Skip to main content

Posts

Showing posts from August, 2021

അനുരാഗ വിലാപം... 🌼

*✿═══════════════✿*         *അനുരാഗ വിലാപം...* *✿═══════════════✿*       ഓരോ വഴികൾ താണ്ടുമ്പോഴും കൂടെ ഒരു സംരക്ഷണവലയം നാം ആഗ്രഹിക്കും. അത് തന്നെയായിരിക്കും നമ്മുടെ സർവ്വ ദൈര്യവും ശക്തിയും. സ്നേഹത്തിന്റെ കരുതലിന്റെ മാറ്റത്തിന്റെ പ്രതീക്ഷയുടെ, അങ്ങനെ പറഞ്ഞാലും പാടിയാലും എഴുതിയാലും വരച്ചാലും അവസാനിക്കാത്ത സംരക്ഷണവലയമാണ് മുത്ത് നബിയോര് ﷺ. പ്രവാചക പ്രകീർത്തനം നമ്മുടെ സർവ്വ നാടീ ഞരമ്പുകൾക്കും ഉണർവ് നൽകുന്നു. അത് തന്നെയാണല്ലോ നാളെ ഹിസാബിന്റെ സമയത്ത് പ്രതീക്ഷയുടെ തിരിനാളമായ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉൾക്കിടിലം കൊള്ളിക്കുന്നത്. സ്വലാത്തിന്റെ വാഹനത്തിലേരി ഹൃദയസാന്നിധ്യത്തിന്റെ ഇന്ധനമൊയിച്ചു ദിവ്യാനുരാഗത്തിന്റെ കറതീർന്ന വഴികളിലൂടെയുള്ള യാത്ര. അതൊരനുഭൂതി തന്നെയാണ്.വിജയം ഉള്ളിലെവിടെയോ പ്രതീക്ഷകൾക്ക് വഴിയൊരുക്കിയൊരനുഭൂതി. ഓരോ വരികളിലൂടെ കടന്നു പോവുമ്പോഴും സഞ്ചരിക്കുന്ന സ്ഥലം കണ്ണിൽ തെളിയാറുണ്ട്. ഒരിക്കലും ആഗ്രഹിച്ചത്തിലേക്ക് നടന്നെത്താൻ കഴിയാതെ ഇടറുമ്പോഴും നിനവുകൾ സമ്മാനിച്ച ആ കാഴ്ചയാണ് ഒരിക്കൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയും എന്ന മനോഹാരിത ഖൽബിൽ നിറച്ചത്. അത്രമേൽ ...

അഴക് വിടരുമാ മൊഞ്ചില്... 🌼

*✿═══════════════✿*      *മതിവരാത്തൊരു മധുരമാണാ മദ്ഹിന്...ﷺ* *✿═══════════════✿*        *മനം നിറയെ മദീന നിറച്ച്. മഹിയിലങ്ങനെ മധുരം നുണഞ്ഞ്. മതിവരാത്ത മോഹം പറഞ്. മധുരവർണ കനവ് നെയ്ത്. മധുരലഹരിയിൽ ആഴ്ന്നിറങ്ങണം...* *തിരുﷺ ചരിതമെന്നുള്ളിൽ  നോവാണ്, അവിടമിലണയാൻ തേടലുമാണ്...* *കണ്ണീരിൽ കുതിർന്ന വരിപ്പാണെ... കരൾ നീറി പുകഞ്ഞ പുതപ്പാണെ, കവിൾ തടങ്ങൾ നിറഞ്ഞഴകാണേ, തിരു ﷺസ്വലാത്തിൽ ദിനമെണ്ണലുമാണെ...* *രക്ഷയാകണേ നബിയെ ﷺ... കാവലാകണേ നിധിയെ ﷺ...* *എന് കൂരയിൽ നിലാവഴയാകണേ... കാമിലർ തങ്ങളോരെﷺഓർത്ത് കഴിയാണേ...* *മിഴിനിറഞ്ഞ കുടൽ മാലയിലും, കരൾ തകർന്ന ഫാത്തിമാബി ഉമ്മയും رضي الله عنها രാവിലെന്റെ ഓർമ പുതുക്കും, വേദനകൾ നെഞ്ചം മറക്കും. മദീനത്തണയാൻ ഖൽബ് കൊതിക്കും.* *കനിവരുളണേ യാ റസൂലല്ലാഹ് ﷺ, കഥനം തീർക്കണേ ഹബീബല്ലാഹ് ﷺ* *മതിവരാത്തൊരു മധുരമാണാ മദ്ഹിന് ﷺ, മധുരമൂറും അഴക് വിടരും മൊഞ്ചില്...ﷺ* *മഹിമയേറെ ചൊന്ന പോരിശ മണ്ണില്... "മദീന മദീന മദീന..."* *കനവേറെ നിറയും നിത്യമെന്നില്...* *പാമ്പിന് കടി വേദന സഹിച്ച ഉത്തമ സിദ്ധീഖോറുംرضي الله عنه,ഹബീബില്ലാത്ത ﷺമദീന കഴിയില്ലെന്നോതിയ ബിലാലോരുംرض...

കളിപ്പാട്ടങ്ങൾ... 🌼

*✿═══════════════✿*        *ഏതൊരു കുടുംബത്തിന്റെയും അച്ചടക്കം ആ വീട്ടിലെ സ്ത്രീയുടെ കയ്യിൽ ഭദ്രമാണ്...* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *✿═══════════════✿* *mihraskoduvally123.blogspot.com* *സ്ത്രീ അറിയാൻ...* അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ അറിയണം. സ്നേഹവും പരിചരണയും വാക്കും നോക്കുമെല്ലാം ഒരുപാട് അർഥങ്ങൾ ഉൾകൊള്ളുന്നതാവണം. *നബി ﷺതങ്ങളോരു പറയുന്നു :"നിങ്ങളിലോരോരുത്തരും പരിപാലകരാണ്. താൻ പരിപാലിക്കുന്നവരെക്കുറിച്ച് അവൻ ചോദിക്കപെടുകയും ചെയ്യും. അമീർ പരിപാലകനാണ്. പുരുഷൻ തന്റെ കുടുംബത്തിന്റെ പരിപാലകനാണ്. സ്ത്രീ അവളുടെ ഭർത്താവിന്റെയും അവന്റെ സന്താനങ്ങളുടെയും പരിപാലകയാണ്. നിങ്ങളെല്ലാം പരിപാലകരാണ്, നിങ്ങലിലോരോരുത്തരും താൻ പരിപാലിക്കുന്നതിനെ കുറിച്ച് ചോദിക്ക പെടുന്നവരുമാണ് ". (ബുഖാരി, മുസ്‌ലിം)*           ഭർത്താവിന്റെ വീടും സന്താനങ്ങളും പരിപാലിക്കേണ്ട ഉത്തരവാദിത്തo സ്ത്രീയിൽ അടങ്ങിയത് എന്ന് സാരം, അവൾ  ഈ വിഷയങ്ങളിൽ എല്ലാം അള്ളാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരുമെന്നും ഈ ഹബീബ് ﷺവചനം വ്യക്തമ...

നല്ലൊരു നാളെയിലേക്ക് കണ്ണുതുറന്നു കൊണ്ട് ജീവിക്കൂ... 🌼

*✿═══════════════✿*           *നല്ലൊരു നാളേക്ക് വേണ്ടി ജീവിക്കൂ...* *✿═══════════════✿*     പലമനുഷ്യ മനസുകളും പലധാനങ്ങളും പ്രതീക്ഷിച്ചാണ് ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്. വിശപ്പടക്കാൻ കടം വീട്ടാൻ രോഗം മാറാൻ മക്കളെ പഠിപ്പിക്കാൻ എന്തിന് ഒരു ചെറു പുഞ്ചിരിപോലും വലിയധാനമാവുന്ന പലനിമിഷങ്ങൾ. അബൂഹുറൈറ (റ)പറഞ്ഞത് കേട്ടിട്ടില്ലേ, അല്ലാഹുവിന്റെ ഹബീബ് പറഞ്ഞതായി ﷺ:മനുഷ്യഷരീരത്തിലെ എല്ലാ സന്ധികൾക്കും സൂര്യനുദിക്കുന്ന എല്ലാ ദിവസവും എല്ലാ ദിവസവും ധാനവുമുണ്ട്. രണ്ടുപേർക്കിടയിൽ നീതികൽപ്പിക്കുന്നത് ധാനമാണ്. ഒരാളെ തന്റെ വാഹനപ്പുറത്ത് കയറ്റാനോ വാഹനപ്പുറത്ത് ചരക്ക് ഉയർത്തികൊടുക്കാനോ സഹായിക്കുന്നതും ധാനമാണ്. നല്ലവാക്ക് ധാനമാണ്. നിസ്ക്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽപ്പാദവും ദാനധർമ്മമാണ്. വഴിയിൽനിന്നും ഉപദ്രവങ്ങളെ നീക്കുന്നതും ധാനമാണ്. നമ്മുടെ ഓരോ ദിനവും പല അവസ്ഥകളിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത് സമ്പത് വിവസ്ഥമാത്രമല്ല മാനസിക സമ്മർദ്ദവും പലരെയും വല്ലാതെ വേദനയിലാക്കുന്നുണ്ട്.   അത്കൊണ്ട് തന്നെ തന്റെ അയൽക്കാരന്റെ അവസ്ഥകൾ നല്ലോണം ശ്രദ്ധിക്കുക പല കൂലിപുരക്കാരുടെ വീടും ഇന്...

മദ്ഹിലാണഭയം മധുരമാണ് സദയം... 🌼

*✿═══════════════✿*       *മനം നിറയും മദ്ഹിനാലെ...* *✿═══════════════✿*        *മനം നിറയും മദ്ഹിനാലെ,മധുരം നുണയും മദീനയിലെ തേനരുവി ഒഴുകും നേരം ഖൽബിലെ...* *മഹിമയാണ് ഏറെ മധുരിതമായ പൂവനിയിലെ, മരതകം തോൽക്കും മണ്ണിൻ ചോട്ടിലെ...* *മാണിക്ക്യം തോൽക്കും മണ്ണിലെ, പൊന്നും തെളിച്ചമില്ലാമണ്ണിലെ ഖൽബിൽ തറച്ചൊരു അമ്പാണ് അനുരാഗം...* *തേടുന്നു രാവും പകലും.അലയുന്നു നോവിന് ഭാണ്ഡം. ആത്മാവ് വിജയം കൊയ്യാൻ എറിയും വജ്രായുധമെൻ സ്വലാത്ത് അധരം നുണഞ്ഞു തണുക്കും ഖൽബിലെ...* *പറയാനേറയുണ്ടെ, പകലും മൂകമാണെ അറിയാത്ത ഇശ്‌ഖിന് വഴികൾ ഉള്ളിൽ തീക്കനലാണേ...* *ത്വാഹാ നബി ﷺകണ്ടെന്നാലെ, താജ നബി ﷺകേട്ടന്നാലെ, പരിഹാരമായി സർവ്വം എന്നിലെ...* *ഉള്ളിന്റെ നീറ്റലാണേ, അനുരാഗം വാക്കിലാണെ, പ്രതീക്ഷകൾ ഏറെ കുമിയും നെഞ്ചിലെ...* *പിരിശമേറെ തന്ന ലോകം ഖൽബറിഞ്ഞ ഉള്ളിന് നേട്ടം.രാവ് മായാതെ തേടും തേട്ടം...എന്നിലെ സ്വലാവാത്തിന് ഈണം രാവിന് നേട്ടം...* *അജബിൻ തീരമതാണ്, അറിവിന്‌ ലോകമതാണ്, അഴക് നിറഞ്ഞ ദേശം എന്നും മദീന നേരാണ്... സത്യം ഖൽബാ മാസ്മരിക വലയത്തിൽ പിണഞ്ഞു പോയതാണ്...* *കാരുണ്യം റബ്ബിലാണ്. അവനരുളിയ ഔദാര്യമാണ്, സർവ്...

ഒരുത്തമ പ്രണയം...

*✿═══════════════✿*       *ഒരുത്തമ മാതൃക* *✿═══════════════✿*      *മധുരം മനോഹരം മഹിതം, മാലോകർ ഒന്നടങ്കം മദീന ഒരു വികാരമായി ഏറ്റടുത്തു, വാക്കുകൾക്കും വരികൾക്കും വർണിക്കാനാവാത്ത വിധം ഹൃദയം കീഴടക്കിയ നശീദകൾ കൊണ്ട് അവർ ആനന്ദം പൂണ്ടു അവരാണത്രേ യഥാർത്ഥ ആശിഖീങ്ങൾ...* *അവർ പാടാൻ പഠിച്ചു എഴുതാൻ പഠിച്ചു ആ സ്നേഹത്തിലലിഞ്ഞു അവരുടെ ഉള്ളും പുറവും ദിവ്യാനുരാഗത്തിന്റെ വിത്തുകൾ പാകി മുളപ്പിച്ചു.* *സതിവിശ്വാസത്തിന്റെയും സ്നേഹ മന്ത്രണങ്ങളുടെയും ഉച്ചാരണം അതികരിപ്പിച്ചു. ത്വാഹാ നേതാവിനോടുള്ള ﷺഇഷ്ടം അവരുടെ എല്ലാ കഷ്ടങ്ങളെയും കരിച്ചു കളഞ്ഞു കഴിഞ്ഞു. അവർ ആനന്ദത്തിലാണ്... സംരക്ഷണ വലയം അവരുടെ ആത്മാവ് പുതഞ്ഞ സന്തോഷം.* *...ﷺ* *അനസ് (റ)ൽ നിന്ന് നിവേദനം :നബി ﷺപറഞ്ഞു :മൂന്നു കാര്യങ്ങൾ ലഭ്യമായവർ സത്യവിശ്വാസത്തിന്റെ മാധുര്യം കണ്ടെത്തി. മറ്റേതിനേക്കാളും അല്ലാഹുവിനെയും തിരുദൂതരെയും ﷺഏറ്റവും ഇഷ്ടപ്പെട്ടവൻ. അല്ലാഹുവിന്റെ ദാസനെ അല്ലാഹുവിന് വേണ്ടി മാത്രം സ്നേഹിക്കുന്നവൻ. അഗ്നിയിലേക്കെറിയപ്പെടുന്നത്. വെറുക്കും പ്രകാരം സത്യനിഷേധത്തിൽ നിന്നും വീണ്ടും അതിലേക്കുതന്നെ തിരിച്ചുപോവുന്നത് വെറുക്കുന്നവൻ ...

സ്വർഗത്തേരിലാണഭയം... 🌼

*✿═══════════════✿*        *മോഹമുറങ്ങുന്ന മണ്ണ്...* *✿═══════════════✿*       *ഉള്ളിന്റെ ഉള്ളിലൊരു മോഹം പടർന്ന് പന്തലിച്ചു കിടക്കുന്നുണ്ട്, ഇത്രയേറെ മറയിടാൻ നോക്കിയിട്ടും തെളിഞ്ഞു നിൽക്കുന്ന മലർവാടി...* *ഉള്ളം തേടിയലയുന്ന ഉള്ളറയിൽ സൂക്ഷിച്ച ഉള്ളു നോവുന്ന ഉൾകാഴ്ചയുടെ ഉദയം എന്നും "മദീന" യാണ്* *ഉയരാൻ കഴിയാതെ ഉള്ളിലെവിടെയോ ഊർന്ന് കിടക്കുന്നതും ആ സ്നേഹ വലയമാണ്.* *ഹൃത്തിൽ കെട്ടി തൂക്കിയ ഉറിക്ക് വലിപ്പം എമ്പാടുമുണ്ട് എന്നാലോ അതിൽ സൂക്ഷിച്ച വെണ്ണ തന്നെ ഉറുമ്പ് തിന്നാതിരിക്കുന്നില്ല അതിന്റെ സ്വാദ് കൊണ്ടാണോ? എന്റെ കോട്ടം കൊണ്ടാണോ, അറിയില്ല.ഓരോ ദിവസം കഴിയും തോറും അത് അലിഞ്ഞു തീരുകയാണ്. എന്തിനെന്നില്ലാതെ.* *സ്നേഹത്തിന്റെ കോട്ടകൾ ഞാൻ കെട്ടി പൊക്കുമ്പോഴും തകർന്നടിയുന്ന ചുവരുകൾ നിസഹായം തന്നെ -അധരം മൊഴിയുന്ന സ്വലവാത്തോ അകമെരിയുന്ന സ്നേഹ സത്തയോ എന്തിനാണ് ഉറപ്പില്ലാത്തതെന്ന് വ്യക്തമല്ല.* *ഉറക്കം നഷ്ടപ്പെട്ട ഈ ചിന്തകൾ ഇന്നും തുടരുന്നു. എവിടെയാണ് മോചനം അവിടെ എന്റെ ഖൽബ് പോയിവരുന്ന നേരം ഞാൻ ആശ്വാസം കൊള്ളുന്നു. ഒരിക്കൽ ആ സവിതം ചേരുമെന്ന സമാധാനത്തിൽ കഴിയുന്നു...ﷺ* *സ്നേഹമില്ല...