***************************
" മുത്തൂട്ടിയെ....
മുത്തൂട്ടിയെ...
ഈ പെണ്ണ് ഇത് എവിടെയാ
എത്ര പറഞ്ഞാലും കേൾക്കില്ല, എനിക്ക് രാവിലത്തെ മരുന്ന് തരാൻ അവൾ എന്നും മറക്കും ഓടി നടന്നു എല്ലാ പണിയും ചെയ്യുന്ന തിരക്കിലാ അവൾ.
നിങ്ങളൊക്കെ വിചാരിക്കും അല്ലെ ഇവൾ എന്താ ഈ പറയുന്നത് എന്ന്, 🙂 ന്റെ മോളെ മുത്തൂട്ടി പാവം , ചെറു പ്രായത്തിലെ ഒരു വീട്ടമ്മയെ പോലെ വേഷം കെട്ടേണ്ടി വന്ന പാവം മോൾ, എല്ലാ പണിയും കഴിഞ്ഞിട്ട് വേണം അവൾക് സ്കൂളിൽ പോവാൻ അതാ ! ചില ദിവസം ഇങ്ങനെയാ ഞാൻ കുറെ വിളിച്ചു കൂകണം തിരക്കിനിടയിൽ എന്റെ മരുന്നുകൾ അവൾ മറക്കും എനിക്കാണേൽ മരുന്ന് കുടിച്ചില്ലേൽ ഒരു പേടിയാ കുറെ മരുന്നുകുടിച്ചാൽ ഒരു പക്ഷെ ഞാൻ എഴുനേറ്റ് നടന്നാലോ ? ആ പഴയ മുത്തൂട്ടിന്റെ ഉമ്മ ആയാലോ എനിക്ക് അവളെ തലോടാനും സ്നേഹിക്കാനും സ്കൂളിൽ പറഞ്ഞയക്കാനും ഒക്കെ കഴിഞ്ഞാലോ ? 😪 പ്രധീക്ഷകൾ അല്ലെ നമ്മെ ഓരോരുത്തരെയും ജീവിക്കാൻ പ്രയരിപിക്കുന്നത്
" എന്താ ഉമ്മ
" ഹാ ഞാൻ വിചാരിച്ചു ഉമ്മാക്ക് മരുന്ന് തരാൻ മറന്ന് എന്റെ മോൾ സ്കൂളിൽ പോയി എന്ന്
" ന്റെ ഉമ്മാനെ ഞാൻ അങ്ങനെ മറക്കോ, ഞാൻ കുളിക്കുകയായിരുന്നു
" ഉം
നിറഞ്ഞ കണ്ണുകളോടെ അവൾ ഇന്നും എനിക്ക് മരുന്ന് തന്നു, എന്റെ കാലുകളെ തഴുകി എനിക്ക് ഭക്ഷണം തന്നു, ചായ കുടിപ്പിച്ചു .
" ഉമ്മ, ഞാൻ പോവാട്ടോ, ഭക്ഷണം മറക്കാതെ കഴിക്കണം , ഞാൻ ഇല്ല എന്ന് കരുതി വിഷമിച്ചു ഇരിക്കരുത്, ഉമ്മ വിഷമിക്കുന്നത് കണ്ടാൽ പിന്നെ ഈ മോൾ പോവില്ല ഉമ്മാക്ക് കൂട്ടിരിക്കും
" ഇല്ല മോളെ, ഞാൻ കഴിക്കും ന്റെ മോൾ ബേജാറാവാതെ പോയി വരി
അവൾ ഒരു പുഞ്ചിരി നൽകി നടന്നകന്നു
എത്ര പെട്ടന്നാ എന്റെ മോൾ വളർന്നു വലുതായത് , അന്ന് അവൾക്ക് പത്തു വയസായിരുന്നു ,
സന്തോഷത്തോടെ ഞാൻ അവളെ മാറ്റി ഒരുക്കി സ്കൂളിലേക്ക് അയച്ചതാ
പിന്നെ ന്റെ മോൾ വരുമ്പോൾ കാണുന്നത് അവളുടെ മാനുക്ക ന്റെ മൂത്ത മകൻ ഇരുന്നു കരയുന്നതാ
" മാനുക്ക,
അവനു അവളെ നോക്കാൻ പോലും കഴിയുന്നില്ല , കുഞ്ഞു പെങ്ങളെ കെട്ടിപിടിച്ചു കരഞ്ഞു അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് നടന്നു നഗര മധ്യത്തിൽ വീടായത് കൊണ്ടു ഹോസ്പിറ്റലിലേക്ക് അതികം നടക്കേണ്ടി വന്നില്ല,
അപ്പോഴും എന്താ സംഭവിച്ചത് എന്ന് അറിയാതെ അവൾ ഇക്കാക്കയുടെ കയ്യിൽ പിടിച്ചു ഹോസ്പിറ്റലിൽ എത്തി, അപ്പോഴും ഉമ്മ എവിടെ എന്നാ ചോദ്യങ്ങൾ മറുപടി ഇല്ലാത്ത ആവർത്തനമായി അവർക്കിടയിൽ സഞ്ചരിച്ചു
തുടരും
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments