*✿═══════════════✿*
*ഐനുൽ ഹിർറ്...*
*✿═══════════════✿*
*രാവിന്റെ മാറിലിരുന്ന് കിനാവിന്റെ തോണി തുഴഞ്ഞ് മദീന യിലേക്ക് കയറി ചെല്ലാറുണ്ട് ചില നേരം. ആകാശ നീലിമയിൽ പ്രകാശമേന്തി കുഞ്ഞു നക്ഷത്രങ്ങൾ നോക്കി പല്ലിളിക്കുമ്പോൾ വല്ലാത്ത വേദന തോന്നും. ചിലപ്പോൾ അന്നേരം വരെ ഉണ്ടായിരുന്ന സന്തോഷം ആ ഒറ്റ നോട്ടത്തിൽ വെന്തലിഞ്ഞു പോവും.*
*കയറി ചെല്ലാൻ പാടില്ലാത്ത കിനാവുകളിൽ ആണോ ഞാൻ തിമിർത്താടുന്നത് തോന്നിപോവും.*
*ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ കിനാവുകളെ മറികടക്കാൻ എനിക്ക് കഴിയില്ല. കാരണം ഇന്നെന്റെ സുഖവും ദുഃഖവും അത് തന്നെയാണ്. കാലുകൾക്ക് അവിടുത്തേക്ക് ചലിക്കാൻ പല കാരണങ്ങൾ തടസം സൃഷ്ടിക്കുന്നു. പല കടമകൾ വിലങ്ങു തടിയാവുന്നു. എന്നാൽ കിനാവിന്റെ ലോകത്ത് എനിക്കെല്ലാരും മിത്രങ്ങളാണ് എന്നെ പോലെ അന്നേരം അവരും സന്തോഷിച്ചു കാണും.*
*മഹിത മലർവാടിയിൽ ഈ കണ്ണുകൾ പതിക്കുമോ? കാതുകളിൽ അവിടുത്തെ ശ്വാസം കേൾക്കുമോ? ആ കാറ്റുകളെന്നെ തലോടുമോ?... അറിയില്ല ഇന്നെല്ലാം സ്വപ്നം മാത്രമാണ്. ഓരോ രാവ് പുലരുമ്പോഴും ഇന്നെന്നെ മദീന മാടി വിളിച്ചിരുന്നു വെങ്കിൽ എന്ന് തോന്നിപോവുകയാണ്.*
*തിരിച്ചു വരവില്ലാത്ത ഒരു യാത്രയിൽ അവിടെ മണ്ണോടു ചേർന്ന് ഒന്ന് കിടക്കാൻ കൊതി മൂക്കുകയാണ്.*
*കടമകൾക്കും കടമ്പകൾക്കും മേലായ റബ്ബ് ഒരു മാർഗം കാണിച്ചു വെങ്കിൽ മറ്റെല്ലാ തടസവും അതി ജീവിച്ചു ഞാനാ ഭൂമിയിലേക്ക് മടങ്ങും.*
*അന്നെന്നെ സ്വീകരിക്കണം. തിരിച്ചയക്കാതെ ചേർത്ത് പിടിക്കണം.*
*മാധുര്യ മൂറിയ ലോകമല്ലെ അത്. മദ്ഹ് നിറഞ്ഞ ഗേഹമല്ലെ... ലോകനേതാവിനെ ﷺസ്നേഹിച്ച പുണ്യമല്ലെ...*
*മദീന...*
*"സുമർറദ് അഹ്ളർ നിധിയെ ﷺ, അൽമാസ് തോൽക്കും കനിയെ ﷺ, ഐനുൽ ഹിർറ് കാന്തിയിൽ തിളങ്ങിയ ലുഅ' ലുഅ' തണിയെ ﷺ*
*യാ നബി യാ നബി സയ്യിദീ സ്നേഹ വാരിദി...ﷺ,*
*പുഷ്യരാഗം തിളങ്ങും ചേലിലും യാ നബി ﷺ, അർഷു കുർസിൽ തിളങ്ങിയ സയ്യിദീ യാ നബി ﷺ*
*ചന്ദ്രകാന്ത തേരിലേറി മദീന പോവണം, ചന്തം തോൽക്കും ദേശമിൽ ആടി പാടണം*
*ചന്തിരൻ തോറ്റുപോയ അഴകില്ലെങ്കിയ കാറ്റിനെ തഴുകണം... യാ നബി യാ നബി സയ്യിദീ സ്നേഹ വാരിദി...ﷺ*
*താജരെ താരമേ...ﷺതീരമിൽ ചേർക്കുമോ, ത്വാഹരെ തണിയെ ﷺസ്നേഹ തരികളിൽ ഈ പാപിയെ കോർക്കുമോ...*
*മോഹമാണെന്നുള്ളിൽ തീരമിൽ മുത്തം ചാർത്താൻ... എഴുനേൽപ്പില്ലാത്ത കിടപ്പിൽ സ്നേഹ ലോകം അറിയുവാൻ... കൂട്ടണേ കാണണേ ചേർക്കണേ ഈ പാപിയെ...*
*ആവതാക്ക്...الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments