*✿═══════════════✿*
*ഇരുൾ കീറി വെളിച്ചം വരണം...* 💫
*✿═══════════════✿*
*തിരു ത്വാഹാ തങ്ങളെ ﷺ, അഴകിന്റെ തെന്നലേ, അറിവായ് ജനിച്ച അദബിന് ലോകം പടച്ച സയ്യിദരെ ﷺ,...*
*മൊഞ്ചിലും മൊഞ്ചുള്ള ലോക നേതാവ് ﷺ, ആരിലും അത്ഭുതമായ ജേതാവ് ﷺ, ആറ്റൽ റസൂലുള്ള ﷺഅജബിന്റെ നേട്ടം അദബുള്ളോരു നോട്ടം.*
*ആദിയിൽ ആയിരം കനവുകൾ നെയ്യണം, ആരവം തീർത്തു ഖൽബിൽ ആരാമം പൂക്കണം.*
*കൗതുകം നിറഞ്ഞ ലോകം, കനവേറെ കണ്ട ദാഹം, പകലായ് വെളിച്ചമായ് എന്നിൽ നിറയേണ്ട സ്വപ്ന ലോകം.*
*വിനയത്തിന്റെ നിറകുടം, സൗമ്യഭാവം നിറച്ച സ്നേഹാമൃതം, ത്വാഹാ റസൂലുള്ള ﷺതാജ ഹബീബുള്ള... ﷺ*
*ഹാജത്തോടെ ഒരിക്കൽ മുത്തിടേണം, ഹജറുൽ അസ് വതിൽ സ്നേഹ മുദ്ര, കഹ്ബാലയം കണ്ട് ഇലാഹിൽ തേടണം. യാത്രകൾ എന്നും ഇരുലോക ഗുണമാവണം...*
*മികവിൽ മികച്ച യാത്ര മദീനയിൽ ഒരിക്കൽ, തിരു ത്വാഹാവേ, ﷺ, സ്നേഹിച്ച മണ്ണിൽ. "ഒരിക്കലും മടക്കമില്ലാതെ അവിടെ കഴിഞ്ഞു കൂടണം, ആ സ്നേഹം ആവോളം സേവിക്കണം.*
*ആയിരം കൈകളുള്ള മാലാഖ പറഞ്ഞ ചരിതം ഹൃത്തിൽ തെളിഞ്ഞ കാലം തൊട്ട് പേറി നടന്ന മോഹം, ആറ്റൽ റസൂലിന്റെ നാട്ടിൽ ഒടുങ്ങാനുള്ള മോഹം.*
*ഇന്നുമാ മാലാഖ പറയുവാറുണ്ട്, വേദനകൾ മായ്ക്കാൻ, സ്വപ്നങ്ങൾ കീഴടക്കാൻ, പാറി പറന്നു ലോകം സന്തോഷം കീഴടക്കാൻ.*
*സ്നേഹം യാഥാർഥ്യമാവും മദീനയുടെ മണ്ണിലലിഞ്ഞാൽ,*
*സ്നേഹമേ, എന്നെ ഒന്ന് സ്നേഹിക്കുമോ, ദാഹമേ, ഒന്നെന്റെ ദാഹം ശമിപ്പിക്കുമോ, ത്വാഹാ റസൂലോരുടെ ﷺചാരെ പോവാൻ തുണക്കുമോ, ആ മണ്ണിൽ അലിഞ്ഞു തീരാൻ ആവതാക്കുമോ.*
*അല്ലാഹുവിന്റെ തിരു ദൂതരാം ﷺ, ആലം പടക്കാൻ കാരണ അനുഗ്രഹ പൂവാം, റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺആരിലും എന്നും അത്ഭുതമാം, കാലം മറവിക്ക് വകവെക്കാത്ത നിത്യവസന്തമാം, സുഗന്ധ പൂവാം... ﷺ*
*യാ ഇലാഹി സ്നേഹം ഖൽബിൽ നിറക്കണേ,,,, ഉന്നമനത്തിനായ് വന്ന ഉത്തമ നേതാവിനെ ﷺകണ്ട് കണ്ണും നിറക്കണേ... ഒടുവിൽ ശ്വാസം നിലക്കുന്ന നേരം, ബഖീഇന്റെ മണ്ണിലുറക്കണേ, ആരും തുണയില്ലാത്ത നാളിൽ തിരു നൂറിന് ﷺനൂറ് എന്റെ ഇരുൾ കീറി നിറക്കണേ,..*
*അവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments