*✿═══════════════✿*
*മാധുര്യമൂറും മണ്ണിലെ മധുര മധു സൂനമോ...*
*✿═══════════════✿*
*മറമാടുന്ന മണ്ണിൽ സുഗന്ധം വീശണം*
*നീറുന്ന ഖൽബിൽ നേരിന് വർണം വിതറണം*
*മരണമൊഴിയും ഒരു നറു പുഞ്ചിരി റൂഹിൽ വിടർത്തണം, ലോക നേതാവിനെ ﷺകണ്ട് കണ്ണും അടയണം*
*മലർമണ്ണിൽ മധുരം കിനിയണം, ഹൃത്തിൽ ഒരാനന്ദ ഹർഷം മുഴങ്ങണം. മദീന മാടി വിളിക്കുന്ന നേരത്ത് ആ മധു മണ്ണിൽ അലിഞ്ഞു ചേരാൻ വെമ്പുന്ന ഉള്ളുമായ് പോയിടേണം...*
*ഹാത്തിമുൽ അമ്പിയ ഇരു ലോക രക്ഷാ, ഹാദി റസൂലെ എന്നും സുരക്ഷ, ഹുദവിക്കായ് നാഥൻ നൽകിയ പരീക്ഷ വിജയിച്ചാൽ നാഥനേകും മുത്തിന് പരിരക്ഷ... ﷺ*
*കാണാത്ത കണ്ണുകൾ നിറയലാണ് കേൾക്കാത്ത കാതുകളിൽ കാതോർക്കലാണ്, കാരുണ്യകടലായ നാഥൻ നൽകുന്നതാണ് കാതലായ തങ്ങൾ ഉള്ളിൽ നിറയലാണ്... ﷺ*
*അതിരുകളില്ലാത്ത ലോകം ഖൽബിൽ പതിയെണ്ടതു തന്നെ ആദി മറന്ന് സ്നേഹം കോർക്കേണ്ടത് തന്നെ, ആരാരും ഇല്ലാത്ത നാളു വരുമ്പോൾ രക്ഷയായ് കാരുണ്യം പെഴ്തിറങ്ങണം, തിരു ﷺഷഫാഅത്തിൽ വിജയം നൽകി നാഥൻ കാക്കണം...*
*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങളാ ﷺ, മാധുര്യമൂറും മണ്ണിലെ മരതക വർണമാ, മഹിമയേറെ കാട്ടിയ മണ്ണിലെ മധു സൂനമാ, ഇമാം ബുസൂരി (റ)വിന് ഹൃദയമറിഞ പുണ്യമാ , എന്തോ ഇത് ഖൽബ് പിളർന്നു പോവും സത്യമേ, മൊഞ്ചിൽ അഞ്ചും തീർത്ത അറിവിന്റെ അദബുള്ള ലോകമേ, ത്വാഹാ റസൂലോര് ﷺഇരു ലോക രക്ഷാ നിധാനമേ,*
*സൗമ്യഭാവം എന്നും മുഖ മുദ്രയായ്, സ്നേഹ സ്പർശം എന്നും കാരുണ്യമായ്, വിനയത്തിന് ഉത്തമ നേതാവായ്, ആരിലും പെഴ്തിറങ്ങിയ ഉന്നതയിൽ വാഴും ഉന്നത നേതാവ്... ത്വാഹാ ജേതാവ് ﷺ*
*ഒരു പിടിവള്ളിയുമില്ലാതെ ഉലയുന്ന നാൾ കൈ വെടിയരുതേ, തങ്ങളോരെ ﷺ, ഏറെ പ്രതീക്ഷയാലി പാപി ആ സമീപം അണയും നാളിൽ രക്ഷയായ് എന്നിൽ കനിഞ്ഞിടേണം, അവിടുത്തെ രക്ഷ മാത്രം എന്നും എന്നിൽ അഭയം.*
*നാഥാ നിന്റെ കാരുണ്യം അളവറ്റ നിന്റെ ഔദാര്യം ഇനിയും ചൊരിഞ്ഞു അത്ഭുതം തീർത്തിടേണം, ഒരു ലോക രക്ഷ നൽകി കാത്തിടേണം...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments