*✿═══════════════✿*
*പ്രണയധ്വനി... 🌼*
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*പ്രണയം സർവ്വ നാടിഞ്ഞരമ്പുകൾക്കും ഉന്മേഷം നൽകണം... ഓർമകളിൽ കണ്ണുകൾ നനയണം. മനസ്സിൽ മാരുതൻ തഴുകണം.പ്രണയത്തിന്റെ ആഴിയിൽ അലിഞ്ഞു ഹിമകണങ്ങൾ ഏറ്റുവാങ്ങണം...*
*ഉത്തമരായ ബിലാലോരുടെ رضی الله عنهപ്രണയം പോലെ, ഓർമകൾ കണ്ണുനീരാവണം. പ്രണയ നഷ്‌ടം എന്തിനെന്നില്ലാത്ത വേദന വരിഞ്ഞു മുറുക്കണം...*
*മദീന വല്ലാത്തൊരു മാസ്മരിക പ്രണയലോകമാണ്. അതോർക്കുമ്പോൾ തന്നെ കണ്ണും ഖൽബും പല ഓർമകളിലൂടെ സഞ്ചരിക്കും. ഇഷ്ടത്തിലേക്ക് ഇനിയും എത്തിച്ചേരാൻ കഴിയാത്ത നഷ്ടം ഖൽബിലെ കഷ്ടം അറിയിക്കും.*
*ഒന്നാലോചിച്ചു നോക്കു. കണ്ണുകൾക്ക് ഹരം പകരുന്ന കുളിര് കോരുന്ന ആ നിമിഷങ്ങൾ. അവ എത്ര സുന്ദരമാണ്.*
*ഭക്ത ജനനിബിഡമായ നഗരസാഗരം.സർവ്വ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും ഇരു ലോക നേതാവ് അഷ്റഫുൽ വറാ ത്വാഹാ നബി തങ്ങളോര് ﷺനേതൃത്വം നൽകുന്ന ജമാഅത് നിസ്കാരം. കണ്ണും ഖൽബും നിറയുന്ന ഭക്തിസാന്ത്രമായ പ്രാർത്ഥന സദസ്സ് ആർക്കും നീരസവും വിരസതയുമില്ല. കാതുകളിൽ ആ സ്വരമാധുര്യം നിറയുന്ന സ്നേഹം മാത്രം.ഒരേ മാതാപിതാക്കൾക്കുണ്ടായമക്കൾ( സഹോദരന്മാരെ പോലെ പകയോ വിദ്വേഷ്യമോ ഇല്ലാതെ ഉന്മേഷപരിതരായി സ്നേഹ ചങ്ങളയിൽ കോർത്തിണക്കി ഒരു ലോകം അവർ സ്വന്തമാക്കിയിരിക്കുന്നു. അവിടുത്തെ ﷺസ്നേഹ ചോട്ടിലിരിക്കുന്നത് അവർക്കാനന്ദമാണല്ലോ ആവേശമാണല്ലോ. ഭയഭക്തി മാത്രമാണ് ശ്രേഷ്ഠതയുടെ മാനതെന്ധം. തിരു നബിയോരുടെ ﷺകൂടെയുള്ള ജീവതമാണവർക്ക് സർവ്വതും. സന്തോഷം സമാധാനവും.*
*ഹേ, ഇതെല്ലാം കഴിഞ്ഞ കഥകളാണല്ലോ, മനസ്സിൽ ഇന്നും ഓർമകൾക്ക് ചിതലരിക്കാത്ത സ്നേഹമുറ്റുന്ന ഓർമകൾ. ഓർമകളുടെ അകത്തളങ്ങളിൽ വേദനയാണ്. ആ നാളുകളിൽ ജനിച്ചില്ല. ആ ﷺസ്വരമാധുര്യം ശ്രവിച്ചില്ല...*
*സ്വജീവനിലുപരി സ്നേഹിക്കുന്ന ഇരുലോക നേതാവ് ﷺവിട്ടു പിരിഞ്ഞു. സ്വാഹാബാക്കൾക്ക് അടക്കാനാവാത്ത വേദന ഇതിൽ പരം മറ്റേതുണ്ട്. എന്തുണ്ട്...*
*നാളുകൾ വർഷങ്ങൾ പല പ്രമുഖരും വിടപറഞ്ഞു. കഥകൾ കേട്ടും കണ്ടും ആ സ്നേഹം അനുഭവിച്ചറിഞ്ഞ മണൽത്തരികളും അന്തരീക്ഷവും പുതു തലമുറയുടെ കാട്ടികൂട്ടലുകളിൽ വേദനിക്കുന്നുണ്ടാവും ഏറെ...*
*ഈ സമൂഹം സ്നേഹം അറിഞ്ഞിട്ടില്ല. കണ്ടിട്ടില്ല. അവരുടെ കാതുകളിൽ അതറിഞ്ഞിട്ടില്ല. ഉണ്ടായിരുന്നു വെങ്കിൽ സ്വയം ഒരു മെഴുകുതിരി എന്നപോലെ ആ സ്നേഹത്തിന് വേണ്ടി ഉരുകി തീരുമായിരുന്നു. സൂഫിയെ പോലെ എല്ലാം മറന്നാനന്ദത്തിൽ സഞ്ചരിക്കുമായിരുന്നു.*
*കേട്ടിട്ടില്ലെ, ബിലാലിബ്നു റബാഹ رضی الله عنه,പ്രവാചകരുടെ പള്ളിയിൽ ശ്രവണ മാധുര്യം തീർത്ത വീരരോദനം... അഷ്റഫുൽ ഹൽക്ക് പൊന്നു മുസ്ത്വഫാ ﷺയുടെ വഫാത് ബിലാൽ തങ്ങളെ പാടെ തളർത്തി കളഞ്ഞു.*
*കാറ്റിനും കോളിനും അവിടുത്തെ സ്നേഹമറിയാം... ലോകനേതാവിനോടുള്ള ﷺഅടങ്ങാത്ത സ്നേഹം നൊമ്പരമായി... മദീന വാസം പോലും ബിലാൽ തങ്ങൾക്ക് അസഹ്യമായി. വയ്യ... മദീനയിൽ നിന്നൊന്ന് മാറി താമസിക്കണം... തങ്ങളോര് ﷺഇല്ലാത്ത ഈ ദേശത്തിന്റെ മുക്കും മൂലയും വേദനയാണ്. മാറി താമസത്തിന് പറ്റിയ സ്ഥലം ശാമ് തന്നെയാണ്. അതാവുമ്പോൾ ഇപ്പോൾ മുമ്പിലൊരു കാരണവുമുണ്ട്. സിറിയയിൽ ഒരു യുദ്ധം ആരംഭിക്കുന്നു. ബിലാൽ തങ്ങൾ അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അങ്ങനെ യുദ്ധവിരമാനന്തരം അവിടെ തന്നെ സ്ഥിരതാമസവുമാക്കി.*
*ആ ഖൽബിലെ വേദനയപ്പോൾ എത്രയായിരിക്കും അവിടുത്തെ തിരു നബിയോടുള്ള ﷺസ്നേഹം എത്രയായിരിക്കും. ഒരളവു കോലിനും അതളക്കാൻ മതിയായന്ന് വരില്ല. ഒരു സ്നേഹവും അതിനു മീതെ മറിക്കടക്കാനുമില്ല.*
*ദിനരാത്രങ്ങൾ ശരവേഗത്തിൽ കടന്നു പോയി. വർഷങ്ങൾ പിന്നിട്ടു. ഒരു ദിവസം സ്വപ്നത്തിലദാ... തിരു നബി ﷺ.* *"ബിലാലെ, താങ്കളെന്നെ മറന്നോ? മദീനയിൽ വരാൻ സമയമായില്ലെ? എന്തൊരു ചോദ്യം.*
*സ്വപ്നം തങ്ങളെ വേദനയിലാക്കി. ഭയചകിതനും ദുഖിതനുമായ ബിലാൽ തങ്ങൾ കിടന്ന കിടപ്പിൽ നിന്നും പിടഞ്ഞെഴുനേറ്റു. പിന്നെ റസൂലും ﷺഅവിടുത്തെ പട്ടണവുമായിരുന്നു മനസ് നിറയെ, പിന്നെ ഒട്ടും വൈകിച്ചില്ല. തിരു നബിയെ ﷺവാരിപ്പുണർന്ന മദീനത്തു റസൂലിലേക്ക് യാത്ര തിരിച്ചു.*
*ഓരോ കാൽ ചുവടുകൾ വെക്കും തോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഈറനണിഞ്ഞ കണ്ണുകളോടെ റൗളശരീഫിലത്തി. ഏറെ നാളടക്കി വെച്ച ഖൽബിലെ നൊമ്പരങ്ങൾ അവിടെ അണപ്പൊട്ടി ഒഴുകി. തിരു നബിയോടൊത്തുള്ള ﷺജീവിതത്തിലെ ആവിസ്മരണീയ നിമിഷങ്ങൾ മനസ്സിൽ ഒളിമിന്നി. ബാഷ്പ കണങ്ങൾക്ക് വേഗതയേറി. അടങ്ങാനാവാതെ അവ പ്രയാസത്തിലാണ്ടു.*
*വിനയാന്വിതനായി അവിടത്തോട് ﷺസലാം പറഞ്ഞു. റൗളയുടെ പുറത്തിറങ്ങി. ബിലാൽ തങ്ങളെ ആഗമനമറിഞ്ഞ പരിചിത വൃന്ദത്തിലെ പലരുമെത്തി. തങ്ങളെ എല്ലാരും കൂടി പൊതിഞ്ഞു. കെട്ടിപിടിച്ചും ഹസ്തദാനം ചെയ്തും സ്നേഹം പങ്കുവെച്ചു. കഴിഞ്ഞകാല സ്മരണയോടെ അവർ പള്ളിയിൽ ഒത്തുകൂടി സൗഖ്യവിവരങ്ങൾ ആരാഞ്ഞു. തിരു നബിയോരുടെ ﷺസ്നേഹ കണങ്ങളായ പേരമക്കൾ ഹസൻ ഹുസൈനോരും(റ :)അവിടെ ഉണ്ടായിരുന്നു. തിരു നബിയോരുടെ ﷺവദനം ഓർമിപ്പിക്കാൻ എന്നപോലെ അവരിരുവരും ജ്വലിച്ചു നിന്നു. ബിലാൽ തങ്ങൾ നബി ﷺപുത്രന്മാരെ ആലിഗനം ചെയ്തു. തടിച്ചു കൂടിയവരുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.*
*നബി ﷺതങ്ങളോരുടെ പുത്രന്മാരടങ്ങുന്ന സ്നേഹ വലയം ബിലാൽ തങ്ങളോടായി ഒരാഗ്രഹം പറഞ്ഞു.*
*"ബിലാൽ,! അങ്ങ് ഇന്ന് ബാങ്ക് വിളിക്കണം!, വേദനകൾ വരിഞ്ഞു മുറുക്കുകയാണിവിടുത്തെ ഓർമകളെങ്കിലും ആ വാക്കുകൾ തിരസ്കരിക്കാൻ അദ്ദേഹത്തിനായില്ല. ത്വാഹാ റസൂലോരുടെ ﷺകാലത്ത് പലകുറി പലവുരു അവരാ സ്വരമാധുര്യം കേട്ടറിഞ്ഞിരുന്നു.എന്നതിലുപരി പ്രഥമമായ ബാങ്കൊലി മുഴങ്ങിയതും ആ കണ്ഠത്തിൽ നിന്നായിരുന്നു വല്ലോ,?*
*ബിലാലോര് സമ്മതം മൂളി, തിരു ദൂതരുടെ ﷺകാലത്ത് ബാങ്ക് വിളിച്ച സ്ഥലതെത്തി നിറമനസോടെ തക്ബീറിന്റെ അമരധ്വാനി ലോകത്തെ കേൾപ്പിച്ചു... "അല്ലാഹു അക്ബർ... ഭക്തി സാന്ദ്രവും കർണ്ണാനന്ദകരവുമായ ബാങ്കൊലി പ്രവാചകനഗരത്തിന്റെ മുക്കിലും മൂലയിലും അലയൊലികൾ സൃഷ്ടിച്ചു. സ്തബ്ദമായി മദീന... ബിലാലിബ്നു റബാഹ യുടെ ശബ്ദമോ?? അവർ കാത് കൂർപ്പിച്ചു. അതെ പലരും ആ ശബ്ദം തിരിച്ചറിഞ്ഞു കഴിഞ്ഞു. അശ്ഹദു അൻ... നഗരമാകെ പ്രകമ്പിതമായി അതെ ഇത് ബിലാൽ തന്നെ... വീണ്ടും അശ്ഹദു... മുഴങ്ങി. മദീന നിവാസികൾ ആ ബാങ്കൊലി നാദത്തിൽ ലയിച്ചു. ഈറൻ മിഴികളോടെ പള്ളിയിലേക്കോടി... എല്ലാവർക്കും ശതകാലം തിരിച്ചു വന്ന പ്രതീതിയായിരുന്നു. കാലങ്ങൾ കഴിഞ്ഞു വീണ്ടും മുഴങ്ങിയ ആ ശബ്ദം അവരെ പഴയ ഓർമകളിലേക്ക് കൊണ്ട് പോയി. ആഹ്ലാദം തിരതല്ലി. ഇതൊരു പുനർ എഴുനേൽപ്പെന്ന് പലരും ധരിച്ചു. പലരും ശങ്കയിൽ കുരുങ്ങി. പിന്നെ അവിടമാകെ ദുഃഖസാകരമായി മാറി. പലർക്കും അത്കേട്ട് ആനന്ദിക്കാനായില്ല. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ കൂട്ടകരച്ചിലിന്റെ ധ്വനിയാവിടെമിലുയർന്നു. മദീനയെ തന്നെ അത് നന്നായി പിടിച്ചുലച്ചു കളഞ്ഞു. മണൽ തരികളുടെയും വൃക്ഷലാതികളുടെയും മൂകതക്ക് കാഠിന്യമേറി.*
*പക്ഷെ, ദുഃഖങ്ങളിലാഴ്ന്ന് പോയ ബിലാൽ തങ്ങൾക്ക് ബാങ്ക് മുഴുമിക്കാൻ ആയില്ല. എങ്ങനെ കഴിയും?. സ്നേഹകാരുണ്യം കൊണ്ട് വീർപ്പു മുട്ടിച്ച ബഹുമാന്യരായ തിരു ദൂതരെ എങ്ങനെ മറക്കാൻ കഴിയും?.കഴിഞ്ഞു പോയ കാലങ്ങൾ ഓർമകളിൽ തിരതല്ലി ഖൽബിൽ നിറഞ്ഞിരിക്കുകയല്ലെ, ദുഃഖം നിഴലിച്ച സുപരിചിത മുഖങ്ങളെ നോക്കി കണ്ണുനീർ പൊഴിക്കാനല്ലാതെ മറ്റൊന്നിനും മദീനനിവാസികൾക്കും ബിലാൽ തങ്ങൾക്കും കഴിയുമായിരുന്നില്ല. അതായിരുന്നു ലോകനേതാവിന്റെ ﷺസ്നേഹം ഒരു വാക്കിനും ആ സ്നേഹം മുഴുമിപ്പിക്കാനാവില്ല.*
*സ്നേഹമറിഞ്ഞവരുടെ സ്നേഹം ഉള്ളിൽ അലതല്ലുമ്പോൾ സ്നേഹമാറിയാത്ത ഖൽബകങ്ങൾ വേദനകൊണ്ട് നിറയുകയാണ്. ബിലാലോരുടെ നിമിഷങ്ങൾ ഹൃദയം മുറിക്കുകയാണ്. ആ സ്നേഹത്തിന് മുമ്പിൽ സർവ്വം തോറ്റുപോകും.പിന്നെ എങ്ങനെയാണ് വരികളിൽ ഒതുക്കുക എങ്ങനെയാണ് വാക്കുകളിൽ കുറക്കുക എങ്ങനെയാണ് ശബ്ദമിടറാതിരിക്കുക...*
*അവിടുത്തെ ﷺഓരോ ഓർമകളും ഒരു വസന്തകാലമാണ്. അതിരുകളില്ലാത്ത അവസാനമില്ലാത്ത വസന്തകാലം...*
*ആ വസന്തത്തിലലിഞ്ഞു ചേരാനാവണം...*
*അതിമോഹമാണ് ഓരോ ദിവസവും ജീവിക്കാൻ കൊതിനൽകുന്നത്. ആ കൊതി മദീനയുടെ മണൽ തരികളിൽ അമർത്തി ചുമ്പിച്ചു കിടക്കാൻ ആവുന്നവരെ ഖൽബിൽ അലതല്ലും... അവസാനമില്ലാതെ ആഗ്രഹങ്ങളിൽ പൊതിഞ്ഞുകൊണ്ട്...*
*മോഹങ്ങൾ പോലൊരു നിമിഷം നൽകണേ അല്ലാഹ്. അതുമാത്രമാണ് നാളിതുവരെ യുള്ള പ്രതീക്ഷ.*
*ആവതാക്കല്ലാഹ്...الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻S M K*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments