Skip to main content

Posts

Showing posts from November, 2021

ഖുർആനിന്റെ മാനോഹാരിത... 🌼

*═══════════════✿*      *വിശുദ്ധ ഖുർആനിന്റെ ശ്രേഷ്ഠത*  📖 *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs            *ഖുർആൻ വല്ലാത്തൊരു ലോകം തന്നെയാണ് ഓതുന്നവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുത്തുന്നത്, എന്ത് പേരിട്ടു വിളിക്കണമെന്നറിയാത്ത മാസ്മരികത... അത് തന്നെയാണ് അകവും പുറവും സമാധാനത്തിന്റെ പരിമളം പരത്തുന്ന മാധുര്യം.* *ഖുറൈശി പ്രമുഖന്റെ മനസങ്ങനെ ഇളകി മറയുകയാണ് തിരമാലകണക്കെ... എന്ത് ചെയ്യണമെന്നറിയാതെ ആവലാതി പ്പെടുകയാണ്.* *ഉന്നത കുലജാതനായ അബ്ദുല്ലയുടെ പുത്രൻ നിമിത്തമായി നാടിന്റെ പഴയ പ്രൗടി നിലക്കുന്നിടത് എത്തിയിരിക്കുന്നു.ഇങ്ങനെ പോയാൽ തനിക്ക് തന്റെ നാടിനെയും തന്നെ നഷ്ടത്തിലെത്തിക്കും. എല്ലാവരും മുഹമ്മദിന്റെ അകത്തളത്തിൽ അകപ്പെട്ട് കഴിഞ്ഞു ആ പ്രസ്ഥാനത്തിൽ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഇതു തന്നെ തുടർന്നാൽ പിന്നെത്തെ അവസ്ഥ ഊഹാതീതം തന്നെ. അല്ലെങ്കിൽ തന്നെ മുഹമ്മദിന്റെ പ്രസ്ഥാനത്തിലും അവരിലും എന്താനിത്ര വശ്യത? മുഹമ്മദുമായി ബന്ധപ്പെടുന്നവരെല്ലാം പിന്നെ അവരുടെ പ്രസ്ഥാ...

മുത്ത് നബി... 🌼

*✿═══════════════✿*        *ഐനുൽ ഹിർറ്...* *✿═══════════════✿*          *രാവിന്റെ മാറിലിരുന്ന് കിനാവിന്റെ തോണി തുഴഞ്ഞ് മദീന യിലേക്ക് കയറി ചെല്ലാറുണ്ട് ചില നേരം. ആകാശ നീലിമയിൽ പ്രകാശമേന്തി കുഞ്ഞു നക്ഷത്രങ്ങൾ നോക്കി പല്ലിളിക്കുമ്പോൾ വല്ലാത്ത വേദന തോന്നും. ചിലപ്പോൾ അന്നേരം വരെ ഉണ്ടായിരുന്ന സന്തോഷം ആ ഒറ്റ നോട്ടത്തിൽ വെന്തലിഞ്ഞു പോവും.* *കയറി ചെല്ലാൻ പാടില്ലാത്ത കിനാവുകളിൽ ആണോ ഞാൻ തിമിർത്താടുന്നത് തോന്നിപോവും.* *ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ കിനാവുകളെ മറികടക്കാൻ എനിക്ക് കഴിയില്ല. കാരണം ഇന്നെന്റെ സുഖവും ദുഃഖവും അത് തന്നെയാണ്. കാലുകൾക്ക് അവിടുത്തേക്ക് ചലിക്കാൻ പല കാരണങ്ങൾ തടസം സൃഷ്ടിക്കുന്നു. പല കടമകൾ വിലങ്ങു തടിയാവുന്നു. എന്നാൽ കിനാവിന്റെ ലോകത്ത് എനിക്കെല്ലാരും മിത്രങ്ങളാണ് എന്നെ പോലെ അന്നേരം അവരും സന്തോഷിച്ചു കാണും.* *മഹിത മലർവാടിയിൽ ഈ കണ്ണുകൾ പതിക്കുമോ? കാതുകളിൽ അവിടുത്തെ ശ്വാസം കേൾക്കുമോ? ആ കാറ്റുകളെന്നെ തലോടുമോ?... അറിയില്ല ഇന്നെല്ലാം സ്വപ്നം മാത്രമാണ്. ഓരോ രാവ് പുലരുമ്പോഴും ഇന്നെന്നെ മദീന മാടി വിളിച്ചിരുന്നു വെങ്കിൽ എന്ന് തോന്നിപോവുകയാണ്.* *തി...

പ്രണയം വല്ലാത്തൊരു അനുഭൂതിയാണ്... 🌼

*✿═══════════════✿*         *പ്രണയധ്വനി... 🌼* *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs           *പ്രണയം സർവ്വ നാടിഞ്ഞരമ്പുകൾക്കും ഉന്മേഷം നൽകണം... ഓർമകളിൽ കണ്ണുകൾ നനയണം. മനസ്സിൽ മാരുതൻ തഴുകണം.പ്രണയത്തിന്റെ ആഴിയിൽ അലിഞ്ഞു ഹിമകണങ്ങൾ ഏറ്റുവാങ്ങണം...* *ഉത്തമരായ ബിലാലോരുടെ رضی الله عنهപ്രണയം പോലെ, ഓർമകൾ കണ്ണുനീരാവണം. പ്രണയ നഷ്‌ടം എന്തിനെന്നില്ലാത്ത വേദന വരിഞ്ഞു മുറുക്കണം...* *മദീന വല്ലാത്തൊരു മാസ്മരിക പ്രണയലോകമാണ്. അതോർക്കുമ്പോൾ തന്നെ കണ്ണും ഖൽബും പല ഓർമകളിലൂടെ സഞ്ചരിക്കും. ഇഷ്ടത്തിലേക്ക് ഇനിയും എത്തിച്ചേരാൻ കഴിയാത്ത നഷ്ടം ഖൽബിലെ കഷ്ടം അറിയിക്കും.* *ഒന്നാലോചിച്ചു നോക്കു. കണ്ണുകൾക്ക് ഹരം പകരുന്ന കുളിര് കോരുന്ന ആ നിമിഷങ്ങൾ. അവ എത്ര സുന്ദരമാണ്.* *ഭക്ത ജനനിബിഡമായ നഗരസാഗരം.സർവ്വ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും ഇരു ലോക നേതാവ് അഷ്റഫുൽ വറാ ത്വാഹാ നബി തങ്ങളോര് ﷺനേതൃത്വം നൽകുന്ന ജമാഅത് നിസ്കാരം. കണ്ണും ഖൽബും നിറയുന്ന ഭക്തിസാന്ത്രമായ പ്രാ...

ശിശുക്കൾ ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്... 🌼

*✿═══════════════✿*      *നമ്മുടെ എക്കാലത്തെയും സ്വത്ത് നമ്മുടെ മക്കളാണ് അവർക്ക് നമ്മൾ കരുതലാവുക.* *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs           നമ്മുടെ മക്കളാണ് നമ്മുടെ ഓരോരുത്തരുടെയും പ്രതീക്ഷ. നമുക്ക് സ്നേഹിക്കാൻ നമ്മെ സ്നേഹിക്കാനുള്ള ഇക്കാലത്തെയും വിലമതിക്കാനാവാത്ത സ്വത്ത്‌. നമ്മൾ കൈ വിട്ടു കഴിഞ്ഞാൽ അവർക്ക് അവരുടെ ബാല്യവും യൗവനവും ദുനിയാവും ആഖിറവും നഷ്ടമാവുന്ന പല അവസ്ഥകളുണ്ട്. അത്പോലെ അവർ നമ്മെ കൈ വിട്ടാൽ വികൃതമാവുന്ന വാർദ്ധക്യം നമുക്ക് മുമ്പിലുണ്ട്. അവർ നമ്മുടെ സ്നേഹത്തിനു വേണ്ടി കെഞ്ചുന്ന സമയങ്ങളുണ്ട് നമ്മൾ അവരുടെ സ്നേഹത്തിന് വേണ്ടി കെഞ്ചുന്ന സമയവും വരാനുണ്ട്. ഇതെല്ലാം നമ്മൾ മാതാപിതാക്കളുടെ കയ്യിലാണ് താനും. മുത്ത് നബി ﷺപറഞ്ഞു : " എല്ലാ ശിശുക്കളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്.പിന്നീട് അവനെ ജൂതനും കൃസ്‌ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ് (പരിസരമാണ് ) കൂടുതലും കേട്ടിട്ടുള്ള കണ്ടിട്ടുള്ള ഒരു ഉദാഹരണത്തിൽ തന്നെ തുടങ്ങാം. മക്ക...

പ്രണയസാഫല്യം... 🌼

*✿═══════════════✿*      *പ്രണയസാഫല്യം* *✿═══════════════✿*       *തീവ്ര പ്രണയത്തിന്റെ ഉചിയിലാണെന്ന് നാം സ്വയം തെറ്റിദ്ധരിക്കപ്പെടുന്നു. യഥാർത്ഥ പ്രണയം എന്തെന്നോ? അതിന്റെ ലഹരി എന്താണെന്നോ അറിയാതെ രണ്ട് വാക്കോ വരിയോ പ്രണയമെന്ന് ധരിച്ചു വെക്കുന്നു.* *നിങ്ങൾ കേട്ടിട്ടില്ലെ, സത്യ പ്രബോധനതത്തിനിറങ്ങിയ അബൂബക്കർ (റ)വിനെ കഴുക കണ്ണുകളോടെ നോക്കി വട്ടം ചുറ്റി ആക്രോഷിച്ചു, മർദിച്ച് തലയിൽ നിണം ചിന്തി ബോധമറ്റ് കിടന്നത്. അതും ഒരു പ്രണയമായിരുന്നു. ഇലാഹി പ്രേമത്തിലൂടെ  തിരു ത്വാഹാ തങ്ങളോരോടുള്ള ﷺമഹബ്ബത്തിലൂടെ...* *കേട്ടിട്ടില്ലെ  മക്കാ പരിസരത്ത് ഖുറൈശി കുബേരൻ മാരുടെയും മക്കാ പ്രമാണിമാരുടെയും ക്രൂര മർദ്ദനത്തിനിരയായി കിടന്നപ്പോഴും അബൂബക്കർ (റ) എന്റെ നബി ക്ക് ﷺഎന്ത് പറ്റി എന്നറിയാതെ പച്ച വെള്ളം കുടിക്കില്ലെന്ന് പറഞ്ഞു ഉമ്മയെ ആ വിവരത്തിന് വേണ്ടി ഖത്താബിന്റെ(റ)മകൾ ഫാത്തിമ യുടെ അരികിലേക്കയച്ചത് ആ വിവരമറിഞ്ഞപ്പോൾ മനസായൂജ്യൂമണിഞ്ഞത്.ഇതല്ലെ പ്രണയം.* *ഇതൊക്കെയല്ലെ ചരിത്രത്തിൽ വേരുറച്ചു പോയ നിമിഷങ്ങൾ...* *മാരുതൻ തഴുകി തലോടിയ പ്രണയം. മാമലകൾ വാഴ്ത്തുകൾ പാടിയ പ്രണയം. പ്രപഞ്ചം ഒ...

പ്രവാചക സ്നേഹം... 🌼

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 *സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉദാത്ത മാതൃക...* ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs          പ്രവാചക സ്നേഹം എന്ന് പറയുന്നത് വരികളിൽ ചാലിക്കുന്ന മനോഹാരിതയല്ല. വാക്കുകളിൽ പ്രവഹിക്കുന്ന സുന്ദരഗീതികളോ പ്രഭാഷണങ്ങളോ അല്ല. ചാലിട്ടൊഴുകിയ പ്രളയ പ്രണയ പ്രവാഹവുമല്ല.       അതൊരു ഔഷദമാണ്. ദിവ്യാനുരാഗ തീർത്ഥം ഖൽബിലുറ്റി വീണാൽ സർവ്വം സുന്ദരമാക്കുന്ന ലോകം. നിങ്ങളറിഞ്ഞിട്ടില്ലേ, ആത്മാവിനെ വരിഞ്ഞു മുറുക്കിയ രോഗങ്ങളെ ക്കുറിച്ചുള്ള വേദനകളിൽ നിന്ന് ഉത്ഭവിച്ച് പ്രവാചക വ്യക്തിത്വത്തിന്റെ വൈശിഷ്ടത്തിലേക്കും അവിടുത്തെ മഹത്തായ പ്രബോധനത്തിലേക്കും തിന്മയുടെ ദുശക്തികളുമായി അവിടുന്ന് നടത്തിയ സന്ധിയില്ലാ സമരത്തിലേക്കും വിശുദ്ധ ഖുർആനിന്റെ മാസ്മരിക വശ്യതയിലേക്കും ഭാവനയുടെ വജ്രതിളക്കമേന്തിയ ദിവ്യാനുരാഗത്തിന്റെ ഉത്തമഭാഷണമായ ഖസീദത്തുൽ ബുർദയുടെ വരികൾക്കിടയിലെ അർത്ഥതലങ്ങൾ നാം വായിച്ചും കേട്ടും അറിഞ്ഞവരാണ്... അനശ്വര കാവ്യത്തിലൂടെ പ്രവാചക സ്നേഹം അമൃത പ...

സ്നേഹ ലോകം... 🌼

*✿═══════════════✿*  *അകമിലിനിയുമാനന്ദം നിറയണം...* *✿═══════════════✿* *അകമിലിനിയും പൂർണശോഭയാലെ വെട്ടി തിളങ്ങണം. കാരണം വസന്തം അവസാനിക്കുന്നില്ല. എത്ര അതികമായാലും അമൃത് മുത്തായി പൊഴിയുന്ന സ്നേഹം ഒന്ന് മാത്രമാണ്. സ്വലാതെന്ന മന്ത്രണത്തിൽ കോർത്തിണക്കി ഹൃദയമറിയുന്ന അവസാനിക്കാത്ത വസന്തമാണ് തിരു സുഗന്ധം...ﷺ* *അഖിലമാകയും ആനന്ദത്തിന്റെ കുളിര് പാകി, ആമോദത്തിന്റെ തീരങ്ങൾ ആർത്തിരുമ്പി. സർവ്വ പടപ്പുകൾക്കും അനുഗ്രഹമായ് ഉടയോൻ നൽകിയ അനുഗ്രഹ ജേതാവ് റഹ്മത്തുൽ ലിൽ ആലമീൻ പൊന്നു മുസ്ത്വഫാ നബി പൂ മുത്ത്...ﷺതന്നെയാണ് പരമസത്യം* *മധുരം തേടിയിറങ്ങിയ യാത്രയിൽ പലരും ആസ്വദിച്ചറിഞ്ഞ മധുപാന ഗുണമാണ്...* *സ്വലാത്തിൽ ആശ മുറിയേണ്ട... മൗലിദ് ഇൽ ആശ കുറക്കേണ്ട... ബുർദയിൽ മധുരം കുറക്കേണ്ട... സമയം നിരാശയിൽ നിഴലിക്കേണ്ട... പ്രതീക്ഷ സ്വപ്ന സാഫല്യത്തിൽ വന്ന് ചേരും...* *സ്നേഹ സത്യമാവും... ഹൃത്തിൽ ദിവ്യാനുരാഗം നിത്യമാവും... വാക്കുകളിൽ ചുരുങ്ങാതെ എല്ലാം സത്യമാക്കണം എന്ന് മാത്രം...*      *ഇമാം ഗസ്നവി (റ) തിരുനബിﷺയെ സ്വപ്നത്തിൽ കാണാന്‍ ആഗ്രഹിച്ച് എല്ലാ രാത്രിയിലും ഖസീദതുൽ ബുർദ പാരായണം ചെയ്യാറുണ്ടായിരുന്നു. എന്നാല്...

പ്രതീക്ഷ... 🌼

*✿═══════════════✿*        *എല്ലാം തോന്നലുകൾ മാത്രമാണ്...* *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs       ശരിക്കും നാമൊരു വിശ്വാസിയാണോ? ചെറിയ പ്രയാസങ്ങൾക്ക് പോലും നാഥൻ നൽകിയ അനുഗ്രഹങ്ങൾ മറന്ന് അവനെ പഴിക്കുന്ന നാം എന്തൊരു വിഡ്ഢികളാണ്. എന്നിട്ടും ഈ നന്ദി കെട്ട അടിയാറുകളെ കൈവിടാതെ നോക്കുന്ന ഉടമ എത്ര വിശാലതയാണ് നമുക്ക് നൽകിയത്. വേദനകൾ നമ്മെ വരിഞ്ഞു മുറുക്കുമ്പോഴാണ് നാഥനെ നാം ഓർക്കുന്നത്. ആപ്പോൾ മാത്രമാണ് കണ്ണും ഖൽബും നിറച്ചു അവന്റെ മുമ്പിൽ ശാന്തമായി പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടുകൾ തുറന്നടിക്കുന്നത്. അവൻ നൽകിയ അനുഗ്രഹങ്ങളിൽ മതിമറന്നു ആസ്വദിച്ചു രസിക്കുമ്പോൾ അവനെ സ്തുതിക്കാൻ പലപ്പോഴും മറക്കുന്നു. ഒരു ചെറിയ വേദന വന്നാൽ അവനെ പഴിക്കാൻ നാം മറക്കുന്നില്ല. ഇന്ന് സ്നേഹവും സ്നേഹമില്ലായ്മയുമെല്ലാം പണത്തിൽ തുന്നിചേർത്തതാണ്. പണമില്ലാത്തവൻ സമൂഹത്തിൽ കറിവേപ്പിലയുടെ വിലപോലുമില്ല. ഉള്ളവൻ എന്നും രാജാവും. എന്നാലോ ആ രാജാവ് ഒരിക്കലും പാവപ്പെട്ടവന്റെ വീട്ടിൽ അടുപ്പ് പുകയുന...