*✿═══════════════✿*
*മതിവരാത്തൊരു മധുരമാണാ മദ്ഹിന്...ﷺ*
*✿═══════════════✿*
*മനം നിറയെ മദീന നിറച്ച്. മഹിയിലങ്ങനെ മധുരം നുണഞ്ഞ്. മതിവരാത്ത മോഹം പറഞ്. മധുരവർണ കനവ് നെയ്ത്. മധുരലഹരിയിൽ ആഴ്ന്നിറങ്ങണം...*
*തിരുﷺ ചരിതമെന്നുള്ളിൽ നോവാണ്, അവിടമിലണയാൻ തേടലുമാണ്...*
*കണ്ണീരിൽ കുതിർന്ന വരിപ്പാണെ... കരൾ നീറി പുകഞ്ഞ പുതപ്പാണെ, കവിൾ തടങ്ങൾ നിറഞ്ഞഴകാണേ, തിരു ﷺസ്വലാത്തിൽ ദിനമെണ്ണലുമാണെ...*
*രക്ഷയാകണേ നബിയെ ﷺ... കാവലാകണേ നിധിയെ ﷺ...*
*എന് കൂരയിൽ നിലാവഴയാകണേ... കാമിലർ തങ്ങളോരെﷺഓർത്ത് കഴിയാണേ...*
*മിഴിനിറഞ്ഞ കുടൽ മാലയിലും, കരൾ തകർന്ന ഫാത്തിമാബി ഉമ്മയും رضي الله عنها രാവിലെന്റെ ഓർമ പുതുക്കും, വേദനകൾ നെഞ്ചം മറക്കും. മദീനത്തണയാൻ ഖൽബ് കൊതിക്കും.*
*കനിവരുളണേ യാ റസൂലല്ലാഹ് ﷺ, കഥനം തീർക്കണേ ഹബീബല്ലാഹ് ﷺ*
*മതിവരാത്തൊരു മധുരമാണാ മദ്ഹിന് ﷺ, മധുരമൂറും അഴക് വിടരും മൊഞ്ചില്...ﷺ*
*മഹിമയേറെ ചൊന്ന പോരിശ മണ്ണില്... "മദീന മദീന മദീന..."*
*കനവേറെ നിറയും നിത്യമെന്നില്...*
*പാമ്പിന് കടി വേദന സഹിച്ച ഉത്തമ സിദ്ധീഖോറുംرضي الله عنه,ഹബീബില്ലാത്ത ﷺമദീന കഴിയില്ലെന്നോതിയ ബിലാലോരുംرضي الله عنه. തിരു വേർപാടിൽ ആകെ തകർന്ന ഉമറവരുംرضي الله عنه, വാക്കുകൾ കൊണ്ട് കൊട്ടാരം പണിയും ഞാനും ഇനിയും നന്നാവാത്ത ഖൽബ് നോക്കി തകരുന്നു, മതിമറന്ന സ്നേഹം നുകരാൻ വെമ്പുന്നു മദീനയുടെ വിരിമാറിൽ മുത്തമിട്ട് കിടക്കാൻ കൊതിക്കുന്നു...*
*പാപിയെന്നിൽ അഭയമരുളണേ നബിയോരെ ﷺപാപം പൊറുത്തു തണലേകണേ അജബായുള്ളോരേ ﷺ*
*തിങ്കളിൽ ഉദിച്ച തങ്ക സിറാജോരെ ﷺ, തിങ്കളായ് തിളങ്ങിയ താരമേ...ﷺതെന്നൽ തഴുകി എന്നെ ഒന്ന് നോക്കണേ... പാരിജാത ചോട്ടിൽ മയക്കി ഖൈർ നൽകണേ...*
*വ്യാമോഹം ഉള്ളു തകർത്തു പോയി നാഥാ...الله ﷻ, നിന്റെ കനിവ് മാത്രമാണ് പ്രതീക്ഷ...الله ﷻ, കൈവെടിയരുത് പാവം പാപിയെ... പാപം ശിരസ് താഴ്ത്തിയതാ കോനെ الله ﷻനേർമാർഗം എന്നിൽ വഴികാട്ടണേ... നേരായ് മദീനത്തെന്നെ ചേർക്കണേ... ഔദാര്യം നിന്റെ രക്ഷ എന്നിൽ കനിവാകണേ...الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments