*✿═══════════════✿*
*അകമിലിനിയുമാനന്ദം നിറയണം...*
*✿═══════════════✿*
*അകമിലിനിയും പൂർണശോഭയാലെ വെട്ടി തിളങ്ങണം. കാരണം വസന്തം അവസാനിക്കുന്നില്ല. എത്ര അതികമായാലും അമൃത് മുത്തായി പൊഴിയുന്ന സ്നേഹം ഒന്ന് മാത്രമാണ്. സ്വലാതെന്ന മന്ത്രണത്തിൽ കോർത്തിണക്കി ഹൃദയമറിയുന്ന അവസാനിക്കാത്ത വസന്തമാണ് തിരു സുഗന്ധം...ﷺ*
*അഖിലമാകയും ആനന്ദത്തിന്റെ കുളിര് പാകി, ആമോദത്തിന്റെ തീരങ്ങൾ ആർത്തിരുമ്പി. സർവ്വ പടപ്പുകൾക്കും അനുഗ്രഹമായ് ഉടയോൻ നൽകിയ അനുഗ്രഹ ജേതാവ് റഹ്മത്തുൽ ലിൽ ആലമീൻ പൊന്നു മുസ്ത്വഫാ നബി പൂ മുത്ത്...ﷺതന്നെയാണ് പരമസത്യം*
*മധുരം തേടിയിറങ്ങിയ യാത്രയിൽ പലരും ആസ്വദിച്ചറിഞ്ഞ മധുപാന ഗുണമാണ്...*
*സ്വലാത്തിൽ ആശ മുറിയേണ്ട... മൗലിദ് ഇൽ ആശ കുറക്കേണ്ട... ബുർദയിൽ മധുരം കുറക്കേണ്ട... സമയം നിരാശയിൽ നിഴലിക്കേണ്ട... പ്രതീക്ഷ സ്വപ്ന സാഫല്യത്തിൽ വന്ന് ചേരും...*
*സ്നേഹ സത്യമാവും... ഹൃത്തിൽ ദിവ്യാനുരാഗം നിത്യമാവും... വാക്കുകളിൽ ചുരുങ്ങാതെ എല്ലാം സത്യമാക്കണം എന്ന് മാത്രം...*
*ഇമാം ഗസ്നവി (റ) തിരുനബിﷺയെ സ്വപ്നത്തിൽ കാണാന്‍ ആഗ്രഹിച്ച് എല്ലാ രാത്രിയിലും ഖസീദതുൽ ബുർദ പാരായണം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ മഹാന്ന് തിരുദർശനത്തിന് തൗഫീഖ് ലഭിക്കുന്നേയില്ല.*
*അന്ന് ജീവിച്ചിരുന്ന മഹാനായ ഒരു ശൈഖിന്റെ സമീപം ചെന്ന് ഇമാമവർകൾ സങ്കടം പറഞ്ഞു. ശൈഖ് പറഞ്ഞു : ഖസീദ പാരായണം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ പരിപൂർണ്ണമായി പാലിച്ചിരിക്കില്ല. അത് കൊണ്ടായിരിക്കും നിങ്ങൾക്ക് തിരുനബിﷺയെ സ്വപ്നത്തിൽ കാണാന്‍ കഴിയാത്തത്.*
*ഇമാം : ഇല്ല. ഞാന്‍ മര്യാദകളൊക്കെ പാലിച്ചിട്ട് തന്നെയാണ് പാരായണം ചെയ്തത്.*
*ശൈഖവർകൾ ഇമാം ഗസ്നവി (റ) പാരായണം ചെയ്യുന്നത് നിരീക്ഷിച്ചു. പിന്നീട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് തിരുദർശനം ലഭ്യമാകാത്തതിന്റെ രഹസ്യം കണ്ടെത്തി. നിങ്ങൾ ഓരോ വരികൾക്ക് ശേഷവും ഇമാം ബൂസ്വൂരി(റ) ചൊല്ലിയ "മൗലായ സ്വല്ലിവസാ" എന്ന സ്വലാത്ത് ചൊല്ലുന്നില്ല.*
*മര്യാതകൾ പാലിച്ചു കൊണ്ടുള്ള ഓത്തും പാട്ടുമൊക്കെ ആക്കണം. ഓരോ വരിയിലും ശ്രദ്ധവേണം...അതാണ് വിജയ നിദാനം വിനയം സ്നേഹത്തിൽ പകർത്തണം എങ്കിൽ അത് സമ്പൂർണമാവും*
*ഖൽബിൽ തീർക്കുന്ന ഓളങ്ങളെന്നും മദീനത് ചെന്ന് മധുഹാരം ചാർത്തണം...എങ്കിൽ ആ സ്വപ്നത്തിന് മാറ്റ് കൂടും പ്രതീക്ഷയുടെ ആഴം കൂടും കിനാവിലെൻ സ്നേഹലോകത്ത് ഞാൻ പാറി നടക്കും (നമ്മൾ )*
*സ്നേഹം നീർകുമിളകളിലൂടെ സഞ്ചരിച്ചു ദുന്യവിയായ മോഹങ്ങൾക്ക് കടിഞ്ഞാൺ കെട്ടി മീമിന്റെ ലഹരിയിൽ ആഴ്ന്നിറങ്ങണം. മീമിന്റെ സുഗന്ധമാസ്വദിച്ചു മീമിന്റെ മാസ്മരികവലയത്തിൽ കുരുങ്ങണം.*
*ഹൃദയം സ്വലാത്തിൽ കോർത്തിണക്കി പ്രണയം അനശ്വരമായ ലോകത്തേക്ക് നമ്മെ കൊണ്ടു പോവണം. എല്ലാം വാക്കിൽ ഒതുങ്ങി പോവുന്നത് മാത്രമാണ് ഖേദം!*
*വ്യാമോഹം വ്യാമോഹം വ്യാമോഹം... ശിരസിൽ മാലയായി ഒട്ടിപിടിച്ചു കിടക്കുന്ന ഉള്ളറിയാത്ത അത്യാഗ്രഹം...സർവ്വ അനുഗ്രഹങ്ങളും ഔദാര്യമായി തന്ന് കൊണ്ടിരിക്കുന്ന മേലായ റബ്ബിലാണ് പ്രതീക്ഷ കൈവെടിയരുതേ... സ്നേഹത്തിൽ തീരത്തീ പാപം മുതുകിൽ കൂനയാക്കിയവളെയും കൂട്ടണേ... ആ സ്നേഹമണ്ണിൽ ചുമ്പിച്ചു കിടക്കാനുള്ള ഭാഗ്യവും തരണേ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
*S M K*
◾◾◾◾◾◾◾◾◾◾◾
Comments