*✿═══════════════✿*
*മധുരം അതിമധുരം ഈ ലോകമെത്ര മനോഹരം...*
🥀
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*" അറിയാവുന്ന മാർഗമെല്ലാം ഞാൻ മറന്നു പോയി, അങ്ങയുടെ തിരുമുറ്റത്തേക്കുള്ള ഒറ്റവഴി ഒഴികെ. " -ഹസ്രത്ത് ശാസാഹിബ് (റ)*
കല്ലും മുള്ളും താണ്ടി മദീന വഴിയോരങ്ങൾ തേടി പുറപ്പെട്ട സമർഖന്ദിലെ ബാലൻ ഇന്നും ചരിത്ര വീഥികളിൽ പുളകം കൊള്ളിക്കുന്ന ഹൃദയ വേദന തന്നെയാണ്.
ഇഴഞ് ഇഴഞ് തന്റെ സ്വപ്നം പൂവണിയിപ്പിക്കാൻ പ്രയത്നിച്ച യഥാർത്ഥ അനുരാഗിയെ നാം ആ ബാലനിൽ കേട്ടതുമാണ്. ആ വഴികൾ എത്ര സുന്ദരം.
ഇന്ന് നമ്മുടെ മക്കൾക്ക് ഇങ്ങനെയൊരു കൊതിയുണ്ടോ? ഇല്ല അല്ലെ?
ഇന്നത്തെ മക്കൾ ഡിജിറ്റൽ യുഗത്തിൽ ഓടി പാഞ്ഞു നടക്കുകയാണ്. ഉറങ്ങാനും ഉണരാനും മൊബൈൽ ഫോണും അതിൽ തെളിഞ്ഞു വരുന്ന ഗെയിമും കാർട്ടൂണുകളും മറ്റും അവരെ ഇന്ന് ആയത്തിൽ പതിഞ്ഞി കഴിഞ്ഞിരിക്കുന്നു.
ജോലിഭാരവും സമയമില്ലാ എന്ന കള്ളവും തലയിൽ നിറഞ്ഞ നമുക്കെവിടെയാണ് മുത്ത് മുസ്ത്വഫാ തങ്ങളോരുടെ ﷺ ചരിത്രങ്ങൾ പറഞ്ഞുകൊടുക്കാൻ സമയം. ആ ചരിത്രങ്ങൾ അവരെ ഹൃദയം കീഴടക്കിയിരുന്നു വെങ്കിൽ അവരുടെ ലോകമെത്രെ സുന്ദരമായേനെ...
കാലങ്ങളേറെ ആയില്ലെങ്കിലും മലയാള കവികൾ പോലും ലോകനേതാവിനെﷺ വർണിച്ചെഴുതിയിട്ടുണ്ട്.
മഹാകവി വള്ളത്തോളിന്റെ അള്ളാഹു എന്ന കവിതയിലെ വരികൾ
*"അരയിൽ തൂക്കിയൊരുടവാളാകുന്ന പരിജനത്തോടോത്തൊരു നാളിൽ മൂന്നാം മനോജ്ഞവും പുണ്യയതനവുമായ മദീനക്കു പോവും മുഹമ്മദ് നബി ചിര പ്രവൃദ്ധമാം തമസകറ്റുവാൻ*
*ധരയിലെക്കീശൻ നിയോഗിച്ച സൂര്യൻ "-*
മതജാതി വർഗ്ഗഭേതമന്യേ വാഴ്ത്തിയ തിരു നൂറെﷺ എന്ത് കൊണ്ട് പുതുതലമുറ റോൾ മോഡലാക്കുന്നില്ല?.
അത് തന്നെയാണ് പുതുതലമുറക്ക് ബാധിച്ചു കഴിഞ്ഞ രോഗവും.
ശരീരത്തിന്റെ ഇച്ഛകൾക്കു വഴങ്ങി തെറ്റുകൾ കൊണ്ട് കൊട്ടാരം പണിയുന്ന തിരക്കിലാണെല്ലാരും. ഏറെ കുറെ മാതാപിതാക്കളും ഇതിൽ കുറ്റക്കാരവുന്നു എന്നത് പരമസത്യവുമാണ്.
മക്കളിലുള്ള അമിതവിശ്വാസം അവർ മുതലെടുക്കുന്നതിനെ നാം അറിയാതെ പോവുന്നു.
സുഖസൗകര്യങ്ങൾ കൊണ്ട് മൂടിയ നാഥനെ സ്തുതിക്കാൻ അവരെ പഠിപ്പിക്കാൻ പലപ്പോഴും നാം മറന്നു പോവുന്നു. എന്തിന്? അവൻ തന്ന അനുഗ്രഹങ്ങളിൽ മതിമറക്കുമ്പോൾ നാം തന്നെ അവനെ മറക്കുന്നു.
പോരാത്തതിന് ചെറിയ ചെറിയ വിഷമങ്ങളിൽ പോലും വാക്കുകളിൽ നന്ദിക്കേട് കാണിക്കുന്നു.
കാലം ഒരിക്കലും നമ്മെ ചതിച്ചിട്ടില്ല. അനുഗ്രഹങ്ങളിൽ മതിമറന്ന നാമാണ് കാലത്തിനു പുതിയ കോലം കെട്ടിച്ചതെന്ന് നാം ഓർക്കുന്നില്ല. എന്നിട്ടും കാലത്തിന്റെ കോലംകെട്ടലെന്ന് പലപ്പോഴും നാം പഴിക്കുന്നു.
നാം എത്ര പമ്പരവിഡ്ഢികൾ ഓരോ സമയവും ഓരോ ദിനവും, നന്മയും തിന്മയും എല്ലാം നിശ്ചയം അല്ലാഹുവിന്റെ വിധിയാണ്. യഥാർത്ഥ വിശ്വാസികൾക്ക് ഒരിക്കലും അവനെ പഴിക്കാൻ കഴിയില്ല.
ഓർക്കുക സ്തുതിക്കുക അവനറിയാതെ ഒരിലപോലും ചലിക്കുന്നില്ല.
അവൻ നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണവന്റെ പ്രേമഭാജനം പൊന്നു മുസ്ത്വഫാ തങ്ങളോര്,.ﷺ
മക്കൾ ചരിത്രങ്ങളറിഞ്ഞു വളരട്ടെ, നന്ദിയുള്ള മക്കളായി വാഴട്ടെ...
സുഖസൗകര്യങ്ങൾ കൊടുത്ത് വളർത്തുന്നതിലല്ല. നമ്മുടെ സുഖവും ദുഃഖവും എല്ലാം അറിഞ്ഞു വളരുമ്പോഴാണ് നല്ല അനുഭവസ്ഥരായ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്നത്.
സുഖസൗകര്യങ്ങൾ കൊണ്ട് പണിത മണിമാളികയിൽ കഴിയുന്ന ഓരോ കുഞ്ഞു ഹൃദയങ്ങളുമറിയണം മുത്ത് തങ്ങളൊരുടെﷺ പനയോലകൾക്കൊണ്ട് പണിത കൊട്ടാരത്തിലെ വിശേഷങ്ങൾ, തോൽപാത്രങ്ങളിൽ രുചിയറിഞ്ഞ ഭക്ഷണങ്ങളുടെ മികവ്. വിശപ്പിന്റെ കാഡിന്യം വയറ്റിൽ കല്ല് കെട്ടിനടന്ന യാഥാർഥ്യങ്ങൾ.
ഇന്ന് തീൻമേശയിൽ പലപേരുകളിൽ വിഭവങ്ങൾ നിരന്നു നിൽക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണമെങ്ങനെയായിരുന്നു അവിടെത്തേത്ﷺ എന്നും അവരറിയണം.
ലോകത്തിന്റെ പലകോണുകളിൽ പലവീടുകളിൽ ഒരു നേരം അടുപ്പ് പുകയാത്ത ദിനങ്ങളേറെ ഉണ്ടെന്നും അവരറിയണം.
സൗന്ദര്യത്തിന്റെ പ്രഭാവമായിരുന്ന മുത്ത് നബി തങ്ങളോരുﷺ ലോകത്തിന്റെ നേതാവും രാജാവുമായിരുന്നു. എന്നിട്ടും പട്ടിണിയുടെയും ഇല്ലായ്മയുടെയും വല്ലായ്മയുടെയും രുചികളറിഞ്ഞു. എന്തിനുവേണ്ടി?
നമുക്ക് മാർഗദർശ്ശനമാവാൻ വേണ്ടി. അത്കൊണ്ട് തന്നെ നമ്മുടെ മക്കൾ എല്ലാം അറിയണം. സദാ സമയത്തും അവിടുത്തേക്ക് ﷺസലാമും സ്വലാത്തും അവരിൽ സ്ഥിരപ്പെടുത്താൻ നാം പഠിപ്പിക്കണം.ﷺ
പ്രശംസനീയമായ സ്ഥാനം (മഖാമൻ മഹ്മൂതൻ)അലങ്കരിക്കുന്ന പുണ്യറസൂൽﷺ സൃഷ്ടികളിൽ സർവോൽകൃഷ്ടരും അഥ്വിതീയനുമെത്രെ. അവിടുത്തെ പൂർണതവാഴ്ത്തി കൊണ്ടറബി കവി പാടി
*"ബലഗൽ ഉലാ ബി കമാലിഹി*
*കശഫുദുജാ ബി ജമാലിഹി*
*ഹസുനത് ജമീഉ ഖിസ്വാലിഹി*
*സ്വല്ലൂ അലയ്ഹി വ ആലിഹി -"*
(തന്റെ പൂർണത കൊണ്ട് അവിടുന്ന് ഔന്നത്യത്തെ പ്രാപിച്ചിരിക്കുന്നു. തന്റെ സൗന്ദര്യം കൊണ്ട് അന്ധകാരത്തെ നീക്കി കളഞ്ഞു. തന്റെ സർവസ്വവും നന്നായിരിക്കുന്നു. അവിടെത്തെ മേൽ അനുഗ്രഹം വർഷിക്കുക. അവിടുത്തെ കുടുംബത്തിലും)-
ഓരോ സമയവും കടന്നു പോവും. പലപരീക്ഷണങ്ങളും വരും എല്ലാത്തിലും അല്ലാഹുവിനെയും അവന്റെ റസൂലുനെയുംﷺ വിശ്വസിച്ചവരും സ്നേഹിച്ചവരും രക്ഷമാർഗത്തിൽ തന്നെയാണ്. അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിലാക്കട്ടെ...
മുത്ത് നബിയോരുടെﷺ സ്നേഹചോട്ടിൽ ജീവിച്ചു മരിക്കാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ...
*സ്നേഹം സത്യമായാൽ തിരു നബി ഹൃത്തിൽ നിത്യമാവും.* ﷺ
അതിരു കടന്നു പോയമോഹങ്ങളാണെന്നാലും ആവതാക്ക് അല്ലാഹ്...
*✍🏻Sayyidath Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments