Skip to main content

മുത്തൂട്ടിന്റെ മാനുക്ക ♥️ പാർട്ട്‌ :1

***************************
"  മുത്തൂട്ടിയെ....
മുത്തൂട്ടിയെ...
ഈ പെണ്ണ് ഇത് എവിടെയാ
എത്ര പറഞ്ഞാലും കേൾക്കില്ല,  എനിക്ക് രാവിലത്തെ മരുന്ന് തരാൻ അവൾ എന്നും മറക്കും  ഓടി നടന്നു എല്ലാ പണിയും ചെയ്യുന്ന തിരക്കിലാ  അവൾ. 

  നിങ്ങളൊക്കെ വിചാരിക്കും അല്ലെ ഇവൾ എന്താ ഈ പറയുന്നത് എന്ന്,    🙂 ന്റെ മോളെ മുത്തൂട്ടി  പാവം  , ചെറു പ്രായത്തിലെ ഒരു വീട്ടമ്മയെ പോലെ വേഷം കെട്ടേണ്ടി വന്ന പാവം മോൾ,  എല്ലാ പണിയും കഴിഞ്ഞിട്ട് വേണം അവൾക് സ്കൂളിൽ പോവാൻ  അതാ   ! ചില ദിവസം ഇങ്ങനെയാ ഞാൻ കുറെ വിളിച്ചു  കൂകണം  തിരക്കിനിടയിൽ എന്റെ മരുന്നുകൾ അവൾ മറക്കും എനിക്കാണേൽ മരുന്ന് കുടിച്ചില്ലേൽ ഒരു പേടിയാ   കുറെ മരുന്നുകുടിച്ചാൽ ഒരു പക്ഷെ ഞാൻ എഴുനേറ്റ് നടന്നാലോ   ?   ആ പഴയ മുത്തൂട്ടിന്റെ ഉമ്മ ആയാലോ  എനിക്ക് അവളെ തലോടാനും സ്നേഹിക്കാനും സ്കൂളിൽ പറഞ്ഞയക്കാനും ഒക്കെ കഴിഞ്ഞാലോ ? 😪 പ്രധീക്ഷകൾ അല്ലെ നമ്മെ ഓരോരുത്തരെയും ജീവിക്കാൻ പ്രയരിപിക്കുന്നത്  
  " എന്താ ഉമ്മ
  " ഹാ  ഞാൻ വിചാരിച്ചു  ഉമ്മാക്ക് മരുന്ന് തരാൻ മറന്ന് എന്റെ മോൾ സ്കൂളിൽ പോയി എന്ന്
" ന്റെ ഉമ്മാനെ ഞാൻ അങ്ങനെ മറക്കോ,  ഞാൻ  കുളിക്കുകയായിരുന്നു
" ഉം
  നിറഞ്ഞ കണ്ണുകളോടെ അവൾ ഇന്നും എനിക്ക് മരുന്ന് തന്നു,  എന്റെ കാലുകളെ തഴുകി എനിക്ക് ഭക്ഷണം തന്നു,  ചായ കുടിപ്പിച്ചു .
" ഉമ്മ, ഞാൻ പോവാട്ടോ,  ഭക്ഷണം മറക്കാതെ കഴിക്കണം ,  ഞാൻ ഇല്ല എന്ന് കരുതി വിഷമിച്ചു ഇരിക്കരുത്,  ഉമ്മ വിഷമിക്കുന്നത് കണ്ടാൽ പിന്നെ ഈ മോൾ പോവില്ല ഉമ്മാക്ക് കൂട്ടിരിക്കും
" ഇല്ല മോളെ, ഞാൻ കഴിക്കും ന്റെ മോൾ ബേജാറാവാതെ പോയി വരി
അവൾ ഒരു പുഞ്ചിരി നൽകി നടന്നകന്നു 

എത്ര പെട്ടന്നാ എന്റെ മോൾ വളർന്നു വലുതായത് ,  അന്ന് അവൾക്ക് പത്തു വയസായിരുന്നു , 
സന്തോഷത്തോടെ ഞാൻ അവളെ മാറ്റി ഒരുക്കി സ്കൂളിലേക്ക് അയച്ചതാ 
പിന്നെ ന്റെ മോൾ വരുമ്പോൾ കാണുന്നത് അവളുടെ മാനുക്ക ന്റെ മൂത്ത മകൻ ഇരുന്നു കരയുന്നതാ
  "  മാനുക്ക, 
  അവനു അവളെ നോക്കാൻ പോലും കഴിയുന്നില്ല  ,  കുഞ്ഞു പെങ്ങളെ കെട്ടിപിടിച്ചു കരഞ്ഞു  അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് നടന്നു  നഗര മധ്യത്തിൽ വീടായത് കൊണ്ടു ഹോസ്പിറ്റലിലേക്ക് അതികം നടക്കേണ്ടി വന്നില്ല,  
അപ്പോഴും  എന്താ സംഭവിച്ചത് എന്ന് അറിയാതെ  അവൾ ഇക്കാക്കയുടെ കയ്യിൽ പിടിച്ചു ഹോസ്പിറ്റലിൽ എത്തി,  അപ്പോഴും ഉമ്മ എവിടെ  എന്നാ ചോദ്യങ്ങൾ  മറുപടി ഇല്ലാത്ത ആവർത്തനമായി അവർക്കിടയിൽ സഞ്ചരിച്ചു
           
                തുടരും
       ✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com

Comments

Unknown said…
Puthiyadhaano idh

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...