*മദീന മനസിൽ നിറയണം മദ്ഹുകൾ ഉള്ളം കവിയണം ഹബീബോരുടെ ﷺസ്നേഹ സ്മരണകൾ എന്നും ഉള്ളം പിടയണം ഖൽബാണ് നബി ﷺകരളാണ് നിധി ﷺ...*
ഹൃദയം എന്നും മധുരം നുണയും സ്വലാത്തുകൾ കൊണ്ട് ചുണ്ടും നനയും യാ ഹാദി സയ്യിദി ﷺഎന്റെ മോഹം ഉറങ്ങും മദീനയിൽ എൻ സനദി ﷺ
*മഹിത മദീന മധുര മദീന സ്നേഹ സാഗരം ഒഴുകും എൻ മുത്തിന് ﷺമദീന...*
പ്രണയം തീരം അഴകിന് തീരം അറിവോഴുകും മുത്തിന് മൊഞ്ചിന് തീരം പാരിലാകെ മുഹബത്തിന് ഇശലുമായി വന്ന സ്വർഗ തീരം *മദീന മലർവാടി*
*മൊഞ്ചിലും മൊഞ്ചായ മുത്തിന് ﷺസ്നേഹ ലോകം -ലോകം കണ്ടതിൽ ഏറ്റവും നല്ല മൊഞ്ചിന് തീരം -എന്റെ മുത്തിന് ﷺമദീന സ്നേഹ നബീന ﷺ...*
ചന്ദ്രൻ തോൽക്കും തിങ്കളിന് വതനം കണ്ടാൽ നാണിച്ചു നിൽക്കും മൊഞ്ചിന്റെ നൂറ് ﷺകണ്ടാൽ നിശ്ചല മാവും ഹൃദയം പോലും കാണാ കാഴ്ചകൾ ഈ ലോകം മറപ്പിക്കും സ്നേഹ നബി സത്യ നിധി ഉലകിനകിലം പ്രഭയായ കനി ﷺ
*ഹബീബുള്ള ﷺഉന്നതങ്ങളിൽ വാഴും ഉന്നത നേതാവ് -ഉന്ന മനത്തിനായ് ലോകം കണ്ട ജേതാവ്... ﷺ*
ദേഹം മയ്യത്ത് മണക്കും ദാഹം ഹൃദയത്തിൽ അലതല്ലും ഈ ലോകം മായ ലോകം മിഥ്യകൾ നിറഞ്ഞ ലോകം
*ആ സ്നേഹം കാണണം ആ നൂറ് പകരണം കണ്ണിന് കുളിരാവണം ഹൃദയം മോഹം അലതല്ലണം സ്നേഹം ചാലിച വരികൾ മദീന യെ മുത്തമിട്ടു കിടക്കണം...*
യാ സയ്യിദി ﷺയാ റസൂലളള ﷺഎൻ കനവുകൾ എൻ നിനവുകൾ എൻ പ്രതീക്ഷകൾ മദീന മാത്രം എന് പ്രിയ ഹബീബവരിൽ ﷺമാത്രം...
*മദദ് അരുളണം കനിവ് നൽകണം ബഖീഇന് തീരത്ത് എനിക്ക് മണ്ണോരുങ്ങണം വ്യാമോഹം തന്നെ അതിരു കടന്ന അത്യാഗ്രഹം എന്നും അറിയാം എന്നിരുന്നാലും എന്റെ ഹൃദയം മോഹിച്ചു പോയി ഏറെ ആശിച്ചു പോയി...*
വയ്യ നിധി യെ ﷺവയ്യ എനിക്ക് ഈ മോഹങ്ങൾക്ക് നിറം പകരണം
*യാ അല്ലാഹ് എന്ത് പറയണം എന്ന് അറിയില്ല എന്ത് പറയണ്ട എന്നും അറിയില്ല മോഹം മാത്രം അർഹത ഇല്ലാത്ത പാപി ക്ക് ഹൃത്തിൽ ദാഹം മാത്രം അദബു കേടു വരും കാരണം അറിവില്ല നാഥാ അറിയുന്ന വന് നീ കാരുണ്യ വാനല്ലെ നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം എന്നെ പടച്ച എന്നെ അറിയുന്ന നാഥാ എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*=============================*
*================================*
Comments