Skip to main content

മോഹങ്ങളെല്ലാം ബഖീഇന്റെ മണ്ണിനോടാവണം... 🌹

*✿═══════════════✿*
     *ചിറകുകളില്ലാത്ത പക്ഷിയുടെ രോദനം...*  
*✿═══════════════✿*
*ഹൃത്തിൽ സുഗന്ധപൂരിതമായൊരു ഇശ്‌ഖിന്റെ അത്തറു പുരട്ടണം.*

*അകമെരിഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും നിലാവിന്റെ ചോട്ടിലിരുന്നു ഞാൻ ഇതളുകൾ  മറിച്ചു നോക്കാറുണ്ട്,*
 *അതിലെല്ലാം തെളിഞ്ഞു കാണുന്ന മദീനയുടെ ചിത്രങ്ങൾ എന്നും എന്റെ മിഴി നനക്കാറുമുണ്ട്.*

*കൃത്തിന്റെ ഹൃത്ത് കറുത്തതിനാലാവാം കിനാവുകൾ പ്രതീക്ഷയറ്റ കനവുകളായ് എന്നുമെന്നിൽ നോവിന്റെ തീ കോരിയിട്ട് അകം പൊള്ളിക്കുന്നത്,* 
*ബുർദയുടെ മാസ്മരികത പോലെ, ഉമർ ഖാളി ബൈത്തിന്റെ നൊമ്പരങ്ങൾ പോലെ ഉറക്കവും എന്നിൽ വിരഹം സമ്മാനിക്കുന്നത്.* 
*എന്നാണ് ആ മദീനയുടെ മടിത്തട്ടിൽ ചുമ്പനമർപ്പിക്കാനുള്ള സുവർണ അവസരം ലഭിക്കുക.*

*ഓരോ നിമിഷവും എന്നിൽ വേദനയാണ്, ഇരുട്ടിനെയും ഏകന്തതയെയും കൂട്ടുകാരാക്കി ഞാൻ കനവുകൾ നെയ്യുകയാണ്  "സ്വപ്നം സത്യമാവുന്ന ബഖീഇന്റെ മണൽ തരികളോട് കിന്നാരം പറഞ്ഞു കിടക്കുന്ന റബ്ബിന്റെ ഔദാര്യം കൊണ്ട് മാത്രം കിട്ടുന്ന വ്യാമോഹം നിറഞ്ഞ അതിമോഹം.*

*സ്നേഹമാണിതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു പക്ഷെ പറക്കാൻ ചിറകുകളില്ലാത്ത പക്ഷിയുടെ രോദനമാവാം.*
 *അതുമല്ലെങ്കിൽ ഇശ്‌ഖിന് ലോകം കാണാൻ കഴിയാത്ത അല്പ സ്നേഹ പ്രകടനകാരിയുടെ ഉള്ളു പിടയുന്ന നഷ്ടങ്ങളാവാം.* 
*എന്ത് തന്നെയായാലും ഇതൊരു വല്ലാത്ത വേദനയുടെ ലോകമാണ് ഇരുട്ടും വെളിച്ചവും പ്രതീക്ഷകൾക്ക് വഴിവെച്ചാലും എവിടെയോ കഷ്ടതകൾ എല്ലാം ഉൾവലിക്കുന്ന പോലെ, എത്ര എത്തീട്ടും എത്താൻ കഴിയാതെ വീണ്ടും വീണ്ടും അടിതെറ്റി വീഴുന്ന നടത്തകാരിയെ പോലെ ഞാൻ തളർന്നു കൊണ്ടിരിക്കുന്നു.*

*വരിഞ്ഞു മുറുക്കിയ ചങ്ങല കൂട്ടങ്ങൾ ശരീരത്തെ വികൃതമാക്കുമ്പോൾ,ഇരുട്ടാൽ മൂടപ്പെട്ട ഹൃത്തിൽ കനൽ കട്ടകൾ തീ അടങ്ങി പുകയായ് ശ്വാസം മുട്ടിക്കുന്നുണ്ട്, എങ്കിലും ഞെരുക്കത്തിനൊടുവിൽ എളുപ്പമുണ്ടാകുമെന്നതാണ് പ്രതീക്ഷയുടെ റാന്തൽ വിളക്കുകൾ പറയുന്നത്.*
*ഉണ്ടായിരിക്കും ലെ, രാവിൻ പകലുണ്ടാവുന്ന സത്യം പോലെ...*

*മോഹങ്ങളുടെ ഭാണ്ഡവും പേറി ഒരിക്കൽ ഞാൻ പ്രതീക്ഷയുടെ ലോകത്തേക്ക് ചേക്കേറും, അന്നെന്റെ സ്വപ്നം പൂവണിയും, അന്നെന്റെ കണ്ണിൽ ഇന്നോളം തെളിയാത്ത ദീപം തെളിയും, അന്നെന്റെ ദേഹവും യഥാർത്ഥ മണ്ണിന്റെ രുചിയറിയും*
*ഏറെയും പ്രതീക്ഷയാണ് നാഥാ, അറിവുകെട്ടവളുടെ അതിമോഹം, അദബും അമലും ഇല്ലാത്ത സൂക്ഷ്മത ഇല്ലാതെ ജീവിച്ചിട്ട്  ഇഷ്ടലോകം കാണാൻ കഴിയാത്ത  വളുടെ അത്യാഗ്രഹം*
*എങ്കിലും നീ കാരുണ്യവാനാണല്ലോ, എല്ലാ മുസീബത്തുകളിൽ നിന്നും രക്ഷ തന്ന്, ഇന്നെന്റെ ജീവിതം അനുഗ്രഹങ്ങൾ കൊണ്ട് സ്നേഹ വലയം സൃഷ്ടിച്ച നിന്റെ ഔദാര്യം. അത് കൊണ്ട് തന്നെ പ്രതീക്ഷയാണ്, കടമകളും കടമ്പകളും  എളുപ്പം നിർവഹിച്ചു സ്നേഹ ലോകത്ത് ഒടുങ്ങാനുള്ള ആവേശം, കാക്കണേ, കനിവരുളണേ... പ്രതീക്ഷയാലെ നീട്ടുന്ന കൈകളെ നോക്കണേ....മോഹമണ്ണിൽ എന്നെ ചേർക്കണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...