Skip to main content

മദീനത് ഇഴയും ചെറു പുഴുവായി പിറവി കൊണ്ടെങ്കിൽ

*ചെഞ്ചുണ്ടിൽ വിരിയും മധുര നാദം എപ്പോഴും സ്വലാത്തിന് മന്ത്ര ധ്വനികൾ ആവേണം...*
മന്ദമാരുതൻ തഴുകി തലോടും മദീനയെ ഹൃദയത്തിന് ലഹരിയായി തുന്നി ചേർക്കണം 
*ആ മണൽ തരികൾ ഹൃദയത്തിൽ വിടർത്തും പ്രകാശം കുഞ്ഞു നക്ഷത്രങ്ങളായ് പ്രഭ പരത്തണം അഭയമാണ് മദീന -അരികിൽ എന്നും മദീന അലിവ് തീർത്ത മണ്ണിൽ എന്നും മധുരമാണ് ഹബീബുള്ള ﷺ...* 
മണ്ണറ വിളിക്കും കൂരിരുൾ ദിനം വന്നാൽ എന്റെ ഹബീബോരു ﷺഅല്ലാതെ ആരുണ്ട് വെട്ടം തരാൻ കണ്ണും കരളും ഇരുട്ടിനെ പേടിക്കുബോൾ ആ ഭയ ഭീതി മാറ്റാൻ ഈ നേതാവല്ലാതെ ആരുണ്ട് ﷺലോകം കണ്ട നേതാവ് വിസ്മയം പ്രതീകം അജബുരത്ത തങ്ക തിങ്കൾ നിലാവ്...ﷺ
*കല്ലും മണ്ണും മാമലയും സലാം ഓതിയ വെള്ളി നിലാവ് ﷺമാനവനെന്നും മാർഗ ദർശനമായ ഹബീബുള്ള ﷺ...*
മദീന ഒരു സ്നേഹ മധു ഹബീബവരതിൽ ഒരു പ്രകാശം പരത്തി ലോകം എന്നും മദീനയെ വാഴ്ത്തുന്നു സ്നേഹം എന്നും മദീനയിൽ നിലകൊള്ളുന്നു മദീനയാണ് സർവ്വ മധു അതിൽ ഒഴുകും ഒരു കുഞ്ഞു അരുവിയായ് പിറവി കൊണ്ടിരുന്നു വെങ്കിൽ 
*ഹബീബെ... ﷺഅവിടെത്തേക്കായി ഹൃദയം നിറഞ്ഞ കനവുകൾ കോർത്തു മാമലയും താണ്ടി ഒരിക്കൽ ഞാൻ വരും സ്വീകരിക്കണേ...വ്യാമോഹം എന്നെ വല്ലാതെ ഭ്രാന്ത് പിടിക്കുന്നുണ്ട് അതിരു കടന്ന ഈ മോഹം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു ഈ വ്യഥ കാണണം...* 
യാ അല്ലാഹ് നിന്റെ സ്വർഗം ഞാൻ ചോദിക്കുന്നില്ല അത് ഞാൻ ആശികുന്നുമില്ല പക്ഷെ മദീന യെന്ന ഈ ഭൂമിയിലെ സ്വർഗം അവിടെ അരിച്ചു സുഖം കണ്ടെത്തും ചെറു പുഴു ആയെങ്കിലും നീ എന്നെ അവിടെ എത്തിക്കണം കാതങ്ങൾ കാര്യമാക്കാതെ ഞാൻ ഇഴഞ്ഞു ഇഴഞ്ഞു മദീനയിൽ അണയും എന്റെ മുത്തിന് ﷺചാരെ ഈ കാലമിത്ര ഞാൻ കൊണ്ട് നടന്ന കനവുകൾ തുറന്നു കാട്ടി ബഖീഇൽ ചുരുണ്ട് കിടക്കും എന്നെ തട്ടി കളയരുതെ 
*അവിടെ വരും മാനവന്റെ ചെരുപ്പുകൾ എന്നെ അവിടെ തേച്ചു മണ്ണിൽ ഒട്ടിച്ചു വെന്നാൽ പിന്നെ എനിക്ക് അല്ലെ ഭാഗ്യം ഞാ  അല്ലെ വിജയി ഈ മണ്ണിൽ അലിഞ്ഞു ചേരും ഈ പുഴു വല്ലേ സർവ്വതും അവിടെ യല്ലെ സ്നേഹ മധു...* 
യാ അല്ലാഹ് എന്താണ് പറയുന്നത് എന്ന് നല്ല ഓർമ യുണ്ട് പക്ഷെ ഹൃദയം പാടും വേദനയായി പോയി അർഹത ഇല്ലെന്ന് പതിനായിരം വട്ടം ഓതിയിട്ടും എന്റെ ഹൃദയം അത് വക വെക്കുന്നില്ല കാരണം ഈ മോഹം എന്നെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് കുറച്ച് ആയിരുന്നു മനസിന്റെ തളർച്ച ശരീരം ഏറ്റടുക്കുമോ എന്ന് വരെ തോനുന്നു  കാക്കണേ  ആ ബഖീഇന് ഓരത്ത് എന്നെ ചേർക്കണേ...
*വ്യാമോഹം അതിരു കടന്ന അത്യാഗ്രഹം എങ്കിലും എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ* 
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*=========================*
*==============================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...