Skip to main content

ഖുർആനിന്റെ മാനോഹാരിത... 🌼

*═══════════════✿*
     *വിശുദ്ധ ഖുർആനിന്റെ ശ്രേഷ്ഠത*  📖
*✿═══════════════✿*

*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

           *ഖുർആൻ വല്ലാത്തൊരു ലോകം തന്നെയാണ് ഓതുന്നവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുത്തുന്നത്, എന്ത് പേരിട്ടു വിളിക്കണമെന്നറിയാത്ത മാസ്മരികത... അത് തന്നെയാണ് അകവും പുറവും സമാധാനത്തിന്റെ പരിമളം പരത്തുന്ന മാധുര്യം.*
*ഖുറൈശി പ്രമുഖന്റെ മനസങ്ങനെ ഇളകി മറയുകയാണ് തിരമാലകണക്കെ... എന്ത് ചെയ്യണമെന്നറിയാതെ ആവലാതി പ്പെടുകയാണ്.*
*ഉന്നത കുലജാതനായ അബ്ദുല്ലയുടെ പുത്രൻ നിമിത്തമായി നാടിന്റെ പഴയ പ്രൗടി നിലക്കുന്നിടത് എത്തിയിരിക്കുന്നു.ഇങ്ങനെ പോയാൽ തനിക്ക് തന്റെ നാടിനെയും തന്നെ നഷ്ടത്തിലെത്തിക്കും. എല്ലാവരും മുഹമ്മദിന്റെ അകത്തളത്തിൽ അകപ്പെട്ട് കഴിഞ്ഞു ആ പ്രസ്ഥാനത്തിൽ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഇതു തന്നെ തുടർന്നാൽ പിന്നെത്തെ അവസ്ഥ ഊഹാതീതം തന്നെ. അല്ലെങ്കിൽ തന്നെ മുഹമ്മദിന്റെ പ്രസ്ഥാനത്തിലും അവരിലും എന്താനിത്ര വശ്യത? മുഹമ്മദുമായി ബന്ധപ്പെടുന്നവരെല്ലാം പിന്നെ അവരുടെ പ്രസ്ഥാനത്തിന്റെ ബന്ധുക്കളായാണ് പിന്നെ തിരിച്ചു വരുന്നത്? അതിനുമാത്രം എന്താണിവരിൽ ഉള്ളത്?*
     *ഒരായിരം ചിന്തകൾ അയാളിൽ തിരതല്ലി ഒഴുകി കൊണ്ടിരിക്കുകയാണ്. എന്ത് തന്നെയായാലും വേണ്ടിയില്ല. മുഹമ്മദുമായി ഒന്ന് ബന്ധപ്പെടണം അവർ പറയുന്നത് നേരിൽ കേൾക്കുകയും വേണം ഇതിന്റെ രഹസ്യങ്ങൾ കണ്ടുപ്പിടിക്കണം.*
*പക്ഷെ ഇതൊന്നും മറ്റൊരുവരും കാണാൻ ഇടയാവുകയും അരുത്. ഖുറൈശി തലവൻ എന്നനിലയിൽ അത് തന്നെ സാരമായി ബാധിച്ചെന്ന് വരാം.*
*അത്കൊണ്ട് തന്നെ ആരുടേയും ദൃശ്ട്ടി പ്പെടാത്ത സമയത്ത് വേണം പോകാൻ. എങ്കിൽ പിന്നെ അത് ഇന്ന് രാത്രി തന്നെയാകട്ടെ.*
*നിശബ്ദമായ രാത്രിയിൽ കിടപ്പറയിൽ നിന്നും പതിയെ എഴുനേറ്റ് നാലുപാടും നോക്കി ആരുടേയും കാന്നുപെടാതെ മുഹമ്മദിന്റെ കുടിൽ ലക്ഷ്യമിട്ട് നടന്നു.*
*കാഴ്ചയിൽ തന്നെ ആകർഷണം തോന്നുന്ന പുന്നാര നബിയുടെ ﷺകുടിലിലേക്ക് ചാരിനിന്ന് പഴുതിലൂടെ അയാൾ ഒളിഞ്ഞു നോക്കി.*
*വശ്യമനോഹാരിത നിറഞ്ഞ ശൈലിയിൽ എന്തോ പാരായണം ചെയ്യുന്നു. പിന്നെ നിസ്കാരം. എല്ലാം കണ്ടും കേട്ടും അയാൾ അവിടെ നിന്നു. ഇമ്പമാർന്ന ശൈലിയിലുള്ള പാരായണം അയാളുടെ ഉള്ളുലച്ചു കളഞ്ഞു. അയാളുടെ ഉള്ളിൽ ആ ധ്വനികൾ വീണ്ടും വീണ്ടും അലയടിച്ചു കാണണം. എല്ലാം കഴിഞ്ഞെ അയാൾക്ക് പോരാൻ തോന്നിയുള്ളു.*
*പതുക്കെ അയാൾ തിരിഞ്ഞു നടന്നു. ഉള്ളിലൊരായിരം ചോദ്യങ്ങൾ അപ്പോൾ അയാളിൽ മിന്നി മറഞ്ഞു കാണണം കാരണം അത്രമേൽ മനോഹാരമായിരുന്നു വെല്ലോ അല്ലാഹുവുന്റെ ഹബീബിന്റെ മാർഗങ്ങൾ ദിനചര്യകൾ.*
*നടക്കവെ പുറകിലൊരു കാൽപ്പെരുമാറ്റം. അയാൾ തിരിഞ്ഞു നോക്കി.ഇരുട്ടിന്റെ മറവിലൊരാൾ രൂപം. സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചു. ഇരുട്ടായത് കൊണ്ട് തിരിച്ചറിയാൻ പ്രയാസം. അയാളാരാഞ്ഞു ആരാണത്? കേട്ടയാളും ഒന്ന് ഞെട്ടി. ഇരുളിന്റെ മറവിൽ ഖുറൈശി പ്രമുഖന്റെ ശബ്ദം. " അംറുബ്‌നു ഹിഷാം, അതെ സാക്ഷാൽ അബൂജഹൽ തന്നെ, അയാൾ ഒന്നമ്പരന്നിരിക്കണം. അപരൻ തിരിച്ചറിഞ്ഞു മറുപടി പറഞ്ഞു :ഇത് അബൂസുഫിയാനാണ്. " അബൂസുഫിയാനുബ്നു ഹർബോ??. "അതെ, ഇവര് രണ്ട് പേരും സംസാരം തുടങ്ങവെ പിന്നിൽ നിന്നും വീണ്ടുമൊരു ശബ്ദം. രണ്ട് പേരും ഒരേ ശബ്ദത്തിൽ ചോദിച്ചു. ഇതാരാ?*
*കേട്ടപാടെ അയാൾ മറുപടി പറഞ്ഞു അഖ്‌നസ്‌. മൂവരും ഖുറൈശി പ്രമുഖർ തന്നെ, അബൂജഹൽ ആരാഞ്ഞു :അല്ല, എന്താണീ അസമയത്ത് രണ്ടാളും ഈ വഴിക്ക്??*
*അബൂസുഫിയാൻ മറുപടി പറഞ്ഞു :ഞാൻ മുഹമ്മദ്‌ നെ ഒന്ന് പരീക്ഷിക്കാൻ ഇറങ്ങിയതാണ്.*
    *കേട്ടുനിന്ന അഖ്‌നസ്‌ പറഞ്ഞു :ഞാനും ഇതല്ലാതെ മറ്റൊരു ഉദ്ദേശവുമായി വന്നിട്ടില്ല.*
*അപ്പോൾ അബൂജഹൽ :" അപ്പോൾ നാം മൂവരും ഒരേ ഉദ്ദേശത്തോടെ വന്നവരാണ്. പക്ഷെ ഒരു കാര്യം. ഇതിനി നാം ആവർത്തിച്ചു കൂടാ...!വല്ല വിവരം കേട്ടവരും ഇത്‌ മണത്തറിഞ്ഞു കഴിഞ്ഞാൽ അവരും മുഹമ്മദിന്റെ കെണിയിൽ കുടുങ്ങുക തന്നെ ചെയ്യും. അതിനാൽ നാം ശ്രദ്ധിക്കണം. എല്ലാവരും ഒന്നിച്ചുറച്ചു.*
*തീരുമാനമെടുത്തു മൂവരും സ്വഗ്രഹങ്ങളിലേക്ക് പോയി. സമയവും ശരവേഗത്തിൽ കടന്നു പോയി. വീണ്ടുമൊരു പുലരി. ഖുർആനിന്റെ വശ്യമാനോഹാരിത അവരുടെ ഹൃദയങ്ങളെ പിടിച്ചു കുലുക്കിയിരിക്കുന്നു. നേരം സന്ധ്യയായി തലേന്നാൾ കേട്ട ഖുർആനിന്റെ മനോഹാരിതയുടെ ശക്തി അവരെ മൂവരെയും പിടിച്ചു കുലുക്കാൻ തുടങ്ങി. അവർ ഓരോരുത്തരും അപരനാറിയാതെ നടന്നു നീങ്ങി. ഇന്നലത്തെ പോലെ തന്നെ ഒളിച്ചിരുന്ന് ശ്രദ്ധയോടെ മുത്ത് നബിയെﷺ നിരീക്ഷിച്ചു. ഓത്ത് തീരും വരെ കേട്ടിരുന്നു. തിരിച്ചു വരുമ്പോൾ മൂവരും വീണ്ടും കണ്ടുമുട്ടി. ഇന്നലത്തെ പോലെ പരസ്പരം പഴി ചാരി മൂവരും ഉറച്ച തീരുമാനത്തോടെ ഇന്നും പിരിഞ്ഞു. മൂന്നാനാളും ഇതാവർത്തിക്കപ്പെട്ടു.അന്നും പരസ്പരം കുറ്റപ്പെടുത്തി ഉറച്ച തീരുമാനത്തോടെ നടന്നു. അബൂജഹൽ ആണായിട്ടു "ഇതപകടമാണ്. അതിനാൽ നാം ഒരുകാരാർ എടുത്തിട്ട് വേണം പോവാൻ. ഇനി ഇതാവർത്തിക്കൽ ഈ ജന്മത്തിൽ പറ്റില്ല. അങ്ങനെ മേലിൽ ആവർത്തിക്കില്ലെന്ന ശപഥവുമായി മൂവരും പിരിഞ്ഞു.*
*പക്ഷെ! ഖുർആനിന്റെ മനോഹാരിത അങ്ങനെ വെറുതെ ഇല്ലാതാവുമോ? അതിന്റെ ആകർഷണവലയത്തിൽ അഖ്‌നസ്‌ അകപ്പെട്ട് കഴിഞ്ഞു. പ്രഭാതം പൊട്ടിവിടർന്നത്തോടെ അയാൾ തന്റെ ഊന്നു വടിയുമേന്തി അബൂസിഫയെന്റെ വീടും ലക്ഷ്യമിട്ടു നടന്നു. ദർശനമാത്രയിൽ തന്നെ " അല്ലയോ അബൂസുഫിയാൻ. താങ്കൾ സത്യം പറയണം. നാം മുഹമ്മതിൽ നിന്ന് ശ്രവിച്ച സൂക്തങ്ങൾ എങ്ങനെയുണ്ട്? താങ്കൾ അതിനെപ്പറ്റി എന്തു പറയുന്നു?*

   *അബൂസുഫിയാൻ :പ്രിയ അഖ്‌നസ്‌, ലാത്തയാണ് സത്യം. കേട്ട സൂക്തങ്ങളിൽ ചിലത് ഞാൻ നന്നായി മനസിലാക്കിയിട്ടുണ്ട്. അവയിൽ മറ്റുചിലതിന്റെ മാധുര്യം ഞാൻ ഇപ്പോഴും ആസ്വദിക്കുന്നുമുണ്ട്.. അവനൊരു കാവ്യാണെന്നാ എനിക്ക് സംശയം. അതോ മാരണവീദ്യക്കാരാനോ? വേറെ ചിലതെന്റെ ശ്രദ്ധയിൽ പതിഞ്ഞപ്പോൾ അതിന്റെ വിവക്ഷയോ സാരാംശമോ എനിക്ക് ഒരു പിടിത്തവും കിട്ടിയിട്ടില്ല.വീശിഷ്യാ ഉമ്മിയായ ഒരാളിൽ നിന്ന് എങ്ങനെ...? പക്ഷെ എന്നിരുന്നാലും ഒരു കാര്യം സത്യം. അതിന്റെ വശ്യത മാസ്മരികത എന്നെ ആകെ ആവാഹിച്ചു കഴിഞ്ഞിരിക്കുന്നു.!*
     *അഖ്‌നസ്‌: എന്നെ സൃഷ്ടിച്ച ദൈവം തമ്പുരാണ് സത്യം. എന്റെ സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല.*
   *അഖ്‌നസിന് അതിലെല്ലാം ഉപരി ജിജ്ഞാസ. അകത്തളത്തിൽ ഇലാഹി വചനത്തിന്റെ അഭിരുചി  കാര്യത്തിന്റെ ഉൽക്കടമായ അഭിലാശം അബൂജഹലിന്റെ വീട്ടിലേക്ക് ലക്ഷ്യം വെച്ച് നടന്നു കേവലം അബൂസുഫിയാന്റെ വാക്കുകളിൽ അയാൾക്ക് നിർവൃതിയാണയാൻ ആവില്ലായിരിന്നു.*
*അവിടെ ചെന്നത് കൊണ്ട് തന്നെ ഭാവ്യതയോടെ അബൂജഹലിനോട് ചോദിച്ചു. "അല്ല!മുഹമ്മതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്? നാം കേട്ട ആ വാചകങ്ങളെ കുറിച്ച് എന്ത് പറയുന്നു?*

*കേൾക്കണോ പിന്നെ, അയാൾ കലിതുള്ളി അരിശം മൂത്തു കോപതിതനായി അഖ്നസിന് നേരെ പൊട്ടിത്തെറിച്ചു. മുഹമ്മദ്‌ ന്റെ വശ്യമാനോഹാരിത ആഭിചാരമെന്നും മുഹമ്മതിന്റെ നാവിൽ കാവ്യക്തമത തത്തികളിക്കുകയാന്നും വിളിച്ചോതി. എന്നിട്ടെന്താ  അയാൾക്കാന്നേരം അബൂജഹലിന്റെ വിശദീകരണങ്ങളിൽ ഏറെ പുച്ഛമാണ് തോന്നിയത് കൂടാതെ വെറുപ്പും. അബൂജഹൽ മുത്ത് നബിയുടെﷺശത്രുവാണല്ലോ അയാൾക്കത് അംഗീകരിക്കാൻ പ്രയാസം. അഖ്‌നസ്‌ വേഗം സ്ഥലം വിട്ടു.*

  *ആ നിഷേധികൾ അവരുടെ പുത്രന്മാരെ എങ്ങനെ തിരിച്ചറിയുന്നുവോ? അപ്രകാരം ഖുർആനിനെയും അവർ തിരിച്ചറിയും (വിശുദ്ധ ഖുർആൻ)*

*അതാണ്‌ ഖുർആനിന്റെ മധുരം. ആതാസ്വദിച്ചു കഴിന്നവർക്കെ അതിന്റെ മാസ്മരികത മനസിലാക്കാൻ സാധിക്കൂ...*
*ഖുർആൻ സന്തോഷവും സംതൃപ്തിയും നൽകുന്നു*
  *അബൂഹുറൈറ (റ)വിൽ നിന്ന് അഹ്മദ് (റ)നിവേദനം :അല്ലാഹുവിന്റെ കിത്താബിൽ നിന്ന് ഒരു ആയത്ത് ശ്രദ്ധിച്ചു കേട്ടവന് രണ്ട് നന്മ രേഖപ്പെടുത്തും. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു ആയത്ത് ഓതിയവന് അതു അന്ത്യദിനത്തിൽ പ്രകാശമാവുന്നതുമാണ്.*
*ഉന്നത്തെ അകത്തളങ്ങളിലേക്ക് നാം ഒന്ന് കടത്തി ചിന്തിൽകുന്നത് നന്നായിരിക്കും*
*അബൂഹുറൈറ(റ)വിൽ നിന്ന് :നബി ﷺപറഞ്ഞു :"മറ്റു വചനങ്ങളേക്കാൾ ഖുർആനിന്റെ മഹത്വം അല്ലാഹുവിന് അവന്റെ സൃഷ്ടികളേക്കാളുള്ള ശ്രേഷ്ഠത പോലെയാവുന്നു*." *(ബൈഹഖി)*
*മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും തുടങ്ങിയ ഒത്തുകളായ് ചുരുങ്ങിയിരിക്കുന്നു ഇന്ന് നമ്മുടെ വീടുകൾ, ഖുർആൻ ഉണ്ടായിട്ടും പല വീടുകളിലും അതു പൊടിപിടിച്ചു കിടക്കുന്ന അവസ്ഥ. അതിന്റെ മഹത്വം വേണ്ട പോലെ അറിഞ്ഞിരുന്നു വെങ്കിൽ അവന്റെ തല അവൻ മറ്റെവിടെയും ഉയർത്തില്ലായിരുന്നു.*
 *മുആദുബ്നു അനസ് (റ)വിൽ നിന്ന് നിവേദനം :ഒരാൾ ഖുർആൻ ഓതുകയും അതിലുള്ളതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌താൽ ഭൗതിക ലോകത്തിലെ സൂര്യ പ്രകാശത്തേക്കാൾ പ്രകാശമുള്ള ഒരു കിരീടം അവന്റെ മാതാപിതാക്കൾക്ക് അണിയിക്കുന്നതാണ്. അപ്പോൾ ഖുർആൻ അനുസരിച്ചു കർമങ്ങൾ ചെയ്ത ആളുടെ സ്ഥിതി എന്തായിരിക്കുമെന്നാണ് നിങ്ങളുടെ വിചാരം? (അഹ്മദ് )*
*ചിന്തനീയം അല്ലെ അല്ലാഹുവിന്റെ അറ്റമില്ലാത്ത അനുഗ്രഹം*
*സർവ്വ സുഖവും സമാധാനവും വിശുദ്ധ ഖുർആനിൽ അധിഷ്ഠിതമാണ്.*
*അനസ് (റ)വിൽ നിന്ന് :ഖുർആൻ ഓതുന്ന സത്യവിശ്വാസി മധുര നാരങ്ങക്ക് തുല്യം. മണം നല്ലത്, രുചിയും നല്ലത്. ഖുർആൻ ഓതാത്ത മുഅ'മിന് കാരക്ക പോലെ, പക്ഷെ വാസന നല്ലത്. ഖുർആൻ ഓതുന്ന തെമ്മാടി റയ്ഹാൻ പോലെ, നല്ല മണം രുചി കയ്പ്പ്. ഖുർആൻ ഓതാത്ത ദുഷ്ടൻ ആട്ടങ്ങ പോലെ. രുചി കയ്പ്പ് വാസനയില്ല താനും. സജ്ജന സഹവാസം കസ്തൂരി കൈവശമുള്ള ആളെ പോലെ. കസ്തൂരിയിൽ നിന്ന് നിനക്കൊന്നും കിട്ടിയില്ലെങ്കിലും പരിമളം ആസ്വാദിക്കാമല്ലോ, പാപിയുമായ് സഹവസിക്കുന്നവൻ കൊല്ലന്റെ ഉലയുടെ അരികിൽ ഇരിക്കുന്നവനെ പോലെയാണ്. തീപ്പൊരി ശരീരത്തിൽ വീണില്ലെങ്കിലും ദുർഗന്ധമുള്ള പുക ശ്വസിക്കേണ്ടി വരും. (അബൂദാവൂദ്. നസാഈ )*
   *കാലം മാറി തുടങ്ങുമ്പോൾ കോലവും മാറുകയാണ്, ഖുർആൻ ഓത്തും മൗലിദ് പാരായണവുമെല്ലാം പഴമക്കാർ ചെയ്ത് വെച്ച് കാണിച്ചെന്ന് പറയാൻ മാത്രം പഠിപ്പിച്ച തരുന്ന കാലം. മറിച്ചു അതൊരു പുണ്യവും ശ്രേഷ്ഠതയേറെ ഉള്ളതുമായ ഒന്നായ് വീട്ടിൽ നിലനിർത്തുന്നതിന് പകരം മ്യുസിയത്തിലെന്ന പോലെ ഒരു ആളുകൾ കാണാനുള്ള സൂക്ഷിപ്പ് മാത്രം*
   *ഇമാം ശാഫിഈ (റ)പറയുന്നു :അഹ്മദ്‌ബുനു അമ്പൽ (റ)പറഞ്ഞു :ഞാൻ സ്വപ്നത്തിൽ റബ്ബിനെ കണ്ടു. ഞാൻ ചോദിച്ചു :"എന്റെ റബ്ബേ, നിന്നിലേക്ക് അടുത്തവരൊക്കെ എങ്ങെനെയാണ് അടുത്തത്? "*
*അല്ലാഹു പറഞ്ഞു :"എന്റെ വചനം കൊണ്ടു."*
*ഞാൻ വീണ്ടും ചോദിച്ചു :"അർത്ഥം അറിഞ്ഞോ അറിയാതെയോ? "*
*അല്ലാഹു :"അറിയട്ടെ അറിയാതെയിരിക്കട്ടെ*
*ശ്രദ്ധയിൽ ഉണ്ടായിരിക്കട്ടെ, സന്ദർഭം സ്ഥലം എന്നിവയിലെല്ലാം പ്രധാനമർഹിക്കാത്ത ദിക്റുകളേക്കാൾ ഉത്തമം ഖുർആൻ പാരായണമാകുന്നു. നോക്കി ഓതുക നിസ്കാരത്തിൽ ഓതുക, രാത്രിയുടെ അന്ത്യയാമത്തിൽ ഓതുക, ഇശാഹ് മഹ്രിബിനിടയിൽ ഓതുക, സുബ്ഹിക്ക് ശേഷം മറ്റു ഉത്തമമായ സമയങ്ങളിലെല്ലാം ഖുർആൻ പാരായണം ശ്രേഷ്ഠമാകുന്നു. ഓരോ അക്ഷരവും അല്പം നിർത്തി നിർത്തി ഓതലാണ് സുന്നത്ത്. ഇങ്ങനെയല്ലാതെ ധൃതിയിൽ രണ്ടക്ഷരം ഉച്ചരിക്കുന്നതിനേക്കാൾ ഉത്തമം ഒരക്ഷരം ഉച്ചരിക്കലാണ്.*
    *അബുദർ (റ)വിൽ നിന്ന് :അൽ ബഖറയിലെ അവസാനത്തെ രണ്ടായത്ത് അർശിന്റെ താഴെയുള്ള നിധിയിൽ നിന്ന് എനിക്കു കിട്ടിയതാണ്. അതു നിങ്ങൾ പടിക്കുകയും നിങ്ങളുടെ സ്ത്രീകൾക്കും സന്താനങ്ങൾക്കും പഠിപ്പിക്കുകയും ചെയ്യുക. അത് സ്വലാത്തും ഖിറാഅത്തും പ്രാര്ഥനയുമാകുന്നു. (ഹാകിം )*

*മുആദുബ്നു അനസ് (റ)വിൽ നിന്ന് :*

*الحمد اللّه الذي لم يتخد صاحبة ولا ولدا*
*എന്നത് "ആയത്തുൽ ഇസ്സ് "ആകുന്നു. (അഹ്മദ് ). ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് :തൗറാത്തിൽ അൽ കഹ്ഫ് സൂറയുടെ പേര് അൽ ഹൗഇല (തടുക്കുന്നത് )എന്നാണ്. കാരണം നരകത്തിന്റെയും അത് ഓതുന്നവന്റെയും ഇടയിൽ അത് പരിചയാകുന്നു.*
 *(ബൈഹഖി)*
*മക്കളിന്ന് മൊബൈലിന്റെ ലോകത്ത് വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്ന് മനസിലാക്കികൊള്ളുക. നിങ്ങളുടെ നിങ്ങളുടെ മക്കളുടെ ഉറ്റവരുടെ സന്തോഷവും സമാധാനവും സംരക്ഷണവും  അല്ലാവുവിലാണ്.*
*അബൂസഈദ് (റ)വിൽ നിന്ന് :"യാസീൻ ഒരു പ്രാവശ്യം ഓതിയാൽ ഖുർആൻ രണ്ട് പ്രാവശ്യം ഓതിയത് പോലെയാണ്. "മഅ'ഖലുബ്നു യസാർ (റ)വിൽ നിന്ന് :"അല്ലാഹുവിന്റെ പ്രീതി കാംഷിച്ചു യാസീൻ സൂറ ഓതിയവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കുന്നതാണ്. നിങ്ങളിൽ മരിച്ചവരുടെ അടുത്ത് വെച്ച് അത് ഓതുക. "*
*ഇമാം ശാഫിഈ (റ)പറയുന്നു :സജ്ജനങ്ങളിൽ പെട്ട ഒരാൾ പറയുന്നത് കേട്ടു :യമനിലെ ഒരു മയ്യത്ത് മറവ് ചെയ്ത് ജനങ്ങൾ പിരിഞ്ഞ ശേഷം ഖബറിൽ നിന്ന് അടിയും പിടിയും കേട്ടു. അല്പം കഴിഞ്ഞപ്പോൾ ഖബറിൽ നിന്ന് ഒരു കറുത്ത നായ പുറത്ത് വന്നു. ഒരു പുണ്യാത്മാവ് നായയോട് ചോദിച്ചു. കഷ്ടം, നിയാര്?*
*നായ :ഞാൻ മരിച്ച ആളുടെ പ്രവർത്തനങ്ങളുടെ പ്രതിരൂപമാകുന്നു.*
*ശൈഖ് :ഖബറിനുള്ളിൽ കേട്ട പ്രഹരം നിനക്കാണോ മയ്യത്തിനാണോ കിട്ടിയത്?.*
*നായ :എനിക്കു. മരിച്ചയാളുടെ അടുത്ത് യാസീനും മറ്റു സൂറത്തുകളും ഉണ്ടായിരുന്നു. അവ എന്നെ ആട്ടിയോടിച്ചു.*
    *പതിവാക്കാം വീടുകളിൽ ഖുർആൻ പാരായണം. ഒരു ലോക രക്ഷക്കായി, അല്ലാഹു നമ്മെ കാക്കട്ടെ*
*വിശുദ്ധ ഖുർആനിന്റെ ബറകത്ത് കൊണ്ട് ഇരു ലോക വിജയം നൽകി അനുഗ്രഹിക്കട്ടെ*
*ദുആ വസിയ്യത്തോടെ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻S M K*
▪▪▪▪▪▪▪▪▪▪▪
       *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...