*✿═══════════════✿*
*എല്ലാം തോന്നലുകൾ മാത്രമാണ്...*
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ശരിക്കും നാമൊരു വിശ്വാസിയാണോ?
ചെറിയ പ്രയാസങ്ങൾക്ക് പോലും നാഥൻ നൽകിയ അനുഗ്രഹങ്ങൾ മറന്ന് അവനെ പഴിക്കുന്ന നാം എന്തൊരു വിഡ്ഢികളാണ്. എന്നിട്ടും ഈ നന്ദി കെട്ട അടിയാറുകളെ കൈവിടാതെ നോക്കുന്ന ഉടമ എത്ര വിശാലതയാണ് നമുക്ക് നൽകിയത്.
വേദനകൾ നമ്മെ വരിഞ്ഞു മുറുക്കുമ്പോഴാണ് നാഥനെ നാം ഓർക്കുന്നത്. ആപ്പോൾ മാത്രമാണ് കണ്ണും ഖൽബും നിറച്ചു അവന്റെ മുമ്പിൽ ശാന്തമായി പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടുകൾ തുറന്നടിക്കുന്നത്.
അവൻ നൽകിയ അനുഗ്രഹങ്ങളിൽ മതിമറന്നു ആസ്വദിച്ചു രസിക്കുമ്പോൾ അവനെ സ്തുതിക്കാൻ പലപ്പോഴും മറക്കുന്നു. ഒരു ചെറിയ വേദന വന്നാൽ അവനെ പഴിക്കാൻ നാം മറക്കുന്നില്ല.
ഇന്ന് സ്നേഹവും സ്നേഹമില്ലായ്മയുമെല്ലാം പണത്തിൽ തുന്നിചേർത്തതാണ്. പണമില്ലാത്തവൻ സമൂഹത്തിൽ കറിവേപ്പിലയുടെ വിലപോലുമില്ല. ഉള്ളവൻ എന്നും രാജാവും. എന്നാലോ ആ രാജാവ് ഒരിക്കലും പാവപ്പെട്ടവന്റെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് നോക്കാറില്ല.
ഇപ്പോ മഹാമാരിയും വെള്ളപ്പൊക്കവുമെല്ലാം കുറെ ഏറെ ആളുകളെ ദാരിദ്രത്തിലേക്ക് കൊണ്ട് പോയിട്ടുണ്ട്. തൊഴിലില്ലായ്മ ഇപ്പോഴും പലരെയും വേട്ടയാടുന്നുണ്ട്.
ഇത്രയൊക്കെ വേദനകൾ ഈ ഉലകത്തെ വരിഞ്ഞു മുറുക്കിയിട്ടും മരണം മുന്നിൽ കണ്ടു കൊണ്ട് പലരാവും പുലർന്നിട്ടും. മനുഷ്യൻ മാത്രം ഒരു മാറ്റവും വന്നിട്ടില്ലാ എന്നതാണ് പരമസത്യം.
പരസ്പരം വീറും വാശിയും മുന്നേറി കൊണ്ടിരിക്കുന്നു.
ഈ മത്സരത്തിൽ വിജയം കൈവരിച്ചിട്ടു വേണം അടുത്ത മത്സരത്തിൽ പങ്കെടുക്കാൻ എന്നപോലെ...
നിരാശ ബാധിച്ചവൻ പ്രതീക്ഷ നൽകാൻ ആർക്കും കഴിയുന്നില്ല.
എന്നാലോ പ്രതീക്ഷയെ നിരാശയാക്കി മാറ്റി കൊടുക്കാൻ എല്ലാർക്കും കഴിയും.
ഇതൊക്കെയാണ് ഇപ്പോഴത്തെ അല്ല എപ്പോഴത്തെയും ഈ ദുനിയാവിലെ അവസ്ഥ.
*എനിക്കുള്ള നേരം അല്ലാഹുവിനെ സ്നേഹിക്കാൻ; പിശാചിനെ വെറുക്കാൻ എനിക്കില്ല നേരം*
റാവിയത്തുൽ ഹദവിയ്യ (റ) വാക്കുകൾ ഓർത്തു പോകുകയാണ്. ഇന്ന് ഇതിനെല്ലാം വിപരീതമാണ് നാം പിശാചിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം നാം പലതും ചെയ്തു കൂട്ടുന്നത് പോലെ, എത്ര ഏറെ നന്ദി കേട് കാണിച്ചിട്ടും നാഥൻ നമുക്ക് നൽകിയ സ്നേഹം എത്രയാണ്. അവനൊന്ന് നമ്മെ കൈവിട്ടിരുന്നു വെങ്കിൽ നാം എന്താവുമായിരുന്നു....
എന്തിന് ചിന്തിക്കാനും നന്നാവാനുമൊന്നും ആർക്കും നേരമില്ല. കേട്ടതിന്റെയും കണ്ടതിന്റെയും കേൾക്കാത്തതിന്റെയും പുറകെ ഓടുന്ന തിരക്കിലല്ലേ എല്ലാരും.
അയാള്‍ പറയുന്നത് കേള്‍ക്കണം. കാരണം, ആ വാക്കുകള്‍ക്ക് നമ്മുടെ ചിന്തകളെ മുറിപ്പെടുത്താനുള്ള ത്രാണിയുണ്ട്. അയാള്‍ പറഞ്ഞു തുടങ്ങുന്നു, ഇനി ശ്രദ്ധിച്ചിരിക്കൂ:
"ഞാന്‍ ഒരു മഹാപാപിയാണ്. എത്ര വലിയ തെറ്റാണ് ഞാന്‍ ചെയ്തത്!. ആ തെറ്റു കാരണമായി കഴിഞ്ഞ അറുപതു വര്‍ഷം ഞാന്‍ കരഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതൊന്ന് പൊറുത്ത് തരണേയെന്ന് പറഞ്ഞു കൊണ്ട് എന്റെ റബ്ബിനോട് തൗബയെ തേടിക്കൊണ്ടേയിരിക്കുകയാണ്. അവനെനിക്ക് പൊറുത്ത് തരുമായിരിക്കും..!!"
അയാള്‍ക്ക് വാക്കുകള്‍ മുഴുവനാക്കാന്‍ സാധിക്കുന്നില്ല. ചുറ്റും കൂടി നിന്നവരില്‍ ആരോ ഒരാള്‍ പതുക്കെ അടുത്ത് വന്ന് ചോദിച്ചു:
"എന്താണ് നിങ്ങളിത്രമേല്‍ ഭയങ്കരമായി ചെയ്ത പാതകം..?"
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാള്‍ പറഞ്ഞു:
"അത്, പണ്ടു ഞാന്‍, സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെ കുറിച്ച് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് പറഞ്ഞു പോയി. എന്റെ റബ്ബിന്റെ തീരുമാനത്തോടുള്ള എന്റെ അനിഷ്ടമായി അവനത് ഗണിക്കുമോ എന്ന ഭയത്താലും എനിക്ക് പൊറുത്തു നല്‍കില്ലേ എന്ന ആധിയിലുമാണ് ഇക്കാലമത്രയും ഞാന്‍ കരഞ്ഞത്..."
ചെറിയ ചെറിയ പ്രയാസങ്ങൾ വരുമ്പോഴേക്ക്, ഇഷ്ടമില്ലാത്തെന്തോ സംഭവിക്കുമ്പോഴേക്ക് തലവേദന വരുമ്പോഴേക്ക് , ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോഴേക്ക് ജീവിതത്തെയും സമയത്തെയും പഴിക്കുകയും ശാപവാക്കുകളെറിയുകയും ചെയ്യുന്നവരാണ് നാം നന്ദി നന്ദി കെട്ട വർഗം
നടന്നു കഴിഞ്ഞ ഒരു കാര്യം (അതെത്ര മോശമായാലും വേദനയായാലും നല്ലതാണേലും )നാം എന്തെല്ലാമാണ് കാണിച്ചു കൂട്ടുന്നത്.
സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് അറിയാതെ നാവുകൊണ്ട് മൊഴിഞ്ഞു പോയ ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി താന്‍ മൊഴിഞ്ഞ ആ വാക്കിന് വേണ്ടി മഗ്ഫിറത്തിനെ തേടിക്കൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള വിഷയങ്ങൾക്ക് കരയുകയാണെങ്കിൽ നമ്മൾ എത്ര കരയേണ്ടി വരും..!! ഇങ്ങനെയെങ്കിൽ, ദിനം പ്രതി നമ്മൾ ചെയ്യുന്ന മഹാപാപങ്ങൾ തിട്ടപ്പെടുത്താൻ സാധിക്കുമോ..?!
അത് കൊണ്ട് ജീവിതത്തിലെപ്പോഴും വിധി നടത്തിപ്പുകാരന്‍ അല്ലാഹുﷻവാണെന്ന ബോധ്യമുണ്ടാവണം. എനിക്ക് സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും അവന്റെ നിയന്ത്രണത്തിലാണെന്ന ചിന്തവേണം. അറിയാതെ പോലും അവനിഷ്ടമില്ലാത്തത് ജീവിതത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയം വേണം. എങ്കില്‍ നമ്മുടെ ജീവിതത്തിന് ലക്ഷ്യമുണ്ടാകും. ജീവിതത്തോട് നമുക്ക് പ്രതിബദ്ധത കൂടും. പ്രശ്‌നങ്ങളും പ്രയാസങ്ങളും ക്ഷമിക്കാനും സഹിക്കാനുമുള്ള മനക്കരുത്ത് കിട്ടും.
നന്മയും തിന്മയും അവനിൽ നിന്നാണ്. എന്ന വിശ്വാസം വേണം.
അടിമകൾക്ക് ഉടമ തരുന്ന എല്ലാം നന്മയുടെ ചുവടുവെപ്പിനാധാരമാണെന്ന് ചിന്തിക്കണം.
നാം വെറുമൊരു യാത്രികരല്ലെ ഇടുങ്ങിയതും കുരുങ്ങിയതുമായ പലവഴികൾ സ്വാഭാവികമാണ്. എല്ലാം ക്ഷമയോട് കൂടെ നേരിട്ട് വിജയം കൈവരിക്കുമ്പോൾ മാത്രമാണ്. ആ വിജയത്തിന് പവിത്രതയേറുന്നത്.
എപ്പോഴും തിരിച്ചറിവുള്ളവരായിരിക്കുക.
# പരസ്പരം സ്നേഹിക്കുക വിശ്വസിക്കുക.
*✍️S M K*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments