*✿═══════════════✿*
*അനുരാഗ വിലാപം...*
*✿═══════════════✿*
ഓരോ വഴികൾ താണ്ടുമ്പോഴും കൂടെ ഒരു സംരക്ഷണവലയം നാം ആഗ്രഹിക്കും. അത് തന്നെയായിരിക്കും നമ്മുടെ സർവ്വ ദൈര്യവും ശക്തിയും.
സ്നേഹത്തിന്റെ കരുതലിന്റെ മാറ്റത്തിന്റെ പ്രതീക്ഷയുടെ, അങ്ങനെ പറഞ്ഞാലും പാടിയാലും എഴുതിയാലും വരച്ചാലും അവസാനിക്കാത്ത സംരക്ഷണവലയമാണ് മുത്ത് നബിയോര് ﷺ.
പ്രവാചക പ്രകീർത്തനം നമ്മുടെ സർവ്വ നാടീ ഞരമ്പുകൾക്കും ഉണർവ് നൽകുന്നു.
അത് തന്നെയാണല്ലോ നാളെ ഹിസാബിന്റെ സമയത്ത് പ്രതീക്ഷയുടെ തിരിനാളമായ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉൾക്കിടിലം കൊള്ളിക്കുന്നത്.
സ്വലാത്തിന്റെ വാഹനത്തിലേരി ഹൃദയസാന്നിധ്യത്തിന്റെ ഇന്ധനമൊയിച്ചു ദിവ്യാനുരാഗത്തിന്റെ കറതീർന്ന വഴികളിലൂടെയുള്ള യാത്ര.
അതൊരനുഭൂതി തന്നെയാണ്.വിജയം ഉള്ളിലെവിടെയോ പ്രതീക്ഷകൾക്ക് വഴിയൊരുക്കിയൊരനുഭൂതി.
ഓരോ വരികളിലൂടെ കടന്നു പോവുമ്പോഴും സഞ്ചരിക്കുന്ന സ്ഥലം കണ്ണിൽ തെളിയാറുണ്ട്. ഒരിക്കലും ആഗ്രഹിച്ചത്തിലേക്ക് നടന്നെത്താൻ കഴിയാതെ ഇടറുമ്പോഴും നിനവുകൾ സമ്മാനിച്ച ആ കാഴ്ചയാണ് ഒരിക്കൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയും എന്ന മനോഹാരിത ഖൽബിൽ നിറച്ചത്.
അത്രമേൽ മനോഹരമാണല്ലോ ആ വെള്ളകൊട്ടാരം. കണ്ണഞ്ചിപ്പിക്കുന്ന ഭൂമിയിലെ സ്വർഗം.
*"മദീന"*
ഓരോ റബീഹ് വന്നെത്തുമ്പോഴും വല്ലാത്ത പ്രതീക്ഷയാണ് ആമിന ബീവി ഉമ്മ (റ)അനുഗ്രഹിക്കപ്പെട്ട ആ ദിനം ലോകത്തിന്റെ നേതാവിന്റെ ചാരെ ഒന്ന് അണയാൻ എങ്കിലും കഴിഞ്ഞെങ്കിൽ എന്ന് ഒന്ന് പൊട്ടികരയാൻ ആയെങ്കിൽ എന്ന്.
പക്ഷെ...!
പാപഭാരം ചുമഡേറ്റിയ ഈ പമ്പര വിഡ്ഢിക്ക് ഉണ്ടോ അവിടെത്തെക്കാടുക്കാനുള്ള *ഹൃദയം* *സ്നേഹം*
കൈകളറിയാതെ ചലിക്കുന്ന വിരലുകളും ഖൽബറിയാതെ മൊഴിയുന്ന നാവുമല്ലാതെ എന്താണ് ഇന്നീനാൾ വരെ നേടാൻ കഴിഞ്ഞിട്ടുള്ളത്.
ചിന്തകൾ വരിഞ്ഞു മുറുക്കുമ്പോഴും ഹൃദയം വീണ്ടും ചാഞ്ചാട്ടം നടത്തും ഉറക്കമില്ലാത്ത രാത്രികളിൽ പ്രണയം പറഞ്ഞു നടക്കാൻ ആഗ്രഹിച്ച ദിവ്യാനുരാഗിയെ പോലെ ഹൃദയം പിറുപിറുക്കും.
ഇപ്പോ ഞാൻ സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാത്തൊരവസ്ഥയിലാണ്. ആരെ വിശ്വസിക്കണം. എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തെയോ കൈകളറിയായെ ചലിക്കുന്ന വിരലുകളെയോ അതോ സർവ്വ ആരോഗ്യമുണ്ടായിട്ടും ഒഴിവ് കഴിവ് നടിച്ചു മദീനയുടെ ദൂരം പറഞ്ഞു നടക്കാൻ വിസമ്മതിക്കുന്ന കാലുകളെയോ. വയ്യ
ഇനിയും.
പ്രേമഭാജനത്തോടുള്ള പ്രണയം സർവ്വ രുചികളെയും കെടുത്തിക്കളഞ്ഞു എന്ന ഇമാം ബുസൂരി (റ) വരികൾ പോലെ മദീന എന്ന ലക്ഷ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു കളയുന്നു. ശരീരത്തിനില്ലാത്ത രോഗം മനസ്സിനെ മുറിപ്പെടുത്തി വൃണപെട്ടിരിക്കുന്നു.
അറ്റം കാണാത്ത കടലുപോലെ ഹൃദയം അനുരാഗത്തേരിലേരി സഞ്ചരിച്ചെങ്കിൽ ഈ ജീവിതം ധന്യമായേനെ,
അമ്പരചുമ്പികൾ നാണിച്ചുപോയൊരു ആറ്റൽ നബിയുടെ ﷺഅഴകിൽ ഖൽബ് സ്തംഭനം കൊണ്ടെനെ, ആ കാഴ്ചയിൽ സ്വയം മറന്നൊരു ഭ്രാന്തിയായി മദീനയിൽ അഭയം പ്രാപിച്ചേനെ...
സർവ്വ ശക്തനായ നാഥ വാക്കുകളിൽ വരുന്ന അദബ്ക്കേടറിയില്ല. പക്ഷെ ആഗ്രഹം ഉള്ളു വല്ലാതെ നോവിച്ചുകൊണ്ടിരിക്കുന്നു. ഒരു ഭ്രാന്തിയായെങ്കിലും അല്ലാഹുവിന്റെ ഹബീബിനെ ﷺസ്നേഹിച്ച മണ്ണിൽ അല്ലാഹുവിന്റെ ഹബീബ് ﷺസ്നേഹിച്ച മണ്ണിൽ അലിഞ്ഞു തീർന്നെങ്കിൽ എന്നാഷിച്ചു പോകുന്നു.
അറിവില്ലാത്തവളുടെ അതിമോഹമാണെന്നറിയാം എങ്കിലും ആ തണലിൽ കിടക്കാൻ വ്യാമോഹിക്കുന്നു.
നാഥാ നിന്റെ കാരുണ്യം മാത്രമാണ് പ്രതീക്ഷ ഓരോ നന്ദിയില്ലായ്മ ചെയ്യുമ്പോഴും നീ തന്ന അനുഗ്രഹളേറെ പ്രതീക്ഷയാണ്. നിന്റെ ഔദാര്യം ചൊരിയും എന്ന ഉറപ്പിൽ ഓരോ രാവും പുലരുകയാണ്.
ഒരു തിരിച്ചുവരവില്ലാത്ത യാത്രയിൽ ആ മണ്ണിൽ ചേർക്കണേ... ആ സ്നേഹചോട്ടിൽ അഭയം നൽകണേ...
ആവതാക്ക് الله ﷻ
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments