*✿═══════════════✿*
*മോഹമുറങ്ങുന്ന മണ്ണ്...*
*✿═══════════════✿*
*ഉള്ളിന്റെ ഉള്ളിലൊരു മോഹം പടർന്ന് പന്തലിച്ചു കിടക്കുന്നുണ്ട്, ഇത്രയേറെ മറയിടാൻ നോക്കിയിട്ടും തെളിഞ്ഞു നിൽക്കുന്ന മലർവാടി...*
*ഉള്ളം തേടിയലയുന്ന ഉള്ളറയിൽ സൂക്ഷിച്ച ഉള്ളു നോവുന്ന ഉൾകാഴ്ചയുടെ ഉദയം എന്നും "മദീന" യാണ്*
*ഉയരാൻ കഴിയാതെ ഉള്ളിലെവിടെയോ ഊർന്ന് കിടക്കുന്നതും ആ സ്നേഹ വലയമാണ്.*
*ഹൃത്തിൽ കെട്ടി തൂക്കിയ ഉറിക്ക് വലിപ്പം എമ്പാടുമുണ്ട് എന്നാലോ അതിൽ സൂക്ഷിച്ച വെണ്ണ തന്നെ ഉറുമ്പ് തിന്നാതിരിക്കുന്നില്ല അതിന്റെ സ്വാദ് കൊണ്ടാണോ? എന്റെ കോട്ടം കൊണ്ടാണോ, അറിയില്ല.ഓരോ ദിവസം കഴിയും തോറും അത് അലിഞ്ഞു തീരുകയാണ്. എന്തിനെന്നില്ലാതെ.*
*സ്നേഹത്തിന്റെ കോട്ടകൾ ഞാൻ കെട്ടി പൊക്കുമ്പോഴും തകർന്നടിയുന്ന ചുവരുകൾ നിസഹായം തന്നെ -അധരം മൊഴിയുന്ന സ്വലവാത്തോ അകമെരിയുന്ന സ്നേഹ സത്തയോ എന്തിനാണ് ഉറപ്പില്ലാത്തതെന്ന് വ്യക്തമല്ല.*
*ഉറക്കം നഷ്ടപ്പെട്ട ഈ ചിന്തകൾ ഇന്നും തുടരുന്നു. എവിടെയാണ് മോചനം അവിടെ എന്റെ ഖൽബ് പോയിവരുന്ന നേരം ഞാൻ ആശ്വാസം കൊള്ളുന്നു. ഒരിക്കൽ ആ സവിതം ചേരുമെന്ന സമാധാനത്തിൽ കഴിയുന്നു...ﷺ*
*സ്നേഹമില്ലായ്മക്ക് ഇത്രയും നോവുന്നുവെങ്കിൽ സ്നേഹ എത്ര നൊന്ത് കാണും. സ്നേഹിതർ എത്ര വിരഹം പേറി കാണും.*
*കരവിരുതിൽ തെളിഞ്ഞ സ്നേഹ അകകോണിൽ നിറഞ്ഞെങ്കിൽ, ഒത്തിരി നേരം ഇത്തിരി സ്വപ്നങ്ങൾ സത്യമായിരുന്നു വെങ്കിൽ...*
*മദീനയും മദീനയിലെ രാജകുമാരനും ﷺനാളെ രക്ഷക്കായ്, ഇന്ന് സ്വാന്തനം നൽകിയിരുന്നു വെങ്കിൽ. തൂലിക തുമ്പിൽ അഭയം എന്റെ റൂഹിൽ ലോകനാഥൻ നൽകിയിരുന്നു വെങ്കിൽ...*
*മീമിൽ ലഹരി തീർത്ത സത്ത, മീമിൽ ഹരം തീർത്ത പ്രണയ സത്ത, മീമിൽ മൊഞ്ച് കോരി ഒഴിച്ച സത്ത,മീമിൽ തുടങ്ങിയ അനുഗ്രഹീതർ മുത്താണ്...ﷺ*
*മധു പൊഴിഞ്ഞ മണ്ണിലെ മധുര ലഹരിയായ്, മതിവരാത്ത സ്നേഹ ലോകമിൽ അലിഞ്ഞു ചേരുവാൻ, ഹിമകണങ്ങൾ പെയ്യുന്ന അനുഗ്രഹ രാവിലായ് കൊതി തീരാതെ പ്രണയം പാടി നടക്കുവാൻ കൊതി മൂത്ത് തളർന്നാ മണ്ണിൽ ഉറങ്ങുവാൻ നാഥൻ വിധി ഏകിയെങ്കിൽ... ഇരുലോക വിജയം പൂണ്ടു, ഖബറിന്റെ ഇരുട്ടും മായ്ച്ചു റങ്ങാമായിരുന്നു. ദിവ്യാനുരാഗ ഗീതികൾ സ്വർഗതേരിൽ എഴുതി ചേർക്കാമായിരുന്നു...*
*വ്യാമോഹങ്ങൾക്കൊണ്ടൊരു കൊട്ടാരം തന്നെ പണിത് തീർത്തിട്ടുണ്ട് ഞാൻ, ഖൽബറിയാത്ത നേരുകൾ കൊണ്ട് അകം നിറച്ച കൊട്ടാര ചുവരുകളും,*
*തകർന്നടിയാതെ എല്ലാം ഖൽബ് ഏറ്റെടുത്തു വെങ്കിൽ രാവും പകലും മദീനയും മദീനയിലെ സ്വർഗ്ഗ ലോകവും ഹോമിച്ചു കഴിഞ്ഞിരുന്നു വെങ്കിൽ...*
*നാഥാ അത്യാഗ്രഹം എന്ന ബോധം ഉള്ളു വല്ലാതെ നോവിക്കുന്നുണ്ട്, എങ്കിലും എവിടെയോ വേദനകൾ കൊണ്ട് വലിഞ്ഞു മുറുകുന്നു മുണ്ട് മോചനം നൽകണേ... ഈ മനപ്രയാസം മാറ്റാണെ... മദീനയുടെ മടിത്തട്ടിൽ മദീനയുടെ രാജകുമാരന്റെ ﷺസ്നേഹ മണ്ണിൽ അഭയം നൽകണേ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments