*✿═══════════════✿*
*പ്രണയസാഫല്യം*
*✿═══════════════✿*
*തീവ്ര പ്രണയത്തിന്റെ ഉചിയിലാണെന്ന് നാം സ്വയം തെറ്റിദ്ധരിക്കപ്പെടുന്നു. യഥാർത്ഥ പ്രണയം എന്തെന്നോ? അതിന്റെ ലഹരി എന്താണെന്നോ അറിയാതെ രണ്ട് വാക്കോ വരിയോ പ്രണയമെന്ന് ധരിച്ചു വെക്കുന്നു.*
*നിങ്ങൾ കേട്ടിട്ടില്ലെ, സത്യ പ്രബോധനതത്തിനിറങ്ങിയ അബൂബക്കർ (റ)വിനെ കഴുക കണ്ണുകളോടെ നോക്കി വട്ടം ചുറ്റി ആക്രോഷിച്ചു, മർദിച്ച് തലയിൽ നിണം ചിന്തി ബോധമറ്റ് കിടന്നത്. അതും ഒരു പ്രണയമായിരുന്നു. ഇലാഹി പ്രേമത്തിലൂടെ തിരു ത്വാഹാ തങ്ങളോരോടുള്ള ﷺമഹബ്ബത്തിലൂടെ...*
*കേട്ടിട്ടില്ലെ മക്കാ പരിസരത്ത് ഖുറൈശി കുബേരൻ മാരുടെയും മക്കാ പ്രമാണിമാരുടെയും ക്രൂര മർദ്ദനത്തിനിരയായി കിടന്നപ്പോഴും അബൂബക്കർ (റ) എന്റെ നബി ക്ക് ﷺഎന്ത് പറ്റി എന്നറിയാതെ പച്ച വെള്ളം കുടിക്കില്ലെന്ന് പറഞ്ഞു ഉമ്മയെ ആ വിവരത്തിന് വേണ്ടി ഖത്താബിന്റെ(റ)മകൾ ഫാത്തിമ യുടെ അരികിലേക്കയച്ചത് ആ വിവരമറിഞ്ഞപ്പോൾ മനസായൂജ്യൂമണിഞ്ഞത്.ഇതല്ലെ പ്രണയം.*
*ഇതൊക്കെയല്ലെ ചരിത്രത്തിൽ വേരുറച്ചു പോയ നിമിഷങ്ങൾ...*
*മാരുതൻ തഴുകി തലോടിയ പ്രണയം. മാമലകൾ വാഴ്ത്തുകൾ പാടിയ പ്രണയം. പ്രപഞ്ചം ഒന്നടങ്കം കോരിത്തരിച്ചു പോയ പ്രണയം.*
*അജബുള്ള ലോകം അഴകുള്ള ലോകം അറിവൊഴുകിയ ലോകം അതേറ്റം അനുഭവിച്ചറിഞ്ഞവരാണ് സ്വഹാബാ... അതിന്റെ മധുരം അവർ ആവോളം നുണഞ്ഞു. അഴകടലിന്റെ ആഴിയിൽ നിന്നും മുത്തുകൾ പെറുക്കിയെടുത്തു, ദീനിന്റെ സേവകരായി വാഴ്ന്നു... ലോകനേതാവിന്റെ ﷺഖൽബിൽ ഇടം നേടി, സ്വജീവൻ പോലും മുത്തിലും മത്ത് പൊഴിയുന്ന മുത്ത് നേതാവിന് ﷺവേണ്ടി അവർ സമർപ്പിച്ചു. അവിടുത്തെ കാഷ്ടം ഭൂമി വിഴുങ്ങിയുലായിരുന്നു വെങ്കിൽ അതും സ്വാഹാബാക്കൾ ഭക്ഷിക്കുമായിരുന്നു വെന്ന് കാണാം... അപ്പോൾ എത്രയാണ് അവരുടെ ഖൽബിലെ ഉറപ്പ് സ്നേഹം...*
*ഖൽബുള്ളോരെ ഖൽബിൽ ഖൽബായ ഖൽബ് വസിക്കുംﷺ...ഖൽബിന്റെ ഖൽബോന്ന് തുറന്നു നോക്കിയാൽ ഖൽബ് നിറച്ചും ആ ഖൽബായ ഹബീബ് തങ്ങൾﷺ ആയിരിക്കും...എന്ത് മൊഞ്ചാലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കണ്ണുള്ളോരുടെ കണ്ണിൽ കണ്ണിമ ഭംഗിയിൽ സുറുമ ചാർത്തി ഹബീബോര്ﷺ പ്രകാശം നിറയ്ക്കും...എന്തൊരു മൊഞ്ചാലെ...*
*സ്വപ്നങ്ങളിലെ സത്യം ഹൃദയം നിറച്ചു കണ്ണിൽ പ്രകാശം തീർത്ത് ഇശ്ഖോതി ഇരിക്കും...*
*ഹാ...സ്വപ്നങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ...എന്തൊരു മൊഞ്ചുള്ള സ്വപ്നം...എന്തൊരു ആനന്ദo...ഹൃദയം പറഞ്ഞ പ്രണയം മൊഴിയും ഇശ്‌ഖിന് എന്തൊരു മൊഞ്ച്...*
*ഹൃദയം കാത്ത മൊഞ്ച്...സ്വപ്നം തീർത്ത മൊഞ്ച്...മനസിന്റെ വ്യാകുലത കണ്ടറിഞ മൊഞ്ച്...*
*ജീവിതം പ്രകാശം ജീവനും പ്രകാശം...പ്രണയം കനിഞ്ഞുള്ള ലോകത്തിന് പ്രകാശം...ﷺ*
*പ്രണയം മദീന ഇശ്ഖേ നബീനﷺ...ഹൃദയം പുളകം കൊണ്ട നൂറേ നബീനﷺ...*
*അടങ്ങുന്നില്ല വ്യാമോഹം ക്ഷമിക്കുന്നില്ല...വ്യാകുലതകൾ ഉള്ളം നീറുന്ന നേരം ഹബീബിൽﷺ അലിഞ്ഞ പുണ്യം തന്ന അത്യാഗ്രഹം അടങ്ങുന്നില്ല..കനിയൂ നിധിയെ...ചൊരിയൂ കരുണ തൻ നൂറേ റസൂലെﷺ...തിരു ദർശനമാൽ കനിവ് തരൂ ഹബീബോരെ ﷺ*
*സമയത്തിന്റെ മേൽ ചോദ്യം വരാത്ത ഒരു സമയവും നമ്മിൽ കടന്നു പോവുന്നില്ല. എന്നാൽ ഏറ്റവും മാധുര്യമേറിയ സമയം. സ്വലാത്തും തങ്ങളോരുടെ ﷺമദ്ഹ് ആനന്ദം കണ്ടെത്തുന്ന നിമിഷങ്ങളുമാണ്...*
*ആ ലഹരിയിൽ സ്വയം മറന്നു ജീവിക്കണം. ആ ലഹരിയിൽ മതിമറന്നു മരിക്കണം... ശേഷവും മദീനയുടെ മണൽത്തരികളിൽ അമർത്തി ചുമ്പിച്ചു ആ മണ്ണിനോട് കിന്നാരം പറഞ്ഞു കിടക്കണം...*
*ജീവിതവും മരണവും അല്ലാഹുവിന്റെ ഹബീബിന്റെ ﷺതൃപ്തിയിലാവണം...*
*അധികാരമില്ല. അവിവേകം മാത്രം നിറഞ്ഞ ജീവിതമാണ് മേലായ തമ്പുരാനേ... എന്നിരുന്നാലും നിന്റെ കാരുണ്യം ആഭാരമാണല്ലോ... നിന്റെ ഔദാര്യത്തിന് അതിരുകളില്ലല്ലോ...രക്ഷയാകണേ... കിനാവിലും യഖ്ളത്തിലും നിരവതി അനവതി... ആ നേതാവിനെ ﷺകാണാനുള്ള ശക്തി കണ്ണിനും ഖൽബിനും നൽകണേ നാഥാ... പാപം പൊറുത്തു ഈ പാപിയെ കാക്കണേ നാഥാ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍️S M K*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments