*"മദീന ലഹരിയിൽ അലിയണം മാദിഹിന് നിറ മറിയണം മാധുര്യം നുകർന്ന പ്രണയം മദീന മണ്ണിൽ ഒടുങ്ങണം..."*
പ്രണയം വാക്കുകൾക്ക് മീതെ വട്ട മിട്ടു പറക്കുകയാണ്
വിരഹം മനസ്സിന്റെ താളങ്ങളെ വേദനിപ്പിക്കുകയാണ്
*"അതെ മദീനയിലെ സുൽത്താൻ...ഹൃദയത്തിലെ സുൽത്താൻ ലോകത്തിലെ സുൽത്താൻ..."* ❤💔
അൽ -അമീൻ താൻ പോരിശ ഒരു നാളും തീരില്ല ആ പരിമളം ഉലകമാകെ വിതറുന്ന മദുഹോലികൾ ഇശ്ഖേന്ന മധുര പാനിയം നിറച്ചു മാദിഹീങ്ങൾ മാറ്റൂ തീർക്കും
*അതെ... ഇതൊരു മൊഞ്ചുള്ള ലോകം തന്നെ -പ്രണയം ഹൃദയം കീഴടക്കിയ അർത്ഥമുള്ള ലോകം...ഹബീബിന്റെ ലോകം* 💘💝
ഈ പ്രേമ ഭാജനം മറ്റേല്ലാ ആശകളെയും ആഗ്രഹങ്ങളെയും മറച്ചു കളഞ്ഞിരിക്കുന്നു
*ഇപ്പോൾ ഖൽബ് നിറച്ചും മദീനയാണ്...ചുണ്ടിന്റെ മന്ത്രം സ്വലാത്താ ഹൃദയത്തിന്റെ ഇശലുകളെല്ലാം ഹബീബിന്റെ മദുഹോലികളാ...* 💘💝
പ്രണയിച്ചു പ്രണയിച്ചു അങ്ങനെ ഒരു പ്രണയ വിസ്മയം തീർക്കണം
*"മദീന"*
അതെ *മദീന* ലഹരിയാവണം ആ നാമം കേൾക്കുബോൾ ഹൃദയം പിട പിടക്കണം ആനന്ദം കൊണ്ട് ആവേശ പുളകിതമായ രാവുകൾ എന്റെ ഹബീബ് തങ്ങൾ കിനാവിൽ ഒരു ദർശനം തരണം...
*ആ തിങ്കൾ ഉദിത്ത കിനാവ് അങ്ങനെ പുലരാതിരിക്കണം... ഹാ -എന്തൊരു ആനന്ദം പ്രകാശങ്ങളിലെ പ്രകാശം എന്റെ മോഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങൾ*
❤💘
മദീന വെറും ആഗ്രഹമല്ല എന്റെ വെറും ആവേശമല്ല മറിച്ചു ദാഹമാണ് എന്റെ ഹൃദയത്തിന്റെ ദാഹം
*മോഹം അലകടലായി ഒഴുകിയ ഈ ഹൃദയത്തിന്റെ പ്രണയ വിലാപം...* 💖💔
ഇതൊരു വല്ലാത്ത ലോകം തന്നെയാണ്.
ഈ പ്രണയം അറിഞ്ഞു തുടങ്ങിയാൽ പിന്നെ *സത്യം* ഈ ദുനിയാവിന്റെ മോഹങ്ങളോട് തന്നെ വെറുപായിരിക്കും കണ്ണിലും ഖൽബിലും നിറച്ചും മദീനയായിരിക്കും
*എന്റെ ഹബീബ് സ്നേഹിച്ച മദീന എന്റെ ഹബീബിനെ സ്നേഹിച്ച മദീന...* 💔💓
എല്ലാ ആഗ്രഹങ്ങളും വിട്ടേറിഞ്ഞു ദൂരം സാരമാക്കാതെ മദീന ലക്ഷ്യം വെച്ചു നടക്കണം
കാലുകൾക്ക് ബലം നൽകി ഹൃദയത്തിനു പ്രകഭനമേകി ചുണ്ടിൽ മധുരിതമായൊരു സ്വലാത്തിനു ശീലുകൾ കിനിയിച്ചു ശര വേഗം നടക്കണം
*എന്തോ -എന്റെ ചിന്തയിൽ മദീന ഇവിടെ അടുത്ത് ഉള്ളത് പോലെയാണ്... പക്ഷെ -?? എന്റെ പ്രയാസങ്ങൾ മദീനയെ എന്നിൽ നിന്നും തട്ടി മാറ്റുന്നു എന്റെ കാലുകൾ മുടന്തൻ സ്വഭാവം കാണിക്കുന്നു ഹൃദയം വ്യഥ ചൊല്ലി മൂകമായിരിക്കുന്നു*
😰😰😰
എന്നാണീ പ്രയാസങ്ങൾക്ക് അറുതി വരുക എനിക്കെന്റെ ഹബീബിന്റെ മദീനയിലേക്ക് പോവാൻ തിടുക്കമായിരിക്കുന്നു
ഉറക്കിലും ഉണർവിലും മദീനയാണ്...
ലക്ഷ്യം മദീനയായിരുന്നിട്ടും എന്റെ പ്രയാസങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുകയാണ്
*ഹോ-എന്റെ പ്രയാസങ്ങളെ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ....*
ഇതെന്റെ മായാത്ത മറയാത്ത ഒരു മണ്ണിലും അലിഞ്ഞു ചേരാത്ത പ്രണയമാണ് അതെന്റെ *മൊഞ്ചുള്ള തങ്ങൾ നോക്കിയും ഇരിപ്പുണ്ട്...*
എന്റെ പ്രയാസങ്ങൾക്ക് ശമനം തന്ന ഹബീബ് എന്റെ ഹൃദയത്തിനു കരുത്തു തന്ന നസ്വീബ്
*നിർത്തിക്കോ കേട്ടോ നീ വട്ട പൂജ്യമാണ് നിനക്ക് ഒരിക്കലും ഒന്നാവാൻ കഴിയില്ല*
എന്റെ വ്യഥകൾ തീർത്തോരു നേരം മദീന എനിക്ക് കുളിരേകുബോൾ നീ മുന്പേല്ലാം തോറ്റത്തിലും ഭൂരിപക്ഷത്തിൽ വീണ്ടും തോൽക്കും
*നിനക്ക് നാണം ആവുന്നില്ലെ ആ ഹബീബിന്റെ പേരകുട്ടിയെ പരിഹസിക്കാൻ എന്തായാലും ഇനി വേണ്ട കേട്ടോ നിർത്തിക്കോ നിന്റെ പരിഹാസത്തിനു ഞാൻ ഒരു വിലയും കല്പിക്കില്ല കാരണം എന്റെ ഹബീബ് *"റഹ്മത്തുൽ ലിൽ ആലമീൻ* ആണ്
എന്റെ കണ്ണിനും ഖൽബിനും കുളിരും നാവിനുo ചുണ്ടിനും രക്ഷയുമാണ്
*വ്യാമോഹം വ്യാമോഹം ഈ ഉള്ളോളുടെ തടയിടാൻ കഴിയാത്ത അത്യാഗ്രഹം*
എന്നെ അറിയുന്ന എന്നെ പടച്ച അല്ലാഹ്...നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം....
*അമലോ അറിവോ ഇല്ലാത്ത ഈ പാപിയായ അടിമ നിന്നോട് ലജ്ജയില്ലാതെ ചോദിക്കുകയാണ് റബ്ബേ... എന്റെ മോഹങ്ങൾ ഒക്കെയും മദീനയും മദീനയിലെ സുൽത്താനുമാണ്....*
യാ അല്ലാഹ് ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്
*ആ ബഖീഇന്റെ ഓരാത്ത് ന്റെ ഹബീബിനെ പ്രണയിച്ചു കിടക്കാൻ ആവതാക്കല്ലാഹ്...*
😰😰😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
➖➖➖➖➖➖➖
Binth sayyid hashim atakoya al-bahassan
*mihraskoduvally123.blogspot.com*
➖➖➖➖➖➖➖➖
*===================*
Comments