Skip to main content

Posts

Showing posts from March, 2021

ബീവി അസ്മാഹ്... 🌸

*✿═══════════════✿*     *രണ്ടാം ഖലീഫയുടെ ധീര പുത്രി*          *ഭാഗം ഒന്ന്* *✿═══════════════✿*            "ഇത്താത്താ ഞാൻ മ്മാന്റെ കൂടെ പോവൂല ട്ടോ ങ്ങള് ക്കി കുറെ കഥ പറഞ്ഞു തരണം ".  ദാലി മോളുടെ  കൊഞ്ചിയുള്ള സംസാരത്തിന് മുമ്പിൽ ഞങ്ങളെല്ലാവരും ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകാറാണ് പതിവ് പക്ഷെ ഇപ്രാവശ്യം അവൾ പറഞ്ഞത് കാര്യമായിരുന്നു. ഓളെ മ്മേം ബാപ്പ എം എത്ര വിളിച്ചിട്ടും ഓള് പോയില്ല. ഒടുവിൽ അവൾ എന്റെ കൂടെ നിന്നു. ഓക്ക് നല്ല രസള്ള കഥ കേൾക്കണോലോ അതും ണ്ടാക്കി പറയരുതെന്ന് ള്ള കഥ. പാവം കുഞ്ഞല്ലെ മിന്നാച്ചിന്റെ ചുന്ദരി മോള്.  ഓള് പറയുന്നത് ന്കി പകുതിയേ തിരിയുമെങ്കിലും ഞാൻ പറയുന്നത് ഓക്ക് മുഴുമന് തിരിയും അതാ രസം.  " ആയ്കോട്ടെ മേടം, ഓര് ഊര് ക്ക് പോയി ഞമ്മ ന്നാൽ തൊടങ്ങല്ലെ,  " മിന്നാച്ചു കൊഞ്ചണ്ട ട്ടോ നല്ലോണം പറയണം ഞാ  വല്യ കുട്ടിയാ ന്കി ഒക്കെ അറിയാ...  അവൾക്കൊരു പുഞ്ചിരി സമ്മാനമായ് നൽകി ഇന്നലെകളുടെ സുന്ദര നിമിഷത്തിലേക്ക് ഞാൻ ആഴ്ന്നിറങ്ങി.       കാലങ്ങളൊന്നു പിന്നിലോട്ട് സഞ്ചരിച്ചാൽ ഒ...

ഇരുളിൽ വെളിച്ചം... ⭐️

*✿═══════════════✿*      *ഇരുൾ കീറി വെളിച്ചം വരണം...*  💫 *✿═══════════════✿*        *തിരു ത്വാഹാ തങ്ങളെ ﷺ, അഴകിന്റെ തെന്നലേ, അറിവായ് ജനിച്ച അദബിന് ലോകം പടച്ച സയ്യിദരെ  ﷺ,...* *മൊഞ്ചിലും മൊഞ്ചുള്ള ലോക നേതാവ് ﷺ, ആരിലും അത്ഭുതമായ ജേതാവ് ﷺ, ആറ്റൽ റസൂലുള്ള ﷺഅജബിന്റെ നേട്ടം അദബുള്ളോരു നോട്ടം.* *ആദിയിൽ ആയിരം കനവുകൾ നെയ്യണം, ആരവം തീർത്തു ഖൽബിൽ ആരാമം പൂക്കണം.* *കൗതുകം നിറഞ്ഞ ലോകം, കനവേറെ കണ്ട ദാഹം, പകലായ് വെളിച്ചമായ് എന്നിൽ നിറയേണ്ട സ്വപ്ന ലോകം.* *വിനയത്തിന്റെ നിറകുടം, സൗമ്യഭാവം നിറച്ച സ്നേഹാമൃതം, ത്വാഹാ റസൂലുള്ള ﷺതാജ ഹബീബുള്ള... ﷺ* *ഹാജത്തോടെ ഒരിക്കൽ മുത്തിടേണം, ഹജറുൽ അസ് വതിൽ സ്നേഹ മുദ്ര, കഹ്ബാലയം കണ്ട് ഇലാഹിൽ തേടണം. യാത്രകൾ എന്നും ഇരുലോക ഗുണമാവണം...* *മികവിൽ മികച്ച യാത്ര മദീനയിൽ ഒരിക്കൽ, തിരു ത്വാഹാവേ, ﷺ, സ്നേഹിച്ച മണ്ണിൽ. "ഒരിക്കലും മടക്കമില്ലാതെ അവിടെ കഴിഞ്ഞു കൂടണം, ആ സ്നേഹം ആവോളം സേവിക്കണം.* *ആയിരം കൈകളുള്ള മാലാഖ പറഞ്ഞ ചരിതം ഹൃത്തിൽ തെളിഞ്ഞ കാലം തൊട്ട് പേറി നടന്ന മോഹം, ആറ്റൽ റസൂലിന്റെ നാട്ടിൽ ഒടുങ്ങാനുള്ള മോഹം.* *ഇന്നുമാ മാലാഖ പറയുവാറുണ്ട്, വേദ...

പവിത്രമായ ബന്ധങ്ങൾ... 🌵

*✿═══════════════✿*   *പവിത്രമായതെന്തോ? അത് തന്നെയാണ് കുടുംബം* 🌳 *✿═══════════════✿*        https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *mihraskoduvally123.blogspot.com*         സ്നേഹവും പരിചരണവും വിട്ടുവീഴ്ചകളും തന്നെയാണ് ഒരു ഉത്തമ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. അട്ജെസ്റ്റ്മെന്റ് ലൂടെ ഒരിക്കലും ഒരു നല്ല കുടുംബം ജനിക്കില്ല. എല്ലാം (അണ്ടർസ്ന്റാന്റിങ്ങിലൂടെ)പോരായ്മകളും ഇല്ലായ്മകളും ബലവും ബലഹീനതയും മനസിലാക്കി മുന്നോട്ട് പോവുക.  കുടുംബമാണ് തട്ടും മുട്ടും ഉടയാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.  സ്നേഹാമായിരിക്കണം അതിന്റെ മുഖമുദ്ര എന്ന് മാത്രം.  ഭർത്താവിന്റെ മാതാപിതാക്കൾ ഭാര്യയുടെതും ഭാര്യയുടെ മാതാപിതാക്കൾ ഭർത്താവിന്റെതുമാണ്. അവർ ഇല്ലായിരുന്നു വെങ്കിൽ നിങ്ങൾ ഉണ്ടാവില്ലായിരുന്നു. അത് എപ്പോഴും ഓർക്കുക.  നല്ല ഭാര്യയാവണമെങ്കിൽ ആദ്യം നല്ലൊരു മകളാവുക(മകൻ)സഹോദരി /സഹോദരനാവുക. )ശേഷം ഭാര്യയും ഉമ്മയും അങ്ങനെ അങ്ങനെ....  " എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ പരിശുദ്ധനാണ് ', ഭൂമി മുളപ്പിക്ക...

മോഹങ്ങളെല്ലാം ബഖീഇന്റെ മണ്ണിനോടാവണം... 🌹

*✿═══════════════✿*      *ചിറകുകളില്ലാത്ത പക്ഷിയുടെ രോദനം...*   *✿═══════════════✿* *ഹൃത്തിൽ സുഗന്ധപൂരിതമായൊരു ഇശ്‌ഖിന്റെ അത്തറു പുരട്ടണം.* *അകമെരിഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും നിലാവിന്റെ ചോട്ടിലിരുന്നു ഞാൻ ഇതളുകൾ  മറിച്ചു നോക്കാറുണ്ട്,*  *അതിലെല്ലാം തെളിഞ്ഞു കാണുന്ന മദീനയുടെ ചിത്രങ്ങൾ എന്നും എന്റെ മിഴി നനക്കാറുമുണ്ട്.* *കൃത്തിന്റെ ഹൃത്ത് കറുത്തതിനാലാവാം കിനാവുകൾ പ്രതീക്ഷയറ്റ കനവുകളായ് എന്നുമെന്നിൽ നോവിന്റെ തീ കോരിയിട്ട് അകം പൊള്ളിക്കുന്നത്,*  *ബുർദയുടെ മാസ്മരികത പോലെ, ഉമർ ഖാളി ബൈത്തിന്റെ നൊമ്പരങ്ങൾ പോലെ ഉറക്കവും എന്നിൽ വിരഹം സമ്മാനിക്കുന്നത്.*  *എന്നാണ് ആ മദീനയുടെ മടിത്തട്ടിൽ ചുമ്പനമർപ്പിക്കാനുള്ള സുവർണ അവസരം ലഭിക്കുക.* *ഓരോ നിമിഷവും എന്നിൽ വേദനയാണ്, ഇരുട്ടിനെയും ഏകന്തതയെയും കൂട്ടുകാരാക്കി ഞാൻ കനവുകൾ നെയ്യുകയാണ്  "സ്വപ്നം സത്യമാവുന്ന ബഖീഇന്റെ മണൽ തരികളോട് കിന്നാരം പറഞ്ഞു കിടക്കുന്ന റബ്ബിന്റെ ഔദാര്യം കൊണ്ട് മാത്രം കിട്ടുന്ന വ്യാമോഹം നിറഞ്ഞ അതിമോഹം.* *സ്നേഹമാണിതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു പക്ഷെ പറക്കാൻ ചിറകുകളില്ലാത...

പ്രതീക്ഷയുടെ തിരിനാളം...⭐️

*✿═══════════════✿*      *കാത്തിരിപ്പിന് സുഖം* *✿═══════════════✿* *اَللّهُمَّ صَلِّ عَلَى النَّبِيِّ الطَّاهِرْ* *ചുമടിനേറ്റ ഭാരം തൂങ്ങിയത് എന്റെ അകകോണിലായിരുന്നു.* *അല്പ വാക്കുകളിലൊതുങ്ങിപോയൊരനുരാഗത്തിന്റെ ഇടമുറിയാത്ത അക്ഷര തുണ്ടുകളാവാം മനമെരിയുന്ന തീ നാളമായ് എന്നിൽ പെഴ്തൊഴിയുന്നത്.*  *ത്വാഹാ ﷺതങ്ങളോരെ അറിയാൻ ആഴിയിൽ ഊർന്നിറങ്ങി തിരഞ്ഞിട്ടും ഖൽബിലെ അനുരാഗ വേരുകൾക്കിപ്പോഴും ചിറക് മുളച്ചിട്ടില്ല,എന്തൊരു പരാജയം.* *സ്നേഹമെന്നിലൊരു പവിഴ മഴയായ് ഒലിച്ചിറങ്ങിയിരുന്നു വെങ്കിൽ, സത്യമെൻ ഹൃത്തിൽ വിരിയുന്ന മഴവില്ലിനന്നേരം ആയിരം വർണങ്ങൾ തെളിയുമായിരുന്നു.* *തങ്ക വർണ്ണ ശോഭയിൽ നിറയുന്നൊരാമ്പൽ, താരക തെളിമയിൽ വിരിഞ്ഞൊരാ പുഷ്പം ത്വാഹാ നേതാവ് ﷺതൻ പാരിലെ രക്ഷ പനിനീർ പുഷ്പം നിറയുന്ന സുഗന്ധം തൻ നേര് ﷺ* *ആറ്റൽ കനി ﷺആരിലും അത്ഭുതം തന്നെ, അഹദവൻ നൽകിയ അനുഗ്രഹം തന്നെ, അത്തറിൻ ഗന്ധവും തോറ്റതു തന്നെ, അമ്പറും നാണത്താൽ തലതാഴ്ത്തിയതു തന്നെ,* *മിസ്കിന്റെ കാറ്റും കുറഞ്ഞു പോയെന്നെ, ഹൂതും മുത്തിയാൽ തികയാത്തതെന്തെ, ഹാത്തിം റസൂലുല്ല ﷺഅതിൻമേൽ സുഗന്ധമേ.... ﷺ* *ഇഷ്ടം മറക്കാത്ത ഇശ്‌ഖിന്റെ ഹോജ ﷺകഷ്ടം നികത്തിയ ...

മതനിഷ്ഠയുള്ളവർക്ക് വിജയം... 🌸

*✿═══════════════✿*     *ഏതൊരു കാര്യത്തിലും മതനിഷ്ഠയുള്ളവർക്കാണ് വിജയം.* 🍂 *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs പുറംമോടികളിൽ ചായം പൂശി ഞാൻ എല്ലാം നേടിയെടുത്തെന്ന (അറിയുന്നവൻ /വൾ )എന്ന തോന്നലുകളോടെ ന്യൂ ജനറേഷൻ എന്ന നാമകരണവും ചേർത്ത് ഓരോരുത്തരും ദിവസങ്ങൾ അങ്ങനെ ആസ്വദിച്ചു കഴിയുകയാണ്.  ഇന്ന് കഴിഞ്ഞൊരു നാളെയുണ്ടെന്ന യാതൊരു ബോധവുമില്ലാതെ, ഒരിക്കൽ അല്ലെങ്കിൽ പലപ്പോഴായി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. *"നാം എന്ത് നേടി, ലോകത്തിന് ഒരധിപനുണ്ടെന്നു നമുക്ക് അറിയാം. അവൻ അറിഞ്ഞു തന്ന അനുഗ്രഹങ്ങളെയും നന്നായി അറിയാം എന്നാലോ? "* നമുക്ക് പറയാനൊരു വാചകമുണ്ട് "ഞാൻ കുറെ കഷ്ടപെട്ടാണ് ഇന്നീ നിലയിലായത്, അല്ലെങ്കിൽ ഞാനൊരുപാട് മോഹിച്ചു കെട്ടിപണിത എന്തോ വല്യ സാംറാജ്യ മാണെന്നല്ലാം." ഇതെല്ലാം ഇല്ലാതാക്കാൻ അല്ലാഹു വിചാരിച്ചാൽ ഒരു നിമിഷം മതി. പണവും പത്രാസും പ്രശസ്തിയും ആയുസില്ലാത്ത വെറും കടലാസ് പോലെയാണ്.  ഉള്ള നേരം അല്ലാഹു തന്ന അനുഗ്രഹങ്ങളെ നന്നായി ഓർക്കുക നന്ദി കാണിക്കുക.  ഏതൊരു കാര്യത്തിലും മ...

വിശുദ്ധ റമളാൻ -----💚🌵

റമളാനിന്റെ മഹത്വം  http://mihraskoduvally123.blogspot.com/2021/02/blog-post_19.html-----==== ✍️ ISHQE-MADEENA mihraskoduvally123.blogspot.com അല്ലാഹു പറയുന്നു :സത്യ വിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും ചിട്ടപ്പെടുത്തിയ ദിവസങ്ങളിൽ നോമ്പ് നിർബന്ധമാക്കപെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷിക്കാൻ വേണ്ടിയെത്രെ അത്.  🌼 അബ്ദുറഹ്മാനുബ്നു ഔഫ് (റ)വിൽ നിന്ന് :നബി ﷺഅരുൾ ചെയ്തു. റമളാൻ മാസത്തിലെ നോമ്പ് നിങ്ങൾക്ക് നിർബന്ധമാക്കപെട്ടിരിക്കുന്നു. അതിലെ (തറാവീഹ്) നിസ്ക്കാരം നിങ്ങൾക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ആരെങ്കിലും വ്രതമനുഷ്ഠിക്കുകയും നിസ്കരിക്കുകയും ചെയ്‌താൽ തന്റെ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ അവൻ പാപത്തിൽ നിന്ന് മുക്തമാകുന്നതാണ്. (ഇബ്നുമാജ, ബൈഹഖി) റമളാനിന്റെ മഹത്വം  🌼അബൂഹുറൈറ (റ)വിൽ നിന്ന് :"വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അവന്റെ മുന്തിയതും പിന്തിയതുമായ സർവ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ് ". (അഹ്മദ് ) 🌼അബൂഹുറൈറ (റ)വിൽ നിന്ന് :"മുൻ റമളാനിലെ നോമ്പ്...

ഇരു ലോക രക്ഷാ മാർഗം ഹാദി റസൂൽ... 🌸

*✿═══════════════✿*     *മാധുര്യമൂറും മണ്ണിലെ മധുര മധു സൂനമോ...* *✿═══════════════✿*       *മറമാടുന്ന മണ്ണിൽ സുഗന്ധം വീശണം*  *നീറുന്ന ഖൽബിൽ നേരിന് വർണം വിതറണം* *മരണമൊഴിയും ഒരു നറു പുഞ്ചിരി റൂഹിൽ വിടർത്തണം, ലോക നേതാവിനെ ﷺകണ്ട് കണ്ണും അടയണം* *മലർമണ്ണിൽ മധുരം കിനിയണം, ഹൃത്തിൽ ഒരാനന്ദ ഹർഷം മുഴങ്ങണം. മദീന മാടി വിളിക്കുന്ന നേരത്ത് ആ മധു മണ്ണിൽ അലിഞ്ഞു ചേരാൻ വെമ്പുന്ന ഉള്ളുമായ് പോയിടേണം...*     *ഹാത്തിമുൽ അമ്പിയ ഇരു ലോക രക്ഷാ, ഹാദി റസൂലെ എന്നും സുരക്ഷ, ഹുദവിക്കായ് നാഥൻ നൽകിയ പരീക്ഷ വിജയിച്ചാൽ നാഥനേകും മുത്തിന് പരിരക്ഷ... ﷺ* *കാണാത്ത കണ്ണുകൾ നിറയലാണ് കേൾക്കാത്ത കാതുകളിൽ കാതോർക്കലാണ്, കാരുണ്യകടലായ നാഥൻ നൽകുന്നതാണ് കാതലായ തങ്ങൾ ഉള്ളിൽ നിറയലാണ്... ﷺ* *അതിരുകളില്ലാത്ത ലോകം ഖൽബിൽ പതിയെണ്ടതു തന്നെ ആദി മറന്ന് സ്നേഹം കോർക്കേണ്ടത് തന്നെ, ആരാരും ഇല്ലാത്ത നാളു വരുമ്പോൾ രക്ഷയായ് കാരുണ്യം പെഴ്തിറങ്ങണം, തിരു ﷺഷഫാഅത്തിൽ വിജയം നൽകി നാഥൻ കാക്കണം...* *മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങളാ ﷺ, മാധുര്യമൂറും മണ്ണിലെ മരതക വർണമാ, മഹിമയേറെ കാട്ടിയ മണ്ണിലെ മധു സൂനമാ, ഇമാം ബുസൂരി (റ)വ...