*✿═══════════════✿* *നിനക്കെല്ലാവരുമുണ്ട്... നീ ഒറ്റക്കല്ല*
*✿══════════════✿*
https://mihraskoduvally123.blogspot.com/2025/08/blog-post.html
എന്റെ സ്നേഹം അത്രക്കണ്ടു മനോഹരമാണെന്ന് ഞാൻ പറയില്ല. പക്ഷെ!, എന്റെ വേദനകളെ ഞാൻ ആ സ്നേഹത്തിൽ അലിച്ചു ചേർക്കുകയായിരുന്നു.
പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്താ കരയാത്തത് എപ്പോഴെങ്കിലൊക്കെ പൊട്ടി കരഞ്ഞോ അതൊരു ആശ്വാസമാണെന്നൊക്കെ...
ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കാറാണ് പതിവ്.
എന്തിനാപ്പോ കരഞ്ഞിട്ട്?
ആരെ കാണിക്കാനാ... ആള്ളോഹ്... പാവായി പോയ് ഓളെ കാര്യം ഇത്ര ചെറുപ്പത്തിലേ കൊറെ കഷ്ടപ്പെട്ട്....
ഇതിലിപ്പോ എന്താ( ഈ വാക്കുകളിൽ )കാര്യം... ഒരു കാര്യവുമില്ല എന്നല്ല ഈ പറഞ്ഞവർ തന്നെ അപ്പുറം പോയി
ഓളെ കയ്യിലിരിപ്പോണ്ടാ... അങ്ങനെക്കെ തന്നെ അല്ലെ എല്ലാവരും കൊറച്ചൊക്കെ സഹിക്കണം ക്ഷമിക്കണം അല്ലാണ്ട് ഇങ്ങനെ അല്ലെ......
എന്നാലോ ഇത്രയും അനുഭവിച്ച പെൺകുട്ടികൾ തൂങ്ങിമരിച്ചാലോ വിഷം കുടിച്ചാൽ ആ അവര് തന്നെ പറയും ഓൾക്ക് കേസ് കൊടുത്തോടായിരുന്നോ ജീവിച്ചു കാണിച്ചൂടായിരുന്നോ ഇതിപ്പോ ഭീരുക്കളെ പോലെ...
ഈ പറയുന്നവർ ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാത്തിരുന്നാൽ മതി. ഓരോ ജീവിതത്തിലും എന്താണ് സംഭിക്കുന്നത് എന്ന് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ ബാക്കിയെല്ലാവർക്കും അതൊക്കെ കഥകൾ മാത്രമാണ് നിങ്ങൾക്ക് വിശ്വസനീയമായ ആളുകളിൽ ഉള്ളത് നിങ്ങൾ വിശ്വസിക്കുന്നു അത്രമാത്രം.
സത്യം അറിയുന്നവൻ അനുഭവിക്കുന്നവനും പടച്ച റബ്ബും മാത്രമാണ്. നിങ്ങളെ കണ്ണിലെ നല്ലവൻ എന്നും അങ്ങനെ ആവട്ടെ ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്ക് പ്രാർത്ഥിക്കാം...
എനിക്കൊന്നേ പറയാൻ ഉള്ളു.
വേദനിക്കുന്നവരെ...
നിങ്ങൾ / നീ, നിന്നിൽ നിന്റെ ഉള്ളിൽ ഒരു കൊട്ടാരം പണിയുക അതിന്റെ വാതിൽ നീ മാത്രം തുറക്കുക. അതിൽ നിറയെ നിറങ്ങൾ ചേർക്കുക മദീനയും മദീനയുടെ രാജകുമാരനും ﷺ നിറഞ്ഞ സ്നേഹ ലോകം... ഇനി നിനക്ക് പൊട്ടി കരയാൻ തോന്നുണ്ടോ...?
കരഞ്ഞോ ആ കണ്ണീര് നിനക്ക് ആശ്വാസമാണ്.
സ്വലാത്തിൽ സമയം ചിലവഴിക്കുക. മദ്ഹുകൾ എഴുതുക നല്ല നല്ല ചരിത്രങ്ങൾ വായിക്കുക.
ആരെന്തു പറയുന്നു എന്നതിലല്ല നിനക്ക് നീയാര് എന്നുള്ളതാണ്.
മദ്ഹ്കൾ എഴുതുമ്പോൾ എന്നെ ഒരുപാട് പേര് പിന്തുണച്ചിട്ടുണ്ട് അതിലുപരി കല്ലെറിഞ്ഞിട്ടുണ്ട് ആരെയോ കാണിക്കാൻ എഴുതുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. സ്വാഭാവികം... പക്ഷെ!,
നീ ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല നിന്റെ ശരി നിന്റേത് മാത്രമാണ്.
അവർക്ക് അത് വെറും എഴുതായിരിക്കാം നമുക്ക് അത് എത്രത്തോളം സമാധാനമാണെന്നത് നമ്മെ പടച്ച റബ്ബിന് അറിയാം അതേക്കാൾ കൂടുതൽ നിനക്കെന്ത് വേണം.
സ്നേഹത്തിനെന്തോരം ഭംഗിയാണെന്ന് തിരിച്ചറിയാൻ സ്നേഹിതരിലേക്കൊന്ന് നോക്കണം.
കനിവായവരോടുള്ളﷺ കാതൽ ഹൃത്തിൽ തട്ടി മിഴിയിണകളിൽ സൗരഭ്യം നിറയണം...
അധരം മൊഴിയുന്ന ശീലുകളെല്ലാം അകം നിറഞ്ഞതാവണം.
ഒത്തിരി സ്വലവാത്തുകളെന്റെ ഇത്തിരി മണ്ണിനും സുഗന്ധമേകണം...
ആ ചിന്ത മാത്രമായിരുന്നു പിന്നെ, എന്തിനാ കരയാൻ തോന്നാ...
സത്യം നീയും ചെയ്തു നോക്ക് വെറുതെ കരഞ്ഞിരിക്കുന്ന നേരം, ഹറാമിൽ സമയം ചിലവഴിക്കുന്ന നേരം,
ഇപ്പോഴത്തെ കുട്ടികളൊക്കെ ഒരു വിചാരം സ്നേഹം എന്ന് പറഞ്ഞാൽ ഭംഗി മാത്രമാണെന്നാണ്. എനിക്കതിനോട് ഒരു യോജിപ്പുമില്ല.
ഒരു വഴിയിലൂടെ അല്ലെങ്കിൽ ഒരു പരിപാടിയിൽ ഞാൻ അല്ലെങ്കിൽ നീ ഒരാളെ കാണുന്നു... വാഹ്... എന്തൊരു ഭംഗിയാണ് അയാൾ അയാളുടെ കണ്ണുകൾ നിറം നടത്തം... ഓ ഒരു രക്ഷയുമില്ല. പോരാത്തതിന് അയാൾ ഒന്ന് നോക്ക് ചിരിച്ചാൽ പിന്നെ മിണ്ടലായി സംസാരിക്കലായി നമ്പർ കൊടുക്കലായി...
എന്താപ്പോ ഇത്. ഇതാണോ നീ മനസിലാക്കിയ സ്നേഹം.
എന്റെ അഭിപ്രായത്തിൽ നീ അയാളെ ആന്തരിക ഭംഗി മാത്രമാണ് കണ്ടത് അയാളുടെ നിറമോ ഭംഗിയോ സംസാരമോ അല്ല അയാൾ.
അയാൾ എത്രത്തോളം നന്നാവാൻ കഴിയുമോ നിനക്ക് മുമ്പിൽ അത്രയും നന്നായി അഭിനയിച്ചു കൊണ്ടാണ് ആ വിശ്വാസവും സ്നേഹവലയവും നിന്നിൽ തീർക്കുന്നത്.
യാഥാർഥ്യത്തിൽ
അയാൾക്ക് നിന്നെയോ നിനക്ക് അയാളെയോ അറിയുന്നില്ല. രണ്ടാളും തകർത്ത് അഭിനയിച്ചു നേടുന്ന സ്നേഹത്തിൽ പിന്നെ ആകെ ബാക്കിയാവുന്നത് ഒരു കണ്ടം കയറ്, ഗുളിക വിഷം,ട്രെയിൻ ട്രാക്...എന്താലെ... ഒടുവിൽ ദിവ്യ പ്രണയം മരിച്ചു... വാഹ്...
എന്തിനാ കുട്ടി നിന്റെ ജീവിതം നീ തന്നെ തകർക്കുന്നത്, എത്ര അനുഭവങ്ങളാണ് നമുക്ക് മുമ്പിലുള്ളത്... ശരിയാ നീ പറയുന്നത് പോലെ തമാശ ഒരു നേരം പോക്ക്... എന്നിരുന്നാലും നീ ചെയ്യുന്നത് തെറ്റല്ലേ..
ഞാൻ ഒരാളോട് പറഞ്ഞപ്പോ അവൾ പറഞ്ഞതാ... കല്യാണം വീട്ടുകാർ പറയുന്നത് പോലെ ഇതൊരു ടൈംപാസ്സ് മാത്രമാണ്...
ഈ ടൈംപാസിൽ അവൾക്ക്/ നിനക്ക് കിട്ടുന്ന സുഖം എന്താണെന്ന് അറിയില്ല. പക്ഷെ!,
ഇത് കഴിഞ്ഞു പോകുന്ന ആഖിറം ഭയാനകമാണ്
നിന്നപോലെയുള്ള കുട്ടികൾ കാരണം മാത്രമാണ് നല്ലപോലെ ജീവിക്കുന്ന പെൺകുട്ടികൾക്ക് പോലും ജീവിതത്തിൽ ഒറ്റപ്പെടേണ്ടി വന്നാൽ അതിനും ആളുകൾ പറയുന്ന പേര് അവിഹിതം
നിനക്കതൊക്ക തമാശയായിരിക്കാം എന്നാൽ ആ ഒരു വാക്ക് കേൾക്കുമ്പോൾ നെഞ്ചോന്ന് പിടക്കുന്നവരുണ്ട് രാവും കണ്ണീരിൽ തീർക്കുന്നവരുണ്ട്.
ഇന്ന് നമ്മൾ കണ്ടു വരുന്ന പല ജീവിതങ്ങളുണ്ട്. അമ്മായിമ്മ കാരണം പെങ്ങമ്മാരു കാരണം പെണ്ണ് കാരണം അവിഹിതങ്ങൾ കാരണം സ്വർണം കാരണം... ഇതിനെല്ലാം ഏറെ കുറെ കാരണം പെണ്ണ് തന്നെ
*പെണ്ണിന് ശത്രു പെണ്ണ് തന്നെ*
> “അല്ലാഹ് നിങ്ങളുടെ രൂപത്തെയും സമ്പത്തിനെയും നോക്കുന്നില്ല. എന്നാൽ, നിങ്ങളുടെ ഹൃദയത്തെയും പ്രവൃത്തികളെയും നോക്കുന്നു.”
(സഹീഹ് മുസ്ലിം)
നീയും ഞാനും പലപ്പോഴും അത് മറക്കുന്നു. ഇന്ന് നാം ചെയ്തു വെക്കുന്ന പലതും നാളെ നമ്മിലേക്ക് തിരിച്ചു വരുമെടോ അപ്പൊ ഈ വേദനയൊന്നും നമുക്ക് സഹിക്കാൻ കഴിയില്ല. പിന്നെ തൂങ്ങി മരിച്ചിട്ടൊ വിഷം കുടിച്ചോ പരിഹാരം നീ ഉണ്ടാക്കിയാൽ അത് കഴിഞ്ഞുള്ള ലോകം നിനക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെടോ... അതി ഭയാനകം.
> “ലോകം ഒരു മനോഹരവും പച്ചപ്പുള്ളതുമായതാണ്. അല്ലാഹ് നിങ്ങളെ അതിൽ (എങ്ങനെ പെരുമാറുന്നു) എന്ന് നോക്കും.”
(സഹീഹ് മുസ്ലിം)
ഇനിയും നിനക്ക് വൈകിയെന്ന് എനിക്ക് തോന്നുന്നില്ല കാരണം പടച്ച റബ്ബ് കാരുണ്യവാനാണ് നിനക്ക് എല്ലാം പൊറുത്തു തരും ആത്മാർത്ഥമായി നീ ഒന്ന് അവനോട് ചോദിക്ക് നിന്റെ തെറ്റുകളിൽ പശ്ചാത്തപിച്ചു നല്ലൊരു നാളെയെ ഉണ്ടാക്ക്.
നീ എന്ന പെണ്ണ് കാരണം ആരെയും വേദനിപ്പിക്കില്ലെ നിന്റെ മരുമകളും നിന്നപ്പോലെ ഒരു പെണ്ണ് പ്രസവിച്ച അവരുടെ മകളാണ് അവരുടെ ലോകമാണ്, ആ പാവങ്ങളുടെ കണ്ണീര് മാത്രം മതി നിന്റെ ദുനിയാവും ആഖിറവും ഇരുട്ടാവാൻ... ഓർക്കുക നിന്റെ ചെയ്തികൾ ആരും കാണുന്നില്ലായിരിക്കും പക്ഷെ!, പടച്ച റബ്ബിൽ നിന്ന് നിനക്ക് ഒന്നിനെയും മറക്കാനോ മടക്കാനോ സാധിക്കില്ല. അവളുടെ വിധിയിൽ നീ ഒരു നിമിത്തം മാത്രം പക്ഷെ!,
അത് നിന്റെ വിധിക്കൂടി നിർണയിക്കുന്ന ഒന്നായി മാറും എന്ന് ചിന്തിക്കുക ആരുടെ കണ്ണുനീരിനു കാരണമാവാതിരിക്കുക.
ഞാനൊക്കെ കരുതുന്നത് പോലെ നിന്റെ മക്കൾക്ക് നീ ഒരു സ്വർഗമാണ് ആ സ്വർഗം നീ നരകമാക്കാതിരിക്കുക.
നിനക്കറിയോ ഞാനൊക്കെ ഓരോ ദിവസവും ജീവിക്കുന്നത് എന്റെ ഉമ്മയുടെയും ഉപ്പയുടെയും ദുആയുടെ ഫലം കൊണ്ട് മാത്രമാണ്. കാരണം അവരെ പോലെ നമ്മളെ മനസ്സിലാക്കാനും നമുക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യാൻ മറ്റാരും ഉണ്ടാവില്ല. എനിക്ക് പേടിയാടോ അവരില്ലാത്ത ഒരു ദിവസം ഈ ലോകത്ത് ജീവിക്കാൻ...ആലോചിക്കാൻ പോലും പറ്റാത്ത ദിനം... യാ റബ്ബ് ആ ദിവസത്തെ തൊട്ട് കാക്കണേ...അത് ഭയാനകം തന്നെ ആണ് അവരുടെ കൈകൾ നിന്നിലേക്ക് എനിക്ക് വേണ്ടി ഉയരാത്ത ദിനങ്ങൾ എനിക്ക് പേടിയാണ് ഞാൻ ഒറ്റക്കാണ്... അവർക്ക് ദീർഘായുയും ആരോഗ്യവും നൽകണേ... അവരുടെ ബർക്കത്ത് കൊണ്ട് ഞങ്ങളെ നീ നന്നാക്കണേ...
ഇതാണ് നിന്നെ സ്നേഹിക്കുന്ന നിന്റെ മക്കൾ...
അങ്ങനെ ചിന്തിക്കുന്ന നിന്റെ മക്കളെ നീ വഞ്ചിക്കരുത്, നിന്റെ സ്വാർത്ഥതമൂലം അവരുടെ ജീവിതം കൂടി ഇരുട്ടാക്കരുത്,
നീ എന്തൊക്കെ ചെയ്‌തുകൂട്ടി നിന്റെ മകൻ നിന്നെ എപ്പോഴും വിശ്വസിക്കുന്നു. അല്ലെങ്കിൽ കേട്ടതൊന്നും സത്യമറക്കരുതെന്ന് പ്രാർത്ഥിക്കുന്നു.
അല്ലെങ്കിലും ഇതൊക്കെ ചിന്തിച്ചു തുടങ്ങുന്നത് മുതൽ നിന്റെ സമാധാനം നഷ്ടപ്പെടുന്നില്ലെ, എന്താവും എന്താവും എന്ന ധ്വര നിന്റെ ഉറക്കം കൊടുത്തുന്നില്ലെ പിന്നെ നീ സമാധാനത്തോടെ ഒന്ന് ഉറങ്ങീട്ടുണ്ടോ?
നീന്റെ സിഹ്ർ മാരണങ്ങളും നിനക്കെന്നെങ്കിലും അല്പ നേരമെങ്കിലും സമാധാനം തന്നിട്ടുണ്ടോ? നീ നിന്നോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.
ഒന്ന് ചിന്തിച്ചു നോക്ക് നീ എന്ത് നേടി?
നീ തീർത്തും സന്തോഷവതിയാണോ?
നിനക്ക് പേടിയില്ലെ നാളെ നിന്റെ റബ്ബിനെ എങ്ങനെ നേരിടുമെന്ന്... നീ ഭയക്കണം...
നീയും ഓർക്കണം മോളെ...
വിശ്വാസത്തോടെ മാതാപിതാക്കൾ നിന്നെയയക്കുമ്പോൾ..
അല്ലപെണ്ണെ...
ക്ലാസ്സ് കഴിഞ്ഞാ നേരെ വീട്ടിൽ പൊയ്ക്കൂടേ പിന്നെ എന്തിനാ, ബസ്സ്റ്റോപ്പ് ന്റെ ബാക്കിലും ബസ്സിലും കഫെ യിലും കണ്ട ചെക്കന്മാരുടെ കൂടെ കറങ്ങി നടക്കുന്നത്.
നിന്നെ എത്ര വിശ്വസിച്ചിട്ടാണ് സ്നേഹിച്ചിട്ടാണ് നിന്റെ മാതാപിതാക്കൾ നിനക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്നത് നീ അതൊക്കെ മുതലെടുക്കുവല്ലെ...
അവനിൽ നീ കണ്ട നിന്നിൽ അവന് കണ്ട ആന്തരിക ഭംഗി നഷ്ടപ്പെട്ടാൽ നീ വട്ട പൂജ്യമാണ് അവന്... എന്തെ ഓർക്കാത്തത്. ആ വട്ട പൂജ്യങ്ങളാണ് ഇന്ന് സൂയിസൈഡ് ചെയ്തു നീ കേൾക്കുന്നത് കാണുന്നത്. എന്തിനാടാ ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും നീ ആ വഴി തിരഞ്ഞെടുത്തത്...
പത്തു പതിനെട്ടു അല്ലെങ്കിൽ ഇരുപത്... കൊല്ലം നിന്നെ സ്നേഹിച്ചു കാലും കയ്യും വലുതാകുന്നത് നോക്കി നിന്ന നിന്റെ പിച്ച വെക്കൽ പോലും ആഘോഷമാക്കിയ നിന്റെ എല്ലാമായവരെ ഒരു നിമിഷം മറന്ന് ഇന്നലെ കണ്ട അവന്റെ എല്ലാമാവാൻ തീരുമാനിച്ചത്. ഒരു വർഷം കൊണ്ടോ പത്ത് വർഷം കൊണ്ട് നീ അവനെ അറിഞ്ഞാലും ഇത്രയും കാലം നീ അറിഞ്ഞ നിന്റെ മാതാപിതാക്കളോളം വരുമോ? എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അത് നിന്റെ തോൽവിയാണ്. നീ സ്നേഹത്തെ വിശ്വാസത്തെ തെറ്റിദ്ധരിച്ചു കഴിഞ്ഞു.
ഇന്നവന്റെ വാക്കുകളിൽ കണ്ട സ്നേഹം അതൊരു പുറമോടിയാണെന്ന് നീ തിരിച്ചറിയുമ്പോൾ ഏറെ വൈകി പോവും.
ശരിയാ ഞാനിതൊക്കെ പറയുമ്പോഴും നീ വാതിക്കും സ്നേഹിച്ചു കെട്ടിയാൽ / അറയ്ജ്മാരേജ് ചെയ്താലും ഡിവോഴ്സ് ഉണ്ടാവാറുണ്ട് പ്രശ്നങ്ങളുണ്ട് എന്നൊക്കെ...
ആയിരിക്കാം... ഒന്നുമല്ലെങ്കിലും നിങ്ങൾ ചെയ്തിട്ടല്ലേ ഇങ്ങനെ ആയത് അല്ലെങ്കിൽ നല്ലോണം അന്വേഷിച്ചു ചെയ്തൂടായിരുന്നോ എന്ന ചോദ്യമെങ്കിലും നിനക്ക് അവർക്ക് നേരെ ഉയർത്താൻ ഒരവസരം ഉണ്ടാവുമായിരുന്നില്ലെ...
ജീവിതത്തിൽ പലതും ഉണ്ടാവും അതൊക്കെ നമ്മുടെ വിധിയാണ്. കണ്ണീരും സന്തോഷവും വേദനയും മുറിവും എല്ലാം. ഇതെല്ലാം ഇല്ലെങ്കിൽ നമ്മളും പടച്ചോനെ മറക്കൂലെ...
സ്വയം ഹറാമുകൾ ചെയ്തു കൂട്ടി വിധി എന്ന് പറയുന്നതിലും ബേധമല്ലെ നമുക്ക് പടച്ചോൻ ഒരുക്കിയ വിധി നാളെത്തെ സന്തോഷം ആണെന്ന് ചിന്തിക്കുന്നത്. ക്ഷമിച്ചാൽ സ്വർഗം ഉണ്ടെടോ... തെറ്റ് നരകം മാത്രമേ തരൂ ഈ ലോകവും ആഖിറവും വേദന മാത്രമാവും. അത് മാത്രമേ നിന്റെ അല്പ സുഖത്തിന് നിനക്ക് തരാൻ കഴിയൂ... ചിന്തിക്കൂ... *ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്താമുണ്ട്*
നീ ചെയ്യുന്നത് തെറ്റാടോ...
നിന്റെ മക്കളെ ആത്മാർത്ഥമായി സ്നേഹിക്കുക ശരിയാ നിനക്ക് ജോലിയുണ്ട് അതോണ്ട് അവനെ അവളെ നോക്കാൻ സമയമില്ല സംസാരിക്കാൻ സമയമില്ല. ജോലി ചെയ്തോ പക്ഷെ!,
മക്കളെ നോക്കാനും സംസാരിക്കാനും സ്നേഹിക്കാനും സമയം കണ്ടെത്തണം അല്ലെങ്കിൽ അവര് നമ്മളെ കൊറച്ചു കഴിയുമ്പോ വല്ല വൃദ്ധസദനത്തിൽ കൊണ്ടിടും... അപ്പൊ നിനക്ക് ചോതിക്കാൻ അവന് കൊടുത്ത പണത്തിന്റെ കണക്കുണ്ടാവും പക്ഷെ!
അവർക്കത്തല്ലായിരുന്നു വേണ്ടത് എന്ന് നീ ഇന്ന് മനസിലാക്കുമ്പോഴൊക്കും നിന്നിൽ നിന്നും അവർ ഏറെ ദൂരയായിരിക്കും.
കഷ്ടപെട്ട് നോക്കിയിട്ടും ഇവിടെയൊക്കെ പെട്ട് പോയവരുണ്ട് ഒറ്റപ്പെട്ടവരുണ്ട്,
എന്തിനാടാ ആ പാവങ്ങളെ അവിടെയൊക്കെ കൊണ്ടോയിട്ടത് അവര് നിന്നെ എത്ര കാലം സ്നേഹിച്ചു നോക്കിയെന്ന് അറിയുമോ നിനക്ക് വേണ്ടി എന്തൊക്കെ സഹിച്ചു എന്ന് അറിയുമോ ആരൊക്കെ ആട്ടും തുപ്പും കിട്ടി എന്നൊക്കെ അറിയുമോ എത്ര വേദന സഹിച്ചാണ് പ്രവാസിയായത് എന്ന് അറിയുമോ,,
ആരുടെയൊക്കെ എച്ചിൽ കഴുകി എന്ന് അറിയുമോ?
അവർക്ക് ഒന്നും വേണ്ടടോ നിന്റെ മക്കളെ കണ്ട് അവരുടെ കൂടെ ചിലവയിക്കുന്ന സമയം. അത് മാത്രമാണ് അവർക്ക് വേണ്ടത് നിന്റെ സന്തോഷം അത് മാത്രമാണ് അവർക്ക് കാണേണ്ടത്...
നിന്റെ മക്കൾ ഇതൊക്കെ കാണുമ്പോൾ നിനക്ക് ഭയമില്ലെ ഈ വിധി നാളെ നിന്നിലേക്ക് വരുമെന്ന്. അവരെ പോലും ആരുടെയോ കൂടെ ആരൊക്കെ ആയി കഴിയേണ്ടി വരുമെന്ന്.
നിന്റെ മക്കൾ അങ്ങനെ ചെയ്യില്ല അത്രയും നീ അവരെയും അവര് നിന്നെയും സ്നേഹിക്കുന്നു വെന്ന് തോന്നുണ്ടോ?
അങ്ങനെ അല്ലായിരുന്നോ നിന്റെ മാതാപിതാക്കളും,പിന്നെ അവരിൽ നിന്ന് നീ എങ്ങനെ വ്യത്യസ്തമാവും. നീ അവർക്കും വഴിക്കാട്ടിയാവുകയാണെന്ന് ഓർക്കുന്നില്ലെ... ഓർക്കണം കേട്ടോ ഇടക്കൊക്കെ ഒന്ന് ചിന്തിക്കുന്നത് നല്ലതാ... നല്ല മകനായാലെ നല്ല ഭർത്താവാൻ കഴിയു ബാപ്പയാവാൻ/ അച്ഛനാവാൻ കഴിയു.
നിന്റെ ഉമ്മയെ പോലെ അല്ല നിന്റെ ഉമ്മ തന്നെയാണ് ഭർത്താവിന്റെയും ഉമ്മ നീ അത് എന്ന് മനസിലാക്കുന്നുവോ അന്ന് നീ നല്ലൊരു മകളാണ് ഭാര്യയാണ് ഉമ്മയാണ് /അമ്മയാണ്.
അവര് നിനക്കൊരു ബാധ്യതയല്ല നിന്റെ ഭാഗ്യമാണ്. അവരില്ലാത്ത വീടൊന്നും ഒരു രസല്ലടാ... പ്രായം ഉള്ളവരാകുമ്പോൾ ചിലപ്പോൾ അവർക്ക് കുറച്ച് ഓർമ കുറവൊക്കെ വരും. അതൊന്നും സാരല്ലെടോ നീയും ഒരിക്കൽ അങ്ങനെയായിരുന്നു. നടക്കാൻ പോലും അറിയാത്തപ്പോൾ അവരായിരുന്നു നിന്റെ കയ്യും കണ്ണും കാലും... നീ അതൊക്കെ മറന്നോ.(നിന്റേത് ആയാലും ഭർത്താവിന്റേത് ആയാലും മക്കളെ ഒക്കെ അവര് കഷ്ടപ്പെട്ട് തന്നെയാണ് വളർത്തുന്നത് നിന്റേത് എന്ന് മാത്രം ചിന്തിക്കുക നിന്റേത് എന്ന് പറയുന്ന ഭർത്താവ് ഉണ്ടാവാൻ കാരണം അവരാണ് മറക്കരുത്.)
പ്രായമാവുമ്പോൾ അവർക്കും അതുപോലെ വ്യത്യാസങ്ങൾ ഉണ്ടാവും അവരെല്ലാം മറന്നു നിനക്ക് വേണ്ടി സന്തോഷത്തോടെ ചെയ്തതൊക്കെ നീയും ചെയ്യ്, സ്നേഹത്തോടെ ആത്മാർഥതയോടെ പിന്നെ നിനക്ക് ഈ വേർതിരിവോ അകൽച്ചയോ ഒന്നും തോന്നില്ല.
നീ ഒരു മോശം ആളൊന്നും അല്ലെടോ, നിനക്ക് ഇതൊക്കെ അറിയാഞ്ഞിട്ടല്ലെ, പടച്ചോൻ നിന്നോട് പൊറുക്കും നീ ആത്മാർഥമായി കൈകൾ ഉയർത്തിയാൽ ഇപ്പോൾ നിന്റെ മിഴികൾ ഈറനണിഞ്ഞില്ലെ അത് മതി. ആ തിരിച്ചറിവ്.
> “ഹറാം വ്യക്തമാണ്, ഹലാൽ വ്യക്തമാണ്. ഇവയ്‌ക്കിടയിൽ പലർക്കും അറിയാത്ത കാര്യങ്ങൾ ഉണ്ട്. ആരെങ്കിലും സംശയകരമായതു വിട്ടു മാറുകയാണെങ്കിൽ, തന്റെ മതത്തെയും മാനത്തെയും സംരക്ഷിച്ചു.”
(സഹീഹ് ബുഖാരി, സഹീഹ് മുസ്ലിം)
ഇന്നത്തെ ഭംഗിക്കു വേണ്ടി മാതാപിതാക്കളെ മറന്ന് എന്തിന് മതം പോലും മറന്നു നീ അഴിഞ്ഞാടുമ്പോൾ നല്ലോണം ചിന്തിക്കുക... നീ ആരായി തീരുന്നു എന്നത്.
ഇനിയും വൈകിയിട്ടില്ല നമുക്ക് എല്ലാം മറന്ന് പുതിയൊരു ജീവിതം തുടരാം...
നീ സ്നേഹലോകത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കു. ഞാൻ പറഞ്ഞപോലെ പിന്നെ ഒന്നും വേദനയല്ലെടോ. എന്തോ ഒരു പ്രത്യേകതരം അനുഭൂതിയാണ്, സ്വലാത്തിന് നിന്റെ കണ്ണും ഖൽബും നിറക്കാനുള്ള കഴിവുണ്ട്,
جَمِيعُ الْوَرَى وَالرٌُسْلِ تَحْتَ لِوَائِهِ
فَمَنْ ذَالَهُ عَنْ جَاهِ أَحْمَد مَجْرَجُ؟
മുഴുവൻ സൃഷ്ടികളും മുർസലുകളും മുത്ത് നബിﷺ തങ്ങളുടെ ലിവാഉൽ ഹംദ് എന്ന് പതാകയ്ക്ക് കീഴിലാണ്.അഹ്മദ് നബിﷺ യുടെ സ്ഥാനത്തെ തൊട്ട് ഒഴിവാകാൻ കഴിയുക!?(ആർക്കും കഴിയില്ല).
جَعَلْنَا إِلَيْهِ فِي الْحَيَاةِ احْتِيَاجَنَا
وَنَحْنُ إِلَيْهِ فِي الْقِيَامَةِ أخْوَجُ
ദുനിയാവിലെ ഈ ജീവിതത്തിൽ നമ്മുടെ ആശ്രയങ്ങളെല്ലാം അവിടുത്തോടാണ്. നാളെ അന്ത്യദിനത്തിൽ ആ നബിﷺയെയാണ് നമുക്കേറ്റവും ആവിശ്യം.
ഒന്നും ഒരുപാട് നാളെത്തേക്കില്ലെടോ, ഇന്ന് കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നു നാളെ യാഥാർഥ്യവും.
ഒരുപാട് വേദനിക്കുമ്പോൾ നമ്മൾ ചിന്തിക്കും എന്താ എനിക്ക് മാത്രം ഇങ്ങനെ ഞാൻ കഷ്ടപ്പെടാനായി ഉണ്ടായതാണോ എന്റെ വേദന ആരും കാണില്ല എനിക്കാരുല്ല. സത്യം പറഞ്ഞാൽ നമ്മളൊക്കെ മനുഷ്യരല്ലെ ഇതൊക്കെ തോന്നാം സ്വാഭാവികം.
ഇതിൽ നിന്നെല്ലാം ഞാൻ പഠിച്ച ഒരു സത്യമുണ്ട് ഒക്കെ കുറച്ച് നാളെത്തേക്ക് മാത്രമാണ് നിനക്ക് ക്ഷമയുണ്ടോ? എല്ലാം ശരിയാവും വേദനകൾ സന്തോഷങ്ങൾക്ക് വഴിമാറും നിനക്ക് നഷ്ടപ്പെട്ടത് നിനക്കുള്ളതല്ല. നിനക്ക് വരാണുള്ളത് നിന്റേതാണ് അത് മനോഹരമാണ്.
അനുഭവം കൊണ്ട് പറയാണ് നീ ഇതും കടന്ന് പോവും നാളെയുടെ മനോഹാരിതയിലേക്ക്...
നിനക്കായി എന്റെ എല്ലാ ആശംസകളും...
നമുക്കെല്ലാം മറക്കാം എല്ലാ വേദനകളും സന്തോഷത്തിന് വഴിയൊരുക്കാം റബീഹ് വന്നിട്ടുണ്ട് സ്നേഹത്തിലാണ്ട് ദിനങ്ങൾ ചിലവഴിക്കാം... മർഹബാ...മർഹബാ...
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Mihras Koduvally*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments