Skip to main content

ഇന്ന്... നാളെ മറ്റന്നാൾ...

*✿═══════════════✿*    
            *ജീവിതവും മരണവും സത്യമാണ്*
http://mihraskoduvally123.blogspot.com
*✿═══════════════✿*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

             പതിവ് പോലെ ഞാൻ കോളേജ് ലേക്ക് പോവാൻ ഇറങ്ങി. ഉമ്മ ഉണ്ടാക്കി വെച്ച ചായ എനിക്ക് പറ്റിയിട്ടില്ല ഒരണക്ക ദോശയും ചട്ട്ണിയും ഞാൻ ഒന്ന് നോക്കി പിന്നെ എന്റെ ഫോൺ എടുത്ത് നല്ല ഇംഗ്ലീഷ് പാട്ട് വെച്ച് രണ്ട് ചെവിയിലും ഹെഡ് ഫോണും വെച്ച് ഇറങ്ങി...

ഈ പാട്ട് കേൾക്കാൻ എന്തോ ഒരു വല്ലാത്ത ഫീൽ തന്നെയാണ്... മറ്റൊരു ശബ്ദത്തെയും തിരിച്ചറിയാത്ത വിധം ആ പാട്ടിന്റെ മ്യൂസിക് എന്റെ ശ്രവണനാഡിയെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്... ആഹ് വാട്ട്‌ ഏഹ് വണ്ടർഫുൾ സോങ്...

ഇത് കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ലെ ഏതാപ്പോ ഇവളെന്ന്... അതിലൊന്നും വല്യ കാര്യം ഇല്ലാന്ന്... അവൾ ഏതാ അവളാരാ എന്നുള്ളതല്ലല്ലോ? ഞമ്മൾക് അവളെ ഒന്ന് നിരീക്ഷിക്കാം എന്നിട്ട് വേണേൽ നിങ്ങളുടെ ആ ചോദ്യത്തിന് മറുപടി തരാം... അപ്പോഴേക്കും ഏകദേശം എന്റെ ചോദ്യങ്ങളുടെയും മറുപടി കിട്ടും...


അങ്ങനെ അവൾ കാത്തിരുന്ന ബസ്സ് വന്നു... അവളുടെ കണ്ണുകൾ ആരേയോ തേടുന്നുണ്ട്...തേടുന്നയാളെ കാണാത്ത നീരാഷയെ മറച്ചുകൊണ്ടവൾ അവളുടെ പാട്ടിലേക്ക് മാത്രമായി ശ്രദ്ധ കൊടുത്തു...

 എന്തോ എനിക്കവളെകാണുമ്പോൾ സഹതാപം തോന്നുന്നുണ്ട്. അവളെ ഒരു കോലം കാണണം. ആണുങ്ങളെ പോലെ ജീൻസ് പാന്റും ആണുങ്ങളെ ഷർട്ടും ചെവിയിൽ ഹെഡ്‍ഫോണും ബൂട്ട് ഷു യും പാറി കളിക്കുന്ന കാർക്കൂന്തൽ അടുത്തിരിക്കുന്നവർക്ക് അലോസരമായി അവരുടെ ചുവന്ന കണ്ണുകൾ ഇടക്ക് അവളെ നോക്കുന്നുണ്ട് പാട്ടിൽ മുഴുകിയ അവൾ അത് കാണുമോ.

കോളേജ് എത്തിയപ്പോൾ അവൾ ഇറങ്ങി നടന്നു...
ബസ്സിൽ കാണാൻ കഴിയാത്ത ആളെ അവൾ തിരയുന്നുണ്ട്... പക്ഷെ!അവളുടെ കണ്ണുകൾക്ക് അവരെ കാണാൻ സാധിക്കുന്നില്ല. നിരാശയോടെ അവൾ ക്ലാസിലേക്ക് നടന്നു.


പാട്ട് കേട്ട് കൊണ്ട് പുസ്തകം വായിക്കുന്ന അവളുടെ മുന്നിലേക്ക് പതിവുപോലെ ചായയും ബർഗറും വന്നു. വിടർന്ന ചിരിയോടെ അവളത് വാങ്ങി...

" നിന്നെ ഞാൻ ഒരുപാട് തിരഞ്ഞു. ബസ്സിലൊന്നും കണ്ടില്ല. എങ്ങനെയാ വന്നേ...

" ആഹ്, ഞാൻ എന്റെ കസിന്റെ കൂടെ ബൈക്കിലാണ് വന്നത്. അവൻ ഈ അടുത്ത് ഒരു സ്ഥലം വരെ വരാൻ ഉണ്ടായിരുന്നു അത് കൊണ്ട്...

തുടർന്നവർ കുറെ സംസാരിച്ചിരുന്നു.

ഇനി പറയാം അവൾ ദിയ സലീം. ഒരു സാധാരണക്കാരനായ സലീംക്കാന്റെ പൊന്നുമോൾ. ഓരോ ദിവസവും ആസ്വദിച്ചാണ് അവള് കഴിയുന്നത്... അവൾക്ക് ആകെ ഒരു സുഹൃത്ത് മാത്രമേ ഉള്ളു എന്നല്ല ക്യാമ്പസ്‌ മുഴുവൻ അവളുടെ സുഹൃത്തുക്കളാണ് എന്നാൽ അവൾക്ക് കൂടുതൽ അടുപ്പം ദാനിഷിനോട്‌ മാത്രമാണ്... ദാനിഷ് ഇബ്രാഹിം. ചെറുപ്പം മുതലെ ഒരുമിച്ചായിരുന്നു അവർ പോകുന്ന സ്കൂളിലും ഇപ്പൊ ഇതാ കോളേജിലും ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോകാനും ബീച്ചിൽ പോകാനും കറങ്ങി നടക്കാനും എല്ലാം അവർ ഒരുമിച്ചാണ്...
അത്കൊണ്ട് തന്നെ കോളേജ് ലൊക്കെ അവര് വല്യ സ്റ്റാർ ആയി നടക്കും അവർക്ക് ഒരു ടീച്ചരെയും മാഷിനെയും പേടിയില്ല താനും എന്താലെ...


ക്ലാസ് കഴിഞ്ഞു വീട്ടിൽ കയറി. വാതിൽ തുറന്നു കൊടുത്ത ഉമ്മാന്റെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യാതെ അവള് മുകളിൽ ഉള്ള അവളുടെ റൂമിലേക്ക് കയറി പോയി. വേദനയോടെ അവള് പോകുന്നതും നോക്കി ഉമ്മ കണ്ണുകൾ തുടച്ചു.

ആ കോണി പടിയിൽ ഇരുന്നു കൊണ്ടു അവളുടെ കുട്ടികാലവും കളിയും ചിരിയും ആ മാതൃഹൃദയത്തിൽ അന്നേരം കൂടുതൽ വേദനയെ സൃഷ്ടിച്ചു.

ആ ഉമ്മയുടെ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ട്. മകളുടെ ചെയ്തികൾ അവരെ ഓരോ ദിവസം കഴിയും തോറും അസ്വസ്ഥയാക്കുകയാണ്. എന്നാലും എല്ലാ വേദനകളെയും ഉള്ളിലൊതുക്കി കൊണ്ട് ഒരു ഗ്ലാസ് ചായയും കണ്ണീരും സ്നേഹവും ചാലിച്ചു അവൾക്കിഷ്ടപ്പെട്ട പഴം പൊരിയും ഉണ്ടാക്കി ഉമ്മ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു.

ചാരിയിട്ട വാതിലുകൾ മെല്ലെ തുറന്നു അകത്തു കയറി. ആ കാഴ്ചകൾ ആ ഉമ്മയുടെ കണ്ണിനെ അത്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു. മകളുടെ റൂമിന്റെ ചുവരുകളിൽ നിറയെ മറ്റാരുടെയോ ഫോട്ടോകൾ ആണാണോ പെണ്ണാണോ അവരെന്ന് പോലും ആ ഉമ്മാന്റെ കണ്ണുകൾ തിരിച്ചറിഞ്ഞിട്ടില്ല അമ്മാതിരി കോലമുള്ള ഫോട്ടോകൾ പതിപ്പിച്ചിട്ടുണ്ട്... പല നിറങ്ങളാൽ മിന്നി കളിക്കുന്ന ലൈറ്റുകൾ റൂമിനെ കൂടുതൽ മനോഹരമാക്കുന്നു. വലിയ സൗണ്ടിൽ ഉള്ള മ്യൂസിക് റൂമിന്റെ ചുവരുകൾ പോലും പ്രകമ്പനം കൊള്ളുന്നുണ്ട് എന്തോ ആ മ്യൂസിക് ന്റെ ശബ്ദം ആ പാവം ഉമ്മാന്റെ ചെവി പൊട്ടുന്ന പോലെ തോന്നി.
ഉറങ്ങുന്നത് പോലെ കിടക്കുന്ന അവളെ ഒന്ന് നോക്കി ആ മ്യൂസിക് അങ്ങ് off➖️ചെയ്തു.

" ഛെ...ആരാ അത്

വിറയാർന്ന സ്വരത്തോടെ ഉമ്മ മകളോട് പറഞ്ഞു. " ഞാനാണ് മോളെ, മോൾക്ക് ചായയും കൊണ്ടു വന്നതാണ്.

" അതിനാരാ ചായ ചോദിച്ചത്. എനിക്കൊന്നും വേണ്ട നിങ്ങളെ ഒരു ചായ. ഒന്ന് പോയെ, എന്നോട് ചോദിക്കാതെ എന്റെ മുറിയിൽ കയറരുത്. എനിക്കത് ഇഷ്ടമില്ല.


നിറഞ്ഞ കണ്ണുകൾ മകൾ കാണാതിരിക്കാൻ ആ ഉമ്മ വല്ലാതെ കഷ്ടപ്പെട്ട് എന്ന് വേണം പറയാന്. എന്നാലും രണ്ടും കല്പിച്ചു ചില കാര്യങ്ങൾ ആ ഉമ്മ മകളോടായി പറഞ്ഞു.


മോളെ, ഒക്കെ നിന്റെ പ്രായത്തിന്റെയാണ്. പക്ഷെ! ഈ പ്രായം കഴിഞ്ഞിട്ടും നിനക്ക് ജീവിക്കണം. നീ നിന്നിലേക്ക് നോക്കി വേണം ജീവിക്കാൻ. മറ്റുള്ളവരെ നോക്കി അവരിലൂടെ ആവരുത് ഒരിക്കലും. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ പല മതങ്ങളുണ്ട് ആചാരാനുഷ്ട്ടാനങ്ങളുണ്ട്. പക്ഷെ!നമ്മൾ പിന്തുടരേണ്ടത് നമ്മുടേതാണ്. മോള് കണ്ടിട്ടുണ്ടോ. മറ്റേതെങ്കിലും മതത്തിൽ പെട്ടവർ നമ്മുടെ ആചാരങ്ങളെ പിന്തുടരുന്നത്. ഇല്ല. ഒരിക്കലുമില്ല. പിന്നെ എന്തിനാണ് നമ്മൾ അവരുടെ ആചാരങ്ങളും പുറകെ പോകുന്നത്. അവര് അവരായി ജീവിക്കട്ടെ നമ്മൾ നമ്മളായിട്ട് ജീവിക്കണം. മോളൊന്ന് നിസ്കരിച്ചിട്ട് എത്ര ദിവസമായി. ആ ഖുർആൻ ഒന്ന് തൊട്ടിട്ട് എത്രയായി. ഒരു സ്വലാത്ത് ചൊല്ലിയത് ആ നാവു പോലും മറന്ന് പോയിട്ടില്ലേ...

" ഉമ്മ. ഒന്ന് മിണ്ടാണ്ട് പോയെ... എന്നെ നോക്കാൻ എനിക്കറിയാം...

ദേഷ്യവും സങ്കടവും ചുവന്ന കണ്ണുകളെ തുടച്ചു കൊണ്ടുമ്മ ഉച്ചത്തിൽ പറഞ്ഞു.

" ഇല്ല. ഞാൻ പറയാനുള്ളതൊക്കെ പറയും നീ അത് കേൾക്കും. എന്നിട്ടേ ഞാൻ പോവു.

മിണ്ടാതിരുന്ന മകൾക്ക് നേരെ തിരിഞ്ഞു കൊണ്ടു സ്നേഹത്തോടെ അവര് വീണ്ടും പറഞ്ഞു തുടങ്ങി.

ഈ സിനിമയും നോവലും പാട്ടും ഒന്നുമല്ല മോളെ ജീവിതം. ഇവിടം കഴിഞ്ഞു നമുക്ക് പോകാനുള്ളത്. അല്ലാഹുവിന്റെ കോടതിയിലേക്കാണ്. നമ്മളിവിടെ ചിലവഴിച്ച ഓരോ സെക്കറ്റും അവൻ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അന്നേരം എന്ത് മറുപടിയാണ് എനിക്കും നിനക്കും പടച്ച റബ്ബിനോട് പറയാൻ ഉണ്ടാവുക.
ഇന്ന് നിനക്ക് ഒരു പനി വന്നാൽ ആസിഡന്റ് പറ്റിയാൽ ഞാനും ഉപ്പയും ഉറക്കമൊഴിച്ചു ഞങ്ങളെടുതെല്ലാം നിനക്ക് വേണ്ടി ചിലവഴിച്ചു നിന്നെ സംരക്ഷിക്കും. പക്ഷെ!
നാളെ അല്ലാഹുവിന്റെ കോടതിൽ ഞങ്ങയ്ക്കെന്നല്ല ആർക്കും നിന്നെ രക്ഷിക്കാൻ കഴിയില്ല. നിന്റെ ഇന്നത്തെ ചെയ്തികൾക്കല്ലാതെ, പടച്ചോൻ സ്വർഗ്ഗവും നരകവും സൃഷ്ടിച്ചിട്ടുണ്ട് മോളെ, അതിലൊക്കെ ആളുകളും ഉണ്ടാവും പക്ഷെ!നാം...

നാളെ ഖബറിൽ ചോദ്യം വരുമ്പോൾ ഉത്തരം തൊണ്ടയിൽ കുടുങ്ങി പുറത്ത് വരാതിരിക്കുമ്പോൾ... ഇരുമ്പ് തണ്ടുകൾ നമ്മുടെ ശരീരത്തെ രണ്ടാക്കും... അതിന്റെ വേദന... തീ ചൂട്...
എന്റെ മോള് ഇങ്ങനെയൊക്കെ നടക്കുമ്പോൾ എന്റെ ഉള്ളു പിടയുന്നുണ്ട്. മോള് പഠിച്ച മത പാഠങ്ങൾ എവിടെ... ചിട്ട വട്ടങ്ങൾ എവിടെ? എന്ന് മുതലാണ് എന്റെ മോൾക്ക് ഇതൊക്കെ ശരിയായി തുടങ്ങിയത്.
ഈ മൈക്കപ്പ് ഉപകരണങ്ങൾ എന്റെ മോൾക് ഭംഗി കൂട്ടുന്നില്ല. ഒരിക്കലും.
ഇപ്പോൾ തന്നെ ഓരോ കഥകൾ കേൾക്കുമ്പോൾ പേടിയാണ്, ലഹരി മാഫിയകൾ നാടാകെ ഇടം പിടിച്ചിട്ടുണ്ട് പെണ്ണെന്നോ ആണെന്നോ ചെറിയ കുട്ടികൾ എന്നോ ഇല്ലാതെ അവര് എല്ലാവരെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്, പേടിയാണ് മോളെ ഓരോ ദിവസവും... നാളെ മറന്ന് ഇന്ന് ജീവിച്ചിട്ട് എന്ത് കാര്യമാണ്...

 ഭംഗി ഹൃദയത്തിനാണ് വേണ്ടത്. ഈ മൈക്കപ്പ് നിന്നെ വികൃതമാക്കുന്നുണ്ട് നീ തിരിച്ചറിയുന്നില്ലെന്ന് മാത്രം. മോൾക്ക് അറിയോ പടച്ചോൻ ഒന്നും മോശമായി  പടച്ചിട്ടില്ല. പിന്നെ എല്ലാത്തിനെയും വിലയിരുത്തി മാർക്കിടുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് മാത്രം. അവൻ പടച്ചതൊക്കെ സുന്ദരമാണ് അതി മനോഹരമാണ് എന്റെ മോളെ പോലെ...

എന്റെ മോള് ഇരുന്ന് ഒന്ന് ചിന്തിക്കു. ഈ പാട്ട് കേട്ടിരിക്കുമ്പോൾ അല്ലേൽ സിനിമ കണ്ടിരിക്കുമ്പോൾ റൂഹൊ ന്ന് നമ്മളോട് വിട പറഞ്ഞാൽ എന്താണ് നമ്മുടെ അവസ്ഥ... പോയില്ലെ എല്ലാം... എല്ലാം നഷ്ടപ്പെടുത്തിയിട്ട് പടച്ചോനോട് അവസരം ചോദിച്ചിട്ട് ഒരു കാര്യവുമില്ല. റൂഹ് തൊണ്ടകുയ്യിലെത്തിക്കഴിഞ്ഞാൽ പിന്നെ തൗബയില്ല.

ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരിക്കുന്ന മകളെ തലയിൽ തലോടി കൊണ്ട് ഉമ്മ പറഞ്ഞു

" ന്റെ മോള് നല്ല മോളാ... എനിക്കറിയാം ഇത്രയൊന്നും പറയണ്ട മോളോട് എന്ന്. എന്നാലും ഞാൻ മോളെ ഉമ്മയല്ലെ... ന്റെ മോള് ഏറ്റവും മികച്ചതാവാനാണ് എനിക്കിഷ്ടം...

ഉമ്മ പോയ വഴിയേ അവള് നോക്കിയിരുന്നു.
സത്യം പറഞ്ഞാൽ അവളുടെ എല്ലാ മനസമാധാനവും പോയി. പല ചിന്തകൾ അവളെ ഭ്രാന്ത് പിടിപ്പിച്ചു.

കാര്യം എന്താണെന്ന് വ്യക്തമായി അവൾക്ക് ബോധ്യമില്ലെങ്കിലും ഹൃദയം തിരിച്ചറിഞ്ഞ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. തലയണ പൊത്തി പിടിച്ചവൾ അമർത്തി കിടന്നു.
ഉറക്കം വരാത്ത രാത്രിയായി അവൾക്ക് തോന്നി... പല ചിന്തകൾക്കൊടുവിൽ ഉറക്കിലേക്കവൾ വഴുതി വീണു...

" മോളെ, എണീക്ക് ഇന്ന് കോളേജ് ൽ ഒന്നും പോവുന്നില്ലേ...

ഉമ്മ കുറെ നേരം അവളെ തട്ടി വിളിച്ചു.. അവള് മറുപടി നൽകിയില്ല.

അവളുടെ ഉള്ളിൽ മറുപടികൾ ഉയലുന്നുണ്ട്... ഉമ്മാ ഉമ്മാ എന്ന് ഉറക്കെ വിളിക്കുന്നുണ്ട്... പക്ഷെ അവളുടെ ശബ്ദം ഉമ്മ കേൾക്കുന്നില്ല. അവളുടെ സ്പർശനം ഉമ്മ അറിയുന്നില്ല.

ഉമ്മ പൊട്ടി കരയുന്നുണ്ട്.അറിയുന്നവരും അറിയാത്തവരുമായി കുറെ ആളുകൾ എന്നെ കാണാൻ വരുന്നുണ്ട്.

പെട്ടന്ന് നിശബ്ദമായി കിടന്ന വീട് ആളുകൾ കൊണ്ട് നിറഞ്ഞു പലരുടെയും മുഖത്തു നിസഹായത മാത്രം. വീടിന്റെ കോലായിൽ ഇരുന്നു ഉസ്താദ് മാര് ഖുർആൻ ഓതുന്നുണ്ട്. ഉമ്മ കരഞ്ഞുകൊണ്ട് ഖുർആൻ ഓതുന്നുണ്ട്... ഉപ്പ ആകെ തളർന്നത് പോലെ ഉസ്താദ് മാരുടെ കൂടെ ഇരിക്കുന്നുണ്ട്...

ഉപ്പാന്റെ അടുത്ത് പോയി ഞാൻ കുറെ വിളിച്ചു നോക്കി. കുറെ ആയി ശരിക്ക് ഉപ്പാനെ ഞാൻ ഒന്ന് കണ്ടിട്ട് ആ മുഖത്തു ഒന്ന് നോക്കിയിട്ട്. പക്ഷെ!

ഉപ്പ എന്റെ വിളി കേൾക്കുന്നില്ല. എന്നെ കാണുന്നില്ല.

കുറെ ഇതാത്തമാർ കൂടി കിടത്തിയ എന്നെ എടുത്ത് മുറ്റത്ത് പുതുതായി കെട്ടിയ ട്ടെന്റിലേക്ക് കൊണ്ടോയി കിടത്തി. ആരാണെന്ന് പോലും അറിയാത്ത അവർ എന്നെ കുളിപ്പിച്ചു. കൈകളിൽ തുണി ചുറ്റിയാണ് അവരെന്റെ മേൽ കയ്യ് വെച്ചത് എങ്കിലും.എനിക്ക് വല്ലാതെ വേദനിൽക്കുന്നുണ്ട്... ആഹ് ഉമ്മാ... നിങ്ങളെവിടെ... നിങ്ങളായിരുന്നേൽ ഒരു പക്ഷെ എനിക്കത്ര വേദനിക്കില്ലയൊരുന്നു...

 എന്റെ കണ്ണുനീർ പോലും ഇവരാരും കാണുന്നില്ലല്ലോ?

അവരെല്ലാവരും കൂടെ എനിക്ക് പുതിയ വസ്ത്രം ഉടുപ്പിച്ചു. എനിക്കിഷ്മില്ലാതിരുന്ന വെള്ള വസ്ത്രം.
 നിസ്കാര കുപ്പായം.

 പലപ്പോഴും ഞാൻ സ്വയം മറന്നതായി നടിച്ച നിസ്കാരകുപ്പായം ഇന്ന് എനിക്ക് മേൽ ആരോ നിർബന്ധപ്രകാരം ഉടുപ്പിക്കുന്നു. വേണ്ടാ എന്ന് ആർത്തു കരഞ്ഞിട്ടും അതൊന്നും കേൾക്കാതെ അവര് പോയി മറഞ്ഞു...

എന്നെ കിടത്തിയ മഞ്ചലിൽ ഉപ്പ ആദ്യം മുറുക്കി പിടിച്ചിട്ടുണ്ട് മറുവശം ഇക്കാക്കയും... അവരുടെ കണ്ണുകൾ ചുവന്നിട്ടുണ്ട്... ചുണ്ടുകൾ ഉച്ചത്തിൽ... ലാഹിലാഹാ ഇല്ലാഹ്‌ എന്ന് ആവർത്തിച്ചു ചൊല്ലുന്നുണ്ട്...
അവർക്ക് പുറകെ ഞാൻ അറിയുന്നവരും അതിനേക്കാൾ അറിയാത്തവരും നടന്നു വരുന്നുണ്ട്...

അതിനിടയിൽ അടുത്ത പള്ളിയിൽ നിന്നും വിളിച്ചു പറയുന്നതും എന്റെ കാതിൽ മുഴങ്ങി കേട്ടു.

" إنا لله وإنا إليه راجعون

إنا لله وإنا إليه راجعون
إنا لله وإنا إليه راجعون

ആയിരം കണ്ടിയിൽ സലീമിന്റെ മകൾ ദിയ സലീം പത്തൊമ്പത് വയസ്സ് ഹൃദയഗാദം മൂലം മരണപ്പെട്ട വിവരം എല്ലാവരെയും വ്യസന പൂർവ്വം അറിയിക്കുന്നു. മയ്യത് നിസ്കാരം വൈകിട്ട് നാലര മണിക്ക് ആയിരം കണ്ടി ജുമാ മസ്ജിതിൽ വെച്ച് അസർ നിസ്കാരാന്തരം നടക്കുന്നതാണെന്ന് അറിയിച്ചു കൊള്ളുന്നു...


ഞാൻ... കേൾക്കുന്നത് ആവിശ്വാസനീയമായിരുന്നു. പക്ഷെ! ഇവിടെ നിന്ന് എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലലോ ❓️

ഉപ്പയും ഇക്കാക്കയും എന്നെ മെല്ലെ ആ ഖബറിലേക്ക് ഇറക്കി വെച്ച്... അല്ല എന്റെ മണിയറയിലേക്ക്... ഞാൻ പലപ്പോഴും മറന്നു പോയ മണ്ണറയിലേക്ക്... എനിക്ക് മേൽ മണ്ണിട്ട് തുടങ്ങി... ഉപ്പാ... ഇക്കാക്കാ എന്നെ വിട്ട് പോവല്ലെ... എനിക്കവിടെ ഒറ്റക്ക് പേടിയാ... ന്റെ ഉമ്മച്ചി ഇപ്പൊ എന്നെ കാണാണ്ട് കരയുന്നുണ്ടാവും എന്നെ കൂടെ കൊണ്ടൊവോ... എന്നെ ഇവിടെ ഇട്ടിട്ട് പോവല്ലെ...

എന്റെ വിളികളെ കേൾക്കാതെ അവരല്ലേവരും പോയി... എന്തൊരു ഇരുട്ടാണ് ഇവിടെ... അതാരാ... റബ്ബേ... പേടിപ്പിക്കുന്ന രൂപം...

من ربك
وما دينك

പടച്ചോനെ എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല എന്റെ നാവ് പൊന്തുന്നില്ല...

ആഹ്

ആ ഇരുമ്പ് തണ്ടുകൾ എന്റെ ശരീരം തന്നെ രണ്ടാക്കി കളഞ്ഞു.
അടുത്ത അടി വരും മുൻപ് വീണ്ടും ശരീരം കൂടി ചേർന്നു... അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു... എന്റെ ഉത്തരങ്ങൾ തൊണ്ടയിൽ കുരുങ്ങിയും... യാ റബ്ബ്... യാ റബ്ബ്... എനിക്ക് ഒരവസരം കൂടി തരുമോ... ഞാൻ നല്ലോണം ജീവിക്കാം... ഉമ്മ പറഞ്ഞതൊക്കെ കേൾക്കാം ഉപ്പാനെ വേദനിപ്പിക്കാതെ ജീവിക്കാം... വയ്യ എനിക്കീ വേദന സഹിക്കാൻ... ഇനി ഞാൻ അങ്ങനെ ഒന്നും ജീവിക്കില്ല അല്ലാഹ്...

ഈ രൂപങ്ങൾ തന്നെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു...

ആഹ്... എന്റെ തലച്ചോറ് കലങ്ങി പോയി ഇരിക്കുന്നു... എന്റെ എല്ലിൽ നിന്നും ഇറച്ചി  തെറിച്ചു പോവുന്നുണ്ട്... എന്റെ ശരീരം കഷ്ണങ്ങളായി പിളർന്നു മാറുന്നുണ്ട്...

ചോദ്യങ്ങൾ ആവർത്തിച്ചു വരുന്നുണ്ട്...

من ربك
وما دينك

എന്റെ ഉത്തരങ്ങൾ എവിടെയോ കുരുങ്ങി കിടക്കുന്നുണ്ട്...

" അആഹ്... ആഹ്... ആഹ്... എനിക്ക് സഹിക്കാൻ കഴിയുന്നില്ല... ആ അല്ലാഹ്... ന്റെ ഉമ്മാ... അആഹ്.. ആഹ്


" മോളെ... എന്റെ മോളെ... എന്താ ന്റെ മോൾക്ക്...

" ഉമ്മാ ഉമ്മാ... ഉമ്മാ... ആഹ്... ആഹ്...

പെട്ടന്ന് ഉണർന്ന അവള് ചുറ്റും നോക്കി... അവളെ ചേർത്ത് പിടിച്ച ഉമ്മയെ എഴുനേറ്റ് കെട്ടിലിടിച്ചവൾ കരഞ്ഞു...

പൊരുത്തപ്പെടണേ ഉമ്മാ... എനിക്ക് പേടിയാവുന്നു... ഉമ്മാ... എനിക്ക് പേടിയാവുന്നു... ഞാൻ വല്ലാണ്ട് പേടിച്ചു പോയി ഉമ്മാ...

കുറച്ചു നേരം ഉമ്മാനെ കെട്ടിപ്പിടിച്ചു കരഞ്ഞവൾ സങ്കടം തീർത്തു... പിന്നെ വേഗം എഴുനേറ്റ് കുളിച്ചു വുളു എടുത്ത് നിസ്കാര റൂമിലേക്ക് പോയി... അവിടെ അവൾക്ക് ഒരു പുതിയ പ്രതീതി തന്നെയായിരുന്നു കാരണം... അവള് അവിടെ വന്നിട്ട് കൊല്ലങ്ങൾ തന്നെ പിന്നിട്ടിരുന്നു... ഓരോ റമളാനിലും റബീഹുൽ അവ്വലിലും ഉമ്മ മോടിപിടിപ്പിക്കുന്ന വീടിന്റെ ഉമ്മറം മാത്രമേ അവള് കണ്ടിട്ടുള്ളു... അതിന് ഉമ്മയെ ഏറെ പരിഹസിക്കാറുമുണ്ട്... ദിവസവും മൊഞ്ച് കൂട്ടി അലങ്കിരിക്കുന്ന നിസ്കാര റൂം അവളുടെ കണ്ണുകളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു... ചുവരുകളിൽ മദീനയും മക്കയും സ്വലാത്തുകളും വ്യത്യസ്തമായ ദുആ കളും ഇടം പിടിച്ചിരിക്കുന്ന ഓരോ എഴുത്തിനും എന്തൊരു ഭംഗിയാണ്... ഇത്രയൊക്കെ മൊഞ്ചുണ്ടായിരുന്നോ എന്റെ ഉമ്മാക്ക്...

കരഞ്ഞുകൊണ്ടവൾ നിസ്കരിച്ചു... ഖുർആൻ ഓതി... പൊട്ടി കരഞ്ഞു ദുആ ചെയ്തു...
* تَوَسَّلْتُ يَا رَبِّي إِلَيْكَ بِحُبِّهِ
      لِتَغْفِرَ أَوْزَارِي وَتَقْبَلَ تَوْبَتِي.

എൻ്റെ രക്ഷിതാവേ, എൻ്റെ ദോഷങ്ങൾ പൊറുക്കുവാനും പശ്ചാത്താപം സ്വീകരിക്കുവാനും മുത്ത് നബിﷺയോടുള്ള സ്നേഹം മുൻനിറുത്തി നിന്നോട് ഞാൻ കേണപേക്ഷിക്കുന്നു.

ശേഷം ചുവരിൽ കണ്ട സ്വലാത്തിലേക്ക് അവളുടെ അധരം ചലിച്ചു നിരകണ്ണുകളോടെ...



*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

തന്റെ സ്വപ്നങ്ങൾ താൻ മറന്നു കൊണ്ടിരിക്കുന്ന നാളെയെ ഓർമ്മപ്പെടുത്തിയപ്പോൾ അവളുടെ ഉള്ളമൊന്ന് പിടഞ്ഞു...

ഒരു രാത്രീകൊണ്ട് മകൾക്കുണ്ടായ മാറ്റം കണ്ട് മറു തലക്കൽ അല്ലാഹുവിനോട് ഇരു കയ്യും നീട്ടി സന്തോഷം പറയുകയാണ് അവളുടെ ഉമ്മയും...

ഇതിൽ ഞാനും നിങ്ങളുമുണ്ട്... ജീവിതവും മരണവും സത്യമാണ്... മറക്കാതിരിക്കുക തിരിച്ചറിവോടെ ജീവിക്കുക.

ഇന്ന് തുർക്കിയും സിറിയയും നേരിടുന്നത് നാം കേൾക്കുകയാണ് സോഷ്യൽ മീഡിയകളിലൂടെ... ഇന്ന് നമുക്കുള്ള പണവും പ്രശസ്തിയും സൗന്ദര്യവും അല്ലാഹുവിന്റെ വരദാനമാണ് പരീക്ഷണമാണ്... സൂക്ഷിച്ചു ഉപയോഗിക്കുക... പിഞ്ചു കുഞ്ഞുങ്ങൾ കെട്ടിടങ്ങൾക്കിടയിൽ കിടക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച നമ്മൾ കണ്ടു... കെട്ടിടങ്ങൾക്കിടയിൽ പ്രസവിച്ചു ഉമ്മ മരിച്ചു പോയ കുഞ്ഞിനെ പൊക്കിൾ കൊടി മുറിച്ചു അവര് എടുത്തു കൊണ്ട് വരുന്ന ചോര പൈതലിനെ നാം കണ്ടു... ഓരോ കണ്ണിലും നാം നമ്മെ കാണണം നമ്മുടെ മക്കളെ കാണണം... അകമഴിഞ്ഞ് അവർക്കും നമ്മൾക്കും നല്ലൊരു നാളെ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം...

നിർജീവമായി കിടക്കുന്ന ഭൂമിക്ക് ജീവൻ നൽകിയ  നാഥൻ സർവ്വശക്തനാണെന്ന് മനസിലാക്കണം... ജീവിതവും മരണവും സത്യമാണെന്ന തിരിച്ചറിവോടെ ജീവിക്കണം... പടച്ചോൻ നമുക്കൊക്കെ ഹിദായത് നൽകട്ടെ...
ഇരുലോകം വിജയിപ്പിക്കട്ടെ...

       *✍🏻mihras koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...