*മദീനത്തെ മദ്ഹിന് അലകളിൽ മധുര മൂറി കിടക്കണം മാദിഹിന് ചുണ്ടിൽ വിരിയും മധുര പാനിയ മാവണം...*
ഹാ -എന്തൊരു ഭാഗ്യം ചെയ്ത മണൽ തരികൾ എന്തൊരു ഭാഗ്യം ചെയ്ത കാറ്റിന് അലകൾ എന്തൊരു ഭാഗ്യം ചെയ്ത മാമലകൾ എന്തൊരു ഭാഗ്യം ചെയ്ത ദേശം *മദീന*
അഭയമാണ് ആശ്രയമാണ് സ്നേഹമാണ് സ്വാന്തനമാണ് കണ്ണുനീരാണ്.... അങ്ങനെ അങ്ങനെ പറഞ്ഞാലും പാടിയാലും തീരാത്ത വിശേഷങ്ങളും വിശേഷണങ്ങളും നിറഞ്ഞ *മദീന*
നടന്നു നടന്നു ഒരിക്കൽ ആ മദീന ചേരണം ഖൽബിൽ കൂട്ടി വെച്ച സ്നേഹത്തിന്റെ ഭാണ്ഡം പേറി കാതങ്ങൾ കാര്യമാക്കാതെ ദൂരം സാരമാക്കാതെ എന്റെ ഉപ്പാപ്പ സയ്യിദോരുടെ ﷺചാരെ അണയണം
*മദീന* ത്തെ മണൽ തരികളെ പോലും പ്രണയിച്ചു രാവു പകലുകളാക്കിയ എന്റെ മിഴിയിണ കാണിച്ചു കൊടുക്കണം ഉറക്കം കെടുത്തിയ തളർച്ച ശരീരം ശോഷിച്ചു പോയ വേദനകൾ ബഖീഇൽ അടക്കം ചെയ്യാൻ കെഞ്ചണം
ഈ ഭ്രാന്തിയായ മോളുടെ ഭ്രാന്ത മായ സ്നേഹ കഥകൾ ഓരോന്നായി പറഞ്ഞു കേൾപ്പിക്കണം *മദീന* മോഹം ഹൃദയം മുറിച്ച വേദനകൾക്ക് അവിടെ മരുന്ന് പുരട്ടണം
നെഞ്ചിൽ ഏറ്റം കൊണ്ട് നടന്ന മദീന കണ്ക്കുളിർക്കെ കാണണം ശരീരം തകരുന്നത് വരെ ആ തെരു വോരങ്ങൾ കണ്ട് ആസ്വദിക്കണം
അവസാനം എന്റെ മുത്തിന് ﷺചാരെ വന്ന് കണ്കോണിൽ സുറുമ ചാർത്തി തിരു നൂറ് പകർന്നു ആ ബഖീഇൽ അറ്റു വീഴണം...
എഴുതി തീർക്കാൻ കഴിയാത്ത മദ്ഹുകൾക്ക് അവിടെ കലമിൽ മഷി ചേർത്ത് നിറ ചാരുതയാൽ എഴുതി തീർക്കണം
മൊഞ്ചിന്റെ നായകർ... ﷺതിങ്കള്ളോരു ഹൃദയം കവിഞ്ഞ പാഠ പുസ്തക മെന്നത് യാഥാർഥ്യ മായ സത്യ മാവണം
ജീവിതവും മരണവും ഹബീബുള്ളാഹി ﷺതങ്ങള്ളോരെ കാണാൻ ആവണം ഹൃദയം ചേർക്കാൻ ആവണം
*ഉപ്പാപ്പ ﷺതിങ്കള്ളോർക്ക് ഈ മോളുടെ ഭ്രാന്ത് കണ്ട് വിഷമം ആവുമോ ...അറിയില്ല തിങ്കളെ...ﷺ*
*ഈ പാപിയായ മോൾക്ക് അർഹത ഇല്ലെന്ന് അറിയാം ആ ബഖീഇന് തീരത്ത് ചുരുണ്ടു കിടക്കാൻ ഒരു പിടി മണ്ണ് ചോതിക്കാൻ പോലും എന്നാലും ഉപ്പാപ്പ ﷺതങ്ങള്ളോരു ഈ ഹൃദയം കവർന്നതിൽ പിന്നെ ഈ മോൾ ഈ ലോകം തന്നെ അങ്ങ് മറന്നു എനിക്ക് ബഖീഇന് തീരത്ത് ഒന്നു ചുരുണ്ടു കൂടി കിടക്കാൻ സ്ഥലം മതി
ഈ കാലമിത്ര കൂട്ടി വെച്ച മോഹ കൊട്ടാരം അവിടെ സ്ഥാപിക്കണം...
*യാ അല്ലാഹ് മോഹങ്ങൾ അലതല്ലുകയാണ് ആഗ്രഹങ്ങൾ എന്തെന്നില്ലാത്ത വേവലാതി കാണിക്കുകയാണ് മദീന കാണാതെ മരിപ്പിക്കല്ല നാഥാ ഹബീബിനെ ﷺകാണാതെ കണ്കൾ അടയരുതേ കാരുണ്യ വാനായ നാഥാ....*
ആവത് ആക്ക് അല്ലാഹ്
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*==============================*
*==================================*
Comments