*✿═══════════════✿*
*നല്ലൊരു നാളേക്ക് വേണ്ടി ജീവിക്കൂ...*
*✿═══════════════✿*
പലമനുഷ്യ മനസുകളും പലധാനങ്ങളും പ്രതീക്ഷിച്ചാണ് ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്.
വിശപ്പടക്കാൻ കടം വീട്ടാൻ രോഗം മാറാൻ മക്കളെ പഠിപ്പിക്കാൻ എന്തിന് ഒരു ചെറു പുഞ്ചിരിപോലും വലിയധാനമാവുന്ന പലനിമിഷങ്ങൾ.
അബൂഹുറൈറ (റ)പറഞ്ഞത് കേട്ടിട്ടില്ലേ, അല്ലാഹുവിന്റെ ഹബീബ് പറഞ്ഞതായി ﷺ:മനുഷ്യഷരീരത്തിലെ എല്ലാ സന്ധികൾക്കും സൂര്യനുദിക്കുന്ന എല്ലാ ദിവസവും എല്ലാ ദിവസവും ധാനവുമുണ്ട്. രണ്ടുപേർക്കിടയിൽ നീതികൽപ്പിക്കുന്നത് ധാനമാണ്. ഒരാളെ തന്റെ വാഹനപ്പുറത്ത് കയറ്റാനോ വാഹനപ്പുറത്ത് ചരക്ക് ഉയർത്തികൊടുക്കാനോ സഹായിക്കുന്നതും ധാനമാണ്. നല്ലവാക്ക് ധാനമാണ്. നിസ്ക്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽപ്പാദവും ദാനധർമ്മമാണ്. വഴിയിൽനിന്നും ഉപദ്രവങ്ങളെ നീക്കുന്നതും ധാനമാണ്.
നമ്മുടെ ഓരോ ദിനവും പല അവസ്ഥകളിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത് സമ്പത് വിവസ്ഥമാത്രമല്ല മാനസിക സമ്മർദ്ദവും പലരെയും വല്ലാതെ വേദനയിലാക്കുന്നുണ്ട്.
അത്കൊണ്ട് തന്നെ തന്റെ അയൽക്കാരന്റെ അവസ്ഥകൾ നല്ലോണം ശ്രദ്ധിക്കുക പല കൂലിപുരക്കാരുടെ വീടും ഇന്ന് റേഷൻ കടയിൽ നിന്ന് കിട്ടുന്ന കിട്ടിന് വേണ്ടി മാത്രം ദിനം തള്ളിനീക്കുന്നുണ്ട്.
പല ഓഫീസുകളും കടകളും മറ്റു സ്ഥാപനങ്ങളും തുറന്നുവെങ്കിലും ചെറിയ ചെറിയ കൂലിപ്പണികളുമായി കുടുംബം പുലർത്തിയിരുന്ന ചിലകുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്.
എല്ലാം അറിയുന്നവരായി നാം ജീവിക്കുമ്പോൾ ഒന്നുമറിയാത്ത ചിലകാര്യങ്ങൾ നമ്മിലൂടെ കടന്നു പോവുന്നുണ്ട്, പട്ടിണിപാവങ്ങൾ ഓൺലൈൻ ക്ലാസിനു മൊബൈൽ ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങിയവർ കിണറില്ലാതെ കുടിവെള്ളത്തിന് മയിലുകൾ താണ്ടുന്നവർ ഒരിറ്റുവെള്ളമില്ലാതെ വലയുന്ന പക്ഷികൾ സ്നേഹത്തിന് വേണ്ടി യാചിക്കുന്ന ബാല്യങ്ങൾ കാണാതെ പോവരുത് ഇവയൊന്നും നാം.
ഒരു തൈ തടുന്ന വലിയ ദാനം. ആ തൈ വലുതായി പക്ഷികൾക്ക് വീടും ഭക്ഷണവും നൽകുന്ന വലിയ ദാനം.
ഫോണിൽ മാത്രം ഒഴിവ് സമയം ചിലവഹിക്കുന്ന മാതാപിതാക്കൾ. അവരുടെ ചെറിയ വാക്കുകൾക്ക് കാതോർക്കുന്ന കുഞ്ഞു മക്കൾ.
ഓരോ ദിവസവും നമുക്ക് നാഥൻ നൽകുന്ന ധാനമാണ് എന്നോർക്കുക.
ഇബ്നു ഉമർ (റ) പറയാറുണ്ടായിരുന്നു: വൈകുന്നേരമായാൽ നീ പ്രഭാതം പ്രതീക്ഷിക്കേണ്ട, പ്രഭാതമായാൽ വൈകുന്നേരവും. നിന്റെ ആരോഗ്യവേളയില്‍ രോഗകാലത്തേക്കായി ഒരുക്കിവെക്കൂ, നിന്റെ ജീവിതകാലത്ത് മരണത്തിലേക്കും.
എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് ജീവിക്കേടോ അതാവുമ്പോ ഒരുമനസുഖവും കിട്ടും അതുകൊണ്ട് ചിലർക്കൊക്കെ ഒരുഗുണവും ഉണ്ടാവും. അല്ലാതെ വെറും തീറ്റിയും ഉറക്കവും മൊബൈലും എന്ത് ഉണ്ടാക്കി തരാനാ നമുക്കൊക്കെ.
എല്ലാത്തിലും ഒരുമാറ്റം അത്യാവശ്യമാടോ, *"നമുക്കൊക്കെ നാള് കഴിയും തോറും സമയം കുറഞ്ഞു വരികയാല്ലെടോ ഇപ്പൊ മാറിയില്ലേൽ പിന്നെ എപ്പോഴാ മാറാൻ സമയം ജീവിതത്തിന്റെ കർട്ടൻ ഇട്ടകഴിഞ്ഞിട്ട് ഇനിമാറാം എന്ന് പറഞ്ഞാൽ അതൊരു അബദ്ധം തന്നെയാവില്ലേ, അപ്പോമാറാൻ ഉള്ള സമയം ആരും തരില്ലെടോ ഒന്ന് മാറ് നമ്മൾ കാരണം നമ്മളും നമ്മളെ സ്നേഹിക്കുന്നവരും സന്തോഷിക്കട്ടെ..."*
അതല്ലെ ഒരു രസം.
ആത്മാർത്ഥമായി സ്നേഹിക്കുന്ന ജീവിതത്തിൽ ഒരിക്കലും ഒറ്റപ്പെടലുണ്ടാവില്ല. ഡിവോഴ്സ് ഉണ്ടാവില്ല വൃദ്ധസദനങ്ങളുണ്ടാവില്ല മക്കളെ നോക്കാൻ ആയമാരുണ്ടാവില്ല. സ്നേഹത്തിന്റെ കരുതലിന്റെ വിശ്വാസത്തിന്റെ ഉമ്മയും ഉപ്പയും വല്ലിമ്മയും വലിപ്പയും മക്കളും പേരക്കുട്ടികളും അടങ്ങുന്ന നല്ല കുടുംബം, നല്ല അയൽക്കാർ നല്ല നാട്ടുക്കാർ. അതൊക്കെയാടോ ജീവിതം.
സ്നേഹവും സന്തോഷവും സഹകരണവും വിശ്വാസവും കരുതലുമൊക്കെ ധാനമായ് വരുന്ന സന്ദർഭങ്ങളുണ്ടല്ലോ അവിടെ പിന്നെ അസൂയയും കുശുമ്പും മാരണങ്ങളും എന്തിന് രോഗങ്ങൾ പോലും കുറവായിരിക്കും. രോഗങ്ങൾ വരുന്നതിന്റെ മൈൻ കാരണം തന്നെ മനസമാധാനമാണ്.
*"മാറും അല്ലെ മാറിയല്ലെ തീരു... "*
ചിന്തിക്കുന്നവൻ ഏതൊരു കാര്യത്തിലും ദൃശ്ട്ടാന്തമുണ്ട്.
ദാനമാണ് ജീവിതം
വിജയം സുനിക്ഷിതം
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments