*✿═══════════════✿*
*പവിത്രമായതെന്തോ? അത് തന്നെയാണ് കുടുംബം* 🌳
*✿═══════════════✿*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
സ്നേഹവും പരിചരണവും വിട്ടുവീഴ്ചകളും തന്നെയാണ് ഒരു ഉത്തമ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. അട്ജെസ്റ്റ്മെന്റ് ലൂടെ ഒരിക്കലും ഒരു നല്ല കുടുംബം ജനിക്കില്ല. എല്ലാം (അണ്ടർസ്ന്റാന്റിങ്ങിലൂടെ)പോരായ്മകളും ഇല്ലായ്മകളും ബലവും ബലഹീനതയും മനസിലാക്കി മുന്നോട്ട് പോവുക.
കുടുംബമാണ് തട്ടും മുട്ടും ഉടയാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.
സ്നേഹാമായിരിക്കണം അതിന്റെ മുഖമുദ്ര എന്ന് മാത്രം.
ഭർത്താവിന്റെ മാതാപിതാക്കൾ ഭാര്യയുടെതും ഭാര്യയുടെ മാതാപിതാക്കൾ ഭർത്താവിന്റെതുമാണ്. അവർ ഇല്ലായിരുന്നു വെങ്കിൽ നിങ്ങൾ ഉണ്ടാവില്ലായിരുന്നു. അത് എപ്പോഴും ഓർക്കുക.
നല്ല ഭാര്യയാവണമെങ്കിൽ ആദ്യം നല്ലൊരു മകളാവുക(മകൻ)സഹോദരി /സഹോദരനാവുക. )ശേഷം ഭാര്യയും ഉമ്മയും അങ്ങനെ അങ്ങനെ....
" എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ പരിശുദ്ധനാണ് ', ഭൂമി മുളപ്പിക്കുന്നവയിൽ നിന്നും അവരിൽ നിന്നും അവർ അറിയാത്തതിൽ നിന്നും "
ഇണകൾക്കിടയിൽ ആകർഷണവും ആശ്രിതത്വവും അല്ലാഹു നിക്ഷേപിച്ചു. വംശ വർധനയാണ് ഇതിന്റെ പ്രധാന ഉദ്ദേശം. സ്ത്രീക്കും പുരുഷനും പുരുഷൻ സ്ത്രീയും പൂർണത നൽകുന്നു. അതുകൊണ്ട് മതം ബ്രഹ്മചര്യം അനുശാസിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല. കുത്തഴിഞ ബന്ധങ്ങൾ അനുവദിക്കുന്നില്ല. പരസ്പര ബന്ധത്തിന് വിവാഹം നിയമമാക്കുകയും ചെയ്തു. വിവാഹം കഴിക്കാൻ വിവാഹം ആവശ്യമുള്ള വ്യഭിചാരത്തെ ഭയക്കുന്ന കഴിവുള്ളവന് അത് സുന്നത്താണ്.
*ജീവിതത്തിൽ നാം പലവേഷങ്ങൾ കെട്ടിയാടെണ്ടതായി വരും. എല്ലാം കുടുംബം ഭദ്രതക്ക് വേണ്ടിയാണ് സ്നേഹം നിലനിൽക്കാൻ വേണ്ടിയാണ്.*
ഇന്ന് ചിലർകൊക്കെ ഒരു തോന്നലുണ്ട്, തന്റെ ഭർത്താവ് തന്റെത് മാത്രമാണ് അത്കൊണ്ട് തന്നെ അവരുടെ ഉമ്മയോടോ പെങ്ങമാരോടോ മിണ്ടുന്നതോ സംസാരിക്കുന്നതോ അത്തരം ഭാര്യമാർ ഇഷ്ടപെടുന്നില്ല എന്ന് മാത്രമല്ല. അതിനെ തൊട്ട് ഭർത്താക്കൻമാരെ അവർ വിലക്കുകയും ചെയ്യുന്നു.
*അറിവില്ലായ്മയാവാം ഇതിനു മുഖ്യകാരണം. തൊട്ടാൽ വുളു മുറിയാത്ത ബന്ധങ്ങൾ നൊന്ത് പ്രസവിച്ച ഉമ്മ, അവരെയെല്ലാം അകറ്റി നിർത്തിയിട്ട് എന്താണ് നിങ്ങളൊക്കെ ഇന്ന് നേടിയിട്ടുള്ളത്.*
പ്രായമായ മാതാപിതാക്കളിൽ വല്ല വീഴ്ചയും പറ്റിയിട്ടുണ്ടെങ്കിൽ പ്രായമാവാത്ത നമ്മൾ അത് ക്ഷമിക്കണം. കാരണം നമുക്കും പ്രായമാവും നമുക്കും മക്കളും മരുമക്കളും ഉണ്ടാവും, ഇതെല്ലാം നമ്മോട് ആണ് ചെയ്തതെങ്കിൽ നാം എത്ര വേദനിക്കും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ചിന്തിച്ചാലും നിങ്ങളുടെ മനസ് അതിന് അനുവദിക്കുന്നില്ല അല്ലെ?
ചിന്തിക്കെടോ ഒന്ന് പെങ്ങമാർക്ക് ആങ്ങള അവരുടെ സ്വന്തമാണ് അവരുടെ സ്വാർത്ഥതയാണ് അവർക്കും കൊഞ്ചാനും കുഴയാനും കുഞ്ഞുപെങ്ങളെന്ന വിളി കേൾക്കാനും ഉള്ള സമാധാനത്തിന്റെ പുരയിടം.
അത് പോലെ തന്നെയാണ് പെങ്ങമാരെ ഭാര്യമാരും അവർക്കും സ്വപ്നങ്ങളുണ്ട് അവരുടെ ജീവിതത്തിൽ ആവശ്യമില്ലാതെ നിങ്ങൾ കൈകടത്തരുത് അവർക്കിടയിലുള്ള ചെറിയ പ്രശ്നങ്ങൾ നിങ്ങൾ വഷളാക്കരുത്. അവരും നിങ്ങളെ പോലെ റബ്ബിന്റെ പടപ്പുകളാണ് അവർക്കും ക്ഷീണവും രോഗവും ഉണ്ടാവും അവർക്ക് നിങ്ങളും നിങ്ങൾക്ക് അവരും താങ്ങാവണം സ്വന്തം ജേഷ്ഠത്തി അനുജത്തി എന്ന പോലെ നിങ്ങൾ കഴിയണം. അതില്ലാത്തത് കൊണ്ടാണ് ഇന്ന് ഇത്രയും പ്രശ്നങ്ങൾ. എല്ലാ പോരായ്മകളും ഇല്ലായ്മകളും സ്നേഹത്തിന്റെ കണ്ണുകളിലൂടെ ഒന്ന് കണ്ടു നോക്കു അവിടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും.
ഉമ്മമാരും ചിലതൊക്കെ അറിയണം. നിങ്ങൾ പ്രസവിച്ച മകളെ പോലെ തന്നെ മറ്റൊരു സ്ത്രീ പ്രസവിച്ച മകളാണ് മരുമകൾ. ഒരു പക്ഷെ അവൾ നിങ്ങൾ ആഗ്രഹിച്ചവളായില്ലെങ്കിൽ നിങ്ങൾക്ക് അവളെ സ്നേഹം കൊണ്ട് അങ്ങനെ ആക്കിയെടുക്കാം നല്ല വഴികൾ ആണെങ്കിൽ മാത്രം.
അവളെ നിങ്ങൾ കൂടെ കൂട്ടുക (അവൾ അതിൽ ചേരുകയും ) അല്ലാതെ ആവശ്യമില്ലാതെ കുടുംബങ്ങളിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്.
*"എന്നാൽ നിങ്ങൾ കൈകാര്യകർതൃത്വം ഏറ്റടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും കുടുംബ ബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാകുന്നു അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവർക്ക് അവൻ ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്തത വരുത്തുകയും ചെയ്തിരിക്കുന്നു. (മുഹമ്മദ്)"*
എല്ലാം അറുത്ത് മാറ്റാൻ എളുപ്പമാണ് പിന്നെ തിരികെ ലഭിചെന്ന് വരില്ല. കാരണമറിയാതെ വീണ്ടു വിചാരണയില്ലാതെ വെട്ടിമാറ്റുന്ന ഓരോ ബന്ധങ്ങളും പിന്നീട് നാം ചെയ്ത പാപമായ് നമ്മിൽ ഭവിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുക. പരസ്പരം മനസിലാക്കി സ്നേഹിച്ചു ജീവിക്കുക.
*"അല്ലാഹു പറഞ്ഞു : അല്ലാഹുവിന്റെ ഉത്തരവ് അവൻ ശക്തി യുക്തo നൽകിയതിന് ശേഷം അതിന് വിപരീതം പ്രവർത്തിക്കുകയും അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ചതിനെ വേർപ്പെടുത്തുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവർ (അധർമകാരികൾ )അവർ തന്നെയാകുന്നു നഷ്ടക്കാർ, (അൽബക്കറ)"*
ഭർത്താവിന് നല്ലൊരു ഭാര്യയാവുക, ഭാര്യക്ക് നല്ലൊരു ഭർത്താവും
പരസ്പരം സംസാരിക്കുക, സ്നേഹിക്കുക, മനസിലാക്കുക.
ഉമ്മയും മകളും സഹോദരിയും അധ്യാപികയും അങ്ങനെ അങ്ങനെ ഒരുപാട് വേഷങ്ങൾ അണയാൻ സാധിക്കും ഒരുത്തമ ഭാര്യക്ക്.
പരാധിപെട്ടിയാവാതെ അവർക്കുള്ള തണലാകുക.
മാതാപിതാക്കാളാണെങ്കിലും മക്കളാണെങ്കിലും മരുമക്കളാണെങ്കിലും കുറ്റവും കുറവുകളും ഉണ്ടാവും മറക്കുക പൊറുക്കുക, അറിവില്ലായ്മയാണെങ്കിൽ ശമിക്കേണ്ടതിനെ ശമിച്ചു കളയുക തിരുത്തേണ്ടതിനെ തിരുത്തുക. *അതല്ലെ ജീവിതം*
അല്ലാതെ മസ്ൽ പിടിച്ചിരുന്നിട്ടും ശത്രുത നടിച്ചു നടന്നിട്ടും എന്ത് പ്രയോജനം.
*പവിത്രമായ ഒന്ന് തന്നെയാണ് കുടുംബം. അതിനെ ഇമ്പമുള്ളതാക്കാൻ നാം ഓരോരുത്തരും മനസ് വെക്കണം. നിങ്ങൾ കണ്ട ഭർത്താവും നിങ്ങളും കുട്ടികളും മാത്രമുള്ളതല്ലെടോ കുടുംബം. അവിടെ ഉമ്മവേണം ഉപ്പ വേണം ഇടക്ക് വരുന്ന പെങ്ങൾ വേണം അവളെ മക്കൾ വേണം. അതൊരു സന്തോഷം തന്നെയാടോ, അത് നല്ല മനസോടെ ചിന്തിക്കുന്നവർക്കെ മനസ്സിലാകൂ, അതാടോ ശരിക്കും സമാധാനം ഉള്ള ലോകം സ്നേഹമുള്ള ലോകം. അപ്പൊ നമുക്കായ് നാളെക്കായ് നല്ലൊരു കുടുംബിനിയാവുക നല്ലൊരു കുടുംബം ഉണ്ടാക്കുക.*
അല്ലാഹു നല്ല കുടുംബം തന്ന് നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ...
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*Mihras koduvally*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments