Skip to main content

Posts

വിജയ കൊടി നാട്ടും

*മതിമറന്നൊരു ലോകം ഖൽബിൽ പടുത്തുയർത്തണം, മനതലങ്ങളിൽ മദീന ലഹരിയായ് പടരണം*         ഇഷ്ടം എൻ കഷ്ടങ്ങളെ കരിച്ചു കളയുമ്പോൾ ഇശ്‌ഖിലായ് ഈ ജീവിത നൗക തുഴഞ്ഞു വെന്നാൽ ഇഷ്ടം എൻ ഖൽബിൽ ഒരു വിജയ കൊടി നാട്ടും *ഖൽബിന്റെ പ്രഹരങ്ങളെറ്റു  ഞാൻ നിശ്ചലമായിരിക്കുകയാണ്, മോഹങ്ങൾ അത്രമേൽ ഖൽബ് ഏറ്റു വാങ്ങാത്തതാണ് നൊമ്പരം* എന്റെ കടമകളുടെ പട്ടിക നിവർത്തി കാണിച്ചിട്ടും ഒന്നും മനസിലാക്കാതെ ഉള്ള ഈ വേദനിപ്പിക്കൽ എന്നെ വല്ലാതെ തളർത്തുന്നു എന്നതാണ് സത്യം  *കടകൾ എന്റെ കാലുകൾക്ക് വിലങ്ങു വെച്ചപ്പോൾ ഖൽബിന്റെ പിടച്ചിൽ ഞാൻ അറിഞ്ഞതാണ്, കൊതിച്ചിരുന്ന വിളി കാതിൽ മുഴങ്ങിയിട്ടും നിസാരമായ കടമകൾ പറഞ്ഞു മദീനയെ ഞാൻ അകറ്റി നിർത്തിയത് കൊണ്ടാവും ഖൽബിന് ഇത്ര വേദന* പാവം എങ്ങനെയാ കുറ്റം പറയുക ഒരുപാട് കൊതിച്ചത് അല്ലെ, ഇശ്‌ഖിന് തേരിലേറി പറക്കും കണ്ണിലെ കണ്ണുനീർ ആയെങ്കിലും ആ പുണ്യമിൽ ഒന്ന് അണയാന്  *അതോണ്ടാ, ഞാൻ കേൾക്കെ പറയുന്നത് പോരാഞ്ഞിട്ടും  അടക്കം പറച്ചിൽ വേറെയും മടുത്തു, കടമകളെ മറന്നൊരു യാത്ര സ്വന്തമാക്കാൻ എന്തോ?  അതിനും വിലങ്ങു വെച്ച ചില കുതന്ത്രങ്ങൾ വേറെ വയ്യ ഖൽബിന്റെ രോഗം ശരീരത്തെ തളർത്തി കളയു...

ഇഷ്ടം

വരിഞ്ഞു മുറുക്കവേ

*ഓർമകൾ വേരോടുമീ ഖൽബിൽ മദീന ഒരു ഓളം തീർക്കുമ്പോൾ, മുത്ത് മാണിക്യ മലരിന്റെ ﷺനിറ സാന്നിധ്യം എൻ കണ്ണിൽ നിറയാൻ ഏറ്റം മോഹം കൂടുമ്പോൾ മൂകമായ് അലയുന്നു എൻ ആശകൾ അകതാരിൽ നിലനിൽപ് മറന്നൊരു വേദനകൾ എരിയുന്നു*          ആശയൊത്ത ഖൽബിന് കമാൽ ആരവം നിറഞ്ഞ മണ്ണിൻ ജമാൽ അഹദവന് കനിഞ്ഞുളള നിലാവ്... ﷺ ആഴം പൂണ്ട കിനാവിന് ചിന്തകൾ ആതിയായ് ഖൽബിൽ കൂടിയ നേരം  *ആശ്വാസമായ് വന്നൊരു പ്രകാശം, തട്ടിയെന്റെ ഖൽബിൽ ഒരിഷ്ടം... ﷺവേദനകൾ നിറഞ്ഞൊരു കോട്ടം മറന്ന് ഇന്നു ഞാൻ മദീന യെന്ന സുന്ദര നേട്ടം തഴുകി പുണർന്നതിൽ പിന്നെ* ബഖീഇന്റെ മണ്ണായി മാറി സ്വപ്നം ഒന്ന് പൂവണിഞ്ഞു വെന്നാൽ  ആ ഒരു പിടി മണ്ണിൽ എന്റെ മോഹങ്ങൾ കിടന്നു വെന്നാൽ  അകതാരിൽ ഒട്ടി പിടിച്ച പുണ്യ മണ്ണോടുളള പ്രണയം അവിടെമിൽ ഒടുങ്ങിയെന്നാൽ  *നാളെയുടെ നേരിൽ എന്റെ പ്രതീക്ഷകൾ നുരച്ചു പൊന്തുകയല്ലെ -ഇഷ്ടം മദീന എൻ  ദാഹ ഭൂമി കണ്ണിൽ ഒളി ലങ്കുo മദീന* അർഹതകൾ എന്നെ വരിഞ്ഞു മുറുക്കെ മോഹങ്ങൾ ഞാൻ കണ്ണുനീർ ആക്കവേ-ഒരിക്കൽ എൻ സ്വപ്നങ്ങൾക്ക് നേര് പകരാൻ എന്റെ റൂഹിന്റെ ദാഹ മകറ്റാൻ എന്നിൽ ഒരു മദീന വിളിയാളം വരുമെന്ന പ്രതീക്ഷയിൽ രാവും പുലരുന്നു അതിൽ എൻ ന...

ബീവി ഉമ്മ

*കടൽ കരയൊരു നിവർന്ന എഴുത്തോലയാക്കിടെണം, കടൽ നീരിനെ മഷിയാക്കി ചൊടിയിൽ കള്ളിമുൾ ചെടി കലമാക്കി ഒരു ഇഷ്ട കഥ രചിക്കണം*           ആയുസ് ഇതളുകൾ കൊഴിഞ്ഞു റൂഹ് അടരും നേരം വരെ തിരു ഹബീബോരുടെ ﷺമദ്ഹിൻ മാധുര്യം നുണയണം  *കാല ചക്രം മാറി മാറി ഉദിച്ചുയർന്നാലും അവസാനിക്കാത്ത ഇശ്‌ഖിന് ഉറവ ഖൽബിൽ പൊട്ടി ഒലിക്കണം* ഇഷ്ടം മദീന ഇശ്‌ഖിന് ഗീതി തീർത്തുളള ആശിഖിന് ഖൽബിൽ ഒരു കവിതയായ് പിറന്നിരുന്നുവെങ്കിൽ  *ഇശ്ഖ് അരുവിയിൽ തുള്ളി രസിക്കും ഇഷ്ട തുള്ളിയായിരുന്നു വെങ്കിൽ മദീനത്തെ സുൽത്താൻ ﷺമദ്ഹുകൾ ഖൽബിൽ കുത്തി ഒലിക്കുമായിരുന്നു* അല്ലിയാമ്പലിൻ   ﷺആരംഭ പൂ മോൾ ഫാത്തിമ (റ)അനുഭവിച്ച സ്നേഹം ഒന്ന് കാണാമല്ലോ -?  *ഇഷ്ടം പൂ മുത്തിന് ﷺ    പൂമുത്തു മോളുടെ (റ)ഖൽബിൽ ഒരിടം പിടിക്കാമായിരുന്നു.  മൊഞ്ചുള്ള നവ രത്നത്തിന് മൊഞ്ച് ചന്തമിൽ കണ്ട് ആ ഖൽബിൽ നിന്ന് ഒരു സന്ദേശം ലഭിക്കണം ഉപ്പാപ്പ സയ്യിദോരുടെ ﷺഇഷ്ടം അറിഞ്ഞ അരുമ ആരംഭ കനി മോളുടെ നസീഹയെ തുടർന്നു മദീന കണ്ടാൽ പിന്നെ ഈ പാപിയെ ഉപ്പാപ്പ തങ്ങളോരു ﷺസ്വീകരിക്കുമല്ലോ.* സ്ത്രീകൾക്ക്  ഉത്തമ മാതൃക കാട്ടിയ ഉമ്മയല്ലെയോ ബീവി അഴകിന്റെ ...

പാരിതിൽ മഹിമ മറ്റെന്തുണ്ട്

*ആരംഭ പൂവിനെﷺ വാഴ്ത്തിടാൻ പാരിതിൽ മതിയായ അക്ഷരം പിറന്നില്ല പിറന്നിടുന്ന അക്ഷരങ്ങളെല്ലാം അപൂർണമായ് നിസഹായം*      അഹദവന് കനിഞൊരാമ്പലിൻﷺ മൊഞ്ച് കണ്ട് അറിവിന്റെ ലോകം അത്ഭുതമൂറിയതാ ആരാമം നിറഞ്ഞ സുഗന്ധം മദീന ആവോളം ആസ്വദിച്ചതാ  *ഇശ്‌ഖിന് സലിലം തെളിച്ച  ഇതളുകൾ ആശിഖിന് ഹൃത്തിൽ പിറവി കൊണ്ടതാ -അതിൽ അവർ മനം നൊന്ത് മദീന തേടി അലഞ്ഞതാ* ആഴിയിൽ ആഴം പൂണ്ട പ്രണയം അഴകിൽ ജ്വലിച്ചു മദീന തേടെണ്ടതാ  മഹമൂദോരുടെ ﷺഇശ്‌ഖിന് ഉറവ ഖൽബിൽ പൊട്ടി ഒലിക്കേണ്ടതാ  *മഹ്ശൂക്കവർ   ﷺ മഹിമയിൽ മധുരം നൽകേണ്ടതാ അതിനായ് ഖൽബും ഉറപ്പിക്കേണ്ടതാ... ﷺ* അറിവിന്റെ മുറ്റം തേടി പാടുപേടെണ്ടതാ അറിയുന്ന ഖൽബിൽ വൈകാതെ സ്ഥാനം നേടേണ്ടതാ  അറിവിന്റെ നേതാവ് ﷺകനിഞ്ഞുളള അദബിനെ അറിയേണം ആ തിരു  ﷺ നോട്ടം കൊണ്ടതിൽ നേടേണം സകലവും പാരിതിൽ  *നൽകേണമേ നാഥാ ഖൽബിൽ ഒരിഷ്ടം ഇശ്‌ഖിന്റെ വേരുറചാൽ അതിൽ ഏറെ മെച്ചം* ലോകം വാഴ്ത്തുകൾ പാടും ലോകാനുഗ്രഹിയെ ﷺഖൽബിൽ കൂട്ടി ഇരു ലോകം വിജയം നേടണം അതിനായ് ആഴിയിൽ ആമ്പലിനെ  ﷺഅറിയണം  *ഖൽബിൽ ഒരു പ്രഭ തെളിഞ്ഞു ﷺഹക്കിൻ പാദ നേടണം ഖൽബിലെ മോഹം ബഖീഇന് പൊന്ന് സ്വന്തമാക്കണം* വ്...

ഉന്നതങ്ങളിൽ വാഴണം

*അകതാരിൽ ഒരു ഇശ്‌ഖിന് തേനാറോഴുകണം അകമറിഞ അസർമുല്ല വിരിയും നേരം ഖൽബിൽ പകൽ ഉദിക്കണം തിരു പ്രഭ ﷺയിൽ മനം നിറയണം*          ആതിര പ്രഭ തോൽക്കും ആമ്പലിൻ...ﷺ റങ്ക് കണ്ട് ഉള്ളം പിടയണം ആഴിയിൽ ചിന്ത കൊരുത്ത് ചരിതം ഓർക്കണം  *അസ്തമയം ഇരുളിൻ തിരി നാട്ടുമ്പോൾ ഇശ്‌ഖിന് റാന്തൽ വിളക്കിനാൽ ഒരു പകൽ ഉദിക്കണം ഇഷ്ടം മിഴിയിണയിൽ സുറുമ വരച്ചു കണ്ണിൽ നൂറ് ﷺനിറയണം* മനം മടുത്ത ദുനിയാവിൻ മോഹ കുടീരം ഇരുളിൻ ചവറ്റു കൊട്ടയിൽ ഉപേക്ഷിക്കണം  ഇശൽ മൂളിയ മദീനത്ത് അന്നേരം ഉള്ളറിഞ മദ്ഹും ഉയരണം *അശരണർക്ക് ആശ്രയമായൊരു നേതാവ് ഉള്ളം നിറയണം യതീം ൻ ബാപ്പ യായൊരു പിതൃത്വം കണ്ണിൽ തെളിയണം സത്യം ലോകം കണ്ട ഉത്തമ നേതാവ് ഉന്നതിയിൽ വാഴണം... ﷺ* എൻ രോഗം മൂർച്ചയിൽ ആഴ്ന്നൊരു നേരം ഞാനും മദീന പുൽകണം  ഖൽബിന് പടർന്ന മാറാ രോഗം ബഖീഇന് മണ്ണിൽ ഷിഫാഹ് ലഭിക്കണം *മോഹം ഏറുന്നുണ്ട് കഥന ഭാരം താങ്ങാൻ കഴിയാതെ ഞാനൊരു ഭ്രാന്തി ആവുന്നുണ്ട് മാസം പവിത്രത അറിയിച്ചിട്ടും ഉള്ളം ഏറെ നോവിൽ തന്നെ ഉള്ളം അറിഞ്ഞ നേതാവ് ﷺ വരുന്ന കിനാവുകൾ മാത്രമാണ് ആശ്വാസം* മോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത്ത് ആക്കു  *اللهﷻ* *الصلاة وال...

ഇഷ്ട മന്ത്രം

*ഹൃദയ മന്ത്രം വേദനയാണ് അർഹത എന്നും നൊമ്പരമാണ്...*           മദീന മദീന മദീന  നാഴികക്ക് നാല്പതു വട്ടം പറയുന്നുണ്ട് മദീനയിൽ പോവണം എന്ന്   എന്ത് അർഹതയാണ് ഉള്ളതെന്ന് ചിന്തിക്കാതെ ഈ കാലുകൾ കൊണ്ട് എങ്ങനെ ഞാൻ ആ പുണ്യ ഭൂമിയിൽ അണയും  *ചൊടിയിൽ ചെന്താമര വിരിഞ്ഞവരെല്ലാം നിറവിൽ മന്ദാര മുല്ല തോൽക്കും തിങ്കൾ പ്രഭ വലയം തീർത്ത മണ്ണിൽ മുത്തം ചാർത്തിയില്ലെ...* ഖൽബ് കൊണ്ട് മാത്രം കണ്ട ഭൂവിൽ കണ്ണിന്നും  അന്യയല്ലെ  കനവെന്നും നൊമ്പരമല്ലെ  കൂട്ടി വെച്ചൊരു മോഹ ഭാണ്ഡം ഇന്നും തൂക്കമേറിയ കല്ല് പോലെ ഹൃദയം കീറി മുറിക്കുകയല്ലെ...  *തിങ്കളോരുടെ ﷺതങ്ക ഭൂമിയിലാണെന് നെഞ്ചകം തങ്കം തോൽക്കും താരകം മാത്രമാണെന് ഉള്ളകം... ﷺ* റങ്കിൽ പാരിൽ തിങ്കൾ വിതറിയ താരക പ്രഭയാണ്... ﷺമൊഞ്ചിൽ അഞ്ചും കാഴ്ച കാണാൻ ഖൽബ് എന്നും നീറ്റലാണ്  കുളിരായി ഖൽബിനെന്നും നൂറ് പകർന്ന മൊഞ്ചുമാണ്... ﷺ *ഇരുൾ മൂടിയ ഇരുണ്ട കനവുകളിൽ നിന്ന് രക്ഷ തന്ന കാതലെ... ﷺജ്ഞാന വല്ലരിയിൽ പൂത്ത ഇശ്‌ഖിന് കുസുമമേ -റസൂൽ ലോകം പാടും സ്നേഹ കഥയിലെ ഇഷ്ട പ്രിയരെ ഹബീബവരെ ﷺ* കാലം തോൽക്കും കാതൽ കനവുകൾ ഉള്ളം നിറച്ച ഇരു ലോക പ...