Skip to main content

മുത്ത് നബി

*✿═══════════════✿*
       *സയ്യിദുൽ ബഷർﷺ*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
      
             *ആദം നബിക്ക് മുന്പേ ആദി പെരിയോൻ തന്ന ഹാത്തിം റസൂലവര് ﷺ,*
    അൽ -അമീൻ ആയോര് ﷺആറ്റൽ നബിയോര് ﷺ
പ്രപഞ്ചമകിലം റഹ്മത്തായ മുജ്തബയോരെ ﷺ
ആലം പടക്കാൻ കാരണ സയ്യിദുൽ ബഷറരെ ﷺ
*കാവലവർ ﷺ കാത്തുള്ള സത്യമാർഗം ഇസ്ലാം എന്നും വാഴ്ത്തും നാമം അഷ്‌റഫുൽ ഹൽക്ക് ത്വാഹാ ﷺനാനാ ജാതിക്കുമഭയം രക്ഷാ മാർഗം*
തിങ്കൾ നബി തങ്കം തോൽക്കുമഴകാണ് ﷺ
താജോളിവെന്നും താരക പ്രഭയാണ് ﷺ
താമര പൂവിനും അത്ഭുത ജീവാണ് സ്നേഹ തീരം വാഴും ലോക സുൽത്താനാണ് ﷺ
*അധിപധിയോനെ, الله ﷻ അഹ്മദ് നബിയെ ﷺമദീന മണ്ണിൽ പോയി കാണാൻ വിധി നൽകു*
ആരും കൊതിക്കും മണ്ണിൽ അഭയവും നൽകിടൂ... 
ﷻ يا الله 
സമദായവനെ 
يا الله
*അബദാനം പാടിയ മണ്ണിൽ അനുരാഗം കേട്ടോരു മൊഞ്ചിൽ അഴകിൻ തീരമണിയാൻ മോഹം...സർവ്വം പരിഹാരമായ മണ്ണിൽ അലിയാൻ ദാഹം*
അഹദവനെ നീ കനിയണം 
വിയർപ്പിനു പോലും കസ്തൂരിയുടെ ഗന്ധം പരിഹാരമായി  മാറുന്നതിൽ മാത്രം 
*നബിﷺതങ്ങളുടെ കക്ഷഭാഗത്തു ദുര്‍ഗന്ധമുണ്ടായിരുന്നില്ല; എന്നുമാത്രമല്ല അവിടം സുഗന്ധമുള്ളതായിരുന്നുതാനും...*
 മാഇസുബ്നു മാലിക് (റ)വിന്‍മേല്‍ വ്യഭിചാര ശിക്ഷ നടപ്പാക്കിയ സമയത്ത് പിതാവിനൊപ്പം സന്നിഹിതനായ ഹരീശ് കുടുംബത്തിലെ ഒരാള്‍ വിവരിക്കുന്നു: “മാഇസ് (റ)വിന്റെ ശരീരത്തില്‍ കല്ലുകള്‍ പതിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ശാരീരിക ഭാവം ഭയപ്പെടുത്തുന്നതായിരുന്നു. ആ സമയത്ത് റസൂല്‍ ﷺ തങ്ങള്‍ എന്നെ (പേടിയാവാതിരിക്കാന്‍) കൂട്ടിപ്പിടിച്ചു. അപ്പോള്‍ അവിടുത്തെ (ﷺ) കക്ഷഭാഗത്തുനിന്നുള്ള വിയര്‍പ്പ് എന്റെ മേല്‍ പുരണ്ടു. അതിനു കസ്തൂരിയുടെ സുഗന്ധമുണ്ടായിരുന്നു.”
  (ബസ്സാര്‍)
മാത്രമല്ല 
 മുഹിബ്ബുത്ത്വിബ്രി (റ) പറയുന്നു: “സാധാരണ മനുഷ്യരുടെ കക്ഷങ്ങള്‍ നിറപ്പകര്‍ച്ചയുള്ളതാണ്; എന്നാല്‍ നബി ﷺ തങ്ങളുടെ കക്ഷഭാഗം ഇത്തരത്തിലായിരുന്നില്ല. അത് അവിടുത്തെ (ﷺ) സവിശേഷതകളില്‍ പെട്ടതാണ്.” ഇമാം ഖുര്‍ത്വുബി(റ) “അവിടെ രോമമുണ്ടായിരുന്നില്ല” എന്നുകൂടി പറഞ്ഞിട്ടുണ്ട്...
  (സുബുലുല്‍ ഹുദാ വര്‍റശാദ് 2/75)
*അന്നാ കാലത്ത് പിറന്നില്ല ഇന്നീ ലോകത്ത് അറിഞ്ഞില്ല, അറിയാൻ വെമ്പുന്ന ഖൽബിന് ആഴം കൂടുകയാണ് അതിരു കവിയും ലോകം കവിളിൽ മധുപാനം ഒഴുകുകയാണ്*
ആ സ്നേഹ ലോകത്ത് മുത്ത് ത്വാഹാ ﷺതങ്ങളോര് നെഞ്ചോട് ചേർത്ത മണ്ണോന്ന് മുത്തി മണക്കാൻ എങ്കിലും വിധി നൽകണേ നാഥാ... 
ആവത് ആക്ക് 
الله ﷻ
*✍🏻Sayyidath Mihras Koduvally*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*

▪▪▪▪▪▪▪▪▪▪▪
https://whatsapp.com/channel/0029VaAComL2f3EMhulSMX2c

            *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

അങ്ങയുടെ WhatsApp number therumooo

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...