഹങ്ങളിലേ മുഴുവൻ മനുഷ്യരുടെ സ്വലാത്തുകളുടെ പ്രതിഫലം ഒരുമിച്ചാൽ പോലും അത് ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്ന പ്രതിഫലത്തോടൊപ്പം എത്തില്ല.
ഇത് ഉൾക്കൊള്ളാനാവാതെ അനാവശ്യ അപവാദങ്ങൾ ഉണ്ടാക്കുന്നവരിൽ നിന്നും നിങ്ങൾ പുറം തിരിഞ്ഞു കളയുക. കാരണം പ്രതിഫലം നൽകുന്നവൻ അല്ലാഹുവാണ്. അവന്റെ കയ്യിലുള്ള അനുഗ്രഹത്തിന് അറ്റമില്ലാത്തതും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ നൽകുന്നതാണ്.
'നിങ്ങളറിയാത്തത് അവൻ സൃഷ്ടിക്കുന്നു.. ' എന്ന ഖുർആനിക ആയത്ത് ഇതിനു തെളിവാണ്.
തീർച്ചയായും അല്ലാഹുവിന്റെ പ്രത്യേക സഹായവും തൗഫീഖും ലഭിച്ചവർക്കേ സ്വലാത്തുൽ ഫാത്തിഹിന്റെ ഈ പറഞ്ഞ ഗുണങ്ങൾ ഉൾക്കൊള്ളാനാവൂ. ഈ വിഷയത്തിൽ സംശയമുള്ളവർ
" ഇത്തരം വാർത്തകൾ എവിടുന്നു കിട്ടി? എന്താണ് തെളിവ്? " എന്നിങ്ങനെയുള്ള നിരന്തരമായ ചോദ്യത്തിനും തർക്കത്തിലും ഏർപ്പെടാൻ ശ്രമിക്കുമ്പോൾ അവരിൽ നിന്നും നീ ഒഴിഞ്ഞു മാറുക. അവരുമായുള്ള തർക്കത്തിൽ യാതൊരു ഖൈറുമില്ല എന്ന് നീ മനസ്സിലാക്കണം.
ശൈഖ് (റ) തങ്ങളുടെ കത്തിൽ അവിടുന്ന് പറയുന്നു, " ആരെങ്കിലും ഒരു സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ പ്രപഞ്ചത്തിലുള്ള മുഴുവൻ മനുഷ്യ ജിന്ന് മലാഇഖത്തുകൾ പ്രപഞ്ചത്തിന്റെ തുടക്കം മുതൽ ഇത് ചൊല്ലിയത് വരേയുള്ള സമയം ദിക്ർ (ദുആ, ഹംദ്, തസ്‌ബീഹ്, സ്വലാത്ത് ) എന്നിവ ആറു ലക്ഷം പ്രാവശ്യം ചൊല്ലിയ പ്രതിഫലം നൽകപ്പെടുന്നതാണ്.
അതിൽ ഒരോ ദിക്റിനും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നാനൂറ് വിശുദ്ധ യുദ്ധത്തിന്റെ പ്രതിഫലവും അതിൽ ഓരോ വിശുദ്ധ യുദ്ധത്തിനും നാനൂറ് ഹജ്ജിന്റെ പ്രതിഫലവും ഈ ആറു ലക്ഷത്തിൽ ഓരോ ദിക്റിന്റെ പ്രതിഫലത്തിനും എഴുപതിനായിരം ചിറകുകളുള്ള സ്വർഗ്ഗീയ പക്ഷി സൃഷ്ടിക്കപ്പെടുകയും ( അവ നിരന്തരം ചൊല്ലിയവർക്ക് വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും ), ആറുലക്ഷത്തിൽ ഒരോന്നിനും ഓരോ സ്വർഗ്ഗീയ ഹൂറിയെയും ലഭിക്കും, കൂടാതെ ആറു ലക്ഷത്തിൽ ഓരോന്നിനും പത്ത് നന്മകൾ എഴുതപ്പെടുകയും, പത്ത് തിന്മകൾ മായിക്കപ്പെടുകയും അല്ലാഹുവും മലക്കുകളും പത്ത് തവണ തിരുനബിയുടെ മേൽ സ്വലാത്ത് ചൊരിയുകയും ചെയ്യും.
സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലങ്ങൾ വിവരിക്കുമ്പോൾ സയ്യിദ്‌നാ അഹ്മദ് തിജാനി (റ) പറയാറുണ്ട് 'സ്വലാത്തുൽ ഫാത്തിഹിനെ കുറിച് ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ തിരു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളിൽ നിന്നും സ്വപ്നത്തിലൂടെയല്ല പട്ടാ പകൽ അവിടുത്തെ നേരിട്ട് ദർശിച്ചപ്പോൾ അവിടുന്നു എനിക്ക് പറഞ്ഞു തന്ന കാര്യങ്ങളാണ്.'
( തുടരും.. )
Comments