═══════════════✿*
*എങ്ങും വസന്തം പാരിൽ സുഗന്ധം*
*✿═══════════════✿*
*മഴ മുഖിലുകൾ ആഹ്ലാദ തിമിർപ്പിലാണ്. കാറ്റിന്റെ ഓളങ്ങൾ സുഗന്ധം ആസ്വദിക്കുകയാണ്. വീടും കാടും വാനവും തോരണം തൂക്കുന്ന ചിന്തയിലാണ്ട് പോയി താനും. അധരമെങ്കിലോ സ്നേഹമന്ത്രം തീർക്കുന്ന ഹരത്തിലും. എങ്ങും മൊഞ്ച് തന്നെ...*
*اللهم صل على سيدنا محمد وعلى آله وصحبه وسلم*
*റബീഹ് ന്റെ സുഗന്ധം,വരും വസന്തനാളുകളിലേക്ക് വഴി തിരയുകയാണ് ഹൃത്തടവും. കണ്ണും ഖൽബും ഒരുപോലെ തുടികൊള്ളുന്നു...*
*മർഹബാ... മർഹബാ... മർഹബാ...*
*മർഹബൻ ബി ഹബീബിൽ ഹുദാ...*
*മൊഞ്ചിന്റെ സൂനം വിരിഞ്ഞ നാളല്ലെ... മുഹമ്മദീയ പ്രകാശം ഉലകിൽ അനുഗ്രഹമായ് വന്നില്ലെ...ﷺ*
*അജബുള്ള നോട്ടം റൂഹ് കാക്കില്ലെ, അനുഗ്രഹനേട്ടം ഖബറിന്റെ ഇരുട്ടും കെടുത്തില്ലെ...*
*അഴകുള്ള മാസം വരവറിയിച്ചതിലല്ലെ, അഴകുള്ള തങ്ങളോര് ﷺപിറന്ന സുന്ദര സുദിനമതല്ലെ, റബീഹ് നമ്പിളി ലോകരെ ആഹ്ലാദത്തിലാഴ്ത്തിയില്ലെ...*
*സത്യം... പരമ സത്യം*
*അജ്ഞത നീക്കിയ ഖൽബിലെ നൂറെ ﷺ, അറിവാഴ് ജ്വലിച്ചുള്ള ഉലകിലെ താജരെ ﷺ, അക്ഷരണർക്കാശ്രയമായുള്ള സിറാജരെ ﷺഈ പാപിതൻ കരം പിടിക്കണേ... നാളെ...*
*ഉലകിൽ ഓരോന്നാൾ ഉയിരോലൊലിച്ചു തീരുകയാണ്. ഉദവി അങ്ങിൽ മാത്രം ഭദ്രമാണ്. ഉടയതമ്പുരാന്റെ മുമ്പിൽ മുത്ത് നബിയെ ﷺസ്നേഹിച്ചോളെന്ന പേര് മാത്രം തരണേ... മറ്റെല്ലാം മിഥ്യയായി ഒലിക്കണേ... എന്നെ ഒന്ന് കാക്കണേ...*
*ഷജറന്ന് ഉലകിൽ മുന്തി തിളങ്ങുന്നു. ശാഫിയായ നേതാ ﷺപരിഹാരം നൽകണേ... കാഫിയായ രാജാധിരാജ ഈ റൂഹും കാക്കണേ... പാപം പൊറുക്കണേ...*
*മൊഞ്ചിലും മൊഞ്ചുള്ള തങ്ങൾ തന്നെ ﷺ, രക്ഷയായ് ഇരുലോകം കാക്കണം താനേ, ശൂന്യമായ കൈകൾ നിരാശയിലാണ്. നിശബ്ദതയുള്ളിൽ തളം കെട്ടി നിൽക്കലുമാണ്. മൊഞ്ചിന്റെ ﷺനോട്ടം നോക്കി കാക്കലുമാണ്.*
*ഓരോ ദിവസവും പിഴവുകൾ മാത്രമാണല്ലാഹ്, പിഴവുകൾ നിരത്താൻ നേരം കിട്ടാത്ത പാപിയുമാണല്ലാഹ്. പറയുവാനേറെ ഉള്ളിലുണ്ടെന്നാലും പറയാതെ പ്രാർത്ഥനയെ ചുരുക്കിപ്പോവുന്ന ഭ്രാന്തിയുമാണല്ലാഹ്...*
*കാക്കണേ... നോക്കണേ... പരിഹാരം നൽകണേ...*
*സങ്കടപ്പെടുന്നില്ല*
*അബൂബക്കരിബ്നുൽ അയ്യാഷ് (റ) പറഞ്ഞത് പോലെ " ഒരാളുടെ വല്ല സംഖ്യയും കളഞ്ഞു പോയാൽ ആ ദിവസം മുഴുവനും "ഇന്നാലില്ലാഹ്, എന്റെ സംഖ്യ നഷ്ടപ്പെട്ടു" എന്ന് ആവലാതി പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ "എന്റെ ഒരു ദിവസം കഴിഞ്ഞുപോയി. ഞാനതിൽ സൽകർമ്മങ്ങളൊന്നും ചെയ്തില്ലല്ലോ?! എന്നാരും സങ്കടപ്പെടുന്നുമില്ല."*
*ഇന്നിന്റെ ചിന്തകൾ മാത്രമാണ് നിറയെ, നാളെ എന്ന ചോദ്യത്തെ ഒന്ന് ഗൗനിക്കുന്നുപോലുമില്ല. ആരുടെയോ മോഹങ്ങളെ ഖൽബിലാവാഹിക്കാൻ ശ്രമിച്ചു. പരാജയം ഏറ്റുവാകുന്ന ഫഖീറായ് തീർന്നിരിക്കുന്നു. ഉള്ളിലെ മോഹം പോലും കബഡത നിറഞ്ഞതെന്ന തോന്നൽ ഉള്ളം മുറിക്കുന്നു. വേദന നിറയുന്നു. വൃണം പഴുക്കുന്നു. എന്നിലെ രോഗത്തിന് മരുന്നില്ലാതെ കുഴങ്ങുന്നു. സ്വലാത്തിൽ അല്പ ശമനം ലഭിക്കുന്നു.*
*ശമനം താ അല്ലാഹ്. മദീനയുടെ മണ്ണിൽ. അഭയം താ അല്ലാഹ്. മുത്തിനെ ﷺസ്നേഹിച്ച മണ്ണിൽ. ഒടുക്കം താ അല്ലാഹ്.പുണ്യ മണ്ണിൽ ഔദാര്യം താ അല്ലാഹ് നിന്റെ പ്രേമഭാജനത്തിന്റെ സ്നേഹ ചോട്ടിൽ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments