Skip to main content

THE UNKNOWN NIGHT

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:ഒന്ന്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

പെട്ടെന്നെന്റെ കാതിൽ പതിഞ്ഞ ഗർജ്ജനശബ്ദം എന്നിലെ ബോധത്തിനും ചിന്തകൾക്കും അന്ത്യം കുറിച്ചു. അടുത്ത നിമിഷം എല്ലാം ഇരുട്ടിലാഴ്ന്നു.


---

കണ്ണുകൾ പതിയെ തുറന്നപ്പോൾ വെളുത്ത ലൈറ്റുകളുടെ മങ്ങലായിരുന്നു ആദ്യം കാണാനായത്. തല മുഴുവൻ ഭാരം പോലെ വേദനിച്ചു. കുറച്ച് നിമിഷങ്ങൾ എടുത്താണ് എനിക്ക് ചുറ്റും കൂടി നിൽക്കുന്ന നേഴ്‌സിനെയും ആരെന്ന് അറിയാത്ത ഒരാളെയും ഞാൻ വ്യക്തമായി കണ്ടത്.

എനിക്കെന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അവസാനമായി ഓർമ്മയുള്ളത് ഒരു അർജന്റ് കോൾ വന്നതും, ഞാൻ വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചതുമാണ്.

“Dr. നാൻസി… നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ? ഓ ഗോഡ്…!”

പുതുതായി ജോയിൻ ചെയ്ത ആ നേഴ്‌സ് ആശ്വാസത്തോടെ പറഞ്ഞു. ഞാൻ പതിയെ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ഉടൻ തന്നെ അവൾ ചാർജിലുള്ള ഡോക്ടറെ വിളിക്കാൻ പുറത്തേക്ക് ഓടി.

മുറിയിൽ കുറച്ച് നിശ്ശബ്ദത പടർന്നു.

“നിങ്ങൾ…?”

എന്നെ തന്നെ നോക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനെ ഞാൻ മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു.

അയാൾ ഒന്ന് മടിച്ച ശേഷം പതിയെ സംസാരിച്ചു.

“ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു. റോഡിന്റെ സൈഡിൽ പുക ഉയരുന്നത് കണ്ടപ്പോഴാണ് വണ്ടി നിർത്തിയത്. ഫുട്ട്പാത്തിലേക്ക് ചെരിഞ്ഞുകിടന്ന കാർ കണ്ടപ്പോൾ എന്തോ സംശയം തോന്നി അടുത്ത് ചെന്നു നോക്കി… അപ്പോഴാണ് ചോരയിൽ കുളിച്ച് ബോധമില്ലാതെ കിടക്കുന്ന നിങ്ങളെ കണ്ടത്.”

അയാളുടെ ശബ്ദം പതിയെ വിറച്ചു.

“ഞാൻ ഉടൻ ആംബുലൻസ് വിളിച്ചു. പിന്നെ… കണ്ണ് മുന്നിൽ കണ്ടിട്ടും അങ്ങനെ വിട്ട് പോകാൻ തോന്നിയില്ല. അതുകൊണ്ടാണ് ഇവിടെ വരെ വന്നത്.”

എന്ത് പറയണമെന്നറിയാതെ ഞാൻ അയാളെ നോക്കി. കണ്ണുകൾ അറിയാതെ നിറഞ്ഞു. പരിചയമില്ലാത്ത ഒരാൾ… പക്ഷേ ആ നിമിഷത്തിൽ എന്റെ ജീവനായി മാറിയ മനുഷ്യൻ.

“Thank you…”
വളരെ പ്രയാസപ്പെട്ടാണ് ആ വാക്കുകൾ ഞാൻ പറഞ്ഞത്.

അയാൾ ചെറിയൊരു പുഞ്ചിരി മാത്രം നൽകി.

“ഞാൻ ചെയ്തത് ആരും ചെയ്യുന്നതുതന്നെയായിരുന്നു.”

അവന്റെ ആ ലളിതമായ മറുപടി എന്റെ ഉള്ളിൽ എന്തോ സ്പർശിച്ചു.

അപ്പോഴേക്കും ഞാൻ ബോധം വീണ്ടെടുത്ത കാര്യം അറിഞ്ഞ് രണ്ട് പോലീസ് ഓഫീസർമാർ മുറിയിലേക്ക് വന്നു.

“മാഡം, സംഭവിച്ചതിനെക്കുറിച്ച് എന്തെങ്കിലും ഓർമ്മയുണ്ടോ?”

ഞാൻ കണ്ണുകൾ ഒന്ന് അടച്ചു ഓർമ്മകൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചു.

“എനിക്ക് നേരെ ഒരു ട്രക്ക് വന്നിരുന്നു… അതിന്റെ ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചം കണ്ണിൽ തട്ടി… ഞാൻ ബ്രേക്ക് അമർത്തി… പിന്നെ…”
ഞാൻ തല ചെറുതായി കുലുക്കി.
“അതിന് ശേഷം ഒന്നും ഓർമ്മയില്ല.”

“ട്രക്കിന്റെ നമ്പർ എന്തെങ്കിലും…?”

“ഇല്ല… ഞാൻ കണ്ടില്ല.”

പോലീസ് കുറച്ച് കുറിപ്പുകൾ എഴുതി പുറത്തേക്ക് പോയി.

അപ്പോഴേക്കും മുറിയിലേക്ക് ഡോക്ടർ എറിക് എബ്രഹാം എത്തി. എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസം തെളിഞ്ഞു.

“Finally… നമ്മുടെ stubborn doctor കണ്ണ് തുറന്നല്ലോ,” അദ്ദേഹം ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.

“ഡോക്ടർ…” എന്റെ ശബ്ദം ഭയത്തോടെ വിറച്ചു. “എന്നെ അർജന്റായി വിളിപ്പിച്ച പേഷ്യന്റ്…?”

എറിക് ഒരു നിമിഷം എന്നെ നോക്കി നിന്നു. പിന്നെ ചെറുതായി പുഞ്ചിരിച്ചു.

“അവർ safe ആണ്, Nancy. Surgery സമയത്ത് തന്നെ complete ചെയ്തു. ഇപ്പോൾ observation ൽ ആണ്.”

ആ വാക്കുകൾ കേട്ട നിമിഷം എന്റെ നെഞ്ചിൽ കെട്ടിക്കിടന്ന ഭാരം ഒറ്റ നിമിഷം അഴിഞ്ഞുപോയി. ഞാൻ കണ്ണുകൾ അടച്ച് ദീർഘമായി ശ്വസിച്ചു.

“Thank God…”

എറിക് അടുത്തേക്ക് വന്ന് ഫയൽ അടച്ചു.

“പക്ഷേ ഇനി നീയാണ് patient. രണ്ട് ദിവസമെങ്കിലും complete rest. That’s not a request… it’s an order.”

ഞാൻ ചെറുതായി ചിരിച്ചു. പക്ഷേ ശരീരത്തിലെ വേദന വീണ്ടും ഓർമ്മിപ്പിച്ചു ഞാൻ എത്ര വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന്.

ജനലിന് പുറത്തേക്ക് നോക്കിയപ്പോൾ മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

ഒരു നിമിഷം മതി… ജീവിതം മുഴുവൻ മാറാൻ.

പക്ഷേ ചിലപ്പോൾ, നമ്മളെ രക്ഷിക്കാൻ ദൈവം അയക്കുന്നത് പരിചയമില്ലാത്ത ചില മനുഷ്യരെയാണ്.


---

രണ്ട് ദിവസം കഴിഞ്ഞാണ് എന്നെ റൂമിലേക്ക് മാറ്റിയത്. ശരീരത്തിലെ മുറിവുകൾക്ക് മരുന്ന് കിട്ടിയെങ്കിലും മനസ്സിലെ ഭയം ഇനിയും മാറിയിരുന്നില്ല. രാത്രിയാകുമ്പോൾ കണ്ണുകൾ അടയ്ക്കാൻ പോലും പേടി തോന്നും. ആ ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചവും ബ്രേക്കിന്റെ കുത്തിയൊച്ചയും വീണ്ടും വീണ്ടും മനസ്സിൽ തെളിയും.

അന്ന് വൈകുന്നേരം റൂമിന്റെ വാതിൽ പതിയെ തുറന്നു.

ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അതേ ചെറുപ്പക്കാരനായിരുന്നു.

“അഹ്… നിങ്ങൾ?” ഞാൻ അതിശയത്തോടെ ചോദിച്ചു.

അയാൾ കൈയിലെ ചെറിയ പുഷ്പഗുച്ഛം മേശപ്പുറത്ത് വെച്ചു.

“ഡിസ്റ്റർബ് ചെയ്തോ?”

“ഇല്ല…” ഞാൻ ചെറുതായി ചിരിച്ചു. “വരൂ.”

അയാൾ ചെയറിൽ ഇരുന്നെങ്കിലും എന്തോ അസ്വസ്ഥത അവന്റെ മുഖത്ത് കാണാമായിരുന്നു.

“Actually… discharge ആയി പോയോ എന്ന് നോക്കാനായിരുന്നു വന്നത്.”

“ഇത്രയും busy ആയിരിക്കുമ്പോഴും?”

“അറിയില്ല… എന്തോ ഒരു ഉത്തരവാദിത്വം പോലെ തോന്നി.”

അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഹൃദയം വിചിത്രമായി മിടിച്ചു.

“നിങ്ങളുടെ പേര് പോലും എനിക്ക് അറിയില്ല,” ഞാൻ ചോദിച്ചു.

“ആദിത്യ.”

“Nice name.”

“നാൻസി അതിലും nice ആണ്,” അവൻ ചെറുതായി ചിരിച്ചു.

ആ നിമിഷം ആദ്യമായാണ് അപകടത്തിന് ശേഷം ഞാൻ മനസ്സ് തുറന്ന് ചിരിച്ചത്.

പുറത്ത് മഴ ശാന്തമായി പെയ്തുകൊണ്ടിരുന്നു. മുറിയിലാകട്ടെ ഒരു പുതിയ നിശ്ശബ്ദത പിറന്നിരുന്നു — അസ്വസ്ഥമല്ലാത്ത, മറിച്ച് ഹൃദയത്തെ സമാധാനപ്പെടുത്തുന്ന ഒരു നിശ്ശബ്ദത.

ചില കൂടിക്കാഴ്ചകൾ അപ്രതീക്ഷിതമാണ്.

പക്ഷേ ചില അപ്രതീക്ഷിതങ്ങൾ… ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിക്കും.

       *തുടരും*
       *✍🏻mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:രണ്ട്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

പതിവുപോലെ ഡോക്ടർ എറിക് വന്നു. കുറച്ച് ഉപദേശവും കുറച്ച് കളിയാക്കലുമായി അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“എടാ… അവന്റെ വല്ല വിവരവും ഉണ്ടോ? ഇത്രയും നാളായി ഇങ്ങനെ തന്നെയല്ലേ… ഇനി എന്താ നിന്റെ തീരുമാനം?”

അവന്റെ ചിരിയോടൊപ്പം നിന്നിരുന്ന എന്റെ മുഖം പെട്ടെന്ന് മങ്ങി. ഞാൻ നിശ്ശബ്ദമായി അവനെ നോക്കി.

“നിനക്ക് എല്ലാം അറിയാവുന്നതല്ലേ ടാ… അത് ഒരിക്കലും ശരിയാവില്ല. അവൻ എവിടെയാണെന്ന് പോലും അറിയില്ല. ഒരു വിവരവും ഇല്ല. എനിക്കിനി പറ്റില്ല… മക്കൾക്കും അവനെ പേടിയാണ്…”

അതിന് ശേഷം മുറിയിലാകെ ഒരു കടുത്ത ശൂന്യത പടർന്നു.

എന്റെ പുറത്ത് മെല്ലെ ഒന്ന് തട്ടി, ഒന്നും പറയാതെ എറിക് പുറത്തേക്ക് നടന്നു.


---

മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കുമ്പോഴാണ് അവൻ വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നത്. അതിന് മുമ്പ് ഞാൻ അവനെ കണ്ടിട്ടുപോലുമില്ല. അപ്പയുടെ അടുത്ത സുഹൃത്തിന്റെ മകനാണെന്നും ലണ്ടനിൽ ആയിരുന്നുവെന്നും ഒക്കെയായിരുന്നു വീട്ടുകാർ പറഞ്ഞത്. ഇന്റേൺഷിപ്പ് കഴിഞ്ഞ ഉടനെ വിവാഹവും നടന്നു.

എംബിബിഎസ് എന്നത് കുഞ്ഞുനാൾ മുതൽ ഉള്ള എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനായി ഞാൻ എത്ര രാത്രികൾ ഉറങ്ങാതിരുന്നതാണെന്ന് എനിക്കേ അറിയൂ. വിശപ്പും ക്ഷീണവും മറന്ന് പഠിച്ച് നേടിയ ജീവിതം… ഒടുവിൽ മറ്റൊരാളുടെ കാലിന് കീഴിൽ പണയം വെക്കേണ്ടി വന്നു.

വിവാഹത്തിന് ശേഷം പ്രണയത്തേക്കാൾ കൂടുതൽ ഞാൻ അനുഭവിച്ചത് അവന്റെ സംശയങ്ങളായിരുന്നു. ഓരോ കാര്യത്തിനും സംശയം. വീടിന് മുന്നിലേക്ക് ഒന്ന് ഇറങ്ങിയാലും ചോദ്യം ചെയ്യൽ. അതിനൊപ്പം മയക്കുമരുന്നിന്റെ അമിത ഉപയോഗവും.

അവനെ ഒന്ന് മനസ്സിലാക്കി തുടങ്ങുമ്പോഴേക്കും ഞാൻ ഗർഭിണിയായി.

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവിടെ ദിവസങ്ങൾ തള്ളി നീക്കി. അവന്റെ വീട്ടുകാർക്കും അവനെ നന്നാക്കണം എന്നൊരു ചിന്ത പോലും ഉണ്ടായിരുന്നില്ല. എല്ലാത്തിനും കുറ്റം എനിക്ക് മാത്രം.

“കല്യാണം കഴിപ്പിച്ചാൽ അവൻ നന്നാകും” എന്നായിരുന്നു അവരുടെ വിശ്വാസം.

ഞാൻ എന്താ ഒരു സൈക്യാട്രിസ്റ്റാണോ?
അവരുടെ മകനെ നന്നാക്കാൻ വേണ്ടി മാത്രം ഒരു പെൺകുട്ടിയുടെ ജീവിതം ബലിയിടാമോ?

ഇത്തരം ചിന്തകൾ ഉള്ള മാതാപിതാക്കളെ ഞാൻ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല.
എത്ര മോശം സ്വഭാവമുള്ള ആണായാലും “കേറി വരുന്ന പെൺകുട്ടി അവനെ നന്നാക്കും” എന്നൊരു വിചിത്ര വിശ്വാസം.

ഞങ്ങൾ എന്താ ഉപകരണങ്ങളാണോ?
ഞങ്ങൾക്കും വികാരങ്ങളില്ലേ? സ്വപ്നങ്ങളില്ലേ? ആഗ്രഹങ്ങളില്ലേ?
അതെല്ലാം ഒരാളുടെ ജീവിതം നന്നാക്കാൻ വേണ്ടി തകർക്കാനാണോ?

കണ്ണീരും ഭയവും മർദനവും നിറഞ്ഞ ദിവസങ്ങൾക്കിടയിലാണ് ഞാൻ എന്റെ മക്കൾക്ക് ജന്മം നൽകിയത്.

ഇരട്ടക്കുട്ടികൾ.
ഒരു മോനും ഒരു മോളും.

അവരെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങി. പക്ഷേ സത്യം ഒന്നും അപ്പയോടും അമ്മയോടും പറഞ്ഞില്ല. പറയാൻ മനസില്ലായിരുന്നു. പ്രായമായ അവർക്ക് ഞാൻ ഒറ്റമകളായിരുന്നു. അവരുടെ മനസ്സ് വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല.

“രണ്ട് കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നോക്കാൻ ബുദ്ധിമുട്ടാണ്” എന്നൊരു കള്ളത്തിൽ ഞാൻ എല്ലാം ഒതുക്കി.

കുട്ടികളെ കാണാനെന്ന പേരിൽ ഇടയ്ക്കിടെ അവൻ വീട്ടിലേക്ക് വരും. അവനെ കാണുമ്പോൾ തന്നെ എനിക്ക് അറപ്പായിരുന്നു. പക്ഷേ വീട്ടുകാർ ഒന്നും മനസ്സിലാക്കാതിരിക്കാൻ ഞാൻ എല്ലാം സഹിച്ചു.

പിന്നീട് അവന്റെ ഉപദ്രവം എന്റെ വീട്ടിലും തുടങ്ങി.

വീട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ അവൻ എന്നെ അടിക്കും. മുടിയിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് തള്ളും.

ഒരു ദിവസം എന്നെ രക്ഷിക്കാൻ വന്ന അപ്പയെ പോലും അവൻ തള്ളി. കല്ലിൽ തല ഇടിച്ച് അപ്പ കുറേ നേരം ബോധമില്ലാതെ ആശുപത്രിയിൽ കിടന്നു.

ആ ദിവസത്തിന് ശേഷം എന്റെ മക്കൾക്കും അവനെ കാണുമ്പോൾ പേടിയായിരുന്നു. കരച്ചിലും വിറയലും മാത്രം.


---

ഇതൊക്കെ പറഞ്ഞു തുടങ്ങുകയാണെങ്കിൽ എന്റെ ഇന്നത്തെ ദിവസം മുഴുവൻ തീരും.

പക്ഷേ ഒരു കാര്യം മാത്രം…

ഇന്ന് ഞാൻ ഇവിടെ എത്തിനിൽക്കുന്നത് വളരെ അധികം പോരാട്ടങ്ങൾക്കു ശേഷമാണ്.

ഒരിക്കൽ കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും പേടിച്ചിരുന്ന ഞാൻ… ഇന്ന് വീണ്ടും എന്റെ കണ്ണുകളിലേക്ക് നേരെ നോക്കാൻ പഠിച്ചിരിക്കുകയാണ്.
ഒരിക്കൽ രാത്രികൾ മുഴുവൻ കരഞ്ഞുറങ്ങിയത് ഞാൻ ആയിരുന്നു. ഇന്ന് എന്റെ മക്കൾ സമാധാനമായി ഉറങ്ങുന്ന രാത്രികൾ കാത്തുസൂക്ഷിക്കുന്ന അമ്മയാണ് ഞാൻ.

ജീവിതം ചിലപ്പോൾ നമ്മളെ തകർക്കും.
നമ്മൾ സ്വപ്നം കണ്ട വഴികളിൽ നിന്ന് വലിച്ചെറിയും.
വിശ്വസിച്ച മനുഷ്യർ തന്നെ ഏറ്റവും വലിയ മുറിവായി മാറും.

പക്ഷേ… അതുകൊണ്ട് ജീവിതം അവസാനിക്കുന്നില്ല.

ഒരുപാട് തവണ ഞാൻ തകർന്നു.
ഒരുപാട് തവണ “ഇനി പറ്റില്ല” എന്ന് മനസ്സ് പറഞ്ഞു.
എന്നാലും ഓരോ തവണ വീഴുമ്പോഴും എന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചത് രണ്ട് കുഞ്ഞുകണ്ണുകളായിരുന്നു.

അവർക്കുവേണ്ടി ഞാൻ വീണ്ടും ജീവിക്കാൻ പഠിച്ചു.

ഇപ്പോൾ പിന്നോട്ട് നോക്കുമ്പോൾ എനിക്ക് ഒരാളോടും വെറുപ്പ് തോന്നുന്നില്ല.
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് സ്നേഹം പഠിപ്പിക്കാനല്ല… സ്വന്തം വില മനസ്സിലാക്കാൻ പഠിപ്പിക്കാനാണ്.

ഞാൻ അനുഭവിച്ച വേദനകൾ എന്റെ ജീവിതം അവസാനിപ്പിച്ചില്ല.
അത് എന്നെ കൂടുതൽ ശക്തയാക്കി.

ഇന്ന് ഞാൻ ആരുടേയും നിഴലിൽ ജീവിക്കുന്നില്ല.
എന്റെ മക്കളുടെ കൈ പിടിച്ച്, എന്റെ സ്വപ്നങ്ങളുടെ വെളിച്ചത്തിലേക്ക് ഞാൻ വീണ്ടും നടക്കുകയാണ്.

കാരണം…
ഒരിക്കൽ തകർന്നുപോയ സ്ത്രീകൾ തിരികെ ഉയിർത്തെഴുന്നേൽക്കുമ്പോൾ, അവർ പഴയ ആളുകൾ ആയിരിക്കില്ല.
അവർ അതിലും ശക്തരായിരിക്കും.


---

ജീവിതം വീണ്ടും പഴയ പോലെ ആകാൻ സമയം എടുത്തു.

പാതിയിൽ നിർത്തിയ എന്റെ കരിയർ വീണ്ടും തുടങ്ങാൻ തീരുമാനിച്ച ദിവസം ഞാൻ ഏറെ നേരം എന്റെ പഴയ സ്റ്റെതസ്കോപ്പ് കൈയിൽ പിടിച്ച് നിന്നു. അത് ഒരു സാധനം മാത്രമല്ലായിരുന്നു… ഞാൻ നഷ്ടപ്പെട്ടുപോയ എന്റെ സ്വപ്നങ്ങളുടെ ഓർമ്മയായിരുന്നു.

പുതിയ ആശുപത്രിയിൽ ജോയിൻ ചെയ്ത ആദ്യ ദിവസം കൈകൾ വരെ വിറച്ചിരുന്നു.
ഇത്ര നാളുകൾക്ക് ശേഷം വീണ്ടും ഡോക്ടർ കോട്ട് അണിയുമ്പോൾ ഉള്ളിൽ ഒരുപാട് ഭയം ഉണ്ടായിരുന്നു.

“നിനക്ക് ഇതെല്ലാം വീണ്ടും പറ്റുമോ?”
എന്ന ചോദ്യം പലവട്ടം എന്റെ മനസ്സ് തന്നെ എന്നോട് ചോദിച്ചു.

പക്ഷേ ആദ്യമായി ഒരു കുഞ്ഞിന്റെ ഹാർട്ട്‌ബീറ്റ് കേട്ട നിമിഷം… ഞാൻ വീണ്ടും എന്നെ കണ്ടെത്തി.

ആശുപത്രിയിലെ തിരക്കുകളും എമർജൻസി ഡ്യൂട്ടികളും രാത്രിയൂറക്കമില്ലാത്ത ഷിഫ്റ്റുകളും എല്ലാം ശരീരത്തെ ക്ഷീണിപ്പിച്ചെങ്കിലും മനസ്സിനെ പതിയെ സുഖപ്പെടുത്തി.

ചില രോഗികളിലെ ചിരികൾ…
“ഡോക്ടർ, ഇപ്പോൾ വേദന കുറവുണ്ട്” എന്ന ചെറിയ വാക്കുകൾ പോലും… ഞാൻ ഇപ്പോഴും തകർന്നുപോയിട്ടില്ലെന്ന് എന്നെ ഓർമ്മിപ്പിച്ചു.

വീട്ടിലും ജീവിതം പതിയെ മാറി തുടങ്ങി.

രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിന് മുൻപ് എന്റെ മോൻ ഉറക്കച്ചടവിൽ എന്നെ കെട്ടിപിടിച്ച് ചോദിക്കും—

“അമ്മ ഇന്ന് വേഗം വരുമോ?”

എന്റെ മകൾ ഓരോ ദിവസവും എന്റെ ബാഗിൽ ചെറിയ ചെറിയ കുറിപ്പുകൾ ഒളിപ്പിച്ച് വെക്കും.

“Love you അമ്മ…”
“Smile please…”

അത്ര ചെറിയ കാര്യങ്ങൾ പോലും എന്റെ ദിവസങ്ങളെ മനോഹരമാക്കി.

ഒരിക്കൽ കരച്ചിലും പേടിയും മാത്രം നിറഞ്ഞിരുന്ന ആ വീട്ടിൽ ഇപ്പോൾ കുഞ്ഞുങ്ങളുടെ ചിരി മുഴങ്ങാൻ തുടങ്ങി.

സൺഡേ ദിവസങ്ങളിൽ ഞങ്ങൾ മൂന്ന് പേരും ചേർന്ന് പാചകം ചെയ്യും.
അവസാനം അടുക്കള മുഴുവൻ വൃത്തികേടാക്കിയിട്ട് കുട്ടികൾ ചിരിച്ചോടും.
രാത്രികളിൽ മൂന്ന് പേരും ഒരേ ബെഡിൽ കിടന്ന് കഥ പറഞ്ഞ് ഉറങ്ങും.

അവരുടെ ആ ചെറിയ സന്തോഷങ്ങൾക്കിടയിൽ ഞാൻ പതിയെ പഴയ എന്നിലേക്ക് തിരികെ എത്തുകയായിരുന്നു.

ചില രാത്രികളിൽ ഇപ്പോഴും പഴയ ഓർമ്മകൾ തിരിച്ചു വരും.
ചില ശബ്ദങ്ങൾ ഇന്നും പേടിപ്പിക്കും.
പക്ഷേ ഇനി ഞാൻ പഴയ പോലെ തകർന്നുവീഴില്ല.

കാരണം ഇപ്പോൾ എനിക്ക് അറിയാം—

ഇരുട്ട് എത്ര ആഴമുള്ളതായാലും, ഒരു ചെറിയ വെളിച്ചം മതി ജീവിതം വീണ്ടും തുടങ്ങാൻ.

എന്റെ ജീവിതത്തിലെ ആ വെളിച്ചം…
എന്റെ മക്കളായിരുന്നു.


" എന്താ ഇവിടെയൊന്നും അല്ലെന്ന് തോന്നുന്നു....

ആഴമേറിയ ചിന്തയിൽ നിന്നും പുതിയ നേഴ്സ് ആ ഇപ്പോ ഞാൻ അവളുടെ പേര് പഠിച്ചു സെറ... സെറ ജോർജ്...

" അങ്ങനെയൊന്നുമില്ലെടോ ഇവിടെ വെറുതെ ഇരിക്കല്ലെ, അപ്പൊ ഇങ്ങനെ...

ആ പിന്നെ ഞാ ഇപ്പോ ഒകെ ആണ് നാളെ മുതൽ ഞാൻ ഡ്യൂട്ടിക്ക് കേറിയാലോ ഒന്ന് സർ നോട്‌ സൂചിപ്പിക്കുമോ, എനിക്ക് വയ്യെടോ ഇങ്ങനെ...

എന്നെ നോക്കി ഒന്ന് ചിരിച്ചു അവൾ പുറത്തേക്ക് പോയി.

           *തുടരും*
       *✍🏻mihras koduvally*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:മൂന്ന്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

ഒരുപാട് ദിവസങ്ങൾക്കു ശേഷം ഞാൻ വീണ്ടും എന്റെ ലോകത്തേക്ക് മടങ്ങി വന്നു.
രാവിലെ തന്നെ റൗണ്ട്സിന് ഇറങ്ങി ഓരോ പേഷ്യന്റിനെയും നോക്കുമ്പോഴും, അവരുടെ അരികിൽ കിടക്കുന്ന കുഞ്ഞുമാലാഖമാരെ കാണുമ്പോഴും മനസിൽ പറയാനാകാത്തൊരു നിർവൃതി നിറയും.

ഒരു നിമിഷത്തെ പിഴവ് പോലും ഒരു ജീവനിന്റെ അവസാനമാകാവുന്ന ഇടമാണ് ലേബർ റൂം… പക്ഷേ ആ കുഞ്ഞിന്റെ ആദ്യ കരച്ചിൽ കാതിൽ മുഴങ്ങുന്ന നിമിഷം, ലോകം മുഴുവൻ കീഴടക്കിയ സന്തോഷം തന്നെയാണ്.
ഒരു അമ്മയായിരിക്കെ, ആ അനുഭവത്തിന്റെ വില എനിക്ക് മറ്റാരിലും കൂടുതൽ അറിയാം.

ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും തന്നെയാണ് എന്റെ ദിവസങ്ങളുടെ ഭൂരിഭാഗം ഓർമ്മകൾ.
നിറവയറോടെ പ്രതീക്ഷയുടെ കിരണങ്ങൾ കണ്ണിൽ സൂക്ഷിച്ച് അമ്മയാകാൻ കാത്തിരിക്കുന്ന യുവതികൾ…
മക്കളില്ലാത്തതിന്റെ വേദനയിൽ ചിരിക്കാൻ പോലും മറന്നുപോയ ചില മുഖങ്ങൾ…
ഓരോരുത്തർക്കും ഓരോ കഥകൾ.
ഓരോ ജീവിതവും വ്യത്യസ്ത പോരാട്ടങ്ങളിലൂടെ കടന്നുപോകുന്നവ.

ഡിസ്ചാർജ് വാങ്ങി മടങ്ങുമ്പോൾ എന്നെ കണ്ടുപോയി മധുരം നൽകാൻ അവർ ഒരിക്കലും മറക്കാറില്ല.
അത് വെറും സമ്മാനമല്ല… അവരുടെ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലാണ്.

ഡ്യൂട്ടി കഴിഞ്ഞ് ഞാൻ നേരത്തെ തന്നെ ഇറങ്ങി.
ഇന്ന് എന്റെ കസിന്റെ വീട്ടിലേക്കാണ് പോകുന്നത് — അപ്പയുടെ തറവാട്.
അവൻ നാട്ടിൽ വന്നിട്ട് ദിവസങ്ങൾ കുറച്ചായെങ്കിലും എത്ര തവണ വിളിച്ചിട്ടും പോകാൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് മക്കളെയും കൂട്ടി അവിടെ പോയി നിൽക്കണം…
പഴയ കുട്ടിക്കാല ഓർമ്മകളിലൂടെ ഒന്ന് വീണ്ടും നടന്നുപോകണം.

മക്കളോടൊപ്പം ഞാൻ യാത്ര തിരിച്ചു.
മഴ വരാനിരിക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ആകാശം കാണിച്ചുതുടങ്ങിയിരുന്നു.
വാനം മുഴുവൻ ഇരുണ്ടു കിടന്നു.

മക്കളുടെ കളിയും ചിരിയും നിറഞ്ഞ യാത്രക്കൊടുവിൽ വീട്ടിലെത്തി.
ടൗണിൽ നിന്ന് പതിനഞ്ച് മിനിറ്റ് മാത്രം ദൂരമുണ്ടെങ്കിലും, ഇവിടെ എത്തുമ്പോൾ ഒരു പ്രത്യേക അനുഭവമാണ്.
പഴയ സ്കൂൾ കാലങ്ങളും ബാല്യത്തിന്റെ ഓർമ്മകളും എല്ലാം മനസ്സിൽ മിന്നിമറയും.

“ആഹ്… നീ എത്തിയോ? ഡോക്ടർക്ക് ഇങ്ങോട്ടൊക്കെ വരാൻ സമയം കിട്ടുമോ എന്ന് ഞങ്ങൾ കരുതിയിരുന്നു.”

“ഒന്ന് പോടാ…” ഞാൻ ചിരിച്ചു.

“പിന്നെ എന്തൊക്കെയാ വിശേഷം? പെണ്ണൊക്കെ കെട്ടണ്ടേ ഇനി?”

“ആഹ്… നീ തന്നെയല്ലേ എനിക്ക് പെണ്ണ് നോക്കേണ്ടത്? ഞാൻ വന്നിട്ട് ഇതുവരെ ഒന്ന് വന്നു നോക്കിയോ? ഫുൾ ബിസി…”

ചിരിയും കളിയാക്കലും ചായ കുടിയും ഒക്കെയായി സമയം നീങ്ങി.

പഴയ വീടിന്റെ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെയാണ് അവൻ പുതിയ വീട് പണിതിരുന്നത്.
അതുകൊണ്ടുതന്നെ ആ വീട്ടിൽ ഇന്നും ഒരു പഴയകാലത്തിന്റെ ആത്മാവ് ജീവിക്കുന്ന പോലെ തോന്നും.

ഭക്ഷണം കഴിച്ച ശേഷം അമ്മയും അപ്പയും അപ്പാപ്പനും മറ്റുള്ളവരും മുകളിലേക്ക് കിടക്കാൻ പോയി.
ഞാനും കസിൻ സക്കറിയയും അവന്റെ പെങ്ങൾ സെലിനും അമ്മായിയുടെ മകൾ എബിനും അവളുടെ സഹോദരൻ മാർട്ടിനും താഴെ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നു.

മക്കളെ നേരത്തെ തന്നെ ഉറക്കിയിരുന്നു.
ഞങ്ങൾ പഴയ ഓർമ്മകളിൽ നിന്ന് ഇന്നത്തെ ജീവിതരീതികളിലേക്ക് വരെ ഓരോ വിഷയങ്ങളും പറഞ്ഞ് ചിരിക്കുകയായിരുന്നു.

പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെ മിന്നലും ഇടിയും വീട്ടിനെ മുഴുവൻ വിറപ്പിച്ചു.

അപ്പോഴായിരുന്നു…
മുകളിൽ നിന്ന് എന്തോ ശബ്ദങ്ങൾ കേൾക്കുന്നതുപോലെ തോന്നിയത്.

ആദ്യം ഞങ്ങൾ അതിനെ മഴയുടെ ശബ്ദമെന്ന് കരുതി അവഗണിച്ചു.
പക്ഷേ കുറച്ച് നിമിഷങ്ങൾക്കുശേഷം വീണ്ടും അതേ ശബ്ദം.
ആരോ മുകളിലൂടെ പതുക്കെ നടക്കുന്നതുപോലെ…

രാത്രി പതിവിലും ഭീകരമായി നിശ്ശബ്ദമായിരുന്നു.
കാറ്റ് പോലും ശ്വാസം മുട്ടിച്ച് നിൽക്കുന്നതുപോലെ.

പഴയ ജനലുകൾ ഇടയ്ക്കിടെ കിറ്… കിറ്… എന്ന ശബ്ദത്തോടെ വിറച്ചു.
മഴ പെയ്തിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ചുവരുകളിൽ നിന്ന് ഈർപ്പത്തിന്റെ ഗന്ധം ഉയരുന്നുണ്ടായിരുന്നു.

സക്കറിയ പതുക്കെ ടോർച്ചെടുത്ത് മുന്നോട്ട് നീങ്ങി.
ഇരുട്ട് ആ വെളിച്ചത്തെ പോലും വിഴുങ്ങുന്ന പോലെ തോന്നി.

അപ്പോൾ…

തറയിൽ എന്തോ തുള്ളി വീഴുന്ന ശബ്ദം.

ടപ്പ്…
ടപ്പ്…
ടപ്പ്…

അവന്റെ മുഖത്തെ ചിരി പെട്ടെന്ന് അപ്രത്യക്ഷമായി.
ശബ്ദം കേട്ട ദിശയിലേക്ക് ടോർച്ചിന്റെ വെളിച്ചം തിരിച്ചതും അവൻ ഉറഞ്ഞു നിന്നു.

പടികളുടെ അരികിലൂടെ ചുവന്ന ദ്രാവകം പതിയെ ഒഴുകിവരികയായിരുന്നു.

ഒരു നിമിഷം ആരും ഒന്നും പറയാനായില്ല.

ചോരയുടെ കനം കലർന്ന മണം വായുവിൽ പടർന്നു.
പഴകിയ ഇരുമ്പിന്റെ ഗന്ധം പോലെ അത് മൂക്കിലേക്ക് തറച്ചു കയറി.

“ആ… ആരാ അവിടെ…?”
സക്കറിയയുടെ ശബ്ദം വിറച്ചു.

മറുപടി ഇല്ല.

പക്ഷേ മുകളിലെ നിലയിൽ നിന്ന് ആരോ പതുക്കെ നടന്ന് വരുന്ന ശബ്ദം കേട്ടു.

തക്…
തക്…
തക്…

ഓരോ ചുവടും അടുത്തുവരുമ്പോൾ ലൈറ്റുകൾ മിന്നിമറഞ്ഞു.
പിന്നീട് പെട്ടെന്ന് എല്ലാം ഓഫ് ആയി.

ഇരുട്ട്.
പൂർണ്ണമായ ഇരുട്ട്.

ആരും ശ്വാസം പോലും എടുക്കാൻ ഭയപ്പെട്ടു.
എന്റെ കൈകൾ അറിയാതെ വിറയ്ക്കാൻ തുടങ്ങി.
അരികിൽ ഉറങ്ങുന്ന എന്റെ മക്കളെ ഓർത്ത നിമിഷം നെഞ്ചിനുള്ളിൽ എന്തോ മുറുകി.

പെട്ടെന്ന് എന്റെ ചെവിക്കരികിൽ ആരോ ചിരിക്കുന്നതുപോലെ തോന്നി.

തണുത്ത ശ്വാസം കഴുത്തിലൂടെ തഴുകി കടന്നുപോയി.

അടുത്ത നിമിഷം…
ഒരു ശബ്ദം ഇരുട്ടിൽ നിന്ന് പതുക്കെ മുഴങ്ങി—

“ഇവിടെ നിന്ന് രക്ഷപെടാൻ ഇനി വൈകി…”

ആ വാക്കുകൾ കേട്ട നിമിഷം തന്നെ മുകളിൽ നിന്ന് എന്തോ വലിയൊരു വസ്തു നിലത്തേക്ക് വലിച്ചെറിയുന്ന ഭീകര ശബ്ദം കേട്ടു.

സെലിൻ ഭയന്ന് കരഞ്ഞു.
മാർട്ടിൻ പെട്ടെന്ന് ഫോൺ ലൈറ്റ് ഓണാക്കാൻ ശ്രമിച്ചു, പക്ഷേ സ്ക്രീൻ മാത്രം മിന്നി അണഞ്ഞു.

പിന്നെ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.
ആ പൂർണ്ണമായ ഇരുട്ട്…
മഴയുടെ ഗർജ്ജനം…
ചോരയുടെ മണം…
ആരോ ഞങ്ങളെ നോക്കി നിൽക്കുന്നുവെന്ന തോന്നൽ…

അതെല്ലാം ചേർന്ന് ഞങ്ങളെ പതിയെ ഭീകരതയുടെ അതിരുകളിലേക്ക് തള്ളി കൊണ്ടിരുന്നു…
           *തുടരും*
       *✍🏻mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:നാല്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
           കൈകൾക്ക് മാത്രമല്ല, ശരീരം മുഴുവൻ വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഞാനും മാർട്ടിനും കൈ കൂട്ടിപ്പിടിച്ച് മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് കറന്റ് നോക്കാൻ പോയി. ഫ്യൂസ് ഊരിയതോ കണക്ഷൻ കട്ട് ചെയ്തതോ ഒന്നുമല്ല… ശരിക്കും കറന്റ് പോയതാണെന്ന് ഉറപ്പായതോടെ ഞങ്ങൾ തിരിച്ചു നടന്നു.

എബിനും സെലിനും മുകളിലേക്ക് പോയിരുന്നു. എത്ര വിളിച്ചിട്ടും ആരും മറുപടി പറയുന്നില്ല. ആകെ ഒരു ഭീകര നിശ്ശബ്ദത. മഴയുടെ ശബ്ദം അത്ര ശക്തമായിരുന്നതിനാൽ സ്വന്തം ഹൃദയമിടിപ്പ് വരെ കേൾക്കുന്ന പോലെ തോന്നി.

ഞങ്ങൾ പേടിച്ചുകൊണ്ട് മുകളിലേക്ക് കയറുന്നതിനിടെയാണ് പെട്ടെന്ന് ഒരു നിലവിളി മുഴങ്ങിയത്.

“ആആഹ്…!”

ആ ശബ്ദം കേട്ട നിമിഷം എന്റെ ഹൃദയം ഒരടി നിലച്ചു.

“എന്താ? ആരാ? എബിൻ… സെലിൻ…!”

ഞങ്ങൾ ഭീതിയോടെ ഓടി.

അപ്പോഴേക്കും കറന്റ് വന്നു.

മുഴുവൻ വീടും വെളിച്ചത്തിൽ മുങ്ങിയപ്പോൾ കണ്ട കാഴ്ച കണ്ട് ഞാൻ ഒരു നിമിഷം നിശ്ചലമായി. പിന്നെ ചിരിക്കണോ കോപിക്കണോ എന്ന് പോലും മനസ്സിലായില്ല.

എബിനും സെലിനും നിലത്ത് ഇരുന്ന് പൊട്ടിച്ചിരിക്കുകയാണ്. അവരുടെ മുന്നിൽ വെളുത്ത ഷീറ്റ് മൂടി നിൽക്കുന്ന “ഭൂതം” — അടുത്ത വീട്ടിലെ ചെറിയ ടോമി!

കൈയിൽ ടോർച്ച് പിടിച്ച് മുഖത്തേക്ക് വെളിച്ചം അടിച്ചുകൊണ്ട് ഞങ്ങളെ പേടിപ്പിക്കാനുള്ള വലിയ പ്ലാനായിരുന്നു.

“ഇവൻ ഇവിടെ സ്ഥിരം വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്… പക്ഷേ നട്ടപാതിരയ്ക്ക് ഭൂതമായി വരുമെന്ന് ആരറിഞ്ഞു!” ഞാൻ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

“നിങ്ങളെല്ലാം മരിക്കും!” എന്ന് പറഞ്ഞ് മാർട്ടിൻ ടോമിയെ പിന്തുടർന്നതോടെ മുകളിലെ ഭീകരത മുഴുവൻ കോമഡിയായി മാറി.

അപ്പോഴാണ് താഴെ നിന്ന് അപ്പയുടെ ശബ്ദം കേട്ടത്.

“വീട് മുഴുവൻ മറിഞ്ഞാലും ഇവർക്കുള്ള കളി നിർത്താനില്ല!”

അതിനിടയിൽ അപ്പയും അമ്മയും താഴെ ഇറങ്ങിയതുപോലും ഞാൻ അറിഞ്ഞിരുന്നില്ല. എല്ലാവരും ചേർന്ന് എന്നെ കളിയാക്കുമ്പോൾ ആകെ നാണംകെട്ട അവസ്ഥയായി.

അമ്മ മുകളിലേക്ക് വന്ന് എന്റെ മുഖം കണ്ടതും ചിരി അടക്കാൻ പോലും കഴിഞ്ഞില്ല.

“കണ്ടോ… നമ്മുടെ ധൈര്യശാലി!” എന്ന് പറഞ്ഞ് തലയിൽ ഒന്ന് തട്ടിയപ്പോൾ മാത്രമാണ് എനിക്ക് ശ്വാസം നേരെ വീണത്.

“ചേച്ചിയുടെ മുഖം കണ്ടപ്പോ ഞാൻ തന്നെ പേടിച്ചു പോയി!” സെലിൻ ചിരിച്ചുകൊണ്ട് പറഞ്ഞതോടെ എല്ലാവരും വീണ്ടും പൊട്ടിച്ചിരിച്ചു.

പുറത്ത് മഴ ഇപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. പക്ഷേ കുറച്ച് മുമ്പ് വരെ ഭീതിയാൽ നിറഞ്ഞിരുന്ന ആ വീട് ഇപ്പോൾ ചിരികളാൽ നിറഞ്ഞിരുന്നു. അപ്പ ചായ ഉണ്ടാക്കാൻ പറഞ്ഞതോടെ അടുക്കള വീണ്ടും സജീവമായി. അമ്മ ചൂട് ചായയും പഴംപൊരിയും കൊണ്ടുവന്നപ്പോൾ ആ രാത്രിക്ക് വേറൊരു സുഖം തന്നെ തോന്നി.

“ഇനി കറന്റ് പോകുമ്പോൾ നിങ്ങളിരുവരെയാ ആദ്യം അയക്കേണ്ടത്,” അപ്പ പറഞ്ഞതോടെ വീണ്ടും കളിയാക്കൽ തുടങ്ങി.

ഞാൻ ജനലരികിൽ നിന്നു മഴ നോക്കി. കുറച്ച് മുമ്പ് ഭീതിപോലെ തോന്നിയ അതേ മഴയുടെ ശബ്ദം ഇപ്പോൾ സമാധാനത്തിന്റെ സംഗീതം പോലെ തോന്നി.

ചില രാത്രികൾ അങ്ങനെയാണ്…
ആദ്യത്തിൽ നമ്മളെ ഭയപ്പെടുത്തും.
പക്ഷേ അവസാനം ചിരിക്കാൻ ഒരു ഓർമ്മയായി മാറും.


---

പിറ്റേന്ന് രാവിലെ മഴയ്ക്ക് അല്പം ശമനമുണ്ടായിരുന്നെങ്കിലും വീട്ടിൽ ഇന്നലത്തെ സംഭവത്തിന്റെ ചിരി ഇപ്പോഴും ബാക്കി ഉണ്ടായിരുന്നു.

“ഭൂതത്തെ കണ്ട ധൈര്യശാലി എഴുന്നേറ്റോ?” അപ്പ രാവിലെ തന്നെ കളിയാക്കിയപ്പോൾ ഞാൻ ഒരു തലയണ എടുത്തെറിഞ്ഞു. പക്ഷേ ഉള്ളിൽ എനിക്കും ചിരിയായിരുന്നു.

അമ്മ ചൂട് കാപ്പി കൈയിൽ തന്നതോടെ ആശുപത്രിയിലേക്ക് പോകാനുള്ള തിരക്ക് തുടങ്ങി. മഴയ്ക്ക് ശേഷമുള്ള മണ്ണിന്റെ മണവും തണുത്ത കാറ്റും മനസ്സിന് ഒരു പ്രത്യേക ശാന്തത നൽകി.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ പതിവ് തിരക്കുകൾ തുടങ്ങി. കുഞ്ഞുങ്ങളുടെ കരച്ചിലും നഴ്സുമാരുടെ തിരക്കേറിയ നടപ്പും എല്ലാം ചേർന്ന് ആ സ്ഥലം വീണ്ടും ജീവനുള്ളതായി തോന്നിച്ചു.

റൗണ്ട്സ് കഴിഞ്ഞ് ഫയലുകൾ ഒതുക്കുന്നതിനിടെയാണ് റിസപ്ഷന്റെ അടുത്ത് ഒരു പരിചിത മുഖം കണ്ടത്.

ടോമി.

പക്ഷേ ഇന്നലെ പോലെ ചിരിയില്ല. കൂടെ ഒരു പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു. അവളുടെ കൈ മുറുകെ പിടിച്ചുനിൽക്കുന്ന ടോമിയുടെ കണ്ണുകളിൽ ഭയവും വിഷമവും വ്യക്തമായിരുന്നു.

“ചേച്ചി… ഇത് എന്റെ അമ്മൂമ്മ… പെട്ടെന്ന് ശ്വാസംമുട്ടൽ ആയി…”

ഇന്നലെ വരെ ഭൂതമായി ഓടിനടന്നിരുന്ന കുട്ടി ഇന്ന് പേടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ മനസ്സ് ഒന്ന് മൃദുവായി.

ഞാൻ ഉടനെ അവരെ അകത്ത് കൊണ്ടുപോയി ആവശ്യമായ കാര്യങ്ങൾ ചെയ്തു. കുറച്ച് സമയത്തിനുള്ളിൽ അമ്മൂമ്മയുടെ നില മെച്ചപ്പെട്ടപ്പോൾ ടോമിയുടെ മുഖത്ത് വീണ്ടും പഴയ ചിരി മടങ്ങി വന്നു.

“ഇന്നലെ പേടിപ്പിച്ചതിന് ദൈവം പകരം തന്നതാ അല്ലേ?” അവൻ കുറ്റബോധത്തോടെ ചോദിച്ചു.

“സോറി ചേച്ചി…”

ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തലയിൽ ഒന്ന് തട്ടി.

“അടുത്ത തവണ ഭൂതം ആകുമ്പോൾ കുറച്ച് കുറവായി പേടിപ്പിക്കണം.”

അതുകേട്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു.

അതിനിടെയാണ് മാർട്ടിൻ ആശുപത്രിയിലേക്ക് വന്നത്.

“ഇവിടെയും ഭൂതമോ?” അവൻ ടോമിയെ കണ്ട ഉടനെ ചോദിച്ചതോടെ ടോമി കസേരയ്ക്ക് പിന്നിൽ ഒളിച്ചു. വാർഡിലുണ്ടായിരുന്നവർ വരെ ചിരിച്ചു.

ഉച്ചയോടെ ആശുപത്രിയുടെ മുന്നിൽ വലിയ ശബ്ദം കേട്ടു. പുറത്തേക്ക് നോക്കിയപ്പോൾ മഴയിൽ വീണ ഒരു വലിയ മരം നാട്ടുകാർ ചേർന്ന് മാറ്റുകയാണ്. അവരിടയിൽ അപ്പയെയും കണ്ടു.

ക്ഷീണമോ മഴയോ ഒന്നും നോക്കാതെ എല്ലാവർക്കും സഹായം ചെയ്യുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു അഭിമാനം നിറഞ്ഞു.

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴായിരുന്നു മാർട്ടിൻ വീണ്ടും എന്റെ മുന്നിലേക്ക് വന്ന് നിന്നത്.

“ഇന്നലെ ഭൂതത്തെ കണ്ട ശേഷം സുഖമായി ഉറങ്ങിയോ?” അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“നിന്നെ കണ്ട ശേഷം സമാധാനമായി ഉറങ്ങാൻ പറ്റുമോ?” ഞാൻ കണ്ണുരുട്ടി.

അതുകേട്ട് സെലിൻ ചിരിച്ചു.

“ചേച്ചി ഇന്നലെ പേടിച്ച് മാർട്ടിന്റെ കൈ എത്ര ശക്തിയായി പിടിച്ചെന്നറിയാമോ? പാവത്തിന്റെ കൈ ഇപ്പോഴും റെഡ് ആണ്!”

മാർട്ടിൻ നാടകീയമായി കൈ നോക്കി.

“അതെ… ഇന്നലെ മുതൽ ഈ കൈയ്ക്ക് പ്രത്യേക വിലയുണ്ട്.”

“ഓഹ്… ഡ്രാമ നിർത്തു,” ഞാൻ പറഞ്ഞെങ്കിലും മുഖം ചൂടാകുന്നത് ഞാൻ ശ്രദ്ധിച്ചു.

അപ്പോഴേക്കും ടോമി ഓടിവന്ന് ചോദിച്ചു:

“ചേട്ടാ… പ്ലാൻ ബി ഇന്ന് ചെയ്യണ്ടേ?”

ഞാൻ സംശയത്തോടെ ഇരുവരെയും നോക്കി.

“എന്ത് പ്ലാൻ ബി?”

“ഒന്നുമില്ല…” രണ്ടുപേരും ഒരുമിച്ച് പറഞ്ഞു.

ആ മറുപടി കേട്ട നിമിഷം തന്നെ എന്തോ കുഴപ്പം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

കുറച്ച് കഴിഞ്ഞ് കാന്റീനിൽ നിന്ന് ചായ വാങ്ങി പുറത്തേക്ക് വന്നപ്പോൾ ഒരു ചെറിയ പെൺകുട്ടി എന്റെ കൈയിൽ ഒരു റോസ് പൂ കൊടുത്തു.

“ചേച്ചി… ഇത് തരാൻ പറഞ്ഞു.”

അവൾ ഓടിപ്പോയി.

അൽപ്പം അകലെ മാർട്ടിൻ നിൽക്കുന്നു. മുഖത്തെ ചിരി ഒളിപ്പിക്കാൻ പറ്റുന്നില്ല.

“ഇതെന്താ?” ഞാൻ റോസ് ഉയർത്തിക്കാട്ടി ചോദിച്ചു.

“ഹോസ്പിറ്റലിന്റെ ഡെക്കറേഷൻ ആകാം,” അവൻ നിരപരാധിയായി പറഞ്ഞു.

“അതെ… പൂക്കൾ തന്നെ നടക്കിവന്ന് ആളുകൾക്ക് കൊടുക്കും അല്ലേ?”

അപ്പോഴേക്കും സെലിൻ പിന്നിൽ നിന്ന് വിളിച്ചു.

“പൂവിനൊപ്പം ഒരു ഡയലോഗും ഉണ്ടായിരുന്നു. ഈ ചേട്ടൻ പറയാൻ പേടിച്ചു!”

മാർട്ടിൻ തലപിടിച്ചു.

“സെലിൻ… മതി!”

പക്ഷേ അവൾ നിർത്തിയില്ല.

“‘ഇന്നലെ പേടിച്ചപ്പോൾ കൈ വിട്ടില്ല… ഇനി ജീവിതത്തിലും വിടരുതേ’ എന്നാണ് ഡയലോഗ്!”

ടോമി പിന്നിൽ നിന്ന് കൈയടിച്ചു. കാന്റീനിലെ ചേട്ടൻ വരെ ചിരി ഒളിപ്പിക്കുകയാണ്.

ഞാൻ റോസിലേക്കു നോക്കി ചിരിച്ചു.

“ഡയലോഗ് കൊള്ളാം… പക്ഷേ ടൈമിംഗ് കുറച്ച് നോവലിസ്റ്റിക് ആയിപ്പോയി.”

അവൻ എന്തോ പറയാൻ ശ്രമിച്ചപ്പോൾ ഞാൻ പതിയെ പറഞ്ഞു:

“കേൾക്കാൻ നല്ല രസമുണ്ട്… പക്ഷേ സത്യത്തിൽ ഇതൊന്നും വർക്ഔട്ട് ആവില്ല മാർട്ടിൻ.”

അവൻ നിശബ്ദമായി.

“എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല. നീ എന്റെ കസിൻ മാത്രമല്ല… എന്റെ സ്വന്തം സഹോദരനെ പോലെയാണ്.”

ഒരു നിമിഷം ആരും മിണ്ടിയില്ല.

പിന്നെ മാർട്ടിൻ ചെറിയൊരു ചിരിയോടെ തലകുനിച്ചു.

“എനിക്കറിയാം. ഞാൻ നിന്നെ കളിയാക്കാനാണ് കൂടുതലും പറഞ്ഞത്. പക്ഷേ ഇന്നലെ നീ പേടിച്ച് എന്റെ കൈ പിടിച്ചപ്പോൾ ഒരു നോവലിലെ സീൻ പോലെ തോന്നി.”

അതുകേട്ട് എനിക്ക് ചിരി വന്നു.

“ഡ്രാമ കിംഗ്.”

“അതെ… അത് സമ്മതിക്കുന്നു,” അവൻ ചിരിച്ചു.
“പക്ഷേ ഒരു കാര്യം സത്യമാണ്… നീ എനിക്ക് എപ്പോഴും സ്പെഷ്യൽ ആയിരിക്കും.”

ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരു ശാന്തത തോന്നി.

പ്രണയത്തേക്കാൾ മനോഹരമായ ചില ബന്ധങ്ങൾ ഉണ്ടല്ലോ…
പറയാതെ തന്നെ ഒരുമിച്ച് മനസ്സിലാകുന്ന ബന്ധങ്ങൾ.

അപ്പോഴേക്കും സെലിൻ വീണ്ടും ഇടപ്പെട്ടു.

“അപ്പോൾ ഞാൻ വാങ്ങിയ റോസ് വെറുതെയായോ?”

“എന്ത്?” ഞാൻ ഞെട്ടി.

“പൂ വാങ്ങാനും ഡയലോഗ് എഴുതാനും എല്ലാം ഞാൻ തന്നെയാ സഹായിച്ചത്,” അവൾ ചിരിച്ചു.

ടോമി ഉടനെ ചേർന്നു.

“അതെ ചേച്ചി… ചേട്ടൻ അഞ്ചു മിനിറ്റ് കളർ തിരഞ്ഞെടുക്കുകയായിരുന്നു!”

“ടോമി!” എന്ന് പറഞ്ഞ് മാർട്ടിൻ അവനെ പിന്തുടർന്നപ്പോൾ ആശുപത്രി കോറിഡോർ മുഴുവൻ വീണ്ടും ചിരികളാൽ നിറഞ്ഞു.

ഞാൻ അവരെ നോക്കി നിന്നു ചിരിച്ചു.

ചില ബന്ധങ്ങൾ പ്രണയമാകാതെ പോകും…
പക്ഷേ അതുകൊണ്ട് അവയുടെ ഭംഗി കുറയില്ല.
ചിലർ ജീവിതത്തിൽ പ്രണയത്തേക്കാൾ വലിയൊരു സ്ഥാനമാണ് നേടുന്നത് — കുടുംബം പോലെ, സുരക്ഷ പോലെ, വീട്ടുപോലെ.


" ഡോക്ടർ,

ഞങ്ങളുടെ സംസാരങ്ങളുടെ ഇടയിലേക്ക് ആ പരിചിതമായ മുഖം കടന്നു വന്നു.
             *തുടരും*
       *✍🏻mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:അഞ്ച്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

 പാന്റിനും ഷർട്ടിനും മുകളിൽ കാൽമുട്ടിനേക്കാൾ താഴേക്ക് നീളുന്ന കറുത്ത കോട്ട് ധരിച്ച ആ പരിചിതൻ അവരുടെ ഇടയിലേക്ക് നടന്നു വന്നു.

“ഹായ്… തിരക്കിലാണെന്ന് തോന്നുന്നു…”

അവനെ കണ്ട നിമിഷം നാൻസിയുടെ മുഖത്ത് അറിയാതെ ഒരു ചിരി വിരിഞ്ഞു.

“ഹേയ്… ഇല്ല… കുറെ ആയല്ലോ കണ്ടിട്ട് ആദിത്യ. തിരക്കിലായിരുന്നു ഞാൻ… ഇടക്ക് ഓർത്തിരുന്നു, പിന്നെ കണ്ടില്ലല്ലോന്ന്…”

“ഓ… സന്തോഷം… ഓർക്കുന്നുണ്ടല്ലോ?”

അവർ സംസാരിക്കാൻ തുടങ്ങി. പക്ഷേ അവരുടെ ചുറ്റുമുണ്ടായിരുന്നവർക്ക് അത് ഒരു അത്ഭുത കാഴ്ച പോലെയായിരുന്നു.

പെട്ടെന്ന് ആരോടും അടുക്കാത്ത നാൻസി… അധികം സംസാരിക്കാത്ത നാൻസി… ഇപ്പോൾ ഒരാളോട് മനസ്സ് തുറന്ന് ചിരിച്ചുകൊണ്ട് സംസാരിക്കുന്നു.

അതും… ഏറെ നാളുകൾക്ക് ശേഷമുള്ള ആ ആത്മാർത്ഥ ചിരി.

കാന്റീനിലെ കൂട്ടുകാരൊക്കെ തമ്മിൽ തമ്മിൽ നോക്കി. അവളെ ഇങ്ങനെ സന്തോഷത്തോടെ കണ്ടിട്ട് വർഷങ്ങൾ ആയെന്ന പോലെ.

ആദിത്യ കുറച്ച് നേരം അവളെ നോക്കി നിന്നു. പിന്നെ ചെറുചിരിയോടെ ചോദിച്ചു.

“എന്നെ ഇത്ര തവണ കണ്ടിട്ടും… നുനൂന് എന്നെ മനസ്സിലായില്ലല്ലേ… അത്രയും ദൂരമായിരുന്നോ ഞാൻ?”

ആ ചോദ്യം കേട്ട നിമിഷം അവളുടെ ചിരി മങ്ങി.

കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.

തല താഴ്ത്തി അവൾ അങ്ങനെ തന്നെയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവളുടെ തേങ്ങൽ പതുക്കെ ശക്തമായി.

അവന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാതെ അവൾ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു.

പക്ഷേ ആദിത്യ മെല്ലെ അവളുടെ കൈ പിടിച്ചു.

“സോറി… ഞാൻ… ഞാൻ അങ്ങനെ ചോദിക്കണ്ടായിരുന്നു…”

ചുവന്ന് കലങ്ങിയ ആ കണ്ണുകളിലേക്ക് നോക്കി അവൻ പതുക്കെ പറഞ്ഞു.

“സാരമില്ലെടോ… കൊറേ വർഷമായില്ലേ… അതുകൊണ്ടാവും. പക്ഷേ…”

അവൻ ഒന്ന് ചിരിച്ചു.

“ആ നീല കണ്ണുകളുള്ള… നുണക്കുഴി കവിളുകളുള്ള എന്റെ കുഞ്ഞു നുനുവിനെ എനിക്ക് ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലായി.”

അവൾ പതിയെ തല ഉയർത്തി.

“റോഡ്സൈഡിൽ ആദ്യമായി നിന്നെ കണ്ടപ്പോൾ തന്നെ എന്റെ ചങ്കൊന്ന് പിടഞ്ഞു. കഴുത്തിലെ ഐഡി കാർഡ് കണ്ടപ്പോൾ ഉറപ്പിച്ചു… നീ തന്നെയാണെന്ന്.”

അവന്റെ ശബ്ദം ചെറുതായി വിങ്ങി.

“അതുകൊണ്ടാ വീണ്ടും വീണ്ടും ഇവിടെ വന്നത്… ഒരിക്കൽ എങ്കിലും നീ എന്നെ തിരിച്ചറിയുമെന്നു കരുതി.”

അവൾ ഒന്നും പറഞ്ഞില്ല.

പകരം… ആ നീളൻ കോട്ടിനുള്ളിലേക്ക് തലചായ്ച്ച് പൊട്ടിക്കരഞ്ഞു.

ആദിത്യ അവളെ ചേർത്ത് പിടിച്ചു.

പഴയ ഓർമ്മകൾ ചിലപ്പോൾ മനുഷ്യരെ തകർക്കില്ല… പകരം വീണ്ടും ജീവനോടെ ആക്കും.

അവളുടെ കണ്ണുനീർ ശമിക്കാൻ കുറെ സമയം എടുത്തു.

അൽപ്പം കഴിഞ്ഞ് അവൾ മെല്ലെ പറഞ്ഞു തുടങ്ങി.

“ഞാൻ മറന്നതല്ല ആദിത്യ… നീ തേടി വന്നതായി എനിക്ക് അറിയില്ലായിരുന്നു. ചെറുപ്പത്തിലെ ഓരോ കുസൃതികളും വെറും കുട്ടിക്കളിയാണെന്ന് കരുതി. പിന്നെ… എപ്പോഴോ ആ ഓർമ്മകൾ മനസ്സിന്റെ ഒരിടത്ത് ഒളിച്ചുപോയി…”

അവൾ ചെറുതായി ചിരിച്ചു.

“പക്ഷേ… നിന്നെ ഞാൻ ഒരിക്കലും വെറുതെ മറന്നിട്ടില്ല.”

ആദിത്യ നിശബ്ദമായി അവളെ നോക്കി നിന്നു.

“ഞാൻ ഹയർ സ്റ്റഡി കഴിഞ്ഞ് ജർമനിയിൽ നിന്ന് തിരികെ വന്നപ്പോഴേക്കും… നിന്റെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞു.”

അവൾ ഞെട്ടി അവനെ നോക്കി.

“അതിനുശേഷം വരുന്നത് ശരിയല്ലെന്ന് തോന്നി. എങ്കിലും… പല തവണ ഞാൻ നിന്നെ കാണാൻ വന്നിട്ടുണ്ട്. ആരുമറിയാതെ… ദൂരത്ത് നിന്ന് മാത്രം.”

ആ വാക്കുകൾ കേട്ടപ്പോൾ നാൻസിയുടെ ഹൃദയം വല്ലാതെ വിങ്ങി.

എന്തോ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല.

“സോറി… ഞാൻ പിന്നീട് സംസാരിക്കാം…”

അവൾ വേഗത്തിൽ അവിടെ നിന്ന് നടന്നു നീങ്ങി.


---

ആ രാത്രി മുഴുവൻ ഓർമ്മകൾ അവളെ പിന്തുടർന്നു.

സെക്കന്റ് സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴായിരുന്നു ആദിത്യയും കുടുംബവും നാട്ടിൽ നിന്ന് മാറിപ്പോയത്.

അന്ന് മുതൽ ക്ലാസ് മുറി പോലും അവൾക്ക് ശൂന്യമായി തോന്നിയിരുന്നു.

വലുതായപ്പോൾ ഒരുപാട് അന്വേഷിച്ചു.

പക്ഷേ അവന്റെ വീട്ടുപേര് പോലും അറിയില്ല… അച്ഛന്റെ പേരറിയില്ല… എവിടേക്കാണ് പോയതെന്ന് അറിയില്ല…

എത്ര ദിവസം തിരയാനാവും?

അങ്ങനെ… എപ്പോഴോ അവൾ അവനെ ഓർമ്മകളുടെ ഒരു കോണിലേക്ക് ഒതുക്കി വെച്ചു.

പക്ഷേ മറന്നില്ല.

കൂട്ടത്തിൽ നിന്ന് ആദ്യം വന്ന് അവളോട് കൂട്ടായതും ആദിത്യയായിരുന്നു.

ഒരുമിച്ച് ഭക്ഷണം കഴിച്ചു… മഴവെള്ളത്തിൽ ചാടി കളിച്ചു… സ്കൂളിന്റെ പിറകിലെ വീട്ടിൽ നിന്ന് മഞ്ചാടിക്കുരു പെറുക്കി… വഴിയോര തോട്ടിൽ നിന്ന് മുട്ടിള് പിടിച്ച് “ഇത് മീനാണ്” എന്ന് പറഞ്ഞ് വഴക്കിട്ടു… മാങ്ങ മോഷ്ടിച്ചു ഓടി…

അവൻ എപ്പോഴും പറയുമായിരുന്നു—

“വലുതായിട്ട് നമുക്ക് ഒരുപാട് യാത്ര പോണം നുനൂ… മഞ്ചാടിക്കുരു കൊണ്ട് വീട് പണിയണം… സംസാരിക്കുന്ന ഒരു തത്തയെ വളർത്തണം…”

അന്നൊക്കെ അതൊക്കെ കേട്ട് അവൾ പൊട്ടിച്ചിരിക്കും.

പക്ഷേ ഇന്ന്…

ആ ചെറിയ വാക്കുകൾ പോലും ഹൃദയത്തിൽ ഒരു പ്രണയത്തിന്റെ ചൂടായി തിരികെ വരികയായിരുന്നു.


---

പിറ്റേന്ന് രാവിലെ അവളുടെ ഫോണിൽ ഒരു മെസേജ് വന്നു.

“നമ്മൾ മഞ്ചാടി പെറുക്കിയ ആ പഴയ വീട്ടുവളപ്പിൽ ഞാൻ ഉണ്ട്… വരുമോ?”

ആ മെസേജ് കണ്ട നിമിഷം അവളുടെ ഹൃദയം വീണ്ടും പഴയ കുട്ടിക്കാലം പോലെ മിടിച്ചു.

മഴ കഴിഞ്ഞ പ്രഭാതമായിരുന്നു.

നനഞ്ഞ മണ്ണിന്റെ മണവും കാറ്റിൽ പറക്കുന്ന മാവിലകളും അവളെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി.

അവിടെ… പഴയ മഞ്ചാടി മരത്തിനടിയിൽ ആദിത്യ നിൽക്കുന്നുണ്ടായിരുന്നു.

കൈയിൽ കുറച്ച് മഞ്ചാടിക്കുരുക്കൾ.

അവളെ കണ്ടതും അവൻ ചിരിച്ചു.

“ഇത് ഇപ്പോഴും വീഴുന്നുണ്ട് നുനൂ…”

അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.

“നമ്മളെ പോലെ…”

“മ്മ്?”

“കാലം കഴിഞ്ഞാലും… ചില ഓർമ്മകൾ മരിക്കില്ല ആദിത്യ…”

ആദിത്യ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“ചില പ്രണയങ്ങളും…”

കാറ്റ് പതിയെ വീശി.

മരത്തിൽ നിന്ന് ഒരു മഞ്ചാടിക്കുരു അവരുടെ ഇടയിലേക്ക് വീണു.

അവൾ അത് എടുത്ത് അവന്റെ കൈയിൽ വെച്ചു.

“ഇത്തവണ… ഇത് നഷ്ടപ്പെടുത്തരുത്…”

അവൾ അത് എടുത്ത് അവന്റെ കൈയിൽ വെച്ചു.

“ഇത്തവണ… ഇത് നഷ്ടപ്പെടുത്തരുത്…”

ആദിത്യ ആ മഞ്ചാടിക്കുരുവിലേക്ക് നോക്കി ചെറുതായി ചിരിച്ചു.

“ഇത് ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല നുനൂ… നഷ്ടമായത് നീയായിരുന്നു…”

അവൾ അവനെ നോക്കി കണ്ണ് ചിമ്മി.

“ഓഹ്… ജർമനിയിൽ പോയിട്ട് ഡയലോഗ് ഒക്കെ പഠിച്ചുവല്ലേ?”

“അല്ല… നിന്നെ കാണാതിരുന്ന വർഷങ്ങൾ പഠിപ്പിച്ചതാ.”

അവൾ പൊട്ടിച്ചിരിച്ചു.

ആ ചിരി കേട്ടപ്പോൾ ആദിത്യ കുറച്ച് നേരം അവളെ നോക്കി നിന്നു. പിന്നെ കളിയോടെ ചോദിച്ചു.

“പക്ഷേ ഒരു കാര്യം പറ… നീ ഇപ്പോഴും മാങ്ങ മോഷ്ടിക്കാറുണ്ടോ?”

“ഏയ്! ഞാൻ അങ്ങനെ നല്ല കുട്ടിയാ ഇപ്പോ.”

“അത് എനിക്കറിയാം… കാരണം അന്ന് മാങ്ങ പറിക്കാൻ കയറിയതും ഞാൻ… താഴെ നിന്ന് കാവൽ നിന്നതും നീ…”

“എന്നിട്ട് പിടിക്കപ്പെട്ടപ്പോൾ ഓടിപ്പോയതും നീ തന്നെ!”

“അത് സർവൈവൽ ഇൻസ്റ്റിങ്ക്റ്റ്.”

“ഓഹോ…”

അവൾ ചിരിച്ചുകൊണ്ട് ഒരു ചെറിയ കല്ല് എടുത്ത് അവന്റെ നേരെ എറിഞ്ഞു.

ആദിത്യ അത് ഒഴിവാക്കി പിന്നോട്ട് മാറി.

“ഡീ… ഇപ്പോഴും ഈ സ്വഭാവം മാറിയില്ലേ?”

“നിനക്കോ? ചെറുപ്പത്തിൽ പോലെ തന്നെ ഇപ്പോഴും വലിയ വായ.”

“പക്ഷേ നീ ഇപ്പോഴും കരയുമ്പോൾ മൂക്ക് ചുവക്കുമെന്നത് മാറിയിട്ടില്ല…”

അവൾ ഉടനെ മുഖം തിരിച്ചു.

“ആദിത്യ!”

“എന്താ? സത്യമല്ലേ…”

“മിണ്ടണ്ട…”

“ശരി… മിണ്ടുന്നില്ല.”

അവൻ കൈകൾ ഉയർത്തി കീഴടങ്ങുന്ന പോലെ നിന്നു.

അൽപ്പം നേരം അവർ മിണ്ടാതെ നിന്നു.

മരത്തിൽ നിന്ന് വീഴുന്ന മഞ്ചാടിക്കുരുക്കളുടെ ശബ്ദവും കാറ്റിന്റെ ചൂളമാത്രവും ഇടയിൽ നിറഞ്ഞു.

പിന്നെ ആദിത്യ പതുക്കെ ചോദിച്ചു.

“നുനൂ… സത്യം പറ… നീ ഒരിക്കലെങ്കിലും എന്നെ മിസ് ചെയ്തിട്ടുണ്ടോ?”

അവൾ ഉടനെ മറുപടി പറഞ്ഞില്ല.

മറിച്ച് താഴേക്ക് കുനിഞ്ഞ് വീണുകിടന്ന ഒരു മഞ്ചാടിക്കുരു എടുത്തു.

“ഓരോ തവണയും മഞ്ചാടി കണ്ടപ്പോൾ…”

അവൻ ശാന്തമായി അവളെ നോക്കി.

“സ്കൂളിന്റെ പിന്നിലെ ആ വഴിയിലൂടെ പോയപ്പോൾ…”

അവളുടെ ശബ്ദം ചെറുതായി വിങ്ങി.

“മഴവെള്ളത്തിൽ കുട്ടികൾ കളിക്കുന്നത് കണ്ടപ്പോൾ…”

അവൾ തല ഉയർത്തി അവനെ നോക്കി ചിരിച്ചു.

“അതെ… ഞാൻ നിന്നെ മിസ് ചെയ്തിട്ടുണ്ട്.”

ആദിത്യയുടെ കണ്ണുകളിലും ആ നിമിഷം ഒരു തിളക്കം നിറഞ്ഞു.

“എനിക്കറിയാമായിരുന്നു…”

“ഓഹ്… ആത്മവിശ്വാസം നോക്കൂ!”

“കാരണം… എന്നെ മറക്കാൻ പറ്റുന്ന ആളല്ല ഞാൻ.”

“അതെ അതെ… രണ്ടാം ക്ലാസിൽ ദിവസവും പെൻസിൽ മറന്ന് വന്നിരുന്ന ചെക്കനെ ആരാ മറക്കുക?”

“ഡീ! അത് സ്റ്റൈൽ ആയിരുന്നു.”

“അത് മറവിയായിരുന്നു.”

അവർ വീണ്ടും പൊട്ടിച്ചിരിച്ചു.

ആ ചിരിയിൽ വർഷങ്ങളുടെ അകലം അലിഞ്ഞുപോയിരുന്നു.

പിന്നെ ആദിത്യ പോക്കറ്റിൽ നിന്ന് ചെറിയൊരു പേപ്പർ എടുത്തു.

“ഇത് എന്താണെന്ന് അറിയാമോ?”

അവൾ തുറന്ന് നോക്കി.

അകത്ത് കുട്ടിക്കാല handwriting-ൽ എഴുതിയിരുന്നു—

“നുനുവും ആദിയും വലുതായാൽ ഒരുമിച്ച് ലോകം ചുറ്റും.”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ഇത് നീ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടോ?”

“മ്മ്…”

“എന്തിന്?”

ആദിത്യ അവളുടെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങി.

“കാരണം… ചില ആളുകളെ ജീവിതം എത്ര ദൂരെ കൊണ്ടുപോയാലും മനസ്സ് വിട്ടുകളയില്ല നുനൂ…”

അവൾ ഒന്നും പറഞ്ഞില്ല.

പകരം മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.

കാറ്റ് വീണ്ടും വീശി.

മരത്തിൽ നിന്ന് മഞ്ചാടിക്കുരുക്കൾ വീണുകൊണ്ടിരുന്നു.

ആ പഴയ വീട്ടുവളപ്പിൽ… വർഷങ്ങൾക്കിപ്പുറം… രണ്ട് കുട്ടിക്കാലങ്ങൾ വീണ്ടും തമ്മിൽ കണ്ടുമുട്ടുകയായിരുന്നു.

അവൾ ഒന്നും പറഞ്ഞില്ല.

പകരം മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.

കാറ്റ് വീണ്ടും വീശി.

മരത്തിൽ നിന്ന് മഞ്ചാടിക്കുരുക്കൾ വീണുകൊണ്ടിരുന്നു.

ആ പഴയ വീട്ടുവളപ്പിൽ… വർഷങ്ങൾക്കിപ്പുറം… രണ്ട് കുട്ടിക്കാലങ്ങൾ വീണ്ടും തമ്മിൽ കണ്ടുമുട്ടുകയായിരുന്നു.

അൽപ്പം നേരം നിശബ്ദത അവർക്കിടയിൽ നിന്നു.

പക്ഷേ അത് അസ്വസ്ഥമാക്കിയ നിശബ്ദതയല്ല… ഹൃദയം നിറയ്ക്കുന്ന സമാധാനമായിരുന്നു.

പെട്ടെന്ന് ആദിത്യ മെല്ലെ വിളിച്ചു.

“നുനൂ…”

“മ്മ്…?”

“നമ്മൾക്ക് ആ തത്തയെ ഇനി വളർത്തണ്ടേ?”

അവൾ ചിരിച്ചുകൊണ്ട് തല ഉയർത്തി.

“ഏത് തത്ത?”

“സംസാരിക്കുന്ന തത്ത… നീ ദിവസവും ബിസ്ക്കറ്റ് കൊടുത്ത് വല്ലാതെ കുഴപ്പിക്കുമെന്ന് പറഞ്ഞത്.”

അവൾ പൊട്ടിച്ചിരിച്ചു.

“നീ ഇപ്പോഴും അത് ഓർക്കുന്നോ?”

“നിന്നെ കുറിച്ചുള്ളതിൽ ഞാൻ മറന്നത് എന്തെങ്കിലും ഉണ്ടോ?”

അവളുടെ കണ്ണുകളിൽ വീണ്ടും ആ പഴയ കുട്ടിക്കാല തിളക്കം തെളിഞ്ഞു.

“അപ്പോ… മഞ്ചാടിക്കുരു കൊണ്ട് വീട് പണിയാമെന്ന് പറഞ്ഞതും ഓർമ്മയുണ്ടോ?”

“മ്മ്… പക്ഷേ ഇപ്പോ തോന്നുന്നു…”

അവൻ ചെറുതായി നിർത്തി.

“മഞ്ചാടിക്കുരു കൊണ്ട് അല്ല… ഓർമ്മകൾ കൊണ്ട് പണിത വീടുകളാണ് കൂടുതൽ നിലനിൽക്കുന്നത്.”

ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ചിരി പതിയെ മാഞ്ഞു.

ഹൃദയം നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി.

ആദിത്യ പതിയെ അവളുടെ കൈ കൈകളിൽ ചേർത്തു.

“നുനൂ… ഇത്രയും വർഷം കഴിഞ്ഞിട്ടും ഞാൻ തിരികെ വന്നത്… നിന്നെ വീണ്ടും നഷ്ടപ്പെടുത്താൻ അല്ല.”

അവളുടെ ശ്വാസം ഒരു നിമിഷം നിലച്ച പോലെ തോന്നി.

“പിന്നെ…?”

അവൻ ചിരിച്ചു.

“ചെറുപ്പത്തിൽ പാതിയിൽ നിർത്തിപ്പോയ കഥ പൂർത്തിയാക്കാൻ.”

കാറ്റ് ശക്തമായി വീശി.

അവളുടെ മുടിയിഴകൾ മുഖത്തേക്ക് വീണു.

ആദിത്യ മെല്ലെ അത് ചെവിക്കുപിന്നിലേക്ക് ഒതുക്കി.

ആ സ്പർശത്തിൽ പോലും വർഷങ്ങളുടെ കാത്തിരിപ്പ് ഉണ്ടായിരുന്നു.

“ആദിത്യ…”

“മ്മ്?”

“നമ്മൾക്ക് ശരിക്കും ലോകം ചുറ്റാൻ പറ്റുമോ?”

അവൻ ഒരു നിമിഷം പോലും ആലോചിച്ചില്ല.

“നീ കൂടെയുണ്ടെങ്കിൽ… ഏത് സ്ഥലവും എനിക്ക് ലോകം തന്നെയാ.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

പക്ഷേ ഇത്തവണ അവൾ കരഞ്ഞില്ല.

പകരം… അവൾ ചിരിച്ചു.

മനസ്സ് നിറഞ്ഞ്… വർഷങ്ങൾക്കിപ്പുറം വീണ്ടും ജീവനോടെ ചിരിക്കുന്ന ഒരാളായി.

മരത്തിൽ നിന്ന് ഒരു മഞ്ചാടിക്കുരു കൂടി താഴേക്ക് വീണു.

അത് അവരുടെ ചേർന്നു നിൽക്കുന്ന കൈകളുടെ ഇടയിൽ പതിഞ്ഞു.

ആ നിമിഷം… കാലം പോലും നിശ്ചലമായതുപോലെ തോന്നി.

കാരണം ചില പ്രണയങ്ങൾ അങ്ങനെയാണ്…

കാലം എത്ര അകറ്റിയാലും… ഒരിക്കൽ വീണ്ടും കണ്ടുമുട്ടുമ്പോൾ, അവ ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് മനസിലാക്കിത്തരും…
               *തുടരും*
       *✍🏻mihras koduvally*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:ആറ്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
          
         വീട്ടിലെത്തിയതും ഉറങ്ങി കിടക്കുന്ന മക്കളുടെ തലയിൽ അവൾ മെല്ലെ കൈവെച്ചു. നെറുകയിൽ ഓരോ ചുംബനവും നൽകി അവരെ ചേർത്ത് പിടിച്ചപ്പോൾ ഉള്ളിൽ എന്തോ പൊട്ടി വീഴുന്നതുപോലെ തോന്നി. അവർക്ക് അരികിൽ കിടന്നെങ്കിലും ഉറക്കം മാത്രം അവളെ തേടിയെത്തിയില്ല.

ചിന്തകൾക്ക് അന്ന് അതിരുകളൊന്നുമുണ്ടായിരുന്നില്ല…

അവ അറ്റം കാണാത്ത ആകാശത്ത് വഴിതെറ്റിയ പക്ഷികളെ പോലെ മനസ്സിനുള്ളിൽ പറന്നുനടന്നു.

ഡിവോഴ്സ് തരാതിരിക്കാൻ വേണ്ടി ഇന്നും എവിടെയാണെന്നറിയാത്ത ഒരു ഭർത്താവ്…

ഒരു ജീവിതം മുഴുവൻ പേടിയിലും സംശയത്തിലും തള്ളി നീക്കിയ മനുഷ്യൻ…

അടി… വഴക്ക്… അപ്പയെ വീഴ്ത്തിയ ചോര… ഹോസ്പിറ്റൽ… പോലീസ്… കേസ്…

അവസാനം ഒരു രാത്രി, രക്തം പറ്റിയ ഷർട്ടുമായി വീട്ടിൽ നിന്ന് ഇറങ്ങി പോയ അവനെ പിന്നെ ആരും കണ്ടിട്ടില്ല.

ജീവിച്ചിരിക്കുകയാണോ… മരിച്ചുപോയോ… മറ്റൊരു ജീവിതം എവിടെയെങ്കിലും ആരംഭിച്ചോ…

ഒന്നിനും ഉത്തരം ഇല്ല.

ആദ്യകാലങ്ങളിൽ അവൾ കാത്തിരുന്നു.

ഓരോ വാതിൽ തട്ടലിലും ഹൃദയം ഒന്ന് പിടഞ്ഞു.

“അവനാണോ…?”

ഓരോ ഫോൺ കോളും നെഞ്ചിടിപ്പോടെയായിരുന്നു എടുത്തത്.

പക്ഷേ വർഷങ്ങൾ കടന്നപ്പോൾ കാത്തിരിപ്പിനും ക്ഷീണം വന്നു തുടങ്ങി.

ഇനി നല്ല ദിവസങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും അവൾക്ക് പേടിയായിരുന്നു.

സന്തോഷം ജീവിതത്തിലേക്ക് കടന്നുവന്നാൽ പോലും അതിന് പിന്നാലെ എന്തെങ്കിലും ദുരന്തം ഒളിച്ചിരിക്കുന്നുവെന്നൊരു ഭയം അവളെ വിട്ടുമാറിയിരുന്നില്ല.

ചില രാത്രികളിൽ ആരോ പിന്നിൽ നിന്ന് നോക്കുന്നതുപോലെയും… തന്നെ പിന്തുടരുന്നതുപോലെയും… ഒരു നിഴൽ എല്ലായ്പ്പോഴും കൂടെയുണ്ടെന്നുപോലെയും അവൾക്ക് തോന്നും.

ആ ഭയം ആരോടും പറഞ്ഞു മനസ്സിലാക്കിക്കാൻ അവൾക്കായിരുന്നില്ല.

കാരണം അനുഭവിക്കാത്തവർക്ക് എല്ലാം വെറും കഥകളാണ്.

“ഭർത്താവിനെ പിടിച്ചു നിർത്താൻ അറിയില്ല…”

“സ്ത്രീകൾക്ക് അല്പം സഹിച്ചാൽ പോരേ…”

“മക്കൾക്ക് വേണ്ടിയെങ്കിലും അഡ്ജസ്റ്റ് ചെയ്യാമായിരുന്നു…”

ആളുകൾക്ക് പറയാൻ വാക്കുകൾ എളുപ്പമായിരുന്നു.

പക്ഷേ ഓരോ രാത്രിയും പേടിച്ച് ഉറങ്ങാൻ ശ്രമിച്ച അവളുടെ ഹൃദയമിടിപ്പ് അവർ കേട്ടിട്ടില്ല.

കതക് അടയ്ക്കുമ്പോഴും ജനൽ പൂട്ടുമ്പോഴും വിറച്ചിരുന്ന കൈകൾ അവർ കണ്ടിട്ടില്ല.

അപ്പയും അമ്മയും കൂടെയുണ്ടായിരുന്നതിനാൽ ഇന്നും അവൾ പൂർണ്ണമായി തകർന്നുപോയില്ല.

അവർ ഒന്നും ചോദിക്കാറില്ല… പക്ഷേ അവളുടെ കണ്ണുകൾ കണ്ടാൽ മനസ്സിലാക്കും.

ചില വേദനകൾക്ക് ചോദ്യങ്ങളോ ഉത്തരങ്ങളോ വേണ്ടതില്ലല്ലോ…

പകലൊക്കെ ധൈര്യം അഭിനയിക്കാൻ അവൾ പഠിച്ചു.

മക്കളുടെ മുന്നിൽ ചിരിക്കാനും… അവരുടെ സ്കൂൾ ബാഗ് ഒരുക്കാനും… ജ്വരം വന്നാൽ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കാനും… ഫീസ് അടക്കാൻ ഓരോ രൂപയും കൂട്ടിച്ചേർക്കാനും…

അവൾ പതിയെ ഒരു സ്ത്രീയിൽ നിന്ന് “അമ്മ” മാത്രമായി മാറുകയായിരുന്നു.

സ്വന്തം സ്വപ്നങ്ങളും ഇഷ്ടങ്ങളും സന്തോഷങ്ങളും എപ്പോഴോ അവൾ മക്കളുടെ ഭാവിക്കായി അടക്കം ചെയ്തു കഴിഞ്ഞിരുന്നു.

ആ രാത്രിയും കണ്ണുനീർ ആരും കാണാതിരിക്കാൻ അവൾ മുഖം തിരിച്ച് മേൽക്കൂരയിലേക്ക് നോക്കി കിടന്നു.

പുറത്ത് എവിടെയോ ഒരു നായ കുരയ്ക്കുന്ന ശബ്ദം മാത്രം ആ നിശബ്ദ രാത്രിയെ ഇടയ്ക്കിടെ മുറിച്ചു കടന്നുപോയി. ചുവരിലെ ഘടികാരത്തിന്റെ ടിക്ക്… ടിക്ക്… പോലും ഇന്നവൾക്ക് അസഹ്യമായി തോന്നി.

അപ്പോൾ പെട്ടെന്ന്…

വീട്ടുമുറ്റത്ത് ആരോ നടന്ന് വരുന്നതുപോലൊരു ശബ്ദം കേട്ടു.

അവളുടെ ശ്വാസം ഒരു നിമിഷം നിലച്ചു.

കൈകൾ അറിയാതെ മക്കളെ കൂടുതൽ മുറുക്കി പിടിച്ചു.

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ കാൽച്ചുവട്ടിന്റെ ശബ്ദം അവൾ മറന്നിരുന്നില്ല…

അവളുടെ കണ്ണുകൾ പതിയെ വാതിലിലേക്കു നീങ്ങി…

പക്ഷേ അടുത്ത നിമിഷം തന്നെ ക്ഷീണിച്ച മനസ്സ് അവളെ ഉറക്കത്തിലേക്ക് വലിച്ചിഴച്ചു.

പതിവുപോലെ അലാറത്തിന്റെ ശബ്ദം പുലർച്ചെയുടെ നിശബ്ദത മുറിച്ചു.

പിടഞ്ഞെഴുന്നേറ്റ അവൾ വേഗം അടുക്കളയിലേക്ക് നടന്നു.

ബ്രേക്ക്‌ഫാസ്റ്റ് തയ്യാറാക്കണം… മക്കളുടെ ടിഫിൻ റെഡി ആക്കണം… യൂണിഫോം അയൺ ചെയ്യണം…

വീട് പതിയെ തിരക്കിന്റെ ശബ്ദങ്ങളാൽ നിറഞ്ഞു.

“മ്മേ… അഞ്ചു മിനിറ്റ് കൂടെ…”

മകളുടെ ഉറക്കമഞ്ഞുള്ള ശബ്ദം കേട്ട് അവൾ അറിയാതെ ചിരിച്ചു.

“അഞ്ചു മിനിറ്റ് എന്ന് പറഞ്ഞിട്ട് പിന്നെ ബസ് മിസ് ആവും…”

കുളിപ്പിച്ച് യൂണിഫോം ഇടിപ്പിച്ച് മുടി ചീകി റിബൺ കെട്ടിക്കൊടുക്കുമ്പോൾ പോലും അവളുടെ കൈകളിൽ ഒരു അമ്മയുടെ മൃദുത്വം നിറഞ്ഞിരുന്നു.

എല്ലാം കഴിഞ്ഞ് അമ്മയും മക്കളും ഒരേ സമയത്താണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

മക്കൾ സ്കൂൾ ബസിലേക്കോടി കയറി.

ബസ് നീങ്ങുമ്പോൾ അവർ ജനലിലൂടെ കൈവീശി.

അവളും ചിരിച്ചുകൊണ്ട് കൈവീശി.

അവരെ കണ്ണിൽ നിന്നു മറയുന്നതുവരെ നോക്കി നിന്ന ശേഷമാണ് അവൾ കാറിലേക്കു നടന്നത്.

ഹോസ്പിറ്റലിലേക്കുള്ള യാത്ര വീണ്ടും ഒരു പുതിയ ദിവസത്തിന്റെ തുടക്കമായിരുന്നു…

ദിവസം മുഴുവൻ ഹോസ്പിറ്റലിലെ തിരക്കുകൾക്കിടയിലൂടെ സമയം എങ്ങനെ കടന്നുപോയെന്നു പോലും അവൾക്ക് മനസ്സിലായില്ല.

പേഷ്യന്റ്സ്… എമർജൻസി… ഫയലുകൾ… മരുന്നുകളുടെ ഗന്ധം… യന്ത്രങ്ങളുടെ ശബ്ദം…

ഇതൊക്കെയായി മനസ്സിനെ തിരക്കിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും ഉള്ളിലെ ക്ഷീണം മാത്രം മാറിയില്ല.

ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങുമ്പോഴാണ് മുന്നിൽ കാറിനരികിൽ ചാര്ന്നുനിൽക്കുന്ന ഒരാളെ അവൾ കണ്ടത്.

ആദിത്യ.

അവനെ കണ്ട നിമിഷം തന്നെ അറിയാതെ അവളുടെ ചുവടുകൾ ഒന്ന് മന്ദമായി.

“ഇത്ര നേരം കഴിഞ്ഞല്ലോ…” അവൻ ചെറുചിരിയോടെ ചോദിച്ചു.

“ഡ്യൂട്ടി അല്പം ഹെവിയായിരുന്നു…”

“മുഖം കണ്ടാൽ അറിയാം.”

അവൾ ചെറുതായി ചിരിക്കാൻ ശ്രമിച്ചു.

പക്ഷേ ആ ചിരിയുടെ പിന്നിലെ ക്ഷീണം അവൻ വ്യക്തമായി കണ്ടിരുന്നു.

“വാ… ഞാൻ ഡ്രോപ്പ് ചെയ്യാം.”

“വേണ്ട ആദി… ഞാൻ പോകാം…”

“നീ ഇപ്പോ ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്താൽ വഴിയിലേ ഉറങ്ങിപ്പോകും.”

അവന്റെ ശബ്ദത്തിൽ നിർബന്ധത്തേക്കാൾ കരുതലായിരുന്നു.

ഒന്നും പറയാതെ അവൾ കാറിൽ കയറി.

യാത്ര മുഴുവൻ അവൻ അധികം സംസാരിച്ചില്ല.

ഇടയ്ക്കൊക്കെ അവളെ നോക്കും… അവൾ ജനലിന് പുറത്തേക്ക് നോക്കി ചിന്തകളിൽ മുങ്ങിയിരിക്കും…

പക്ഷേ ആ മൗനം പോലും അവൾക്ക് സമാധാനം നൽകുന്നുണ്ടായിരുന്നു.

ഒരാളുടെ അടുത്തിരിക്കാൻ വാക്കുകൾ ആവശ്യമില്ലെന്ന് ചിലർ നമ്മളെ പഠിപ്പിക്കും.

ആദിത്യ അത്തരത്തിലൊരാളായിരുന്നു.

വീട്ടിലെത്തിയപ്പോൾ അവൾ ഇറങ്ങാൻ പോകുന്നതിനുമുമ്പ് അവൻ മെല്ലെ ചോദിച്ചു.

“ഇന്നും ഉറക്കം വരില്ലേ…?”

ആ ചോദ്യം കേട്ട നിമിഷം അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു.

“അറിയില്ല…”

കുറച്ചുനേരം അവൻ അവളെ നോക്കി നിന്നു.

“എല്ലാ രാത്രികളും ഒരുപോലെ ഇരിക്കില്ല നുനൂ…”

ആ വാക്കുകൾ എന്തുകൊണ്ടോ അവളുടെ മനസ്സിൽ ചെറുതായി വെളിച്ചം പകർന്നു.

രാത്രി ഏറെ കഴിഞ്ഞിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

മക്കൾ രണ്ടുപേരും അവളെ ചേർന്നു കിടന്ന് ഉറങ്ങുകയായിരുന്നു.

അവൾ മാത്രം ജാഗരിച്ചുകിടന്നു.

അപ്പോഴാണ് വാതിലിൽ മെല്ലെയൊരു മുട്ട് കേട്ടത്.

അവൾ എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ മുൻപിൽ ആദിത്യ.

“ഉറങ്ങിയില്ലല്ലേ…?” അവൻ ചെറുതായി ചോദിച്ചു.

“ഉറക്കം വരുന്നില്ല…”

അവൻ അകത്തേക്ക് നടന്ന് സോഫയിൽ ഇരുന്നു.

“കോഫി വേണോ…?” അവൾ ചോദിച്ചു.

“നിനക്ക് ഉണ്ടാക്കുന്നുണ്ടെങ്കിൽ മാത്രം.”

അവൾ അടുക്കളയിലേക്ക് നടന്നപ്പോൾ പോലും അവളുടെ ഉള്ളിലെ ഭാരമൊക്കെ അല്പം കുറഞ്ഞതുപോലെ തോന്നി.

രണ്ടുപേരും നിശബ്ദമായി കോഫി കുടിച്ചു.

സംസാരിച്ചത് വളരെ കുറച്ച് കാര്യങ്ങളായിരുന്നു.

പക്ഷേ ആ ചെറിയ നിമിഷങ്ങൾ പോലും അവൾക്ക് വലിയ ആശ്വാസമായി മാറി.

ആദിത്യ അടുത്തിരിക്കുമ്പോൾ എന്തുകൊണ്ടോ അവളുടെ ഉള്ളിലെ ഭയം അല്പം പിന്നിലേക്ക് മാറും.

വീണ്ടും എല്ലാം ശരിയാകാമെന്നൊരു ചെറിയ പ്രതീക്ഷ പോലും മനസ്സിൽ മുളക്കും.

പോകാൻ എഴുന്നേൽക്കുന്നതിനുമുമ്പ് അവൻ മെല്ലെ അവളുടെ തലയിൽ കൈവെച്ചു.

“ഇനി ഒറ്റക്ക് എല്ലാം ചുമക്കണ്ട…”

ആ നിമിഷം അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

കരയാതിരിക്കാൻ അവൾ മുഖം തിരിച്ചു.

പക്ഷേ ഏറെ നാളുകൾക്ക് ശേഷം ആ കണ്ണുനീർ വേദനയുടേതല്ലായിരുന്നു…

അല്പം സമാധാനത്തിന്റേയും ആയിരുന്നു…

“നിനക്ക് വേണ്ടി ഞാൻ ഇത്രയും കാലം കാത്തിരുന്നത് ഞാൻ തനിച്ചാടോ… നിന്റെ സ്ഥാനത്ത് എനിക്ക് മറ്റൊരാളെ ഓർക്കാൻ പോലും വയ്യ… നീ ഒക്കെ ആയാൽ…”

അവളുടെ ശബ്ദം ഇടറി. കണ്ണുകളിൽ വർഷങ്ങളായി അടച്ചു വെച്ചിരുന്ന കാത്തിരിപ്പിന്റെ ഭാരമൊക്കെയും ഒരുമിച്ച് പൊട്ടിയിറങ്ങുന്ന പോലെ.

ആദിത്യ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. അവളുടെ വാക്കുകൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു. അവൾ പറഞ്ഞത് സ്നേഹമല്ല… ഒരു ജീവിതം മുഴുവൻ ആരെയും ആശ്രയിക്കാതെ താങ്ങിയെടുത്ത ഒരാളുടെ തളർച്ചയായിരുന്നു.

അവൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി.

“നുനൂ…”

അവന്റെ ശബ്ദം ഈറനായിരുന്നു, പക്ഷേ ഉറച്ചതും.

“നീ എന്നെ കാത്തിരുന്നത് ഞാൻ അറിയാതെ പോയില്ല. നീ ഒറ്റക്കായിരുന്നു എന്നതും എനിക്ക് മനസ്സിലായിട്ടുണ്ട്.”

അവൾ മുഖം താഴ്ത്തി നിന്നു. കൈകൾ വിറയുകയായിരുന്നു.

“പക്ഷേ ഒരു കാര്യം ഞാൻ നിനക്ക് ഉറപ്പാക്കണം…”

അവൻ അവളുടെ മുഖം നേരെ നോക്കി.

“നീ ഇനി ആരെയും കാത്തിരിക്കേണ്ട. ആരെങ്കിലും വരുമോ പോകുമോ എന്ന പേടിയോടെ ജീവിക്കേണ്ട.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്ക് പേടിയാണ് ആദി…” അവൾ പതിയെ പറഞ്ഞു. “ആളുകളെ വിശ്വസിക്കാൻ… അടുത്ത് വരാൻ… പിന്നെ നഷ്ടപ്പെടാൻ…”

അവൻ അവളുടെ കൈ പിടിച്ചു.

“നഷ്ടം ഉണ്ടാകാതിരിക്കാൻ ജീവിതം നിർത്തി വെക്കാൻ പറ്റില്ല നുനൂ. പക്ഷേ ഇനി നഷ്ടപ്പെടുമോ എന്ന പേടിയിൽ നീ ഒറ്റക്കിരിക്കേണ്ട.”

ഒരു നിമിഷം അവൾ മിണ്ടാതെ നിന്നു. പിന്നെ മെല്ലെ ചോദിച്ചു—

“നീ ഉണ്ടാവുമോ… സത്യമായും?”

അവൻ ഒന്ന് പോലും വൈകാതെ പറഞ്ഞു.

“ഞാൻ ഉണ്ടാവും.”

ആ വാക്കുകൾക്കിടയിൽ വലിയ വാഗ്ദാനങ്ങളൊന്നും ഇല്ലായിരുന്നു… പക്ഷേ അവളുടെ ഹൃദയം വിശ്വസിക്കാൻ തുടങ്ങിയ ഒരു ശാന്തത ഉണ്ടായിരുന്നു.

അവൾ കണ്ണുകൾ അടച്ചു ഒരു ദീർഘശ്വാസം എടുത്തു.

വർഷങ്ങളായി ഉള്ളിൽ കെട്ടിക്കിടന്ന ശൂന്യതയിൽ ആദ്യമായി ചെറിയൊരു സമാധാനം നിറയുന്നതുപോലെ തോന്നി.

അവൻ അവളുടെ തലയിൽ മെല്ലെ കൈവെച്ചു.

“ഇനി നീ ഒറ്റക്കല്ല, നുനൂ…”

പുറത്ത് രാത്രി ഇനിയും നീണ്ടിരുന്നു…

പക്ഷേ അവളുടെ ഉള്ളിൽ ആദ്യമായി ഒരു പുലരിയുടെ വെളിച്ചം വളരെ മെല്ലെ തെളിഞ്ഞുതുടങ്ങിയിരുന്നു.

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:ഏഴ്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
            ജീവിതത്തിൽ പുതിയ മാറ്റങ്ങൾ കണ്ട് തുടങ്ങി അവൾ…
മുമ്പൊക്കെ ഓരോ രാവിലെയും വേദനയുടെ ഭാരം ചുമന്നായിരുന്നു  എഴുന്നേറ്റിരുന്നത്. കണ്ണ് തുറക്കുമ്പോഴേക്കും മനസ്സ് മടുത്തുപോകും. ജീവിക്കുന്നത് പോലും ഒരു കടമ പോലെ തോന്നിയ ദിവസങ്ങൾ…

പക്ഷേ ഇപ്പോൾ…
അവൾ സമാധാനത്തിന്റെ ചെറിയ പുലരികൾ കാണാൻ തുടങ്ങി.
എവിടെയോ വഴിമുട്ടി നഷ്ടപ്പെട്ട പ്രതീക്ഷകൾ വീണ്ടും അവളുടെ ജീവിതത്തിലേക്ക് തിരികെ നടക്കിവരുന്നത് പോലെ തോന്നി.

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഗേറ്റിന് സമീപം കാറിൽ ചാരി നിൽക്കുന്ന ആദിത്യയെ അവൾ കണ്ടു. പതിവ് പോലെ ഒരു ചെറിയ പുഞ്ചിരിയോടെ അവൻ അവളെ നോക്കി.

“ഇന്ന് ലേറ്റ് ആണല്ലോ ഡോക്ടർ…”
ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

അവൾ ചെറുതായി ചിരിച്ചു.

“ഉറങ്ങാൻ പറ്റിയില്ല… കുറെ ചിന്തകൾ…”

ആദിത്യ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
കണ്ണുകളിൽ പഴയ ഭയം ഇന്നും ചെറുതായി അവശേഷിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.

കാറിൽ കയറിയ ശേഷം കുറച്ചുനേരം ഇരുവരും മിണ്ടാതെ യാത്ര തുടർന്നു. പുറത്തേക്ക് മഴ പെയ്യാൻ തയ്യാറെടുക്കുന്ന മേഘങ്ങൾ ആകാശം മുഴുവൻ നിറഞ്ഞിരുന്നു.

അവൾ നിശ്ശബ്ദതയെ തകർത്തു കൊണ്ട്,

“ഹേയ്… അയാളെ ഒരിക്കൽ കൂടി എനിക്ക് കാണണം…”

ആദിത്യ അവളെ നോക്കി.

“എന്തിന്…?”

“കണക്കുകൾ പറഞ്ഞു തീർക്കണം…
എന്റെ ജീവിതം ഇങ്ങനെ തകർത്തിട്ട് ഒന്നും സംഭവിച്ചില്ലെന്ന പോലെ അയാൾ ജീവിക്കരുത്.
അതിനുശേഷം മാത്രമേ നീ പറഞ്ഞത് പോലെ… പുതിയൊരു ജീവിതത്തെ കുറിച്ച് എനിക്ക് പൂർണമായി ചിന്തിക്കാൻ പറ്റൂ…”

ഒരു നിമിഷം നിർത്തി അവൾ പതിയെ തുടർന്നു.

“കാരണം… ഞാനിന്നും അയാളുടെ ഭാര്യയാണ്… നിയമപ്രകാരം.”

ആ വാക്കുകൾ പറയുമ്പോൾ അവളുടെ ശബ്ദം ചെറുതായി വിറച്ചിരുന്നു.

ആദിത്യ സ്റ്റിയറിംഗിൽ പിടിച്ച കൈ മുറുക്കി.
അവൻ അവളെ നിർബന്ധിച്ച് ഒന്നിലും തള്ളിവിടാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവളുടെ ഭയം നേരിടാതെ അവൾക്ക് മുന്നോട്ട് പോകാനും കഴിയില്ലെന്ന് അവനും അറിയാമായിരുന്നു.

“ശരി…”
അവൻ ശാന്തമായി പറഞ്ഞു.

“പക്ഷേ ഒരു കാര്യം മാത്രം ഓർക്കണം…
ഇത്തവണ നീ ഒറ്റയ്ക്കാവില്ല.”

അവൾ അവനെ നോക്കി.
ഒന്നും പറയാതെ ചെറിയൊരു പുഞ്ചിരി മാത്രം നൽകി.

ഹോസ്പിറ്റലിൽ എത്തുംമുമ്പേ അവളുടെ ഫോൺ ശബ്ദിച്ചു.
സ്ക്രീനിലേക്ക് നോക്കിയ അവന്റെ മുഖം ഗൗരവമായി.

“എമർജൻസി കേസ്… ആക്സിഡന്റ്.”

അവൻ വേഗത്തിൽ കാർ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

ഹോസ്പിറ്റലിന് മുന്നിൽ ഇതിനോടകം ആംബുലൻസിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. സ്റ്റ്രെച്ചറിൽ രക്തത്തിൽ മുക്കിയ ഒരു യുവാവിനെ അകത്തേക്ക് കൊണ്ടോടുകയായിരുന്നു. പിന്നിൽ കരഞ്ഞുകൊണ്ട് ഓടുന്ന ഒരു പെൺകുട്ടിയും…

ഡോക്ടർ കോട്ട് ധരിച്ച നിമിഷം തന്നെ അവളുടെ സ്വകാര്യ ചിന്തകൾ എല്ലാം മാറിനിന്നു.
അവൾ വീണ്ടും ഡോക്ടറായിരുന്നു.

“BP dropping doctor!”
ഒരു നഴ്‌സ് വിളിച്ചു പറഞ്ഞു.

“OT ready ആക്കൂ… വേഗം!”

അവൾ ഓടിക്കൊണ്ട് പറഞ്ഞു.

ഓപ്പറേഷൻ തീയേറ്ററിന് ഉള്ളിൽ മണിക്കൂറുകൾ നീണ്ട പോരാട്ടം നടന്നു. ജീവൻ കൈവിട്ടുപോകുന്ന ഓരോ നിമിഷവും അവൾ മരണത്തോട് മല്ലിട്ടു. ഒടുവിൽ മോണിറ്ററിലെ ഹാർട്ട്‌ബീറ്റ് സ്ഥിരമായി കേൾക്കുമ്പോഴാണ് എല്ലാവരും ഒരു ശ്വാസം വിട്ടത്.

ക്ഷീണത്തോടെ OT യിൽ നിന്ന് പുറത്തിറങ്ങിയ അവൾ മതിലിൽ ചാരി കണ്ണുകൾ അടച്ചു.

അപ്പോൾ തന്നെ മുന്നിൽ നിൽക്കുന്ന ഒരാളെ കണ്ടപ്പോൾ അവളുടെ ശരീരം മുഴുവൻ നിശ്ചലമായി.

ആ മുഖം…

വർഷങ്ങളായി മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ മായാതെ കിടന്ന ആ മുഖം…

അവളുടെ ഭർത്താവ്.

അതേ തണുത്ത കണ്ണുകൾ…
അതേ അഹങ്കാരം…
പക്ഷേ ഇത്തവണ അവന്റെ മുഖത്ത് ചെറിയൊരു ഞെട്ടലും ഉണ്ടായിരുന്നു.

അവളുടെ കൈകൾ അറിയാതെ വിറച്ചു തുടങ്ങി.

ദൂരത്ത് നിന്ന് ഇതെല്ലാം കണ്ട ആദിത്യ വേഗത്തിൽ അവളുടെ അരികിലെത്തി.

“ഹേയ്… calm down…”

പക്ഷേ അവളുടെ കണ്ണുകൾ അയാളിൽ നിന്നൊന്നും മാറിയില്ല.

അയാൾ പതിയെ അവളുടെ അടുത്തേക്ക് നടന്നു വന്നു.

“ഒടുവിൽ… നീ തിരികെ വന്നല്ലോ…”

അവന്റെ ശബ്ദത്തിൽ പഴയ അതേ ഭീഷണിയുടെ നിഴൽ ഉണ്ടായിരുന്നു.

പക്ഷേ ഇത്തവണ…
അവൾ പഴയപോലെ ഭയന്ന് പിന്നോട്ട് മാറിയില്ല.

വിറച്ചിരുന്ന വിരലുകൾ പതിയെ മുറുകി.
കണ്ണുകളിൽ നിറഞ്ഞിരുന്ന ഭയം അൽപാൽപമായി മറ്റൊരിടത്തേക്ക് മാറി — വർഷങ്ങളായി അടക്കി വച്ച കോപത്തിലേക്ക്.

ആദിത്യ അവളുടെ അരികിൽ തന്നെ നിന്നു.

“നീ okay ആണോ…?”
അവൻ പതിയെ ചോദിച്ചു.

അവൾ മറുപടി പറഞ്ഞില്ല.
കണ്ണുകൾ മുഴുവൻ മുന്നിൽ നിൽക്കുന്ന ആ മനുഷ്യനിലായിരുന്നു.

അയാൾ ചെറുതായി ചിരിച്ചു.

“ഡോക്ടർ ആയി വലിയ ആളായല്ലോ നീ…”
പരിഹാസം കലർന്ന ശബ്ദം.

അവൾ ആദ്യമായി നേരെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

“അതെ…
നീ തകർക്കാൻ ശ്രമിച്ച ജീവിതം ഞാൻ വീണ്ടും പണിതെടുത്തു.”

ആ വാക്കുകൾ കേട്ട നിമിഷം അയാളുടെ മുഖത്തെ ചിരി മങ്ങി.

“ഓഹ്… attitude ഒക്കെ വന്നല്ലോ…”
അവൻ ഒരു പടി മുന്നോട്ട് വന്നു.

ആദിത്യ ഉടൻ ഇടയിൽ നിന്നു.

“Enough.”

അയാൾ ആദിത്യയെ തല മുതൽ കാലുവരെ ഒന്നു നോക്കി.

“ഇവനാണോ പുതിയ hero…?”

അവളുടെ കണ്ണുകളിൽ വെറുപ്പ് നിറഞ്ഞു.

“മതി!”
ആശുപത്രിയുടെ ഇടനാഴി മുഴുവൻ കേൾക്കുന്നതുപോലെ അവൾ ഉച്ചത്തിൽ പറഞ്ഞു.

അവിടെ നിന്നിരുന്ന നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ഞെട്ടി അവളെ നോക്കി.

“ഇത് നിന്റെ വീടല്ല…
എന്നെ പേടിപ്പിക്കാൻ പറ്റിയ പഴയ ആ ഇരുണ്ട മുറിയുമല്ല…
ഇവിടെ ഞാൻ തകരില്ല.”

ഒരു നിമിഷം എല്ലാം നിശ്ശബ്ദമായി.

അയാളുടെ കണ്ണുകൾ ചുവന്നു.

“നീ എന്നെ വിട്ട് ജീവിക്കാമെന്ന് കരുതുന്നോ?”
പല്ല് മുറുക്കി അവൻ ചോദിച്ചു.

അവൾ ചിരിച്ചു.

ആ ചിരിയിൽ വേദനയും പരിഹാസവും അതിജീവനവും ഒക്കെ ഉണ്ടായിരുന്നു.

“ജീവിക്കാനല്ല…
ഞാൻ വീണ്ടും ജനിക്കാനാണ് പഠിച്ചത്.”

ആദിത്യ അവളെ നോക്കി.
ഇത്രകാലം വിറച്ചുനിന്ന പെൺകുട്ടി ഇങ്ങനെ ഒരുനാൾ തീപോലെ നിൽക്കും എന്ന് അവനും കരുതിയിരുന്നില്ല.

അവൾക്ക് പിന്നിൽ നിന്ന് ഒരു നഴ്‌സ് ഓടിവന്നു.

“Doctor… patient critical!”

അവൾ ഉടൻ തിരിഞ്ഞു.

പക്ഷേ പോകുന്നതിന് മുൻപ് വീണ്ടും അയാളുടെ മുന്നിൽ നിർത്തി.

“ഒരു കാര്യം ഓർമ്മിച്ചോളൂ…
ഇനി എന്റെ ജീവിതത്തിൽ നിനക്ക് അവകാശമില്ല.
നിയമം പറഞ്ഞാണല്ലോ നീ ജീവിക്കുന്നത്…?
അപ്പോൾ കേട്ടോ… ഞാൻ തന്നെയാണ് divorce file ചെയ്യുന്നത്.”

അയാൾ അവളുടെ കൈയിൽ കയറി പിടിച്ചു.

“നീ എവിടെയും പോകില്ല!”

അവൾ കുതറി എമർജൻസി റൂമിലേക്ക് കയറി 

അല്പം കഴിഞ്ഞു തിരിച്ചു വന്നു.

തീഷ്ണതയോടെ കാത്തിരിക്കുന്ന അയാൾ അവടെ തന്നെ ഉണ്ടായിരുന്നു.

ഒരു നിമിഷം ആശുപത്രി മുഴുവൻ നിശ്ചലമായപോലെ തോന്നി.

അടുത്ത നിമിഷം—

“കൈ വിട്!”

ആദിത്യയുടെ ശബ്ദം ഇടിമുഴക്കമായി ഉയർന്നു.

അവൻ ശക്തിയായി അയാളുടെ കൈ മാറ്റി.

“ഇത് hospital ആണ്.
ഇവിടെ scene ഉണ്ടാക്കിയാൽ security വിളിക്കാൻ എനിക്ക് ഒരു second പോലും വേണ്ട.”

ഇരുവരും തമ്മിൽ നേർക്ക് നേർ നിന്നു.

പക്ഷേ ഇത്തവണ അവൾ ഇടയിൽ കയറി.

“വേണ്ട ആദിത്യ…”

അവളുടെ ശബ്ദം ശാന്തമായിരുന്നു.
പക്ഷേ ആ ശാന്തതയിൽ തന്നെ ഒരു ശക്തിയുണ്ടായിരുന്നു.

അവൾ പതിയെ ഭർത്താവിന്റെ അടുത്തേക്ക് നടന്നു.

“നിനക്കറിയാമോ…
ഞാൻ ഇത്രയും വർഷം നിന്നെ പേടിച്ചത് നിന്റെ ശക്തിയെ അല്ല…”

അയാൾ അവളെ നോക്കി.

“എന്റെ ബലഹീനതയെ ആയിരുന്നു.”

അവളുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞിരുന്നു.
പക്ഷേ അത് തോൽവിയുടെ കണ്ണീർ അല്ലായിരുന്നു.

“പക്ഷേ ഇപ്പോൾ…
എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.
അതുകൊണ്ട് ഇനി നിന്നെ പേടിക്കാനും ഇല്ല.”

അവൾ അത് പറഞ്ഞ് തിരിഞ്ഞുനടന്നു.

ആദിത്യ അവളുടെ പിന്നാലെ നടന്നു.

പിന്നിൽ നിൽക്കുന്ന അയാൾ ആദ്യമായി ഒന്നും പറയാൻ കഴിയാതെ നിശ്ശബ്ദനായി.

കാരണം…
അവൻ തകർത്ത പെൺകുട്ടി ഇനി അവിടെ ഇല്ലായിരുന്നു.

അവിടെ നിന്നിരുന്നത് —
സ്വന്തം മുറിവുകളിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേറ്റ ഒരു സ്ത്രീയായിരുന്നു.

ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ നിന്ന് കാർ പുറത്തേക്ക് ഇറങ്ങുമ്പോഴും അവളുടെ മനസ്സ് ഇപ്പോഴും ആ ഇടനാഴിയിലായിരുന്നു.

സ്റ്റിയറിംഗിൽ കണ്ണ് നിർത്തിയിരുന്നെങ്കിലും ആദിത്യയുടെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു.
ജാലകത്തിന് പുറത്തേക്ക് നോക്കി മിണ്ടാതിരിക്കുന്ന അവളുടെ വിരലുകൾ ചെറുതായി വിറക്കുന്നത് അവൻ ശ്രദ്ധിച്ചു.

മഴ തുടങ്ങി കഴിഞ്ഞിരുന്നു.
ഗ്ലാസിലൂടെ ഒഴുകി വീഴുന്ന മഴത്തുള്ളികൾക്കിടയിൽ നഗരത്തിലെ ലൈറ്റുകൾ മങ്ങലോടെ ഒഴുകിപ്പോകുന്ന പോലെ തോന്നി.

കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

അവസാനം ആദിത്യ തന്നെയാണ് നിശ്ശബ്ദത പൊട്ടിച്ചത്.

“നീ okay അല്ല…”

അവൾ ചെറുതായി ചിരിക്കാൻ ശ്രമിച്ചു.

“ഞാൻ fine ആണ്…”

“നിനക്ക് കള്ളം പറയാൻ അറിയില്ല.”

ആ മറുപടിക്ക് ശേഷം വീണ്ടും നിശ്ശബ്ദത.

അൽപസമയം കഴിഞ്ഞ് അവൾ പതിയെ ചോദിച്ചു.

“അവന്റെ കണ്ണുകൾ കണ്ടോ നീ…?”

ആദിത്യ ഒന്ന് തിരിഞ്ഞു നോക്കി.

“അതേ…”

“അത് എനിക്ക് അറിയാവുന്ന നോട്ടമാണ് ആദിത്യ…
അവൻ അങ്ങനെ നോക്കുമ്പോൾ എന്തെങ്കിലും ചെയ്യും…”

അവളുടെ ശബ്ദം വീണ്ടും ഭയത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

“ഇത്ര എളുപ്പത്തിൽ അവൻ എന്നെ വിടില്ല.”

ആദിത്യ കാർ സൈഡിലേക്ക് ഒന്ന് നിർത്തി.

“Look at me…”

അവൾ പതിയെ അവനെ നോക്കി.

“നീ ഇപ്പോൾ ഒറ്റക്കല്ല.
അവൻ എന്ത് ചെയ്താലും അതിനെ നേരിടാൻ നീയും ഞാനും ഉണ്ടാകും.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“നിനക്ക് അവനെ അറിയില്ല ആദിത്യ…”

ആ വാക്കുകൾക്കൊപ്പം പഴയ ഓർമ്മകൾ അവളുടെ മനസിലേക്ക് ഇടിച്ചു കയറി.

ഫോൺ പരിശോധിക്കൽ…
സംസാരിച്ച ഓരോ ആളിനെയും സംശയിക്കൽ…
ആശുപത്രിയിൽ ഡ്യൂട്ടി ലേറ്റ് ആയാൽ വീട്ടിലെത്തി മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യൽ…
ചെറിയ കാര്യങ്ങൾക്കു പോലും നിയന്ത്രണം നഷ്ടപ്പെടുന്ന കോപം…

ഒരിക്കൽ…

രാത്രി ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയപ്പോൾ ഒരു male colleague അയച്ച “Take care doctor” എന്ന മെസേജ് മാത്രം കണ്ടതിനു അവളുടെ ഫോൺ മതിലിൽ എറിഞ്ഞു പൊട്ടിച്ച മനുഷ്യൻ…

നിനക്കറിയുമോ കല്യാണം കഴിഞ്ഞു ദിവസങ്ങൾ മാത്രമേ ഞാൻ ജോലിക്ക് പോയിട്ടുള്ളൂ അതും ഇന്റേൺഷിപ് എന്നപോലെ തന്നെയായിരുന്നു അത് തന്നെ ഇത്രയും ക്രൂരത നിറഞ്ഞതും.

അവൾ അറിയാതെ കണ്ണുകൾ അടച്ചു.

“അവൻ ആദ്യം എന്നെ പേടിപ്പിക്കും…”
അവൾ പതിയെ പറഞ്ഞു.

“അതിനുശേഷം എന്നെ ചുറ്റുമുള്ള ആളുകളെ…”

ആദിത്യയുടെ മുഖം ഗൗരവമായി.

“എന്താണ് നീ പറയുന്നത്…?”

“അവൻ നിന്റെ പിന്നാലെ ആളെ വിടും…
ഹോസ്പിറ്റലിൽ rumours ഉണ്ടാക്കും…
എന്റെ character വരെ question ചെയ്യും…
കാരണം അവന് ഒരു കാര്യത്തിൽ വിശ്വാസമുണ്ട്…”

അവൾ ഒന്ന് നിർത്തി.

“ഒരു സ്ത്രീയെ തകർക്കാൻ ആദ്യം അവളുടെ മനസ്സല്ല…
അവളുടെ സമാധാനമാണ് നശിപ്പിക്കേണ്ടത് എന്ന്.”

ആദിത്യയുടെ കൈകൾ സ്റ്റിയറിംഗിൽ മുറുകി.

അതേസമയം—

അവളുടെ ഫോൺ സ്ക്രീൻ തെളിഞ്ഞു.

Unknown Number.

അവൾ ഫോൺ നോക്കിയ നിമിഷം മുഖത്തെ നിറം മാറി.

“ആരാ…?”
ആദിത്യ ചോദിച്ചു.

അവൾ വിറച്ച വിരലുകളോടെ call attend ചെയ്തു.

മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത മാത്രം.

പിന്നെ…

ഒരു ചെറുചിരി.

അവളുടെ ശരീരം മുഴുവൻ തണുത്തു.

“Hospitalൽ heroism ഒക്കെ നന്നായിരുന്നു…”

അയാളുടെ ശബ്ദം.

ആദിത്യ ഉടൻ അവളെ നോക്കി.

“പക്ഷേ കളി ഇപ്പോഴാണ് തുടങ്ങുന്നത്…”
മറുവശത്ത് അവൻ ചിരിച്ചു.

“നീ എവിടെ പോയാലും…
ആരുടെയെങ്കിലും പിന്നിൽ ഒളിച്ചാലും…
ഞാൻ എത്തും.”

Call cut.

അവളുടെ കൈയിൽ നിന്ന് ഫോൺ താഴേക്ക് വീണു.

ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുന്ന പോലെ അവൾ സീറ്റിൽ ചാരി.

ആദിത്യ ഉടൻ കാർ തിരിച്ചു നിർത്തി.

“Hey… hey… calm down…”

പക്ഷേ അവളുടെ കണ്ണുകൾ ശൂന്യമായിരുന്നു.

കാരണം…

അവൾക്ക് വ്യക്തമായി അറിയാമായിരുന്നു,

ഇത് അവസാനിച്ചിട്ടില്ല.

അവളുടെ ജീവിതത്തിലെ ഏറ്റവും അപകടകരമായ അധ്യായം ഇപ്പോഴാണ് തുടങ്ങുന്നത്.

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:എട്ട്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
            മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു…

കാറിന്റെ ഗ്ലാസിൽ തട്ടി ചിതറുന്ന ഓരോ മഴത്തുള്ളിയും അവളുടെ ഉള്ളിലെ ഭയത്തിന്റെ ശബ്ദം പോലെ തോന്നി.

ഫോൺ ഇപ്പോഴും കാറിന്റെ ഫ്‌ളോറിൽ കിടക്കുകയായിരുന്നു.

ആദിത്യ അത് എടുത്ത് silent ആക്കി വച്ചു. പക്ഷേ അവന്റെ മുഖത്തും ആദ്യമായി ചെറിയൊരു ആശങ്ക തെളിഞ്ഞിരുന്നു.

“നമുക്ക് നേരെ വീട്ടിലേക്ക് പോകാം…” അവൻ ശാന്തമായി പറഞ്ഞു.

അവൾ ഒന്നും മറുപടി പറഞ്ഞില്ല.

പക്ഷേ അടുത്ത നിമിഷം

ആദിത്യയുടെ ഫോൺ vibrate ചെയ്തു.

സ്ക്രീനിലേക്ക് നോക്കിയ അവന്റെ മുഖം ചെറുതായി മാറി.

Hospital Security.

Call attend ചെയ്തതും മറുവശത്ത് ഭയന്ന ശബ്ദം.

“Sir… parking areaയിൽ ആരോ നിങ്ങളുടെ carന്റെ glass അടിച്ചു പൊട്ടിച്ചിട്ടുണ്ട്…”

ആദിത്യയുടെ കണ്ണുകൾ മുറുകി.

“എന്ത്…?”

“CCTV നോക്കിയപ്പോൾ cap വെച്ച ഒരാളാണ്… face clear അല്ല sir…”

Call cut.

അവൾ എല്ലാം കേട്ടിരുന്നു.

അവളുടെ ശ്വാസം വീണ്ടും വേഗത്തിലായി.

“ഞാൻ പറഞ്ഞില്ലേ…” അവൾ വിറച്ച ശബ്ദത്തിൽ പറഞ്ഞു.

“അവൻ തുടങ്ങി കഴിഞ്ഞു…”

ആദിത്യ ഉടൻ കാർ റോഡരികിൽ നിർത്തി അവളിലേക്ക് തിരിഞ്ഞു.

“Listen to me… ഇത് നിന്നെ പേടിപ്പിക്കാൻ വേണ്ടിയാണ്. നീ വീണ്ടും പഴയ പോലെ തകരുമെന്ന് അവൻ കരുതുന്നു.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“പക്ഷേ എനിക്ക് വീണ്ടും ആ ജീവിതത്തിലേക്ക് പോകാൻ പറ്റില്ല ആദിത്യ… ഇനി അതിന് ശക്തിയില്ല…”

അവൻ കുറച്ചുനേരം അവളെ നോക്കി നിന്നു.

ശേഷം വളരെ ശാന്തമായി പറഞ്ഞു

“അപ്പോൾ ഇത്തവണ നീ ഒറ്റയ്ക്ക് fight ചെയ്യണ്ട.”

ആ വാക്കുകൾ കേട്ട നിമിഷം അവളുടെ കണ്ണുകളിൽ അടക്കി വച്ച വേദന പൊട്ടി പുറത്തുവന്നു.

അവൾ ആദ്യമായി അവന്റെ മുന്നിൽ കരഞ്ഞു.

അതേസമയം…

നഗരത്തിന്റെ മറുവശത്ത്, ഇരുണ്ട മുറിയിൽ ഇരുന്ന് ആരോ ഒരു photo നോക്കി ചിരിക്കുകയായിരുന്നു.

ആ photoയിൽ

ആശുപത്രിയുടെ parkingൽ ഒരുമിച്ച് നിൽക്കുന്ന ആദിത്യയും അവളും.

ആ മനുഷ്യന്റെ കണ്ണുകളിൽ അപകടകരമായ ഒരു തണുപ്പ് നിറഞ്ഞിരുന്നു.

“Game begins…”

അവൻ പതിയെ പറഞ്ഞു.

അതേസമയം അവന്റെ ഫോണിലേക്ക് മറ്റൊരു call വന്നു.

“Sir… നിങ്ങൾ പറഞ്ഞ കാര്യം arrange ചെയ്തിട്ടുണ്ട്…”

അവൻ ചിരിച്ചു.

“Good… ഇനി അവൾക്ക് സമാധാനമായി ഉറങ്ങാൻ പറ്റരുത്…”

അവൻ ചിരിച്ചു.

“Good… ഇനി അവൾക്ക് സമാധാനമായി ഉറങ്ങാൻ പറ്റരുത്…”

Call cut ആയതും മുറിയിൽ വീണ്ടും നിശ്ശബ്ദത പടർന്നു.

പക്ഷേ ആ നിശ്ശബ്ദതയുടെ നടുവിൽ പോലും അപകടത്തിന്റെ ഗന്ധമുണ്ടായിരുന്നു.

അതേസമയം

ആദിത്യയുടെ കാർ അവളുടെ വീടിന്റെ മുന്നിൽ എത്തി നിന്നു.

മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

അവൾ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കൈകൾ ഇപ്പോഴും ചെറുതായി വിറക്കുകയായിരുന്നു.

“ഞാൻ വരാം…” ആദിത്യയും കൂടെ ഇറങ്ങി.

വീട്ടിന്റെ door തുറന്ന നിമിഷം

“മ്മ്മ്മാാാാാ…!”

രണ്ട് ചെറിയ കുട്ടികൾ ഓടിയെത്തി അവളെ കെട്ടിപ്പിടിച്ചു.

ഒരു പെൺകുട്ടിയും ഒരു ചെറിയ ആൺകുട്ടിയും.

അവളുടെ മുഖത്ത് ആദ്യമായി ഒരു യഥാർത്ഥ പുഞ്ചിരി തെളിഞ്ഞു.

“അമ്മ late ആയല്ലോ…” മകൾ ചുണ്ട് വീർപ്പിച്ച് ചോദിച്ചു.

അവൾ അവളെ ചേർത്ത് പിടിച്ചു.

“Hospitalൽ emergency ഉണ്ടായിരുന്നു മോളേ…”

ചെറിയ മകൻ ആദിത്യയെ നോക്കി ചിരിച്ചു.

“Adi uncle… chocolate കൊണ്ടുവന്നോ…?”

ആദിത്യ ആദ്യമായി ചിരിച്ചു.

“ഈ പയ്യന് എന്നെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് chocolate ആണല്ലോ…”

പക്ഷേ അതിനിടയിലും അവളുടെ കണ്ണുകൾ മക്കളിൽ നിന്ന് മാറിയില്ല.

കാരണം…

ഫോണിലെ ആ ശബ്ദത്തിന് ശേഷം ഇപ്പോൾ അവളുടെ ഏറ്റവും വലിയ ഭയം സ്വന്തം ജീവിതമല്ലായിരുന്നു.

അവരുടെ സുരക്ഷയായിരുന്നു.


---

ആ രാത്രി…

മക്കൾ ഉറങ്ങി കഴിഞ്ഞിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

ജാലകത്തിന് പുറത്തേക്ക് മഴയുടെ ശബ്ദം മാത്രം.

ആദിത്യ balconyയിൽ നിന്നു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.

“അതെ… Security increase ചെയ്യണം… Especially kidsന്റെ school side…”

അവൾ അത് കേട്ടു.

കണ്ണുകളിൽ വീണ്ടും കണ്ണീർ നിറഞ്ഞു.

അവൾ ഇത്രയും കാലം എല്ലാം ഒറ്റയ്ക്ക് സഹിച്ചിരുന്നു.

പക്ഷേ ഇപ്പോൾ ആരോ അവൾക്കായി പേടിക്കുന്നു…

അവളുടെ മക്കൾക്കായി ശ്രദ്ധിക്കുന്നു…

ആ തോന്നൽ തന്നെ അവൾക്ക് പുതുതായിരുന്നു.

അതേസമയം

വീട്ടിന് പുറത്തുള്ള ഇരുട്ടിൽ ഒരു bike നിശ്ശബ്ദമായി നിൽക്കുകയായിരുന്നു.

Helmet ധരിച്ച ഒരാൾ വീട്ടിലേക്കു നോക്കി phone camera zoom ചെയ്തു.

Curtainന്റെ ഇടവഴിയിലൂടെ അകത്ത് നിൽക്കുന്ന അവളെയും ആദിത്യയെയും അവൻ പകർത്തി.

അടുത്ത നിമിഷം

മുകളിലെ മുറിയിലെ ലൈറ്റ് പെട്ടെന്ന് on ആയി.

ചെറിയ മകൾ ഉറക്കത്തിനിടയിൽ പേടിച്ച് കരയുകയായിരുന്നു.

“മ്മാ…!”

അവൾ ഉടൻ ഓടിപ്പോയി.

“എന്താ മോളേ…?”

കുഞ്ഞ് ഭയന്ന് വിറക്കുകയായിരുന്നു.

“Windowയുടെ അടുത്ത് ആരോ നിന്നു…”

ആ വാക്കുകൾ കേട്ട നിമിഷം അവളുടെ രക്തം മുഴുവൻ തണുത്തുപോയി.

ആദിത്യ ഉടൻ പുറത്തേക്ക് ഓടി.

പക്ഷേ gate തുറന്ന് പുറത്തേക്ക് എത്തിയപ്പോഴേക്കും bike അതിവേഗം ഇരുട്ടിലേക്ക് മറഞ്ഞിരുന്നു.

മഴ മാത്രം ബാക്കിയായി.

ആദിത്യ തിരിച്ചു അകത്തേക്ക് വന്നപ്പോൾ

അവൾ മകളെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇരിക്കുകയായിരുന്നു.

അവളുടെ കണ്ണുകളിൽ വീണ്ടും പഴയ ഭയം തിരികെ വന്നിരുന്നു.

“അവൻ ഇവിടെ വരെ എത്തി…”

അവൾ പതിയെ പറഞ്ഞു.

ആദിത്യയുടെ മുഖം കടുത്തു.

“ഇത് ഇനി simple threat അല്ല…”

അതേസമയം,

Dining table മുകളിൽ കിടന്നിരുന്ന അവളുടെ ഫോൺ വീണ്ടും തെളിഞ്ഞു.

Unknown Number.

ഈ തവണ message മാത്രം.

അവളുടെ കൈകൾ വിറച്ച് screen തുറന്നു.

അതിൽ ഒരു photo ഉണ്ടായിരുന്നു.

അവളുടെ മക്കൾ സ്കൂളിൽ നിന്ന് ഇറങ്ങി വരുന്നത്…

ദൂരത്ത് നിന്ന് zoom ചെയ്ത് എടുത്ത ചിത്രം.

താഴെ ഒരു line മാത്രം,

“നിന്നെക്കാൾ എനിക്ക് പ്രിയപ്പെട്ടവരെ hurt ചെയ്യാൻ എളുപ്പമാണ്…”

ആ message കണ്ട നിമിഷം അവളുടെ കൈകൾ തളർന്നു.

ഫോൺ പതിയെ കൈയിൽ നിന്ന് വഴുതി sofaയിലേക്ക് വീണു.

ആദിത്യ ഉടൻ screen നോക്കി. ഒരു നിമിഷം അവന്റെ മുഖവും കട്ടപിടിച്ചു.

മുറിക്കുള്ളിൽ അസ്വസ്ഥമായ നിശ്ശബ്ദത പടർന്നു.

പുറത്ത് മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു… പക്ഷേ ഇപ്പോൾ ആ ശബ്ദം പോലും അവൾക്ക് ഭയം തോന്നിച്ചു.

അവൾ ഉടൻ മക്കളെ കൂടുതൽ ചേർത്ത് പിടിച്ചു.

“എനിക്ക് പേടിയാകുന്നു ആദിത്യ…”

ആ വാക്കുകൾ വളരെ ചെറുതായിരുന്നു. പക്ഷേ അതിനുള്ളിൽ ഒരു അമ്മയുടെ മുഴുവൻ ഭയവും ഉണ്ടായിരുന്നു.

ആദിത്യ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.

“ഒന്നും സംഭവിക്കില്ല. ഞാൻ ഉണ്ടല്ലോ…”

അവൾ കണ്ണുകൾ അടച്ചു.

“അവൻ മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ട്… ആദ്യം mind break ചെയ്യും… പിന്നെ ഞാൻ രക്ഷിക്കാനാവാത്ത സ്ഥലത്ത് അടിക്കും…”

അവളുടെ ശബ്ദം വിറച്ചു.

ആദിത്യ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

ശേഷം phone എടുത്ത് message delete ചെയ്തു.

“ഇനി ഇന്നിരാവ് ആരും ഇതൊന്നും ചിന്തിക്കില്ല. Especially kids.”

അവൾ അവനെ നോക്കി.

“പക്ഷേ—”

“Trust me.”

ആ വാക്കിൽ ഒരു ഉറപ്പുണ്ടായിരുന്നു.


---

അടുത്ത ദിവസം രാവിലെ…

മഴ മാറിയെങ്കിലും വീട്ടിനുള്ളിലെ ഭാരം മാറിയിരുന്നില്ല.

അവൾ kitchenൽ നിൽക്കുകയായിരുന്നു. ചായ തിളയ്ക്കുന്ന ശബ്ദം കേൾക്കുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ മറ്റെവിടെയോ ആയിരുന്നു.

ഓരോ ചെറിയ ശബ്ദവും കേൾക്കുമ്പോഴും അവൾ ഞെട്ടി തിരിഞ്ഞുനോക്കും.

Gate തുറക്കുന്ന ശബ്ദം… Bike കടന്നുപോകുന്ന ശബ്ദം… ഫോൺ vibrate ചെയ്യുന്നത്…

എല്ലാം അവളെ അസ്വസ്ഥയാക്കി.

പക്ഷേ അതൊന്നും മക്കൾ അറിയരുത് എന്ന് അവൾ ശക്തമായി ശ്രമിച്ചു.

Dining tableൽ ഇരുന്ന് breakfast കഴിക്കുന്ന മകൾ പെട്ടെന്ന് ചോദിച്ചു,

“മ്മാ… ഇന്നലെ ആരാ വന്നത് windowയുടെ അടുത്ത്…?”

അവളുടെ കൈയിൽ ഉണ്ടായിരുന്ന cup ചെറുതായി വിറച്ചു.

ആദിത്യ ഉടൻ ഇടയിൽ സംസാരിച്ചു.

“അത് cat ആയിരിക്കും മോളേ. നിങ്ങൾ horror cartoon ഒക്കെ കൂടുതലായി കാണുന്നുണ്ട്.”

ചെറിയ മകൻ ഉടൻ ചിരിച്ചു.

“ഞാൻ പറഞ്ഞല്ലോ chechi… ghost ഒന്നുമല്ലെന്ന്…”

ആ ചെറിയ സംഭാഷണം കേട്ട് അവൾ നിർബന്ധിച്ച് ചിരിച്ചു.

പക്ഷേ ഉള്ളിൽ ശ്വാസം മുട്ടുന്ന പോലെ തോന്നി.


---

കുട്ടികളെ schoolലേക്ക് ready ആക്കുമ്പോഴും അവൾ വീണ്ടും വീണ്ടും instructions പറയുകയായിരുന്നു.

“Teacherന്റെ കൂടെ തന്നെ നിൽക്കണം…”

“Unknown ആളുകളുടെ അടുത്ത് പോകരുത്…”

“School കഴിഞ്ഞാൽ നേരെ driverന്റെ കൂടെ വരണം…”

മകൾ അത്ഭുതത്തോടെ അവളെ നോക്കി.

“മ്മാ… നിനക്കെന്താ…?”

അവൾ ഒന്നു നിശ്ശബ്ദമായി.

ശേഷം കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു.

“ഒന്നുമില്ല… Just… careful ആയിരിക്കണം.”

കാർ gate കടന്ന് പുറത്തേക്ക് പോകുന്നത് വരെ അവൾ അവിടെ തന്നെ നിന്നു.

കണ്ണുകൾ റോഡിൽ നിന്ന് മാറിയില്ല.

കാർ കാണാതായ നിമിഷം പോലും അവളുടെ നെഞ്ചിലെ ഭയം കുറഞ്ഞില്ല.

ആദിത്യ പതിയെ അവളുടെ അരികിൽ വന്നു നിന്നു.

“നീ ഇങ്ങനെ ഓരോ secondഉം പേടിച്ച് ജീവിച്ചാൽ അവൻ ജയിക്കും.”

അവൾ ക്ഷീണത്തോടെ ചിരിച്ചു.

“ഞാൻ doctor ആണ് ആദിത്യ… എത്ര critical patient കണ്ടാലും calm ആയിരിക്കാൻ പറ്റും… പക്ഷേ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ"

വാക്കുകൾ അവിടെ മുറിഞ്ഞു.

ആദിത്യ ശാന്തമായി പറഞ്ഞു,

“അതിനാലാണ് നീ ഒറ്റയ്ക്ക് അല്ലെന്ന് ഞാൻ പറഞ്ഞത്.”

അവൾ അവനെ നോക്കി.

ആ നിമിഷം ആദ്യമായി അവൾക്ക് ഒരു കാര്യം മനസ്സിലായി,

ഭയം ഇപ്പോഴും ഉണ്ടായിരുന്നു.

പക്ഷേ… ഇത്തവണ അതിനെ നേരിടാൻ അവൾക്ക് ഒപ്പം ആരോ ഉണ്ടായിരുന്നു.

അതേസമയം

വീട്ടിൽ നിന്ന് കുറച്ചു ദൂരെ park ചെയ്തിരുന്ന ഒരു കറുത്ത കാർ പതിയെ move ചെയ്തു.

അതിനുള്ളിൽ ഇരുന്ന മനുഷ്യൻ sunglasses മാറ്റി ചിരിച്ചു.

മുൻസീറ്റിൽ school diary കിടക്കുന്നുണ്ടായിരുന്നു.

അതിൽ അവളുടെ മകളുടെ പേര് വ്യക്തമായി എഴുതിയിരുന്നു…

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:ഒൻപത്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

        അവളുടെ കണ്ണുകൾ ഇപ്പോഴും gateന്റെ പുറത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു…

പക്ഷേ അവൾക്കറിയില്ലായിരുന്നു,

അവളുടെ ഓരോ ഭയവും ആരോ ദൂരെയിരുന്ന് ആസ്വദിക്കുകയാണെന്ന്.

അതേസമയം…

കറുത്ത കാർ നഗരത്തിന്റെ തിരക്കിലേക്ക് മറഞ്ഞു.

Driving seatൽ ഇരുന്ന മനുഷ്യൻ rear mirrorലേക്ക് നോക്കി ചെറുതായി ചിരിച്ചു.

Phone screen വീണ്ടും തെളിഞ്ഞു.

“Sir… next step?”

അവൻ കുറച്ചുനേരം മിണ്ടാതിരുന്നു.

ശേഷം വളരെ ശാന്തമായി പറഞ്ഞു,

“ഇനി അവൾക്ക് സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങൾ പോലും unsafe ആകണം…”

Call cut.

അവൻ മുന്നിലെ seatൽ കിടന്നിരുന്ന school diary വീണ്ടും എടുത്തു.

ചെറിയ വിരലുകൾ കൊണ്ട് അതിന്റെ coverൽ എഴുതിയിരുന്ന പേര് പതുക്കെ തൊട്ടു.

ആ കണ്ണുകളിൽ അസ്വാഭാവികമായ ഒരു തണുപ്പ് ഉണ്ടായിരുന്നു.

---

അതേസമയം hospitalൽ…

ആദിത്യ തന്റെ cabinൽ ഇരിക്കുകയായിരുന്നു.

Laptop screenൽ CCTV footage pause ചെയ്ത നിലയിൽ.

Cap ധരിച്ച ആളുടെ മുഖം ഇപ്പോഴും clear അല്ല.

പക്ഷേ ഒരു കാര്യം മാത്രം അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ആ മനുഷ്യൻ നടക്കുമ്പോൾ slight limp ഉണ്ടായിരുന്നു…

ഇടത് കാലിൽ ചെറിയൊരു വലിച്ചിഴച്ച നടത്തം.

ആദിത്യയുടെ കണ്ണുകൾ ചെറുതായി മുറുകി.

“Where did I see this before…”

അവൻ പതിയെ പറഞ്ഞു.

അടുത്ത നിമിഷം door knock ചെയ്തു.

“Sir…”

Hospital security staff അകത്തേക്ക് വന്നു.

“Parking areaയിൽ നിന്ന് ഇത് കിട്ടി.”

അവൻ ചെറിയൊരു metal pendant tableലേക്ക് വെച്ചു.

അതുകണ്ട നിമിഷം ആദിത്യയുടെ മുഖം മാറി.

കാരണം…

അതേ pendant വർഷങ്ങൾക്ക് മുമ്പ് മറ്റൊരാളുടെ കഴുത്തിൽ അവൻ കണ്ടിട്ടുണ്ട്.

ഒരാൾ…

അവൾ ജീവിതത്തിൽ നിന്ന് ഒരിക്കലും തിരികെ വരരുതെന്ന് ആഗ്രഹിച്ച ഒരാൾ.

ഇപ്പോൾ വീണ്ടും വീണ്ടും അവളുടെ സ്വസ്ഥത കിടത്തി കൊണ്ടിരിക്കുന്നൊരാൾ,

---

വൈകുന്നേരം…

School കഴിഞ്ഞ് മക്കളെ കൊണ്ടുവരാൻ driver പോയിരുന്നു.

പക്ഷേ അഞ്ചു മിനിറ്റ്…

പത്ത് മിനിറ്റ്…

ഇരുപത് മിനിറ്റ് കഴിഞ്ഞിട്ടും കാർ എത്തിയില്ല.

അവളുടെ കൈകൾ വീണ്ടും തണുത്തു.

Phone എടുത്ത് driverനെ വിളിച്ചു.

No response.

ഒരിക്കൽ…

രണ്ടുവട്ടം…

മൂന്നാമത്തെ call connect ആയ നിമിഷം മറുവശത്ത് കേട്ടത് heavy breathing മാത്രം.

അവളുടെ ഹൃദയം ശക്തമായി ഇടിച്ചു.

“Hello…? Rajeev… കുട്ടികൾ എവിടെയാണ്…?”

ചില seconds നിശ്ശബ്ദത.

ശേഷം…

വളരെ പതുക്കെ ഒരു ചിരി.

അവളുടെ രക്തം മുഴുവൻ മരവിച്ചുപോയി.

കാരണം ആ ചിരി…

അവൾക്ക് വളരെ പരിചിതമായിരുന്നു…

“നീ വിചാരിച്ചോ… ഇത്ര എളുപ്പത്തിൽ എന്നിൽ നിന്ന് രക്ഷപ്പെടാമെന്ന്…?”

ആ ശബ്ദം കേട്ട നിമിഷം അവളുടെ കൈകൾ വിറച്ചു.

“എന്റെ മക്കൾ എവിടെയാണ്…?!”

അവൾ ഏകദേശം നിലവിളിച്ചു.

മറുവശത്ത് വീണ്ടും ആ ചിരി മാത്രം.

“ഇപ്പോൾ നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ… പേടി എന്താണെന്ന്…”

Call cut.

“Hello…? HELLO…!”

അവൾ വീണ്ടും വീണ്ടും വിളിച്ചെങ്കിലും line dead ആയിരുന്നു.

ഫോൺ കൈയിൽ നിന്ന് വഴുതിപ്പോകാൻ തന്നെ ആയി.

അതേസമയം ആദിത്യ പുറത്തുനിന്ന് അകത്തേക്ക് കയറി.

അവളുടെ മുഖം കണ്ട നിമിഷം എന്തോ സംഭവിച്ചെന്ന് അവന് മനസ്സിലായി.

“എന്താ…?”

അവൾ ശ്വാസം പോലും ശരിയായി എടുക്കാൻ കഴിയാതെ അവന്റെ shirtൽ പിടിച്ചു.

“Kids… driver phone… അവൻ… അവനായിരുന്നു…”

ആദിത്യയുടെ മുഖം ഒരു നിമിഷം കൊണ്ട് കടുത്തു.

“Phone തരൂ.”

അവൻ ഉടൻ number trace ചെയ്യാൻ call back ചെയ്തു.

പക്ഷേ switched off.

അതേസമയം gateന് പുറത്തേക്ക് ഒരു car അതിവേഗം എത്തി നിന്നു.

അവൾ ഭയന്ന് തിരിഞ്ഞുനോക്കി.

പക്ഷേ അടുത്ത നിമിഷം car door തുറന്ന് രണ്ട് കുട്ടികളും ഇറങ്ങി ഓടിയെത്തി.

“മ്മ്മ്മാാാ…!”

അവൾ ഓടി അവരെ കെട്ടിപ്പിടിച്ചു.

“നിങ്ങൾ ok ആണല്ലേ…?”

മകൾ അത്ഭുതത്തോടെ അവളെ നോക്കി.

“മ്മാ… എന്തിനാ കരയുന്നത്…?”

അവളുടെ കണ്ണുകളിൽ നിന്നു കണ്ണീർ നിർത്താനായില്ല.

അതേസമയം driver ഭയന്ന് അടുത്തേക്ക് വന്നു.

“Madam sorry… tyre puncture ആയിപ്പോയി… phone എവിടെയോ മിസ്സായി മക്കളെ വിളിക്കാൻ പുറത്ത് ഇറങ്ങുന്നത് വരെ കാറിൽ ഉണ്ടായിരുന്നു …”

ആദിത്യ കുറച്ചുനേരം അവനെ നോക്കി നിന്നു.

പിന്നെ പതുക്കെ ചോദിച്ചു.

“ഈ സമയം ആരെങ്കിലും നിങ്ങളെ follow ചെയ്തോ…?”

Driver ഒന്ന് ആലോചിച്ചു.

“ഒരു black car ഉണ്ടായിരുന്നു sir… school മുതൽ പിന്നിലുണ്ടായിരുന്നു…”

ആ വാക്കുകൾ കേട്ട നിമിഷം വീണ്ടും അസ്വസ്ഥമായ നിശ്ശബ്ദത പടർന്നു.

നമുക്ക് ഫോൺ മിസ്സായത് ചെറിയൊരു കംപ്ലയിന്റ് കൊടുക്കാം,

ആദിത്യ ഉടൻ പുറത്തേക്ക് നോക്കി.

പക്ഷേ റോഡിൽ മഴവെള്ളം മാത്രം.

ആ car എവിടെയും ഇല്ലായിരുന്നു.

---

ആ രാത്രി…

മക്കളെ ഉറക്കിച്ച ശേഷം അവൾ balconyയിൽ ഒറ്റയ്ക്ക് നിന്നു.

കൈകൾ ഇപ്പോഴും ചെറുതായി വിറക്കുന്നു.

ആദിത്യ പതിയെ അവളുടെ അരികിൽ വന്നു നിന്നു.

“നീ ഇങ്ങനെ തകരരുത്…”

അവൾ വേദനയോടെ ചിരിച്ചു.

“ഞാൻ strong ആകാൻ ശ്രമിക്കുന്നുണ്ട്… പക്ഷേ ഓരോ തവണയും അവൻ മക്കളുടെ അടുത്തേക്ക് വരുമ്പോൾ…”

വാക്കുകൾ അവിടെ മുറിഞ്ഞു.

ആദിത്യ കുറച്ചുനേരം മിണ്ടാതിരുന്നു.

ശേഷം വളരെ ശാന്തമായി പറഞ്ഞു,

“അവൻ നിന്നെ hurt ചെയ്യാൻ നോക്കുന്നത് ഇപ്പോഴും നിന്നെ നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണ്.”

അവൾ പതിയെ അവനെ നോക്കി.

“അവൻ എന്നെ സ്നേഹിച്ചിട്ടില്ല ആദിത്യ…”

കണ്ണുകൾ നിറഞ്ഞു.

“Control ചെയ്യാനായിരുന്നു ശ്രമിച്ചത്…”

മഴയുടെ തണുത്ത കാറ്റ് അവർക്കിടയിലൂടെ കടന്നുപോയി.

അടുത്ത നിമിഷം,

ആദിത്യ അവളുടെ കൈയിൽ പതിയെ കൈവച്ചു.

“ഇനി ആരും നിന്നെ control ചെയ്യില്ല.”

ആ വാക്കുകൾ കേട്ട നിമിഷം അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

പക്ഷേ…

അതേ സമയം,

വീട്ടിന്റെ മറുവശത്തെ ഇരുട്ടിൽ നിന്നു camera lens ഒന്നിന്റെ ചെറിയ reflection തെളിഞ്ഞു.

ആരോ ഇപ്പോഴും അവരെ നോക്കിക്കൊണ്ടിരുന്നു…

ആ രാത്രി…

വീട് മുഴുവൻ നിശ്ശബ്ദമായിരുന്നു.

Clockന്റെ tick tick ശബ്ദം പോലും അസ്വസ്ഥമാക്കുന്നത്ര നിശ്ശബ്ദത.

പക്ഷേ അവൾക്ക് ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ലായിരുന്നു…

എന്തുകൊണ്ടോ ഇന്നത്തെ ഭയം ഇന്നലെക്കാളും വ്യത്യസ്തമായിരുന്നു.

ആരോ വളരെ അടുത്ത് ഉണ്ടെന്നൊരു തോന്നൽ.

Balconyയിൽ നിന്ന് അകത്തേക്ക് നടക്കുമ്പോഴായിരുന്നു അവളുടെ phone വീണ്ടും vibrate ചെയ്തത്.

ഈ തവണ Unknown Number അല്ല.

Driver Rajeev.

അവൾ ഉടൻ attend ചെയ്തു.

“Hello…?”

പക്ഷേ മറുവശത്ത് Rajeevയുടെ ശബ്ദമില്ലായിരുന്നു.

ഒരു recording…

ചെറിയ മകളുടെ ചിരി.

“Adi uncle… chocolate കൊണ്ടുവന്നോ…?”

അവളുടെ ശ്വാസം നിലച്ചു.

കാരണം അത് ഇന്നലെ വീട്ടിൽ നടന്ന conversation ആയിരുന്നു.

Phone അവളുടെ കൈയിൽ വിറച്ചു.

അതേസമയം മറുവശത്ത് ഒരു പുരുഷന്റെ പതുക്കെയുള്ള ശ്വാസം കേട്ടു.

“Cute family…”

അവളുടെ ശരീരം മുഴുവൻ തണുത്തു.

“നീ ആരാ…?!”

അവൾ almost കരഞ്ഞുകൊണ്ട് ചോദിച്ചു.

പക്ഷേ call cut ആയി.

അടുത്ത നിമിഷം house current പെട്ടെന്ന് പോയി.

മുഴുവൻ വീട് ഇരുട്ടിലായി.

മുകളിലെ മുറിയിൽ നിന്ന് ചെറിയ മകളുടെ പേടിച്ച ശബ്ദം.

“മ്മാാാാ…!”

അവൾ ഉടൻ stairsലേക്ക് ഓടി.

പക്ഷേ പടികളുടെ നടുവിലെത്തിയ നിമിഷം…

താഴെ living roomൽ ആരോ നിൽക്കുന്നതുപോലെ ഒരു shadow കണ്ടു.

അവളുടെ കാലുകൾ നിശ്ചലമായി.

മഴയുടെ വെളിച്ചത്തിൽ curtain പതുക്കെ അനങ്ങുന്നുണ്ടായിരുന്നു.

ആ shadow ഒരുനിമിഷം move ചെയ്തു.

അവളുടെ ഹൃദയം ശക്തമായി ഇടിച്ചു.

“ആ… ആരാ അവിടെ…?”

മറുപടി ഇല്ല.

അടുത്ത secondൽ lightning തെളിഞ്ഞു.

ആ വെളിച്ചത്തിൽ അവൾ അത് വ്യക്തമായി കണ്ടു.

സോഫയുടെ അരികിൽ cap ധരിച്ച് ഒരാൾ നിൽക്കുകയായിരുന്നു.

മുഖം ഇപ്പോഴും ഇരുട്ടിൽ മറഞ്ഞിരുന്നു.

അവൾ നിലവിളിക്കാൻ ശ്രമിച്ചു.

പക്ഷേ ശബ്ദം പുറത്തുവന്നില്ല.

ആ മനുഷ്യൻ പതിയെ തല ഉയർത്തി.

ശേഷം…

വളരെ പതുക്കെ ചിരിച്ചു.

ആ ചിരി കേട്ട നിമിഷം അവളുടെ ശരീരം മുഴുവൻ മരവിച്ചു.

കാരണം—

ആ ചിരി അവൾ വർഷങ്ങളായി nightmaresൽ കേൾക്കുന്ന ശബ്ദമായിരുന്നു.

അതേസമയം പിന്നിൽ നിന്ന് ആദിത്യയുടെ ശബ്ദം.

“HEY!”

അടുത്ത നിമിഷം ലൈറ്റ് വീണ്ടും on ആയി.

Living room ശൂന്യം.

ആരും ഇല്ല.

അവൾ വിറച്ച് താഴേക്ക് നോക്കി.

“ഇവിടെ… ഇവിടെ ഒരാൾ ഉണ്ടായിരുന്നു…”

ആദിത്യ ഉടൻ മുഴുവൻ വീട് പരിശോധിച്ചു.

Doors locked.

Windows locked.

പക്ഷേ center tableയുടെ മുകളിൽ ഒരു ചെറിയ gift box കിടക്കുന്നുണ്ടായിരുന്നു.

അത് മുമ്പ് അവിടെ ഉണ്ടായിരുന്നില്ല.

ആദിത്യയുടെ മുഖം കടുത്തു.

“Touch ചെയ്യരുത്.”

പക്ഷേ അവളുടെ കണ്ണുകൾ ആ boxലേക്ക് തന്നെ പോയി.

കാരണം അതിന്റെ മുകളിൽ pink ribbon കെട്ടിയിരുന്നു.

അത് അവളുടെ മകളുടെ favourite color ആയിരുന്നു.

ആദിത്യ പതിയെ box തുറന്നു.

അതിനുള്ളിൽ ഒരു ചെറിയ teddy bear.

പക്ഷേ teddyയുടെ കഴുത്തിൽ ചുവന്ന marker കൊണ്ട് ഒരു line എഴുതിയിരുന്നു.

“Next time… I won’t miss.”

മുറിക്കുള്ളിൽ വീണ്ടും നിശ്ശബ്ദത പടർന്നു.

അതേസമയം മുകളിലെ roomൽ നിന്ന് ചെറിയ മകന്റെ ശബ്ദം കേട്ടു.

“മ്മാ… windowയുടെ പുറത്തു uncle നിൽക്കുന്നു…”

ആ വാക്കുകൾ കേട്ട നിമിഷം ആദിത്യയും അവളും ഒരുമിച്ച് മുകളിലേക്ക് നോക്കി.

Curtainന്റെ മറുവശത്ത്…

ആരോ നിൽക്കുന്നതുപോലെ ഒരു കറുത്ത രൂപം പതിയെ move ചെയ്തു…

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:പത്ത്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

         Curtainന്റെ മറുവശത്ത് കണ്ട ആ കറുത്ത രൂപം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായി.

ആദിത്യ ഉടൻ പുറത്തേക്ക് ഓടി.

പക്ഷേ വീട്ടിന്റെ പിന്നാമ്പുറത്ത് മഴ മാത്രം.

ചവിട്ടുപാടുകളൊന്നുമില്ല.

ആരോ ഉണ്ടായിരുന്നതിന്റെ തെളിവുപോലും ഇല്ല.

പക്ഷേ...

മണ്ണിൽ കിടന്നിരുന്ന ഒരു ചെറിയ വസ്തു അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ഒരു പഴയ വെള്ളി മോതിരം.

അതിന്റെ ഉള്ളിൽ കൊത്തിവച്ചിരുന്നത് ഒരു അക്ഷരം മാത്രം.

"R"

ആദിത്യയുടെ മുഖം വീണ്ടും കടുത്തു.

കാരണം ആ അക്ഷരം അവന് പരിചിതമായിരുന്നു.

വളരെ പരിചിതം.

---

അന്നത്തെ രാത്രി ആരും ശരിക്കും ഉറങ്ങിയില്ല.

മക്കൾ പേടിച്ച് അവളുടെ മുറിയിലായിരുന്നു.

ചെറിയ മകൾ അവളുടെ നെഞ്ചിലേക്ക് ചേർന്നുകിടന്നു.

"മ്മാ... ആ uncle വീണ്ടും വരുമോ...?"

ആ ചോദ്യം കേട്ട നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.

സ്വന്തം പേടി മറച്ചുവെച്ച് അവൾ മകളുടെ മുടിയിൽ തലോടി.

"ഇല്ല മോളേ... അമ്മയുള്ളപ്പോൾ ആരും നിങ്ങളെ ഒന്നും ചെയ്യില്ല."

പക്ഷേ ആ വാക്കുകൾ പറയുമ്പോൾ പോലും അവളുടെ ഹൃദയം വിറക്കുകയായിരുന്നു.

കാരണം...

അവൾക്ക് തന്നെ ആ ഉറപ്പ് ഇല്ലായിരുന്നു.

---

രാത്രി രണ്ടുമണി.

മഴ വീണ്ടും ശക്തമായി.

ഉറങ്ങാതെ കിടന്നിരുന്ന അവൾ പെട്ടെന്ന് ഒരു ചെറിയ ശബ്ദം കേട്ടു.

ടിങ്...

ടിങ്...

ടിങ്...

ആരോ ജനലിൽ ചെറിയ കല്ലുകൾ എറിയുന്നതുപോലെ.

അവൾ പതിയെ എഴുന്നേറ്റു.

ആദിത്യയും ശബ്ദം കേട്ട് കണ്ണുതുറന്നു. (വീട്ടിൽ പോലും പോവാതെ ഹോളിലെ സോഫയിലാണ് പാവം എന്നും കിടക്കുന്നത് അവർക്ക് തുണയായി ).

ഇരുവരും ജനലിനരികിലേക്ക് നടന്നു.

പുറത്ത് ആരുമില്ല.

പക്ഷേ താഴെ തോട്ടത്തിൽ...

ഒരു ചെറിയ ബലൂൺ കിടക്കുകയായിരുന്നു.

ചുവന്ന നിറത്തിലുള്ളത്.

അതിൽ കറുത്ത മാർക്കർ കൊണ്ട് എഴുതിയിരുന്നത്,

"LOOK INSIDE."

ആദിത്യ ഉടൻ താഴേക്ക് ഇറങ്ങി.

ബലൂൺ പൊട്ടിച്ചപ്പോൾ അതിനുള്ളിൽ നിന്ന് ഒരു ചെറിയ കാഗിതം പുറത്തുവന്നു.

അതിൽ ഒരു വരി മാത്രം.

"നിങ്ങൾ തെറ്റായ ആളെയാണ് അന്വേഷിക്കുന്നത്."

---

പിറ്റേന്ന് രാവിലെ...

വീട്ടിൽ ഒരു അസ്വസ്ഥമായ നിശ്ശബ്ദതയായിരുന്നു.

പക്ഷേ കുട്ടികൾക്ക് ഒന്നും അറിയാത്തതുപോലെ പെരുമാറാനായിരുന്നു അവളുടെ ശ്രമം.

Breakfast tableൽ ഇരിക്കുമ്പോൾ ചെറിയ മകൻ പെട്ടെന്ന് ചോദിച്ചു.

"മ്മാ... ഇന്നലെ windowയുടെ പുറത്തുനിന്ന uncleനെ ഞാൻ മുമ്പും കണ്ടിട്ടുണ്ട്."

അവളുടെ കൈയിലെ ചായക്കപ്പ് വിറച്ചു.

ആദിത്യയും ഉടൻ അവനെ നോക്കി.

"എവിടെ...?"

കുട്ടി കുറച്ചുനേരം ആലോചിച്ചു.

ശേഷം പതുക്കെ പറഞ്ഞു.

"Schoolൽ..."

മുറിക്കുള്ളിൽ നിശ്ശബ്ദത പടർന്നു.

---

അതേസമയം...

നഗരത്തിന്റെ മറുവശത്ത്.

ഇരുണ്ട മുറിയിൽ ഇരുന്ന ആ മനുഷ്യൻ laptop screenലേക്ക് നോക്കുകയായിരുന്നു.

Screenൽ വീട്ടിലെ live footage.

കുട്ടികൾ breakfast കഴിക്കുന്നത് വരെ വ്യക്തമായി കാണാം.

അവൻ ചെറുതായി ചിരിച്ചു.

പക്ഷേ അടുത്ത നിമിഷം അവന്റെ മുഖത്തെ ചിരി മാഞ്ഞു.

കാരണം screenന്റെ ഒരു കോണിൽ മറ്റൊരു നിഴൽ പ്രത്യക്ഷപ്പെട്ടു.

വീട്ടിനകത്ത് ഉണ്ടായിരിക്കരുതാത്ത ഒരാൾ.

ആരോ മറ്റൊരാളും ആ കുടുംബത്തെ നിരീക്ഷിക്കുകയായിരുന്നു.

ആ മനുഷ്യൻ പതുക്കെ എഴുന്നേറ്റു.

"Impossible..."

അവൻ സ്വയം പറഞ്ഞു.

കാരണം...

ഈ കളിയിൽ താൻ മാത്രമാണ് വേട്ടക്കാരൻ എന്ന് അവൻ വിശ്വസിച്ചിരുന്നു.

പക്ഷേ ഇപ്പോൾ!?

വേട്ടക്കാരനെ പോലും ആരോ വേട്ടയാടുന്നുണ്ടായിരുന്നു...


----


"Schoolൽ..."

ആ ചെറിയ വാക്ക് കേട്ട നിമിഷം അവളും ആദിത്യയും പരസ്പരം നോക്കി.

"ഏത് uncle...?"

ആദിത്യ വളരെ ശാന്തമായി ചോദിച്ചു.

ചെറിയ മകൻ കുറച്ചുനേരം ആലോചിച്ചു.

ശേഷം പറഞ്ഞു.

"എല്ലാ ദിവസവും അല്ല... പക്ഷേ ചിലപ്പോൾ gateന്റെ പുറത്തുനിന്ന് നോക്കാറുണ്ട്."

അവന്റെ വാക്കുകൾ കേട്ട് ആദിത്യ ഉടൻ ഫോൺ എടുത്തു.

"ഇന്ന് തന്നെ schoolലെ CCTV മുഴുവൻ പരിശോധിക്കണം."

---

അന്ന് ഉച്ചയ്ക്ക്...

ആദിത്യ school managementനെ കണ്ടു.

കഴിഞ്ഞ രണ്ടാഴ്ചയിലെ footage മുഴുവൻ പരിശോധിച്ചു.

ആദ്യ ദിവസങ്ങളിൽ ഒന്നും ലഭിച്ചില്ല.

പക്ഷേ...

അഞ്ച് ദിവസം മുൻപുള്ള footageൽ ഒരു കാഴ്ച അവരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Gateന് പുറത്തായി ഒരു black car.

അതിന്റെ സമീപം cap ധരിച്ച ഒരാൾ.

മുഖം വ്യക്തമായിരുന്നില്ല.

എന്നാൽ അയാളുടെ അടുത്ത് മറ്റൊരാളും ഉണ്ടായിരുന്നു.

ഒരു സ്ത്രീ.

ആ സ്ത്രീ കുട്ടികൾ പുറത്തുവരുന്നത് വരെ അവിടെ നിന്നു.

ശേഷം കാറിൽ കയറി പോയി.

"Zoom ചെയ്യൂ."

ആദിത്യ പറഞ്ഞു.

Screenലേക്ക് ചിത്രം വലുതാക്കിയപ്പോൾ അവന്റെ മുഖം കടുത്തു.

കാരണം...

ആ സ്ത്രീയെ അവൻ തിരിച്ചറിഞ്ഞിരുന്നു.

---

അതേസമയം വീട്ടിൽ...

അവൾ മകളുടെ മുടി ചീകിക്കൊടുക്കുകയായിരുന്നു.

പെട്ടെന്ന് gateന്റെ bell മുഴങ്ങി.

Door തുറന്നപ്പോൾ അവൾ അമ്പരന്നു.

പുറത്ത് നിൽക്കുന്നത് ഒരു മധ്യവയസ്ക സ്ത്രീ.

മുഖത്ത് ക്ഷീണം.

കണ്ണുകളിൽ ഭയം.

"എനിക്ക് നിങ്ങളോട് സംസാരിക്കണം..."

അവൾ പതുക്കെ പറഞ്ഞു.

"ആരാണ് നിങ്ങൾ...?"

അവൾ ചോദിച്ചു.

സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു.

"രാഹുലിന്റെ ഭാര്യ..."

ആ വാക്കുകൾ കേട്ട നിമിഷം അവളുടെ ശരീരം മുഴുവൻ തണുത്തു.

---

അൽപ്പസമയത്തിന് ശേഷം...

ആദിത്യയും വീട്ടിലെത്തി.

സ്ത്രീ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവനും ഞെട്ടി.

"രാഹുൽ നിങ്ങളെ പിന്തുടരുന്നുണ്ട് എന്നത് സത്യമാണ്..."

സ്ത്രീ പറഞ്ഞു.

"പക്ഷേ കഴിഞ്ഞ മൂന്ന് ദിവസമായി അവൻ വീട്ടിലില്ല."

മുറിക്കുള്ളിൽ നിശ്ശബ്ദത പടർന്നു.

"എന്താണ് അതിന്റെ അർത്ഥം...?"

ആദിത്യ ചോദിച്ചു.

സ്ത്രീ വിറച്ചുകൊണ്ട് തന്റെ bagൽ നിന്ന് ഒരു ഫോട്ടോ പുറത്തെടുത്തു.

ആ ഫോട്ടോ കണ്ട നിമിഷം എല്ലാവരുടെയും മുഖം മാറി.

കാരണം അതിൽ ഉണ്ടായിരുന്നത്!,

രാഹുൽ.

അവന്റെ കൂടെ മറ്റൊരാൾ.

അവരുടെ കണ്ണുകളിൽ വെറുപ്പ് നിറച്ച മറ്റൊരാൾ.

---

ആദിത്യയുടെ കൈകൾ മുറുകി.

"റോഷൻ..."

അവൻ പതുക്കെ പറഞ്ഞു.

അവളുടെ കണ്ണുകൾ ഞെട്ടലിൽ വലുതായി.

കാരണം ആ പേര് അവൾ വർഷങ്ങളായി കേട്ടിട്ടില്ല.

റോഷൻ...

അവളുടെ സഹോദരന്റെ മരണത്തിന് ഉത്തരവാദിയെന്ന് സംശയിക്കപ്പെട്ടിരുന്ന മനുഷ്യൻ. തന്റെ കോളേജ് കാലത്തെ തനിക്ക് നഷ്ടപ്പെട്ട തന്റെ സ്വന്തം സഹോദരൻ ഓർക്കാറില്ല കാരണം അവൻ എന്നും വേദനയാണ്...

പക്ഷേ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ടവൻ.

---

"രാഹുലിന് നിന്നോട് പക ഉണ്ടായിരുന്നു..."

ആദിത്യ പറഞ്ഞു.

"പക്ഷേ റോഷന്..."

അവൻ വാക്ക് പൂർത്തിയാക്കിയില്ല.

കാരണം അവൾക്ക് മനസ്സിലായിരുന്നു.

റോഷന്റെ ശത്രുത അവളോടല്ല.

ആദിത്യയോടായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ഒരു കേസിൽ റോഷന്റെ അനധികൃത ബിസിനസ് തകർത്തത് ആദിത്യയായിരുന്നു.

ജയിലിൽ പോയതും അവനായിരുന്നു.

ഇപ്പോൾ...

അവൻ തിരിച്ചുവന്നിരിക്കുന്നു.

---

അതേസമയം...

നഗരത്തിന്റെ പുറമ്പോക്കിലെ ഒരു ഗോഡൗണിൽ.

രാഹുൽ കോപത്തോടെ മേശയിൽ കൈയടിച്ചു.

"ഞാൻ പറഞ്ഞില്ലേ... അവളെ മാത്രം പേടിപ്പിക്കാനെന്ന്!"

അവന്റെ മുന്നിലിരുന്ന റോഷൻ ചിരിച്ചു.

"നീ ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ടോ...?"

രാഹുൽ മിണ്ടിയില്ല.

റോഷന്റെ കണ്ണുകൾ തണുത്തു.

"ഞാനല്ല."

"ഞാൻ പ്രതികാരം ചെയ്യാനാണ് വന്നത്."

അവൻ laptop screen തിരിച്ചു.

അതിൽ ആദിത്യയുടെ ചിത്രം.

അതിന്റെ താഴെ ഒരു വാചകം.

"Phase One Completed."

റോഷൻ പതുക്കെ ചിരിച്ചു.

"ഇനി കളി ശരിക്കും തുടങ്ങുകയാണ്..."

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:പതിനൊന്ന്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
            "ഇനി കളി ശരിക്കും തുടങ്ങുകയാണ്..."

റോഷന്റെ ചിരി മുറിയിലാകെ മുഴങ്ങി.

പക്ഷേ അടുത്ത നിമിഷം അവന്റെ ഫോൺ ശബ്ദിച്ചു.

ഒരു സന്ദേശം.

അത് വായിച്ച നിമിഷം അവന്റെ മുഖത്തെ ചിരി അപ്രത്യക്ഷമായി.

"വേട്ടക്കാരൻ ആരാണെന്ന് ഉറപ്പാണോ?"  

അയച്ചയാളുടെ പേര് ഇല്ല.

നമ്പർ ഇല്ല.

അജ്ഞാത സന്ദേശം.

റോഷൻ ഉടൻ ചുറ്റും നോക്കി.

ആരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ ആദ്യമായി അവനെ അലട്ടാൻ തുടങ്ങി.


---

അതേസമയം...

ഡോക്ടറും ആദിത്യയും 

രാഹുലിന്റെ ഭാര്യ നൽകിയ ഫോട്ടോ വീണ്ടും വീണ്ടും പരിശോധിക്കുകയായിരുന്നു.

അവന്റെ കണ്ണുകൾ ഒരു ചെറിയ കാര്യത്തിൽ കുടുങ്ങി.

ഫോട്ടോയുടെ പിന്നിൽ കാണുന്ന ഒരു ബോർഡ്.

മങ്ങിയ അക്ഷരങ്ങൾ.

പക്ഷേ ശ്രദ്ധിച്ചപ്പോൾ വായിക്കാൻ സാധിച്ചു.

"S.K. Warehouse"

ആദിത്യ ഉടൻ എഴുന്നേറ്റു.

"ഇത് ഒരു സ്ഥലമാണ്."


---

ഒരു മണിക്കൂറിന് ശേഷം...

ആദിത്യയും രണ്ട് പോലീസുകാരും ആ സ്ഥലത്തെത്തി.

പഴയ ഗോഡൗൺ.

ചുറ്റും കാടുപിടിച്ച അവസ്ഥ.

പക്ഷേ അകത്ത് ആരോ അടുത്തിടെ വന്നുപോയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

തറയിൽ പുതിയ ചവിട്ടുപാടുകൾ.

ഒരു മേശ.

അതിന് മുകളിൽ ഒരു ലാപ്ടോപ്പ്.

പക്ഷേ അവർ അടുത്തെത്തുന്നതിന് മുമ്പ്...

ബീപ്... ബീപ്...

ഒരു ശബ്ദം.

ആദിത്യയുടെ മുഖം മാറി.

"എല്ലാവരും പുറത്തേക്ക്!"

അവൻ ഉറക്കെ വിളിച്ചു.

അടുത്ത നിമിഷം ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു.


---

ഭാഗ്യവശാൽ എല്ലാവരും രക്ഷപ്പെട്ടു.

പക്ഷേ ഒരു കാര്യം വ്യക്തമായിരുന്നു.

റോഷന് അവരുടെ ഓരോ നീക്കവും അറിയുന്നുണ്ടായിരുന്നു.


---

അന്ന് രാത്രി...

അവൾ കുട്ടികളെ ഉറക്കുകയായിരുന്നു.

ചെറിയ മകൾ പെട്ടെന്ന് ചോദിച്ചു.

"മ്മാ... നമുക്ക് വേറെ വീട്ടിലേക്ക് പോകാമോ?"

ആ ചോദ്യം കേട്ട് അവളുടെ ഹൃദയം പിടഞ്ഞു.

"എന്താ മോളേ?"

"എനിക്ക് ഇവിടെ പേടിയാ..."

അവൾ മകളെ ചേർത്തുപിടിച്ചു.

പക്ഷേ അവളുടെ മനസ്സിലും അതേ ഭയമായിരുന്നു.


---

അർദ്ധരാത്രി.

വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷം...

ആദിത്യയ്ക്ക് ഒരു ഫോൺ കോൾ വന്നു.

അപരിചിത നമ്പർ.

അവൻ കോൾ എടുത്തു.

മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത.

ശേഷം ഒരു ശബ്ദം.

"നിന്റെ കുടുംബത്തെ രക്ഷിക്കണമെങ്കിൽ... പഴയ കേസ് വീണ്ടും തുറക്കരുത്."

ആദിത്യയുടെ കണ്ണുകൾ കടുത്തു.

"റോഷൻ?"

അവൻ ചോദിച്ചു.

പക്ഷേ മറുപടി ഒരു ചിരി മാത്രം.

ശേഷം കോൾ കട്ട് ആയി.


---

അതേസമയം...

ഒരു ഇരുണ്ട മുറിയിൽ.

റോഷൻ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു.

അവന്റെ മുന്നിൽ വലിയ ഒരു ബോർഡ്.

അതിൽ ആദിത്യയുടെ കുടുംബത്തിന്റെ ചിത്രങ്ങൾ.

രാഹുലിന്റെ ചിത്രം.

പഴയ കേസുകളുടെ രേഖകൾ.

അവയുടെ നടുവിൽ ഒരു ചിത്രം കൂടി ഉണ്ടായിരുന്നു.

ആ ചിത്രം കണ്ടാൽ ആദിത്യ പോലും ഞെട്ടും.

കാരണം അത്...

അവന്റെ കോളേജ് കാലത്തെ ഒരു സുഹൃത്തിന്റേതായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് മരിച്ചതായി കരുതപ്പെട്ട ഒരാൾ.


---

റോഷൻ പതുക്കെ എഴുന്നേറ്റു.

ആ ചിത്രത്തിലേക്ക് നോക്കി ചിരിച്ചു.

"നീയും ഉടൻ തിരികെ വരും..."

അവൻ പതുക്കെ പറഞ്ഞു.

അതേസമയം...

ആ മുറിയുടെ വാതിലിന് പുറത്ത് ആരോ നിൽക്കുന്നുണ്ടായിരുന്നു.

റോഷൻ അറിയാതെ.

കയ്യിൽ ഒരു തോക്ക്.

മുഖം ഇരുട്ടിൽ മറഞ്ഞു.

അയാൾ പതുക്കെ പറഞ്ഞു.

"കളി അവസാനിപ്പിക്കാനുള്ള സമയം ആയി..."

ആ ശബ്ദം കേട്ട നിമിഷം വാതിലിന് പുറത്തുനിന്നിരുന്ന ആളുടെ വിരൽ ട്രിഗറിലേക്ക് നീങ്ങി.

പക്ഷേ...

അവൻ വാതിൽ തുറക്കാൻ പോകുന്ന അതേ നിമിഷം റോഷന്റെ ഫോൺ വീണ്ടും ശബ്ദിച്ചു.

ഒരു സന്ദേശം.

റോഷൻ അത് വായിച്ചു.

അവന്റെ മുഖത്തെ ചിരി മാഞ്ഞു.

"പഴയ പാലം... 11 വർഷം മുമ്പ് നടന്നത് ഞങ്ങൾ മറന്നിട്ടില്ല."

റോഷൻ ഉടൻ എഴുന്നേറ്റു.

കണ്ണുകളിൽ ആദ്യമായി ഒരു ഭയം തെളിഞ്ഞു.

കാരണം ആ സന്ദേശം അറിയാവുന്ന ഒരാൾ മാത്രമേ അയക്കാൻ കഴിയൂ.


---

അതേസമയം...

ആദിത്യയ്ക്ക് ഉറക്കം വന്നിരുന്നില്ല.

ആ ഫോൺ കോൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങുകയായിരുന്നു.

"പഴയ കേസ് വീണ്ടും തുറക്കരുത്..."

അവൻ തന്റെ പഴയ ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാര തുറന്നു.

വർഷങ്ങളായി തൊടാത്ത ഒരു ഫയൽ പുറത്തെടുത്തു.

പൊടി നിറഞ്ഞ ആ ഫയലിന്റെ മുകളിൽ ഒരു പേര്.

"Operation Shadow Bridge"

ആ പേര് കണ്ട നിമിഷം അവന്റെ മുഖം കടുത്തു.

കാരണം...

അതാണ് എല്ലാത്തിന്റെയും തുടക്കം.


---

11 വർഷം മുമ്പ്...

കോളേജ് അവസാന വർഷം.

ആദിത്യ, അരുൺ, നിഖിൽ, റോഷൻ.

നാലുപേരും അടുത്ത സുഹൃത്തുക്കൾ.

പക്ഷേ ഒരു രാത്രി എല്ലാം മാറിമറിഞ്ഞു.

മഴയുള്ള രാത്രി...

നഗരത്തിന് പുറത്തുള്ള പഴയ പാലം.

അവിടെ നടന്ന ഒരു അപകടം.

അല്ല...

അപകടമെന്ന് എല്ലാവരും വിശ്വസിച്ച സംഭവം.

ആ രാത്രിക്ക് ശേഷം അരുൺ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

റോഷൻ അപ്രത്യക്ഷനായി.

നിഖിൽ രാജ്യം വിട്ടു.

ആദിത്യ മാത്രം അവശേഷിച്ചു.
അന്നത്തെ പോലീസിനെ കൊറേ സഹായിച്ചെങ്കിലും ആദിത്യക്ക് യഥാർത്ഥ പ്രതിയാരാണെന്ന് കണ്ടെത്താനായില്ല തന്റെ സുഹൃത്തിനെ ആരാണ് വകവരുത്തിയതെന്ന് അറിയാൻ കഴിയില്ല, പിന്നെ അവനും രാജ്യം വിട്ടു...

പക്ഷേ...

ആ രാത്രിയുടെ സത്യം ആരും അറിഞ്ഞിരുന്നില്ല.


---

വർത്തമാനകാലം...

ഫയലിനുള്ളിൽ നിന്നും ഒരു പഴയ ഫോട്ടോ താഴേക്ക് വീണു.

അതിൽ നാലുപേരും ചിരിച്ചുകൊണ്ട് നിൽക്കുന്നു.

ആദിത്യയുടെ കണ്ണുകൾ അതിലേക്ക് പതിഞ്ഞു.

അരുണിന്റെ മുഖം.

അവന്റെ ഏറ്റവും അടുത്ത സുഹൃത്ത്.

മരിച്ചതായി വിശ്വസിച്ച മനുഷ്യൻ.

അപ്പോൾ പെട്ടെന്ന്...

ഫോട്ടോയുടെ പിന്നിൽ എന്തോ എഴുതിയിരിക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

അവൻ അത് മറിച്ചു നോക്കി.

ഒരു വരി മാത്രം.

"If I die... don't trust Roshan."

ആദിത്യയുടെ ഹൃദയം ഒരു നിമിഷം നിലച്ചതുപോലെ തോന്നി.

കാരണം ഈ എഴുത്ത് അരുണിന്റേതായിരുന്നു.


---

അതേസമയം...

വീട്ടിൽ.

അവൾ ഉറങ്ങാൻ ശ്രമിക്കുകയായിരുന്നു.

പക്ഷേ ജനലിന് പുറത്തുനിന്ന് ഒരു നിഴൽ നീങ്ങുന്നത് അവൾ കണ്ടു.

അവൾ ഞെട്ടി എഴുന്നേറ്റു.

കർട്ടൻ മാറ്റി നോക്കി.

പുറത്ത് ആരുമില്ല.

പക്ഷേ ജനലിന്റെ താഴെ ഒരു കവർ കിടക്കുന്നുണ്ടായിരുന്നു.

അവൾ ഉടൻ ആദിത്യയെ വിളിച്ചു.

ആദിത്യ കവർ തുറന്നു.

അതിനുള്ളിൽ ഒരു പഴയ പത്രക്കഷണം.

തലക്കെട്ട് വായിച്ച നിമിഷം ഇരുവരുടെയും മുഖം മാറി.

"യുവാവിന്റെ ദുരൂഹ മരണം: പാലത്തിൽ നിന്ന് വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു."

അതിന് താഴെ ചിത്രം.

അരുൺ.


---

അതേസമയം...

റോഷൻ തന്റെ കാറിൽ ഇരിക്കുകയായിരുന്നു.

മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.

അവൻ ഡാഷ്ബോർഡിൽ നിന്ന് ഒരു പഴയ ലോക്കറ്റ് പുറത്തെടുത്തു.

അതിൽ അരുണിന്റെ ചിത്രം.

റോഷന്റെ കണ്ണുകൾ നിറഞ്ഞു.

"എന്നോട് ക്ഷമിക്കണം..."

അവൻ പതുക്കെ പറഞ്ഞു.

ആ വാക്കുകൾ കേട്ടാൽ ആരും ഞെട്ടും.

കാരണം...

റോഷൻ പ്രതികാരം ചെയ്യാൻ മാത്രമല്ല തിരികെ വന്നത്.

അവൻ എന്തോ മറച്ചുവെക്കുകയായിരുന്നു.

ആ രാത്രിയിൽ നടന്ന യഥാർത്ഥ സത്യം.


---

പക്ഷേ അവനറിയില്ലായിരുന്നു...

അവന്റെ കാറിന് പിന്നിൽ മറ്റൊരു കാർ നിശബ്ദമായി നിൽക്കുന്നുണ്ടെന്ന്.

അതിൽ ഇരുന്ന ആൾ ഒരു ഫോട്ടോ കൈയിൽ പിടിച്ചിരുന്നു.

റോഷന്റെയും അരുണിന്റെയും ഫോട്ടോ.

അയാൾ പതുക്കെ ചിരിച്ചു.

ശേഷം പറഞ്ഞു...

"നിങ്ങൾ രണ്ടുപേരും ഇപ്പോഴും തെറ്റായ കഥയാണ് വിശ്വസിക്കുന്നത്..."

ആ നിമിഷം...

11 വർഷം മുമ്പ് നടന്ന ആ രാത്രിയുടെ യഥാർത്ഥ രഹസ്യം പതിയെ പുറത്തുവരാൻ തുടങ്ങി...

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:പന്ത്രണ്ട്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
           മഴ കൂടുതൽ ശക്തമായി.

റോഷന്റെ കാറിന് പിന്നിൽ നിന്നിരുന്ന കറുത്ത കാർ പതുക്കെ മുന്നോട്ട് നീങ്ങി.

അതിനുള്ളിലിരുന്ന മനുഷ്യൻ ഫോൺ എടുത്തു.

"അവൻ വീണ്ടും ലോക്കറ്റ് എടുത്തിട്ടുണ്ട്..."

മറുവശത്ത് നിന്ന് ഒരു ശബ്ദം.

"അതായത് സത്യം അവനെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു."

കോൾ കട്ട് ആയി.

---

അതേസമയം...

ആദിത്യയും ഡോക്ടർ നാൻസിയും പഴയ പത്രക്കഷണം വീണ്ടും പരിശോധിക്കുകയായിരുന്നു.

പക്ഷേ ഇത്തവണ അവന്റെ ശ്രദ്ധ ഒരു ചെറിയ കാര്യത്തിൽ പതിഞ്ഞു.

പത്രത്തിന്റെ കോണിൽ കൈകൊണ്ട് എഴുതിയ ഒരു നമ്പർ.

47-B

"ഇത് എന്താണ്?"

അവൻ സ്വയം ചോദിച്ചു.

അപ്പോൾ അവന് പെട്ടെന്ന് ഓർമ്മ വന്നു.

11 വർഷം മുമ്പ്...

Operation Shadow Bridge കേസിലെ തെളിവുകൾ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ നമ്പർ.

47-B.

---

പിറ്റേന്ന് രാവിലെ.

ആദിത്യ നേരെ പഴയ പോലീസ് സ്റ്റേഷനിലെത്തി.

വർഷങ്ങളായി തുറക്കാത്ത രേഖകൾ സൂക്ഷിച്ചിരുന്ന മുറി.

അവിടെ ഇപ്പോഴും 47-B എന്ന ലോക്കർ ഉണ്ടായിരുന്നു.

അവൻ വിറയുന്ന കൈകളോടെ അത് തുറന്നു.

അകത്ത് ഒരു ഫയൽ.

ഒരു വീഡിയോ കാസറ്റ്.

പിന്നെ ഒരു കത്ത്.

കത്തിന്റെ മുകളിൽ ഒരു പേര് മാത്രം.

"ആദിത്യയ്ക്ക്..."

അയച്ചത്: അരുൺ

---

ആദിത്യയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

11 വർഷം മുമ്പ് മരിച്ച മനുഷ്യൻ എഴുതിയ കത്ത്.

അവൻ പതുക്കെ അത് തുറന്നു.

ആദ്യ വരി വായിച്ചതും അവൻ ഞെട്ടി.

"ഈ കത്ത് നിന്റെ കയ്യിൽ എത്തുന്നുണ്ടെങ്കിൽ... ഞാൻ മരിച്ചിട്ടില്ല."

---

അതേസമയം...

റോഷൻ ഒരു പഴയ വീട്ടിലെത്തി.

വർഷങ്ങളായി ആളൊഴിഞ്ഞ ഒരു ബംഗ്ലാവ്.

അവൻ അകത്തേക്ക് കയറി.

ഭിത്തിയിൽ പഴയ ചിത്രങ്ങൾ.

പൊടിപിടിച്ച ഫർണിച്ചറുകൾ.

പക്ഷേ അവന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു.

വീട്ടിന്റെ അടിത്തട്ടിലേക്ക് പോകുന്ന രഹസ്യവാതിൽ.

അത് തുറന്നപ്പോൾ...

അവന്റെ കണ്ണുകൾ ഭയത്തോടെ വിടർന്നു.

കാരണം അകത്ത് ഒരാൾ ഉണ്ടായിരുന്നു.

അവൻ കസേരയിൽ ഇരിക്കുകയായിരുന്നു.

ഇരുട്ടിൽ മുഖം വ്യക്തമായില്ല.

പക്ഷേ ആ ശബ്ദം റോഷൻ ഒരിക്കലും മറക്കില്ല.

"ഒടുവിൽ നീ വന്നു..."

റോഷൻ പിന്നിലേക്ക് ഒരു പടി മാറി.

"അരുൺ...?"

അവന്റെ ശബ്ദം വിറച്ചു.

ആ മനുഷ്യൻ പതുക്കെ ചിരിച്ചു.

"11 വർഷം കഴിഞ്ഞിട്ടും... നീ ഇപ്പോഴും സത്യം മനസ്സിലാക്കിയിട്ടില്ല."

---

അതേസമയം...

ആദിത്യ കാസറ്റിലെ വീഡിയോ പ്ലേ ചെയ്തു.

സ്ക്രീൻ തെളിഞ്ഞു.

ക്യാമറ കുലുങ്ങുന്നുണ്ടായിരുന്നു.

മഴയുള്ള രാത്രി.

പഴയ പാലം.

അരുൺ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നു.

അവന്റെ മുഖത്ത് ഭയം.

"ഈ വീഡിയോ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ... ഞങ്ങളെ പിന്തുടരുന്ന യഥാർത്ഥ മനുഷ്യൻ റോഷൻ അല്ല..."

പിന്നിൽ ഒരു നിഴൽ നീങ്ങി.

അരുൺ പെട്ടെന്ന് തിരിഞ്ഞു നോക്കി.

അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു.

"അവൻ വന്നിരിക്കുന്നു..."

വീഡിയോ പെട്ടെന്ന് അവസാനിച്ചു.

---

അതേ നിമിഷം...

ആദിത്യയുടെ ഫോൺ ശബ്ദിച്ചു.

അപരിചിത നമ്പർ.

അവൻ കോൾ എടുത്തു.

മറുവശത്ത് നിന്ന് ഒരു ശബ്ദം.

"വീഡിയോ കണ്ടല്ലോ..."

ആദിത്യ ഞെട്ടി.

"ആരാണ് നിങ്ങൾ?"

കുറച്ച് നിമിഷം നിശ്ശബ്ദത.

ശേഷം...

"നിന്റെ സുഹൃത്ത്."

ആ ശബ്ദം പറഞ്ഞു.

"അരുൺ."

"അരുൺ..."

ആദിത്യയുടെ കൈയിൽ നിന്ന് ഫോൺ വഴുതിപ്പോകാൻ പോയി.

11 വർഷം മുമ്പ് മരിച്ചതായി വിശ്വസിച്ച മനുഷ്യൻ.

അവന്റെ ശബ്ദം ഇപ്പോൾ ഫോണിന്റെ മറുവശത്ത്.

"ഇത് എങ്ങനെ സാധിക്കും?"

ആദിത്യ ചോദിച്ചു.

പക്ഷേ മറുപടി ഒരു വാക്ക് മാത്രം.

"സത്യം കണ്ടെത്തൂ."

കോൾ കട്ട് ആയി.

---

അതേസമയം...

റോഷൻ ഇപ്പോഴും ആ ഇരുണ്ട മുറിയിൽ നിൽക്കുകയായിരുന്നു.

അവന്റെ മുന്നിലിരുന്ന ആളുടെ മുഖം പതുക്കെ വെളിച്ചത്തിലേക്ക് വന്നു. 

റോഷന്റെ കണ്ണുകൾ വിടർന്നു.

പക്ഷേ അത് അരുൺ ആയിരുന്നില്ല.

അത് നിഖിൽ ആയിരുന്നു.

11 വർഷമായി കാണാതായ സുഹൃത്ത്.

"നീ ജീവനോടെയാണോ?"

റോഷൻ ചോദിച്ചു.

നിഖിൽ ചെറുതായി ചിരിച്ചു.

"ആ ചോദ്യം എനിക്ക് നിന്നോട് ചോദിക്കാനായിരുന്നു."

---

പുറത്ത് മഴ കനത്തുകൊണ്ടിരുന്നു.

മിന്നൽ വെളിച്ചത്തിൽ പഴയ ബംഗ്ലാവ് ഒരു നിമിഷം തെളിഞ്ഞു.

അപ്പോൾ റോഷൻ ശ്രദ്ധിച്ചു.

ഭിത്തിയിൽ ഒരു വലിയ മാപ്പ്.

അതിൽ പല സ്ഥലങ്ങളും ചുവന്ന വൃത്തം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.

അതിന്റെ നടുവിൽ ഒരു പേര്.

"Project Raven"

ആ പേര് കണ്ട നിമിഷം റോഷന്റെ മുഖം മാറി.

---

"ഇല്ല..."

അവൻ പതുക്കെ പറഞ്ഞു.

"അത് അവസാനിച്ചെന്നാണ് ഞാൻ കരുതിയത്."

നിഖിൽ അവനെ നോക്കി.

"നമ്മളെ അങ്ങനെ വിശ്വസിപ്പിച്ചതാണ്."

---

അതേസമയം...

ആദിത്യ പഴയ ഫയലുകൾ വീണ്ടും പരിശോധിക്കുകയായിരുന്നു.

ഒരു പേജിനുള്ളിൽ നിന്ന് ഒരു ഫോട്ടോ പുറത്തുവീണു.

പാലത്തിനടുത്ത് നിൽക്കുന്ന നാലുപേർ.

ആദിത്യ.

അരുൺ.

നിഖിൽ.

റോഷൻ.

പക്ഷേ പിന്നിൽ മറ്റൊരാളും ഉണ്ടായിരുന്നു.

ഇതുവരെ ആരും ശ്രദ്ധിക്കാത്ത ഒരാൾ.

മുഖം പകുതി മാത്രം കാണാം.

പക്ഷേ അയാളുടെ കൈയിൽ ഒരു പ്രത്യേക മോതിരം ഉണ്ടായിരുന്നു.

ഒരു കറുത്ത കാക്കയുടെ ചിഹ്നമുള്ള മോതിരം.

---

ആദിത്യയുടെ മനസ്സിൽ എന്തോ മിന്നിത്തെളിഞ്ഞു.

അതേ മോതിരം...

അവൻ അടുത്തിടെ കണ്ടിരുന്നു.

പക്ഷേ എവിടെ?

---

അപ്പോൾ വീട്ടിന്റെ വാതിലിൽ മുട്ടുകേട്ടു.

രാത്രി രണ്ട് മണി.

അവൻ പതുക്കെ വാതിൽ തുറന്നു.

പുറത്ത് ആരുമില്ല.

പക്ഷേ നിലത്ത് ഒരു ചെറിയ പെട്ടി.

അതിന് മുകളിൽ ഒരു കുറിപ്പ്.

"വളരെ വൈകുന്നതിന് മുമ്പ് തുറക്കുക."

---

അവൻ പെട്ടി തുറന്നു.

അതിനുള്ളിൽ ഒരു പഴയ കൈഘടികാരം.

അത് കണ്ട നിമിഷം അവന്റെ ശ്വാസം നിലച്ചു.

അത് അരുണിന്റെ വാച്ചായിരുന്നു.

അവൻ ഒരിക്കലും കൈയിൽ നിന്ന് അഴിച്ചുവെക്കാത്ത വാച്ച്.

പക്ഷേ അതിലും ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു.

വാച്ച് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടായിരുന്നു.

11 വർഷങ്ങൾക്ക് ശേഷം.

---

അതേസമയം...

നഗരത്തിന് പുറത്തുള്ള ഒരു ഗോഡൗണിൽ.

ആരോ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുകയായിരുന്നു.

സ്ക്രീനിൽ ആദിത്യയുടെ വീട്ടിലെ തത്സമയ ദൃശ്യം.

റോഷന്റെ കാർ.

നിഖിൽ.

എല്ലാവരുടെയും വിവരങ്ങൾ.

ആ മനുഷ്യൻ പതുക്കെ ചിരിച്ചു.

"അവർ ഇപ്പോഴും റോഷനെയാണ് സംശയിക്കുന്നത്..."

അവൻ പറഞ്ഞു.

"അതാണ് എനിക്ക് വേണ്ടതും."

---

അയാൾ പതുക്കെ തിരിഞ്ഞു.

അവന്റെ കൈയിൽ അതേ കറുത്ത കാക്കയുടെ ചിഹ്നമുള്ള മോതിരം.

മിന്നൽ വെളിച്ചം ഒരു നിമിഷം അവന്റെ മുഖത്ത് പതിഞ്ഞു.

പക്ഷേ മുഖം പൂർണ്ണമായി കാണുന്നതിന് മുമ്പ്...

സ്ക്രീൻ ഇരുണ്ടു.

---

അതേസമയം...

ആദിത്യ പെട്ടിക്കുള്ളിലെ വാച്ച് വീണ്ടും പരിശോധിച്ചു.

പിന്നിലെ കവർ തുറന്നപ്പോൾ ഒരു ചെറിയ മെമ്മറി കാർഡ്.

അവൻ ഉടൻ അത് ലാപ്ടോപ്പിൽ ഇട്ടു.

സ്ക്രീനിൽ ഒരു ഫയൽ മാത്രം.

"IF YOU FOUND THIS, TRUST NO ONE."

അതിന് താഴെ ഒരു പേര്.

ARUN.

ആ ഫയൽ തുറക്കാൻ പോകുന്ന നിമിഷം...

വീട്ടിലെ എല്ലാ ലൈറ്റുകളും അണഞ്ഞു.

വീടാകെ ഇരുട്ട്.

അതിനൊപ്പം പുറത്തുനിന്ന് ഒരു ശബ്ദവും.

ആരോ ജനലിൽ പതുക്കെ മുട്ടുന്നു...

തക്...

തക്...

തക്...

ജനലിൽ വീണ്ടും ശബ്ദം കേട്ടു.

ആദിത്യയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

അവൻ പതുക്കെ ടോർച്ച് എടുത്ത് ജനലിനടുത്തേക്ക് നടന്നു.

നാൻസിയും കുട്ടികളും ഇപ്പോഴും മുറിക്കുള്ളിലായിരുന്നു.

ജനലിന്റെ തിരശ്ശീല പതുക്കെ മാറ്റി.

പുറത്ത് ആരുമില്ല.

പക്ഷേ ജനലിന്റെ ഗ്ലാസിൽ ഒരു വാചകം എഴുതിയിരുന്നു.

"47-B തുറന്നത് വലിയ തെറ്റായി..."

ആദിത്യ ഒരു നിമിഷം ഞെട്ടി നിന്നു.

കാരണം ഏതാനും സെക്കൻഡ് മുമ്പ് ആ എഴുത്ത് അവിടെ ഉണ്ടായിരുന്നില്ല.

---

അതേസമയം...

നിഖിൽ റോഷനെ നോക്കി നിന്നു.

"നമ്മൾ വിചാരിച്ചതുപോലെ അരുൺ മരിച്ചിട്ടില്ല."

ആ വാക്കുകൾ കേട്ടപ്പോൾ റോഷന്റെ മുഖം വെണ്മയായി.

"അസാധ്യം..."

അവൻ പതുക്കെ പറഞ്ഞു.

നിഖിൽ മേശപ്പുറത്തുണ്ടായിരുന്ന ഒരു ഫയൽ തുറന്നു.

അതിനുള്ളിൽ ഒരു പുതിയ ഫോട്ടോ.

മൂന്ന് ദിവസം മുമ്പ് എടുത്തത്.

ഫോട്ടോയിൽ ഒരാൾ കടൽത്തീരത്ത് നിൽക്കുന്നു.

അവന്റെ മുഖം വ്യക്തമായിരുന്നു.

അരുൺ.

---

റോഷന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി.

"അപ്പോൾ... ഈ വർഷങ്ങളൊക്കെ നമ്മളെ ആരാണ് കളിപ്പിച്ചത്?"

നിഖിൽ മറുപടി പറയുന്നതിന് മുമ്പ്...

ബംഗ്ലാവിന്റെ പുറത്തുനിന്ന് വെടിയൊച്ച കേട്ടു.

ധാം!

ജാലകച്ചില്ലുകൾ തകർന്നു വീണു.

ഇരുവരും നിലത്തേക്ക് ചാടി.

---

അതേസമയം...

ആദിത്യ ലാപ്ടോപ്പിലെ ഫയൽ തുറന്നു.

സ്ക്രീൻ തെളിഞ്ഞു.

അരുണിന്റെ മുഖം പ്രത്യക്ഷപ്പെട്ടു.

വീഡിയോ റെക്കോർഡ് ചെയ്തിരുന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണെന്ന് വ്യക്തമായിരുന്നു.

"ആദിത്യ..."

അരുൺ നേരെ ക്യാമറയിലേക്ക് നോക്കി.

"നീ ഇത് കാണുന്നുണ്ടെങ്കിൽ സമയം വളരെ കുറവാണ്."

അവന്റെ ശബ്ദം ഗൗരവമായിരുന്നു.

"റോഷൻ കുറ്റവാളിയല്ല."

ആദിത്യയുടെ കണ്ണുകൾ വിടർന്നു.

"പക്ഷേ അവൻ നിരപരാധിയുമല്ല."

---

വീഡിയോ തുടർന്നു.

"11 വർഷം മുമ്പ് പാലത്തിൽ നടന്നത് അപകടമല്ല."

"പക്ഷേ അത് കൊലപാതകവും അല്ല."

"നമ്മളെ ആരോ ഉപയോഗിച്ചു."

---

പെട്ടെന്ന് വീഡിയോയിൽ ശക്തമായ ശബ്ദം കേട്ടു.

അരുൺ പിന്നിലേക്ക് തിരിഞ്ഞു നോക്കി.

അവന്റെ മുഖത്ത് ഭയം നിറഞ്ഞു.

"അവൻ എന്നെ കണ്ടെത്തി..."

വീഡിയോ പെട്ടെന്ന് അവസാനിച്ചു.

---

അതേസമയം...

ഗോഡൗണിൽ ഇരുന്ന അജ്ഞാതൻ ഒരു സ്ക്രീനിലേക്ക് നോക്കി ചിരിച്ചു.

അവന്റെ മുന്നിലെ മോണിറ്ററിൽ ഒരു സന്ദേശം തെളിഞ്ഞു.

"ARUN VIDEO ACCESSED"

"അങ്ങനെ..."

അവൻ പതുക്കെ പറഞ്ഞു.

"കളിയുടെ അടുത്ത ഘട്ടം തുടങ്ങി."

---

അയാൾ ഒരു ഡ്രോയർ തുറന്നു.

അതിനുള്ളിൽ പഴയ ഒരു കോളേജ് ഗ്രൂപ്പ് ഫോട്ടോ.

ആദിത്യ.

അരുൺ.

നിഖിൽ.

റോഷൻ.

പിന്നെ...

അഞ്ചാമത്തെ ഒരാൾ.

ഇതുവരെ ആരും ഓർക്കാത്ത ഒരാൾ.

ഫോട്ടോയുടെ താഴെ ഒരു പേര് എഴുതിയിരുന്നു.

"വിജയ് മേനോൻ"

---

അപ്പോൾ മിന്നൽ വെളിച്ചം മുറിയെ തെളിയിച്ചു.

ആ മനുഷ്യൻ ഫോട്ടോയിൽ വിരൽ വച്ച് ചിരിച്ചു.

"അവസാനം അവർ എന്നെ ഓർക്കാൻ പോകുന്നു..."

---

അതേസമയം...

ആദിത്യയ്ക്ക് പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു.

വിജയ് മേനോൻ.

കോളേജിലെ അവരുടെ സീനിയർ.

11 വർഷം മുമ്പ് ദുരൂഹമായി കാണാതായ മനുഷ്യൻ.

എല്ലാവരും അവനെ മറന്നിരുന്നു.

പക്ഷേ...

ഇപ്പോൾ എല്ലായിടത്തും അവന്റെ നിഴൽ ഉണ്ടായിരുന്നു.

അതേ നിമിഷം ആദിത്യയുടെ ഫോണിലേക്ക് ഒരു പുതിയ സന്ദേശം വന്നു.

ഒരു ചിത്രം മാത്രം.

അതിൽ പഴയ പാലം.

അതിന്റെ നടുവിൽ ഒരാൾ നിൽക്കുന്നു.

മഴയിൽ നനഞ്ഞ്.

മുഖം വ്യക്തമായില്ല.

പക്ഷേ സന്ദേശത്തിന്റെ താഴെ ഒരു വരിയുണ്ടായിരുന്നു.

"ഇന്ന് രാത്രി 12 മണിക്ക് വരൂ... സത്യം അവിടെ കാത്തിരിക്കുന്നു."

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:പതിമൂന്ന്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
           രാത്രി 11:50.

മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

ആദിത്യ പഴയ പാലത്തിലേക്കുള്ള റോഡിലൂടെ കാർ ഓടിക്കുകയായിരുന്നു.

ഫോണിലെ സന്ദേശം അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങി.

"ഇന്ന് രാത്രി 12 മണിക്ക് വരൂ... സത്യം അവിടെ കാത്തിരിക്കുന്നു."

അവൻ ഒറ്റയ്ക്കായിരുന്നു.

കാരണം ഇനി ആരെ വിശ്വസിക്കണമെന്ന് അവന് അറിയില്ലായിരുന്നു.

അരുണിന്റെ അവസാന മുന്നറിയിപ്പ് അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.

"TRUST NO ONE."

---

അതേസമയം...

നിഖിലും റോഷനും ബംഗ്ലാവിന്റെ തകർന്ന ജാലകത്തിനരികിൽ നിന്നു.

വെടിയൊച്ചകൾ നിലച്ചിരുന്നു.

പക്ഷേ ആക്രമിച്ചവർ ആരാണെന്ന് കണ്ടെത്താനായില്ല.

നിഖിൽ പതുക്കെ പറഞ്ഞു.

"ആദിത്യ ഒറ്റയ്ക്കാണോ പോയത്?"

റോഷൻ തലകുലുക്കി.

"അതെ."

"അത് വലിയ തെറ്റാണ്."

---

രാത്രി 11:58.

ആദിത്യ പാലത്തിനരികിൽ എത്തി.

ചുറ്റും ആരുമില്ല.

മഴ മാത്രം.

നദിയുടെ ഒഴുക്കിന്റെ ശബ്ദം മാത്രം.

അവൻ കാറിൽ നിന്ന് പുറത്തിറങ്ങി.

ഘടികാരം 12:00 കാണിച്ചു.

അതേ നിമിഷം...

പാലത്തിന്റെ നടുവിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു.

കറുത്ത റെയിൻകോട്ടിൽ നിൽക്കുന്ന ഒരാൾ.

മുഖം വ്യക്തമായില്ല.

---

"ആരാണ് നിങ്ങൾ?"

ആദിത്യ ചോദിച്ചു.

ആ രൂപം അനങ്ങിയില്ല.

പക്ഷേ ഒരു ശബ്ദം കേട്ടു.

"നീ വൈകി."

ആദിത്യയുടെ ശരീരം വിറച്ചു.

ആ ശബ്ദം...

അവൻ ഒരിക്കലും മറക്കാത്ത ശബ്ദമായിരുന്നു.

അരുൺ.

---

"അരുൺ?"

അവൻ ഒരു പടി മുന്നോട്ട് വച്ചു.

പക്ഷേ അതേ നിമിഷം...

പാലത്തിന്റെ മറുവശത്ത് നിന്ന് കാറിന്റെ ഹെഡ്‌ലൈറ്റുകൾ തെളിഞ്ഞു.

ഒരു കറുത്ത എസ്‌യുവി.

അത് അതിവേഗം പാലത്തിലേക്ക് പാഞ്ഞുവന്നു.

---

അരുൺ പെട്ടെന്ന് വിളിച്ചു.

"ആദിത്യ... താഴേക്ക് ചാടൂ!"

---

അടുത്ത നിമിഷം...

വാഹനം നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി.

ഭീകര ശബ്ദം.

ഇരുമ്പ് തകർന്നുവീണു.

മഴയും പൊടിയും എല്ലായിടത്തും പടർന്നു.

---

കുറച്ച് നിമിഷങ്ങൾക്ക് ശേഷം...

ആദിത്യ എഴുന്നേറ്റു.

അവന്റെ തല ചുറ്റുന്നുണ്ടായിരുന്നു.

അവൻ ചുറ്റും നോക്കി.

പാലം ശൂന്യം.

അരുൺ ഇല്ല.

കറുത്ത വാഹനം ഇല്ല.

ആരും ഇല്ല.

---

പക്ഷേ നിലത്ത് ഒരു വസ്തു കിടക്കുന്നുണ്ടായിരുന്നു.

ഒരു കറുത്ത മോതിരം.

അതിൽ കൊത്തിവെച്ചിരുന്ന ചിഹ്നം കണ്ടപ്പോൾ അവന്റെ ഹൃദയം നിശ്ചലമായി.

ഒരു കാക്ക.

അതിന് താഴെ രണ്ട് വാക്കുകൾ.

PROJECT RAVEN.

---

അതേ സമയം...

നഗരത്തിന് പുറത്തുള്ള ഗോഡൗണിൽ ഇരുന്ന അജ്ഞാതൻ തന്റെ സ്ക്രീനിലേക്ക് നോക്കി ചിരിച്ചു.

ഒരു പുതിയ സന്ദേശം സ്ക്രീനിൽ തെളിഞ്ഞു.

"PHASE TWO COMPLETED."

അയാൾ പതുക്കെ എഴുന്നേറ്റു.

ശേഷം ഇരുട്ടിലേക്ക് നോക്കി പറഞ്ഞു.

"ഇനി അവർ യഥാർത്ഥ കളിക്കാരനെ കാണാൻ പോകുന്നു."

അപ്പോൾ ആദ്യമായി അവന്റെ പിന്നിൽ മറ്റൊരാളുടെ ശബ്ദം കേട്ടു.

"വളരെ വൈകിപ്പോയില്ലേ, വിജയ്?"

ആ മനുഷ്യന്റെ മുഖത്തെ ചിരി പെട്ടെന്ന് അപ്രത്യക്ഷമായി.

കാരണം...

ആ ശബ്ദം അരുണിന്റേതായിരുന്നു.

പിറ്റേന്ന് രാവിലെ...

രാത്രിയിലെ മഴയ്ക്ക് ശേഷം നഗരം അസാധാരണമായ ശാന്തതയിൽ മുങ്ങിയിരുന്നു.

സൂര്യപ്രകാശം മേഘങ്ങൾക്കിടയിലൂടെ പുറത്തേക്ക് വന്നെങ്കിലും, ആദിത്യയുടെ മനസ്സിലെ ഇരുട്ട് മാറിയിരുന്നില്ല.

കഴിഞ്ഞ രാത്രിയിൽ പാലത്തിൽ സംഭവിച്ചത് അവന് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുകയായിരുന്നു.

അരുൺ.

കാക്കയുടെ ചിഹ്നമുള്ള മോതിരം.

Project Raven.

എല്ലാം കൂടുതൽ ദുരൂഹമാവുകയായിരുന്നു.

---

രാവിലെ 9 മണി.

ആദിത്യ തന്റെ വീട്ടിലെ മേശപ്പുറത്ത് കിടന്നിരുന്ന കറുത്ത മോതിരം വീണ്ടും പരിശോധിച്ചു.

അതിന്റെ അകത്തെ വശത്ത് ചെറിയ അക്ഷരങ്ങളിൽ എന്തോ കൊത്തിവെച്ചിരുന്നതായി അവൻ ശ്രദ്ധിച്ചു.

അവൻ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് എടുത്തു.

അക്ഷരങ്ങൾ വ്യക്തമായി.

"RV-05"

---

"RV?"

ആദിത്യ പതുക്കെ പറഞ്ഞു.

അതേ സമയം ഡോക്ടർ നാൻസി മുറിയിലേക്ക് വന്നു.

മോതിരം കണ്ട നിമിഷം അവളുടെ മുഖം മാറി.

"ഇത് എവിടെ നിന്നാണ് കിട്ടിയത്?"

---

ആദിത്യ എല്ലാം പറഞ്ഞു.

നാൻസി കുറച്ച് നിമിഷം മിണ്ടാതിരുന്നു.

ശേഷം അവൾ ഒരു പഴയ ഫോട്ടോ എടുത്തു.

അതിൽ ഒരു സെമിനാർ ഹാൾ.

വേദിയിൽ ചില ആളുകൾ.

പക്ഷേ പിന്നിൽ ഒരു ബാനർ.

അതിൽ എഴുതിയിരുന്നത്:

"Raven Vision Research Program"

---

"11 വർഷം മുമ്പ് ഞാൻ ഈ പേര് കേട്ടിട്ടുണ്ട്."

നാൻസി പറഞ്ഞു.

"പക്ഷേ കുറച്ച് മാസങ്ങൾക്ക് ശേഷം അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപ്രത്യക്ഷമായി."

---

അതേസമയം...

റോഷനും നിഖിലും നഗരത്തിലെ പഴയ ലൈബ്രറിയിൽ എത്തിയിരുന്നു.

Project Raven-നെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു അവർ.

മണിക്കൂറുകളോളം തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല.

പക്ഷേ ഒരു പഴയ പത്രം മാത്രം അവരുടെ ശ്രദ്ധ പിടിച്ചുപറ്റി.

---

തലക്കെട്ട്:

"പ്രശസ്ത ഗവേഷകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു."

താഴെ ഒരു ചിത്രം.

ആ മനുഷ്യനെ കണ്ട നിമിഷം നിഖിൽ ഞെട്ടി.

---

"ഇത് അസാധ്യമാണ്..."

അവൻ പതുക്കെ പറഞ്ഞു.

---

റോഷൻ പത്രം കൈയിലെടുത്തു.

ചിത്രത്തിലെ മനുഷ്യൻ...

വിജയ് മേനോന്റെ അച്ഛൻ ആയിരുന്നു.

---

"അപ്പോൾ വിജയ് എന്തിനാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം തിരികെ വന്നത്?"

റോഷൻ ചോദിച്ചു.

---

"ഒരുപക്ഷേ..."

നിഖിൽ പറഞ്ഞു.

"ഇത് പ്രതികാരമാകാം."

---

അതേസമയം...

ആദിത്യയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം വന്നു.

അതിൽ ഒരു വിലാസം മാത്രം.

നഗരത്തിന് പുറത്തുള്ള ഒരു പഴയ ഫാക്ടറി.

താഴെ ഒരു വരിയും.

"സത്യം അറിയണമെങ്കിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് ഇവിടെ വരിക."

---

ആദിത്യയുടെ കണ്ണുകൾ ചുരുണ്ടു.

സന്ദേശത്തിന് താഴെ ഒരു പേര്.

ARUN.

---

അവൻ ഉടൻ അരുണിനെ വിളിക്കാൻ ശ്രമിച്ചു.

പക്ഷേ നമ്പർ നിലവിലില്ല.

---

അതേസമയം...

നഗരത്തിന് പുറത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ആരോ ബൈനോക്കുലർ ഉപയോഗിച്ച് ആദിത്യയുടെ വീടിനെ നിരീക്ഷിക്കുകയായിരുന്നു.

അയാൾ ഫോണെടുത്തു.

---

"അവന് സന്ദേശം കിട്ടി."

---

മറുവശത്ത് നിന്ന് ഒരു ശബ്ദം.

"നല്ലത്."

---

"അവൻ വരുമോ?"

---

ആ ശബ്ദം ചെറുതായി ചിരിച്ചു.

"അവൻ വരും."

"കാരണം ഇപ്പോൾ അവന് സത്യത്തേക്കാൾ വലിയ ഒരു ദൗർബല്യമുണ്ട്."

---

"എന്ത്?"

---

കുറച്ച് നിമിഷം നിശ്ശബ്ദത.

ശേഷം മറുപടി വന്നു.

---

"വിശ്വാസം."

---

അതേ സമയം...

ആദിത്യ വീണ്ടും ആ പഴയ ഫോട്ടോയിലേക്ക് നോക്കുകയായിരുന്നു.

അഞ്ചുപേരുടെ ചിത്രം.

പക്ഷേ ഇത്തവണ അവൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു.

ഫോട്ടോയുടെ കോണിൽ ഒരു തീയതി.

അത് കണ്ട നിമിഷം അവന്റെ ഹൃദയം വേഗത്തിൽ മിടിച്ചു.

കാരണം...

ആ ഫോട്ടോ എടുത്ത ദിവസം തന്നെയായിരുന്നു വിജയ് മേനോൻ കാണാതായത്.

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:പതിനാല്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

           കാരണം...

ആ ഫോട്ടോ എടുത്ത ദിവസം തന്നെയായിരുന്നു വിജയ് മേനോൻ കാണാതായത്.

---

ആദിത്യയുടെ കണ്ണുകൾ ഫോട്ടോയിൽ പതിഞ്ഞു.

അവൻ ചിത്രം വീണ്ടും സൂക്ഷിച്ച് നോക്കി.

അഞ്ചുപേരുടെ കൂട്ടത്തിൽ ഒരാൾ മറ്റുള്ളവരിൽ നിന്ന് അല്പം മാറി നിൽക്കുന്നുണ്ടായിരുന്നു.

മുഖം പൂർണമായി വ്യക്തമല്ല.

പക്ഷേ നാൻസിയുടെ മുഖത്തെ മാറ്റം കണ്ടപ്പോൾ ആദിത്യയ്ക്ക് കാര്യം മനസ്സിലായി.

---

"നിനക്ക് അയാളെ തിരിച്ചറിഞ്ഞോ?"

ആദിത്യ ചോദിച്ചു.

---

നാൻസി പതുക്കെ തലകുലുക്കി.

---

"അതെ."

---

അവളുടെ ശബ്ദത്തിൽ ഭയമുണ്ടായിരുന്നു.

---

"ആ രാത്രി നടന്ന കാര്യങ്ങളെക്കുറിച്ച് അയാൾക്ക് അറിയാമായിരുന്നു."

---

"എന്ത് രാത്രി?"

---

"Project Raven അവസാനിച്ച രാത്രി."

---

മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

---

അതേസമയം...

റോഷനും നിഖിലും ലൈബ്രറിയിലെ പഴയ രേഖകളിൽ മറ്റൊരു ഫയൽ കണ്ടെത്തി.

ഫയലിന്റെ പുറത്ത് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നത്:

INTERNAL SECURITY REPORT

---

നിഖിൽ അത് തുറന്നു.

ആദ്യ പേജുകളിൽ ഒന്നും പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല.

പക്ഷേ അവസാന ഭാഗത്ത് ഒരു കുറിപ്പ് ഉണ്ടായിരുന്നു.

---

"02:11 AM"

"പ്രധാന സർവർ റൂമിലേക്ക് അനധികൃത പ്രവേശനം."

---

റോഷൻ അടുത്ത വരി വായിച്ചു.

---

"02:14 AM"

"ഡാറ്റ മായ്ച്ചു കളയാനുള്ള ശ്രമം."

---

അവരുടെ കണ്ണുകൾ അടുത്ത വരിയിലേക്ക് നീങ്ങി.

---

"02:17 AM"

"സുരക്ഷാ ക്യാമറകൾ ഓഫ്‌ലൈൻ."

---

"ആരാണ് ചെയ്തത്?"

നിഖിൽ ചോദിച്ചു.

---

റോഷൻ അടുത്ത പേജ് മറിച്ചു.

---

അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു.

മങ്ങിയ CCTV ചിത്രം.

---

ഒരു മനുഷ്യൻ സർവർ റൂമിൽ നിന്ന് പുറത്തേക്ക് വരുന്നു.

---

മുഖം വ്യക്തമല്ല.

പക്ഷേ കൈയിൽ ഒരു കറുത്ത ഫയൽ.

---

ഫയലിന്റെ മുകളിൽ ഒരു വാക്ക്.

---

RAVEN

---

അതേസമയം...

നാൻസി പഴയ അലമാരയിൽ നിന്ന് ഒരു കവറ് പുറത്തെടുത്തു.

വർഷങ്ങളായി തുറക്കാത്തത്.

---

അവൾ അത് പതുക്കെ തുറന്നു.

അതിനുള്ളിൽ ഒരു പേപ്പർ മാത്രം.

---

അതിൽ കൈയെഴുത്തിൽ എഴുതിയിരുന്നത്:

---

"അവർ വിചാരിക്കുന്നത് അപകടം സംഭവിച്ചെന്നാണ്."

"പക്ഷേ സത്യം വേറെയാണ്."

"ആ രാത്രി ഒരാൾ ഡാറ്റ മോഷ്ടിച്ചു."

"മറ്റൊരാൾ അത് മറച്ചു."

---

ആദിത്യയുടെ നെഞ്ചിടിപ്പ് കൂടി.

---

"ഇത് എഴുതിയത് ആരാണ്?"

---

നാൻസി മറുപടി പറഞ്ഞില്ല.

---

കാരണം താഴെ ഒരു തീയതി ഉണ്ടായിരുന്നു.

---

അത് Project Raven അവസാനിച്ച രാത്രിയുടെ തീയതിയായിരുന്നു.

---

അതേസമയം...

വൈകുന്നേരം 5 മണി.

ആദിത്യ പഴയ ഫാക്ടറിയുടെ മുന്നിൽ എത്തി.

---

പഴകിയ ഇരുമ്പ് ഗേറ്റ് കാറ്റിൽ ചെറുതായി ആടുന്നുണ്ടായിരുന്നു.

---

അവൻ അകത്തേക്ക് നടന്നു.

---

അകത്ത് മുഴുവൻ ഇരുട്ട്.

---

പെട്ടെന്ന്...

മുകളിൽ നിന്ന് എന്തോ താഴേക്ക് വീണു.

---

ഒരു പഴയ ഫയൽ.

---

ആദിത്യ അത് എടുത്തു.

---

ഫയലിന്റെ ആദ്യ പേജിൽ ഒരു പേര് പോലും ഉണ്ടായിരുന്നില്ല.

---

പക്ഷേ ഒരു തലക്കെട്ട് മാത്രം.

---

"THE NIGHT EVERYTHING CHANGED"

---

അവൻ അടുത്ത പേജ് തുറന്നു.

---

അവിടെ എഴുതിയിരുന്നത്:

---

"ആ രാത്രി വിജയ് കാണാതായില്ല."

"ആ രാത്രി അരുൺ മരിച്ചില്ല."

"ആ രാത്രി സത്യം മറച്ചു വയ്ക്കപ്പെട്ടു."

---

ആദിത്യ അടുത്ത വരി വായിക്കാൻ പോകുമ്പോൾ...

---

ഫാക്ടറിയുടെ അറ്റത്ത് നിന്ന് കാൽച്ചുവടുകളുടെ ശബ്ദം കേട്ടു.

---

ഒന്ന്...

രണ്ട്...

മൂന്ന്...

---

ആരോ അവന്റെ അടുത്തേക്ക് നടന്ന് വരികയായിരുന്നു.

---

അവൻ പതുക്കെ തല ഉയർത്തി.

---

ഇരുട്ടിനുള്ളിൽ ഒരു രൂപം.

---

ആ മനുഷ്യൻ നിൽക്കുകയായിരുന്നു.

---

ശേഷം ഒരു ശബ്ദം.

---

"ആ ഫയൽ മുഴുവൻ വായിക്കുന്നതിന് മുമ്പ്..."

---

"ഒരു കാര്യം മനസ്സിലാക്കണം, ആദിത്യ."

---

"ആ രാത്രി നടന്ന ഏറ്റവും വലിയ തെറ്റ്..."

---

"ആരെങ്കിലും ചെയ്തത് അല്ല."

---

"ആരെങ്കിലും തടയാതിരുന്നതാണ്."

---

ആദിത്യയുടെ കൈയിലെ ഫയൽ വിറച്ചു.

---

കാരണം...

ആ ശബ്ദം അവൻ മുമ്പ് കേട്ടിട്ടുണ്ട്.

---

വളരെ വർഷങ്ങൾക്ക് മുമ്പ്.

---

പക്ഷേ ഇപ്പോൾ അയാൾ ഇവിടെ എന്തിനാണ് വന്നതെന്ന ചോദ്യം മാത്രം അവന്റെ മനസ്സിൽ മുഴങ്ങി.


ഫാക്ടറിയുടെ അകത്ത് നിശ്ശബ്ദത നിറഞ്ഞു.

ആദിത്യയുടെ കൈയിലെ ഫയൽ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ഇരുട്ടിൽ നിന്ന ആ രൂപം പതുക്കെ മുന്നോട്ട് വന്നു.

പക്ഷേ മുഖം ഇപ്പോഴും നിഴലിൽ മറഞ്ഞിരുന്നു.

---

"നീ ആരാണ്?"

ആദിത്യ ചോദിച്ചു.

---

ആ മനുഷ്യൻ മറുപടി പറഞ്ഞില്ല.

പകരം ഒരു പഴയ ഫോട്ടോ അവന്റെ നേർക്ക് എറിഞ്ഞു.

---

ഫോട്ടോ നിലത്തുവീണു.

ആദിത്യ അത് എടുത്തു.

ഒരു നിമിഷം കൊണ്ട് അവന്റെ മുഖത്തെ ഭാവം മാറി.

---

കാരണം...

അത് അവൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചിത്രം ആയിരുന്നു.

---

Project Raven ടീമിന്റെ ഗ്രൂപ്പ് ഫോട്ടോ.

പക്ഷേ ഇതുവരെ കണ്ട എല്ലാ ഫോട്ടോകളിലും ഉണ്ടായിരുന്നത് അഞ്ച് പേർ.

ഈ ചിത്രത്തിൽ ആറാമതൊരാളും ഉണ്ടായിരുന്നു.

---

മുഖം പേനകൊണ്ട് ചുരണ്ടി മായ്ച്ചിരുന്നു.

---

"ആറാമത്തെ ആൾ ആരാണ്?"

ആദിത്യ ചോദിച്ചു.

---

ആ മനുഷ്യൻ ചെറുതായി ചിരിച്ചു.

---

"അതാണ് എല്ലാവരും മറന്ന ചോദ്യം."

---

"അഞ്ചുപേരെ കുറിച്ച് എല്ലാവരും അന്വേഷിച്ചു."

"പക്ഷേ ആറാമനെ ആരും അന്വേഷിച്ചില്ല."

---

അതേസമയം...

റോഷനും നിഖിലും ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു.

അപ്പോഴാണ് നിഖിലിന്റെ ഫോൺ ശബ്ദിച്ചത്.

---

UNKNOWN NUMBER.

---

അവൻ കോൾ എടുത്തു.

---

മറുവശത്ത് നിന്ന് ഒരു സ്ത്രീയുടെ ശബ്ദം.

---

"ഫയലുകൾ ഉടൻ നശിപ്പിക്കൂ."

---

നിഖിൽ ഞെട്ടി.

---

"ആരാണ് നിങ്ങൾ?"

---

"നിങ്ങൾ അന്വേഷിക്കുന്ന സത്യം..."

---

അവൾ ഒരു നിമിഷം നിർത്തി.

---

"അതിന് 11 വർഷം പഴക്കമില്ല."

---

"അതിന് 23 വർഷം പഴക്കമുണ്ട്."

---

കോൾ കട്ട് ആയി.

---

"23 വർഷം?"

റോഷൻ ആശയക്കുഴപ്പത്തോടെ ചോദിച്ചു.

---

അതേസമയം...

നാൻസി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

മേശപ്പുറത്ത് കിടന്നിരുന്ന പഴയ രേഖകൾ അവൾ വീണ്ടും പരിശോധിച്ചു.

---

അപ്പോഴാണ് ഒരു കവറിന്റെ ഉള്ളിൽ നിന്ന് ചെറിയൊരു താക്കോൽ താഴെ വീണത്.

---

അതിൽ കൊത്തിവെച്ചിരുന്നത്:

LOCKER 27

---

താഴെ ഒരു വിലാസം.

---

നഗരത്തിലെ പഴയ റെയിൽവേ സ്റ്റേഷൻ.

---

നാൻസിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

കാരണം...

ആ വിലാസം അവൾ മുമ്പ് കണ്ടിട്ടുണ്ട്.

---

എവിടെ?

---

പെട്ടെന്ന് അവൾക്ക് ഓർമ്മ വന്നു.

---

11 വർഷം മുമ്പ് അപ്രത്യക്ഷമായ ഒരു ഡയറിയിൽ.

---

അതേസമയം...

ഫാക്ടറിയിൽ.

---

ആദിത്യ അടുത്ത പേജ് തുറന്നു.

---

അവിടെ ഒരു വാചകം മാത്രം.

---

"If you are reading this..."

"Arun failed."

---

ആദിത്യയുടെ കണ്ണുകൾ വികസിച്ചു.

---

അവൻ അടുത്ത പേജ് വേഗത്തിൽ മറിച്ചു.

---

പക്ഷേ പേജുകൾ ശൂന്യമായിരുന്നു.

---

അവസാന പേജ് വരെ.

---

അവസാന പേജിൽ ഒരു മാപ്പ്.

---

ഒരു സ്ഥലം ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

---

പേര് കണ്ട നിമിഷം ആദിത്യയുടെ ശ്വാസം നിലച്ചു.

---

കാരണം...

അത് Project Raven ആരംഭിച്ച ലാബ് അല്ലായിരുന്നു.

---

Project Raven അവസാനിച്ച സ്ഥലവും അല്ല.

---

അതിലും ഭയാനകമായ മറ്റൊരു സ്ഥലം.

---

അവിടെ എഴുതിയിരുന്നത്:

"ORIGIN SITE"

---

അതിന് താഴെ.

---

"Everything started here."

---

അതേ നിമിഷം...

ഫാക്ടറിയിലെ എല്ലാ ലൈറ്റുകളും ഒരുമിച്ച് തെളിഞ്ഞു.

---

ആദിത്യ കണ്ണുകൾ മൂടി.

---

വീണ്ടും തുറന്നപ്പോൾ...

മുന്നിൽ നിന്നിരുന്ന ആ മനുഷ്യൻ അപ്രത്യക്ഷനായിരുന്നു.

---

പക്ഷേ നിലത്ത് ഒരു പുതിയ വസ്തു കിടക്കുന്നുണ്ടായിരുന്നു.

---

ഒരു പഴയ കാസറ്റ് ടേപ്പ്.

---

അതിന്റെ മേൽ ഒരു തീയതി.

---

14 JULY - 2003

---

അതിനടിയിൽ ഒരു കൈയെഴുത്ത്.

---

"ഈ ടേപ്പ് കേട്ടാൽ... നീ ഇനി ആരെയും വിശ്വസിക്കില്ല."

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:പതിനഞ്ച്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*

         ഫാക്ടറിയുടെ നിലത്ത് കിടന്നിരുന്ന കാസറ്റ് ടേപ്പ് ആദിത്യ കൈയിലെടുത്തു.

"ഈ ടേപ്പ് കേട്ടാൽ... നീ ഇനി ആരെയും വിശ്വസിക്കില്ല."

ആ വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും മുഴങ്ങി.

---

അവൻ ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോകുമ്പോൾ ഫോൺ ശബ്ദിച്ചു.

---

നാൻസിയായിരുന്നു.

---

"ആദിത്യ... എനിക്ക് ഒരു കാര്യം കിട്ടി."

---

"എന്താണ്?"

---

"11 വർഷം മുമ്പ് കാണാതായ ഡയറിയുടെ അവസാന പേജ്."

---

ആദിത്യ നിശ്ശബ്ദനായി.

---

"അതിൽ എന്തുണ്ട്?"

---

"ഒരു വിലാസം."

---

"എവിടത്തെ?"

---

നാൻസി മറുപടി പറയുന്നതിന് മുമ്പ് ഒരു നിമിഷം നിശ്ശബ്ദമായി.

---

"പഴയ ഹിൽടോപ്പ് ഒബ്സർവേഷൻ ടവർ."

---

ആ പേര് കേട്ട നിമിഷം ആദിത്യയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

---

കാരണം...

Project Raven സംബന്ധിച്ച രേഖകളിൽ ആ സ്ഥലം ഒരിക്കൽ പോലും പരാമർശിച്ചിരുന്നില്ല. 
അടുത്തത് ഇനിയെന്താവുമെന്നുള്ള ആതി അവന്റെ ഉള്ളം നടുക്ക്.

---

അതേസമയം...

റോഷനും നിഖിലും ലൈബ്രറിയിൽ നിന്ന് മടങ്ങുകയായിരുന്നു.

---

അപ്പോഴാണ് നിഖിലിന്റെ ഫോണിലേക്ക് ഒരു ഇമെയിൽ വന്നത്.

---

SENDER : UNKNOWN

SUBJECT : THEY LIED TO YOU

---

അവൻ മെയിൽ തുറന്നു.

---

അതിൽ ഒരു ഫോട്ടോ മാത്രം.

---

23 വർഷം പഴക്കമുള്ള ചിത്രം.

---

ഒരു ഗവേഷണ കേന്ദ്രത്തിന് മുന്നിൽ ഏഴ് പേർ.

---

റോഷൻ ചിത്രം സൂം ചെയ്തു.

---

അവന്റെ മുഖം മങ്ങി 

---

കാരണം...

ആ ചിത്രത്തിൽ ഉണ്ടായിരുന്ന ഒരാൾ അവന്റെ അച്ഛനായിരുന്നു.

---

പക്ഷേ അതിലും ഞെട്ടിക്കുന്ന കാര്യം മറ്റൊന്നായിരുന്നു.

---

ഫോട്ടോയുടെ പിന്നിൽ എഴുതിയിരുന്നത്:

---

"ORIGIN TEAM - 2003"

---

Project Raven അല്ല.

Project Origin.

---

അതേസമയം...

രാത്രി 11 മണി.

---

ആദിത്യ, നാൻസി, റോഷൻ, നിഖിൽ എന്നിവർ ഹിൽടോപ്പ് ഒബ്സർവേഷൻ ടവറിന് മുന്നിൽ എത്തി.

---

വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട സ്ഥലം.

---

മഴ പെയ്യാൻ തുടങ്ങി.

---

ടവറിന്റെ മുകളിലേക്ക് കയറുന്ന പഴയ ഇരുമ്പ് പടികൾ കാറ്റിൽ ശബ്ദമുണ്ടാക്കുകയായിരുന്നു.

---

അവർ മുകളിലേക്ക് കയറി.

---

മുകളിലെ മുറിയുടെ വാതിൽ പൂട്ടിയിരുന്നില്ല.

---

അത് പതുക്കെ തുറന്നു.

---

അകത്ത് പൊടിപിടിച്ച ഉപകരണങ്ങൾ.

തകർന്ന കമ്പ്യൂട്ടറുകൾ.

പഴയ മേശകൾ.

---

പക്ഷേ ഒരു വസ്തു മാത്രം പുതിയത് പോലെ തോന്നി.

---

മേശപ്പുറത്ത് ഒരു ലാപ്ടോപ്പ്.

---

അത് ഇപ്പോഴും ഓണായിരുന്നു.

---

സ്ക്രീനിൽ ഒരു സന്ദേശം.

---

WELCOME BACK

---

നാലുപേരും പരസ്പരം നോക്കി.

---

ആരാണ് ഇത് ഓണാക്കി വെച്ചത്?

---

പെട്ടെന്ന്...

സ്ക്രീൻ മാറി.

---

ഒരു വീഡിയോ പ്ലേ ആകാൻ തുടങ്ങി.

---

വീഡിയോയിൽ ഒരു മനുഷ്യൻ.

---

മുഖം മങ്ങിയിരിക്കുന്നു.

---

പക്ഷേ ശബ്ദം വ്യക്തമായിരുന്നു.

---

"നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ..."

---

"ഞാൻ ജീവനോടെ ഇല്ല."

---

ആദിത്യയുടെ കണ്ണുകൾ വികസിച്ചു.

---

കാരണം...

ആ ശബ്ദം വിജയ് മേനോന്റെതായിരുന്നു.

---

"ഞങ്ങളെല്ലാവരെയും വഞ്ചിച്ചു."

---

"Project Raven ഒരു കള്ളക്കഥ മാത്രമായിരുന്നു."

---

"യഥാർത്ഥ പരീക്ഷണം ഞങ്ങളിലായിരുന്നു."

---

വീഡിയോ പെട്ടെന്ന് തടസ്സപ്പെട്ടു.

---

സ്ക്രീനിൽ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു.

---

UNAUTHORIZED ACCESS DETECTED

---

അതേ നിമിഷം...

ടവറിന്റെ താഴെ നിന്ന് വാഹനങ്ങളുടെ ശബ്ദം കേട്ടു.

---

ഒന്ന്...

രണ്ട്...

മൂന്ന്...

---

നാല് കറുത്ത എസ്‌യുവികൾ.

---

അവ ടവറിനെ വളഞ്ഞു.

---

നിഖിൽ ജനലിലൂടെ പുറത്തേക്ക് നോക്കി.

---

"ആരൊക്കെയോ നമ്മളെ കണ്ടെത്തി."

---

പക്ഷേ അടുത്ത നിമിഷം എല്ലാവരെയും ഞെട്ടിച്ച കാര്യം സംഭവിച്ചു.

---

ലാപ്ടോപ്പിൽ പുതിയൊരു വീഡിയോ സ്വയം തുറന്നു.

---

ഈ തവണ മുഖം മങ്ങിയിരുന്നില്ല.

---

സ്ക്രീനിലുള്ള ആളെ കണ്ട നിമിഷം നാൻസി പിന്നോട്ട് നീങ്ങി.

---

റോഷന്റെ കൈകൾ വിറച്ചു.

---

ആദിത്യയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

---

കാരണം...

സ്ക്രീനിൽ സംസാരിച്ചുകൊണ്ടിരുന്നത്...

---

റോഷൻ തന്നെയായിരുന്നു.

---

പക്ഷേ വീഡിയോ റെക്കോർഡ് ചെയ്ത തീയതി...

---

2015.

---

അന്ന് റോഷന് Project Raven-നെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് അവൻ പറഞ്ഞിരുന്നതാണ്.

---

വീഡിയോയിലെ റോഷൻ ക്യാമറയിലേക്ക് നോക്കി പറഞ്ഞു:

---

"അവർ സത്യം കണ്ടെത്തിയാൽ..."

---

"എന്നെ ഒരിക്കലും വിശ്വസിക്കരുത്."

---

സ്ക്രീൻ കറുത്തു.

---

മുറിയിലാകെ നിശ്ശബ്ദത പടർന്നു.

---

റോഷൻ മാത്രം ഞെട്ടലോടെ നിന്നു.

---

കാരണം...

അവൻ ആ വീഡിയോ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല.

---

പക്ഷേ അതിലെ മനുഷ്യൻ...

അവൻ തന്നെയായിരുന്നു.


മുറിയിലാകെ നിശ്ശബ്ദത.

സ്ക്രീനിലെ വീഡിയോ അവസാനിച്ചിരുന്നു.

പക്ഷേ എല്ലാവരുടെയും കണ്ണുകൾ ഇപ്പോഴും റോഷനിൽ തന്നെയായിരുന്നു.

---

"എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല."

റോഷൻ പതുക്കെ പറഞ്ഞു.

---

ആരും മറുപടി പറഞ്ഞില്ല.

---

അതേസമയം...

ടവറിന് താഴെ എത്തിയ കറുത്ത എസ്‌യുവികളിൽ നിന്ന് ചിലർ പുറത്തിറങ്ങി.

---

അവരുടെ മുഖങ്ങൾ കാണാൻ കഴിഞ്ഞില്ല.

---

പക്ഷേ ഒരു കാര്യം വ്യക്തമായിരുന്നു.

---

അവർ ഇവിടെ വന്നത് സംസാരിക്കാനല്ല.

---

പെട്ടെന്ന്...

ലാപ്ടോപ്പിൽ മറ്റൊരു സന്ദേശം തെളിഞ്ഞു.

---

EXIT THROUGH THE NORTH STAIRS

YOU HAVE 4 MINUTES

---

"ഇത് ഒരു കെണിയായിരിക്കാം."

നിഖിൽ പറഞ്ഞു.

---

"പക്ഷേ ഇവിടെ നിൽക്കുന്നതും അപകടമാണ്."

ആദിത്യ മറുപടി നൽകി.

---

അവർ വേഗത്തിൽ ടവറിന്റെ വടക്കുഭാഗത്തുള്ള പടികളിലേക്ക് ഓടി.

---

പടികളുടെ അവസാനം ഒരു ചെറിയ മുറി.

---

മുറിക്കുള്ളിൽ പഴയ ഭൂപടങ്ങൾ.

പൊടിപിടിച്ച ഫയലുകൾ.

---

പക്ഷേ ചുമരിൽ തൂക്കിയിരുന്ന ഒരു വലിയ ചിത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു.

---

2003-ലെ ഒരു ഗ്രൂപ്പ് ഫോട്ടോ.

---

അതിന്റെ താഴെ ഒരു വരി.

---

"FOUNDATION TEAM"

---

ഫോട്ടോയിലെ മുഖങ്ങൾ പലതും അവർക്ക് പരിചിതമായിരുന്നു.

---

ചിലർ മരിച്ചതായി രേഖപ്പെടുത്തിയവർ.

ചിലർ കാണാതായവർ.

---

പക്ഷേ...

ഒരു മുഖം മാത്രം എല്ലാവരെയും ഞെട്ടിച്ചു.

---

കാരണം ആ വ്യക്തിയെ അവർ കഴിഞ്ഞ ദിവസങ്ങളിൽ പലതവണ കണ്ടിരുന്നു.

---

എന്നാൽ ആ പേര് ഇതുവരെ ഒരു രേഖയിലും വന്നിട്ടില്ല.

---

അതേസമയം...

നാൻസി ചിത്രത്തിന്റെ കോണിലേക്ക് ശ്രദ്ധിച്ചു.

---

അവിടെ ഒരു തീയതി.

---

14 JULY 2003

---

കാസറ്റ് ടേപ്പിലുണ്ടായിരുന്ന അതേ തീയതി.

---

"ഇത് യാദൃശ്ചികമല്ല."

അവൾ പതുക്കെ പറഞ്ഞു.

---

പെട്ടെന്ന്...

മുറിയുടെ പിന്നിലെ ചുമരിൽ നിന്ന് ഒരു ശബ്ദം.

---

ടിക്ക്...

ടിക്ക്...

ടിക്ക്...

---

ആദിത്യ അടുത്തേക്ക് നടന്നു.

---

ചുമരിന് പിന്നിൽ എന്തോ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

---

അവൻ ചുമരിൽ കൈവെച്ചു.

---

അതേ നിമിഷം...

ഒരു രഹസ്യവാതിൽ പതുക്കെ തുറന്നു.

---

അതിനുള്ളിൽ ഇരുണ്ട ഒരു ഇടനാഴി.

---

ചുമരിൽ ചുവന്ന അക്ഷരങ്ങളിൽ എഴുതിയിരുന്നത്:

---

"ORIGIN SITE →"

---

നാലുപേരും പരസ്പരം നോക്കി.

---

അവർ മാസങ്ങളായി അന്വേഷിച്ചിരുന്ന സ്ഥലം.

---

എല്ലാത്തിന്റെയും തുടക്കം.

---

അവർ ഇടനാഴിയിലൂടെ മുന്നോട്ട് നടന്നു.

---

അവസാനം ഒരു വലിയ ഭൂഗർഭ മുറി.

---

മുറിയുടെ നടുവിൽ ഒരു സർവർ.

---

അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടായിരുന്നു.

---

23 വർഷം പഴക്കമുള്ള ഒരു സിസ്റ്റം.

---

സ്ക്രീനിൽ ഒരു ഫയൽ മാത്രം.

---

FINAL RECORD

---

ആദിത്യ ഫയൽ തുറക്കാൻ ശ്രമിച്ചു.

---

പക്ഷേ പാസ്‌വേഡ് ആവശ്യപ്പെട്ടു.

---

അതേ സമയം...

സ്ക്രീനിൽ ഒരു പുതിയ സന്ദേശം തെളിഞ്ഞു.

---

PASSWORD ACCEPTED

---

ആരും പാസ്‌വേഡ് ടൈപ്പ് ചെയ്തിരുന്നില്ല.

---

മുറിയിലാകെ നിശ്ശബ്ദത.

---

ഫയൽ പതുക്കെ തുറന്നു.

---

അതിനുള്ളിൽ ഒരു വീഡിയോ.

---

വീഡിയോ ആരംഭിച്ചു.

---

ഒരു കോൺഫറൻസ് റൂം.

ആറ് പേർ.

---

അവർ എന്തോ തർക്കിക്കുകയായിരുന്നു.

---

ശബ്ദം വ്യക്തമായിരുന്നില്ല.

---

പക്ഷേ അവസാന നിമിഷം ഒരാൾ എഴുന്നേറ്റ് പറഞ്ഞു:

---

"ഇത് പുറത്തുപോയാൽ..."

---

"നമ്മളിൽ ആരും രക്ഷപ്പെടില്ല."

---

വീഡിയോ അവിടെ അവസാനിച്ചു.

---

അടുത്ത ഫയൽ സ്വയം തുറന്നു.

---

അതിൽ ഒരു പേരുകളുടെ പട്ടിക.

---

ചില പേരുകൾ ചുവപ്പിൽ അടയാളപ്പെടുത്തിയിരുന്നു.

---

ചിലത് കറുപ്പിൽ.

---

പക്ഷേ അവസാനത്തെ പേര് കണ്ട നിമിഷം ആദിത്യയുടെ മുഖം വിളറി.

---

കാരണം...

ആ പേര് അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

---

അവൻ പതുക്കെ പിന്നോട്ട് നീങ്ങി.

---

"ഇത് അസാധ്യമാണ്..."

---

"എന്താണ്?" നിഖിൽ ചോദിച്ചു.

---

ആദിത്യ മറുപടി പറയാൻ പോകുമ്പോൾ...

---

ഭൂഗർഭ മുറിയിലെ എല്ലാ ലൈറ്റുകളും അണഞ്ഞു.

---

ഇരുട്ട്.

---

ഒരു നിമിഷം മാത്രം.

---

വീണ്ടും ലൈറ്റുകൾ തെളിഞ്ഞപ്പോൾ...

---

അവരുടെ മുന്നിൽ ഒരാൾ നിൽക്കുകയായിരുന്നു.

---

മുഖം വ്യക്തമായി കാണാം.

---

ഇതുവരെ നിഴലുകളിൽ മാത്രം ഉണ്ടായിരുന്ന മനുഷ്യൻ.

---

അയാൾ ചെറുതായി ചിരിച്ചു.

---

ശേഷം പറഞ്ഞു:

---

"നിങ്ങൾ സത്യത്തിനോട് വളരെ അടുത്തെത്തി."

---

"പക്ഷേ നിങ്ങൾ ഇപ്പോഴും തെറ്റായ കഥയാണ് വിശ്വസിക്കുന്നത്."

---

ആദിത്യയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

---

കാരണം...

അയാളുടെ മുഖം കണ്ട നിമിഷം...

---

11 വർഷമായി മരിച്ചതായി കരുതിയ ഒരാളുടെ ഓർമ്മ അവന്റെ മനസ്സിലേക്ക് മിന്നിപ്പോയി.

              *തുടരും*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *THE UNKNOWN NIGHT*
                           *ഭാഗം:അവസാന ഭാഗം*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
            11 വർഷമായി മരിച്ചതായി കരുതിയ ഒരാളുടെ ഓർമ്മ അവന്റെ മനസ്സിലേക്ക് മിന്നിപ്പോയി.

"അരുൺ..."

ആദിത്യയുടെ ചുണ്ടുകൾ വിറച്ചു.

അവരുടെ മുന്നിൽ നിന്ന മനുഷ്യൻ ചെറുതായി ചിരിച്ചു.

"ഒടുവിൽ നീ എന്നെ തിരിച്ചറിഞ്ഞല്ലോ."

മുറിയിലാകെ നിശ്ശബ്ദത പടർന്നു.

"ഇത് എങ്ങനെ സാധ്യമാണ്?"

നിഖിൽ ചോദിച്ചു.

അരുൺ പതുക്കെ സർവറിന്റെ അടുത്തേക്ക് നടന്നു.

"കാരണം... നിങ്ങൾ കേട്ടതെല്ലാം കള്ളമായിരുന്നു."

"Project Raven ഒരു മറ മാത്രമായിരുന്നു."

"യഥാർത്ഥ പദ്ധതി Project Origin."

അതേ സമയം സർവറിലെ മറ്റൊരു ഫയൽ സ്വയം തുറന്നു.

ഒരു വീഡിയോ.

വീഡിയോയിൽ ഒരു ആഡംബര ഓഫീസ്.

മേശയ്ക്ക് പിന്നിൽ ഇരിക്കുന്ന ആളെ കണ്ട നിമിഷം നാൻസി ഞെട്ടി.

അവളുടെ മുഖം വിളറി.

"തന്റെ ഭർത്താവ് ..."

അതെ.

അവളുടെ ഭർത്താവ്.


വീഡിയോയിലെ അയാൾ ഒരു ഫയൽ ഒപ്പിടുകയായിരുന്നു.

അവന്റെ മുന്നിൽ അരുൺ ഇരിക്കുന്നുണ്ടായിരുന്നു.

"അവരെല്ലാവരെയും നിരീക്ഷിക്കുക."

"ആവശ്യമെങ്കിൽ ഇല്ലാതാക്കുക."

അർജുന്റെ ശബ്ദം.

നാൻസിയുടെ കൈകൾ വിറച്ചു.

"ഇല്ല..."

അവളുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

കാരണം അവൾക്ക് ഓർമ്മ വന്നു.

വർഷങ്ങളായി അവൻ അവളെ ഭയത്തിൽ ജീവിപ്പിച്ചിരുന്നു.

അവളുടെ ഫോൺ പരിശോധിക്കുക.

അവളെ പിന്തുടരുക.

സംസാരിക്കാൻ പോലും അനുവാദം നൽകാതിരിക്കുക.

പക്ഷേ അതെല്ലാം ഒരു ഭർത്താവിന്റെ അസൂയയാണെന്ന് അവൾ കരുതിയിരുന്നു പിന്നീട് അയാളൊരു സൈക്കോയാണെന്ന് തിരിച്ചറിയുകയായിരുന്നു,

ഇപ്പോൾ അവൾക്ക് മനസ്സിലായി.

അവൻ അവളെ നിരീക്ഷിച്ചിരുന്നത് മറ്റൊരു കാരണത്താലായിരുന്നു.

അവൾ സത്യത്തിനോട് അടുത്തെത്തുമോ എന്ന ഭയം.

പെട്ടെന്ന്...

ഭൂഗർഭ മുറിയുടെ വാതിൽ തുറന്നു.

ഭാരമുള്ള ചുവടുകൾ.

ഒരാൾ അകത്തേക്ക് നടന്നു വന്നു.

നാൻസി പിന്നോട്ട് നീങ്ങി.

കാരണം വന്നത് അയാൾ തന്നെയായിരുന്നു.

"നിന്നെ ഞാൻ കണ്ടെത്തുമെന്ന് അറിയാമായിരുന്നു."

അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു.

ആദിത്യ അവന്റെ മുന്നിലേക്ക് കയറി നിന്നു.

"ഇതെല്ലാം അവസാനിച്ചു."

അയാൾ ചിരിച്ചു.

"ഇല്ല ആദിത്യ."

"ഇത് ഇപ്പോഴാണ് തുടങ്ങുന്നത്."

അവൻ പോക്കറ്റിൽ നിന്ന് ഒരു റിമോട്ട് പുറത്തെടുത്തു.

ഒരു ബട്ടൺ അമർത്തി.

അതേ നിമിഷം...

ഭൂഗർഭ മുറിയാകെ ചുവന്ന ലൈറ്റുകൾ തെളിഞ്ഞു.

SELF DESTRUCTION SEQUENCE ACTIVATED

10:00

9:59

9:58

അലാറം മുഴങ്ങാൻ തുടങ്ങി.

"ഓടണം!"

റോഷൻ വിളിച്ചു.

പക്ഷേ അയാൾ വഴി തടഞ്ഞു.

അവന്റെ കണ്ണുകളിൽ ഭ്രാന്തമായ ഒരു തിളക്കം.

"ആരും ഇവിടെ നിന്ന് ജീവനോടെ പോകില്ല."

അവൻ പറഞ്ഞു.

അതേസമയം...

നാൻസി ആദ്യമായി ഭയപ്പെടാതെ അവനെ നോക്കി.

"നീ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല."

അർജുൻ ചെറുതായി ചിരിച്ചു.

"സ്നേഹം?"

"അതൊരു ബലഹീനതയാണ്."

ആ വാക്കുകൾ കേട്ട നിമിഷം നാൻസിയുടെ കണ്ണുകളിൽ ഉണ്ടായിരുന്ന അവസാന ഭയവും അപ്രത്യക്ഷമായി.

ആദിത്യ അവളുടെ കൈ പിടിച്ചു.

ഒരു നിമിഷം.

അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.

ഇത്രയും കാലം പറയാതെ വച്ച വികാരങ്ങൾ ആ നിശ്ശബ്ദതയിൽ ഉണ്ടായിരുന്നു.

പക്ഷേ അടുത്ത നിമിഷം...

വെടിയൊച്ച ഭൂഗർഭ മുറിയിൽ മുഴങ്ങി.

ഒരു നിമിഷം...

എല്ലാവരും നിശ്ചലരായി.

അയാൾ പിന്നിലേക്ക് ആടിയുലഞ്ഞു.

അവന്റെ കൈയിൽ നിന്ന് റിമോട്ട് നിലത്തുവീണു.

റോഷനായിരുന്നു വെടിയുതിർന്നത്.

"ഇനി ആരെയും നശിപ്പിക്കാൻ നിന്നെ അനുവദിക്കില്ല."

അവൻ ദേഷ്യത്തോടെ പറഞ്ഞു.

അയാൾ നിലം പതിച്ചു.

അവന്റെ കണ്ണുകളിൽ ആദ്യമായി ഭയം തെളിഞ്ഞു.

"നിങ്ങൾ... വൈകിപ്പോയി..."

അവൻ ചിരിക്കാൻ ശ്രമിച്ചു.

പക്ഷേ അടുത്ത നിമിഷം അവന്റെ ശ്വാസം നിലച്ചു.

അവിടെ അവസാനിച്ചത് ഒരു മനുഷ്യന്റെ ജീവിതം മാത്രമല്ല.

വർഷങ്ങളായി അനേകരുടെ ജീവിതം തകർത്ത ഒരു ദുഷ്ടകഥയായിരുന്നു.

അതേസമയം...

SELF DESTRUCTION കൗണ്ട്ഡൗൺ തുടരുകയായിരുന്നു.

03:21

03:20

03:19

"പുറത്തേക്ക്!"

ആദിത്യ വിളിച്ചു.

നാലുപേരും വേഗത്തിൽ പുറത്തേക്ക് ഓടി.

ഇടനാഴികൾ കടന്ന്...

രഹസ്യവാതിൽ കടന്ന്...

ടവറിന് പുറത്തേക്ക് എത്തിയ നിമിഷം...

ഭൂഗർഭ ഭാഗത്ത് നിന്ന് വലിയൊരു സ്ഫോടനം ഉയർന്നു.

ഭൂമി വിറച്ചു.

ടവറിന്റെ ഒരു ഭാഗം തകർന്നുവീണു.

Project Origin-ന്റെ അവസാന തെളിവുകളും ആ തീയിൽ ഇല്ലാതായി.

പക്ഷേ...

സത്യം ഇതിനോടകം പുറത്തുവന്നിരുന്നു.

---

രണ്ട് മാസങ്ങൾക്ക് ശേഷം...

രാജ്യമെങ്ങും വാർത്തകൾ നിറഞ്ഞു.

Project Origin-ന്റെ രഹസ്യങ്ങൾ പുറത്തുവന്നു.

മനുഷ്യരിൽ പോലും പരീക്ഷണങ്ങൾ നടത്തിയതിന്റെ തെളിവുകൾ പുറത്തു വന്നു നിരവതി പ്രമുഖരായ ഡോക്ടെയ്സ് രാഷ്ട്രിയക്കാർ തുടങ്ങിയ മുൻ നിര തന്നെ ഇതിന്റെ പിന്നമ്പുറങ്ങളിൽ പ്രവർത്തിച്ചുവെന്നത് തെളിഞ്ഞു മനുഷ്യന്റെ രക്തത്തിൽ നിന്ന് തുടങ്ങിയ പരീക്ഷണങ്ങൾ പലരുടെയും ജീവനെടുത്തു തുടങ്ങിയ കഥ പലരും അത്ഭുതത്തോടെ കേട്ടും കണ്ടും നിന്നും.

കുറ്റവാളികൾ അറസ്റ്റിലായി.

കാണാതായ പല കേസുകൾക്കും ഉത്തരമുണ്ടായി.

അവസാനം...

11 വർഷം നീണ്ട ദുരൂഹതയ്ക്ക് വിരാമമായി.

---
ശാന്തമായ 
ഒരു വൈകുന്നേരം.

കടൽത്തീരത്തിനരികിലെ ചെറിയ പാർക്ക്.

സൂര്യൻ അസ്തമിക്കുകയായിരുന്നു.

ആദിത്യ ബെഞ്ചിലിരുന്ന് കുട്ടികൾ കളിക്കുന്നത് നോക്കുകയായിരുന്നു.

അപ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം.

"ഇപ്പോഴും ആലോചനയിലാണോ?"

നാൻസിയായിരുന്നു.

അവളുടെ മുഖത്ത് വർഷങ്ങൾക്ക് ശേഷം യഥാർത്ഥ സമാധാനം ഉണ്ടായിരുന്നു.

ആദിത്യ ചെറുതായി ചിരിച്ചു.

"ചില രാത്രികൾ മറക്കാൻ പറ്റില്ല."

നാൻസി അവന്റെ അടുത്തിരുന്നു.

"പക്ഷേ ചില പ്രഭാതങ്ങൾ എല്ലാം മാറ്റിമറിക്കും."

അവൻ അവളെ നോക്കി.

അവളുടെ കണ്ണുകളിൽ ഇനി ഭയമില്ലായിരുന്നു.

വേദനയുമില്ല.

സന്തോഷം മാത്രം.

---

കാലം വീണ്ടും കടന്നുപോയി.

---

അഞ്ച് വർഷങ്ങൾക്ക് ശേഷം...

ഒരു ചെറിയ വീട്.

മുറ്റത്ത് നിറയെ പൂക്കൾ.

അവിടെ രണ്ട് കുട്ടികൾ ഓടിക്കളിക്കുകയും നാൻസിയും വലിയ മക്കൾ അവരെ നോക്കുകയുമായിരുന്നു.

"അച്ഛാ... പിടിക്കൂ!"

ഒരു ചെറിയ പെൺകുട്ടി ചിരിച്ചുകൊണ്ട് ഓടി.

അവളുടെ പിന്നാലെ ഒരു കൊച്ചു പയ്യനും.

ആദിത്യ അവരെ പിടിക്കാൻ പിന്നാലെ ഓടി.

കുട്ടികളുടെ ചിരി വീടാകെ നിറഞ്ഞു.

വാതിൽക്കൽ നിന്ന നാൻസി അതെല്ലാം നോക്കി ചിരിച്ചു.

"നിങ്ങൾ മൂന്ന് പേരും ഒരുപോലെയാണ്."

അവൾ പറഞ്ഞു.

"അതെന്താ?"

ആദിത്യ ചോദിച്ചു.

"വലിയ കുഴപ്പക്കാർ."

എല്ലാവരും പൊട്ടിച്ചിരിച്ചു.

---

സൂര്യൻ അസ്തമിക്കുകയായിരുന്നു.

കാറ്റ് പതുക്കെ വീശി.

വീടിനുള്ളിൽ സന്തോഷം മാത്രം.

ഒരിക്കൽ ഇരുട്ടും ഭയവും രഹസ്യങ്ങളും നിറഞ്ഞിരുന്ന ജീവിതം...

ഇപ്പോൾ സ്നേഹവും സമാധാനവും കൊണ്ട് നിറഞ്ഞിരുന്നു.

---

ആദിത്യ നാൻസിയുടെ കൈ പിടിച്ചു.

അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.

ദൂരത്ത് കുട്ടികളുടെ ചിരി.

മുന്നിൽ മനോഹരമായ സായാഹ്നം.

പിന്നിൽ അവസാനിച്ച ഒരു പേടിസ്വപ്നം.

---

ചില രാത്രികൾ ജീവിതത്തെ മാറ്റിമറിക്കും.

പക്ഷേ...

ഓരോ ഇരുണ്ട രാത്രിക്കും ശേഷം ഒരു പ്രഭാതമുണ്ടാകും.

അതാണ് അവരുടെ ജീവിതം തെളിയിച്ചത്.

              *ശുഭം*
       *✍🏻Mihras koduvally*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...