*✿═══════════════✿*
*ഏതൊരു കാര്യത്തിലും മതനിഷ്ഠയുള്ളവർക്കാണ് വിജയം.* 🍂
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പുറംമോടികളിൽ ചായം പൂശി ഞാൻ എല്ലാം നേടിയെടുത്തെന്ന (അറിയുന്നവൻ /വൾ )എന്ന തോന്നലുകളോടെ ന്യൂ ജനറേഷൻ എന്ന നാമകരണവും ചേർത്ത് ഓരോരുത്തരും ദിവസങ്ങൾ അങ്ങനെ ആസ്വദിച്ചു കഴിയുകയാണ്.
ഇന്ന് കഴിഞ്ഞൊരു നാളെയുണ്ടെന്ന യാതൊരു ബോധവുമില്ലാതെ, ഒരിക്കൽ അല്ലെങ്കിൽ പലപ്പോഴായി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. *"നാം എന്ത് നേടി, ലോകത്തിന് ഒരധിപനുണ്ടെന്നു നമുക്ക് അറിയാം. അവൻ അറിഞ്ഞു തന്ന അനുഗ്രഹങ്ങളെയും നന്നായി അറിയാം എന്നാലോ? "*
നമുക്ക് പറയാനൊരു വാചകമുണ്ട് "ഞാൻ കുറെ കഷ്ടപെട്ടാണ് ഇന്നീ നിലയിലായത്, അല്ലെങ്കിൽ ഞാനൊരുപാട് മോഹിച്ചു കെട്ടിപണിത എന്തോ വല്യ സാംറാജ്യ മാണെന്നല്ലാം."
ഇതെല്ലാം ഇല്ലാതാക്കാൻ അല്ലാഹു വിചാരിച്ചാൽ ഒരു നിമിഷം മതി. പണവും പത്രാസും പ്രശസ്തിയും ആയുസില്ലാത്ത വെറും കടലാസ് പോലെയാണ്.
ഉള്ള നേരം അല്ലാഹു തന്ന അനുഗ്രഹങ്ങളെ നന്നായി ഓർക്കുക നന്ദി കാണിക്കുക.
ഏതൊരു കാര്യത്തിലും മതനിഷ്ഠയുള്ളവർക്കാണ് വിജയം അവർ തന്നെയാണ് കോട്ടങ്ങളേൽക്കാത്ത നേട്ടങ്ങളുടെ ഉടമ.
"ത്വൽഹതുബ്നു ഉബൈദില്ലാഹ് (റ)നിവേദനം ചെയ്യുന്നു. നജ്ദ് സ്വദേശികളിൽപ്പെട്ട ഒരാൾ നബി ﷺയുടെ അടുക്കലെത്തി. ചിതറിപ്പറ്റിയ മുടികളുള്ള അദ്ദേഹത്തിന്റെ നേരിയ ശബ്ദം ഞാൻ കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം പറഞ്ഞതെന്താണെന്ന് ഞങ്ങൾക്ക് മനസിലായില്ല. അങ്ങനെ അദ്ദേഹം നബി ﷺയുടെ സമീപത്തെത്തുകയും ഇസ്‌ലാമിനെ കുറിച്ച് ചോദിക്കുകയും ചെയ്തു.
തദവസരം നബി ﷺപറഞ്ഞു :രാപകലിലുള്ള അഞ്ചുനേരത്തെ നിസ്കാരം. ആഗതൻ ചോദിച്ചു :അല്ലാത്ത വല്ലതുമുണ്ടോ?
നബി ﷺപറഞ്ഞു :ഇല്ല. സുന്നത്തു നിസ്കാരമുണ്ട്.
തുടർന്നു നബി ﷺപറഞ്ഞു :റമളാനിൽ നോമ്പനുഷ്ടിക്കണം.
തദവസരം അദ്ദേഹം ചോദിച്ചു :അതല്ലാത്ത മറ്റു വല്ലതും എന്റെ മേൽ ബാധ്യതയുണ്ടോ?
നബി ﷺപറഞ്ഞു :ഇല്ല, സുന്നത്തു നോമ്പുകൾക്ക് പുണ്യമുണ്ട്.
അന്നേരം നബി ﷺഅദ്ദേഹത്തോട് സകാത്തിനെ കുറിച്ചു പറഞ്ഞു.
അദ്ദേഹം ചോദിച്ചു :അതല്ലാതെ മറ്റു വല്ലതും എനിക്കു ബാധ്യതയുണ്ടോ?
നബി ﷺപറഞ്ഞു :ഇല്ല, സുന്നത്തായ ദാനധർമ്മങ്ങളുണ്ട്.
അല്ലാഹു സത്യം. ഈ പറഞ്ഞതിനേക്കാൾ ഞാൻ ചുരുക്കുകയോ കുറക്കുകയോ ഇല്ലെന്നു പറഞ്ഞ് അദ്ദേഹം അവിടെ നിന്നും പിരിഞ്ഞു പോയി. തദവസരം നബി ﷺപറഞ്ഞു :അദ്ദേഹം പറഞ്ഞത് സത്യമാണെങ്കിൽ അദ്ദേഹം വിജയിച്ചു.
സ്നേഹാതരവുകളും പഠിപ്പും വിനയവും ആളുകളെ ബോധിപ്പിക്കാനുള്ള കാട്ടികൂട്ടലുകളാവരുത്, കോലം കെട്ടി നടക്കുന്നതും, എല്ലാം നേടിയെടുത്ത തോന്നലുകളും നമുക്ക് ഒന്നും തന്നെ യഥാർത്ഥത്തിൽ നൽകുന്നില്ല. മറിച്ച് നമ്മെക്കാൾ താഴെക്കിടയിലുള്ളവരിലേക്ക് നോക്കുക. അത് സമ്പത്തിലായലും മറ്റു കാര്യങ്ങളിലായലും, എന്നിട്ട് സഹായം അർഹിക്കുന്നവരെ സഹായിക്കുക, അധ്യാപകനാവേണ്ട അവസരമുണ്ടെങ്കിൽ അധ്യാപനം നടത്തുക. കൊണ്ടും കൊടുത്തും ജീവിക്കുന്നവർക്കല്ലെ യഥാർത്ഥത്തിൽ ജീവിതം ആസ്വദിക്കാൻ കഴിയൂ.
അബൂഹുറൈറ (റ)നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു :ഒരുഗ്രാമീണ അറബി നബി ﷺയുടെ അരികിലെത്തി ഇപ്രകാരം പറഞ്ഞു :അനുഷ്ടിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന കർമ്മം എനിക്ക് അറിയിച്ചു തരൂ. നബി ﷺപറഞ്ഞു :നീ അല്ലാഹുവിനെ ആരാധിക്കുക. ഒരു വസ്തുവിനെയും അല്ലാഹുവിനോട് പങ്കുചേർക്കരുത്. നിർബന്ധമാക്കപ്പെട്ട നിസ്കാരം നിലനിർത്തുക. നിർബന്ധ സകാത്ത് കൊടുത്തു വീട്ടുക, റമസാനിൽ നോമ്പനുഷ്ടിക്കുക, ഗ്രാമീണ അറബി പറഞ്ഞു :എന്റെ ശരീരത്തിന്റെ അധിപനാണ് (അല്ലാഹു )
സത്യം ഈ പറഞ്ഞതിനേക്കാൾ ഞാൻ വർധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.
അദ്ദേഹം പിന്തിരിഞ്ഞു പോയപ്പോൾ നബി ﷺപറഞ്ഞു :സ്വർഗ്ഗ ആവകാശികളിൽപ്പെട്ട ഒരുപുരുഷനിലേക്കു നോക്കി ആനന്ദം കൊള്ളേണ്ടവർ ഇദ്ദേഹത്തെ നോക്കട്ടെ.
പണക്കാരനും പാവപ്പെട്ടവനും കറുത്തവനും വെളുത്തവനും വേർതിരിവില്ലാതെ നേട്ടം കൊയ്യാൻ കഴിയുന്ന നേട്ടങ്ങളുടെ മാസം നമ്മിലേക്ക് എത്തി കഴിഞ്ഞു, ആരൊക്കെ അതിനെ വരവേൽക്കും എന്നത് അല്ലാഹു വ റസൂലുഉ ﷺഅഹ്‌ലം അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഖൈറിനെ എളുപ്പമാക്കി തരട്ടെ...
സ്നേഹിക്കണം പുന്നാര നബിയെ ﷺഅതിന് തിരു സുന്നത്തുകൾ മുറുകെ പിടിക്കണം എന്തും പൂർണമാവണമെങ്കിൽ പരിപ്പൂർണരായ ലോക നേതാവിൽ ﷺനിന്ന് തുടങ്ങണം അവിടെയാണ് വിജയം രക്ഷ. അവിടുത്തെ ﷺകാവലില്ലാതെ ഒന്നിലും ഉന്നതിയുണ്ടാവില്ല.
വിനയം മുഖമുദ്രയാവണം. സഹായവും സഹകരണവും വേണം സദാ നന്ദിയുള്ള അടിമയായി മാറാൻ വേണ്ടി പ്രയത്നിക്കണം.
എന്ത് കാര്യങ്ങൾക്കും ഒരു നിശ്ചയം വേണം. എന്നും ഒരു നല്ല വിദ്യാർത്ഥിയാവണം (വിദ്യാഭ്യാസം അവസാനിക്കാത്ത ഈ ലോകത്ത്, നേരിന്റെ നേതാവിനെ ﷺഓർത്ത് ജീവിക്കണം അവിടുത്തെ തിരു നോട്ടം വിജയം നൽകണം )അല്ലാഹു തൗഫീഖ് ചെയ്യട്ടെ...
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments