*✿═══════════════✿*
*ഒരുത്തമ മാതൃക*
*✿═══════════════✿*
*മധുരം മനോഹരം മഹിതം, മാലോകർ ഒന്നടങ്കം മദീന ഒരു വികാരമായി ഏറ്റടുത്തു, വാക്കുകൾക്കും വരികൾക്കും വർണിക്കാനാവാത്ത വിധം ഹൃദയം കീഴടക്കിയ നശീദകൾ കൊണ്ട് അവർ ആനന്ദം പൂണ്ടു അവരാണത്രേ യഥാർത്ഥ ആശിഖീങ്ങൾ...*
*അവർ പാടാൻ പഠിച്ചു എഴുതാൻ പഠിച്ചു ആ സ്നേഹത്തിലലിഞ്ഞു അവരുടെ ഉള്ളും പുറവും ദിവ്യാനുരാഗത്തിന്റെ വിത്തുകൾ പാകി മുളപ്പിച്ചു.*
*സതിവിശ്വാസത്തിന്റെയും സ്നേഹ മന്ത്രണങ്ങളുടെയും ഉച്ചാരണം അതികരിപ്പിച്ചു. ത്വാഹാ നേതാവിനോടുള്ള ﷺഇഷ്ടം അവരുടെ എല്ലാ കഷ്ടങ്ങളെയും കരിച്ചു കളഞ്ഞു കഴിഞ്ഞു. അവർ ആനന്ദത്തിലാണ്... സംരക്ഷണ വലയം അവരുടെ ആത്മാവ് പുതഞ്ഞ സന്തോഷം.*
*...ﷺ*
*അനസ് (റ)ൽ നിന്ന് നിവേദനം :നബി ﷺപറഞ്ഞു :മൂന്നു കാര്യങ്ങൾ ലഭ്യമായവർ സത്യവിശ്വാസത്തിന്റെ മാധുര്യം കണ്ടെത്തി. മറ്റേതിനേക്കാളും അല്ലാഹുവിനെയും തിരുദൂതരെയും ﷺഏറ്റവും ഇഷ്ടപ്പെട്ടവൻ. അല്ലാഹുവിന്റെ ദാസനെ അല്ലാഹുവിന് വേണ്ടി മാത്രം സ്നേഹിക്കുന്നവൻ. അഗ്നിയിലേക്കെറിയപ്പെടുന്നത്. വെറുക്കും പ്രകാരം സത്യനിഷേധത്തിൽ നിന്നും വീണ്ടും അതിലേക്കുതന്നെ തിരിച്ചുപോവുന്നത് വെറുക്കുന്നവൻ എന്നിവരാണത്.*
*സത്യവിശ്വാസത്തിന്റെ പൂർണത പ്രാപിച്ചവർക്കൊരിക്കലും തെറ്റുകളിലേക്ക് വഴുതിവീഴാൻ നിൽക്കുമ്പോൾ ഒരുൾ വലിച്ചിലുണ്ടാവും. കാരണം തെറ്റും ശരിയും അവരുടെ ഹൃദയം അവർക്ക് വേർതിരിച്ചു കൊടുക്കുക തന്നെ ചെയ്യും.*
*എല്ലാകാര്യങ്ങളെയും പുഞ്ചിരിയോടെയായിരുന്നു അവിടുന്ന് ﷺനോക്കികണ്ടിരുന്നത്, ഒരാക്രമിയോടും അവിടുന്ന് ﷺഅക്രമം കാണിച്ചിട്ടില്ല. അത്കൊണ്ടാണല്ലോ അസത്യം മുറുകെ പിടിച്ചവർ പോലും അൽ -അമീൻ എന്ന് പരിചയപ്പെടുത്തിയത്.*
*ജീവിതമാവുമ്പോൾ പലകാര്യങ്ങളും പലക്കാരണങ്ങൾ കൊണ്ടും നാം അസ്വസ്ഥമാവും അത് സ്വാഭാവികമാണ്. എന്നാൽ അവിടുന്ന്ﷺ വിഷമങ്ങളെ നേരിട്ടതെല്ലാം നാം ചരിത്രങ്ങളിൽ അറിഞ്ഞതല്ലെ,കുടുംബം ജീവിതത്തിന് ഏറ്റവും വലിയ മാത്രക കാട്ടിയത് തിരുനബി യല്ലെ ﷺ*
*ഉത്തമ ഭർത്താവ്, നേതാവ്, പിതാവ്, കൂട്ടുകാരൻ അയൽക്കാരൻ എന്തിന് യതീം ന് പോലും അത്താണിയായില്ലേ.അങ്ങനെ എല്ലാവർക്കും എല്ലാ രീതിയിലും മാർഗങ്ങൾ നിർദ്ദേശിച്ചു. എന്തിന് വേണ്ടി. എല്ലാ മേഖലകളും നാം വീക്ഷിക്കാൻ വേണ്ടി ഉത്തമ മാതൃക പിൻപറ്റാൻ വേണ്ടി.*
*അത്കൊണ്ട് തന്നെ ഒരനുരാഗിയാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാൽ ആണ് താനും.*
*സ്നേഹമാണ് അവിടുത്തോട് ﷺഎന്ന് പറഞ്ഞു നടക്കുമ്പോൾ ഒന്ന് സ്വന്തം കുടുംബത്തിലേക്ക് നോക്കുക കൂട്ടുകാരിലേക്ക് നോക്കുക അയൽക്കാരിലേക്ക് നോക്കുക മക്കളിലേക്ക് നോക്കുക. അവർക്കൊക്കെ നല്ല മാതൃക കാട്ടുക അങ്ങനെ തിരു സുന്നതിൽ ജീവിക്കുക എന്നിട്ട് സ്നേഹിക്കുക അതാണ് സ്നേഹം ആപ്പോഴാണ് സ്നേഹം ഉണ്ടാവുന്നത് സത്യമാവുന്നത്.*
*അങ്ങനെ ആത്മാവിന്റെ ആനന്ദം കണ്ടെത്തി രാവും പകലും അതിൽ ഹോമിച്ചു ജീവിക്കുക. ജീവിതം അപ്പോൾ സുന്ദരമായിരിക്കും. നീ ഇത്‌വരെ കണ്ടതിൽ വെച്ച് കേട്ടതിൽ വെച്ച് അനുഭവിച്ചതിൽ വെച്ച് എല്ലാം ഏറെ വ്യത്യസ്തം.*
*സ്നേഹമാണെടോ ജീവിതം, സത്യമാണെടോ സ്വപ്നം, ആഗ്രഹങ്ങൾക്ക് മേൽ ചിറക് മുളപ്പിച്ചു പാറക്കണമെടോ ത്വയ്‌ബയിലേക്ക് അതല്ലെ വിജയം. ഇതുവരെ ആത്മാവ് മന്ത്രിച്ച സത്യം.*
*മുഹമ്മദീയ യാഥാർഥ്യത്തിലും ഇലാഹ് ന്റെ പരമസത്യവും വെളിപ്പെടുത്തുന്നത്. ജ്ഞാനത്തിന്റെ അടിത്തറ ഇലാഹി സ്മരണയാണ് അത് പൂർത്തിയാവണമെങ്കിൽ മുഹമ്മദീയ യാഥാർഥ്യം ഹൃദയം അറിഞ്ഞിരിക്കണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ...*
*തിരുസുന്നതിൽ ﷺഅധിഷ്ഠിതമായൊരു ജീവിതം നൽകി ഇഹപര രക്ഷ നൽകി അനുഗ്രഹിക്കട്ടെ...*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments