*✿═══════════════✿*
*കാത്തിരിപ്പിന് സുഖം*
*✿═══════════════✿*
*اَللّهُمَّ صَلِّ عَلَى النَّبِيِّ الطَّاهِرْ*
*ചുമടിനേറ്റ ഭാരം തൂങ്ങിയത് എന്റെ അകകോണിലായിരുന്നു.*
*അല്പ വാക്കുകളിലൊതുങ്ങിപോയൊരനുരാഗത്തിന്റെ ഇടമുറിയാത്ത അക്ഷര തുണ്ടുകളാവാം മനമെരിയുന്ന തീ നാളമായ് എന്നിൽ പെഴ്തൊഴിയുന്നത്.*
*ത്വാഹാ ﷺതങ്ങളോരെ അറിയാൻ ആഴിയിൽ ഊർന്നിറങ്ങി തിരഞ്ഞിട്ടും ഖൽബിലെ അനുരാഗ വേരുകൾക്കിപ്പോഴും ചിറക് മുളച്ചിട്ടില്ല,എന്തൊരു പരാജയം.*
*സ്നേഹമെന്നിലൊരു പവിഴ മഴയായ് ഒലിച്ചിറങ്ങിയിരുന്നു വെങ്കിൽ, സത്യമെൻ ഹൃത്തിൽ വിരിയുന്ന മഴവില്ലിനന്നേരം ആയിരം വർണങ്ങൾ തെളിയുമായിരുന്നു.*
*തങ്ക വർണ്ണ ശോഭയിൽ നിറയുന്നൊരാമ്പൽ, താരക തെളിമയിൽ വിരിഞ്ഞൊരാ പുഷ്പം ത്വാഹാ നേതാവ് ﷺതൻ പാരിലെ രക്ഷ പനിനീർ പുഷ്പം നിറയുന്ന സുഗന്ധം തൻ നേര് ﷺ*
*ആറ്റൽ കനി ﷺആരിലും അത്ഭുതം തന്നെ, അഹദവൻ നൽകിയ അനുഗ്രഹം തന്നെ, അത്തറിൻ ഗന്ധവും തോറ്റതു തന്നെ, അമ്പറും നാണത്താൽ തലതാഴ്ത്തിയതു തന്നെ,*
*മിസ്കിന്റെ കാറ്റും കുറഞ്ഞു പോയെന്നെ, ഹൂതും മുത്തിയാൽ തികയാത്തതെന്തെ, ഹാത്തിം റസൂലുല്ല ﷺഅതിൻമേൽ സുഗന്ധമേ.... ﷺ*
*ഇഷ്ടം മറക്കാത്ത ഇശ്ഖിന്റെ ഹോജ ﷺകഷ്ടം നികത്തിയ നേട്ടങ്ങളുടെ രാജ ﷺ, ഇമ്പമാർന്ന ഇശലിന്റെ ലോകത്തെ താജ ﷺ*
*ഭാഷയും ദേശവും തടസമാവില്ല,അനുരാഗ മാരുതൻ തഴുകിയാൽ ഇരുട്ടും വെളിച്ചമാ, തെളിനീർ തീർത്ഥമുറ്റിയ ഹൃത്തിന്റെ പത്രികയിൽ നാമകരണം ചെയ്ത നായക സ്വരൂപം സാരസ പൂങ്കാവിലെ സ്വാത്ഥ്വിക നേതാവ് ﷺഅഷ്റഫുൽ വറാ ത്വാഹാ രാജാവ് ﷺ*
*കനിവരുളണം നബിയെ ﷺകനവു നൽകണം, കാത്തിരിപ്പിന് വേദന നൽകാതെ ബഖീഇന് മണ്ണിലടക്കണം,*
*നാഥാ നിന്റെ ഔദാര്യമാണ് പ്രതീക്ഷ, ഉന്നത നേതാവിനെ ﷺതന്ന അളവറ്റൊരു പ്രതീക്ഷ ആതി തീർത്തു ഖൽബിൽ ആരവം നിറക്കണേ, നിന്റെ ഔദാര്യം എന്റെ റൂഹിൽ തഴുകി സുഖനിദ്ര നൽകണേ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments