Skip to main content

ശിശുക്കൾ ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്... 🌼

*✿═══════════════✿*

     *നമ്മുടെ എക്കാലത്തെയും സ്വത്ത് നമ്മുടെ മക്കളാണ് അവർക്ക് നമ്മൾ കരുതലാവുക.*
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

          നമ്മുടെ മക്കളാണ് നമ്മുടെ ഓരോരുത്തരുടെയും പ്രതീക്ഷ.
നമുക്ക് സ്നേഹിക്കാൻ നമ്മെ സ്നേഹിക്കാനുള്ള ഇക്കാലത്തെയും വിലമതിക്കാനാവാത്ത സ്വത്ത്‌.
നമ്മൾ കൈ വിട്ടു കഴിഞ്ഞാൽ അവർക്ക് അവരുടെ ബാല്യവും യൗവനവും ദുനിയാവും ആഖിറവും നഷ്ടമാവുന്ന പല അവസ്ഥകളുണ്ട്.
അത്പോലെ അവർ നമ്മെ കൈ വിട്ടാൽ വികൃതമാവുന്ന വാർദ്ധക്യം നമുക്ക് മുമ്പിലുണ്ട്.
അവർ നമ്മുടെ സ്നേഹത്തിനു വേണ്ടി കെഞ്ചുന്ന സമയങ്ങളുണ്ട് നമ്മൾ അവരുടെ സ്നേഹത്തിന് വേണ്ടി കെഞ്ചുന്ന സമയവും വരാനുണ്ട്.
ഇതെല്ലാം നമ്മൾ മാതാപിതാക്കളുടെ കയ്യിലാണ് താനും.

മുത്ത് നബി ﷺപറഞ്ഞു : " എല്ലാ ശിശുക്കളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്.പിന്നീട് അവനെ ജൂതനും കൃസ്‌ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ് (പരിസരമാണ് )

കൂടുതലും കേട്ടിട്ടുള്ള കണ്ടിട്ടുള്ള ഒരു ഉദാഹരണത്തിൽ തന്നെ തുടങ്ങാം.

മക്കൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ അല്ലെങ്കിൽ നമ്മൾ പറയുന്ന മറ്റെന്തിലും അവർ അനുസരിച്ചില്ലേൽ പെട്ടന്ന് എളുപ്പമാണ്. " മോനെ നിനക്ക് മിട്ടായി വാങ്ങി തരാം. അല്ലെങ്കിൽ ഐസ് ക്രീം വാങ്ങി തരാം അതുമല്ലെങ്കിൽ അവന് ഇഷ്ടമുള്ള മറ്റെന്തെങ്കിലും...

എന്ന് പറഞ്ഞു നമ്മുടെ കാര്യം സാധിക്കും. എന്നാലോ പറഞ്ഞ വാക്ക് നാം പാലിക്കില്ല. അവർക്ക് അത് വാങ്ങിച്ചു കൊടുക്കുകയില്ല.
ഇവിടെ നമ്മിൽ നിന്ന് തന്നെ മക്കൾ കള്ളങ്ങൾ പഠിക്കുകയാണ്.
ചെറിയ കള്ളങ്ങളാണ് വലിയത്തിലേക്കുള്ള പ്രചോധനം.

അത്പോലെ...

വീട്ടിലിരുന്നു കൊണ്ട് മക്കൾ പുറത്ത് പോവാതിരിക്കാൻ നമ്മൾ മൊബൈൽ ഫോൺ കൊടുക്കുന്നു. അവരതിൽ എന്ത് കാണുന്നു കേൾക്കുന്നു എന്ന് നാം ശ്രദ്ധിക്കാറില്ല.

അതും പല പ്രശ്നങ്ങൾ ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒന്ന് തന്നെയാണ്.
ഇന്ന് നന്മയും തിന്മയും ഒത്തു ചേർന്ന ഒന്നാണ് സോഷ്യൽ മീഡിയകൾ...ഉപയോഗിക്കാനറിയില്ലെങ്കിൽ അത് നാശം തന്നെയാണ് വിധക്കുക.

മറ്റൊരു കാര്യം എന്ന് വെച്ചാൽ...

വീട്ടിലെ ഹാളിൽ തന്നെ വലിയ ടീവീ ഉണ്ടാവും മക്കളും മാതാപിതാക്കളും ഒരുമിച്ചിരുന്ന്  അതിൽ വരുന്ന ഓരോന്നും കണ്ടോണ്ടിരിക്കുന്നു.

സിനിമയും സീരിയലുകളും  മറ്റും. പ്രണയവും ഹാസ്യവും ദേഷ്യവും പകയും അസൂയയും അക്രമവും എല്ലാം അവരതിൽ നിന്ന് കണ്ടു പഠിക്കുന്നു.

ഭാവിയിൽ ഒളിച്ചോടിയാലും തമ്മിൽ തല്ലിയാലും പകയും അസൂയയും കൊണ്ട് നടന്ന് കുടുംബം തന്നെ ഇല്ലായ്മ ചെയ്താലും മാതാപിതാക്കൾക്ക് ഒന്നും പറയാനില്ലാത്ത അവസ്ഥ അവർ തന്നെ ഉണ്ടാക്കി എടുക്കുന്നു.

പലരിൽ നിന്നും കേട്ടകഥകളാണിതെല്ലാം 

പോരാത്തതിന് മക്കൾ കുസൃതിയും വികൃതികളും കാണിച്ചാൽ *"കഴുത കുതിര ശൈത്താൻ പിശാച്... എന്തിന് പറയാനും എഴുതാനും മടി തോന്നുന്ന പലതും സ്വന്തം മക്കളെ മാതാപിതാക്കൾ വിളിക്കുകയാണ്.*

ഇന്ന് മക്കൾ വഴി പിഴച്ചു പോവുന്നുണ്ടെങ്കിൽ അതിന്റെ 99.9 ശതമാനവും മാതാപിതാക്കൾ മാത്രമാണ് കാരണക്കാരായി വരുന്നത്.

അവരുടെ കാര്യങ്ങൾ നോക്കാനോ അവരെ സ്രുശൂശിക്കാനോ നമുക്ക് നേരമില്ല. നമ്മുടെ ജോലി തിരക്കുകൾ കുടുംബ പരിപാടികൾ അങ്ങനെ പലകാരണങ്ങൾ നമുക്ക് അവരെ കൈവിടാൻ കാരണമാവുന്നു.

പിന്നെ അവർ വളർന്നു വലുതായി വൃദ്ധസദനത്തിൽ കൊണ്ടിട്ടാലും പട്ടിണിക്കിട്ട് കൊന്നാലും അവരെ എങ്ങനെ കുറ്റം പറയാനാവും?.
അവരെ നോക്കിയാലല്ലേ അവർ നമ്മെ നോക്കു

കൊടുത്തതല്ലെ കിട്ടു. അതിൽ അതികം പ്രതീക്ഷിക്കാനുള്ള എന്ത് യോഗ്യതയാണ് മാതാപിതാക്കൾ എന്ന് പറഞ്ഞു നടുക്കുന്ന എനിക്കും നിങ്ങൾക്കുമുള്ളത്.

ചിന്തിച്ചിട്ടുണ്ടോ?

ഒളിച്ചോടുന്ന ലിസ്റ്റിൽ നോക്കിയാൽ ഏറെ കുറെ ഇങ്ങനെയൊക്കെ ആയിരിക്കും.

നമ്മുടെ ശ്രദ്ധക്കുറവ് മാത്രമാണ് അവരിൽ വരുന്ന പിഴവുകൾ.

മക്കൾ എവിടെ പോവുന്നു എന്തിന് പോവുന്നു ആരെ കാണുന്നു എന്തിന് കാണുന്നു എന്ന് തുടങ്ങി ഫോണിലുള്ള എല്ലാ കാഴ്ചയും കേൾവിയും നാം ശ്രദ്ധിക്കണം കൂട്ടുകെട്ടുകൾ എങ്ങനെയാണെന്ന് നോക്കണം. അതൊന്നും ഒരിക്കലും ഒരു മോശം പ്രവർത്തിയല്ല. കാരണം നമ്മളെ മക്കളെ നന്മ പഠിപ്പിക്കേണ്ടതും നന്നായി വളർത്തേണ്ടതും നമ്മുടെ കടമയാണ്.

ഏറെക്കുറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സോഷ്യൽ മീഡിയ ഉപയോഗങ്ങളാണെന്ന് നാം തിരിച്ചറിയണം.
ഫേസ്ബുക് വാട്സാപ്പ് ഇൻസ്റ്റാഗ്രാം തുടങ്ങിയതൊക്കെ ഉപകാരങ്ങളെക്കാൾ ഉപദ്രവം ഉപയോഗിക്കാൻ അറിയില്ലെങ്കിൽ കൊണ്ടെത്തിക്കും എന്നത് മനസിലാക്കണം.

അല്ലെങ്കിൽ തന്നെ അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പോട്ടെ പത്തിലാണെന്ന് തന്നെ ഇരിക്കട്ടെ ഇവർക്കൊക്കെ എന്തിനാണ് ഈ മീഡിയ ഉപയോഗത്തിന്റെ ആവശ്യങ്ങൾ. അവർ പഠിക്കേണ്ട പ്രായം പഠിക്കട്ടെ...
അനാവശ്യമായ ഉപയോഗങ്ങൾ നിയന്ത്രിക്കുക തന്നെ വേണം.

അല്ലാതെ നാളെ മകൾ ഒളിച്ചോടിയിട്ട് മകൻ ഏതോ ഒരു പെണ്ണിന് കൊണ്ട് വന്നിട്ട് അലമുറയിട്ട് നാട്ടുകാരെ ഇടയിൽ നാണം കെട്ടിട്ട് ഒരു കാര്യവുമില്ല. കേൾക്കുന്നവരും കാണുന്നവരും അറിയുന്നവരും ഒന്നെ പറയൂ..

*"വളർത്തു ദോഷം"*

എല്ലാ അർത്ഥത്തിലും അത് ശരിയാണ് താനും.

നഷ്ടമാർക്കാ ക്കേടാർക്കാ...

ചിലതൊക്കെ പിന്നെ കേൾക്കാം ആത്മഹത്യ ചെയ്തു അല്ലെങ്കിൽ ആരേലും കൊന്നിട്ടു എന്നെല്ലാം

ഇതിനെല്ലാം കാരണക്കാർ ഒരർത്ഥത്തിൽ മാതാപിതാക്കൾ ആവുന്ന സാഹചര്യവും വരുന്നില്ലെ ചിന്തിച്ച് നോക്കു. നമ്മൾ അവരുടെ എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ കൊടുത്തിരുന്നു വെങ്കിൽ നമ്മളെ മക്കൾക്ക് ഈ ഗതി വരുമായിരുന്നോ?

നമ്മൾ നന്നായാൽ നമ്മുടെ മക്കൾ *"കള്ളനാവില്ല കള്ളു കുടിയനാവില്ല കഞ്ചാവ് ആവില്ല പെണ്ണ് പിടിയനോ കൊലയാളിയോ തമ്മിൽ തല്ലുന്നവനോ ആവില്ല.ബന്ധം മുറിക്കുന്നവനാവില്ല. നമ്മളാണ് എല്ലാത്തിനും അടിസ്ഥാനം. നമ്മുടെ ഓരോ വീഴ്ചയും ചോദ്യചെയ്യപ്പെടാതെ നാളെ മറ്റൊരു ചോദ്യം നമ്മെ നേരിടില്ല. എല്ലാ ചോദ്യങ്ങൾക്കും നാഥന് മുമ്പിൽ വ്യക്തമായ ഉത്തരം നാം നൽകുക തന്നെ വേണം.*

*കളവ് പറയല്ല, എന്നുമ്മ ചൊന്നാരെ കള്ളന്റെ കയ്യില് പൊന്നു കൊടുത്തോവർ...*

കേട്ടിട്ടില്ലെ ഷെയ്ഖ് ജീലാനിയുടെ ചരിത്രം

മാതാവിന്റെ വാക്കുകൾ സ്നേഹത്തോടെ മനസിലാക്കിയ ഷെയ്ഖ് ആക്രമികളായ കൊള്ളക്കാർക്ക് മുമ്പിൽ തന്റെ കയ്യിലുള്ളത് കൊടുക്കുന്നു. സത്യസന്ധത കണ്ട കള്ളന്മാർ തന്നെ സത്യ ദീനിൽ അഭയം കണ്ടെത്തുന്നു.

മാതാവിൽ നിന്ന് സത്യം മാത്രമേ പറയു എന്ന ബോധം ഉണ്ടാക്കിയെടുക്കേണ്ടത് പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.

നിങ്ങളിൽ എത്ര പേര് മക്കളോട് മര്യാദക്ക് സംസാരിക്കുന്നവരുണ്ട്, അല്ലെങ്കിൽ എത്ര കാലമായി അവരോടൊത്ത് സമയം ചിലവയിച്ചിട്ട്. അവർക്ക് എന്തെല്ലാം പറയാനുണ്ടാവും നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാവും.

അവരുടെ വേദനയും സങ്കടവും അവർ ഫോണിൽ തീർക്കുന്നു. അങ്ങനെ അങ്ങനെ അവർ അതില്ലാതെ കഴില്ലെന്ന് രീതിയിൽ ഫോണിന് അടിമയായി മാറുന്നു. ദേഷ്യക്കാരനും വാശിക്കാരനുമാവുന്നു. സംസാരിക്കാൻ അറിയാത്തവരായി മാറുന്നു.

നമ്മൾക്ക് ഒതുങ്ങാത്ത മക്കളാക്കി നാം നമ്മുടെ മക്കളെ വളർത്തരുത്.
അത് നമുക്ക് തന്നെ ഭാവിയിൽ പല പ്രശ്നങ്ങളുമുണ്ടാക്കും.

സ്ത്രീയാണ് വീട്ടിലെ കാര്യകാരി പിതാവ് പുറത്തായിരിക്കും മക്കളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞെന്ന് വരില്ല. കുടുംബം നോക്കാൻ അവർ പലവഴിയിൽ കുടുംബങ്ങളിൽ നിന്ന് മാറിനിന്നേക്കാം. അപ്പോൾ മുഴുവൻ ചുമതലയും നമുക്കാണ് (പെണ്ണിനാണ് ചില ഘട്ടങ്ങളിൽ )

ആ നമ്മൾ തന്നെ അവരെ നോക്കിയില്ലെങ്കിൽ അവർക്ക് പിന്നെ ആരാണുള്ളത്. അവരുടെ സുഖം തേടി അവർ പോയിക്കഴിഞ്ഞാൽ അതിലെ തെറ്റും ശരിയും അവർ കണ്ടെന്നു വരില്ല. കാരണം അവർക്കറിയില്ല തെറ്റേതാണ് ശരിയേതാണെന്ന്. നമ്മൾ പറഞ്ഞാലല്ലെ അവർ അത് മനസിലാക്കൂ.
അവരുടെ കണ്ടത്തലിൽ ഉള്ള കൂട്ടുകെട്ടുകൾ ചെയ്യുന്ന എന്തും അവർക്ക് ശരിയാണ്.

അതിന്റെ ദൂഷ്യവശങ്ങൾ അവരോരിക്കലും ചിന്തിക്കില്ല.

അത്കൊണ്ട് നമ്മൾ നമ്മുടെ മക്കൾക്ക് കാവലാവുക അവരെ വിജയിപ്പിക്കുക അവരെ കൊണ്ട് നമ്മളും വിജയിക്കുക.

*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*

     *✍️S M K*
▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...