Skip to main content

*"മദീന ലഹരിയിൽ അലിയണം മാദിഹിന് നിറ മറിയണം മാധുര്യം നുകർന്ന പ്രണയം മദീന മണ്ണിൽ ഒടുങ്ങണം..."*

പ്രണയം വാക്കുകൾക്ക് മീതെ വട്ട മിട്ടു പറക്കുകയാണ്
വിരഹം മനസ്സിന്റെ താളങ്ങളെ വേദനിപ്പിക്കുകയാണ്
*"അതെ മദീനയിലെ സുൽത്താൻ...ഹൃദയത്തിലെ സുൽത്താൻ ലോകത്തിലെ സുൽത്താൻ..."*   ❤💔

അൽ -അമീൻ താൻ പോരിശ ഒരു നാളും തീരില്ല ആ പരിമളം ഉലകമാകെ വിതറുന്ന മദുഹോലികൾ ഇശ്ഖേന്ന മധുര പാനിയം നിറച്ചു മാദിഹീങ്ങൾ മാറ്റൂ തീർക്കും

*അതെ... ഇതൊരു മൊഞ്ചുള്ള ലോകം തന്നെ -പ്രണയം ഹൃദയം കീഴടക്കിയ അർത്ഥമുള്ള ലോകം...ഹബീബിന്റെ ലോകം* 💘💝

ഈ പ്രേമ ഭാജനം മറ്റേല്ലാ ആശകളെയും ആഗ്രഹങ്ങളെയും മറച്ചു കളഞ്ഞിരിക്കുന്നു

*ഇപ്പോൾ ഖൽബ് നിറച്ചും മദീനയാണ്...ചുണ്ടിന്റെ മന്ത്രം സ്വലാത്താ  ഹൃദയത്തിന്റെ ഇശലുകളെല്ലാം ഹബീബിന്റെ മദുഹോലികളാ...*  💘💝
പ്രണയിച്ചു പ്രണയിച്ചു അങ്ങനെ ഒരു പ്രണയ വിസ്മയം തീർക്കണം
*"മദീന"*
അതെ *മദീന* ലഹരിയാവണം ആ നാമം കേൾക്കുബോൾ ഹൃദയം പിട പിടക്കണം ആനന്ദം കൊണ്ട് ആവേശ പുളകിതമായ രാവുകൾ എന്റെ ഹബീബ് തങ്ങൾ കിനാവിൽ ഒരു ദർശനം തരണം...

*ആ തിങ്കൾ ഉദിത്ത കിനാവ് അങ്ങനെ പുലരാതിരിക്കണം... ഹാ -എന്തൊരു ആനന്ദം  പ്രകാശങ്ങളിലെ പ്രകാശം എന്റെ മോഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങൾ*
❤💘

മദീന വെറും ആഗ്രഹമല്ല എന്റെ വെറും ആവേശമല്ല മറിച്ചു ദാഹമാണ് എന്റെ ഹൃദയത്തിന്റെ ദാഹം

*മോഹം അലകടലായി ഒഴുകിയ ഈ ഹൃദയത്തിന്റെ പ്രണയ വിലാപം...*  💖💔
ഇതൊരു വല്ലാത്ത ലോകം തന്നെയാണ്.
ഈ പ്രണയം അറിഞ്ഞു തുടങ്ങിയാൽ പിന്നെ *സത്യം*  ഈ ദുനിയാവിന്റെ മോഹങ്ങളോട് തന്നെ വെറുപായിരിക്കും  കണ്ണിലും ഖൽബിലും നിറച്ചും മദീനയായിരിക്കും

*എന്റെ ഹബീബ് സ്നേഹിച്ച മദീന എന്റെ ഹബീബിനെ സ്നേഹിച്ച മദീന...*  💔💓

എല്ലാ ആഗ്രഹങ്ങളും വിട്ടേറിഞ്ഞു ദൂരം സാരമാക്കാതെ മദീന ലക്ഷ്യം വെച്ചു നടക്കണം 
കാലുകൾക്ക് ബലം നൽകി ഹൃദയത്തിനു പ്രകഭനമേകി ചുണ്ടിൽ മധുരിതമായൊരു സ്വലാത്തിനു ശീലുകൾ കിനിയിച്ചു ശര വേഗം നടക്കണം

*എന്തോ -എന്റെ ചിന്തയിൽ മദീന ഇവിടെ അടുത്ത് ഉള്ളത് പോലെയാണ്... പക്ഷെ -?? എന്റെ പ്രയാസങ്ങൾ മദീനയെ എന്നിൽ നിന്നും തട്ടി മാറ്റുന്നു എന്റെ കാലുകൾ മുടന്തൻ സ്വഭാവം കാണിക്കുന്നു ഹൃദയം വ്യഥ ചൊല്ലി മൂകമായിരിക്കുന്നു*
😰😰😰
എന്നാണീ പ്രയാസങ്ങൾക്ക് അറുതി വരുക എനിക്കെന്റെ ഹബീബിന്റെ മദീനയിലേക്ക് പോവാൻ തിടുക്കമായിരിക്കുന്നു
ഉറക്കിലും ഉണർവിലും മദീനയാണ്...
ലക്ഷ്യം മദീനയായിരുന്നിട്ടും എന്റെ പ്രയാസങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുകയാണ്

*ഹോ-എന്റെ പ്രയാസങ്ങളെ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ....*

ഇതെന്റെ മായാത്ത മറയാത്ത ഒരു മണ്ണിലും അലിഞ്ഞു ചേരാത്ത പ്രണയമാണ്  അതെന്റെ *മൊഞ്ചുള്ള തങ്ങൾ നോക്കിയും ഇരിപ്പുണ്ട്...*

എന്റെ പ്രയാസങ്ങൾക്ക് ശമനം തന്ന ഹബീബ് എന്റെ ഹൃദയത്തിനു കരുത്തു തന്ന നസ്വീബ്

*നിർത്തിക്കോ  കേട്ടോ നീ വട്ട പൂജ്യമാണ്  നിനക്ക് ഒരിക്കലും ഒന്നാവാൻ കഴിയില്ല*

എന്റെ വ്യഥകൾ തീർത്തോരു നേരം മദീന എനിക്ക് കുളിരേകുബോൾ നീ മുന്പേല്ലാം തോറ്റത്തിലും ഭൂരിപക്ഷത്തിൽ വീണ്ടും  തോൽക്കും

*നിനക്ക് നാണം ആവുന്നില്ലെ ആ ഹബീബിന്റെ പേരകുട്ടിയെ പരിഹസിക്കാൻ  എന്തായാലും ഇനി വേണ്ട കേട്ടോ നിർത്തിക്കോ  നിന്റെ പരിഹാസത്തിനു ഞാൻ ഒരു വിലയും കല്പിക്കില്ല കാരണം എന്റെ ഹബീബ് *"റഹ്മത്തുൽ ലിൽ ആലമീൻ* ആണ്

എന്റെ കണ്ണിനും ഖൽബിനും കുളിരും നാവിനുo  ചുണ്ടിനും രക്ഷയുമാണ്

*വ്യാമോഹം വ്യാമോഹം ഈ ഉള്ളോളുടെ തടയിടാൻ കഴിയാത്ത അത്യാഗ്രഹം*
എന്നെ അറിയുന്ന എന്നെ പടച്ച അല്ലാഹ്...നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം....
*അമലോ അറിവോ ഇല്ലാത്ത ഈ പാപിയായ അടിമ നിന്നോട് ലജ്ജയില്ലാതെ ചോദിക്കുകയാണ് റബ്ബേ... എന്റെ മോഹങ്ങൾ ഒക്കെയും മദീനയും മദീനയിലെ സുൽത്താനുമാണ്....*

യാ അല്ലാഹ് ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്
*ആ ബഖീഇന്റെ ഓരാത്ത് ന്റെ ഹബീബിനെ പ്രണയിച്ചു കിടക്കാൻ ആവതാക്കല്ലാഹ്...*
😰😰😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
➖➖➖➖➖➖➖
Binth sayyid hashim atakoya al-bahassan
*mihraskoduvally123.blogspot.com*
➖➖➖➖➖➖➖➖
*===================*

Comments

Unknown said…
Masha Allah.....iniyum ezhuthan thoufeeque cheyyatte aameen
Unknown said…
Habeebathi...ഹൃദയസ്പർശനീയം💞💞مشاء الله بارك الله😘

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...