Skip to main content

മനം. കുളിർന്ന് പാടാൻ

*✿═══════════════✿*    
         *മദ്ഹുരത്ത് നേടാൻ മഹിമയിൽ ഏറി പാറാൻ... മനം കുളിർന്ന് പാടാൻ...*

*✿═══════════════✿*
മുത്തും പവിഴവും നാണിച്ചു പോയിട്ടുണ്ട്, അത്തറും അമ്പറും പരിസരം മറന്ന് പോയിട്ടുണ്ട്.
മൊഞ്ചിലും മൊഞ്ചുള്ള തങ്ങളെ കണ്ടു ﷺ...
സുഗന്ധാനുരാഗത്തെ കണ്ട് ﷺ...

സ്നേഹം വാചാലമാവണം മിഴികൾ ആർദ്രമാവണം. സ്വപ്നങ്ങളെല്ലാം അവിടെമിലായ് ചുരുങ്ങണം... യാ റസൂലല്ലാഹ്...ﷺഓർമകൾക്കെന്തൊരു സുഗന്ധം...
ഇവിടെമിൽ നിറഞ്ഞൊഴുകുമാ വസന്തം...

അനുരാഗവലയം കൊണ്ട് ഹൃദയ കോണുകളിൽ ഇശ്ഖോർമ്മകൾ തീർക്കണം... സ്നേഹം അവിടെമിൽ തിമിർത്താടണം...

*മദീന മദീന മദീന*

മദീനയുടെ ഓരോ കാറ്റിനും കോളിനും അങ്ങയുടെ ﷺസുഗന്ധമുണ്ട് സ്നേഹമുണ്ട്... യാ റസൂലല്ലാഹ്...ﷺഅവിടമിൽ മാത്രമാണ് അഭയം.

വാക്ചാതുര്യം കൊണ്ടല്ലാതെ ഹൃദയത്തിൽ പതിഞ്ഞ നാമം സ്നേഹ മുദ്രയാക്കാൻ കഴിയാതെ പോയ ഫഖീറാണ് നബിയോരെ ﷺഞാൻ,
കഥനങ്ങളേറെ പേറിയ കഴിവ് കെട്ട കഥയില്ലാത്തവളാണ് ഞാൻ... പൊറുക്കണേ...

ത്വാഹാ നിധിയെ ﷺ ഹാത്തിം റസൂലോരെ ﷺ
ഹൃദയ പേടകങ്ങൾ തകർച്ചയുടെ വക്കിൽ വിരഹഗാനം മൂളുകയാണ്, ഒന്നാ മദീനയെന്നെ മാടി വിളിച്ചിരുന്നുവെങ്കിൽ, ഒന്നാകാൽ ചുവട്ടിൽ അമർത്തി ചുമ്പിക്കാൻ എനിക്കും കഴിഞ്ഞിരുന്നു വെങ്കിൽ ഒന്നാ പച്ച ഖുബ്ബ കൺകുളിർക്കേ കാണാൻ കഴിഞ്ഞിരുന്നു വെങ്കിൽ...

വേദനകളെന്നെ വല്ലാതെ വരിഞ്ഞു കുടിക്കുമ്പോൾ ഞാൻ ബിലാലോരെ (റ)ഓർക്കും, അങ്ങയോടുള്ള ﷺഅടങ്ങാത്ത സ്നേഹത്തിൽ അങ്ങില്ലാത്ത ﷺമദീനയിൽ നിന്ന് ഓടി ഒളിച്ച സ്നേഹ ചാരുത അപ്പോൾ എന്നെ അത്രമേൽ വീണ്ടും വേദനിപ്പിക്കും. പിന്നെ ഇവിടെമിൽ മറ്റൊരു സ്നേഹത്തിന്റെയും കഥ പറയാന് അർഹതയില്ലല്ലോ?,
 
ഞാൻ എവിടെയാണ് എന്റെ സ്നേഹം എവിടെയാണ്...
സ്നേഹമാണ് സ്നേഹമാണെന്ന് പറഞ്ഞു നടക്കുന്ന ഞാൻ നന്നായി ഉറങ്ങുന്നുണ്ട് ഒരു വേവലാതിയും കൂടാതെ ഭക്ഷണം കഴിക്കുന്നുണ്ട് നടക്കുന്നുണ്ട് ഇരിക്കുന്നുണ്ട്,...

ഞാൻ പാപിയാണ് നബിയോരെ ﷺ, എങ്ങുമെത്താൻ കഴിയാത്ത പാപി, അങ്ങയോടുള്ള സ്നേഹത്തിൽ ഫഖീറായി പോയ വിവരദോശിയായ വ്യാമോഹി.

വാക്കുകൾ കൊണ്ട് മാത്രം സ്നേഹം പണിയുന്ന വ്യാമോഹി.പൊറുക്കണേ... പൊറുക്കണേ... പൊറുക്കണേ..

സത്യം... അങ്ങയോടുള്ള സ്നേഹം ﷺഒരിക്കലും എന്റെ ഉറക്കം കെടുത്തിയിട്ടില്ല. എന്റെ ഭക്ഷണത്തിന്റെ രുചി കളഞ്ഞിട്ടില്ല. ദുന്യവിയായ മോഹങ്ങളെ തീർത്തും തച്ചുടച്ചിട്ടില്ല. അതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു...

എനിക്ക് തീർത്തും ഒരനുരാഗിയാവാൻ കഴിഞ്ഞിട്ടില്ല. ഹതഭാഗ്യ...
ദുനിയാവിന്റെ ചവറ്റു കൊട്ടയിൽ പെട്ടുപോയ ഹതഭാഗ്യ...

പക്ഷെ...!
ഉറക്കിന്റെ മൂർച്ചയിലും ഞാനിടെക്കിടെ ഉണരാറുണ്ട്, എങ്ങും എത്തിപിടിക്കാൻ കഴിയാത്ത ഈ ഹതഭാഗ്യയായ ഫഖീറിന്റെ അനുരാഗ ശീലുകൾ കണ്ണുനീർ പടർത്താറുമുണ്ട്...
ഓഹ് യാ റസൂലല്ലാഹ് ﷺ എന്നെ കൈ വെടിയരുതേ...

സ്നേഹത്തിന് പലഭാഷകളുണ്ടെന്ന് വിവരിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.
പക്ഷെ...!

എനിക്കറിയില്ല.
എന്നാൽ എനിക്കതിൽ തീർത്തും വിയോചിപ്പുണ്ട് താനും. കാരണം! എന്റെ സ്നേഹം ചിലപ്പോൾ ഞാനറിയാതെ രാപകലുകൾ അറിയാതെ ഈറനണിയുന്ന മിഴിനീർ കണങ്ങളാവാറുണ്ട് കൂരിരുട്ടിൽ മാത്രം അഭയം കണ്ടെത്തുന്ന നിമിഷങ്ങളിൽ ഒതുങ്ങാറുണ്ട് എവിടെയെന്നോർമയില്ലാതെ ഒറ്റക്കിരിക്കുന്ന ദേശാടന പക്ഷിയാവാറുണ്ട്... ഇതൊന്നും സ്നേഹം ആയികൊള്ളണമെന്നില്ല. എന്നിരുന്നാലും!

എനിക്കതിന്റെ ഭാഷയറിയില്ല. നിറമോ മണമോ അറിയില്ല. രുചിയറിയില്ല...

എന്റെ ഓർമ്മകളിൽ അങ്ങ് ﷺനിറയുമ്പോൾ കണ്ണുനീർ തുള്ളികൾ സംസാരിക്കാറുണ്ട് മദീനയെ അമർത്തി ചുമ്പിക്കാനുള്ള മോഹമാണ് ആ മണ്ണിലായി ഒടുങ്ങി തീരാനുള്ള ദാഹമാണ്...

ഇത് സ്നേഹമല്ലെന്നറിയാം അനുരാഗമല്ലെന്നറിയാം എന്റെ വേദനകളിലെ ഒളിചോട്ടമാണെന്നറിയാം... അതെ എന്നിരുന്നാലും എന്റെ സന്തോഷം ഞാൻ അവിടെമിൽ ﷺമാത്രമാണ് കാണുന്നത് എന്റെ ഹൃദയശമനത്തിൽ അധരമിൽ വിരിയുന്ന സ്വലവാത്തിന് മദീനോർമ്മകൾ സുന്ദരമാണ്... മാധുര്യമാണ്...

അങ്ങല്ലാതെ ﷺഒരാശ്വാസവുമില്ല അഭയവുമില്ല...

അർഹതയില്ലാതെ ഔദാര്യമായി കിട്ടിയ പേരമകൾ എന്ന വീമ്പല്ലാതെ ഒന്നും എന്നിൽ അവശേഷിക്കുന്നു പോലുമില്ല. എങ്കിലും ഈ മോളെയൊന്ന് വിളിച്ചൂടെ... ദുനിയാവിന്റെ ഒരു പളപളപ്പിലും എനിക്ക് മോഹമില്ലുപ്പാപ്പാ ﷺ... ഒന്നും വേണ്ടതാനും മദീനയിലൊരിടമല്ലാതെ...
സമാധാനത്തോടെയൊന്ന് ഉറങ്ങണം ചിരിക്കണം കരയണം അതിനായി അവിടെമിൽ ഒരിക്കൊരു അഭയം തന്നൂടെ... ഒരർഹതയിമില്ലാത്ത മഹാപാപിയുടെ വ്യാമോഹമാണെന്നറിയാം എങ്കിലും... പൊറുക്കണം ചോദിക്കാനും അങ്ങ് മാത്രമല്ലെ ഉള്ളു... അവിടെ ﷺകൈ ഒഴിഞ്ഞാൽ വേറെ ആരാണ്...
പടച്ചോനെ ഔദാര്യം കനിയണേ... മദീനമണ്ണിലുറങ്ങാൻ... മദ്ഹുരത്ത് നേടാൻ മഹിമയിൽ ഏറി പാറാൻ... മനം കുളിർന്ന് പാടാൻ... ആവതാക്കല്ലാഹ്... ഔദാര്യം നൽകള്ളാഹ്...
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Mihras Koduvally*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...