Skip to main content

ചന്തം

*✿═══════════════✿*    
          *തിരുﷺ പിറവികൊണ്ട് അനുഗ്രഹീത*
*✿═══════════════✿*
      https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *Mihraskoduvally123.blogspot.com*

*അഴകിനെന്തൊരാമോദം അഴക് തീർത്തൊരു അനുരാഗം...*
*അജബിലായ് മൊഞ്ച് തീർത്തൊരു തിങ്കൾ നബി തൻ നാമം...ﷺ*
വാക്കുകൾക്കും വരികൾക്കും ഒതുങ്ങുന്ന ഒന്നല്ലല്ലോ തിരു നൂറിന് ﷺപ്രകീർത്തനങ്ങൾ...
അവ അലക്കടലായ് മദ്ഹിന് അലകളായി വാനിൽ എന്നും കാലബേധമന്യേ ഉയർന്നു നിൽക്കുന്നു...

തിരു ﷺവസന്തം മാനവ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു... അതിന് തുല്യമായി സന്തോഷം പകരുന്ന ഒന്നും തന്നെ ഇരുലോകത്തും ഇല്ല താനും...

*دَلِيلٌ فَرَبُّ الْعَالَمِينَ دَلِيلُهُ* 
*لِمَقْعَدِ صِدْقٍ لَيْسَ يَعْلُوهُ مَقْعَدُ*

*സ്വർഗത്തിലേക്കുള്ള നമ്മുടെ മാർഗദർശിയാണ് പുണ്യ റസൂൽﷺ. ആരും അതിജയിക്കാത്ത സ്വർഗത്തിലെ അത്യുന്നത സ്ഥാനത്തേക്ക് തിരുറസൂലിന്റെﷺ മാർഗദർശി ലോകരക്ഷിതാവായ അല്ലാഹുവാണ്*

പറയുന്നവർ എന്തും പറഞ്ഞു കൊള്ളട്ടെ... നമുക്ക് ഇത് തന്നെയാണ് വിജയം ഇത് തന്നെയാണ് ലോകം...
തിരു ﷺപിറവി കൊണ്ട് അനുഗ്രഹീതമായതാണ് എല്ലാം...

ഈ നീലാകാശം എത്ര മനോഹരമാണ് അതിന്റെ മനോഹാരിതയും ഒരിക്കൽ നബിയോരെ ﷺകണ്ടത് കൊണ്ട് തന്നെയാണ്... ഈ ഭൂമി ഇത്രയും മനോഹരമായതും അത് കൊണ്ട് തന്നെയാണ്... ലോക നേതാവിനെ ﷺസ്നേഹിക്കാത്തവരാരാണ് ഉള്ളത്... വാനവും ഭൂമിയും അതിലടങ്ങിയ സകലതും ആ തിരു ﷺസ്നേഹത്തിൽ അലിഞ്ഞു ആനന്ദം കണ്ടെത്തുക തന്നെ ചെയ്യും... മനുഷ്യർ മാത്രമാണ് സത്യത്തെ മൂടി വെക്കുന്നത് സ്വശരീരേഛയെ പോലും മറന്നു കാട്ടികൂട്ടലുകൾക്ക് വിധേയമാവുന്നത്...

ആ പ്രണയം അത്രമേൽ മനോഹരമാണ്... അനുരാഗിയായി തീർന്നവർ ദുനിയാവിനെ തന്നെ മറന്നു പോയി കാണും... ആ കൂടി കാഴ്ചകൾക്ക് വേണ്ടി രാവും പകലും മറന്നു കാണും...ﷺ
സ്നേഹോന്മാദം അനുരാഗിയുടെ കേൾവിയും കാഴ്ചയും എന്തിന് ഓരോ നിശ്വാസവും സുന്ദര ദൃശ്യാവിഷ്കാരത്തിന്റെ മാസ്മരികതയിൽ ആണ്ടു പോയിട്ടുണ്ട്... സ്നേഹം അത്രമേൽ സത്യമാണ്...

ഓരോ സ്വലാത്തിന്റെ മന്ത്രകണങ്ങളിലും സ്നേഹത്തിന്റെ ഒരായിരം മിഴിനീർ തുള്ളികൾ ആനന്ദതിമിർപ്പിലാണ്... അവർ ആസ്വദിക്കുകയാണ്...

അവിടുത്തെ ﷺവേദനിപ്പിക്കരുത് അവിടുത്തെﷺ ഉറക്കം അസ്വസ്ഥമാവരുത് അതിനാൽ സൗർ ഗുഹയിലെ പാമ്പിന്റെ കടിയേറ്റ വേദനകൾ അടക്കി പിടിച്ച സിദീഖ് തങ്ങളും മറു വശം ആ ലോക നേതാവിനെ ﷺഒരു നോക്ക് കാണാൻ വേണ്ടി തലയിട്ട് നോക്കിയ പാമ്പും... ഇതിനേക്കാൾ മനോഹരമായ സ്നേഹവിശ്കാരം മറ്റെവിടെയാണുള്ളത്...

സ്നേഹം ചിലപ്പോൾ മൗനമാണ് ചിലപ്പോൾ വാക്കുകളാണ് ചിലപ്പോൾ വേദനയാണ്... എന്നാൽ മറ്റു ചിലപ്പോൾ ഇതിന് ഒന്നിനും കഴിയാത്ത മറ്റെന്തോ ഒരനുഭൂതിയാണ്... അതിന്റെ പേര് എന്താണെന്നോ അത് എന്ത് പ്രതിഭാസമാണെന്നോ എനിക്കറിയില്ല. കാരണം ആ പ്രണയ മധുരം അത്രമേൽ ഞാൻ നുണയാത്തത് കൊണ്ടാവാം...

ചന്തം കൂടിയ ചിന്തയിലാണ്ട് പോവാറുണ്ട് ചില സമയം എന്നാൽ എല്ലാം വെറും ചിന്തയാണെന്നത് ഉണർവ് അറിയിക്കുമ്പോൾ ആ ചിന്തയുടെ ചന്തം ആകെ കെടുത്തി കളയാറുമുണ്ട്...

എന്നാണ് ചന്തം തികഞ്ഞ ചിന്തകൾ യാഥാർഥ്യങ്ങൾക്ക് വഴി മാറുക എന്നതറിയില്ല. എങ്കിലും ഓരോ ചിന്തയും അവിടെത്തേക്ക് ﷺമാറ്റി വെച്ച് ചന്തം കൂട്ടാൻ ഞാൻ ശ്രമിക്കാറുണ്ട്...

ചില നേരം ആ ചിന്തകൾ മറ്റൊരു ലോകം തന്നെ കാണിക്കും... ആ ലോകത്ത് തന്നെ ഈ ലോകം വെടിഞ്ഞിരുന്നു വെങ്കിൽ എന്ന് തോന്നിപോകും... അത്രമേൽ മനോഹരമാണല്ലോ ബഖീഇന്റെ സുഗന്ധം മണ്ണിന്റെ ഗന്ധം... കാണാനുള്ളൊരു ചന്തം അതെന്നെ കൂടുതൽ മോഹിപ്പിക്കുന്നു... ആ മണ്ണിലൊന്ന് അലിഞ്ഞു ചേർന്നു വെങ്കിൽ... ആ... അത് വാക്കുകൾക്ക് അധീതം തന്നെ... സുന്ദരം അതി മനോഹരം...
         
       *✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...