റമളാനിന്റെ മഹത്വം
http://mihraskoduvally123.blogspot.com/2021/02/blog-post_19.html-----====
✍️ ISHQE-MADEENA
mihraskoduvally123.blogspot.com
അല്ലാഹു പറയുന്നു :സത്യ വിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും ചിട്ടപ്പെടുത്തിയ ദിവസങ്ങളിൽ നോമ്പ് നിർബന്ധമാക്കപെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷിക്കാൻ വേണ്ടിയെത്രെ അത്.
🌼 അബ്ദുറഹ്മാനുബ്നു ഔഫ് (റ)വിൽ നിന്ന് :നബി ﷺഅരുൾ ചെയ്തു. റമളാൻ മാസത്തിലെ നോമ്പ് നിങ്ങൾക്ക് നിർബന്ധമാക്കപെട്ടിരിക്കുന്നു. അതിലെ (തറാവീഹ്) നിസ്ക്കാരം നിങ്ങൾക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ആരെങ്കിലും വ്രതമനുഷ്ഠിക്കുകയും നിസ്കരിക്കുകയും ചെയ്‌താൽ തന്റെ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ അവൻ പാപത്തിൽ നിന്ന് മുക്തമാകുന്നതാണ്. (ഇബ്നുമാജ, ബൈഹഖി)
റമളാനിന്റെ മഹത്വം
🌼അബൂഹുറൈറ (റ)വിൽ നിന്ന് :"വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അവന്റെ മുന്തിയതും പിന്തിയതുമായ സർവ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ് ". (അഹ്മദ് )
🌼അബൂഹുറൈറ (റ)വിൽ നിന്ന് :"മുൻ റമളാനിലെ നോമ്പ് വീടാൻ ബാക്കിയുണ്ടായിരിക്കെ ആരെങ്കിലും റമളാനെ എത്തിച്ചാൽ അത് നോറ്റു വീട്ടും വരെ അവനിൽ നിന്ന് (പൂർണമായ വിധത്തിൽ )നോമ്പ് സ്വീകരിക്കപ്പെടുകയില്ല ". (അഹ്മദ് )
🌸 ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് :"ഇസ്‌ലാമിന്റെ പിടിക്കയറും ദീനിന്റെ അസ്തിവാരവും മൂന്നാകുന്നു. അതിന്മേലാകുന്നു ഇസ്ലാമിനെ ഉറപ്പിച്ചിരിക്കുന്നത്. അവയിലൊന്നിനെ ഉപേക്ഷിച്ചവൻ അതു കാരണം അവിശ്വാസിയാവുന്നു. അവനെ വധിക്കാൻ അനുവദനീയമാണ്. അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ലെന്ന് സാക്ഷ്യം വഹിക്കുക, നിർബന്ധ നിസ്കാരം, റമളാൻ വൃതം " (മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട് )"ഇവയിൽ ഒന്നിനെ ഒരാൾ ഉപേക്ഷിച്ചാൽ അവൻ അല്ലാഹുവിൽ അവിശ്വസിച്ചവനാണ്. അവനിൽ നിന്ന് ഫർളും സുന്നതുമായി ഒന്നും സ്വീകരിക്കുകയില്ല. അവന്റെ രക്തവും സമ്പത്തും അനുവദനീയമാണ്. ".
🌼അബൂഹുറൈറ (റ)വിൽ നിന്ന് :"രോഗമോ അല്ലാഹു അനുവദിച്ച മറ്റു കാരണമോ കൂടാതെ റമളാനിൽ നോമ്പ് ഒരാൾ ഉപേക്ഷിക്കുകയും അതിനു പ്രതിവിധിയായി കൊല്ലം മുഴുവനും നോമ്പെടുക്കുകയും ചെയ്താലും റമളാനിലെ നോമ്പിന് (ശ്രേഷ്ഠതയിൽ)പകരമാകുകയില്ല. (അബൂദാവൂദ്, ഇബ്നുമാജ, തുർമുദി, നസാഈ, ബൈഹഖി, ഇബ്നു ഖുസൈമ )
🌼 അലി (റ), ഇബ്നു മസ്ഊദ് (റ)പറഞ്ഞു :"റമളാനിലെ നോമ്പ് ഒഴിവാക്കിയാൽ ഒരു കൊല്ലം മുഴുവൻ നോറ്റാലും അതിന് പകരമാവുകയില്ല. " ഇമാം നഖ്ഇ (റ)പറഞ്ഞു :"റമളാനിലെ ഒരു നോമ്പ് ഒഴിവാക്കിയ ആൾ അതിന് പകരം മുവ്വായിരം ദിവസം നോമ്പനുഷ്ഠിക്കണം. "
എന്നാൽ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം കാരണമില്ലാതെ ഒഴിവാക്കിയാലും ഖളാആയിട്ട് ഒരു നോമ്പിന് പകരം ഒന്നു തന്നെ മതി എന്നാണ്.
🌼അബൂഹുറൈറ (റ)വിൽ നിന്ന് : "നിങ്ങളുടെ റബ്ബ് പറയുന്നു. എല്ലാ നന്മക്കും പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലമാകുന്നു ', നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാകുന്നു. അതിന്റെ പ്രതിഫലം ഞാൻ നൽകും. വ്രതം നരകത്തെ തടുക്കുന്ന പരിചയാകുന്നു. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിങ്കൽ കസ്തൂരിയെക്കാൾ നല്ലതാകുന്നു. നിങ്ങൾ നോമ്പുകാരനായിരിക്കെ ഒരു അജ്ഞതൻ എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ ഞാൻ നോമ്പുകാരനാണെന്ന് പറയുക. നോമ്പുകാരന് രണ്ട് സന്തോഷാവസരമുണ്ട് :ഒന്ന്, നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ ദർശിക്കുമ്പോഴും. (തുർമുദി)
🌼അബൂഹുറൈറ (റ)വിൽ നിന്ന് : "റമളാൻ മാസത്തിലെ ഒന്നാമത്തെ രാത്രിയായാൽ പിശാചുക്കളെയും ജിന്നുകളിൽ നിന്നുമുള്ള അപകടകാരികളെയും ചങ്ങലക്കിടുകയും നരക കവാടങ്ങൾ എല്ലാം അടക്കുകയും സ്വർഗ്ഗത്തിന്റെ വാതിലുകൾ എല്ലാം തുറക്കുകയും ചെയ്യും. എല്ലാ രാവിലും നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്നവർ ഉണ്ടാവും. (ഇബ്നു ഹിബ്ബാൻ, ഹാകിം )
🌼 ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാൻ (റ)നിവേദനം :നബി ﷺമിമ്പറിൽ കയറി മൂന്നു തവണ ആമീൻ പറഞ്ഞു. അപ്പോൾ ഒരാൾ നബി ﷺയോട് ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ, അങ്ങ് മിമ്പറിൽ കയറി മൂന്നു പ്രാവശ്യം ആമീൻ പറയാൻ കാരണമെന്താണ്? നബി ﷺപറഞ്ഞു :ജിബ്‌രീൽ (അ)വന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. റമളാൻ സമാഗതമായിട്ട് പാപങ്ങൾ പൊറുക്കപ്പെടാത്ത മരിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്ത ആളെ അല്ലാഹു അവന്റെ കാരുണ്യത്തിൽ നിന്ന് നിന്ന് വിദൂരത്താക്കട്ടെ, മാതാപിതാക്കൾ, അല്ലെങ്കിൽ അവരിലൊരാൾ അരികിലുണ്ടായിരിക്കെ അവർക്ക് ഗുണം ചെയ്യാതെ മരിച്ചു നരകത്തിൽ പ്രവേശിച്ചയാളെ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നു ദൂരയാക്കട്ടെ, ഒരാളുടെ അടുത്ത് വെച്ച് അങ്ങയുടെ നാമം പറയപ്പെട്ടിട്ട് അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാതെ മരിക്കുകയും നരകത്തിൽ കടക്കുകയും ചെയ്തയാളെ അല്ലാഹു ദൂരത്താക്കട്ടെ എന്നിങ്ങനെ പ്രാർത്ഥിക്കുകയും എന്നോട് ആമീൻ പറയാൻ കൽപ്പിക്കുകയും ചെയ്തപ്പോൾ ഞാൻ പറഞ്ഞതാണ് മൂന്ന് ആമീനുകൾ.
🌼 അനസ് (റ)വിൽ നിന്ന് :റമളാൻ എന്ന് പേര് വെക്കാൻ കാരണം അത് പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ് (സംആനി)
🌼 ഇബ്നു ഉമർ (റ)വിൽ നിന്ന് :റമളാനിൽ അല്ലാഹുവിന് ദിക്ർ ചൊല്ലുന്ന ആൾ പാപമുക്തനും അതിൽ അല്ലാഹുവിനോട് ചോദിക്കുന്ന ആൾ നിരാശപ്പെടാത്തവനുമാകുന്നു. (ത്വബ്റാനി, ബൈഹഖി )
🌼 അബ്‌ദുല്ലാഹിബ്നു അബൂഔഫാ (റ)വിൽ നിന്ന് ബൈഹഖി (റ)നിവേദനം :നോമ്പുകാരന്റെ ഉറക്കം ഇബാദത്തും മൗനം തസ്ബീഹുമാണ് അവരുടെ ആരാധന ഇരട്ടിയാക്കപ്പെടും പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും പാപം പൊറുക്കപ്പെടുകയും ചെയ്യും.
🌼 ഇബ്നു ഉമർ (റ)വിൽ നിന്ന് ഹാകിം (റ)നിവേദനം : എല്ലാ നോമ്പുകാർക്കും നോമ്പ് തുറക്കുന്ന സമയത്ത് ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനാവസരമുണ്ട്. ഒന്നുകിൽ അത് ദുനിയാവിൽ നിന്നുതന്നെ നൽകും. അല്ലെങ്കിൽ പരലോകത്തിലേക്ക് നിക്ഷേപമായി സൂക്ഷിക്കും.
🌼വാസിലത്ബ്നു അസ്ഖഅ' (റ)വിൽ നിന്ന് :ഇബ്രാഹിം നബി (അ) ന് ഏടുകൾ റമളാൻ ഒന്നാം രാവിലും തൗറാത്ത് റമളാൻ ആറിനും ഇഞ്ചിൽ പതിമൂന്നിനും സബൂർ പതിനെട്ടിനും ഖുർആൻ ഇരുപത്തിനാലിനും ആണ് ഇറക്കപ്പെട്ടത്.
🌼ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് :റമളാനിലെ എല്ലാ രാവുകളിലും നോമ്പു തുറക്കുന്ന സമയത്ത് ആയിരമായിരം ആളുകളെ നരകത്തിൽ നിന്ന് മോചിപ്പിക്കും. വെള്ളിയാഴ്ച രാത്രി എല്ലാ സമയങ്ങളിലും ആയിരമായിരം നരകാവകാശികളെ നരകത്തിൽ നിന്നു മോചിപ്പിക്കും റമളാനിലെ അവസാനത്തെ രാവിൽ, റമളാനിൽ ആദ്യം മുതൽ മോചിപ്പിച്ച അത്രയും ജനങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുന്നതാണ്. നമ്മെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കട്ടെ...
🌼 ഇമാം നഖ്ഈ (റ)പറയുന്നു : റമളാനിലെ ഒരു നോമ്പ് ഇതര മാസങ്ങളിലെ ആയിരംനോമ്പിനേക്കാൾ ശ്രേഷ്ടമാകുന്നു. റമളാനിലെ ഒരു തസ്ബീഹ് ആയിരം തസ്‌ബീഹ് നേക്കാളും ഒരു റക്അത് ആയിരം റാകാതിനെക്കാളും ശ്രേഷ്ടമാകുന്നു. റമളാനിൽ ആശ്രിതർക്ക് ചെലവഴിക്കൽ ഇരട്ടി പ്രതിഫലമുള്ളതും ധർമം യുദ്ധത്തിനു വേണ്ടി ചെലവാക്കിയത് പോലെയുമാകുന്നു.
🌼 ഇബ്നു മസ്ഊദ് (റ)വിൽ നിന്ന് :അന്ത്യദിനത്തിൽ ഒരാൾക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ നന്മ തിന്മകൾ രേഖപ്പെടുത്തിയ ഗ്രന്ഥത്തെ പരസ്യമായി അവനു നൽകുകയും രഹസ്യമായി വായിക്കാൻ പറയുകയും ചെയ്യും. സൃഷ്ടികൾക്കിടയിൽ വഷളാവാതിരിക്കാൻ വേണ്ടിയാണിത്. അങ്ങനെ രഹസ്യമായി വായിക്കുമ്പോൾ മലക്കുകൾ ചോദിക്കും :ഞങ്ങളുടെ നാഥാ, നിനക്ക് വിരുദ്ധം പ്രവർത്തിച്ചവരെ ശിക്ഷിക്കുകയും നരഗാഗ്നി കൊണ്ട് കരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ മറ്റാർക്കും നൽകാത്ത ഒരിളവ് ഇയാൾക്ക് നൽകാൻ കാരണമെന്താണ്? അപ്പോൾ അല്ലാഹു പറയും:എന്റെ മലക്കുകളെ, ഇവനെ ഞാൻ ദുനിയാവിൽ വെച്ച് കഠിനമായ ചൂടിൽ റമളാൻ മാസത്തിൽ ദാഹത്തിന്റെയും വിശപ്പിന്റെയും അഗ്നികൊണ്ട് കരിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം നരകാഗ്നി കൊണ്ട് കരിക്കുകയില്ല. അവന്റെ കഴിഞ്ഞപാപങ്ങളും വീഴ്ചകളും പൊറുക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു. ഞാൻ പരമഔദാര്യവാനാകുന്നു.
🌼 ഒരു മഹാൻ പറയുന്നു :ഞങ്ങളുടെ അടുത്ത് ഒരു മുഹമ്മദുണ്ടായിരുന്നു.. അദ്ദേഹം കൃത്യമായി നിസ്‌ക്കരിക്കാറുണ്ടായിരുന്നില്ല. എന്നാൽ റമളാൻ ആഗതമായാൽ നല്ല മോഡിയുള്ള വസ്ത്രം ധരിച്ചു സുഗന്ധം പൂശി നിസ്‌ക്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും നഷ്ടപെട്ട നിസ്കാരം ഖളാ വീട്ടുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു :ഇത് തൗബയുടെയും കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും മാസമാകുന്നു. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് എന്റെ വീഴ്ചകൾ പരിഹരിക്കാനും മതി. അദ്ദേഹം മരണപ്പെട്ട ശേഷം ഞാൻ സ്വപ്നത്തിൽ കണ്ടപ്പോൾ താങ്കളെ അല്ലാഹു എന്ത് ചെയ്തുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു :" റമളാൻ മാസത്തിന്റെ പുണ്യം കൊണ്ട് എനിക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു. "
🌼നബി ﷺപറഞ്ഞു :അത്തായം ബറകത്തുള്ള ഭക്ഷണമാകുന്നു. ഒരിറക്ക് വെള്ളംകൊണ്ടെങ്കിലും നിങ്ങൾ അത്തായം കഴിക്കുക. കാരണം അല്ലാഹുവും അവന്റെ മലക്കുകളും അത്തായം കഴിക്കുന്നവർക്ക് സ്വലാത്ത് ചൊല്ലുന്നതാണ്. (അഹ്മദ്)
🌼 നബി ﷺഅരുളി :നോമ്പുകാരന്റെ ഉത്തമമായ പ്രവർത്തിയിൽ പെട്ടതാകുന്നു ദന്തശുദ്ധീകരണം (ബൈഹഖി) നബി ﷺപറഞ്ഞു :നിങ്ങൾ നോമ്പുകാരായാൽ കാലത്ത് മിസ്‌വാക്ക് ചെയ്യുക, വൈകിട്ട് മിസ്‌വാക്ക് ഉപയോഗിക്കരുത്. കാരണം ഉച്ചക്ക് ശേഷം ചെയ്യാത്തവന്റെ ചുണ്ടുകൾ അന്ത്യദിനത്തിൽ അവന്റെ കണ്ണുകൾമുമ്പിൽ പ്രകാശിക്കുന്നതാണ്.(ത്വബ്റാനി)
🌼അസ്തസമയം ഉറപ്പായാൽ വേഗത്തിൽ നോമ്പ് തുറക്കലും നിസ്‌ക്കാരത്തെക്കാൾ നോമ്പ് തുറയെ മുന്തിക്കലും മൂന്ന് ഈത്തപ്പഴം, അല്ലെങ്കിൽ മൂന്ന് കാരക്ക, അതുമല്ലെങ്കിൽ അതുമല്ലെങ്കിൽ മൊന്നു ഇറക്ക് വെള്ളം കൊണ്ട് തുറക്കലും ശേഷം
اَللَّھُمَّ لَكَ صُمتُ وَعَلَی رِزقِكَ اٴفطَرتُ وَبِكَ آمَنتُ وَعَلَيكَ تَوَکَّلتُ وَرَحمَتَكَ رَجَوتُ وَاِلَيكَ تُبتُ ذَھَبَ الظَّمَٱ وَابتَلَّت العُرُوق وَثَبَتَ الاٴجرُ اِنشَاءَ اللَّهُ تَعَالَی
എന്ന് ചൊല്ലലും സുന്നത്താണ്.
🌼 നബി ﷺഅരുളി : " എന്റെ സമുദായം എന്റെ ചര്യയിലായിരിക്കും ', നോമ്പു തുറക്കാൻ നക്ഷത്രമുദിക്കുന്നത് കാത്തിരിക്കാത്ത കാലത്തോളം "(ത്വബ്റാനി)
🌼 റമളാനിൽ ഖുർആൻ പാരായണം, ദാന ധർമങ്ങൾ, ആശ്രിതർക്ക് ഭഷ്യവിഭവങ്ങൾ നൽകൽ, അടുത്തകുടുംബങ്ങൾക്കും അയൽക്കാർക്കും നന്മ ചെയ്യൽ, തഹജ്ജുദ് -ഇഹ്തികാഫ് വർദ്ധിപ്പിക്കൽ എന്നിവ സുന്നത്താകുന്നു.
Comments