*✿═══════════════✿*
*സയ്യിദുൽ ബഷർﷺ*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*ആദം നബിക്ക് മുന്‍പേ ആദി പെരിയോൻ തന്ന ഹാത്തിം റസൂലവര് ﷺ,*
അൽ -അമീൻ ആയോര് ﷺആറ്റൽ നബിയോര് ﷺ
പ്രപഞ്ചമകിലം റഹ്മത്തായ മുജ്തബയോരെ ﷺ
ആലം പടക്കാൻ കാരണ സയ്യിദുൽ ബഷറരെ ﷺ
*കാവലവർ ﷺ കാത്തുള്ള സത്യമാർഗം ഇസ്ലാം എന്നും വാഴ്ത്തും നാമം അഷ്റഫുൽ ഹൽക്ക് ത്വാഹാ ﷺനാനാ ജാതിക്കുമഭയം രക്ഷാ മാർഗം*
തിങ്കൾ നബി തങ്കം തോൽക്കുമഴകാണ് ﷺ
താജോളിവെന്നും താരക പ്രഭയാണ് ﷺ
താമര പൂവിനും അത്ഭുത ജീവാണ് സ്നേഹ തീരം വാഴും ലോക സുൽത്താനാണ് ﷺ
*അധിപധിയോനെ, الله ﷻ അഹ്മദ് നബിയെ ﷺമദീന മണ്ണിൽ പോയി കാണാൻ വിധി നൽകു*
ആരും കൊതിക്കും മണ്ണിൽ അഭയവും നൽകിടൂ...
ﷻ يا الله
സമദായവനെ
يا الله
*അബദാനം പാടിയ മണ്ണിൽ അനുരാഗം കേട്ടോരു മൊഞ്ചിൽ അഴകിൻ തീരമണിയാൻ മോഹം...സർവ്വം പരിഹാരമായ മണ്ണിൽ അലിയാൻ ദാഹം*
അഹദവനെ നീ കനിയണം
വിയർപ്പിനു പോലും കസ്തൂരിയുടെ ഗന്ധം പരിഹാരമായി മാറുന്നതിൽ മാത്രം
*നബിﷺതങ്ങളുടെ കക്ഷഭാഗത്തു ദുര്‍ഗന്ധമുണ്ടായിരുന്നില്ല; എന്നുമാത്രമല്ല അവിടം സുഗന്ധമുള്ളതായിരുന്നുതാനും...*
മാഇസുബ്നു മാലിക് (റ)വിന്മേല് വ്യഭിചാര ശിക്ഷ നടപ്പാക്കിയ സമയത്ത് പിതാവിനൊപ്പം സന്നിഹിതനായ ഹരീശ് കുടുംബത്തിലെ ഒരാള്‍ വിവരിക്കുന്നു: “മാഇസ് (റ)വിന്റെ ശരീരത്തില്‍ കല്ലുകള്‍ പതിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ശാരീരിക ഭാവം ഭയപ്പെടുത്തുന്നതായിരുന്നു. ആ സമയത്ത് റസൂല്‍ ﷺ തങ്ങള്‍ എന്നെ (പേടിയാവാതിരിക്കാന്) കൂട്ടിപ്പിടിച്ചു. അപ്പോള്‍ അവിടുത്തെ (ﷺ) കക്ഷഭാഗത്തുനിന്നുള്ള വിയര്‍പ്പ് എന്റെ മേല്‍ പുരണ്ടു. അതിനു കസ്തൂരിയുടെ സുഗന്ധമുണ്ടായിരുന്നു.”
(ബസ്സാര്‍)
മാത്രമല്ല
മുഹിബ്ബുത്ത്വിബ്രി (റ) പറയുന്നു: “സാധാരണ മനുഷ്യരുടെ കക്ഷങ്ങള് നിറപ്പകര്ച്ചയുള്ളതാണ്; എന്നാല്‍ നബി ﷺ തങ്ങളുടെ കക്ഷഭാഗം ഇത്തരത്തിലായിരുന്നില്ല. അത് അവിടുത്തെ (ﷺ) സവിശേഷതകളില്‍ പെട്ടതാണ്.” ഇമാം ഖുര്‍ത്വുബി(റ) “അവിടെ രോമമുണ്ടായിരുന്നില്ല” എന്നുകൂടി പറഞ്ഞിട്ടുണ്ട്...
(സുബുലുല്‍ ഹുദാ വര്‍റശാദ് 2/75)
*അന്നാ കാലത്ത് പിറന്നില്ല ഇന്നീ ലോകത്ത് അറിഞ്ഞില്ല, അറിയാൻ വെമ്പുന്ന ഖൽബിന് ആഴം കൂടുകയാണ് അതിരു കവിയും ലോകം കവിളിൽ മധുപാനം ഒഴുകുകയാണ്*
ആ സ്നേഹ ലോകത്ത് മുത്ത് ത്വാഹാ ﷺതങ്ങളോര് നെഞ്ചോട് ചേർത്ത മണ്ണോന്ന് മുത്തി മണക്കാൻ എങ്കിലും വിധി നൽകണേ നാഥാ...
ആവത് ആക്ക്
الله ﷻ
*✍🏻Sayyidath Mihras Koduvally*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
https://whatsapp.com/channel/0029VaAComL2f3EMhulSMX2c
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments