🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
*സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉദാത്ത മാതൃക...*
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പ്രവാചക സ്നേഹം എന്ന് പറയുന്നത് വരികളിൽ ചാലിക്കുന്ന മനോഹാരിതയല്ല. വാക്കുകളിൽ പ്രവഹിക്കുന്ന സുന്ദരഗീതികളോ പ്രഭാഷണങ്ങളോ അല്ല. ചാലിട്ടൊഴുകിയ പ്രളയ പ്രണയ പ്രവാഹവുമല്ല.
അതൊരു ഔഷദമാണ്. ദിവ്യാനുരാഗ തീർത്ഥം ഖൽബിലുറ്റി വീണാൽ സർവ്വം സുന്ദരമാക്കുന്ന ലോകം.
നിങ്ങളറിഞ്ഞിട്ടില്ലേ, ആത്മാവിനെ വരിഞ്ഞു മുറുക്കിയ രോഗങ്ങളെ ക്കുറിച്ചുള്ള വേദനകളിൽ നിന്ന് ഉത്ഭവിച്ച് പ്രവാചക വ്യക്തിത്വത്തിന്റെ വൈശിഷ്ടത്തിലേക്കും അവിടുത്തെ മഹത്തായ പ്രബോധനത്തിലേക്കും തിന്മയുടെ ദുശക്തികളുമായി അവിടുന്ന് നടത്തിയ സന്ധിയില്ലാ സമരത്തിലേക്കും വിശുദ്ധ ഖുർആനിന്റെ മാസ്മരിക വശ്യതയിലേക്കും ഭാവനയുടെ വജ്രതിളക്കമേന്തിയ ദിവ്യാനുരാഗത്തിന്റെ ഉത്തമഭാഷണമായ ഖസീദത്തുൽ ബുർദയുടെ വരികൾക്കിടയിലെ അർത്ഥതലങ്ങൾ നാം വായിച്ചും കേട്ടും അറിഞ്ഞവരാണ്...
അനശ്വര കാവ്യത്തിലൂടെ പ്രവാചക സ്നേഹം അമൃത പ്രവാഹമായി ഓരോ അണുവിലും വന്നുനിറയുന്നു.
ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഈ അനുരാഗ പ്രവാഹത്തിനൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.
അറിയും തോറും അതിരു കവിഞ്ഞൊഴുകുന്ന മാസ്മരികത നിറഞ്ഞ ലോകമാണിത്.
എന്നാൽ ഇന്ന് സോഷ്യൽ മീഡിയകളിൽ പ്രവാചകാനുരാഗത്തിന്റെ കുത്തൊഴുക്കുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
വേദനാ ജനകം എന്ന് തന്നെ പറയട്ടെ...
ചില വരികൾ മനോഹരമാണ് കണ്ണും ഖൽബും മറ്റൊരുലോകത്തിലൂടെ സഞ്ചരിക്കുന്നു. (ആ ലോകം കാണിച്ചു തരുന്നു ) എന്നാൽ മറ്റു ചില രചനകൾ നെഞ്ചം തകർക്കുന്നതാണ്. പരസ്പര വിരുദ്ധമായത് എന്ന് തന്നെ പറയാം ഒരു വാക്കും കൂടി ചേരാത്തവ അവരുദ്ദേശിക്കുന്നത് എന്താണെന്ന് പോലും വായിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കുന്നില്ല. അർത്ഥമറിയാത്ത കടിച്ചാൽ പൊട്ടാത്ത സാഹിത്യം കൊണ്ടുവരുകയാണവർ ഒരു രസത്തിന് വേണ്ടി. എന്നാൽ വേണ്ടാട്ടോ പൂതി വലിയ ഗർത്ഥം പണിഞ്ഞെന്ന് വരാം. എത്ര വലിയ ആളുകൾ ശ്രമിച്ചാലും എത്ര മണ്ണുകൾ കൊണ്ട് തട്ടിയാലും അതിനെ നികത്താൻ ചിലപ്പോൾ പറ്റിയെന്നു വരില്ല.
വരികൾക്കിടയിൽ അദബു കേടുകൾ വരാതിരിക്കാൻ ഓരോ രചയിതാക്കളും ശ്രദ്ധിക്കുക. ഓരോ അക്ഷരങ്ങൾക്കിടയിലും ഒരുപാട് വായന അത്യാവശ്യമായതുണ്ടാവും മറക്കാതിരിക്കുക. കാരണം ഒന്നുമറിയാത്തവർ തെറ്റുകൾ ഏറ്റു പാടിയെന്ന് വരാം.
ആ ജീവിതം സുന്ദരമായിരുന്നു എല്ലാ അർത്ഥത്തിലും. അത്കൊണ്ടാണല്ലോ. അവിശ്വാസികൾക്കും വിശ്വാസികൾക്കും നീതി ഒരുപോലെ നടപ്പാക്കിയ മുത്തൊളി ത്വാഹാ റസൂലോര് ﷺ. നിങ്ങളേവരും കേട്ടിട്ടില്ലേ. ഖദീജ ബീവിയിൽ (റ)മുത്തുനബിക്കുണ്ടായ ﷺപൂമോൾ സൈനബബീവി (റ)വിനെ ക്കുറിച്ച്. സ്വന്തം ഭർത്താവ് അവിശ്വാസത്തിൽ നിന്ന് മാറാൻ വിസമ്മതിച്ചപ്പോഴും തന്റെ ഉപ്പയെയും ദീനിനെയും മുറുകെ പിടിച്ചവര്. (റ)
അത്കൊണ്ട് തന്നെ മേലായ റബ്ബ്. മഹതിക്ക് തന്റെ ഭർത്താവിനെയും തിരിച്ചു നൽകി. ത്യാഗാനിർഭയമാണാ ജീവിതം.
പ്രവാചക ദമ്പതികളിലൂടെ സ്നേഹപരിലാളനയിൽ സുന്ദരിയായ സൈനബ (റ) സൽസ്വഭാവിനിയായി വളർന്നു വിവാവ പ്രായവുമെത്തി. ഖദീജ ബീവിയുടെ (റ) തന്നെ സഹോദരി ഹാലയുടെ മകനും ധനികനുമായ കച്ചവടക്കാരനുമായ അബുൽ ആസ്വിബ്നു റബീഇനു സൈനബയെ (റ)യെ വിവാഹം ചെയ്തു കൊടുക്കാൻ നിശ്ചിയിച്ചു. ഖദീജ (റ)യുടെ സാമ്പത്തിക നിലക്ക് ചേരും വിധം തന്നെ വലിയ ആഘോഷ ആരവങ്ങളോടെ കല്യാണം നടന്നു. സ്നേഹത്തോടെയും സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആ ജീവിതം മുന്നോട്ട് നീങ്ങി. ആ സ്നേഹവല്ലരിയിൽ രണ്ട് കുസുമങ്ങൾ വിരിഞ്ഞു. അലിയ്യും ഉമാമയും.
ആദ്യം വീട്ടിൽ ഉണ്ടായ പേരക്കിടാവിനെ സ്നേഹിച്ചെല്ലാവരും മത്സരിച്ചു.
നബി ﷺതങ്ങൾക്ക് പ്രവാചകത്വം ലഭിച്ചു. സൈനബ (റ)ഉമ്മയായ ഖദീജ (റ)യൊടൊപ്പം ഇസ്‌ലാം സ്വീകരിച്ചു. എന്നാൽ സൈനബ ബീവി (റ)യുടെ ഭർത്താവ് അബുൽ ആസ്വിബ്നു റബീഹ് വിശ്വസിക്കുകയുണ്ടായില്ല. തറവാടിയായ അയാൾ തന്റെ ഭാര്യക്ക് വേണ്ടി മതമാറ്റം നടത്തുന്നതിൽ ജനങ്ങളെ അദ്ദേഹം പേടിച്ചു. (ആളുകൾക്കിടയിലെ നിലയും നിലയും നഷ്ടപ്പെട്ടു പോവുന്നതിനെ അയാൾ ഭയന്നു.)
കാലങ്ങൾ കടന്നു പോയി. മുസ്ലിമീങ്ങൾക്കെതിരെയുള്ള ഖുറൈശികളുടെ പീഡനം ശക്തിപ്പെട്ടു. അങ്ങനെ മദീനയിലേക്ക് ഹിജ്‌റ പോവാൻ അല്ലാഹുവിന്റെ കല്പനയുണ്ടായി. പക്ഷെ തന്റെ ഭർത്താവിനെ പിരിയാൻ കഴിയാത്തതിൽ കാരണം സൈനബ (റ)മക്കയിൽ തന്നെ നാളുകൾ കയിച്ചു കൂട്ടി. മുസ്ലികളും അമുസ്ലികളും തമ്മിൽ അന്ന് വിവാഹ ബന്ധം നിഷിദ്ധമായിരുന്നില്ല.
ഹിജ്രയുടെ രണ്ടാം കൊല്ലം ബദർ യുദ്ധം നടന്നു. ഖുറൈശികൾ പരാജയപ്പെട്ടു. അവരിൽ മുസ്ലിമീങ്ങൾ ബന്ധിതരാക്കിയവരിൽ സൈനബ ബീവി യുടെ ഭർത്താവും ഉണ്ടായിരുന്നു. ബന്ധികളെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാൻ നബിയും ﷺസ്വഹാബികളും തീരുമാനിച്ചതറിഞ്ഞു ബീവി തന്റെ ഭർത്താവിനെ മോചിപ്പിക്കാൻ വേണ്ടി തന്റെ മാല കൊടുത്തയച്ചു. ഇത് കയ്യിൽ കിട്ടിയ നബിﷺതലതാഴ്ത്തി ആലോചനയിലാണ്ടു അവരെ വിട്ടയക്കുന്നതോടൊപ്പം സൈനബബീവി ക്ക് (റ)ഈ മാല തിരിച്ചു നൽകിയാൽ നന്നായിരിന്നു വെന്ന് നബി ﷺആശിച്ചു. സ്വഹാബികൾ നബിയുടെ ﷺആഗ്രഹത്തിന് അനുകൂലമായിരുന്നു. എന്നും അങ്ങനെ തന്നെ ആയിരുന്നുവല്ലോ. അവിടുത്തെ ഇഷ്ടം അതല്ലെ അവരുടെ ഇഷ്ടവും.
വിട്ടയക്കുമ്പോൾ തന്റെ മരുമകനോട് നബി ﷺഉണർത്തി സൈന ബീവി (റ)മുസ്ലിമായിരിക്കെ നിങ്ങളും അവരും തമ്മിലുള്ള ബന്ധം നിഷിദ്ധമാണെന്നും അത്കൊണ്ട് സൈനബ ബീവിയെ മദീനയിലേക്ക് തിരികെ അയക്കണമെന്നും.
മക്കയിലെത്തിയ അബുൽ ആസ് ബീവിയെ വിവരമറിയിച്ചു. ദീനിനെയും ഉപ്പയെയും സ്നേഹിക്കുന്ന മഹതി തന്റെ ഭർത്താവിനോട് വിടചൊല്ലി (രണ്ട് പേരും കരഞ്ഞുകൊണ്ടാണ് വിടചൊല്ലിയത് അത്രമേൽ സ്നേഹമായിരുന്നു അവർക്ക്)
അബുൽ ആസ്വിന്റെ സഹോദരൻ കിനാനയുടെ ഒട്ടകപ്പുറത്തു കയറ്റി അവരെ മക്കയുടെ വെളിയിൽ കാത്തിരിക്കുന്ന സൈദുബ്നു ഹാരിസിനെ ഏൽപ്പിക്കാൻ കൊണ്ടുപോയത്. എന്നാൽ ബദറിലെ തോൽവിയിൽ അമർഷം പൂണ്ടിരിക്കുന്ന ഖുറൈശികൾക്ക് പകൽവെളിച്ചത്തിലൂടെ തങ്ങളുടെ മുന്നിലൂടെ സൈനബ ബീവിയെ കൊണ്ട് പോകുന്നതിൽ അവഹേളനമായി അവർക്കു തോന്നി. അവർ അവരെ കടന്നാക്രമിച്ചു. ബീവിയുടെ ഗർഭം അലസി. ഇതുകണ്ടു കോപകുലനായ കിനാന അവരോട് യുദ്ധത്തിനൊരുങ്ങി. അബൂസുഫിയാൻ ഇടപെട്ട് തൽക്കാലം സൈനബ ബീവി മടക്കി കൊണ്ടുപോയി. രാത്രിയിൽ തന്നെ യാത്രയാക്കാനും അവരുദ്ദേശിച്ചു. അവർ തിരിച്ചുപോയി ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം മുൻ തീരുമാനപ്രകാരം അവർ മദീനയിലേക്ക് യാത്രയായി. നബിയും ﷺസ്വഹാബികളും സൈനബ ബീവിയെയും കുട്ടികളെയും സ്വീകരിച്ചു.
ഇതിനിടയിൽ എത്ര ത്യാഗങ്ങളാണ് ബീവി സഹിക്കേണ്ടി വന്നത്.
വർഷങ്ങൾ കടന്നു പോയി. ഹിജ്‌റ ആറാം വർഷം ഒരു ദിവസം നേരം പുലരാൻ നേരത്ത് തന്നെ അബുൽ ആസ് സൈനബ ബീവിയുടെ വാതിലിൽ മുട്ടി. അവർ അദ്ദേഹത്തിന് വാതിൽ തുറന്നു കൊടുത്തു. സിറിയയിൽ നിന്ന് കച്ചവടച്ചരുക്കുമായി വരുകയായിരുന്ന തന്നെ മുസ്‌ലിം യോദ്ധാക്കൾ ആക്രമിച്ചു വെന്നും തനിക്ക് അഭയം നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.
അബുൽ ആസിനെ വീട്ടിലാക്കി വാതിലടച്ചു. ബീവി പള്ളിയുടെ വാതിൽക്കൽ ചെന്ന്. അപ്പോൾ നബിയും സ്വഹാബികളും സുബ്ഹി നിസ്‌ക്കരിക്കുകയായിരുന്നു.
*" ഞാൻ അബുൽ ആസ്വിന് അഭയം നൽകിയിരിക്കുന്നു. "* എന്ന് മഹതി വിളിച്ചു പറഞ്ഞു.
നിസ്കാരം കഴിഞ്ഞ നബി ﷺതനിക്കൊന്നും അറിയില്ലെന്നും അബുൽ ആസ്വിന് സൈനബ അഭയം നൽകിയ സ്ഥിതിക്ക് കച്ചവട വസ്തുക്കൾ തിരിച്ചു നൽകണമെന്നും കൽപ്പിക്കുകയും ചെയ്തു. എല്ലാം അങ്ങനെ തിരിച്ചു നൽകി അബുൽ ആസ്വിന് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.
ചരക്കുകളുമായി മക്കയിലെത്തിയ അബുൽ ആസ് ഖുറൈശികളോരോരുത്തരുടെയും ധനം തിരിച്ചു നൽകി. അവരെ കഅബയുടെ അടുത്ത് വിളിച്ചു വരുത്തി. താൻ ഇനി ആർക്കെങ്കിലും വല്ലതും തരാനുണ്ടോ എന്ന് ചോദിച്ചു. അവർ ഇല്ലെന്ന് പറഞ്ഞപ്പോൾ. താൻ ഇസ്‌ലാം ആശ്ലേശിച്ചതായി അവരോട് പ്രഖ്യാപിച്ചു. തിരിച്ചു മദീനയിലെത്തിയ അബുൽ ആസ്വിനെ നബിയും ﷺസ്വഹാബാക്കളും സ്വീകരിച്ചു. നബിയുടെ ﷺനയപരമായ പെരുമാറ്റമാണ് അബുൽ ആസ്വിനെ ഇസ്‌ലാം സ്വീകരിക്കാൻ കാരണമാക്കിയത്. ആസ് ന് തന്റെ ഭാര്യയെ തിരിച്ചു കിട്ടി. ആ ദാമ്പത്യം വീണ്ടും പൂത്തതുലഞ്ഞു അവരുടെ സന്തോഷ നാളുകൾ... പക്ഷെ അതികം നീണ്ടു നിന്നില്ല ആ സന്തോഷം. മുപ്പത്തിന്നാലാം വയസ്സിൽ മഹതി സൈനബ (റ)വഫാത്തായി. ഭർതൃ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഇലാഹി സ്മരണയുടെയും ഉദാത്ത മാതൃകയാണ് ബീവി ഈ ലോകത്തിന് മുമ്പിൽ കാഴ്ച വെച്ചത്.
ആ സ്നേഹവും വിശ്വാസവുമാണ് തന്റെ അവിശ്വാസിയായിരുന്ന ഭർത്താവിനെ ഇസ്‌ലാമിലെത്തിച്ചത്.
ഇതാണ് ജീവിതം... ഇതൊക്കെയാവണം ജീവിതം.
വീണ്ടും ഓർമപ്പെടുത്തുകയാണ് ഇശ്ഖ് എഴുത്തും മദ്ഹ് ഉം രണ്ടും രണ്ട് തന്നെയാണ് മദ്ഹ് ന് എഴുത്തുകളിൽ പ്രാധാന്യം നൽകുക.
ഓരോ എഴുത്തുകളും ഓർമപ്പെടുത്തലുകളുടെ മാതൃകയാക്കുക. അതിൽ നിന്ന് ഒപ്പിയെടുക്കാൻ പറ്റുന്ന മുത്തുകൾ വായനക്കാർക്ക് സമ്മാനിക്കുക. വാരി വലിച്ചെഴുതുന്നതിലല്ല രണ്ട് അക്ഷരങ്ങളായാലും അതിന്റെ അർത്ഥമാണ് അവയെ മനോഹരമാക്കുകന്നതെന്ന് ഓർക്കുക.
ഓർക്കുക ദുആയിൽ... എന്ന് സ്നേഹത്തോടെ...
മദീനയുടെ മണൽ തരികളിൽ അമർത്തി ചുംബിച്ചു കിടക്കാൻ അത്യാഗ്രഹം കൊണ്ട് നടക്കുന്ന ഒരു പാപി...
*✍️S M K*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments