Skip to main content

ഇന്നത്തെ കല്യാണം

*✿═══════════════✿*    
     *അറിവില്ലായ്മയുടെ ആർഭാടം*
*✿═══════════════✿*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
        പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനും എന്തിന് ഒരു വസ്ത്രം പോലെ ജീവിതാവസാനം വരെ ഇണങ്ങിയും പിണങ്ങിയും ഒന്നായി കഴിയേണ്ട ഇരുവർ ( ഒരിക്കലും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരാളുടെ കൂടെ )ഒന്നായി ജീവിക്കാൻ പോവുകയാണ്. 

ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടിയ ജീവിതം.

പണ്ടൊക്കെ പെണ്ണിന് ആണിന്റെ മുഖത്തേക്ക് നോക്കാൻ ബഹുമാനം കൊണ്ട് സ്നേഹം കൊണ്ട് നാണം കൊണ്ട് കഴിയില്ലായിരുന്നു. അതൊരിക്കലും പേടിക്കൊണ്ടല്ല. സ്നേഹം കൊണ്ട് ബഹുമാനം കൊണ്ട് മാത്രം. ഇന്നോ?

പെണ്ണ് കാണാൻ വന്നാൽ അന്ന് മുതൽ വിളിയായി കാണലായി കറങ്ങലായി ചിലരൊക്കെണ്ട് അവർക്ക് വേണ്ടവരെ അവര് തന്നെ കണ്ട് പിടിക്കലായി അള്ളോഹ് ഞമ്മളൊന്നും പറയുന്നില്ലേ... പറഞ്ഞാൽ ഞമ്മൾ കുറ്റകാര് തള്ള വൈബ്... പതിനാറാം നൂറ്റാണ്ടിന്ന് ബസ്സ് കിട്ടാത്തോര്...എന്താലെ... അഹ് വിചാരിച്ചു ഞമ്മക്ക് പറയാണ്ടിരിക്കാൻ കഴിയുമോ. ?!

പോരാത്തതിന് മഞ്ഞ കല്യാണം പച്ച കല്യാണം മെഹന്തി റിസബ്ഷൻ സേവ് തെ ഡേറ്റ്... എല്ലാം സഹിച്ചാലും സഹിക്കാൻ പറ്റാത്തത് കസിൻസ് എല്ലാം കൂടി മണവാട്ടിയെ എടുത്തു കൊണ്ട് ഡാൻസ് കളിക്കൽ പാട്ട് പാടൽ ദിവസം കഴിയും തോറും ആചാരങ്ങളും കൂടി കൂടി വരുകയാണ് പടക്കം പൊട്ടികലും പൂത്തിരി കത്തിക്കലും വേറെയും...
ഒരു ലജ്ജയും ഇല്ലാത്തവളായി പെണ്ണ് മാറിക്കൊണ്ടിരിക്കുന്നു.

ഇത്രയും മനോഹരമായതിനെ അത്രയും വികൃതമാക്കുന്ന ചിലർ... അത്ര തന്നെ.

മിട്ടായി കൊടുക്കാ എങ്കേജ്മെന്റ് എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ കല്യാണത്തിനേക്കാൾ വല്യ ജോറാ... ഓഹ് ആ ചെക്കനും പെണ്ണും ഫോട്ടോ ഷൂട്ട് ഒക്കെ കാണണം എമ്മാ സ്റ്റൈലാ... ഓഹ് ഓളെ കൂളിംഗ് ക്ലാസ് വെച്ച വെരവ് കാണണം ഓൾക്ക് പേടിക്ക് കൊറേ കസിൻസ് എന്ന് പറഞ്ഞ തൊഴിമാരും തോഴന്മാര് വേറെയും ചുരുക്കി പറഞ്ഞാൽ എല്ലാവരെക്കാളും ഇപ്പോൾ സകല പേക്കൂത്തും കണ്ട് പിടിക്കുന്നത് തന്നെ മുസ്ലിസ് ആണ് ഓഹ് അതൊക്കെ പറയുമ്പോൾ തന്നെ ഓലൊക്കെ ഒരു അഭിമാനം കാണണം എന്തോ വല്യ സുന്നത്ത് ചെയ്ത പോലെ ...

ഇതൊക്കെ കാണുമ്പോൾ ഇത് ഫർളായ എന്തോ ഒന്നാണ് എന്ന് കരുതി ഏറ്റെടുത്ത് പിൻപറ്റുന്ന പൊട്ടന്മാര് വേറെയും അതിനു വേണ്ടി കടം വാങ്ങുകയും ലോൺ എടുക്കുകയും ചെയ്യുന്ന ബാപ്പാന്റെ മുഖം ഇടക്ക് നോക്കാൻ വരെ ഓല് മറക്കും കാരണം ഇതൊക്കെ വേണം ഇല്ലെങ്കിൽ ഇപ്പോൾ നാണക്കേടാണ്...

ഇതിനെയൊക്കെ ആരും എതിർക്കാത്തത് കാണുമ്പോൾ നല്ല വിഷമം തോന്നാറുണ്ട്, ആണും പെണ്ണും കൂടി കലരുന്നതിനെ ഇത്രയും നിസാര വൽക്കരിക്കുമ്പോൾ ആഡംബരങ്ങൾ അഭിമാനമാവുമ്പോൾ എന്തെ ഇനിയും വളർന്നു വരാനുള്ള തലമുറ ഇതൊക്കെ കണ്ട് നിൽക്കുന്നത് നിങ്ങൾ മറക്കുകയാണോ?!


എന്ത് ലെ ഇതൊക്കെ നിസ്സാരം അല്ലെ, ഇപ്പോൾ ആണും ആണും കല്യാണം കഴിക്കുന്നു പെണ്ണും പെണ്ണും കല്യാണം കഴിക്കുന്നു എന്തിന് കല്യാണം പോലും കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നു ഇതൊക്കെ അഭിമാനമാവുന്ന നേരത്ത് പിന്നെന്താ...

ഇന്നിപ്പോ ഹറാം എന്ന വാക്ക് തന്നെ ഹറാം ആയോണ്ട് ഞാനിപ്പോ എന്തേലും പറഞ്ഞാൽ കഴിഞ്ഞു എന്റെ കഥ... ഉഹ്ഹ് ബല്ലാത്ത ജാതിക്കൾ.

ന്നാലും ആ അരിക്കുത്ത് കല്യാണം ഒക്കെ കാണാൻ നല്ല രസണ്ട് ട്ടൊ? അല്ലപ്പോ വായിക്കുമ്പോൾ ഇങ്ങൾ വിചാരിക്കും ഇതിപ്പോ അടുത്ത ഏതോ കല്യാണത്തിന്റെ പ്രൊമോഷൻ ആണെന്ന് ലെ... ന്നാലും സാരി ഒക്കെ എടുത്ത് മിക്സീൽ പോലും അരക്കൻ മടിയുള്ള പുതിയ തലമുറ ഒരളും ഒലക്ക് ഇടിക്കുന്നത് കാണുമ്പോൾ ഞമ്മൾ അത് കണ്ടില്ലെന്ന് നടിക്കരുതല്ലോ ലെ?... ഏത്.... മ്മ്മ്.... അതന്നെ.

എന്നാലും ചെറുതിലെ കണ്ടിരുന്ന ഉമ്മ പറഞ്ഞു കേട്ടിരുന്ന കല്യാണം ഒക്കെ ഇനിയിപ്പോ കാണാൻ കഴിയുമോ?

ലജ്ജയുള്ള പെണ്ണുങ്ങൾ ഇനിയുണ്ടാവുമോ?
ആത്മാർഥതയുള്ള മനുഷ്യന്മാർ ഇനിയും പിറക്കുമോ?

നല്ലൊരു നാളെക്കായ് ഇനിയും കാക്കാമോ?

കല്യാണ തലേന്ന് മൗലിദ് ഓതി പിറ്റേന്ന് കണ്ണുനീരോടെ പുതു വീട്ടിലേക്ക് പോകുന്ന ആ മണവാട്ടിയെ ഇനി കാണുമോ?

ശരിയാ എല്ലാം ഓരോരുത്തരുടെ ഇഷ്ടങ്ങളാണ് എന്നാലും അറിയാതെ അതിരുകടക്കുന്ന അറിവില്ലാഴ്മയെ ശ്രദ്ധിച്ചാൽ മതി.

മതിവരുവോളം ആഘോഷങ്ങളിൽ 
തിമിർത്താടുമ്പോളും 
ഇലാഹ് എന്നവിളിയാം ഉള്ളിൽ പുളകം തീർത്താൽ മതി.
അഹതോന്റെ നോട്ടം എന്നും നേടണം എന്നോർത്താൽ മതി.
                 *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...