*✿═══════════════✿*
*കൈ പാടുകൾ*
ഭാഗം :1
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കൂടുതൽ വർണ്ണിച്ചു കുളമാക്കാതെ നമുക്ക് തുടങ്ങാം നാളെ അവളുടെ കല്യാണമാണ്
അവൾ വിദൂരദയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പുതുജീവിതത്തിന്റെ സ്നേഹവല്ലരിയിലേക്ക് പ്രവേശിക്കുന്ന സുന്ദര നിമിഷങ്ങളെ ഓർത്തിരിക്കുകയാണ്.
പെട്ടന്ന് ആരോ തലയിൽ തട്ടി കൊണ്ട്...
" ഹേയ് പുതുമണവാട്ടി കിനാവ് നെയ്യുകയായിരിക്കും അല്ലെ... ഹേയ് അവരൊന്നു തട്ടി വിളിച്ചു അപ്പോഴാണ് അവളിലോകത്തേക് മടങ്ങുന്നത് സ്വപ്നലോകത്തുനിന്ന്
" ഹാ റൂബി താ ഞാൻ ഇങ്ങനെ വെറുതെ... അവൾ ഒന്നു പരുങ്ങി തലതായ്തി
അവൾ അവൾ നിങ്ങൾക് ഒരു ഇതു കിട്ടണില്ല അല്ലെ... ഉം.. അവളുടെ പേര് മുൻശിഫാ സ്നേഹമുള്ളൊരു മുന്ഷിയ് വിളിക്കും കൂടുതൽ അടുത്തറിയുന്നവർ ഹാദി വിളിക്കും ഹാദി എന്താ എന്തായിരിക്കും എന്നാണല്ലേ നിങ്ങൾ ആലോചിക്കുന്നത് അവളുടെ ക്യാരക്റ്റർ ഒരു സ്പെഷ്യൽ ആയതു കൊണ്ട് ഉസ്താദ് മാരൊക്കെ നൽകിയ പേരാണ് ഹാദിയ പിന്നെ അവൾ ഹാദിയ ബിരുദം നേടിയവൾ കൂടിയാണ് വിളിക്കാൻ സുഖത്തിനു എല്ലാരും ഹാദി എന്ന് വിളിക്കും അവളൊരു പാവമാ എല്ലാർക്കും പ്രിയപ്പെട്ടവൾ എനിക്കും പിന്നെ കഥ ഫുൾ ആവുമ്പോഴേക്ക് ഇൻഷാ അല്ലാഹ് നിങ്ങൾക്കും... ഉം അതിരിക്കട്ടെ തുടങ്ങാലെ
വീട്ടിൽ കല്യാണത്തിന്റെ തിരക്കാണ്.അവൾ സ്വപ്നലോകത്തിലെ റാണിയായി മൊഞ്ചത്തി മണവാട്ടിയായി അങ്ങനെ നടക്കുന്നു കൂട്ടുകാരികളുടെ കുസൃതിയും ചോര മണക്കുന്ന ബന്ധങ്ങളുടെ തിമിർപ്പും കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങാൻ നോകിയപോയേക്കു സമയം പുലർച്ചെ ആവാൻ ആയി എങ്കിലും ക്ഷീണം കാരണം എല്ലാവരും ഒന്ന് ചെറുതായി മയങ്ങി..
4 മണിക്ക് കൃത്യം നമ്മുടെ മണവാട്ടിക്കുട്ടി എഴുനേറ്റ് നിസ്കരിച്ചു ഖുർആൻ ഓതി അള്ളാഹുവിനോട് പ്രാർത്ഥിച്ചിരുന്നു അപോയേക്കും സുബ്ഹി ബാങ്ക് കൊടുത്തു അങ്ങനെ നിസ്കരിച്ചു മുൻഷി കുട്ടി എല്ലാവരെയും വിളിച്ചുണർത്തി ചായയും കൊടുത്ത് കുളിക്കാൻ പോയി
കല്യാണത്തിന് ദൂരെ നിന്നും അടുത്ത് നിന്നും നിരവധി ആളുകൾ വന്നു തുടങ്ങി വീടാകെ ആനന്ദാരവത്തിൽ നീരാടി ബുർദയും മൗലിതും ആ ദിനത്തിന് തുടക്കം കുറിച്ചു.
മുൻഷി അല്ല നമുക്കും ഹാദി എന്ന് വിളിക്കാം ലെ.... നിങ്ങൾക് പരാതി ഒന്നും ഇല്ലലോ ? ഇല്ല അല്ലെ...
അപ്പോ ഹാദി മൊഞ്ചത്തി മണവാട്ടിയായി ഒരുങ്ങിനിന്നു നിക്കാഹിനു സമയമായി എന്ന് ആരോ പറഞ്ഞു തുടങ്ങി അതു അവൾ കേട്ടു മനസിനു വല്ലാത്ത സന്ദോഷം ഉമ്മ വന്നു പറഞ്ഞു മോളെ മുൻഷി നല്ലോണം ദുആ ചെയ്തോ ഉമ്മന്റ കുട്ടി ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും ഖൈറും ബറകത്തും ഉള്ളത് ഇണയാക്കിത്തരാൻ
ഞാൻ പതിയെ ഒന്ന് മൂളി.....ഉമ്മാന്റെ മുഖത്ത് നോക്കിയൊന്ന് ചിരിച്ചു.
മനസുകൊണ്ട് നല്ലോണം ദുആ ചെയ്‌തു.
അപ്പോഴും കൂട്ടുകാരികളും ഇത്താത്തമാരും കൂടെ ഇരുന്നു അടക്കം പറയുന്നു കളിയാക്കി ചിരിക്കുന്നു എല്ലാം മനസിലാവുന്നെങ്കിലും ഞാൻ ഒന്നും അറിയാത്ത പൊട്ടത്തി കുട്ടിയായിരുന്നു ആരോ വന്നുപറഞ്ഞു പുതിയാപ്ല വന്നു. ട്ടോ.
ബെഡ്ഷീറ്റോകെ ഒന്നു തട്ടികൊടിഞ്ഞു നന്നാക്കി വിരിച്ചോളി,,,
എന്നെ മാത്രം മുറിയിലാക്കി എല്ലാവരും പോയി എനിക്കാണേൽ കയ്യുംകാലൊക്കെ വിറക്കുന്നു യാ അല്ലാഹ് ജീവിതത്തിലേക് ഒരുപുരുഷൻ വരുകയാണ് ജീവിതം എന്താണെന്ന് ഒരു നിശ്ചയവുമില്ല വല്ലാത്ത ഒരു എന്താ പറയാ... പേടിയോ,ഹേയ്,അതല്ല എന്തോ ആണ് എനിക്കറീല പറയാൻ കല്യാണം കഴിഞ്ഞവർ മനസിലാക്കിക്കോളു ആ ഒരു അവസ്ഥയെ അങ്ങനെ എന്റെ ഇക്ക എന്റെ അരികെ വന്നു നാണം കൊണ്ടു ഞാൻ മുഖത്തു നോക്കിയില്ല എന്റെ കയ്യിൽ പിടിച്ചു മെല്ലെ കട്ടിലിൽ ഇരുത്തി കയ്യ് തലയിൽ വെച്ചു സുന്നത് ചെയ്‌തു ശേഷം ആരോ നോക്കുന്നുണ്ടോ എന്ന് ഇക്ക പുറത്തേക് നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി വാതിൽ മെല്ലെ അടച്ചു എന്റെ നെറ്റിയിൽ ചുംബിച്ചു എന്നിട്ട് എനിക്ക് മഹർ ചാർത്തി തന്നു.... ഞാൻ തലമെല്ലെ ഉയർത്തിനോക്കി പക്ഷെ ഇക്ക അപ്പോയെക്കും സ്ഥലം വിട്ടിരുന്നു ഞാൻ മനസ്സിൽ പറഞ്ഞു വല്ലാത്ത മനുഷ്യൻ എനിക്ക് ഒന്നു കാണാൻ പോലും സമയം തന്നില്ല അപ്പോയെക്കും പോയി പിന്നെ പെണ്പടകൾ വന്നു കുശലം പറയലും ഫോട്ടോ എടുക്കാൻ തിരക്കു കൂട്ടലും.... ഹോ പറയണ്ട എനിക്ക് നേരെ ശ്വാസം വിടാൻ സമയം അവർ തന്നില്ല
അങ്ങനെ എന്നെ ഡ്രസ്സ് മാറ്റി സാരിയൊക്കെ ഉടുപ്പിച്ചു ഊരി വീഴുമോ സാരിഎന്നതായിരുന്നു എന്റെ പേടി ആദ്യമായ് സാരി ഉടുത്തോണ്ട് ഞാൻ പിടിച്ചു പേടിച്ചു നടന്നു എന്റെ ഉപ്പ ന്റെ കൈകൾ ഇക്കാന്റെ കയ്യിൽ വെച്ചുകൊടുത്തു ഇക്കെന്നെ കാറിൽ കൊണ്ട് ഇരുത്തിച്ചു ഇക്കയും എന്റെ അരികിൽ ഇരുന്നു......
.........
ബാങ്കിലെ സീറ്റിൽ കുത്തി നിറച്ചാണ് ഇത്താത്തയും അമ്മായിമാരും മക്കളും പിന്നെ എന്റെ അനിയത്തിയെയും അവര് അവരുടെ മടിയിലായി ഇരുത്തിയിട്ടുണ്ട്...
ഇരുന്ന ഇരുപ്പിൽ നിന്നും എന്തോ അനങ്ങാൻ എനിക്ക് പേടിയായിരുന്നു... ഞാൻ അങ്ങനെ തന്നെ നേരെ നോക്കിയിരുന്നു... ഇടക്ക് ഇടക്ക് ഇക്ക എന്നെ നോക്കുന്നത് എനിക്ക് കാണാം. എന്നാലും അങ്ങോട്ട് നോക്കാൻ പോലും എനിക്കെന്തോ ഒരു മടി...
" ഈ പുതിയ പെണ്ണെന്താ ഇങ്ങനെ... എടി ആരെങ്കിലും ഒന്ന് തൊട്ട് നോക്ക് അതിന് അനക്കം ഉണ്ടോന്ന്...
അവരാകെ പൊട്ടി ചിരിക്കാൻ തോന്നി...
എനിക്കെന്തോ ചിരിയോ സന്തോഷമോ സങ്കടമോ എന്താണെന്ന് അറിയാത്ത ഒരവസ്ഥയായിരുന്നു. അവരിലാരോ എന്നെ ഒന്ന് തൊട്ടപ്പോൾ ഞാൻ പതിയെ പിറകിലോട്ട് നോക്കി ഒന്ന് ചിരിച്ചു.
മുഖം മൂടി ഉള്ളത് കൊണ്ട് ഞാൻ ചിരിച്ചത് അവര് കണ്ടോ അറിഞ്ഞോ ആവോ എന്ന് മാത്രം.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം:2*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഇക്കാന്റെ അരികിൽ ഇങ്ങനെ ഇരിക്കുമ്പോൾ മനസ്സിനൊരു വല്ലാത്ത സന്തോഷമുണ്ട് എന്റെ ഇക്ക എന്നെ മനസിലാക്കാനും പരസ്പരമറിഞ്ഞു ജീവിക്കാനും എനിക്ക് അല്ലാഹ് കനിഞ്ഞുനല്കിയ എന്റെ ലൈഫ് പാർട്ണർ.
ഓരോ ആലോചനകൾ ഇടക്ക് വന്നുപോകുന്നതാണ് കേട്ടോ,ന്റെ സന്തോഷങ്ങൾക്ക് ചിറക് മുളച്ചു കിട്ടിയ ആവേശത്തിൽ സോറി.
ചെറുതിലെ ഞാൻ പറയുമായിരുന്നു. ന്റെ സ്വപ്നങ്ങൾ അത് പോലെയുള്ള ഒരാളെ എനിക്ക് കിട്ടി അൽഹംദുലില്ലാഹ്.
ബാക്കിൽ നിന്നും ആരോവിളിച്ചു മുൻഷി നിങ്ങൾ ഉറങ്ങിപ്പോയോ ഒരു അനക്കവുമില്ലലോ എന്തോ എനിക്ക് പേടിയാവന്നു ഞാൻ ഉറങ്ങിയിട്ടില്ലന്ന് മനസിലാക്കികൊടുക്കാൻ മെല്ലെ ഒന്നു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിയപ്പോൾ അവർ പിന്നെ എന്തോ അടക്കം പറഞ്ഞു കളിയാക്കി ചിരിക്കുന്നുണ്ട് ഞാൻ മിണ്ട)തെ അങ്ങനെ തന്നെ ഇരുന്നു ഇക്കായെന്നെ ആരും കാണാതെ നോക്കി ഇരിക്കുകയാണ് ഞാൻ എല്ലാം കാണുന്നുണ്ട് എങ്കിലും ഒന്നും അറിയാത്ത പൊട്ടത്തിയെപോലെയിരുന്നു എനിക്ക് ഒന്നുനോക്കണമെന്നുണ്ട് പക്ഷെ എന്തോ ഒരു ഇതു......
ഇക്ക പലശബ്ദങ്ങളും ഉണ്ടാക്കിനോക്കുന്നുണ്ട് ഞാനൊന്ന് നോക്കാൻ ഞാൻ ഒന്നും അറിയാത്ത പോലെ അങ്ങനെ ഇരുന്നു.
ഡ്രൈവർക്ക് തീരെ സ്പീഡ് പോരാ എത്തീട്ടും എത്തീട്ടും എത്താത്ത പോലെ.
. ആരും കാണാതെ ഇക്ക എന്നെ മെല്ലെ കയ്യിൽ പിടിച്ചു ഹോ ഞാൻ വല്ലാണ്ട് അങ്ങു ആയിപോയി, അടിവയറ്റിൽ ഒരു കൊള്ളിയാൻ മിന്നിയത് പോലെ,ഞാൻ പെട്ടന്ന് കൈവലിച്ചു ആരെലുംകണ്ടാലോ കളിയാക്കികൊല്ലു
ഇക്കാനെ മാത്രമല്ല എന്നെയും ഇപ്പോൾ ഇതൊക്കെ തമാശയും സന്തോഷവും ആണേലും എന്തോ ഒരു മടി... ശീലമായി കൊള്ളും ലെ,
... അല്ലാഹ് വീട്ടിലെത്തി ഇക്ക വേഗം ഇറങ്ങിനടന്നു ചമ്മൽ കൊണ്ടാവാം എന്നെയൊന്ന് നോക്കിയത് പോലുമില്ല അല്ലേൽ ഞാൻ കയ്യെടുത്തതിന്റർ ഒരു ഇതോ എന്തോ
ഇത്താത്താസ് എന്നെ വീട്ടിലേക്ക് കയറ്റി ഉമ്മയും ഉപ്പയും സ്വീകരിക്കാൻ നിൽക്കുന്നുണ്ട് ഞാൻ ഉമ്മയോട് സലാം പറഞ്ഞു ഉമ്മയെന്നെ ഹാളിൽ കൊണ്ടിരുത്തി എല്ലാവരും ചുറ്റും നോക്കി ഇരിക്കുന്നുണ്ട് എനിക്കി ചമ്മലടിക്കുന്നു കൂട്ടത്തിൽ ആരോവന്നു എന്റെ പർദ്ദയൂരി എനിക്ക് ചായതന്നു പർദ ഊരിയപോ ഉമ്മാന്റെ മുഖമൊന്നു വാടിയത് എന്റെ ശ്രദ്ധയിൽപെട്ടു പക്ഷെ എനിക്ക് തോന്നിയതാവും എന്നുവിചാരിച്ചു ഞാൻ അത് കണ്ടില്ലെന്ന് നടിച്ചൊന്ന് ചിരിച്ചു . ഇരുന്നു മുഷിഞ്ഞു എന്ന് അവർക്ക്മനസിലായത് കൊണ്ടാവും എന്നെ മുകളിൽ ഞങ്ങളെ റൂമിൽകൊണ്ട്പോയി മുല്ലയും ആഭരണങ്ങളും മാറ്റിത്തന്നു ചെറിയ ഇത്താത്തയും കസിൻസ് ആവാം അവരും അതിനൊക്കെ സഹായിച്ചു.
അപ്പോഴാണ് ഇക്കകുളിച്ചു വരുന്നതു കണ്ടത്,ഞാൻ പെട്ടന്ന് എഴുനേറ്റുനിന്നു തലയിൽ തട്ടമൊന്നുമില്ല എന്റെ ഇകയാണേലും വല്ലാത്ത ഒരു ഇതു... ഞാൻ തല താഴ്ത്തി നിന്നു.
ഇക്ക വല്ലാത്ത ഒരുമാതിരിച്ചിരിയോടെ എന്നെ നോക്കുന്നുണ്ട് ഞാൻ അറിയാത്ത പാവo പൊട്ടിയെ പോലെ നിന്ന്.. എല്ലാരും കൂടിതായേക്കുപോയി അവിടെ ഞങ്ങളെ കാത്തു ചായേംപലഹാരങ്ങളുംനോക്കിയിരിക്കുന്നുണ്ട് കല്യാണത്തിന്റെ ക്ഷീണം ആയിരിക്കുംവല്ലാത്ത വിശപ്പുണ്ട് !
പക്ഷെ പുതിയോട്ടിയല്ലേ(പുതിയ പെണ്ണ് )അതിൻറെ ഒരുvഇതു ഞാനും കാണിക്കണ്ടേ വിശപ്പുവയറ്റിലല്ലെ,ആരുംകാണൂല്ലലോ... അതൊരു സമാധാനം ഏതായാലും ചായകുടിച്ചു ആരോവീണ്ടും വന്നു പർദ്ദ ഇട്ടുതന്നു എന്റെ മനസ്സിൽ സംശയങ്ങൾ ആയിരുന്നു പിന്നെയും എന്തിനാ എനിക്ക് പർദ്ദ ഇട്ട് തരുന്നത് ഇന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു കൊണ്ടാക്കുകയാണോ (കൊണ്ട് വിടുകയാണോ ).... യാ അല്ലാഹ് ഉമ്മാന്റെ മുഖത്തിന്റെ വാടലും എന്റെ മനസ്സാവല്ലാതെ പിടയുന്നു....
അത് അവരെ സന്തോഷമടഞ്ഞ എന്റെ മുഖം പെട്ടെന്ന് വാടി, ആരൊക്കെയോ എന്നെ നോക്കി ചിരിക്കുന്നുണ്ട് ഞാൻ കേൾക്കാതെ പലതും പറയുന്നുണ്ട് എല്ലാം എനിക്കിപ്പോൾ തല മിന്നുന്ന പോലെ തോന്നി..
യാ അല്ലാഹ്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :3*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
എന്റെ സ്വപ്നങ്ങൾ അസ്തമിച്ചതാണോ? അതോ പുതിയ തുടക്കങ്ങൾക്ക് പുതുമയുടെ മണമുള്ള ആഘോഷങ്ങളാണോ?!
തല പെരുപ്പ് കൂടുന്നത് പോലെ,,, ഉള്ളിലെ വികാരങ്ങൾ ഒരു നിമിഷം പേമാരിക്കായി വെമ്പുന്നത് പോലെ...
ഞാനാകെ നെഞ്ച് പിടയുന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് എന്റെ ബ്രോ വന്നിട്ട് എന്നാ "
പോവല്ലെ താത്തൂസെ...
ഹോ ഞാനാകെ കൺഫ്യൂഷൻ അടിചിരിക്കാണ് .
ഒന്നും മനസിലാക്കാതെ ഞാൻ അവനെ നോക്കി എവിടെ നിന്നോ ഒരു ചിരി മുഖത്ത് പാസാക്കി.
" ന്താ, പോരാൻ തോന്നുന്നില്ലെ നിനക്ക് ഇപ്പൊ തന്നെ...
അവന്റെ പിരികം പൊക്കി ആക്കിയ ചോദ്യത്തിൽ ഞാനൊന്ന് ചൂളി പോയി.
എന്റെ മുഖഭാവം പലചോദ്യങ്ങളായി നിൽക്കുന്നത് കണ്ടിട്ടാവണം ഇക്ക എന്റെ അരികിൽ ചേർന്ന് നിന്നു.ആരും കാണാതെ പറഞ്ഞു പേടികെണ്ടടി മോളെ., ഇതൊക്കെ ഇവിടെത്തെ ഇപ്പോഴത്തെ ഓരോ ആചാരങ്ങളാ നമുക്കൊന്ന് ഒന്ന് നിന്റെ വീട്ടിൽ പോയിവരാം ഞാനൊന്ന് ചിരിച്ചു.
ശേഷം ഇക്കാന്റെ ബാക്കിൽ നടന്നു.
ഉമ്മയും
അപ്പൊ ഇക്ക എന്നെനോക്കിപറഞ്ഞു ഉപ്പയോട് പോയി വരാം എന്ന് പറഞ്ഞാളാ പോയിട്ട്,
ഞാൻ എല്ലാ സ്ഥലത്തും ഉപ്പാനെ നോക്കി. എന്റെ കണ്ണുകൾ പലരിലും ചെന്ന് ഉടക്കിയെങ്കിലും അവിടെ ഒന്നും ഉപ്പാനെ കണ്ടില്ല.നോട്ടത്തിന്റെ ഗതി മനസിലായിട്ടാവണം.
അപ്പോൾ ഉമ്മയെന്നെ ഉപ്പാന്റെ റൂമിൽകൊണ്ടുപോയി. ഞാൻ ഉപ്പയോട് യാത്രപറഞ്ഞു സലാം.പറഞ്ഞു തിരിഞ്ഞു നടന്നു.
ഉപ്പ കിടക്കുകയാണ്. ആദ്യമായിട്ട് ആയിട്ടായിരിക്കും ഉപ്പ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല. ചെരിഞ്ഞു കിടന്ന് അവിടെ തന്നെ സലാം മടക്കി. ആ കൈകളിലേക്ക് നീട്ടിയ എന്റെ കൈ ജാള്യതയോടെ പിന്നോക്കം നിന്നു.
ഇക്കെന്നെ കാത്തിരിക്കുന്നുണ്ട് പാവം ആ മുഖത്ത് അറിയാം നല്ല ക്ഷീണം ഉണ്ട് എന്തായാലും കല്യാണത്തിരക്കിൽ മൂപ്പർ കുറെ ഓടിനടന്നിട്ടുണ്ടാവണം ഏതായാലും ഞങ്ങൾ കാറിൽ ഇരിക്കാൻ പോയപ്പോൾ ന്റെ മാമൻ വന്നു പറഞ്ഞു കാറൊന്നും എടുക്കേണ്ട ഞങ്ങളെ കൂടെ പൊരി അങ്ങനെ ഉപ്പാന്റെ കാറിൽ വീട്ടിലേക് ന്റെ ഇക്കാന്റെ കൂടെ.... യാത്ര തിരിച്ചു. കൂടുതൽ ദൂരം ഒന്നുമില്ലേലും ഈ നട്ടപാതിരായുടെ യാത്ര ഒരു വൈബ് തന്നെയാണല്ലെ...
ഞാൻ പുറം ചുറ്റ് നോക്കിയിരുന്നു. എന്നാലും പടച്ചോന്റെ ഓരോ അത്ഭുതങ്ങൾ.
ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത ഒരാൾ പെട്ടെന്ന് ജീവിതപങ്കാളിയാവുന്നു. ചില ബന്ധങ്ങൾക്ക് ഭാഷയും ദേശവും പോലും ഇത്തിരില്ലെന്നത് തികച്ചും മനോഹരമാണ് താനും.
സമയം ഒരുപാട് ആയിട്ടുണ്ട് 1:30 AM ഇക്കവല്ലാതെ എന്നെ നോക്കിയിരിക്കുന്നുണ്ട്,എനിക്കാണേൽ നോക്കണം എന്നാലോ വല്ലാത്ത ഒരു ചമ്മലും ഉറക്കം ക്ഷീണം എല്ലാംകൂടി എനിക്ക് കണ്ണ് നല്ലോണം കാണുന്നില്ല മാളി പോവുന്നു ....
കുറെ ദിവസങ്ങൾ ആയില്ലെ കല്യാണത്തിന്റെ ഒരുക്കങ്ങൾ പലതരം ചടങ്ങുകൾ ഉറക്കമെന്നെ അന്യമായിരിക്കുന്നു. ഇനി സമാധാനമായിട്ട് ഉറങ്ങണം.
പെട്ടന്ന് ഒരു സ്പർശം ഞാൻ ഞെട്ടിപ്പോയി നല്ല ഉറക്കം പിടിച്ചു വരുകയായിരുന്നു ഇക്ക അതു കുളമാക്കി കയ്യിൽത്തന്നു. ആാാ ന്തേ മോളൂസേ ഇക്കാന്റെ ചോദ്യം ഞാൻ മെല്ലെ തായേക്കുനോക്കി... സോറി....ഞാൻ പതിയെ ചിരിച്ചു,ന്റെ കാല് ഇക്ക ചവിട്ടി വല്ലാത്ത വേദന ആയെന്നുതോന്നിയിട്ടായിരിക്കണം ഇക്കയെന്നെ ഇക്കാടെ മാറോടു ചേർത്ത് പിടിച്ചു. അവിടെന്ന് പുറത്തു കടക്കാനും ഒന്ന് തിരിയാനും പറ്റാത്ത വിധം ആ കൈവലയത്തിൽ ഒതുങ്ങിയത് കൊണ്ട് ഞാനൊന്ന് വിശ്വസിച്ചു... അവിടെ സുഗന്ധമായിരുന്നു... വസന്തം പൂത്തിരിക്കുന്നു... പേരറിയാത്ത പുഷ്പം നാസികയെ ആകർഷിച്ചു കഴിഞ്ഞിട്ടുണ്ട്...
അവിടെ നല്ല ഒരു ഫീൽ ഉണ്ടുകെട്ടോ എന്നാലും മാമനും ബ്രോ യും ഒന്നു തിരിഞ്ഞുനോക്കിയാൽ തീർന്നു സകലതും കളിയാക്കികൊല്ലും ഞാൻ പെട്ടന്ന് കുതറി എഴുനേറ്റു ഇക്ക മെല്ലെ എന്റെ കയ്യിൽ പിടിച്ചു മുറുകെ പിടിച്ചതു കൊണ്ടു കൈ വലിക്കാൻ കിട്ടിയില്ല..
മനസ്സിൽ വല്ലാത്ത സന്തോഷം ഒപ്പം ഒരു പുതിയപെണ്ണിന്റെ നാണവും ഇക്ക എന്നെ തന്നെ നോക്കി ഇരിക്കാണ് ചമ്മൽ കാരണം ഞാൻ നോക്കിയില്ല മുമ്പിലോട്ടു തന്നെ നോക്കി ഞാൻ വീട്ടിലെത്തിയത്
ഒരുപക്ഷെ ഇക്ക വിചാരിച്ചു കാണും ഇവളൊരു വല്ലാത്ത സംഭവം ആണെന്ന്, എന്റെ വിറയൽ എനിക്കല്ലെ അറിയൂ...
വല്ലാത്ത ജാടയുള്ളപെണ്ണായിപ്പോയെന്ന് ചിത്രീകരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഈ ദിവസം എല്ലാ അല്ലെങ്കിൽ ഏറെ കുറെ പെണ്ണ് കുട്ടികൾ ഇങ്ങനെയൊക്കെ തന്നെയായിരിക്കും എന്ന് അറിയാത്തവർ ആരും ഉണ്ടാവില്ലല്ലോ.
കാറിൽ നിന്നുമിറങ്ങിയതും ഉപ്പയുണ്ട് മുറ്റത്തു ഞങ്ങളെ സ്വീകരിക്കാൻ നിൽക്കുന്നു,പാവമാ എത്രയോ ദിവസത്തെ ഉറക്കും ക്ഷീണവും ന്റെ ഉപ്പാന്റെ മുഖത്തുണ്ട് സലാം പറഞ്ഞു അകത്തേക്ക് കയറ്റി ഇക്കാനെ നേരെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി ഞാൻ അടുക്കളയിൽ പോയി, ഹാ നല്ല ആട് വെന്ത മണം... പലഹാരങ്ങൾ മേശ പുറത്ത് നിരന്നുകിടക്കുന്നുണ്ട്, മധുരവും എരിവും വലിക്കുന്ന കുട്ടികൾ അവിടെ ആ നട്ട പാതിരക്കും ഓടി നടക്കുന്നുണ്ട് താനും. എനിക്ക് ഉറക്കം വന്നിട്ട് കയ്യിന്നില്ല. ഈ മക്കളൊക്കെ എന്താണാവോ ഇങ്ങനെ...
അവിടെ തിരക്കാണ് പുതിയാപ്ല സത്കാരത്തിന്റെ തിരിഞ്ഞുകളി ആ അവസരത്തിലും ഇത്താത്താസ് ന്നെ കളിയാക്കാൻ മറന്നില്ല ഞാൻ മെല്ലെ ഒരു പുഞ്ചിരി പസാക്കി ഞങ്ങളെ റൂമിലേക്ക് നടന്നു ഹാ ന്താ സുഖം.
റൂമിൽ ലൈറ്റ് ഓഫായിട്ടുണ്ട് വാതിൽ ചാരിയിരിക്കുന്നു. തുറക്കാൻ കൈ ഉൾ വലിയുന്നത് പോലെ,,, എന്നാലും തുറക്കാതിരിക്കാൻ ഒക്കില്ലല്ലോ.. ഞാൻ അവിടെ നിന്ന് കുറച്ചു തിരിഞ്ഞു കളിച്ചു. റൂമിലേക്ക് പോവാൻ എന്തോ... എന്താ പറയാ... ഹാ എനിക്കറിയില്ല എന്തോ ഒരിത്... അത്രന്നെ...
തൊട്ട അടുത്ത റൂമിലേക്ക് കയറാൻ നിന്ന എന്റെ അമ്മായി എന്റെ കളിക്കണ്ട് കാര്യം മനസിലാക്കിയിട്ടാവണം എന്റെ പുറത്ത് കൈ വെച്ച് മെല്ലെ വാതിൽ തുറന്ന് ഒറ്റ തള്ളാ... അല്ലാഹ്... ഞാൻ റൂമിൽ കയറിയതും വാതിൽ അടഞ്ഞു... ചുറ്റും ഇരുട്ട് പരന്ന റൂമിന്റെ ഡോർ ഞാൻ മെല്ലെ ലോക് ചെയ്തു.
ഇക്ക എന്നെ ഒന്ന് കാത്തിരിക്ക പോലും ചെയ്യാതെ കിടന്നു എന്ന് തോന്നുന്നു.സങ്കടം തോന്നിട്ടോ, കേറി കിടക്കാനും പേടി...
ഞാൻ ഇക്കാന്റെ കാലിന്റെ അടുത്തിരുന്നു. മുഖത്തു കൈവെച്ചു കിടന്നതു കൊണ്ടു ഇക്ക ഉറങ്ങിയോ എന്ന് മനസിലാവുന്നില്ല ഞാനൊന്നു കാലിൽ അറിയാതെ തൊട്ട് പോയി... പെട്ടന്ന് കൈ ഞാൻ വലിച്ചു കളഞ്ഞു.
" ഹാ നീ വന്നോ,എത്ര നേരായി ഞാൻ ..
വാക്കുകൾ ബാക്കി പിൻവലിച്ചപോലെ ഒന്ന് അമർത്തി ചിരിച്ചു.
ഹോ വേണ്ടായിരുന്നു എന്ന് തോന്നിയ പോലെ ആകെ അടിമുടി വിറയൽ.
വാക്കുകൾ തൊണ്ടയിൽ കുടുങ്ങി താഴേക്ക് വഴുതി വീഴുന്ന പോലെ,
ഇക്ക ഉറങ്ങിയിട്ടില്ല നാണം കൊണ്ടു തല ഉ യർത്തിയില്ല ഞാൻ.
" ഹേയ് നീ കിടക്കുന്നില്ലേ ,
ഇക്കാടെ ചോദ്യം എന്താ പറയാ... വീണ്ടും
"കേറി കിടക്കു മോളെ ഇപ്പോ സുബഹ് ബാങ്ക് വിളിക്കും . നേരം വെളുക്കുന്നത് വരെ നീ ഇങ്ങനെ എന്റെ കാലിന്റെ അടുത്തിരിക്കാണോ ചെയ്യാ...
ഞാൻ മെല്ലെ കയറി ചുമരിനോട് ചേർന്ന് കിടന്നു.
ചുവരിന് നല്ല തണുപ്പാണ് കേട്ടോ, വിയർത്തൊലിച്ച എനിക്ക് ഒരാശ്വാസം പോലെ മുഖം ചുവരിൽ അവർന്നപ്പോൾ വല്ലാത്ത തണുപ്പ്...
ഞാൻ ചുമരിനെ ചുംബിച്ചു കിടന്നതു കണ്ടത് കൊണ്ടായിരിക്കും ഇക്ക പല ശബ്ദങ്ങൾ ഉണ്ടാക്കി നോക്കുന്നുണ്ട് ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അങ്ങനെ തന്നെ കിടന്നു
" ഹേയ് ഉറങ്ങിയോ ...
ചോദ്യത്തിനും മറുപടി കിട്ടാത്തത് കൊണ്ടാവും ഇക്ക എന്നെ വലിച്ചു ഇക്കാന്റെ മാറോടു ചേർത്ത് കിടത്തി . എന്റെ മുടി ഇഴകളിൽ വിരലോടുന്നത് ഞാൻ അറിഞ്ഞു തുടങ്ങി.
" നീ എന്താടി മിണ്ടാത്തത് നിനക്ക് എന്നെ പേടിയാണോ?
ഞാൻ അല്ല എന്ന് തലയാട്ടി .അപ്പോഴതാ ) അടുത്ത ചോദ്യം
"പേടി ഇല്ലാലെ,
അപ്പോ അല്ലാഹ് ഞാൻ ശരിക്കും പെട്ടു ഞാൻ അതിനും തലയാട്ടി. അല്ലാതെ എന്താ പറയാ...
അപ്പോ പേടി ഇല്ല.അപ്പോ ഞാൻ ഉണ്ടെന്ന് ഞാൻ കരച്ചിലിന്റെ വക്കത്തു ആണെന്ന് മനസിലായത് കൊണ്ടു ഇക്ക ഒന്നൂടി ചേർത്ത് പിടിച്ചു എന്താ പറയാ ഹോ...എന്തോ ആയിപോയി പോരാത്തതിന് എന്റെ നെറ്റിയിൽ ആ മുഖം അമർന്നതിന്റെ ചൂടും...
ഞാൻ മെല്ലെ പാതി വിരി നീക്കി കിടക്കുന്ന ജാലകത്തിലൂടെ പുറത്തോട്ട് നോക്കി... നല്ല നിലാവുണ്ട് നക്ഷത്രങ്ങൾക്ക് അതിയായ തിളക്കം കാതോരാം മാത്രം ഇമ്പമുള്ള ഇശലിന്റെ നേർത്ത രാഗം അലയടിക്കുന്ന പോലെ...
പിന്നെ അല്പം നിശബ്ദത...
പിന്നെ ഇക്ക ഒന്നും മിണ്ടുന്നില്ല . ഉറങ്ങി എന്ന് തോന്നുന്നു...ഞാൻ മെല്ലെ ആ മുഖത്തേക്ക് തല ഉയർത്തി നോക്കി.
ഏതായാലും ന്റെ ഇക്കാന്റെ നെഞ്ചിലെ ചൂടുപറ്റികിടന്നു .
പെട്ടെന്ന് ഇക്ക
" വേണ്ട എന്നെ തൊടണ്ട ഇക്ക എന്നെ പിടിച്ചു മാറ്റി യാ അല്ലാഹ് ഞാനൊന്നു പേടിച്ചു.....
ഇത്ര നേരം കാതിൽ കേട്ട ഇശലുകൾക്ക് ശബ്ദം നിലച്ചത് പോലെ...
എന്താപ്പോ ന്റെ ഇക്ക പറയുന്നത്.
"ഞാൻ മഹർ ചാർത്തിയ സമയം നിനക്ക് ഒരു സമ്മാനം തന്നു. നീ എനിക്ക് അതിന് പകരം തരണം... അല്ലാതെ എന്നോട് മിണ്ടാൻ വരണ്ട...
റബ്ബേ... അതെന്താ, ഞാൻ കുറെ ആലോചിച്ചു. ഓർമയിൽ ഒന്നും തെളിയുന്നില്ല... ആ നിമിഷം കുറെ ആലോചിച്ചു വെങ്കിലും... ഇക്ക പോയി കഴിഞ്ഞിട്ടും റൂമിലും ഞാൻ അപ്പോൾ ഒന്നും കണ്ടിട്ടില്ല. പിന്നെ എന്തായിരിക്കും ആ സമ്മാനം.
ഇക്ക വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി. ഞാൻ അറിയാത്ത സമ്മാനത്തിന്റെ കഥ. അത് തിരിച്ചു കിട്ടണമെന്ന് വാശിപിടിക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെയാ എനിക്ക് തോന്നിയത്... ഇക്ക ഏറെ ഗൗരവത്തിലാണ് ചോദിക്കുന്നതെങ്കിലും ആ മുഖത്ത് ഒളിഞ്ഞിരിക്കുന്ന പുഞ്ചിരി ഞാൻ കണ്ടിരുന്നു... ചിലപ്പോ അതൊരു സ്പെഷ്യൽ ഗിഫ്റ്റ് ആയിരിക്കും ലെ...
എന്നാലും എന്താപ്പോ അത്...
അത് ഒന്ന് ഓർമയായാൽ. എനിക്കൊന്ന് ഉറങ്ങാമായിരുന്നു. ഇപ്പോൾ ഞാൻ ഉറങ്ങിയാൽ അതിപ്പോ അതിലും വല്യ പരാതി ആയിരിക്കും.
പക്ഷെ! ന്റെ കണ്ണുകൾ നന്നായി ഇറങ്ങിയിട്ടുണ്ട്... തല വേദനിക്കുന്നു... എത്ര ദിവസങ്ങളായി ഇപ്പൊ ഇങ്ങനെ... ആരെങ്കിലും ഒന്ന് ഉറങ്ങുന്നത് കണ്ടാൽ തന്നെ വല്യ ആശ്വാസം ആയിട്ടാണ് തോന്നുന്നത്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈപാടുകൾ*
*ഭാഗം :4*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഉറക്കം കണ്ണിനെ വലയം ചെയ്തു വെങ്കിലും ഇക്ക പറഞ്ഞ സമ്മാനം തിരയുന്ന തിരക്കിൽ തന്നെയാണ് എന്റെ ഉള്ള് അപ്പോഴും...
ഒന്നും മനസിലാവാതെ പൊട്ടനെ പോലെ ചിന്തിക്കുന്നത് കണ്ടിട്ടാവണം. ഇക്ക എന്റെ ചെവിയോട് ചേർന്നാ രഹസ്യം പറഞ്ഞു... യാ പടച്ചോനെ... ആ പൊരുളറിഞ്ഞതും ഇക്കയുടെ കരവലയത്തിൽ എന്റെ സ്ഥാനം ഉറച്ചതും ഒരുമിച്ചായിരുന്നു. പിന്നെ ജീവിത സ്വപ്നങ്ങളുടെ യാത്രയായിരുന്നു. ചിരിയും തമാശയും അനുരാഗ വലയം തീർത്തവിടം സുന്ദരമാക്കി...
" അല്ലാഹ് ബാങ്ക് കൊടുക്കുന്നുണ്ട്... ഇത്ര നേരത്തെയോ... വയ്യ എഴുനേൽക്കാൻ...
മടി പൂണ്ട മുഖവുമായി ഇക്ക എന്നെ നോക്കി.
എഴുന്നേൽക്കാൻ നിന്ന എന്നെ വീണ്ടും ഇക്ക വലിച്ചു കിടത്തി.
" ശരിക്കും ബാങ്ക് കൊടുത്തോ ടി,
ഒന്നും മിണ്ടാതെ ഞാൻ എഴുനേറ്റ് ലൈറ്റ് ഇട്ടു. ഫ്രഷാവാൻ പോയി.
വുളു എടുത്ത് തിരിച്ചു വന്നപ്പോഴും ഇക്ക മുതപ്പും മൂടി വളഞ്ഞു കിടക്കുകയാണ്. ഞാൻ മെല്ലെ പുതപ്പ് വലിച്ചെടുത്തു, എങ്ങനെ വിളിക്കണമെന്ന് നിശ്ചയ മില്ലാത്തത് കൊണ്ട് ഒരൽപ്പം മാറി നിന്ന്. പല ശബ്ദങ്ങളും ഉണ്ടാക്കി നോക്കി. എവിടെന്ന്, മൂപ്പര് നല്ല ഉറക്കം ആണ് ഗതികെട്ട് ഞാൻ
ആ പണി ഒന്ന് മാറ്റി പിടിച്ചു. പൊതുവെ ഭാര്യാഭർത്താക്കന്മാർ ഉപയോഗിച്ച് വരുന്ന പ്രയോഗങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു.
" ഹേയ്,,, ഹോയ്... എണീക്കു (എഴുന്നേൽക്കു...)
ദേ... നോക്കി... ഹോയ്... കൂയ്...
പടച്ചോനെ.... ഇതൊന്നും വിലപോവുന്നില്ലല്ലോ?
തിരിഞ്ഞു നടന്നു, നിസ്കാര കുപ്പായം ഞാൻ എടുത്ത് ഇടാൻ തുടങ്ങി.
" ഹാ, മതി വളെ അന്റെ നാടകം ഞാൻ ഒണർന്ന് കിടക്കുകയാണ്.. ഏതായാലും നല്ല രസണ്ട് ട്ടൊ... ഹേയ്,,, ഹോയ്... കൂയ്... ദേ... ഞ്ഞി ഇപ്പൊ ഇങ്ങനെ ആണോ ജീവിതക്കാലം മുഴുവൻ എന്നെ വിളിക്കാ...
ഒന്ന് ചൂളി പോയ പോലെ ചിരിച്ചു കൊണ്ട് ഞാൻ തല താഴ്ത്തി നിന്നു...
അന്നേരം ഞാൻ അറിയാതെ എന്റെ കാലുകൾ നിലത്ത് ഇന്ത്യന്റെ മാപ്പ് ഒന്ന് വരച്ചു പോയെന്ന് മാത്രം.. എന്താലെ ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ, കെട്ടിയോൻ മാർ എന്തേലും പറഞ്ഞാൽ അല്ലെങ്കിൽ അവരുടെ സാമിപ്യം അറിഞ്ഞാൽ ഇങ്ങനെ പടം വരക്കുന്നത്... ഇപ്പോഴും ഇങ്ങനെ ഒക്കെ ഉണ്ടോ? മ്മേ... ആരേലും കണ്ടാൽ കഴിഞ്ഞു കഥ... ഉഫ്...
നിസ്കാരം കുപ്പായം ധരിച്ചു ഇക്കാക്കും എനിക്കുമുള്ള മുസല്ല വിരിച്ചു ഞാൻ കാത്തിരുന്നു.
വാതിൽ തുറന്ന് കിടക്കുന്നത് കണ്ടിട്ടാവണം കസിൻസ് ഒക്കെ വന്ന് ഈ സുബ്ഹിക്ക് തന്നെ ആക്കിയ ഒരുമാതിരി ചിരിയും ചിരിച്ചു കൂടി നിന്ന് അടക്കം പറഞ്ഞു തുടങ്ങി . ഞാൻ ഒന്ന് അവരെ നോക്കി ചിരിച്ചു ഒന്നും അറിയാത്ത അല്ലെങ്കിൽ മനസിലാവാത്ത ഒരു പാവം പോലെ അവിടെ ഇരുന്നു . അപ്പോഴേക്കും ഇക്ക വരുന്നത് കണ്ട അവർ വേഗം സ്ഥലം വിട്ടു. ആഹ്... ആശ്വാസമായി..
പിന്നെ നിസ്കരിച്ചു ഞാൻ കുറച്ചു ഓതി, ഇക്ക വീണ്ടും കിടന്നു. ശരിക്ക് പറഞ്ഞാൽ ഉറക്കം വന്നിട്ട് കണ്ണ് കാണുന്നില്ല എന്ന് വേണം പറയാൻ... രാത്രി ഒരുപോള കണ്ണടക്കാൻ കഴിഞ്ഞിട്ടില്ല. കുറച്ചു ഓതി പിന്നെ ഉറക്കം തോന്നുന്നത് കണ്ട ഇക്ക ചുമച്ചത് കൊണ്ട് ഞെട്ടി ഞാൻ അവിടെ വെച്ച്, മെല്ലെ കേറി കിടന്നു. കുറച്ചു ഒന്ന് മയങ്ങിയാൽ ഒരു സമാധാനം ആവുമായിരുന്നു. കുറെ ദിവസമായില്ലെ തിരക്കുകളിൽ അകപ്പെട്ടിട്ട് നല്ല ക്ഷീണവും ഉണ്ട് താനും.
ക്ഷീണം കാരണം കിടന്ന പാടെ ഞാൻ ഉറങ്ങി പോയെന്ന് തന്നെ പറയണം.
പെട്ടെന്ന് ഉണർന്ന് ജനൽ കരയിൽ വെച്ച ഫോൺ ലൈറ്റ് കത്തിയതും സമയം എട്ട് മണിയായിരുന്നു, ഞാൻ മെല്ലെ എഴുനേറ്റ്
" ഹേയ്... ഒരു എട്ടര ഒൻപത് ആവുമ്പോ എന്നെ ഒന്ന് വിളിക്കണം ട്ടൊ,...
തിരിഞ്ഞു നടക്കുന്ന എന്നെ നോക്കി ഇക്ക പറഞ്ഞു. ഞാൻ ഒന്ന് നോക്കി തലയാട്ടി താഴേക്ക് നടന്നു.
വല്ലാത്ത വിശപ്പ് രാത്രി ഒന്നും മര്യാദക്ക് കഴിച്ചിട്ടില്ല. ആകെ ഗ്യാസ് കേറി പ്രശ്നം ആയിട്ടുണ്ട് നേരിയ വയറ് വേദനയും... കിച്ചനിൽ പോയി, എന്തെല്ലോ വാരി വലിച്ചു തിന്നു... നല്ല ചൂടുള്ള കട്ടൻ ചായയും... ആഹ് എന്തോ ഒരാശ്വാസം...
ഇക്കാനെ പോലും നോക്കിയില്ല അതബു കേടാണെന്നറിയാം പക്ഷെ അവസ്ഥ അതായിരുന്നു ,ഇക്ക പിന്നെ സുബ്ഹിക്ക് ചായ കുടിച്ചു കിടന്നത് ആണ്. ഞാൻ ഉറക്ക് പോകേണ്ട എന്ന് കരുതി അങ്ങനെ തന്നെ കിടന്നു.
ഹാ കഥ പറഞ്ഞു സമയം നോക്കിയില്ല ന്റെ അല്ലാഹ് ഒൻപത് മണിയായി പെട്ടന്ന് പോയി ഇകൂസിനെ വിളിച്ചു . ഇക്ക എഴുനേറ്റു ഡ്രസ്സ് ചേഞ്ച് ചെയ്‌തു ഞാൻ അപ്പോ മാറിനിൽക്കാൻ ശ്രമിച്ചു ന്റെ ഇക്കയാണ് എങ്കിലും എന്തോ ഒരു നാണം, (ആഹ് പെണ്ണിന് നാണ് വന്നൂന്ന് ഏഹ് ബല്ലാത്തജാതി ലെ,)
എന്താ ചെയ്യാ ഇക്ക ഉണ്ടോ വിടുന്ന്,ഇക്ക വലിച്ചു അവിടെ നിർത്തി . എന്നിട്ട് പറഞ്ഞു
"ഞാൻ ഇപ്പോ പോവാ കുറച്ചു കഴിഞ്ഞു വീട്ടിൽനിന്നു അവരൊക്കെ വരും അപ്പോ വരണം ട്ടോ,ഞാൻ കാത്തിരിക്കും ന്റെ പെണ്ണിനെ , അല്ലാഹ് അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒന്നും മിണ്ടാൻ തോന്നിയില്ല പതിയെ ഞാനൊരു ഹിന്ദോളം സമ്മാനിച്ചു എന്റെ ഇക്കൂസിന് , (ഡൌട്ട് അടിക്കണ്ട കേട്ടോ ന്റെ ഇക്കൂസും ഇക്കയും ഒന്നു തന്നയാ....
ചായേം കുടിച്ചു ഇക്ക ഇറങ്ങി ഇക്കാക് ഉപ്പ ഒരു ചെറിയ കാർ സമ്മാനിച്ചു ഇക്ക കയറി പോവുന്നതും നോക്കി ഞാൻ മാറിനിന്നു അവരൊക്കെ വരും എന്ന് പറഞ്ഞതോണ്ട് വലിയ വിഷമമൊന്നും തോന്നിയില്ല. ആാാ ചാൻസിൽ ഞാൻ കുറച്ചു ഉറങ്ങി 10:10 Am വരെ ശേഷം കുളിച്ചു സുന്ദരികുട്ടിയായി ഇക്കാന്റെ അല്ല ന്റെ വീട്ടുകാരേം കാത്തിരുന്നു12 PM ആയപ്പോ അവരെത്തി ഇക്കാന്റെ ചെറിയ സിസ് വന്നില്ലാട്ടോ എനിക്ക് വിഷമം ആയി വല്ലിത്ത വന്നു പക്ഷെ അവർക്കു കല്യാണത്തിന്റെ അന്നും ഇന്നും ഒക്കെ ഒരേ മുഖം ആയിരുന്നു ഒരു വാടിയ മുഖം എന്നോട് ഒരിഷ്ടം ഇല്ലാത്തത് പോലെ ചെറിയത്ത വന്നില്ലേലും കണ്ടപ്പോ നല്ല സ്നേഹം ആയിരുന്നു സാരല്ല എല്ലാവരും ഒരുപോലെയല്ലലോ, അങ്ങനെ ഭക്ഷണം കഴിച്ചു ഞങ്ങൾ ഉമ്മയോടും ഉപ്പയോടും സമ്മതം വാങ്ങി വീട്ടിൽനിന്നും ഇക്കാന്റെ ന്റെ വീട്ടിലേക്....
ഞാൻ ഇക്കാനെ മാത്രം ആലോചിച്ചു കൊണ്ടു കാറിൽ ഇരുന്നു ആരൊക്കെ എന്തൊക്കെ പറയുന്നുണ്ട് ആാാ അതൊന്നും ന്റെ കണ്ണോ കാതോ കേൾക്കുന്നില്ല ന്റെ മനസ്സിൽ ഇക്കൂസ് മാത്രം, ഇക്കാനെ ഓർത്തു വീട്ടിൽ പെട്ടന്ന് എത്തി എന്നെ കാത്തിരിക്കും പോലെ ഇക്ക പുറത്ത് ഉണ്ട് നല്ല ചുള്ളനായിട്ടു . ന്താ പറയാ ഇക്കാന്റെ മുഖത്തു നോക്കാൻ നാണം ആവുന്നു ഞാൻ ഇക്കാന്റെ അടുത്തുകൂടെ നോക്കാതെ നോക്കിപോയി
^ എങ്ങനെ നിങ്ങൾക്കു മനസിലായില്ലെ,എന്നേക്കാൾ നല്ലോണം നിങ്ങൾക് അതൊക്കെ അറിയാം എന്ന് എനിക്കറിയാം ഹാ അത് വിട് ഫുൾ അങ്ങോട്ട് തട്ടിപ് ആക്കല്ല , എന്നാലും ഓരോ കഥകൾ വായിക്കുമ്പോൾ ഞാൻ ഇതൊക്കെ ഓവറാണെന്ന് കരുതിയിരുന്ന ആളാണുട്ടോ, പക്ഷെ!എന്റെ ഊഴം വന്നപ്പോഴല്ലേ, ഇതൊക്കെ നോർമൽ ആയി നമ്മിൽ വരുന്ന ഒരിതാണ് എന്ന് മനസിലായത്... ന്നാലും ഇതൊരു വല്ലാത്ത ഇതായിരുന്നു, ട്ടൊ... നാണം ആയിട്ട് ഈ നാണം കൊണ്ട് ഞാൻ തോറ്റു... ഇത് വരെ വീമ്പു പറയുന്ന എനിക്ക് ആരെയും മുഖത്ത് നോക്കാൻ പറ്റുന്നു പോലുമില്ല..... മ്മേ....
അങ്ങനെ ഞമ്മൾ ന്റെ ഇക്കൂസിന്റെ അരികെ എത്തി വല്ലാത്ത സന്തോഷം. എല്ലാരും നല്ല സൊറ പറയാൻ അവിടെ ഇവിടെ ഇരിക്കുന്നുണ്ട് എന്നെ ചെറിയത്ത മോളിൽ ഞങ്ങളെ റൂമിൽ കൊണ്ടുപോയി ഡ്രസ്സും ആഭരണവും കഴിക്കാൻ സഹായിച്ചു. കുളിക്കാൻ ഡ്രസ്സ് തന്നു.
. കുളിച്ചു വന്നപ്പോഴോ റൂമിൽ ഇക്ക മാത്രം അല്ലാഹ് ഞാൻ നിന്നു ഒരുമാതിരികളിക്കുന്നത് കണ്ടിട്ടാവണം ഇക്ക ഒന്നു ചിരിച്ചു പുറത്തുപോയി ഇതാത്താനെ പറഞ്ഞയച്ചു അവരെനിക് നിസ്കാരക്കുപ്പായ തന്നു നിസ്കരിച്ചു അതോടുകൂടി ഒരു ആശ്വാസം കിട്ടി മനസിനും ശരീരത്തിനും, പിന്നെ ഇത്താത്താസിന്റെ കൂടെ പോയി രാത്രി ഭക്ഷണം കഴിച്ചു ഞാൻ പാത്രം കഴുകാൻ നിന്നു ചെറിയാത്ത
"ഇപ്പോ തന്നെ നിങ്ങൾ ഇതൊന്നും ചെയ്യണ്ട കുറച്ചു കഴിയട്ടെ എന്ന് ഞാൻ ഒന്നും മിണ്ടീല കഴുകി ഉമ്മയും വല്ലിത്തയും ഒന്നും മിണ്ടീല ഞാൻ ഒന്നു ചിരിച്ചു ഫുൾ കഴുകി ഞമ്മളെ ഷോകേസിൽ വെക്കാൻ ഒന്നും അല്ലാലോ ലെ, ഇതൊക്കെ ഞമ്മളെ വീട്ടിലും ചെയ്യുന്നതല്ലെ പിന്നെന്താ എന്നും ചിന്തിച്ചു.
പക്ഷെ! സന്തോഷം ഉള്ള് കുതിർത്ത എനിക്ക് പേമാരി പെയ്തെല്ലാം ഒലിച്ചു പോയപോലെ ആയിരുന്നു... എന്റെ കാതുകളിൽ അവിശ്വസനീയം...
" ആരാ നിങ്ങൾക്ക് ഈ ബന്ധം കൊണ്ട് വന്നത്, നമുക്ക് പറ്റിയ പെണ്ണാണോ അത്. ഓളേൽ എന്താ ഉള്ളത് ഞമ്മളെ മക്കൾക്കു കൊടുത്ത പോലെ എങ്കിലും കിട്ടേണ്ടത് അല്ലെ, ഇതിപ്പോ അത്രയും ആളെ ഇടിയിൽ ആർക്കാ മോശം... ങ്ങക്ക് എന്നോട് പറഞ്ഞൂടായിരുന്നോ ഞാൻ കൊണ്ടോരൂലെ പെണ്ണ്...
അവരെ വീട് കണ്ടില്ലെ, എന്താണ് അത്. ഞമ്മളെ വീട് ഒന്ന് നോക്കി മനുഷ്യന്മാർ പറയില്ലെ...
ശെ,
ഉപ്പാന്റെ പെങ്ങളുടെയും ഉമ്മന്റേയും വല്ലിത്താന്റെയും സംസാരം കിച്ചനിന്റെ അടുത്തുള്ള സിറ്റൗട്ടിൽ നിന്നും പറയുന്ന വാക്കുകൾ എന്റെ ഹൃദയം പാടെ തകർത്തു കളഞ്ഞു...
എന്ത് ചെയ്യണമെന്നറിയായെ ഒരു നിമിഷം ഞാൻ അങ്ങനെ നിന്നു. പിന്നെ പണി കഴിച്ചു തറയൊക്കെ തുടച്ചു. മെല്ലെ അവിടെന്ന് പോകാൻ ഉള്ള പണി നോക്കി.
എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ ഈറനണിഞ്ഞിരുന്നു.
അവർ എന്നെ കണ്ട് കൊണ്ടാണോ? എല്ലാം പറഞ്ഞത് അതോ ഞാൻ അവിടെ ഉള്ളത് അവർക്ക് അറിയില്ലെ...
ഇക്ക ഒരുപാട് തവണ വന്നുനോക്കി പോവുന്നുണ്ട്,എന്നെ റൂമിലേക്ക് കാണാഞ്ഞിട്ട് ആവും, കഴുകി കഴിഞ്ഞു വെള്ളവും കൊണ്ടു ഞാൻ റൂമിൽപോയി.
ഇക്ക എന്നെ കാത്തു അവിടെ ഇരിക്കുന്നു ഞാൻ എത്തിയപ്പോയേക് ടൈം 12 ആയി ഏകദേശം ഇക്ക ചിരിച്ചോണ്ട് ചോദിച്ചു
"എവിടെ ആയിരുന്നു എത്ര നേരായി ഞാൻ...
ഞാൻ...
ഒന്നും മിണ്ടീല എന്താ പറയാൻ അപ്പോഴേക്കും ഇക്ക പിടിച്ചു കട്ടിൽ ഇരുത്തി ഇക്ക റൂമിന്റെ വാതിൽ അടച്ചു, ഞാൻ ഓതാൻ ഉള്ളതൊക്കെ ഓതി, അവരെനിക്ക് കയ്യിൽ ഒരു സാധനം വെച്ച് തന്നിട്ട് പറഞ്ഞു എതിരൊന്നും പറയണ്ട ന്റെ മോൾ ഇത് ഒന്നു ഇട്ടോണ്ട് വാ ' ഞാൻ അത് വാങ്ങി ഇക്കാന്റെ മേൽ പുതപ്പ് മൂടി.
ഞമ്മളോട് ഇക്കാന്റെ കളി ചേർത്ത് പിടിച്ചോണ്ട് ഇക്ക പറഞ്ഞു ഇതൊരു വല്ലാത്ത ചെയ്ത്ത് ആയിപോയി ട്ടോ ന്റെ മുത്തേ....
എന്റെ ഹൃദയം അവിടെ കേട്ട വാക്കുകളിൽ മാത്രം അലയൊലി തീർക്കുകയായിരുന്നു. കാതുകളിൽ അവ വീണ്ടും മുഴങ്ങി കേൾക്കുന്നത് പോലെ...
അന്നേരം ഇക്ക പറയുന്നതൊന്നും എന്റെ കാതുകളിൽ കേൾക്കാത്ത പോലെ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :5*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഉറക്കവും ക്ഷീണവും എന്നെ പെട്ടെന്ന് തളർത്തി കളഞ്ഞു, അവരുടെ സംസാരവും ഉള്ളിൽ അലയൊലി തീർക്കുന്നത് കൊണ്ട് നെഞ്ചിൽ ഒരു നീറ്റൽ പോലെ,
ഒരു അനക്കവും അടുത്തുള്ള ആളിൽ നിന്ന് കേൾക്കാതായപ്പോൾ ഞാൻ മെല്ലെ വിളിച്ചു നോക്കി, പാവം ഇത് വരെ പലേതും പറഞ്ഞിരുന്നതാ ക്ഷീണം കൊണ്ടാവും ഉറങ്ങി.
ഇക്ക.... ഹേയ് ഞാനൊന്ന് വിളിച്ചു നോക്കി മറുവശത്തു മറുപടിയൊന്നുമില്ല ഉറങ്ങി എന്ന് തോനുന്നു ഞാൻ നല്ലോണം ആ നെഞ്ചിൽ തലവെച്ചു കിടന്നു,
.
.
.
.
നല്ല പാട്ടുകേട്ടാണുനേർന്നത് എവിടെ നിന്ന അത്, ഇക്കാന്റെ ഫോണിൽ അലാറം വെച്ചതാ
"ലാഹിലാഹ ഇല്ലല്ലാഹു ലാഹിലാഹ ഇല്ലല്ലാഹ് ..." നല്ല മധുര നാദം,
" മുൻശിഫാ നീ പോയി വാ എന്നിട്ട് എന്നെ വിളി ഞാൻ അത്രേം ടൈം കിടക്കട്ടെ " ഉം ഞാൻ മൂളി നടന്നു എന്റെ എല്ലാം കഴിഞ്ഞു ഇക്കയെ വിളിച്ചു എഴുനെല്പിച്ച വിളിക്കാൻ ചെല്ലുന്ന എന്നെയും കൂടി മൂപ്പർ കിടത്താൻ നോക്കാൻ ഞമ്മൾ വീടോ മൂപ്പരെ ഒരുവിധത്തിൽ എഴുനെല്പിച്ച പറഞ്ഞയച്ചു , പാവം പെട്ടന്ന് എല്ലാം കഴിച്ചു വീണ്ടും ഉറങ്ങ)ന് കിടന്നു . ഞാൻ തായേ പോയി കിച്ചൻ ഡോർ കുറെ തുറക്കാൻ ശ്രേമിച്ചു കഴിയുന്നില്ല ഭയങ്കര rufff തിരിച്ചു റൂമിൽപോയി ഇക്കയോട് സഹായം ചോദിച്ചു, ഇക്ക ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു ഇവിടാരും ഈ സമയം കിച്ച്നില് പോവൂല നീ കിടന്നോ ഒരു 8:am ആവുമ്പോ പോയാൽ മതി ,
എനിക്ക് വല്ലാത്ത ഒരു വിഷമം മിണ്ടാതിരുന്നു,രാവിലെ തന്നെ കിച്ചണിൽ പോയി ഉപ്പാക്കും ഉമ്മാക്കും ഒക്കെ ഒരു ചായ ഇട്ട് കൊടുക്കൽ ആഹ്... ആ അവസരം നഷ്ടമായ പോലെ,
അത് കണ്ടിട്ട് ആവണം ഇക്ക പറഞ്ഞു.
" ഇവിടെ ഇങ്ങനായാടി കുറച്ചു കഴിയുമ്പോൾ നിനക്ക് മനസിലാവും നിസ്കരിച്ചു എല്ലാവരും വീണ്ടും കിടക്കും, വല്ലിത്തന്റെ കല്യാണം കഴിന്നത് വരെ അവൾ ഉപ്പാക് സുബ്ഹിക്ക് ചായകൊടുക്കും അവളെ കാര്യം കഴിഞ്ഞപ്പോ അത് നിന്നു ഉമ്മ കൊടുക്കൂലാ നിസ്കരിച്ചു വേഗം കിടക്കും ഇന്ന് നീ കിടന്നോ ഇനീപ്പോ നാളെ കൊടുക്ക ചായ ഉണ്ടാക്കീട്ട് ഹാളിൽ ടേബിളിൽ വെച്ചാൽ മതി ഉപ്പ കുടിച്ചോളും.
" ഹേയ് പിന്നെ ഡോർ ഒന്നു നല്ലോണം പ്രെസ്സ് ചെയ്‌തു തുറന്നാൽ മതി അല്ലാതെ ലോക്ക് ഒന്നുമല്ല,
" ഉം ഞാൻ പതിയെ എല്ലാം കേട്ടു ചിരിച്ചു , അപ്പയെക് ഇക്ക എന്നെ വലിച്ചു കിടത്തി എന്നിട്ട് പറഞ്ഞു .
" സോറി ട്ടോ ഞാൻ വല്ലാത്ത ക്ഷീണം, അതോണ്ട് ഉറങ്ങിപോയതേ അറിഞ്ഞില്ല ഞാൻ മെല്ലെ ഒരു പുഞ്ചിരി പാസാക്കി ഉറങ്ങ)ന് പാകത്തിന് കിടന്നു .
വീട്ടിലെ രീതികളും വിശേഷങ്ങളും കളിയും ചിരിയുമായി പിന്നെ എന്നെ കളിയാക്കലുമായി കുറച്ചു നേരം അങ്ങനെ....
" വല്ലാത്ത ജാതി കണ്ടിലെ എന്നെ കളിയാകുന്നെ ഞാൻ മെല്ലെ തിരിഞ്ഞു കിടന്നു .
" നീ പിണക്കാ ഹേയ് മുത്തേ,
ഞാൻ മിണ്ടീല. എന്നെ വലിച്ചു നെഞ്ചിൽ കയറ്റി കിടത്തി.
"അങ്ങനെ പിണക്കം കാണിച്ചാൽ ശരിയാവൂലട്ടോ .
ഞാൻ ഒന്നും മിണ്ടിയില്ല. ഇക്കാടെ ഫോൺ മെല്ലെ എന്റെ കൈയിൽ തട്ടി നോക്കുമ്പോൾ 🙄 8:AM ഞാൻ മെല്ലെ ഇക്കാടെ മേലിൽ നിന്നും എഴുനേറ്റു വാതിലിന്റെ അടുത്തുനിന്നു ഇക്കനെ നോക്കി പറഞ്ഞു.
" ഞാൻ പോവാ 8 മണിയൊക്കെ ആയി,ബാക്കി കളിയാക്കൽ നാളെ,,,,
ഇക്ക പ്ലിംഗ്
" വല്ലാത്ത പെണ്ണ് എടി അവരൊന്നും ഇന്ന് എണീക്കൂല നീ വാ ഞാൻ വെറുതെ പറഞ്ഞതാ 9 ഒകെ ആവും.
ഞാൻ ഒരു ചിരി പാസാക്കി വേഗം സ്ഥലം വിട്ടു ഇനിയും അവിടെ നിന്നാൽ ശരിയാവൂല.
ഞാൻ കിച്ചനിലേക്ക് നടന്നു... തായേ എത്തിയപ്പോൾ എല്ലാവരും അവിടെ ഉണ്ട് ഞാൻ നേരം വഴുകിയൊണ്ട് എനിക്ക് വല്ലാത്ത ചമ്മൽ.
" ഇതാ... വരി അമ്മായി ഇരിക്കി ചെറിയാത്ത നല്ല കട്ട കമ്പിനിയാണ്,ട്ടോ എനിക്കിഷ്ട്ടായി ന്റെ ഇത്താ. വല്ലിത്ത നേരെ മറിച്ചും മുപ്പത്തി ഒന്നു ചിരിക്കും ആർക്കോ വേണ്ടി ഒന്നു മിണ്ടപോലും ചെയ്യില്ല അത് കാണുമ്പോ ഒരു ബേജാർ സാരല്ല എല്ലാവരും ഒരുപോലെ അല്ലാലോ all is well. ഞാൻ ഏതായാലും പത്തിരി പ്രെസ്സ് ചെയ്യാൻ കൂടി. എല്ലാവരും സംസാരിച്ചോണ്ട് ഓരോന്ന് ചെയ്‌തു നല്ല രസമായിരുന്നു.
ന്റെ ഇക്ക കള്ളന്റെ പോലെ ഇടക്ക് ഇടക്ക് വന്നുനോക്കുന്നുണ്ട്. അമ്മായി അപ്പോ പറഞ്ഞു അവളിവിടെ ഉണ്ട് മുത്തോ ആരും കൊണ്ടൊവൂല മൂപ്പർ നാണം കെട്ടു എന്ന് പറയാം.പിന്നെ ആ ഭാഗത്തു കണ്ടില്ല.
ഹോ ഞാൻ എന്തൊരു ഭാഗ്യവതിയാണ് ലെ,സ്നേഹ സമ്പന്നമായൊരു കുടുംബത്തിൽ എത്തി ന്റെ കരാളായ ന്റെ പൊന്നിക്കയും എന്താ പറയാൻ വാക്കുകളില്ല വർണിക്കാൻ I'am so lucky to have good husband and family . കളിയും ചിരിയുമായി സമയം പോയതേ അറിഞ്ഞില്ല.
" ഇക്ക വന്നു പറഞ്ഞു ഇത്തയോട് അവിടെ നിന്നു എല്ലാവരും വന്നിട്ട് ഉണ്ട് അവർക്ക് പോവണം വേഗം എന്നാ പറയുന്നത്. പിന്നെ കൊറേ ദൂരവുമില്ലെ....അവൾക്ക് ഡ്രസ്സ് ഒകെ ചേഞ്ച് ചെയ്യാൻ സഹായിക്കു വേഗം എന്നിട്ട് ചായ എടുത്തുവെക്കാൻ പറ ഉമ്മയോട്.
ഇത്ത ഉമ്മയോട് പറഞ്ഞു, എന്നെ കൂട്ടി റൂമിലേക്ക് നടന്നു മാറ്റി ഒരുക്കി തന്നു വല്ലിത്ത യും കൂടെപോന്നു,
സത്യം പറഞ്ഞാൽ കളിയും ചിരിയും തമാശയും വീട്ടിൽ നിന്ന് ഫങ്ക്ഷന് പോവാൻ ആള് വരും എന്നത് തന്നെ മറന്ന് പോയിരുന്നു. ഓരോരോ ചടങ്ങുകൾ ലെ,
എന്റെ ഉമ്മയും അനിയത്തികുട്ടി മോളിയും മാളുവും റൂമിലേക്ക് വന്നു ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു, മുല്ലപു വാങ്ങാൻ ഇക്കയോട് മറന്നിരുന്നു.
ഉമ്മ കൊണ്ടുവന്നത് കൊണ്ടു അതിട്ടു ഡ്രെസ്സും അവര് കൊണ്ടുവന്നിരുന്നു പക്ഷെ ഒന്നിപ്പോ മാറ്റിയതല്ലേ,അതോണ്ട് അതിട്ടില്ല ഇക്കൂസിന്റെ സെലക്ഷൻ തന്നെ ഇട്ടു ഞങ്ങൾ താഴേക്ക് നടന്നു , അപ്പോയെക്കും അവിടെത്തെ ഉമ്മ ചായ എടുത്തു വെച്ചിരുന്നു അതും കുടിച്ചു ഞങ്ങൾ പോവന് നോക്കുകയാണ് ന്റെ ഉമ്മ പറഞ്ഞു.
"മോനോട് ഒന്നു പറ മോളെ, ഞാൻ ഇക്കാടെ അടുത്തേക്ക് നിന്നു പറഞ്ഞു.
"ഞാൻ പോയിട്ട് വരാട്ടോ.അസ്സലാമു അലൈക്കും വരഹ്മതുല്ലാഹ്.
ഇക്ക വിഷമത്തോടെ കുടി എന്നെ നോക്കി പറഞ്ഞു.
" പുറത്തുനിന്നു പറഞ്ഞാൽ മതി,
യാ അല്ലാഹ് ഞാൻ നേരെത്തെ പറയാത്ത വിഷമം.സത്യമായിട്ടും എന്നോട് ഇത് വിട്ട് പോയിരുന്നു. പല ചിന്തകൾ ഉള്ളിൽ കിടന്നെനെ വേവലാതിയിൽ ആഴ്ത്തിയിരുന്നു.എനിക്കറിയില്ലായിരുന്നു ഇതൊന്നും പക്ഷെ ഇക്കാക് അറിയാം വീട്ടിൽ ഫങ്ക്ഷന് ഉള്ളത് കൊണ്ട് എന്നെ കൊണ്ടുപോവാൻ ഉപ്പ നേരെത്തെ പറഞ്ഞു സമ്മതം വാങ്ങിയതാ ഇക്കാക്ക് എന്നോട് ഒന്നു പറയാമായിരുന്നു ഒന്ന് ഓർമിപ്പിക്കാമായിരുന്നു.
ഏതായലും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി . ഇക്ക നോക്കി നിൽക്കുന്നുണ്ട് എന്നെ,
എന്താ പറയാ എനിക്കറിയില്ല മനസ്സിൽ ഒരുവേദന ഇക്ക കൂടെ വരുന്നില്ലലോ. ഇക്ക ഞാൻ പോകുന്നതും നോക്കി നിന്നു.
യാത്രയിൽ ഉടനീളം ഇക്കയുടെ ഓർമകൾ ആയിരുന്നു വെങ്കിലും. വല്ലിത്തയുടെ നേട്ടങ്ങളും അവരുടെ അന്നത്തെ സംസാരവും കാതിൽ വീണ്ടും വീണ്ടും മന്ത്രിക്കുന്നത് പോലെ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :6*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
സാധാരണ യാത്രയിൽ ഞാൻ മെഡിസിൻ കഴിക്കാറുണ്ട് എനിക്കി ഈ ശർദീടെ അസുഖം ഉള്ളോണ്ട്, കാല ചെറുപ്പത്തിൽ എന്ന് പറഞ്ഞപോലെ കാറിലാണ് യാത്ര എന്നാലും അതിലങ്ങ് കയറിയാൽ ശർദിച്ചു എന്റെ ഊപ്പാട് ഇളകും. പിന്നെ ഇക്ക പറഞ്ഞോണ്ട് ഇന്ന് മാത്രം ഞാൻ കുടിച്ചില്ല. ശർദിക്കാണേൽ നോക്കാം... അല്ല പിന്നെഹ്.... ലെ
ഒന്നും നോക്കീല ഞാൻ നല്ലോണം ഉമ്മാന്റെ മടിയിൽ കിടന്ന് അങ്ങ് ഉറങ്ങി. എണീക്കുമ്പോഴേക്ക് വീടെത്തുകയും ചെയ്തു. എന്നാലും എന്തോ ഒന്ന് മറന്ന പോലെ...
ഹാ, എന്താലെ ശർദിക്കാൻ മറന്നു.... അപ്പൊ ഇങ്ങനെ ഉറങ്ങിയാൽ മതി ലെ, എപ്പോഴും ഉറക്ക് വരൂല അതാണ് പ്രശ്നം... ഏതായാലും ഇത് നല്ലൊരു ഇതാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ആകെ പൊടി പിടിച്ചു കിടക്കുന്ന വീട് വൃത്തിയാക്കൽ ആയി പിന്നെ പണി. എത്തിയ പാട് എല്ലാവരും കുറച്ചൊന്നു കിടന്നു. പിന്നെ എണീറ്റ് പണി തുടങ്ങി. ഞങ്ങൾ വരുമ്പോഴേക്കും പന്തലും മറ്റു അറിജ്‍മെന്റും ചെയ്തോണ്ട് ആ പണി ഉപ്പാക്ക് കുറഞ്ഞു.
പിന്നെ ആളായി ബഹളമായി കളിയായി ചിരിയായി എന്നെ ഇട്ട് വാരലായി.... ഓഹ്... ശ്ശോ പറയണ്ട... പ്പൊ
എളുപ്പത്തിന് വേണ്ടി ഉമ്മ ആ പണി തിരക്കിലും ചോറും പരിപ്പ് കറിയും പപ്പടവും ഒക്കെ ആയി തിന്ന് എല്ലാവരും അവിടെ വ്ടെ യായി കിടന്നു.
ഓരോ തിരക്കിൽ രണ്ട് ദിവസം കഴിഞ്ഞതേ അറിഞ്ഞില്ല എന്ന് വേണം പറയാൻ... എന്നാലും ഇക്കാനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് ട്ടൊ, പാവം... ഒരു ഫോൺ എനിക്ക് തന്നതായിരുന്നു. ഇക്കാന്റെ പൊട്ടി പൊളിഞ്ഞ ഫോൺ കണ്ടപ്പോൾ ഞാൻ എടുത്തില്ല അത്. എനിക്ക് സാവധാനം ഒന്ന് വാങ്ങാം ഇപ്പൊ ഇങ്ങക്ക് ഇത് ആവശ്യം ആണെന്ന് പറഞ്ഞു. ആ പഴയ ഫോൺ പൊട്ടി പൊട്ടി ഇനി ഒന്നും പൊട്ടാൻ ബാക്കിയില്ലാത്ത കോലത്തിൽ ആയിരുന്നു. ഉപ്പാന്റെ ഫോണിലേക്ക് വിളിക്കേണ്ടി വന്നതിൽ കൊറേ പരാധി കേട്ടു ആ ഫോൺ എടുക്കാത്തതിൽ.
സാരല്ല ശരിയായിക്കോളും ലെ....
ഒരു കല്യാണം കഴിഞ്ഞാൽ എന്തോരം ഫങ്ക്ഷന് ആണ്, ഈ ഡ്രസ്സ് മാത്രം.അൺ സഹിക്കബിൾ ആണ് ട്ടൊ, ഭയങ്കര വെയിറ്റ് ഒരു അഞ്ചാറു കിലോ ഇതിൽ ഉള്ളത് സ്റ്റോൺ ഉണ്ടാവും പിന്നല്ലെ,,,,
ചുറ്റി കെട്ടിയ ശാളും എല്ലാം കൂടി തല വേദനയും ശ്വാസം മുട്ടുന്ന പോലെയുമാണ്.പോരാത്തതിന് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും എല്ലാത്തിനും പ്രയാസം പോലെ...
" ത്താത്തെ, അന്റെ കെട്ടിയോനെ ഇന്ന് തന്നെ വരുന്നുണ്ട് ട്ടൊ, നാളെ ക്ക് കാത്തിരിക്കാൻ അയാൾക്ക് കയ്യൂല തോന്നുന്നു.
" ഒന്ന് പോടാ,
എന്തോ എനിക്ക് വിശ്വാസം പോരാ, എന്നെ ആക്കാൻ ഉള്ള ഒരിതായിരിക്കും അത്. അല്ലാണ്ട് എന്ത്.
മുകളിൽ നിന്നും വിശന്നിട്ട് ഞാൻ താഴേക്ക് നടന്നു. നേരും വെളുത്ത് തുടങ്ങിയതല്ലെ ഈ നടത്തം ഇതും വാരി വലിച്ചു കാല് വേദനിച്ചിട്ട് ഒരടി നടക്കാൻ വയ്യ എന്ന് വേണം പറയാൻ.. ഓഹ്..
കോണി പടികൾ ഇറങ്ങി വരുന്ന ഞാൻ കണ്ടത് താഴെ ഉപ്പാടെയും ഉസ്താദ് മാരുടെയും കൂടെ ഇരിക്കുന്ന ഇക്കയെ ആണ്... യാ അല്ലാഹ്... ഓന് ശരിക്കും പറഞ്ഞതാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാവുന്നത്. നീങ്ങി കിടക്കുന്ന വിരി നന്നാക്കിയിട്ട് ഞാൻ കിച്ചനിലേക്ക് പോയി എന്തെല്ലോ എടുത്ത് തിന്നു... ആഹ് നല്ലൊരു ആശ്വാസം പക്ഷെ!. പുറം വല്ലാത്ത വേദന,കാലും. വന്നപാടെ ഇക്ക കഴിച്ചു എന്ന് കേട്ടു. ഏതായാലും ഞാൻ മുകളിലേക്ക് തന്നെ തിരിച്ചു കയറി അപ്പോഴേക്കും വന്നവരൊക്കെ പോയി തുടങ്ങിയിരുന്നു. ഇക്ക വന്നിട്ട് ഡ്രസ്സ് മാറ്റാം എന്നും കരുതി മുകളിലെ ഡസൈനിങ് ഹാളിലെ സോഫയിൽ ഒരു ഇരുത്തം അങ്ങോട്ട് ഇരുന്നു.അഴഞ് കിടക്കുന്ന ഞാഡി നരമ്പുകൾക്കൊക്കെ ഒരാശ്വാസം.
" ഏയ്, ഇവിടെ ആണോ കിടക്കുന്നത്. അന്റെ കെട്ടിയോനെ പോയി കിടന്നിട്ടുണ്ട് എണീച്ചു പോ...
ഒന്ന് മയങ്ങിയ എന്നെ വന്ന് ബ്രദർ വിളിച്ചുണർത്തി. ഓഹ്... ഞാൻ ഉറങ്ങി....പോയി
തല വല്ലാതെ വേദനിക്കുന്നുണ്ട്, മെല്ലെ റൂമിലേക്ക് നടന്നു. ഇക്ക കിടന്നിട്ടുണ്ട്, ഞാൻ ആണേൽ ഒന്ന് സഹായിക്കാൻ ഒരാളെ വേണ്ടിയിരുന്നു ഇക്കാനെ വിളിച്ചാലോ?
തല നിറയെ പിന്നും സ്ലയിടുമാണ് എനിക്ക് ഒറ്റക്ക് അതൊന്നും....
" അളിയാ,,, ഉറങ്ങല്ലിട്ടോ, കുറച്ചു ഫോട്ടോ എടുക്കണം.
ബ്രദർ ന്റെ വാക്കുകൾക്ക് പെട്ടന്ന് ഇക്ക കിടന്നിടത്ത് നിന്ന് എഴുനേറ്റിരുന്നു മറുപടി കൊടുത്ത്. എന്നെ നോക്കി ഒന്ന് ചിരിച്ചു കഴിച്ചിട്ടിരുന്ന കമീസ് എടുത്തിട്ടു.... എനിക്ക് ആണേൽ ഫീലിംഗ് frustrated ആണ് ട്ടൊ ഓഹ് എല്ലാം ഒന്ന് ഊരി വലിച്ചു എറിഞ്ഞാൽ മതി അപ്പോ ഓറ്റൊരു(അവന്റെ ഒരു )ഫോട്ടോ...
മനസ്സില്ലാ മനസോടെ കൊറേ ഫോട്ടോ എടുത്ത് എല്ലാത്തിലും എന്റെ കണ്ണുകൾ നന്നായി കറുത്തിട്ടുണ്ട്... എന്റെ ആ ഫോട്ടോ കാണുന്നവർക്ക് അറിയും ഇന്നത്തെ എന്റെ അവസ്ഥ... അത്രന്നെ...
ഇക്കയുടെ സഹായത്തോടെ തലയിലുള്ള പിന്നും സ്ലയിടും ഒക്കെ അഴിച്ചു ഫ്രഷായി സമാധാനത്തോടെ നീണ്ടു നിവർന്നു അങ്ങ് കിടന്നു. ഓഹ്... നാളെയും ഇത് പോലെ കോലം കെട്ടി നിൽക്കുന്നതോർത്തു ഇന്നേ ഭ്രാന്ത് പിടിക്കുന്നുണ്ട്.... ഉഫ്...
സുഖനിദ്ര പെട്ടെന്ന് അവസാനിച്ചു എന്ന് തന്നെ പറയട്ടെ... പിന്നെ എണീച്ചു നമ്മുടെ ഇന്നത്തെ ഷെഡ്യൂൾ ക്രമീകരണം തുടങ്ങി അനിയത്തിമാരും (കസിൻസും) ഒക്കെ സഹായിച്ചു.
എന്റെ ചെറിയ അനിയത്തി പറഞ്ഞതായി ഞാനോർക്കുന്നു.
" താത്താക്ക് നല്ല സുഖമായി രണ്ടീസം ഒരു പണിയും എടുക്കണ്ട മാറ്റി ഒരുങ്ങി നടന്നാൽ മതീന്ന്...
ഓഹ്, ഇതിലും നല്ലത് ആ പണികൾ ഒക്കെ തന്നെയായിരുന്നു. എന്ന് അവളോട് ഒന്ന് പറയണം. ഇത് വല്ലാത്ത ഒരുതായി പോയി. ഈ മാറ്റി ഒരുങ്ങി നടക്കൽ അത്ര സുഖമുള്ള ഏർപ്പാടല്ല.
ചിലരൊക്കെ എന്നെ ആദ്യമായി കാണുന്നത് പോലെണ്ട്. അല്ല അത് ശരിയാണ് താനും ഞാൻ എവിടെയും അങ്ങനെ പോവാറില്ല അതോണ്ട് വന്നവരിൽ അടുത്ത ബന്ധുക്കൾ അല്ലാതെ ആർക്കും എന്നെ മുൻപ് കണ്ട പരിചയം പോലുമില്ല.
എന്നാലും അവരൊയൊക്കെ കണ്ട് പരിചമുള്ളത് പോലെ സംസാരിച്ചു കഥ പറഞ്ഞ് ചിരിച്ചു അവിടെ ഇവിടെയായി കൊണ്ടോയി ഇരുത്തി... അല്ലാഹ്.... നടു.... എന്റെ നടു...
ആഹ്
അപ്പോഴേക്കും ഇക്കാന്റെ വീട്ടിൽ ഉള്ളവർ എത്തി. കല്യാണത്തിന്റെ അന്ന് വാരാത്തവരും ഇതിൽ കുറെ ആളുകൾ ഉണ്ട്. പിന്നെ അന്ന് കണ്ട അവരുടെ അടുത്ത ബന്ധുക്കളെ അല്ലാതെ ആരെയും എനിക്കറീല... പരിചയപ്പെടാം ലെ സമയം ഉണ്ടല്ലോ.
അവരുടെ ക്കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു. ചെറിയ ഇത്ത എന്നെ പോലെ ശർദിയുടെ അസുഖം ഉള്ളത് കൊണ്ട് വന്നില്ല. പിന്നെ ഉമ്മയും വല്ലിത്തയും പഴയത് പോലെ തന്നെ... കൂടെ അന്നാ സംസാരത്തിൽ ഉണ്ടായിരുന്ന അമ്മായിയും അവരെ പോലെ ഒരു ഖനം ഉള്ളത് പോലെ ആണ് നോട്ടവും സംസാരവുമെല്ലാം അതെന്നെ ഏറെ വേദനിപ്പിച്ചു വെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല. ഒക്കെ ശരിയാവും....
ഉമ്മാന്റെ ആങ്ങളയുടെ ഭാര്യമാരും എളാമയും ഒക്കെ അവരുട കൊണ്ട് വന്ന സാരി എന്നെ മാറ്റിച്ചു.
അതിനിടയിൽ ഇക്ക വന്നു.
"ഇന്ന് ഞങ്ങൾ വരുന്നില്ല ഉമ്മ. ഇങ്ങൾ പോയിക്കോളി ഓളെ ബാപ്പ പറഞ്ഞ് രണ്ടീസം കഴിഞ്ഞു പോവാം എവിടെയൊക്കെയോ പോവാൻ ഉണ്ടെന്ന്...
അല്ലാഹ്... ഇക്ക പോയതും ഉമ്മ എന്നെ ഒരു കുറ്റവാളി നോക്കും പോലെ നോക്കുന്നുണ്ട് ഞാനാകെ വല്ലാതായ പോലെ...
പിന്നെ ഇത്തയും ഉമ്മയും മാറി നിന്ന് സംസാരിക്കുണ്ട്.
തുറിച്ച നോട്ടവുമായി ഉമ്മ എന്റെ അടുത്ത് വന്ന് നോക്കി നിന്നു.. എന്താ ചെയ്യാ എന്നറിയാതെ ഞാൻ തല താഴ്ത്തി നിന്നു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :7*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ആ നോട്ടം നോക്കി ഉമ്മയും അവർക്ക് പിറകിലായി ബാക്കിയുള്ളവരും ഇറങ്ങി നടന്നു. എളമന്റെ മോളൊക്കെ ചിരിച്ചോണ്ട് യാത്ര പറഞ്ഞ് അവളുടെ ആ ചെറിയ മുഖത്തെ പുഞ്ചിരി ആ നേരത്തെ എന്റെ ഉള്ളം ഒന്ന് തണുപ്പിച്ചു പിന്നെ ഇക്കാന്റെ അമ്മോന്റെ വൈഫും മോളും അത് പോലെ തന്നെയായിരുന്നു.
അവരെല്ലാവരും പോയപ്പോൾ ഞാൻ റൂമിലേക്ക് നടന്നു. അവരിറങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും വീട്ടിൽ വന്ന അതിഥികളെല്ലാം തന്നെ ഓരോന്നായി പോയി കൊണ്ടിരുന്നു സമയവും ഏകദേശം മഗ്‌രിബ് നോട് അടുത്തിരുന്നു.
ഉമ്മയുടെ ആ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല. ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ തലയിൽ അണിഞ്ഞ മുല്ലയും റോസ പൂവുമൊക്കെ ഊരി മാറ്റി വല്ലാത്ത തല വേദന പൂവിനെക്കാൾ കൂടുതലായി സ്ലൈഡ് ഉള്ളത് കൊണ്ട് തന്നെ ഓരോന്നും വലിച്ചൂരാനുള്ള പ്രയാസം ചെറുതല്ല.
ഏതായാലും കുറെ നേരത്തെ എന്റെ അധ്വാനത്തിനൊടുവിൽ എല്ലാം അഴിച്ചു ഡ്രസ്സ് ഒക്കെ മാറ്റി ഫ്രഷായി നിസ്കരിച്ചു. ഞാൻ അവിടെ ഇരുന്നു. നന്നായി വിശക്കുന്നുണ്ട് എന്നാലോ താഴേക്ക് ഇറങ്ങി പോവാൻ വയ്യ കയ്യും കാലുമൊക്കെ വല്ലാത്ത വേദനയാണ് തല പിന്നെ പറയേം വേണ്ട.... ആഹ്
" ഹാ, ഇയാള് ഇവിടെ ഉണ്ടല്ലെ...
തിരിഞ്ഞു നോക്കിയപ്പോൾ ഇക്കയാണ്. ഞാൻ വേഗം എഴുനേറ്റ് നിന്നു. എന്തോ ഇക്കാന്റെ സൗണ്ട് കേൾക്കുമ്പോഴേക്ക് അറിയാതെ ഞാൻ എഴുനേറ്റ് പോവും.
" എന്നെ കാണുമ്പോ കാണുമ്പോ എണീക്കണോ മോളെ, ആ മുഖം കണ്ടാൽ അറിയാം ഇപ്പോൾ താനൊരു പരുവം ആയിട്ടുണ്ടെന്ന്...
ചിരിച്ചോണ്ട് ഇക്കയെന്റെ തലക്ക് മെല്ലെ ഒന്ന് കൊട്ടി.
ഒന്നും മിണ്ടാതെ ഞാൻ തല താഴ്ത്തി ഇരുന്നു.
പേടി ഒന്നുമല്ല എന്നാലും എന്തോ മുഖത്ത് നോക്കി സംസാരിക്കാൻ എനിക്ക് കഴിയുന്നില്ല. ഇക്കാന്റെ ആ നോട്ടം എന്നിൽ പതിക്കുമ്പോഴേക്ക് എന്റെ അക്ഷരങ്ങൾ വന്നപോലെ താഴേക്ക് പതറി വീഴും.
ഇക്ക ചോദിക്കുന്നതിനൊക്കെ മുഖത്ത് നോക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു. എന്നാലും അവരുടെ കൂടെ ആ ബസ്സിൽ പോവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നത് ഞാൻ ഇക്കയെ അറിയിച്ചു. നല്ല രസമായിരിക്കും ലെ, കൊറേ ആളുകൾ കൂടിയുള്ള യാത്ര. ഉപ്പ ആദ്യമായിട്ട് പറഞ്ഞതല്ലെ നമുക്ക് ഇനിയും അതുപോലെ ഒക്കെ യാത്ര പോവാം എന്ന് പറഞ്ഞ് ഇക്കയെന്നെ വാരിപ്പുണർന്നു.
ഉപ്പ പറഞ്ഞത് പോലെ ഞങ്ങൾ രാവിലെ തന്നെ എല്ലാവരും കൂടി സിയാറത്തിനൊക്കെ ഇറങ്ങി. ഓരോ സ്ഥലത്തും പോയി ദുആ ചെയ്തു.
പിന്നെ അവരെ ഒക്കെ വീട്ടിലാക്കി വൈകീട്ട് ഞാനും ഇക്കയും എന്റെ ബ്രോ യും കൂടി വലിയൊരു മാളിൽ പോയി കൊറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഫോട്ടോ എടുത്തു... ഓഹ്...
രസകരമായ പല കാഴ്ചകളും അവിടെയുണ്ടായിരുന്നു പിന്നെ ഞങ്ങളെ പോലുള്ള കപ്പിൾസ് സ്കൂൾ കുട്ടികൾ ആകെ മൊത്തം നല്ലൊരു അന്തരീക്ഷം. എന്നാലും എനിക്ക് തോന്നി നമ്മുടെ ബീച്ചീനെക്കാൾ സൗന്ദര്യം ഒന്നും ഇതിനില്ലെന്ന് അല്ലെ... നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലെ,
പിന്നെ അവിടെ ഒരു ഗോസ്റ്റ് ഹൗസ് ഉണ്ടായിരുന്നു അവരെ ഇക്കാന്റെയും ബ്രോ യുടെയും നിർബന്ധത്തിന് ഞങ്ങൾ അതിൽ കയറി. എനിക്ക് വല്ലാത്ത പേടിയുണ്ട് ട്ടൊ . ഒരിടി വെട്ടിയാൽ തന്നെ ഉമ്മാന്റെ അടുത്ത് പോയി കിടക്കുന്ന ആളാണ് ഞാൻ അപ്പോഴാണ് ഗോസ്റ്റ് മ്മേ...
എന്റെ വലുത് കയ്യിൽ ഇക്കയും ഇടത് കയ്യിൽ ബ്രോ യും പിടിച്ചിട്ടുണ്ട് എന്റെ പേടി കാരണം. ഇരുട്ടറയിലേക്ക് ഞങ്ങൾ കയറിയതും പേടിക്കുന്ന തരത്തിലുള്ള പല ശബ്ദങ്ങളും അവിടെ കേട്ട് തുടങ്ങി ഞാൻ അവരുടെ കയ്യിൽ മുറുകെ പിടിച്ചു. സത്യം പറഞ്ഞാൽ പേടിച്ചിട്ട് കണ്ണിൽ വെള്ളം വരുന്നുണ്ട് ട്ടൊ. അപ്പോഴേക്ക് എന്റെ മുമ്പിൽ ഒരസ്തി പ്രത്യക്ഷമായി ഞാൻ വലിയ ഒരു ശബ്ദം ഉണ്ടാക്കി അവരെ രണ്ട് പേരെയും കയ്യിൽ മുറുകെ പിടിച്ചു. അവരെന്നെ ചേർത്ത് പിടിച്ചെങ്കിലും എന്റെ പേടി അധികമായി കൊണ്ടിരുന്നു. അവിടെയുള്ള കോലാഹളങ്ങൾ മ്മേ... പിന്നെ രണ്ടും കല്പ്പിച്ചു ഞാൻ രണ്ട് കണ്ണുകളും അടച്ചു അവരെ കൂടെ നടന്നു. രണ്ട് പേരും പിടിച്ചോണ്ട് എവിടെയും വീഴുല എന്ന് ഉറപ്പാണല്ലോ, ശബ്ദങ്ങൾ കുറെ കേട്ടില്ലെന്ന് നടിച്ചു ഇടക്ക് പേടിയാവുമ്പോൾ ഞാൻ അറിയാതെ എന്നിൽ നിന്ന് പല ശബ്ദവും വന്നു കൊണ്ടിരുന്നു... അത് കഴിഞ്ഞു അതിന്റെ ഡോർ ഓപ്പൺ ആയപ്പോൾ ഓഹ് ന്റെ പടച്ചോനെ... പറയണ്ട...
പിന്നെ അവരെന്നെ കളിയാക്കി കൊല്ലുകയായിരുന്നു. അതിനൊക്കെ ഞമ്മൾ പിന്നെ ചെറു പുഞ്ചിരിയിൽ ഒതുക്കി. എന്നാലും അത്രേം വല്യ ശബ്ദം ഉണ്ടാക്കണ്ടായിരുന്നു എന്നൊരു തോന്നൽ എന്താലെ അറിഞ്ഞോണ്ട് അല്ലല്ലോ?.
വീട്ടിൽ എത്തിയപ്പോഴേക്ക് എനിക്ക് വല്ലാണ്ട് നടു വേദന... ഇപ്പോൾ രണ്ടീസം ആയി നല്ല കാലു വേദനയും ഉണ്ട്... അടി വയറ്റിൽ വല്ലാത്തൊരു കൊളുത്തി വലി.... വാ... ഇതൊരു വല്ലാത്ത സമയം ആയി പോയി സംഭവം അതന്നെ.... കലണ്ടറിൽ നോക്കിയപ്പോഴാണ് ഡേറ്റ് ഓർമ വന്നത്... പിന്നെ ഇക്കാന്റെ അടുത്ത് പോവാന് വല്ലാണ്ട് മടി തോന്നി. എന്ത് പറയണം എന്നറിയാത്തതിനാൽ ഭക്ഷണം കഴിച്ചു ഇക്ക റൂമിലേക്ക് വരുമ്പോഴേക്ക് ഞാൻ മെല്ലെ ഉറക്കം നടിച്ചു കിടന്നു. ഞാൻ കഴിച്ചു വരുമ്പോൾ ഉപ്പയും മരുമകനും നല്ല സംസാരത്തിലാ...
വേദന കൊണ്ട് കിടക്കാൻ കഴിയുന്നില്ല. എന്നാലും ഇക്കാന്റെ സൗണ്ട് കേട്ടപ്പോൾ ഞാൻ വേദന കടിച്ചു അമർത്തി ഉറങ്ങിയ പോലെ കിടന്നു. ഇക്ക പല ശബ്ദങ്ങൾ ഉണ്ടാക്കിയിട്ടും ഞാൻ അനങ്ങിയില്ല. പാവം എന്നെ വിളിച്ചു നോക്കുകയും തൊട്ടു നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഞമ്മൾ ഉണ്ടോ പിടി കൊടുക്കുന്നു...
കുറെ നേരം അങ്ങനെ തന്നെ കിടന്നു. ഇക്ക ഉറങ്ങി എന്ന് തോന്നിയപ്പോൾ ഞാൻ മെല്ലെ എഴുനേറ്റു വയ്യ കിടക്കാൻ ചെരിഞ്ഞു കിടന്നിട്ടും മറിഞ്ഞു കിടന്നിട്ടും കമഴ്ന്നു കിടന്നിട്ടൊന്നും എനിക്ക് ഉറക്കം വരുന്നുമില്ല വേദന എന്നെ പൊട്ടി പിളർത്തുകയാണ്...
വായ പൊത്തി പിടിച്ചു ഞാ ൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു, നാളെയാണേൽ വീട്ടിലേക്ക് തിരിച്ചു പോകണം എന്ന് ഇക്ക പറഞ്ഞതാ എങ്ങനെയാണ് ഈ കോലത്തിൽ ഞാൻ പോവാന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.
" നീ ഉറങ്ങീലെ,
കൂടെ ഉണ്ടായിരുന്ന എന്നെ ബെഡിൽ തപ്പി നോക്കിയ ശേഷം ലൈറ്റ് ഓൺ ചെയ്തു എന്നെ നോക്കി ഇക്ക മെല്ലെ എഴുനേറ്റിരുന്നു.
ഞാൻ ഇല്ലെന്ന് ഇക്കാന്റെ ചോദ്യത്തിന് തലയാട്ടി കൊടുത്തു.
" എനിക്ക് നീ നേരത്തെ കിടന്നപ്പോഴെ കാര്യം പിടിക്കിട്ടിയിട്ടുണ്ട്. അതിന് എന്നെ അവോയ്ഡ് ചെയ്യുന്നത് എന്തിനാ വാ നല്ല വേദന ഉണ്ട് അല്ലെ ഞാൻ ഉഴിഞ്ഞു തരാം വാ...
വേണ്ടായെന്ന് പറഞ്ഞെങ്കിലും ഇക്ക എന്നെ അടുത്തേക്ക് പിടിച്ചിരുത്തി. ഏതായാലും നീണ്ടു നിന്ന സമയത്തിന് ഒടുവിൽ ഞാൻ ഒരല്പം ഉറങ്ങി.
കണ്ണിൽ തട്ടിയ വെളിച്ചം കണ്ട് സമയം നോക്കിയപ്പോൾ അഞ്ചര ആയിട്ടുണ്ട് ഇക്ക നിസ്കരിച്ചു ഇരിക്കുകയാണ്. ഞാൻ ഉണർന്നത് കണ്ടപ്പോൾ ഇക്ക എന്റെ അവസ്ഥയൊക്കെ തിരക്കി ഞങ്ങൾ പോവാൻ റെഡിയായി ജോലി സ്ഥലത്ത് നിന്ന് വിളിച്ചോണ്ട് ഇരിക്കുന്നത് കൊണ്ട് ഇവിടെ എന്റെ കാരണം കൊണ്ട് ബേജാറാവേണ്ട എന്ന് കരുതി ഞാൻ കുറവുണ്ടെന്ന് കള്ളം പറഞ്ഞു. ഇക്ക കാണാതെ വേദനയുടെ മെഡിസിൻ എടുത്ത എന്നെ ഇക്ക കയ്യോടെ പൊക്കി. എന്നോട് അത് വാങ്ങി ദൂരേക്ക് എറിഞ്ഞു. അതൊക്കെ ശരീരത്തിന് കേടാണ് കുടിക്കേണ്ട കുറച്ചു കഴിയുമ്പോ വേദന കുറയും എന്ന് പറഞ്ഞു. വേറെ ഓപ്ഷൻ ഇല്ലാത്തോണ്ട് ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.
താഴേക്ക് ഇറങ്ങി വന്നു എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. പാവം യാത്രയിൽ ഉടനീളം ഇക്ക ഒറ്റക്കായിരുന്നു എന്ന് വേണം പറയാൻ ഞാൻ നല്ലോണം കിടന്നു ഉറങ്ങി. ഇടക്ക് ചായ കുടിക്കാൻ ഇറങ്ങിയെങ്കിലും എനിക്ക് വേണ്ടായെന്നായിരുന്നു എന്നാലും ഇക്കാന്റ നിർബന്ധത്തിന് വയങ്ങി ചായ കുടിച്ചു.
ഇക്ക ഇടക്ക് എന്നെ നോക്കുന്നുണ്ട് രണ്ടാൾക്കും എന്താ സംസാരിക്കേണ്ടത് എന്ന് അറിയില്ലെന്ന് മാത്രം കണ്ണുകൾ തമ്മിൽ കൂട്ടി ഉടക്കുമ്പോൾ ഒന്ന് ചിരിക്കും അല്ലാതെ എന്ത്, പെട്ടെന്ന് ഒന്നും സംസാരിക്കാൻ ഉള്ളിൽ വരുന്നില്ല. കണ്ടിട്ട് എന്റെ അതെ അവസ്ഥയാണ് മൂപ്പര്ക്കും.
ഏതായാലും ഞങ്ങൾ വീട്ടിലെത്തി ഉപ്പാന്റെ വല്യ പെങ്ങളും ഉമ്മാന്റെ ഉമ്മയുമൊക്കെ അവിടെ ഉണ്ടായിരുന്നു ബാക്കി എല്ലാവരും പരിപാടി കഴിഞ്ഞു പോയതാവും ഇത്താത്താസ് ഉണ്ട് ട്ടൊ മറ്റു അമ്മായിമാരുടെ കാര്യമാ... സലാം പറഞ്ഞ് ഉള്ളിലോട്ടു കയറിയപ്പോൾ വേറെ ഒരു അമ്മായിയും ഉണ്ടായിരുന്നു അവരെന്നെ കണ്ടതും എഴുനേറ്റ് ഒരുണ്ടാക്കി ചിരി ചിരിച്ചു കിച്ചനിലോട്ട് പോയി. ഞാൻ ഇക്കാന്റെ കൂടെ റൂമിലേക്കും.
ഒന്ന് കിടക്കണം എന്നുണ്ട് പക്ഷെ! പേടിയാവുന്നു.കുറച്ചു നേരം അവിടെ നിന്ന് ഇക്കാക് മാറ്റാൻ തുണിയൊക്കെ എടുത്ത് കൊടുത്ത് പർദ്ദ മാറ്റി ഞാൻ താഴോട്ടു ഇറങ്ങി. എല്ലാവരും കിച്ചനിലുണ്ട് എന്നെ കണ്ടതും ഉമ്മയും അമ്മായിയും വലിത്തയും എഴുനേറ്റ് പോയി. പാത്രം കഴുകുകയായിരുന്ന ചെറിയതാന്റെ കൂടെ ഞാൻ കൂടി കുറെ പാത്രം ഉണ്ട് ഞാൻ കഴുകി തുടങ്ങി.ഇത്ത വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ ഓരോന്ന് എടുത്ത് കഴുകി അപ്പോഴേക്ക് ഇത്താന്റെ മോള് കരയുന്നത് കേട്ട് അവര് പോയി ഞാൻ പിന്നെ എല്ലാം കഴുകി വെച്ചു അവിടെയൊക്കെ തുടച്ചു നന്നാക്കി. അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നിന്ന ഞാൻ അവിടെ പുറത്ത് കസേര ഇട്ടിരിക്കുന്ന അമ്മായിയുടെയും ഉമ്മന്റേയും വലിത്തന്റെയും സംസാരം കേട്ടു...
" എന്തിനാ ഇങ്ങനെ ഒരു പെണ്ണിനെ കൊണ്ട് ഓനെ കെട്ടിച്ചത്. വേറെ കിട്ടിയില്ലെ, അവിടെന്ന് വരുമ്പോൾ ഇങ്ങൾ ഓള് കൊറേ ഇട്ടോണ്ട് വരുമായിരിക്കും എന്ന് പറഞ്ഞിട്ട് എവിടെ, നമ്മളെ മക്കൾക്ക് കൊടുത്തത് തന്നെയെങ്കിലും കിട്ടേണ്ട, ഇതിപ്പോ കൂടിയ ഇരുപതൊ ഇരുപത്തഞ്ചോ, ആളെ ഇടയിൽ എങ്ങനെയാ അതും ഇട്ടോണ്ട് ഓളെയും കൊണ്ട് നടക്കൽ അയ്യേ... ഓളെ ബാപ്പാന്റെ വണ്ടിയും അറിയിപ്പും ഒക്കെ കേട്ടപ്പോൾ ഞാൻ കുറെ പ്രതീക്ഷിച്ചിരുന്നു ഇതിപ്പോ... ഛെ...
കേട്ടതെല്ലാം എന്റെ ഖൽബിൽ ഉടക്കി കണ്ണ് നിറഞ്ഞു. പിന്നെ ഒന്നും കേൾക്കാൻ ഞാൻ അവിടെ നിന്നില്ല. ഞാൻ റൂമിൽ പോയി ഇരുന്നു . ഇതിപ്പോ ഇക്കാനോടൊന്നും പറയാൻ പറ്റില്ലാലോ?
ഇക്ക ജോലിക്കും പോയതോടെ ഏകദേശം ഞാൻ ഒറ്റപെട്ട പോലെയായി ഇടക്ക് വിളിക്കുന്ന ഒരു സമാധാനം മാത്രം ചെറിയ ഇത്തയല്ലാതെ ആരും അങ്ങനെ ഒന്നും മിണ്ടൂല. എന്നാലോ വരുന്നവരോടൊക്കെ ഞാൻ മിണ്ടില്ലെന്ന പരാതിയും.
കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ പതിനഞ്ച് ദിവസമായി ഇക്കയും പോയി ഇവിടെ ആകെ ഒരു നിശബ്ദത പോലെ...
" അമ്മായി ഞങ്ങൾക്ക് ഒരിടം വരെ പോവാൻ ഉണ്ട്, ഇവിടെ ഉപ്പയും ഉമ്മാമയും ഉണ്ടാവും. ഉമ്മയും ഞാനും പോവാണ് രണ്ട് ദിവസം കൊണ്ട് വരും.
ആകെ ബേജാറായി പോയി അതും കൂടി കേട്ടപ്പോൾ. അമ്മായിയും ഉമ്മയും ഇത്തയും അങ്ങനെ ഇറങ്ങി ചെറിയത്ത അവരുടെ ഹുസ്ബൻഡ് വീട്ടിലേക്കും പോയി. സത്യം പറഞ്ഞാൽ ഇവിടുത്തെ ഒന്നും എനിക്കറിയില്ല. ഉപ്പ് എവിടെ മുളക് എവിടെ ചായ ഇടാൻ പഞ്ചസാര എവിടെ ചായ പൊടി, അരി... ഉപ്പാക്ക് എന്തൊക്കെ വേണം ഉമ്മാമക്ക്...
അവര് പോയതിൽ ഞാൻ ആകെ സങ്കടത്തിലായി, ചെറിയത്തയും അവര് പോയതറിഞ്ഞു എന്നോട് സാരല്ല കാര്യമാക്കണ്ട അവര് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നൊക്കെ പറഞ്ഞ് കേട്ടപ്പോ അവർക്കും വിഷമം തോന്നിയിട്ടുണ്ട് ഒന്നും അറിയാത്ത പുതിയ എന്നെ ഇങ്ങനെ ഇട്ട് പോയതിൽ ഇക്കയും അവരെ വിളിച്ചു കൊറേ പറഞ്ഞ് എന്ന് പറഞ്ഞു.
ഇനിപ്പോ എന്ത് പറയാനാ ഇക്കാനെ വിളിച്ചു ഉപ്പന്റെയും ഉമ്മാമന്റെയും രീതികൾ ഒക്കെ മനസിലാക്കി. അറിയും പോലെ എല്ലാം ചെയ്തു കൊടുത്തു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :8*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കല്യാണം കഴിഞ്ഞു പതിനഞ്ച് ദിവസം ആയപ്പോഴേക്കും പുതിയ പെണ്ണിനേയും ഇട്ടിട്ട് പോയത് ഒട്ടും ശരിയായില്ലെന്ന് കെട്ടവരൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഓരോന്ന് കേൾക്കുമ്പോൾ അവൾക്കും വല്ലാതെ സങ്കടം വന്നു. അവൾക്കറിയുന്നത് പോലെ ചോറും കറിയും എല്ലാം വെച്ചു. കുറച്ചൊക്കെ അവളുടെ ഭർത്താവ് പറഞ്ഞു മനസിലാക്കി കൊടുത്തത് കൊണ്ട് രീതികൾ ഏറെ കുറെ ഒപ്പിച്ചു എന്ന് വേണം പറയാൻ...
ഒറ്റക്ക് കിടക്കാൻ പേടിയായത് കൊണ്ടും പിന്നെ വയസ്സായ ഉമ്മാമയെ ഒറ്റക്ക് കിടത്താൻ തോന്നാഞ്ഞിട്ടും അവൾ അവരുടെ കൂടെ കിടന്നു.
പെട്ടെന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ
അവർക്കരികിൽ ഒരു മൂന്നാമന്റെ അനക്കം അവൾ അറിഞ്ഞത് പോലെ അവളുടെ കൂടെ മറ്റൊരു ശ്വാസം ചെവിയിൽ അലയൊലി തീർക്കുന്നത് പോലെ... ഉമ്മാമ്മാനെ എത്ര വിളിച്ചിട്ടും അവർ അറിയുന്നില്ല. തിരിഞ്ഞു നോക്കുമ്പോൾ നിശബ്ദത മാത്രം ഒന്നുമില്ലെന്ന് ഉറപ്പിച്ചു സ്വലാത്ത് ചൊല്ലി ഉറങ്ങാൻ കണ്ണുകൾ അടച്ചു ഉറക്കിലേക്ക് വഴുതി വീഴവെ തന്നെ ആരോ അടക്കി പിടിച്ചതായി അവൾ അറിഞ്ഞു. രക്തത്തിന്റെ മണം അവളുടെ നാസികയിൽ ഇടിച്ചു കയറി. ആ ചുമന്ന കൈകൾ അവളുടെ കഴുത്തിലും മുഖത്തും സഞ്ചരിക്കുന്നതായി അവൾക്ക് തോന്നി... കഴുത്തിൽ ആ പിടി മുറുകിയതും അവൾ ആർത്തട്ടഹസിച്ചു. എന്നാൽ ശബ്ദം പുറത്തേക്ക് വന്നില്ല. കൈകൾ ചലിപ്പിക്കാൻ കഴിഞ്ഞില്ല. നാവുകൾ ഉള്ളിലോട്ടു വലിഞ്ഞ പോലെ... കരഞ്ഞു തളർന്നു അവൾ ഉറക്കിലേക്ക് വഴുതി വീണത് പോലും അവൾക്കോർമ്മയില്ല.
ഫോണിന്റെ അലാറം കേട്ടതും അവൾ പതിയെ എഴുനേറ്റു...
ആ... വല്ലാത്ത വേദന കാലുകളും കയ്യും ആ വേദന,അനക്കാൻ കഴിയാത്ത പോലെ... മേലാകെ നുറുങ്ങുന്ന വേദന, കട്ടിലിന്റെ കാലിൽ പിടിച്ചു മെല്ലെ എഴുനേറ്റു വേച്ചു വേച്ചു നടന്നു. എങ്ങെനെയൊ ബാത്റൂമിൽ പോയി ഫ്രഷായി വുളു എടുത്ത് വന്ന് നിസ്കരിച്ചു. രണ്ട് റകഅത്ത് അങ്ങനെയോ നിസ്കരിച്ചു അതും വല്ലാത്ത തലകറക്കം അത്തഹിയാത്തിൽ എത്തിയപ്പോഴേക്കും രണ്ട് കണ്ണിലും ഇരുൾ പടർന്നിരുന്നു. സുജൂദിൽ വീണു, സലാം വീട്ടിയിരുന്നോ ഇല്ലയോ എന്ന് നിശ്ചയമില്ല .കണ്ണ് തെളിഞ്ഞപ്പോഴും അവിടെ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. നിസ്കാര പായയിൽ കിടന്ന് തന്റെ ഓർമകളിൽ തെളിഞ്ഞത് സ്വപ്നമോ യാഥാർഥ്യമോ എന്ന് നിശ്ചയമില്ലാത്ത രാത്രിയിൽ നടന്ന സംഭവ വികാസങ്ങൾ.... എന്തായിരിക്കും അതിന്റെ ഒക്കെ അർത്ഥം. ആ ചുവന്ന കൈകൾ...
സുബ്ഹി വാങ്ക് കൊടുത്തതും ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു വെങ്കിലും ശ്രമം വിഫലമായിരുന്നു. ശരീരമാകെ തളർന്നത് പോലെ, ഒരുപാട് ശ്രമങ്ങൾ നടത്തി ഒടുവിൽ എങ്ങനെയോ ഇരുന്ന് നിസ്കരിച്ചു. പൊട്ടി കരഞ്ഞു പടച്ച റബ്ബിനോട് തന്റെ വേദനകൾ പറഞ്ഞു.
ഇക്കാനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു കരഞ്ഞു. സാരമില്ല ഞാൻ വരാം എന്ന് പറഞ്ഞു ഇക്ക ഫോൺ വേച്ചു.
എന്റെ ആവായിക മനസിലാക്കിയിട്ടോ അല്ലെങ്കിൽ പോയിട്ടും ഒരാഴ്ച കഴിഞ്ഞിട്ടും വരാഞ്ഞിട്ടോ ഉപ്പ വിളിച്ചു ഉമ്മയോട് വരാൻ പറഞ്ഞെങ്കിലും ഉമ്മ പറഞ്ഞ ദിവസമല്ലാതെ നേരത്തെ വരില്ലെന്ന് ഉമ്മ വാശി പിടിച്ചു. " ആ പെണ്ണിനേയും ഇങ്ങനെ ഇട്ട് പോയാൽ കേൾക്കുന്നവർ എന്ത് പറയും. ഓളെ വീട്ടുകാർ എന്ത് വിചാരിക്കും എന്നൊക്കെ ഉപ്പ ഉമ്മയോട് ഫോണിൽ തർക്കിക്കുന്നതായി തോന്നി ഇടക്ക് ഉപ്പാന്റെ ശബ്ദം വല്ലാതെ ഉയരുന്നുണ്ട് . എന്നാലും ഉമ്മ വന്നില്ല.
ഇക്ക പറഞ്ഞത് പോലെ ഇക്കയും ഒരു സുഹൃത്തും വന്നു. മന്ത്രിച്ചു ഊതിയ വെള്ളവും വേറെ കുറെ മന്ത്രിക്കാൻ ഉള്ള ലിസ്റ്റും തന്നു കുടിക്കാനും കുളിക്കാനുമൊക്കെ നിർദേശിച്ചു എന്റെ തലയിൽ കൈ വെച്ച് എന്തൊക്കെയോ ഓതി ഊതി മന്ത്രിച്ചു ഇക്ക പോയി.
ഇക്ക പറഞ്ഞത് പോലെ ഒക്കെ ചെയ്തപ്പോൾ വല്ലാത്തൊരു ആശ്വാസം.
ഉമ്മയും ഇത്തയും വരുന്നുണ്ടെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു.
" മോളെ ഇതൊക്കെ ഇവിടെ എവിടെയാ കൊണ്ട് പോയി വെക്കുക അവൾ കാണില്ലെ,അയാൾ പറഞ്ഞത് പോലെ വെള്ള മുള്ള സ്ഥലത്ത് എങ്ങനെയാ ആരും കാണാതെ കൊണ്ട് ഇടുക. ഈ തേങ്ങ തന്നെ നോക്ക് ഇതിന്റെ ഒരു ആകൃതി. രണ്ട് തേങ്ങ അതിന്റെ തൂമ്പ് വരുന്ന ഭാഗങ്ങൾ കൂട്ടി ഒരു കയറു കൊണ്ട് കെട്ടി അടുക്കാതിരിക്കാൻ നീട്ടമുള്ള കയറും വടിയും ഈ തകിടും... ഇതൊക്കെ ആരോ കാണില്ലെ,
ദൂരെ നിന്നും കയ്യിലുള്ള സാധനങ്ങളെല്ലാം ആരിൽ നിന്നോ വാങ്ങി അവർ വീട്ടിലേക്ക് വരുകയാണ്. ഉമ്മയുടെ ചോദ്യത്തിന്
കുറച്ചു ആലോചിച്ചു ആരും കാണില്ലെന്ന് ഉമ്മാക്ക് വാക്ക് കൊടുത്ത് അവർ രണ്ട് പേരും വീട്ടിലേക്ക് പോകുന്നതിന് മുന്പേ കുറച്ചു അകലെയുള്ള ഒരു കുളത്തിൽ കൊണ്ട് പോയി ചുറ്റും ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം കുളത്തിലേക്ക് വലിച്ചെറിഞ്ഞു. കുളത്തിന്റെ കല്ലുകൾക്കിടയിൽ തകിട് ചിരിതി വെച്ചു.
ആരും കാണാതെ തങ്ങളുടെ ലക്ഷ്യം നടന്ന സന്തോഷത്തിൽ അവർ വീട്ടിലേക്ക് ചെന്നു.
ഉമ്മയും ഇത്തയും തിരിച്ചു വന്ന സന്തോഷത്തിൽ ആയിരുന്നു അവൾ. തനിക്കുണ്ടായ അനുഭങ്ങൾ എല്ലാം ഉള്ളിൽ വേദനയുണ്ടെങ്കിലും ഇപ്പോൾ എല്ലാം സുഖമുണ്ടെന്ന സന്തോഷത്തിൽ നടന്നതെല്ലാം അവർക്ക് മുമ്പിൽ വിവരിച്ചു.
തങ്ങളുടെ അധ്വാനത്തിൽ ഫലമുണ്ടെന്ന ചിരി അവർ ഇരുവരും മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഒരാഴ്ച അവരില്ലാത്തത് കൊണ്ട് തന്നെ അവൾക്ക് അവരുമായി പങ്ക് വെക്കാൻ ഏറെ ഉണ്ടായിരുന്നു. ഓരോ ദിവസം നടന്ന കാര്യങ്ങളൊക്കെ ഏകദേശം സ്മിലിയർ ആയിരുന്നു വെങ്കിലും എല്ലാം അവരോട് അവൾ പങ്ക് വെച്ചു. അവര് വന്ന സന്തോഷത്തിൽ അവളെന്തൊക്കെയാണ് ചെയ്തു കൂട്ടുന്നതെന്ന് അവൾക്ക് പോലും വ്യക്തമായിരുന്നില്ല. ചായക്ക് കടിയായി കൊക്ക് വടിയും ചമ്മന്തിയും എല്ലാം അവൾക്കൊരു ആസ്വാദനമായിരുന്നു. അവരുടെ മുമ്പിൽ ഒരു കോമാളി ആയി തീരുകയായെന്ന് അവൾ അറിഞ്ഞതേയില്ല.
എല്ലാം കഴിഞ്ഞു സന്തോഷത്തോടെ കിടക്കാൻ മുകളിലേക്ക് കയറി. ഇന്ന് ഇക്ക കൂടി വന്ന സന്തോഷം പറഞ്ഞു അറിയിക്കുന്നതിലും എത്രയോ മുകളിൽ ആയിരുന്നു. ഒരുപാട് സംസാരിച്ച് അവർ കിടന്നു.
പതിവ് പോലെ എഴുനേറ്റ്, ഉപ്പാക്ക് ചായ കൊടുത്ത് സുബ്ഹി നിസ്കരിച്ച ശേഷം ഒന്ന് കിടന്നു.
ഒന്ന് ഉണർന്നപ്പോൾ വാതിൽ പതിയെ ആരോ തുറക്കുന്നത് പോലെ തോന്നി. ഇക്ക നല്ല ഉറക്കമാണ്, ഞാൻ മെല്ലെ എഴുനേറ്റ് നോക്കിയതും ആ കണ്ണുകൾ എന്റെ കണ്ണിൽ കൂട്ടി മുട്ടിയപ്പോൾ ആ കണ്ണുകൾ പെട്ടെന്ന് അപ്രതീക്ഷിതമായി.
എന്നാൽ അന്ന് രാത്രിയിലെ പോലെ ചിലപ്പോൾ വ്യക്തമല്ലാത്ത തോന്നലുകൾ ആവാം എന്ന് മനസ്സിൽ കരുതി താഴേക്ക് ഇറങ്ങി നടന്നു.
അപ്പോഴാണ് കിച്ചനിലുള്ള വലിയ ഗ്രേയ്ന്ററിന്റെ മുകളിൽ ചെമ്പരത്തി പൂവും ആണിയും തുമ്പ പൂവും കണ്ണിൽ പെട്ടത് ഞാൻ അത് സൂക്ഷിച്ചു നോക്കി കൂടെ എന്തോ കടലാസിൽ പൊതിഞ്ഞതും ഉണ്ട്, ഉമ്മ അവിടേക്ക് വന്നതും ഞാൻ ദോശയുടെ മാവെടുത്ത് ഗ്യാസ് അടുപ്പിന്റെ അടുത്തേക്ക് നടന്നു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :9*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഓരോ ദിവസവും അവ്യക്തമായ പലതും കണ്ട് കൊണ്ടിരുന്നു. റൂമിന്റെ വാതിൽക്കൽ ആ കണ്ണുകൾ പതിവായി.
ഉറക്കം ചുവന്ന കൈകൾ കൊണ്ട് പോയിരിക്കുന്നു. രാത്രി ആവുക എന്നത് വല്ലാത്ത ഭയമുള്ള ഒന്നായി തോന്നി.
ഇക്ക വിളിച്ച് എന്റെ വീട്ടിൽ നിന്നും ഉപ്പയും ഉമ്മയും അമ്മായിമാരും അന്ന് വരാൻ പറ്റാത്ത ആരൊക്കെയോ വരുന്നുണ്ട് എന്ന് പറഞ്ഞു. എന്തോ നാളെ ഒന്ന് വേഗം ആയിരുന്നു വെങ്കിൽ എന്ന് കൊതിച്ചു. അവരെ ഒക്കെ കാണുമ്പോൾ ഒരാശ്വാസമാവും.
കഴിയുന്നതും ഉറങ്ങാതെ ജനൽ പാളിയിലൂടെ നഷ്ടങ്ങളുടെ ഭംഗി ആസ്വദിക്കുന്ന എനിക്ക് അവർ വരുന്നതിലും സന്തോഷം മറ്റെന്തുണ്ട് ഇപ്പോൾ...
ഇന്ന് കിടന്നപ്പോഴേക്ക് പെട്ടെന്ന് ഉറങ്ങിപ്പോയി നാളെ നക്ഷത്രങ്ങൾ പിണങ്ങുമോ എന്തോ .....രാവിലെ ഇക്ക വരും എന്ന പ്രതീക്ഷകൂടെയുണ്ടല്ലോ?
ഉറക്കിലേക്ക് അടി തെറ്റി വീണതും ആ ചുവന്ന കൈകൾ എന്റെ കഴുത്തിൽ അമർത്തി പിടിച്ചു പിന്നെ രണ്ട് കൈകൾ കൂടി എനിക്ക് ശ്വാസം വലിക്കാൻ പോലും ആവാത്ത വിധം ആ കൈകൾ എന്റെ കഴുത്തിൽ മുറുകി കൊണ്ടിരുന്നു. പെട്ടെന്നെന്റെ കണ്മുൻപിൽ ഒരു രൂപം പ്രത്യക്ഷയപ്പെട്ടു ചുവന്ന കണ്ണുകൾ അതി തീക്ഷണമായ നോട്ടം മുഖത്ത് പല വർണങ്ങൾ കൊണ്ട് കോലം കെട്ടിയത് പോലെ... മ്മാ... ആ... ആാാ...
" ചൊല്ലി ക്കൊ മോളെ യാ ഷെയ്ഖ് യാ മൂഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി...
ഉള്ളിൽ നിന്ന് ആരാ ഉച്ചത്തിൽ മൊഴിഞ്ഞതും ഞാൻ ചൊല്ലാൻ തുടങ്ങി
" യാ ഷെയ്ഖ് യാ മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി... പല വുരു ഞാൻ ആവർത്തിച്ചു ആ കൈകൾ കഴുത്തിൽ നിന്ന് പിടി വിട്ടു. ആ രൂപം അകലേക്ക് മാഞ്ഞു...
പതിയെ എന്റെ ബോധം മറഞ്ഞു.
ഫോണിന്റെ അലാറം അടഞ്ഞതും ഞാൻ പെട്ടെന്ന് എഴുനേറ്റു, വേഗം പോയി കണ്ണാടിയിൽ നോക്കിയെങ്കിലും ആരും തൊട്ടതിന്റെ പാടുകൾ എന്റെ കഴുത്തിൽ ഇല്ലായിരുന്നു.
പേടിപ്പിക്കുന്ന സ്വപ്നങ്ങൾ എന്റെ ഉറക്കം ഇല്ലായ്മ ചെയ്യുകയല്ലാതെ മറ്റെന്ത്...
നിസ്കാരവും ഓത്തും കഴിഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി. ഉപ്പാക്ക് ചായ കൊടുത്ത്, പത്ത് മണിക്കുള്ള ചായ പരിപാടിയിലേക്ക് തിരിഞ്ഞു. ഇന്നെല്ലാം വേഗം തീർക്കണം എന്ന് ഉമ്മ നേരത്തെ പറഞ്ഞതാ...
ഇക്ക വന്ന് കണ്ടപ്പോൾ ഉള്ളിലുള്ള ഭയം എവിടെയോ കുറഞ്ഞ പോലെ,
പണികൾ ഒക്കെ കഴിഞ്ഞു ഇക്കാന്റെ കൂടെ മുകളിലേക്ക് കയറി. കുളിച്ച് ഇക്ക പറഞ്ഞപോലെ കല്യാണ സാരി ഉടുക്കാൻ ഉള്ള പരിപാടിയിലേക്ക് തിരിഞ്ഞു ഇത്താത്താസ് സഹായിച്ചു. വല്ലിത്താന്റെ മുഖം കടന്നൽ കുത്തിയ പോലെ ആണേലും ചെറിയത്ത പൊളി വൈബ് ആയിരുന്നു ഓരോ കഥ പറഞ്ഞോണ്ട് ഓരോന്ന് ചെയ്തു.
ഇടക്ക് ഉമ്മാന്റെ താഴെന്ന് ഉള്ള വിളിച്ചു ചോദ്യം
" സ്വർണമൊക്കെ എടുത്തിരുന്നോ?
ഇല്ലെന്ന ഇത്തയുടെ മറുപടി കേട്ടതോടെ ഉമ്മാന്റെ അലമാരയിൽ ഉണ്ടായിരുന്ന എന്റെ സ്വർണവും കൊണ്ട് ഉമ്മയെത്തി...
" ഇത് ഇരുപത്തഞ്ച് പിടികൂല ലെ...
ആ ചോദ്യവും എന്റെ നേർക്കുള്ള ആ നോട്ടവും ഉള്ളാകെ എന്തെന്നില്ലാത്ത ഒരു വികാരം മിന്നി മറഞ്ഞു ഞാൻ ആകെ വല്ലാതായി...
" അമ്മായി അതൊന്നും കാര്യമാക്കണ്ട ഉമ്മ തമാശ പറഞ്ഞതാട്ടോ...
ചെറിയത്ത അത് പറഞ്ഞതും അത് കേൾക്കാത്ത പോലെ അവരുടെ സ്വർണങ്ങൾ എടുത്ത് കൊണ്ട് എന്നെ കാണിക്കാൻ അവരോട് ഉമ്മ പറഞ്ഞു. അവർ അത് അനുസരിച്ചു.
രണ്ട് പേരും അവരുടെ സ്വർണങ്ങൾ എനിക്ക് മുമ്പിൽ നിരത്തി, നല്ല കട്ടിയുള്ള വളകളും മാലയും ബെൽറ്റും മോതിരങ്ങളും കാത് മാട്ടിയും.... ഞാൻ...
" ഇതും കൂടി ഇട്ടോ ഇന്ന് എല്ലാരും കാണട്ടെ...
ഉമ്മാന്റെ വാക്കിന് മറുപടി എന്നപോലെ വല്ലിത്താന്റെ ആഭരണങ്ങൾ എന്റെ ആഭരണത്തിന് പുറമെ അവർ എന്നെ അണിയിച്ചു ഇഷ്ടമില്ലാഞ്ഞിട്ടും അവർക്ക് മുമ്പിൽ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല,,, ഇത്താത്തസ് പോയതും ഉമ്മാന്റെ നോട്ടവും ചോദ്യങ്ങളും എന്റെ മിഴികൾ ഈറനണിഞ്ഞു... ഇക്ക എന്റെ അടുത്തേക്ക് വന്നപ്പോൾ അത് കാണാതെ ഞാൻ കണ്ണുനീർ തുടച്ചു.
ചെറു പുഞ്ചിരിയോടെ അവരുടെ കൂടെ ഫോട്ടോ എടുത്തു.
" അവരൊക്കെ വന്നൂന്ന് തോന്നുന്നു.
വണ്ടിയുടെ സൗണ്ട് കേട്ടതും ഇക്ക താഴേക്ക് ഇറങ്ങി കൂടെ ഞാനും.
ഉമ്മാനെ കണ്ടതും ഓടി പോയി കെട്ടിപിടിക്കണം എന്നൊക്കെ ഉണ്ട്, പക്ഷെ! അവർക്ക് എന്തേലും തോന്നുമോ? അവരെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞത് കൊണ്ട് ഞാൻ പൊട്ടി പോകും...
എല്ലാവരെയും സ്വീകരിച്ചിരുത്തി, നാളുകളുടെ വിശേഷങ്ങൾ കൈമാറി, എന്നാലും അവരോട് പങ്ക് വെക്കാൻ പറ്റാത്ത വിശേഷങ്ങൾ എന്റെയുള്ളിൽ അലയോളി തീർത്തു... ചുവന്ന കൈകൾ പേടിപ്പിക്കുന്ന രൂപം... ഓഹ്...
അനിയത്തിമാരൊക്കെ ഇത്താത്തയുടെ വീട്ടിൽ വന്ന സന്തോഷത്തിലാണ് ഫോട്ടോ എടുക്കലും കളി ചിരി പറയലും... അതൊക്കെ കാണുമ്പോൾ എന്റെ ഉള്ള് നിറഞ്ഞു. അവരുടെ സന്തോഷം അതല്ലെ നമുക്ക് എപ്പോഴും കാണണ്ടത്...
" ഇതൊക്കെ എന്തിനാ ഇട്ടത് മോളെ മോൾക്ക് ഉള്ളത് പോരായിരുന്നോ?
അതികം ആഭരണം കണ്ടത് കൊണ്ടുള്ള ഉമ്മാന്റെ ചോദ്യം... എന്റെ കണ്ണുകൾ നിറച്ചു. ഉമ്മ കാണാതെ അതിനെ മറക്കാൻ ഞാൻ ഏറെ പടുപ്പെട്ടു.
വന്നവർക്ക് ആർക്കും അത് പറ്റിയിട്ടില്ല. എല്ലാവരും ഉമ്മയുടെ അതെ ചോദ്യം ആവർത്തിച്ചു. ഞാൻ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി.
യാത്ര പറഞ്ഞു എല്ലാവരും ഇറങ്ങിയപ്പോൾ എന്റെ ഉള്ളിലെ പ്രതീക്ഷയും സന്തോഷവും അസ്തമിച്ച പോലെ... എന്നെയും ഒന്ന് കൊണ്ട് പോയിരുന്നു വെങ്കിൽ എന്ന് ഒരു തോന്നൽ... വെറും ഒരു രണ്ട് ദിവസത്തേക്ക് എങ്കിലും...
ചെറിയത്താന്റെ സഹായത്തോടെ ഡ്രസ്സ് ഒക്കെ മാറ്റി. ഞാൻ അവിടെ മെല്ലെ കിടന്നു. മനസും ശരീരവും ആകെ ഒരു വല്ലായ്മ പോലെ...
" ഞാൻ പോവാട്ടോ...
ഇക്കയുടെ ശബ്ദം കേട്ട ഇടത്തേക്ക് ഞാൻ ഒന്ന് നോക്കി. ഒന്ന് തലയാട്ടി
അതുകൂടി കേട്ടപ്പോൾ ആകെ സങ്കടം ആയപോലെ ഈ അവസ്ഥയിൽ നിങ്ങളും എന്നെ ഇട്ട് പോവാണോ എന്ന് ചോദിക്കാൻ തോന്നി. പക്ഷെ! ഒന്നും മിണ്ടാതെ ഞാൻ കിടന്നു.
" ഓളെ ഇങ്ങനെ കണ്ടിട്ട് നിനക്ക് പോവാൻ തോന്നുന്നുണ്ടോ മോനെ?
ഉമ്മാന്റെ ചോദ്യം കേട്ടതും ഞാൻ പെട്ടെന്ന് എഴുനേറ്റു. ചെറിയത്ത എന്നെ നോക്കി ചിരിക്കുന്നുണ്ട്. ഉമ്മാന്റെ മുഖത്തെ ഭാവം മാത്രം വ്യക്തമല്ല.
" അയ്നാപ്പോ (അതിനാണോ ഇപ്പൊ )നിന്റെ ഈ കിടത്തം. ഓഹ്, ഞാൻ പോണില്ല (പോകുന്നില്ല )മോളെ, വെറുതെ പറഞ്ഞതാ..
ഇക്കാന്റെ സംസാരം കേട്ടതും ഞാൻ ഒന്ന് ചിരിച്ചു.
എല്ലാവരും കളിയാക്കി ചിരിച്ചു അങ്ങ് പോയി.
അപ്പോഴും രാത്രിയായ ഉറക്കിനെ ഭയന്നായിയുന്നു എന്റെ ഉള്ളം പിടഞ്ഞത്...
അലാറം കേട്ട് ഉണർന്നതും വ്യത്യസ്തമായ തന്റെ സ്വപ്നം അവൾ വീണ്ടും ഓർത്തെടുത്തു...
മൂത്താപ്പാന്റെ വീടിന്റെ അടുക്കള ആകെ പൊളിഞ്ഞു വീണിരിക്കുന്നു. പുതിയ അടുക്കളക്കുള്ള പണി നടക്കുന്നു...
എന്തായിരിക്കും ഇന്നത്തെ ഈ സ്വപ്നം... ഇന്നാ ചുവന്ന കൈകൾ എന്നെ മറന്നുവോ... അതോ എന്നെക്കാൾ മുൻപ് ഉറങ്ങി പോയോ ആവോ...
പെരുന്നാൾ അടുത്തത് കൊണ്ട് പണികൾ എല്ലാം പെട്ടെന്ന് തീർത്തു ഡ്രസ്സ് എടുക്കാൻ പോകണം എന്ന ഇക്കാന്റെ വാക്കുകൾ ഞാൻ താഴെ വന്ന് ഉമ്മയോടും ഇത്തയോടും പറഞ്ഞു. ചെറിയത്ത പിന്നെ ഇന്നലെ തന്നെ പോയിരുന്നു.
എനിക്കാണേൽ വല്ലാത്ത നടു വേദന പൊട്ടി പിളരുന്ന പോലെ, കാലും കയ്യും വല്ലാതെ കുഴയുന്നു. എന്നാലും ഞാൻ അതൊന്നും പുറത്ത് കാണിക്കാതെ വേഗം പണി എടുത്തു.
ഇടക്ക് സ്പീഡ് കുറയുമ്പോൾ അല്ലേൽ ഒന്ന് ഇരിക്കുമ്പോൾ ഉമ്മാന്റെ ഒരു ചോദ്യം ഉണ്ട്?
" ഒരു പണിയും എടുക്കണ്ട ഇങ്ങനെ ഇരുന്നോ?... എല്ലോ കഴിഞ്ഞോ നിന്റെ...
കണ്ണുകൾ പിടികിട്ടാതെ അങ്ങ് ഒഴുകും അന്നേരം,
" നീ, ഇവിടെ ഇരിക്കാ ഒക്കെ വേഗം സ്പീഡ് ആക്ക് മോളെ,..
ഇക്കാന്റെ ശബ്ദവും പ്രതീക്ഷക്ക് വിപരീതമായപ്പോൾ, വായ പൊത്തി പിടിച്ചു ഞാൻ എഴുനേറ്റ് നടന്നു. എന്റെ നടു ആകെ പൊട്ടി പൊളിയുന്ന പോലെ, കണ്ണിൽ ഇരുട്ട് പകരുന്ന പോലെ,,, ഒന്നിരുന്ന് അല്പം വെള്ളം കുടിച്ച് ഞാൻ വേഗം പണികൾ തീർത്ത മാറ്റി ഇറങ്ങി.
കാറിന്റെ മുന്നിലിരിക്കാനുള്ള ഇക്കയുടെ ആംഗ്യം കാണിക്കൽ ഞാൻ ഉമ്മയെ ഒന്ന് നോക്കി, ആ മുഖം കണ്ടപ്പോൾ ഞാൻ പിറകെ പോയിരുന്നു. ഇനിപ്പോ ഇഷ്ടല്ലാതെ ഞാനിരുന്നിട്ട് അതപ്കേട് ആവണ്ട.
ടൗണിൽ ഉള്ള പ്രമുഖ കടകൾ എല്ലാം പുതിയ പെരുന്നാൾ കലക്‌ഷൻസ് ഇടം നേടിയിരിക്കുന്നു. പല നിറങ്ങൾ വർണങ്ങൾ...
ഒരുപാട് കടകൾ കയറി ഇറങ്ങിയിട്ടുണ്ട് അവർക്ക് ഒന്നും ഇഷ്ടമായില്ല. എനിക്കി ഇഷ്ടമാവുന്നതൊന്നും ഉമ്മക്കും ഇഷ്ടമായില്ല.
നടക്കാൻ വയ്യാത്തത് കൊണ്ട് തന്നെ പെരുന്നാൾ പുതിയത് കിട്ടിയില്ലെങ്കിലും ആവും എന്നായിരുന്നു എന്റെ അവസ്ഥ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :10*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അങ്ങനെ ഒന്നും കിട്ടാതെ ഇന്നലെ വീട്ടിലേക്ക് മടങ്ങിയ ഞങ്ങൾ ഇന്ന് വീണ്ടും തെണ്ടാൻ ഇറങ്ങി എന്ന് വേണം പറയാൻ... ഓഹ്. ഇന്നിനി എത്ര കട കയറി ഇറങ്ങും ആവോ... നടക്കാൻ ആവായിട്ട് ആവും ഇന്ന് ഉമ്മയില്ല വല്ലിത്തയും അളിയനുമാണ് ഇക്കയും ഞാനും അവർക്ക് പുറകിലായി നടന്നു... എന്താണെന്നറിയില്ല പതിവില്ലാത്ത ഒരു വയറ് വേദന കാലും കയ്യും കുഴയുന്ന പോലെ ഇന്നലെയും അതെ എന്താണോ ആവോ?!
ഇക്കയോട് പറഞ്ഞപ്പോ ഗ്യാസ് ആവും എന്ന് പറഞ്ഞു വഴിൽ കണ്ട കടയിൽ ചൂട് വെള്ളം കുടിക്കാൻ കയറി. അവിടെ നിന്നവൻ വൃത്തിയില്ലെന്നും പറഞ്ഞു വെള്ളം കുടിക്കാതെ വീണ്ടും ഇറങ്ങി നടന്നു.
നടന്ന് നടന്ന് മടുത്തു. എവിടെയെങ്കിലും ഒന്ന് ഇരിക്കാൻ ആയികിട്ടിയാൽ മതിയായിരുന്നു. രാവ് പെറ്റതും പകല് പെറ്റതും ഇത്താക്ക് പറ്റുന്നില്ല. ഇനിപ്പോ ഹെവന്ലി ഡ്രസ്സ് വല്ലതും ഇറങ്ങേണ്ടി വരും... രാവിലെ ഇറങ്ങിയ ഞങ്ങൾ ഉച്ചയായിട്ടും നടത്തം മാത്രം ബാക്കി ഇനി ഈ അങ്ങാടിയിൽ ഷോപ്പ് ഉണ്ടോ ആവോ?
ഏതായാലും എന്റെ അവസ്ഥ കണ്ടിട്ടാവണം എന്തേലും കഴിക്കാം എന്നും പറഞ്ഞു ഇക്ക ഒരു ജ്യൂസ് കടയിൽ കയറി. ചൂട് വെള്ളം കിട്ടിയില്ലെങ്കിലും നല്ല തണുത്ത അവിൽ മിൽക്ക് കുടിച്ച് ഉള്ളിലൊരു സുഖം കണ്ടെത്തി.... ഓഹ്.... എന്തൊരു ആശ്വാസം...
ഡോറയുടെ പ്രമാണം എന്ന്,സോറി ഡോറയുടെ പ്രയാണം എന്ന് പറഞ്ഞപോലെ... നമ്മൾ വീണ്ടും തെണ്ടി യാത്രക്ക് ഒരുങ്ങി... അടുത്ത ഷോപ്പിലേക്ക്... പിന്നെ പുറം മോഡി നന്നായാലെ ഇവര് കടയിലും കയറും എന്നത് കൊണ്ട് ഇന്നും എന്തേലും കിട്ടിയാൽ ഭാഗ്യം...
അവർ പല കളറിലുള്ള ഡ്രെസ്സുകൾ ഞങ്ങൾക്ക് മുന്നിൽ നിരത്തി... അപ്പോഴത്തെ മോഡലുകൾ... കളർഫുൾ ആണ് i think always looks so beautiful... So elegant...ഇവർക്ക് എന്താണാവോ ഒന്നും ഇഷ്ടമാവാത്തത്.
അങ്ങനെ രാവിലെ ഇറങ്ങിയവർ നടന്ന് നടന്ന് വൈകുന്നേരം ആക്കിയിട്ടുണ്ട്... എനിക്ക് വേണ്ടി അവര് അങ്ങനെ ബാജി പൈന്റെ കോട്ട് പോലെ ഒന്ന് എടുത്തു തന്നു. ഞമ്മക്ക് പിന്നെ അവിടെ വാക്കുകൾ ഒന്നും ഇല്ലാത്തത് കൊണ്ട്.... ഒന്നും മിണ്ടിയില്ല. എന്നാലും എനിക്കിഷ്ടായില്ല എന്ന് പറയണം എന്നുണ്ട് ഇത്താന്റെ എനിക്ക് നേരെയുള്ള നോട്ടം കണ്ട തത്കാലം ആ വാക്കുകൾ ഞാനങ്ങു വിഴുങ്ങി.എന്നാലും
ഇക്കാക്ക് അതിഷ്ടപെട്ടില്ല എന്നത് ആ മുഖം കണ്ടാൽ അറിയാം... ഞാൻ ഒന്നും പറയാത്തത് കൊണ്ടാവും പിന്നെ...ഇക്കയും ഒന്നും മിണ്ടിയില്ല. എനിക്കിഷ്ടായി എന്ന് കരുതി കാണും ആ പാവം.
ഇത്തയും വവ്വാൽ കണക്കെ ഉള്ള ഒന്നെടുത്തു... അത് പിന്നേം കൊള്ളാം എന്ന് തോന്നി.... ആാാ... ഏതായാലും കിട്ടിയതും കൊണ്ട് വീട്ടിലേക്ക് തിരിച്ചു.
ഇക്ക അപ്പൊ തന്നെ ഫുഡ് കഴിച്ചു പോയി. ഞാൻ പിന്നെ പെരുന്നാൾ അല്ലെ, തട്ടി അടിക്കാനും നിലം തുടക്കാനുമൊക്കെ നിന്നു. ഇത്ത കൂടെ നിന്ന് തന്നു. അവരുടെ റൂം ക്ലീൻ ചെയ്യുമ്പോ ഓരോന്ന് മുക്കും മൂലയും കാണിച്ചു തരാൻ വേണ്ടി... എന്നാലും വേണ്ടില്ല. കൂടെ ഒരാൾ അത്രനേരം ണ്ടാവല്ലോ?. നോട്ടവും സംസാരവും കടുത്തത് ആണേലും കൂടെ ഉണ്ടാവുമമ്പോ എന്റെ ഇത്തയല്ലെ.. എന്റെ വീട്ടിൽ ആയിരുന്നാലും തെറ്റ് കണ്ടാൽ വഴക്ക് പറയാനും ഉള്ളത് പോലെ ആവുലെ... ഇവിടെ വെറുതെ പറയും എങ്കിലും... ഉപ്പ ഉള്ളത് കൊണ്ട് കൂടുതൽ ശബ്ദം ഉണ്ടാക്കില്ല. ഉപ്പാന്റെ കണ്ണിൽ മകൾ എന്നും നല്ലവൾ ആണല്ലോ...
എല്ലാം കഴിഞ്ഞപ്പോഴേക്ക് ഞാനൊരു പരുവം ആവിട്ടുണ്ട്... വിശപ്പും ദാഹവും... കിച്ചനിലേക്ക് നടന്നപ്പോ. ഇത്താക്ക് ഉമ്മ പാല് കൊടുത്തിട്ടുണ്ട് കൂടെ ബിസ്ക്കറ്റും... പാത്രം എടുത്ത് നോക്കിയപ്പോ ചായ ഇല്ല. പാലും ഇല്ല... ചായ വെച്ച് കുടിക്കാൻ തോന്നുന്നില്ല. വയ്യ. ഒന്ന് കുളിച്ചാൽ കുറച്ചൊന്നു കിടക്കാം
...
തന്റെ ക്ഷീണവും വേദനകളും ഉള്ളിൽ തന്നെ ഒതുക്കി കൂട്ടി. അല്ലെങ്കിലും ആരോട് പറയാൻ ആര് കേൾക്കാൻ.... ഉള്ളിലെരിയുന്ന കനൽ കൂട്ടിൽ ഒരു മഴ പെയ്തു വെങ്കിൽ...
തിരികെ റൂമിലോട്ട് കയറി. അപ്പോഴാണ് ഫോണിൽ വന്ന് കിടക്കുന്ന ചെറിയ ഇത്തന്റെ കാൾ കണ്ടത്.
തിരിച്ചു വിളിച്ചു സുഖവിവരങ്ങൾ തിരക്കി. എന്റെ വയ്യായ്മയുടെ കാര്യം പറഞ്ഞപ്പോ, ഗുളികകൾ ഒന്നും കഴിക്കണ്ട... ചിലപ്പോ...മറ്റേത് ആയിരിക്കും....പിന്നെ ഓരോന്ന് പറഞ്ഞു കളിയാക്കി.... ഇനിപ്പോ അങ്ങനെ ആവോ...
ഏതായാലും കുളിച്ചു നിസ്കാരം കഴിഞ്ഞു ഒന്ന് കിടന്നു.
പണിയിൽ രാത്രിയും സമയവും അറിഞ്ഞതേയില്ല. പെരുന്നാൾ ദിനത്തെ ഓർത്തു കൊണ്ട് നിദ്രയിലേക്ക് ചാഞ്ഞു.
പെരുന്നാൾ പുലരിയിൽ വീടാകെ സന്തോഷം പൂണ്ടു... ഇന്ന് എന്തായാലും എന്റെ ഇക്ക എന്നെ ഇന്ന് വീട്ടിൽ കൊണ്ടോവും (കൊണ്ട് പോവും )... പള്ളിയിലെ നിസ്കാരം കഴിഞ്ഞേ ഇക്ക വരൂ... എന്നാലും ഇന്ന് പോവാതിരിക്കില്ല.
വെള്ളം കലക്കി വെച്ചതും പെരുന്നാൾ അപ്പങ്ങളും മേശയിൽ നിരത്തി...
ഉമ്മയുടെ സ്പെഷ്യൽ ബിരിയാണിയുണ്ട് കുറച്ചു വേവ് ഏറി പോയെങ്കിലും കൊയ്പല്ല്യ.... (കുഴപ്പമില്ല)ഒപ്പിക്കാം...
വരുന്നവരും പോകുന്നവരും എല്ലാം ഉപ്പാന്റെ പരിചയക്കാരാണെന്ന് തോന്നുന്നു. ബന്ധുക്കൾ ആരും വന്നിട്ടില്ല. ഏതായാലും ആളൊഴിഞ്ഞ നേരം നോക്കി. ഞങ്ങൾ ചെറിയത്തയുടെ വീട്ടിലേക്ക് ഇറങ്ങി.ഉപ്പയും വല്ലിത്തയും ബ്രദർ പെരുന്നാൾ ആയത് കൊണ്ട് വന്നിട്ടുണ്ട് അവരും ഞാനും...
വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് ഉമ്മ വന്നിട്ടില്ല.
ചെറിയത്തയുടെ
വീട്ടിൽ പോയി. ചെറിയ വീടാണെകിലും നല്ല ഭംഗിയുള്ള വീട് കുഞ്ഞു മക്കള് അവിടെ വേറെയുമുണ്ട് പെരുന്നാൾ അല്ലെ ബന്ധുക്കൾ വന്നവരുടെത് ആവും അല്ലേൽ അയൽവാസികൾ... സ്നേഹ സൽക്കാരം അവരും ഒരുക്കിയിരുന്നു. അതിൽ ഞങ്ങളും പങ്ക് ചേർന്നു.
അവരെയും കൂട്ടി...വീട്ടുകാരോട് സലാം പറഞ്ഞു.ഉപ്പാന്റെ എളാമയുടെ വീട്ടിലേക്കു പോയി... പാവം വയസ്സായ ഒരു എളാമ നടക്കാൻ ഒക്കെ പ്രയാസം ഉണ്ടെന്ന് തോന്നുന്നു. ഞങ്ങൾ കുറെ സംസാരിച്ച്... അവിടെ നല്ല ഒരു വൈബ് ആയിരുന്നു കേട്ടോ....അമ്മായിന്റെ മരുമകളും പൊളി തന്നെ,മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളോട്ട് ആയിട്ടായിരുന്നു അവരുടെ വീട്... പ്രകൃതി രാമണീയ മായൊരു സ്ഥലം.... നല്ല തണുപ്പുള്ള വീട്... പണികൾ ഒരുപാട് ബാക്കിയുണ്ടെകിലും വൃത്തിയുള്ള സ്ത്രീകൾ ഉള്ള വീട് ഒന്നും മനോഹരമായിരിക്കുമല്ലോ...ഞാൻ ആ സ്ഥലമൊക്കെ നല്ലോണം വിക്ഷീച്ചു. എനിക്കെന്തോ ഇങ്ങനെത്തെ സഥലങ്ങളോട് പ്രത്യേകം ഒരിഷ്ടം തന്നെയാണ്... ആ കാഴ്കൾ കണ്ടിരിക്കുമ്പോൾ സമയം എത്ര തന്നെ കഴിഞ്ഞാലും അറിയില്ല....
ചായയും പെരുന്നാൾ അപ്പവുമൊക്കെ കഴിച്ചു.
അവിടെ നിന്ന് ഇറങ്ങി കാറിൽ കയറിയതും എന്റെ ഉപ്പ ഫോണിൽ വിളിച്ചു. അവര് ഞങ്ങളെ വീട്ടിൽ ഉണ്ടെന്നും ബെല്ലടിച്ചിട്ട് വാതിൽ തുറക്കുന്നില്ലെന്നും പറഞ്ഞു... ഞങ്ങൾ അവിടെ ഇല്ലെന്ന് പറഞ്ഞപ്പോൾ അവര് തിരിച്ചു പോവാം എന്ന് പറഞ്ഞപ്പോ,ഉമ്മ അവിടെ ഉള്ള കാര്യം ഞാൻ പറഞ്ഞു.. ആരോ ജനലിലൂടെ വന്ന് നോക്കി പോയി ആളാരാണെന്ന് അറിയില്ല. എന്നിട്ടും വാതിൽ തുറന്നിട്ടില്ല. സാരല്ല. മോള് വരുന്നത് വരെ ഇവിടെ നിൽക്കാം എന്നും പറഞ്ഞു ഉപ്പ കാൾ കട്ട് ചെയ്തു.
ഉമ്മയല്ലാതെ വീട്ടിൽ ആരുമില്ലെന്നത് ഞാൻ ഓർത്തു...ഇക്കയൊക്കെ ഉച്ച കഴിയും എന്നാ പറഞ്ഞത്. എന്നാലും ഉമ്മയായിട്ടുണ്ടാവും വന്ന് നോക്കിയത് വാതിൽ ഒന്ന് തുറന്ന് കൊടുക്കാമായിരുന്നു. എന്നോട് ഇഷ്ടക്കുറവുണ്ടേലും അവരോട് അത് കാണിക്കേണ്ടായിരുന്നു... ഞാനാരോടും പറയാതെ സഹിക്കുന്നത് അവരറിഞ്ഞാൽ അവര് തകർന്ന് പോകും... അവരെത്രയും പ്രതീക്ഷയിലാണ് എന്നെ ഇറക്കിയത് ആദ്യത്തെ മകൾ... അവരെ കൊണ്ട് കഴിയുന്നതിനു അപ്പുറം ചെയ്താണ് അവര്....അവരുടെ സ്വപ്ങ്ങൾ പ്രതീക്ഷകൾ... പടച്ചോനെ.... ഒക്കെ ഖൈറിലും സലാമത്തിലും ആക്കണേ.... ആ കണ്ണുകൾ ഒരിക്കലും ന്നനക്കരുതേ... അതും എനിക്ക് വേണ്ടി.... യാ അല്ലാഹ്.... ഉമ്മാക്ക് എന്നോട് ഇഷ്ടം തോന്നണേ....
എന്റെ ഉള്ളം അറിയാതെ തേങ്ങി... സങ്കടവും ദേഷ്യവും ഒരുപാലെ വന്നു. കയ്യിൽ ഉണ്ടായിരുന്ന എന്റെ ഫോൺ നിലത്ത് വീണു... ആ ശബ്ദം എന്റെ കാതിൽ പതിഞ്ഞപ്പോൾ കണ്ണുകൾ വേഗം തുടച്ചു ഫോൺ എടുത്ത് പുറത്തേക്ക് നോക്കിയിരുന്നു...
ഡോർ തുറക്കുന്നതും അടക്കുന്നതുമായ ശബ്ദം കേട്ടാണ് വീട്ടിൽ എത്തിയ കാര്യം ഞാൻ അറിയുന്നത് വേഗം ഇറങ്ങി നടന്നു പുറത്ത് തന്നെ ബ്രോ ഉണ്ടായിരുന്നു. അകത്തു കയറിയപ്പോൾ ഉപ്പ അവിടെ ഇരിക്കുന്നുണ്ട്... എന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും ആരും കാണാതെ അത് ഞാൻ തുടച്ചു കളഞ്ഞു. ജീവിതം നമ്മളെ അഭിനയിക്കാൻ കൂടി പഠിപ്പിക്കുമെന്ന് ഇപ്പോൾ ബോധ്യമായി... അവർക്ക് മുമ്പിൽ ഞാൻ നന്നായി അഭിനയിച്ചു... അവരെ സന്തോഷത്തോടെ പറഞ്ഞു വിട്ടു.
ഇക്കയുടെ വരവ് കുറച്ചു വൈകിയെങ്കിലും ഇക്കയും അളിയനും വന്നു. ഉമ്മാക് വേണ്ടി മനമില്ലാ മനസോടെ ആ ബിരിയാണി കഴിച്ചെന്നു വരുത്തി ഇക്ക എഴുനേറ്റു... കുറച്ചു നേരം എല്ലാവരും സംസാരിച്ചിരുന്നു ഞങ്ങൾ എന്റെ വീട്ടിലേക്ക് ഇറങ്ങി...
ഉള്ളിൽ സന്തോഷം അലതല്ലുകയായിരുന്നു.... എന്നാലും ഇക്ക എന്നെ അവിടെ നിർത്തി പോരൂല എന്ന് പറഞ്ഞപ്പോ... വിഷമമില്ല എന്നാലും എവിടെയോ ഒരു ചെറിയ സങ്കടം...ഇക്ക ഉണ്ടാവുമല്ലോ അതൊരു ആശ്വാസം തന്നെയാണ്... പിന്നെ വീട്ടിൽ നിന്ന് നാളെ തന്നെ തിരിച്ചു വന്നതിന് ശേഷം ഉപ്പാന്റെ അമ്മായിമാരുടെ വീട്ടിലൊക്കെ പോവാം എന്ന് പറഞ്ഞു.
വീട്ടിൽ എത്തിയപ്പോ ഉപ്പ പുറത്ത് തന്നെ ഞങ്ങളെയും കാത്തിരിക്കുന്നുണ്ട്... കയറി സംസാരിച്ച്. ഉമ്മ വേഗം ഭക്ഷണം എടുത്ത് വെച്ചു. ഇക്ക ഉപ്പാന്റെ കൂടെ ഇരുന്നു കഴിച്ചു. എനിക്ക് പിന്നെ അവരെ കണ്ടപ്പോഴേ ഉള്ളൊക്കെ നിറഞ്ഞു. പിന്നെ ഒരു ബിരിയാണിയുടെയും ആവശ്യം ഇല്ലായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങൾ ഒരുമിച്ചിരുന്നു കുറെ സംസാരിച്ചു... കളിയും ചിരിയും തമാശകളുമായി... കസിൻസ്നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് മാത്രം... അവരുടെ ഉണ്ടെങ്കിൽ കംപ്ലീറ്റു ആയേനെ...
" ബിരിയാണി സൂപ്പർ... വീട്ടീന്ന് എങ്ങനെയോ കഴിച്ചപ്പോ ഇന്ന് ബിരിയാണി പോയിന്നു കരുതിയതാ... ഇവിടെ വന്നപ്പോ അത് റാഹത്തായി...
വയറ് നിറഞ്ഞപ്പോഴുള്ള ഇക്കയുടെ കണ്ണുകളിലെ സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു.
ഞങ്ങൾ രണ്ട് പേരും ഇരുന്നു കുറെ സംസാരിച്ചു... ആ ചിരിയിലും സന്തോഷത്തിലും എന്റുള്ളം നിറഞ്ഞു. ഇക്കാനെ ഇങ്ങനെ കാണാറെ ഇല്ല. രാത്രി എപ്പോഴെങ്കിലും വന്നാൽ തന്നെ ഒരു കിടത്തം ആണ്. പിന്നെ കൂടുതൽ സംസാരം ഒന്നുമില്ല ഇപ്പൊ എപ്പോഴോ പതിയെ പതിയെ അതൊക്കെ കുറഞ്ഞ പോലുണ്ട്... പിന്നെ സമയം ഇല്ലാഞ്ഞിട്ടാവും...
ആ കൈകൾ എന്റെ കൈകളിൽ കോർത്തപ്പോൾ ഞാൻ ഇക്കയിലേക്ക് അലിഞ്ഞു തീർന്നപോലെ... അവിടം അനുരാഗം വലയം സൃഷ്ടിച്ചു...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :11*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
വരില്ലെന്ന് ഞാൻ പ്രതീക്ഷിച്ചു വെങ്കിലും
ഞമ്മളെ ഉമ്മ വന്നിട്ടുണ്ട്,
രണ്ടീസം മുമ്പ് വീട്ടിലെ ഡ്രൈവറെ ഒരു കുടുംബക്കാരോട് ഉമ്മ പറഞ്ഞതാ...." പൊന്നുമില്ല(സ്വർണം )പണവുമില്ല വീടുമില്ല നമുക്ക് കൊണ്ട് നടക്കാൻ പറ്റിയ പെണ്ണല്ല അവൾ...
ഉമ്മാനെ
കണ്ടപ്പോ എനിക്കതാണ് പെട്ടെന്ന് ഓർമയിൽ വന്നത്.
ഓഹ്,പോരെ ഞെട്ടി പണ്ടാരമടങ്ങിപോയി ബല്ലാത്ത അഭിനയം തന്നെ
ഏതായാലും ഞമ്മൾ സൽക്കരിച്ചു പാവപ്പെട്ടവന്റെ സൽക്കാരം ,
ഞാനിത് പറഞ്ഞാൽ നിങ്ങൾക്ക് തോന്നും ഞാൻ ഓവർ ആക്കുകയാണെന്ന് നേരിൽ കണ്ടവർക്കല്ലെ യഥാർത്ഥ നേർ കാഴ്ചകൾ അറിയൂ... എനിക്ക് അത്രേ പറയാൻ ഉള്ളു. ഉള്ളിലെ വേദന അത് അനുഭവിക്കുന്നവർക്കെ ഇതൊക്കെ മനസിലാവൂ... ജീവിതം വെറും കഥയാ... ചിലപ്പോ ന്യൂസിലും പത്രകട്ടിങ് ലൊക്കെ ഓരോ ജീവിതം കാണുമ്പോ പേടി തോന്നും ഈൗ പോക്ക് അങ്ങോട്ടൊന്നും ആവല്ലെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യും. പടച്ചോനെ എന്തൊക്കെ വന്നാലും ഇബ്‌ലീസ് ഇൽ നിന്ന് കാക്കണേ...
ചെറിയാത്ത യും ഉമ്മയും മാത്രമേ വന്നുള്ളൂ ന്റെ ഇക്കൂസ് വിചാരിച്ചപോലെ ആരുമില്ല പക്ഷെ ഞാൻ വിചാരിക്കാത്ത ഉമ്മയുണ്ട്
" നിങ്ങൾ എപ്പോഴാണ് വരുന്നത് ' ഉമ്മാന്റെ ചോദ്യത്തിന് ഇക്കാ മറുപടി കൊടുത്തു
" ഞങ്ങൾ വൈകിട്ടു അങ്ങെത്തും നിങ്ങൾ നടന്നോളു " ഉം, ന്നാൽ ഞങ്ങൾ പോയിട്ട് വരാം ഇക്കാ പുറത്തേക് പോയി അവരെ യാത്രയാക്കി പാവം ഇത്രേം നല്ലൊരു മനുഷ്യനെ ആണല്ലോ ഉമ്മ ഈ കുരങ്ങു കളിപ്പിക്കുന്നത്, എന്തോ മുഖത്തു നോക്കി സംസാരിക്കാൻ വല്ലാത്ത ഒരു മടിയാണ് ഞങ്ങൾക്ക് രണ്ടാൾക്കും ചമ്മൽ.
എന്നാ ഇതൊക്കെ മാറാൽ ആവോ, ഇക്കാ കുറെ ഒക്കെ നോക്കും പക്ഷെ എനിക്ക് എന്തോ വല്ലാത്ത ഒരു ഇതാണ്. പ്രത്യേകിച്ച് കണ്ണുകൾ തമ്മിൽ കൂട്ടി ഉരക്കുമ്പോൾ പിന്നെ കയ്യീന്ന് പോവും ഓഹ് നിക്ക് ആവൂല ആ മുഖത്ത് നോക്കാൻ
. എന്നാലും
അള്ളാഹു വിന്റെ ഒരു കലാഹ് അത്ഭുതം തന്നെയാണ് നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ നമുക്ക് ജീവിത പങ്കാളിയായി തരുന്നു അവനറിയാതെ എന്തെങ്കിലും ഒന്നു ഈ ലോകം നേടുകയും ഇല്ല അവന്റെ തീരുമാനങ്ങൾ മറികടക്കാൻ ആർക്കും കഴിയുകയും ഇല്ല. ജീവിതത്തിൽ നമ്മൾ പല വേഷങ്ങൾ കെട്ടി ആടെണ്ടി വരും അത് നല്ലതായാലും ചീത്തയായാലും അതൊക്കെ ഓരോ സാഹചര്യങ്ങളിലൂടെ അത് ഉണ്ടാക്കുന്ന വരും നമ്മളെ കൊണ്ടു ചെയ്യിക്കുന്നതാണ് എങ്കിലും നമ്മുടെ പ്രതീക്ഷയാണ് ജീവിതം.
സത്യവാനായ നേതാവ് മുത്ത് നബി (s)സത്യം കൈക്കൊള്ളുന്ന നമുക്ക് ഒരിക്കലും പരാജയം തരില്ല തരുന്നത് എന്തും ഖൈർ തന്നെ ആയിരിക്കും അത് എന്ത് തന്നെയായാലും.
" ഹേയ്, നമ്മൾക് പോണ്ടേ,(പോകണ്ടേ )നാളെ എവിടെയൊക്കെ പോവാൻ ഉണ്ട്, കല്യാണം കഴിഞ്ഞട്ടു എവിടെയും പോവാൻ പറ്റാത്തത് ആണ്, ഇന്ന് നിന്നാൽ ശരിയാവൂല ട്ടോ
" ഉം, പോവാം ഉപ്പാട് പറഞ്ഞാളി ന്റെ ഇക്കാന്റെ കൂടെ എവിടേക്കും ഞാൻ റെഡി .
" ഉം, സുഖിപ്പിക്കണ്ട.
അല്ലെന്ന് സത്യം . ഞാൻ പറഞ്ഞത് കേൾക്കാതെ കളിയാക്കി ഇക്ക ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു, ഞാൻ ഉമ്മാന്റെ അടുത്തേക്കും .
ഞങ്ങൾ ഉമ്മനോടും ഉപ്പാനോടും യാത്ര പറഞ്ഞു എന്റെ ചെറിയ അനിയത്തി മാളൂനെയും കൂടെ കൂട്ടി ഇറങ്ങി.
ഓൾക്ക് നല്ലൊരു ട്രിപ്പ് ആണെന്ന് വിചാരിച്ചു അവളും ഞങ്ങളെ കൂടെ ഇറങ്ങി 5/5:30 pm
വീട്ടിൽ എത്തി, എന്തായാലും ഇക്കയും വീട്ടുകാരും കൂടെ അദ്യത്തെ ലോങ്ങ് ട്രിപ്പ് പിന്നെ ന്റെ ഇക്കാന്റെ കൂടെ കിട്ടുന്ന നിമിഷങ്ങൾ അതൊരു സ്പെഷ്യൽ തന്നെയല്ലെ അങ്ങനെ സുബ്ഹിക്ക് ഇറങ്ങാൻ പറഞ്ഞെങ്കിലും വീട്ടിൽ നിന്നു എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോയേക്കും 10 മണിയായിരുന്നു രാവിലെ, അങ്ങനെ ഞങ്ങൾ യത്ര തിരിച്ചു.
അവർക്കൊക്കെ മുൻപ് വന്നു പരിജയം ഉള്ള വഴികൾ ആയതുകൊണ്ട് മുൻപ് വന്ന വർണ്ണനകൾ അയവിറക്കി ഞമ്മളെ കൊതിപ്പിക്കുന്നുണ്ട്, എനിക്കറിയാത്തത് കൊണ്ടു എല്ലാം കേട്ടു മൂളി കൊടുത്തു അവിടെ എത്തി കല്യാണത്തിന് മാത്രം കണ്ട മുഖ ഭാവങ്ങൾ ഒന്നൂടി മിന്നിച്ചെടുത്തു അവരൊക്കെ ഞമ്മക് പ്രിയപ്പെട്ടവർ അല്ലെ പ്രേത്യേകിച്ചു ഞമ്മളാ കതിയമ്മയി,
ചുറ്റുപാടും ഞാൻ നന്നായി നോക്കി ആസ്വദിച്ചു നല്ല സ്ഥലങ്ങൾ കഥകളിൽ വർണ്ണനകളിൽ തെളിഞ്ഞു കാണുന്നത് പോലെയുള്ള ഒറ്റപെട്ട സ്ഥലം.
അടുത്തെങ്ങും വേറെ വീട് കാണുന്നില്ല എന്ന് മാത്രം.
നല്ലൊരു കട്ടൻ ചായ കുടിച്ചു, യാത്ര ക്ഷീണം ആവാം കട്ടൻ നല്ല സ്വാദ് പിന്നെ ഇക്കാ അടുത്തുള്ളൊണ്ട് ഒരു സുലൈമാനിന്റെ മൊഞ്ചും.
ഉമ്മയും അമ്മായിയും മീൻ വാങ്ങാൻ മാർകെറ്റിൽ പോവാണെന്നു പറഞ്ഞു ഇറങ്ങി ചെറിയത്ത പോവാൻ ഒരുങ്ങിയെങ്കിലും രാത്രി എല്ലാവർക്കും പുറത്ത് പോവാം എന്ന് പറഞ്ഞു അവർ ഒഴിവാക്കി ന്തോ സ്പെല്ലിങ് മിസ്റ്റേക്ക് അവർ തമ്മിലുള്ള ആംഗ്യ സംസാരങ്ങളും ഞങ്ങൾ കാണാതെ എന്തോ സാധനങ്ങൾ എടുത്ത് വീടിന്റെ പുറക് വശത്തൂടെ കൊണ്ട് പോവലും. അആഹ് എന്തോ ആവട്ടെ...
വന്ന ക്ഷീണം മാറ്റാതെ ഉമ്മ എന്തിനാ പോയത് ഹാ ഞങ്ങൾ എല്ലാവരും സംസാരിച്ചിരുന്നു . ചെറിയതാക്ക് കൂടെ പോവാൻ കഴിയാത്ത വിഷമം ഉണ്ട്, ഇക്ക പിന്നെ ഒന്നും മിണ്ടിയില്ല.
മണിക്കൂറുകൾക്കു ശേഷം അവർ വന്നു. പിന്നെ ഭക്ഷണ തിരക്കായി,ബല്യ മീനും ചോറും ഹോ സ്മെല് സൂപ്പർ ബാക്കി കഴിച്ചിട് പറയാ ട്ടോ ഉമ്മയും ഇത്തയും ഒക്കെ ഓരോരോ പണികൾ ചെയ്തു പുതിയോട്ടി (പുതിയ പെണ്ണ് )എന്ന പേരുള്ളോണ്ട് ഞമ്മക് കണിയാവാനേ ഭാഗ്യം ഉള്ളു എല്ലാവരും ആഞ്ഞു പിടിച്ചോണ്ട് ഫുഡ് പെട്ടന്ന് ആയി കഴിക്കാൻ എടുത്തു വെച്ച്, എന്നെയും വിളിച്ചു , എന്തോ എനിക്ക് ആ വിളി പ്രയാസമായി തോന്നി.
ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു
എന്തോ എന്റെ ബാഗ്രൗണ്ട് വേറെ ആയതുകൊണ്ട് ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു മാറിനിന്നു, ഇക്കാക് അതൊരു പ്രയാസം ആയി എന്ന് മനസിലാക്കി പക്ഷെ പെട്ടന്ന് ഒരു മാറ്റം എനിക്ക് കഴിഞ്ഞില്ല വീടിന്റെ ഉമ്മറ പടി കാണിക്കാതെ യാണ് ഞങ്ങളെ പോറ്റിയത്
അമ്മായിടെ മക്കളൊക്കെ ആങ്ങള ആണേലും എനിക്ക് അന്യൻ ആണ്.
പറയാൻ കുടുംബം ആണ് ആങ്ങള ആയിരിക്കും പക്ഷെ! ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാ എന്നൊക്കെ വെച്ചാൽ....എന്റെ സ്വന്തം അമ്മായിന്റെ മകന്റെ മുന്നിൽ പോലും ഞാനൊന്നും മറയില്ലാതെ നിന്നിട്ടില്ല. അങ്ങനത്തെ ഇത് ഇക്കാന്റെ അമ്മായിന്റെ മക്കളും ഭർത്താവും ഒക്കെ ഉള്ളപ്പോ...
മുന്നോട്ട് അറീല എന്താവും എന്ന്,ഇപ്പൊ എനിക്ക് പറ്റില്ല പെട്ടെന്ന് തന്നെ....പക്ഷെ പഠിച്ച നിയമങ്ങൾ ഉള്ളിൽ വർഗീയത തീർത്തത് കൊണ്ടാണെന്ന് നിങ്ങൾ വിചാരിക്കണ്ട എനിക്കതിനു കഴിയില്ല. ഇനിപ്പോ അങ്ങനെയൊക്കെ വേണമെങ്കിൽ കുറച്ചു സമയം വേണം.
ഉമ്മാക് എല്ലാം തമാശ....ഉമ്മ എന്നെ നോക്കി കൊഞ്ഞനം കുത്തി അതെന്റെ മാളൂട്ടി കണ്ടു എന്നോട് പറഞ്ഞു,
കണ്ടില്ലന്നു നടിച്ചാലെ ശരിയാവൂ മോളെ അവളെ ഞാൻ ആശ്വസിപ്പിച്ചു,
മതം പഠിച്ചാലും പഠിച്ച രീതി തുടരാൻ ഈ കാലഘട്ടത്തിൽ പ്രയാസമാണ്. ഇപ്പോൾ മുസ്‌ലിയാക്കന്മാർ പോലും മക്കളെ മോഡേൺ ആയിട്ട് വളർത്തുന്ന കാലമാണ് പിന്നെ എന്ത് പറയാനാ എന്നാലും ഒരു മുസ്ലിയാർ (ഉസ്താദ്)ആയ ഇക്ക ഒരിക്കലും എന്നോട് അതിന്റെ പേരിൽ മുഖം വാട്ടരുതായിരുന്നു എന്ന് തോന്നി. എന്നെ മനസിലാക്കാൻ അവർക്ക് കഴിയുന്നില്ലല്ലോ എന്നത് എന്നെ ഏറെ വേദനിപ്പിച്ചു.
ഇവിടേക്ക് വന്നത് മുതൽ പ്രശ്നങ്ങളാണ്, ഇക്കാന്റെ ഈ മൗനം പിണക്കം എന്നെ തീർത്തും ഒറ്റപ്പെടുത്തിയത് പോലെ,
രാത്രി ആയപ്പോഴേക്കും എല്ലാവരും പുറത്ത് പോവാൻ ഒരുങ്ങി. മനസ്സിൽ മുറിവാണെലും ഞാനും പോയി, നല്ല പാർക്കിൽ ആളുകൾ നിറഞ്ഞ നിറപ്പകിട്ടാർന്ന ലോകം കളിയും ചിരിയും നിറയെ കുട്ടികളും.
എന്തോ ഇക്കാന്റെ സാന്നിധ്യം വല്ലാതെ സന്തോഷിപ്പിച്ചു, പക്ഷെ! ഇക്ക പിണക്കത്തിലാ
എന്നെ ഒന്നു നോക്കുന്നു പോലും ഇല്ല , കണ്ണു നിറഞ്ഞങ്കിലും ആരും കാണാതെ ഒളിപ്പിക്കാൻ ഞാൻ പെട്ട പാട് .... ഇനി ഇക്ക എന്നെ കണ്ടിട്ടാണോ എന്നറിയില്ല എന്റെ അരികെ വന്നു .
" ഞമ്മക് അതിൽ(നമുക്ക് )കേറിയാലോ, നിനക്ക് പേടിയാവോ വല്ലാത്ത സന്തോഷം കണ്ണ് ഒന്നൂടി നിറഞ്ഞു ഞാനൊന്നു തലയാട്ടി,
"നിങ്ങൾ ണ്ടാവുമ്പോ ഞാനെന്തിനാ പേടിക്കുന്നെ ...
പരസ്പരം ഞങ്ങൾ കണ്ണിൽ നോക്കി ഇരുന്നു. ആ കണ്ണുകളിൽ എവിടെയോ ഒരു നിസഹായതയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.
എല്ലാം കേട്ട് ഞങ്ങൾക്ക് അരികിൽ ഉമ്മ
" അതിലൊന്നും കേറണ്ട, എല്ലാവരും കയറാൻ പറ്റുന്ന ഒന്നിൽ മതി .
ഞാൻ ഇക്കയെ ഒന്ന് നോക്കി ഇക്ക എന്നെയും പാവം എനിക്ക് വിഷമം ആയിന്നു മനസിലായി തോന്നുന്നു ആരും കാണാതെ ഒന്ന് എന്നെ തലോടി, പിന്നെ മൂപ്പര് മാറി നിന്നു എല്ലാവരും കൂടി അനക്കം പറ്റാത്ത ഒരു യന്ത്രം മേഞ്ഞു നടന്നു സമയം കഴിഞ്ഞു ഇറങ്ങി, പിന്നെ എന്നെ ഒന്നിലുള്ള കയറ്റിയില്ല എന്നാലും എല്ലാം നോക്കി കൊണ്ട് അവരെ ചിരിയരങ്ങുകൾ കണ്ട് കൊണ്ട്.
കാഴ്ചക്കാരിൽ ഒരാളായി ഞാനും അവിടെ നിന്ന് ന്റെ ഇക്കാനേം സ്ഥല കാഴ്ച ക്ളെയിം മാറി മാറി നോക്കി കൊണ്ടിരുന്നു എല്ലാവരുടേം ആസ്വാദനം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി നല്ലൊരു ജൂസ് കുടിച്ചു .
എന്താലെ ഇപ്പോഴെത്തെ കാലം...ഹാ ഒരു ജൂസ് മതി ചിലർകൊക്കെ ജീവിതം മാറ്റി മറിക്കാൻ.
വീണ്ടും എന്റെ ഇക്കയും വീട്ടുകാരും എന്റെ അരികിൽ ഉണ്ടായപ്പോഴും എന്റെ കഴുത്തിലൂടെ ആരോ അമർത്തി പിടിക്കുന്നതായി എനിക്ക് തോന്നി. ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. പെട്ടെന്ന് രൂപങ്ങൾ തെളിയാതെ എന്റെ നാസികയിൽ രക്തത്തിന്റെ മണം ഇരച്ചു കയറി... തല കറങ്ങുന്ന പോലെ, തടിയാകെ കുഴയുന്ന പോലെ, അവരുടെ സന്തോഷം ആഘോഷം എന്നെ ആരും ഒന്ന് നോക്കിയില്ല. അല്ലെങ്കിൽ അവരുടെ തിരക്കിൽ എന്നെ നോക്കാൻ മറന്നതാവും ഞാൻ ആരാ ലെ അവർക്ക്....
ഞാൻ കുറച്ചു മാറി നിന്നു പെട്ടെന്ന് കണ്ണ് മങ്ങുകയാണെന്ന് തോന്നിയത് കൊണ്ട്.
സ്ഥലവും കാലവും സമയവും നോക്കാതെ ഞാൻ ആ മണലിൽ ഇരുന്നു. ഏതോ വണ്ടിയുടെ മറുവിൽ ആയത് കൊണ്ട് പെട്ടെന്ന് ആരും ഒരു പക്ഷെ എന്നെ കാണാൻ കഴിഞ്ഞെന്ന് വരില്ല ... കണ്ണിൽ ആകെ ഇരുട്ട് പരന്ന പോലെ...
ശബ്ദം പുറത്ത് വരാതെ ഞാൻ ആരൊക്കെയോ വിളിക്കാൻ ശ്രമിച്ചു എല്ലാം വിഫലം...
ചുവന്ന കൈകൾ എന്റെ കഴുത്തിൽ വല്ലാതെ അമർത്തിയത് പോലെ മുന്നിൽ മുൻപ് തെളിഞ്ഞത് പോലെ പറയാൻ അറിയാത്ത പല വർണങ്ങളിൽ നിറഞ്ഞ ഭീകര രൂപം... യാ അല്ലാഹ്... അടി മുടി വിറക്കാൻ തുടങ്ങി... അധരങ്ങൾ വിറച്ചു.
ഉള്ളിൽ വീണ്ടും തെളിഞ്ഞ നാമം യാ ഷെയ്ഖ് യാ മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി... വീണ്ടും വീണ്ടും ഉള്ളിൽ തെളിഞ്ഞു വന്നു... പിന്നീടപ്പോഴോ എന്റെ കണ്ണുകൾ തെളിഞ്ഞു... കാലുകൾക്ക് ഉറപ്പ് വന്ന പോലെ...
ഞാൻ എഴുനേറ്റ് അവർക്ക് അരികിലേക്ക് നടന്നു. അവർ അപ്പോഴും കളിയും ചിരിയും തമാശ പറയലും ആണ്... ഞാൻ പോയതോ വന്നതോ അറിഞ്ഞിട്ടില്ല. എന്റെയുള്ളിൽ ചിന്തകൾ തിരമാല കണക്കെ പാറി പറന്നു.
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സമയം ഒരുപാടായി ഫുഡ് കഴിച്ചു നിസ്കരിച്ചു കിടന്നു .
ഇക്ക വേഗം കയറി കിടന്നിട്ടുണ്ട് ഒന്ന് വിളിച്ചു നോക്കിയാലോ ഉറങ്ങിയോ... കണ്ണിന് മുകളിൽ കൈകൾ വെച്ചത് കൊണ്ട് ഉറങ്ങിയോ എന്ന് അറീല.
" ഇക്കാ,
മറുപടി ഒന്നും ഇല്ല ഉറങ്ങി കാണും യാത്ര ക്ഷീണം കൂടി ഉണ്ടാവുമല്ലോ.ഞാൻ കയറി കിടക്കവെ
" ഉം ...
ഹാ ഉറങ്ങിയില്ലെ,
" ഇല്ല .
ഇക്ക എന്നെ ചേർത്ത് പിടിച്ചു, ഞാൻ ഇക്കാനെ മാറ്റി കിടന്നു.
ആ ശബ്ദം കേട്ടപ്പോൾ എന്റെ ഉള്ളിൽ എല്ലാം തെളിഞ്ഞു വന്നു. ആകെ സങ്കടം എന്റെ തൊണ്ട ഇടറി അധരം വിറച്ചു.
ബെഡ്‌റൂമിൽ മാത്രമാണോ സ്നേഹം. എന്റെ അവസ്ഥകൾ അറിഞ്ഞു ഒന്നു പെരുമാറി കൂടെ... മനസ്സിൽ ഓരോന്ന് കടന്നു വന്നു ഉച്ച ഭക്ഷണം എന്നെ വല്ലാതെ വേദനിപ്പിച്ചു, പാർക്കിൽ നടന്ന വീഴ്ച...ആ ചുവന്ന കൈകൾ...വേറെ...
പോട്ടെ....ഒക്കെ സാധാരണ അല്ലെ പാവമാ ഞാൻ എന്തിനാ വെറുതെ ഇക്കാനെ വേദനിപ്പിക്കുന്നെ വീണ്ടും ഞാൻ ഇക്കാനെ ചേർന്ന് കിടന്നു, ഇക്കാ എന്നെ തട്ടി മാറ്റി നല്ല ദേഷ്യത്തിൽ ആണെന്ന് മനസിലായി ഞാൻ വീണ്ടും ഒന്ന് ശ്രമിച്ചു മൂപ്പര് വാശിയിലാ... പിന്നെ ഞാൻ ശല്യപ്പെടുത്തിയില്ല. എന്നെ ഒന്ന് മനസിലാക്കാൻ ഇക്കാക്ക് ശ്രമിച്ചൂടെ.... കരഞ്ഞു കരഞ്ഞു ഞാൻ സമയം പോക്കി...
എന്തോ സുബഹി ബാങ്ക് കേൾക്കുന്നത് വരെ ഞാൻ ന്റെ സമാധാനത്തിന് കരഞ്ഞു തീർത്തു എനിക്കും വേണ്ടേ ആരേലും പറഞ്ഞു കരയാൻ ബാങ്കിന്റെ നാദമുയർന്നപ്പോൾ ഞാൻ ഇക്കാനെ വിളിച്ചു, ഇക്കയും ഉറങ്ങിയില്ല തോന്നുന്നു തൊട്ടപോ തന്നെ കയ്യിൽ തട്ടി മാറ്റി ഞാൻ ബാങ്ക് കൊടുത്തത് അറിയിച്ചു വുളു എടുക്കാൻ പോയി
പെട്ടന്ന് വുളു എടുത്തു തപ്പി തിരഞ്ഞു ഞാൻ നടന്നു ഹാളിൽ ഒക്കെ ആരൊക്കെ കിടക്കുന്നുണ്ട് ലൈറ്റ് ഇടാനും പേടി ഒരു വിതം ഞാൻ കണ്ണാം പൊട്ടിയെപോലെ റൂമിൽ എത്തി.
ഇക്ക എഴുന്നേറ്റിട്ടില്ല, എന്നോടുള്ള ദേഷ്യം. പാവം എന്റെ വേദനങ്ങൾ ഒന്നും ഇക്കാ അറിയാത്തതും നല്ലത് തന്നെ ഇതാവുമ്പോ ഞാൻ ഒരാൾ കരഞ്ഞാൽ പോരെ.
നിലത്തു നിസ്കാരപ്പായ വിരിച്ചു ഞാൻ നിസ്കരിച്ചു മനം നൊന്തു അല്ലാഹുവിനോട് കേണു നമുക്ക് പരിഹാരം തരാൻ മതിയായവൻ അവൻ മാത്രമല്ലെ ബാക്കിയെല്ലാം മിത്യ ആണ് ശത്രുക്കൾ നമുക്കായി പണിയുന്ന മായ ജാലം . എന്റേത് കഴിഞ്ഞു നോക്കിയപ്പോൾ ഇക്കയെ കാണുന്നില്ല, പുറത്ത് നിന്നും എല്ലാവരും എഴുന്നേറ്റത്തിന്റെ കോലാഹലങ്ങളും കേൾക്കാം,
അപ്പോഴേക്കും ഇക്ക വന്നു കട്ടിലിൽ ഇരുന്നു, എന്നോടുള്ള ദേഷ്യം കാരണം ഒന്നും മിണ്ടിയില്ല ഞാൻ എഴുനേറ്റു മാറി എന്റെ ഇക്കാക് നിസ്കരിക്കാൻ സൗകര്യ ഒരുക്കി ശേഷം മുറിയിൽ നിന്നും ഞാൻ പുറത്തേക്ക് നടന്നു, എല്ലാവരും ഒരു കുറ്റവാളിയെ പോലെ നോക്കുന്നുണ്ട് എങ്കിലും ഞാൻ അവരെ അടുത്ത് പോയി ഇരുന്നു, ഉമ്മാന്റെ അമ്മായിയുടെയും കണ്ണാൻ കളികൾ ഞാൻ കണ്ടു എങ്കിലും കണ്ടില്ലെന്ന് നടിച്ചാൽ എനിക്കൊന്നും നഷ്ടം ഇല്ലലോ, കട്ടൻ ചായ കുടിച് ഞാൻ വീടിന് പുറമൊക്കെ നോക്കി,പിന്നാം പുറത്തേക്ക് നടന്നു.
പൊളിഞ്ഞു തൂങ്ങിയ ഒരു പഴയ വീട് അവിടെ അതിന്റെ അരികിലായി സപ്പോട്ടയുടെ കായ്കനികൾ നിറഞ്ഞു മധുരം നുകർന്ന പടുകൂറ്റൻ മരവും, വല്ലാത്തൊരു ഭംഗി ഉളവാക്കുന്ന പ്രകൃതി, അടുത്തെങ്ങും വീടുകൾ ഇല്ലാത്തതു കൊണ്ടു ആരും കാണും എന്ന ഭയ മില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങി അവയെല്ലാം ആസ്വദിച്ചു, മനസ്സിൽ എവിടെയോ ഒരു തണൽ ഇത്രേം ഭംഗിയായ ലോകം പടച്ച നാഥന്റെ എന്നെയും അവരെയും പടച്ച അല്ലാഹ് ഓരോ പടപ്പുകളുടെയും വിളികൾക്ക് ഖൈർ ആയ സമയത്ത് ഉത്തരം നൽകുക തന്നെ ചെയ്യും, പിന്നെന്തിന് ഞാൻ വിലപിക്കണം ഒരിക്കൽ പോലും എവിടേം വെച്ച് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ എനിക്ക് ഇണയാക്കി തന്നുവെങ്കിൽ എന്റെ പ്രയാസങ്ങൾക്ക് ഉത്തരം അവൻ നൽകാഞ്ഞിട്ടല്ല അതിനു ഖൈർ ആയ സമയം എത്താത്തതിൽ മാത്രമാണ് ആ സമയം എത്തിക്കഴിഞ്ഞാൽ എന്റെ പ്രയാസങ്ങൾ തീരുക തെന്നെ ചെയ്യും, ഞങ്ങളെ വേർപെടുത്താൻ ആരാണോ ശ്രേമിച്ചത് അവർകുള്ള മറുപടിയും കൊടുക്കാൻ ഉത്തമൻ അവൻ തന്നെയാണ് തവക്കൽ ത്തു അലല്ലാഹ്...
" നിങ്ങൾ എന്താ അമ്മായി ഇവിടെ നില്കുന്നത് അകത്തേക്കു വരി അവളുടെ ചോദ്യമാണ് എന്നെ അകത്തേക്ക് കയറ്റിയത് , ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു അവളുടെ പുറകെ നടന്നു, അവൾ ഒരുപാട് വാ തോരാതേ സംസാരിച്ചു പക്ഷെ ന്റെ ഇക്കാനെ അവിടെങ്ങും കാണാത്തതു കൊണ്ടാവും ഒന്നും ഞാൻ കേട്ടില്ല , എല്ലാത്തിനും വെറുതെ മൂളിക്കൊടുത്തു എന്റെ കണ്ണുകൾ ഇക്കാനെ പരുതി കൊണ്ടിരുന്നു ഒരു നൂറ് വട്ടം എന്നെ വന്നു നോക്കുന്ന ആളാണ് ഇപ്പോ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ശീലങ്ങളൊക്കെ ഉമ്മയങ്ങു മാറ്റിക്കളഞ്ഞു വല്ലാതെ ഇക്കാക് എന്നോട് അകൽച്ച വന്നു വ്യക്തമായ കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ.
" മുൻശിഫാ , ചായ കുടിക്കാം വാ
" ഉം,
അമ്മായിന്റെ കൂടെ പോയി, എല്ലാവരും ചായക്ക് ഇരിക്കുന്നുണ്ട് ഞാനും ഇരുന്നു, ഇക്കയും, എന്നെ ഒന്ന് നോക്കാനുള്ള മനസ് പോലും ഇക്കാ കാണിച്ചില്ല, വല്ലാത്ത വിഷമം ആയിപോയി, അവരെ ബോധിപ്പിക്കാൻ കഴിച്ചു ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു അവിടെ ബൈസിന് കുറച്ചു പാത്രങ്ങൾ ഉണ്ട് അത് കഴുകാൻ തുടങ്ങി കണ്ണു നിറയുന്നതിനെ തടയാൻ ഒരു പാത്രത്തിനും പയിപ്പിലെ വെള്ളത്തിനും സാധിച്ചില്ല,
" ഹാ അമ്മായി, അതൊക്കെ ഇനിയും ഒരിക്കൽ വരുമ്പോ ആവാം നിങ്ങൾ ഇപ്പോ മാറി നിൽക്കുന്ന ഞാൻ കഴുകാം
" ഇതല്ലേ ഉള്ളു .
" സാരല്ല നിങ്ങൾ പോയി .
ഞാൻ മാറി കൊടുത്തു അവൾ ബാക്കി കഴുകി .
" അമ്മായി .
" ഉം
" ഇവിടെ അടുത്തൊരു ബീച് ഉണ്ട്, നല്ല ഭംഗി യാണ് നമുക്കെല്ലാർകും പോകാം, നിങ്ങൾ ഇക്കനോട് പറയ്.
എന്നെ ഒന്ന് നോക്കാനോ കേൾക്കാനോ ശ്രമിക്കാത്ത ഇക്കയുടെ മുഖം എന്റെ കണ്ണിൽ തെളിഞ്ഞു. ചിരിച്ചു കൊണ്ട് അവളുടെ ചോദ്യം ഞാൻ...
" നിങ്ങൾ പറഞ്ഞോളി, ഞമ്മക്ക് പോവാലോ.
അവൾ പിന്നെ ഒന്നും പറഞ്ഞില്ല.
( ഈ അവൾ ആരാണെന്ന് ആയിരിക്കും അല്ലെ, സോറി പരിചയപ്പെടുത്താൻ മറന്നു, കതിയമ്മയിന്റെ മകൾ ആണ് സീനു ) കൂടുതൽ പറഞ്ഞു തരാൻ എനിക്കും അറിയില്ല കല്യാണത്തിന് കണ്ടു പിന്നെ ശരിക്കും കാണുന്നത് ഇപ്പോഴല്ലെ,ന്റെ ബേജാർ കാരണം ഞാൻ കൂടുതൽ ഒന്നും ചോദിച്ചിട്ടുമില്ല , ഏതായാലും ചെറിയാത്തനെ കൊണ്ടു പറയിപ്പിക്കാൻ അവൾ അങ്ങോട്ട് പോയി
" നീ വേഗം കുളിച്ചോ മുൻശിഫാ, എല്ലാവർക്കും പുറത്ത് ഒന്നു പോകണം എന്ന് ( ഉമ്മയാണ്, ആളുകൾ കാണുമെന്നു തോന്നിയാൽ എന്തൊരു സ്നേഹമാണെന്ന് അറിയോ ഉമ്മാക് ഇങ്ങനെ എന്നെ ഒരു മകൾ ആയിക്കണ്ടിരുന്നെങ്കിൽ ഇന്ന് ഒരു പ്രശ്നങ്ങളും ഉണ്ടാവുമായിരുന്നില്ല, സ്വാർത്ഥത യല്ലെ മനുഷ്യരെ പിഴപ്പിക്കുന്നത് .
" ഉം ആാാ ഉമ്മ ഞാൻ കുളിച് വരാം,
നിസഹായ മായി ഞാൻ ഉമ്മയെ ഒന്ന് നോക്കി. എനിക്ക് ഇക്കയെ ഒന്ന് കാണണം എന്ന് തോന്നി. ഒന്നും മിണ്ടിയില്ലേലും ഒന്ന് കാണാൻ ഉള്ളിൽ എവിടെയോ ഒരു.... എന്താ പറയാ...
"ഇക്കാ എവിടെ .
" അവൻ അവിടെ എവിടേലും കാണും, നീ പോയി കുളിക്ക് .
പിന്നെ ഞാൻ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചെന്ന് വരുത്തി. ഡ്രസ്സ് എടുത്തു കുളിക്കാൻ പോയി, എല്ലാവരും കുളിക്കാൻ കാത്തുനിൽകുക യാണ് അതുകൊണ്ട് ഞാൻ വേഗം കുളിച്ചു റൂമിൽ ചെന്നപ്പോൾ ഇക്കാ അവിടെ കിടന്നു ഫോണിൽ കളിക്കാൻ , എന്നെ കാണുന്നില്ല ഞാൻ കുറെ നേരം നിന്നു ഇക്കാക് കണ്ട ഭാവം ഇല്ല, ഞാൻ ഇക്കാന്റെ അടുത്ത് ഇരുന്നു അപ്പോഴേക്കും ഇക്ക പെട്ടന്ന് ചാടി എഴുനേറ്റ് പോയി ഞാൻ ഇക്കപോയ വഴിയെ നോക്കിനിന്നു, എന്റെ ഇക്ക കുറച്ചു മണിക്കൂറുകൾ കൊണ്ടു എത്ര അകന്നു പോയി എന്താ റഹ്മാനെ ഇതൊക്കെ ഇങ്ങനെ വല്ലാത്ത മായകളികൾ
എന്തോ...പിന്നെ അവിടെ ഇരിപ്പുറച്ചില്ല ഞാൻ ഇക്കാന്റെ പുറകെ നടന്നു, ഇക്കാ വീടിന് പുറത്ത് ഇറങ്ങിയിരുന്നു എല്ലാവരും പോവാൻ റെഡി ആയി, ഞാനും പർദ്ദ ധരിച്ചു അവർക്കു പുറകെ ഇറങ്ങി കാറിൽ കയറി , ഒരുപാട് ആളുകൾ കാറിനെ ഇടുക്കത്തിലാക്കി എങ്കിലും സംസാരവും ബഹളവും യാത്രയുടെ നീളം കുറച്ചു, ശാന്തമായ കടലോരം ഞങ്ങൾ കണ്ടു തുടങ്ങി ഭംഗിയുള്ള ശാന്തമായ സ്ഥലം ആളുകളുടെ തിരക്കോ പക്ഷികളുടെ കളകൂജനമോ ഇല്ല കടലിന്റെ ഓളങ്ങൾ മാത്രം, അവിടെ ഇവിടെ ചെറിയ പുൽമേടുകൾ തീർത്തും സുന്ദരമായ പ്രദേശം എല്ലാവരും കാറിൽ നിന്നും ഇറങ്ങി നടന്നു ഞാനും പതിയെ അവർക്കു പുറകിലായി നടന്നു നീങ്ങി, അപ്പോഴും ഉമ്മ എന്നേം ഇക്കനേം മാറി മാറി നോക്കുകയാണ്, ഇക്ക എന്റെ അരികിലേക്കു നടന്നു വന്നു ഞാൻ അത് നോക്കാതെ നടന്നു നീങ്ങി മനസിലെ മുറിവ് ഒറ്റക്ക് നടന്നാൽ ഉണങ്ങുമോ എന്ന് ഞാൻ ചിന്തിച്ചു, എല്ലാവരും കടൽ തീരങ്ങളോട് കഥ പറയുകയാണ് ഞാനും മറിച്ചല്ല, പക്ഷെ എനിക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥയാണെന്ന് മാത്രം ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാവാം ഇക്ക പിന്നെ എന്നെ പിന്തുടർന്നില്ല, ഞാൻ അവിടെ ഇരുന്നു കടലിന്റെ തിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :12*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കടലിന്റെ ആർത്തിരുമ്പുതന്ന തിരമാലകൾ ഒന്നെന്നെ തഴുകിയിരുന്നെങ്കിൽ ?!
അലയടിച്ചുയരുന്ന കടലോര തിരമാലകൾ എന്റെ ദുഃഖങ്ങളെ മായ്ച്ചു കളഞ്ഞിരുന്നെങ്കിൽ എത്ര ധന്യ മായേനെ അല്ലെ ,
ന്റെ മാളൂട്ടിയും അവരുടെ കൂടെ കളിക്കുകയും ചിരിക്കുകയുമാണ് അവൾക്കെന്തറിയാം കുഞ്ഞല്ലേ, ഉമ്മയോട് എല്ലാം ചോദിക്കണം എന്ന് തോന്നും.പക്ഷെ!
അതുകൊണ്ട് ഉമ്മാന്റെ പ്രശ്നം തീരുലാലോ , മനസിലെ ചോദ്യങ്ങളെല്ലാം ഞാൻ തന്നെ അടക്കിപ്പിടിച്ച കാഴ്ചയാക്കി വിഴുങ്ങി . അതാണ് ഇപ്പോ നല്ലത് എന്ന് തോന്നി ആഘോഷ തിമിർപ്പുകൾ കഴിഞ്ഞു എല്ലാവരും നനഞ്ഞ കാലുകളും മണൽ പൊടിയുമായി കാറിൽ കയറി ഇരുന്നു,
വെളിച്ചത്തെ ഇരുട്ട് പടർന്ന നേരം വണ്ടി ചീറി പാഞ്ഞു വീട്ടിലെത്തി, ഇക്കാക് വലിയ മാറ്റമൊന്നും കാണുന്നില്ല, ഞാൻ പിന്നെ ഒന്നിനും നിന്നില്ല ഇക്കാ മിണ്ടിയാൽ സന്തോഷം ആവും മറിച്ചാണെൽ സഹിക്കാനാവില്ല അങ്ങനെ നിൽക്കട്ടെ വീട്ടിൽ എത്തിട്ടു ചോദിക്കാം എന്താ ഇങ്ങനൊക്കെ ആവാൻ കാരണം എന്ന്, ഒരു ചോറ് തിന്നാൻ അവരുടെ കൂടെ ഇരുന്നില്ല എന്ന് കരുതി ഇങ്ങനെ നിൽക്കാൻ ഇത് എന്താ....ജീവിതമല്ലെ അല്ലാതെ ഫുട്ബാൾ ഗ്രൗണ്ട് ഒന്നും അല്ലാലോ തോന്നുമ്പോ മിണ്ടാനും അല്ലാത്തപ്പോൾ മിണ്ടാനും.
ഞാൻ വേഗം കിടന്നു, ഇക്ക അപ്പോഴേക്കും ഉറങ്ങിയിരുന്നു,
എനിക്കാണേൽ ഉറങ്ങാത്തതു കൊണ്ടു രാത്രിക്ക് ഇച്ചിരി നീളം അതികമായിരുന്നു. എങ്കിലും നേരം സുബ്ഹി കൊടുത്തപ്പോൾ നിസ്കരിച്ചു ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു, അതൊരു നിശബ്ദമായ യാത്ര ആയിരുന്നു, ആരും സംസാരിച്ചില്ല, ഏകദേശം 10: AM ആയപോയേക്കും ഞങ്ങൾ വീട്ടിലെത്തി,
എനിക്കെന്തോ വല്ലാത്തൊരു ക്ഷീണം ഇത് വരെ ഒന്നും അനുഭവപ്പെടാത്തഅത്രയും കാലുകൾ നിലത്ത് ഉറക്കാത്ത പോലെ കണ്ണുകൾ എന്നെ അനുസരിക്കാത്ത പോലെ കാഴ്ചകൾക്ക് മങ്ങലേറ്റ പോലെ,,,
ഏതായാലും ഞാൻ ഒന്ന് മേൽ കഴുകി കിടന്നു, ഇക്കയും അടുത്ത് തന്നെ കിടന്നു ഒന്നും മിണ്ടിയില്ല,
വെറുതെ ഞാനൊന്ന് ഇക്കയെ നോക്കി. കണ്ണുകൾക്ക് മേൽ കൈകൾ വെച്ച് കൊണ്ടാണ് കിടക്കുന്നത്. ഉറക്കമാണോ അതോ ഞാൻ എന്തേലും ചോദിക്കും എന്ന് കരുതിയാണോ? അറിയില്ല.
പിന്നെ ഞാൻ എഴുനേറ്റ് അടുക്കളയിൽ പോയി ഈ കിടത്തം ഉറക്കിലേക്ക് എങ്ങാനും വഴിമാറിയാൽ ഇക്ക പോയാൽ അത് മുഴുവൻ എനിക്ക് കിട്ടും വയ്യ എനിക്കിനി അതും കൂടി.
കൈകാലുകൾ കുഴയുന്നു വെങ്കിലും ഞാൻ മെല്ലെ നിന്നു കൊണ്ട് മീൻ മുറിച്ചു. ഹോ വല്ലാത്തൊരു മീൻ തോലുപൊളിക്കാൻ ആവുന്നില്ല വലിയ മീനും .
" നിനക്ക് ഇന്ന് തന്നെ പോണോ, മുൻശിഫാ...
ഇക്കാന്റെ ചോദ്യo കേട്ടു ഞാൻ തിരിഞ്ഞു നോക്കി.
" ഉം, മാളൂട്ടിക്ക് നാളെ സ്കൂൾ ഉണ്ട് പോകണം " എന്ന വേഗം ഭക്ഷണം കഴിച്ചു ഒരുങ്ങിക്കോ .
" ഉം ...
ഞാൻ ഒന്ന് മൂളി കൊടുത്തു. അപ്പൊ മിണ്ടാൻ ഒക്കെ അറിയാം.
പോവാൻ മനസൊന്നും ഇല്ല, പക്ഷെ ഇക്കാന്റെ ഈ അകൽച്ച എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഒരു രണ്ട് ദിവസം അവിടെ എന്റെ വീട്ടിൽ പോയി നിന്നു വന്നാൽ കുറച്ചൊക്കെ സങ്കടം മാറുമായിരിക്കും,
ഇക്കാന്റെ ഈ പിണക്കവും ഒന്ന് മാറിയാൽ റാഹത്താവും... എന്തോ ഇപ്പൊ ഞാനിവിടെ തീർത്തും ഒറ്റപ്പെട്ടപോലെ....
പണിയൊക്കെ കഴിച്ചു ഭക്ഷണവും കഴിച്ചു ഞങ്ങൾ ഇറങ്ങി, ഞാൻ ഒരുപാട് കരഞ്ഞു ഇക്ക എന്നെ കുറ്റപ്പെടുത്തി കൊണ്ടേ ഇരുന്നു.
" നിനക്ക് ഒന്നു നന്നായി കൂടെ എന്തിനാ ഉമ്മാനെ ബേജാറാകുന്നത്, നീ എന്റെ സമാധാനം കളയാണല്ലോ ദിവസം കഴിയും തോറും വീട്ടിൽ വരാൻ തന്നെ എനിക്കിപ്പോ ഇഷ്ടല്ലാതായി നീ കാരണം...
ഞാൻ ഒന്നും മിണ്ടിയില്ല, ഉമ്മ കാര്യമായി എന്തോ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട് എന്നത് വ്യക്തമായി , ഞാൻ കരുതിയത് അവിടെ ഉണ്ടായിരുന്ന ചോറ് പ്രശനം ആണെന്ന പക്ഷെ അതല്ല ഇത് ഉമ്മാന്റെ പുതിയ എന്തോ കഥയാണ് അല്ലാതെ ഇക്ക ഇങ്ങനെ ഒന്നും പറയില്ല. എനിക്ക് എന്തോ പറയാൻ ഉണ്ടോ എന്ന് എപ്പോഴെങ്കിലും ഇക്കാക്ക് ചോദിച്ചൂടെ... എന്റെ പ്രശ്നം എന്താണെന്ന് എങ്കിലും എന്ത് അറിഞ്ഞിട്ടാണാവോ എന്നെ ഇങ്ങനെ.... ഉള്ളിൽ ഇരുമ്പിയ സങ്കടം അലകടലാവുന്ന പോലെ.
" എന്തിനാ മുൻശിഫാ കരയുന്നത്, കരച്ചിൽ നിർത്തി നീ ഒന്ന് നന്നാവൂ നിനക്ക് എല്ലാരോടും മിണ്ടിക്കൂടെ, എല്ലാവരെ പരാതി നീ മിണ്ടുന്നില്ല എന്നാണ് നീ വരുന്നവരോട് മോശമായി പെരുമാറുന്നു എന്നൊക്കെ . എന്താ ഇത്. ഞാൻ വരുമ്പോൾ മാത്രം അടുക്കളേൽ സഹായിച്ചാൽ മതിയോ ഇടക്ക് നിനക്ക് ഉമ്മാനെ സഹായിച്ചൂടെ. എല്ലാം ഞാൻ കാണാൻ ആണല്ലെ ചെയ്യുന്നത്...
ഞാൻ എന്താ പറയാ കലങ്ങിയ മിഴികളെ ഇക്കാനെ ഒന്ന് നോക്കി ശേഷം ചിരിച്ചു പിന്നെ ഇക്കാ ഒന്നും മിണ്ടിയില്ല, വീട്ടിൽ എത്തി, എന്നെ അവിടെ നിർത്തി ഇക്ക പോയി ഉമ്മാന്റെ ഉപ്പാന്റെ മുന്നിൽ സന്തോഷം നടിച്ചു കുറെ സംസാരിച്ചു പിന്നെ യാത്ര ക്ഷീണം പറഞ്ഞു റൂമിൽ പോയി വാതിലിൽ അടച്ചു, വൈകുന്നേരം വരെ കരഞ്ഞു കിടന്നു, വല്ലാത്ത ഒരു പരീക്ഷണം ആയിപോയി അല്ലാഹ് ഇത് . കിടന്ന സ്ഥലത്ത് നിന്നും എഴുനേൽക്കാൻ വല്ലാത്ത പ്രയാസം ക്ഷീണം തല കറക്കം അല്ലാഹ് നടക്കുമ്പോൾ വീഴുന്നു , എങ്ങെനെയൊ തപ്പി തടഞ്ഞു തായേ വന്നു സോഫമേൽ കിടന്നു, ഇതിലും വലിയ യാത്രകൾ ഒക്കെ മുൻപും ഞാൻ പോയിട്ടുണ്ട് ഇങ്ങനെ ക്ഷീണം ഇതാദ്യമാണ്.
" ന്താ മോളെ കുറെ നേരം ആയല്ലോ കിടത്തം, മുകളിൽ നിന്നും ഇറങ്ങി വന്നു ഇപ്പോ ഇവിടെ കിടക്കാണോ .
" ഒന്നുല്ല ഉമ്മാ എനിക്ക് വല്ലാത്ത ക്ഷീണം തല ചുറ്റുന്ന പോലെ,
യാത്ര ക്ഷീണം ഇത്രേം വരോ ?
" മോളെ പോയി ഭക്ഷണം കഴിക്കു അപ്പോ കുറെ മാറും.
" അതിന് എനിക്ക് എണീക്കാൻ ആവുന്നില്ല ഉമ്മാ .
" എന്താപ്പോ ഇങ്ങനെ, ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം എന്നാൽ .
എഴുനേൽക്കാൻ ആവാത്തത് കൊണ്ടു ഞാൻ അവിടെ തന്നെ കിടന്നു, ഉമ്മ ചോറ് വാരി തന്നു, കുറച്ചു കഴിച്ചു ഞാൻ കിടന്നു ,
എന്താണ് എന്ന് അറിയാതെ ഇപ്പോ dr, എടുത്തു പോകണ്ട മോളെ, നാളെ കൂടി കഴിയട്ടെ എന്നിട്ട് മോനെ വിളിക്കാം . ഉമ്മ പറഞ്ഞതിന് ഒന്ന് മൂളി കൊടുത്ത് ഞാൻ വീണ്ടും അവിടെ തന്നെ കിടന്നു.
എങ്ങനെ എന്നറിയില്ല കിടന്ന കിടപ്പിൽ ആ ദിവസം ഞാൻ അങ്ങു കഴിച്ചു കൂട്ടി
ഞാനറിയാതെ ഉമ്മ ഇക്കയെ വിളിച്ചു ഉമ്മാന്റെ സംശയം എന്റെ ക്ഷീണം കണ്ടിട്ട് പറഞ്ഞോണ്ട് ഇക്കാ സുബ്ഹിക്ക് തന്നെ എത്തി, ഇക്കാന്റെ മുഖം നോക്കാൻ ഒരു ചമ്മൽ ഞാൻ തല താഴ്ത്തി നിന്നു, സന്തോഷത്തോടെ ഉപ്പയാകാൻ പോവുന്നു എന്ന പ്രതീതിയിൽ ഓടിവന്നത് ആണെകിലും എന്നോട് കാര്യമായ ഒന്നും പറയുന്നില്ല ഒരുപക്ഷെ?! എനിക്കുള്ളത് പോലെ ചമ്മൽ ആയിരിക്കാം, എങ്കിലും സന്തോഷത്തോടെ ഉള്ള വാക്കുകൾ കേൾക്കാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു. വെറുതെ കുറെ പ്രതീക്ഷിച്ചു.
ഇക്ക സുബ്ഹി നിസ്കരിച്ചു കുറച്ചു കിടന്നു, പിന്നെ എഴുനേറ്റ് ചായ കുടിച്ചു അവരോടൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി ഉമ്മയാകാൻ പോകുന്ന സന്തോഷം മനസിനെ ആഹ്ലാദപരിത ആക്കിയെങ്കിലും ഇക്കാന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിച്ചു, വീട്ടിൽ എത്തുന്ന വരെ ഇക്ക ഒന്നും സംസാരിച്ചില്ല. എന്താ പറയാന്ന് അറിയാത്തത് കൊണ്ടു ഞാനും മിണ്ടിയില്ല വീട്ടിൽ എത്തി ബെല്ലടിച്ചപ്പോൾ, ഉമ്മ വന്നു വാതിലിൽ തുറന്നു.
നിറഞ്ഞ ചിരിയോടെ ഉമ്മയോട് മോന്
" ഉമ്മ, മുൻശിഫാ രുമ്മയാകാൻ പോവാട്ടോ , ഇക്കാന്റെ ചിരിച്ചോണ്ട് ഉളവാക്കുകൾ ഒരുപാട് നേരത്തെ സങ്കടം ആാാ ഒറ്റ ചിരിയിൽ അലിഞ്ഞു ഇല്ലാതായി . എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും ഉമ്മയോട് പറയുന്ന ആ മുഖഭാവം എന്റെ ഉള്ളം ഒന്ന് തണുപ്പിച്ചു.
" ആണോ, മുൻശിഫാ .
ഉമ്മാന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി ഞാൻ മുകളിലേക്ക് നടന്നു ഉമ്മാക്ക് ആാാ വാക്കുകൾ വിശ്വാസം ആയിട്ടില്ലെന്ന് മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ് പർദ്ദ മാറ്റി ഞാൻ താഴേക്ക് തന്നെ വന്നു, ഇക്കാ അപോയേക്ക എനിക്ക് സം സം വെള്ളം തന്നു .
" ഇത് എപ്പോഴും കുടിക്കണം ട്ടോ.നമ്മളെ കുട്ടിക്ക് നല്ലതാണ് .
ഞാനൊന്ന് ചിരിച്ചു കൊണ്ട് അത് വാങ്ങി വെച്ച് അടുക്കളയിലേക്ക് നടന്നു , അവിടെ പണികൾ ഒക്കെ ഒന്ന് നോക്കി, ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് പണികളിലേക്ക് തിരിഞ്ഞു. ഇക്കയും ഉമ്മയും നല്ല സംസാരത്തിലാണ് എന്റെ അടുത്ത് തന്നെ ആയത് കൊണ്ട് നല്ലോണം കേൾക്കാം. ഓരോ വാക്കുകളിലും ഉപ്പയാകാൻ പോകുന്ന സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ട്. അത് കേൾക്കുമ്പോൾ എനിക്കും വല്ലാത്ത സന്തോഷം ഞാൻ ഒരുമ്മയാകുന്നു.എന്നിൽ ഒരു ജീവൻ കൂടി തുടിക്കുന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...
" ഉമ്മാ, ഞാൻ ഉപ്പയാകാൻ പോവാൻ, ഇനിയും എന്റെ രീതികൾ ഒക്കെ മാറ്റണം . ഞാൻ ഈ കുട്ടിക്കളിയൊക്കെ മാറ്റി കുറച്ചു സ്ട്രോങ്ങ് ആകണം.
ഉമ്മാനോട് ഇക്ക പറഞ്ഞവാക്കുകൾ ആ മുഖം ഇക്കാന്റെ സന്തോഷം എത്രയാണെന്ന് ഞാൻ മനസിലാക്കി , എന്നോട് കാര്യമായ സ്നേഹം ഒന്നും കാണിച്ചില്ലേലും എന്റെ ഇക്ക പൂർണ സന്തോഷവാനാണ് എന്ന് എനിക്ക് മനസിലായി. ബാക്കിയൊക്കെ ഇനി ശരിയായിക്കോളും.
ക്ഷീണം വല്ലാതെ കൂടി വന്നു, നടക്കും തോറും കണ്ണുകൾക്ക് വല്ലാത്ത മങ്ങൽ ഇരുട്ട് കയറുന്നു, ഇരിക്കുന്ന ഇരിപ്പിടം പോലും മാറിപ്പോയി കസേരക്ക് പകരം നിലത്തു ഇരുന്നു, താളം തെറ്റുകയാണെന്ന് മനസിലാക്കിയപ്പോൾ ഞാൻ വേഗം ചുമരിൽ പിടിച്ചു കിച്ചന്റെ അടുത്തില്ല ചെറിയ മുറിയിൽ പോയി കിടന്നു, ആരോഗ്യം കുറവായത് കൊണ്ടാവാം വല്ലാത്ത പ്രയാസം വേദനയും ക്ഷീണവും കണ്ണിന്റെ മങ്ങലും എന്നെ ഏറെ പ്രയാസത്തിലാക്കി.
ഇക്കാ ഉള്ളപ്പോൾ ഉമ്മ എനിക്ക് കഞ്ഞിവെച്ചു തന്നു, ഉറുമാമ്പഴം മുറിച്ചു തന്നു എങ്ങനെയോ കുറച്ചു ഞാൻ കഴിച്ചു ബാക്കി അവിടെ തന്നെ വെച്ചു.
രാവിലെ തന്നെ ഇക്ക പോയി, വീട്ടിൽ ഞാനും ഉമ്മയും തനിച്ചു, കട്ടിലിൽ നിന്നും എഴുനേൽക്കാൻ ആവാതെ ഞാൻ കുറെ പ്രയാസപ്പെട്ടു, ഇക്കാ ഉള്ളപ്പോൾ ഇടക്ക് വന്നു നോക്കുന്ന ഉമ്മയെ ഇക്കാ പോയപ്പോ പിന്നെ കണ്ടില്ല എനിക്കൊന്നു കുളിക്കണം, എങ്ങനെയാ എഴുനേൽക്കാൻ വയ്യ പതിയെ ചുമരിൽ പിടിച്ചു പിടിച്ചു ഞാൻ നടന്നു ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ ഒരു കസേര ഇട്ട് ഇരുന്നു കുളിച്ചു, കുളി കഴിഞ്ഞപ്പോൾ എഴുനേറ്റ് വരാൻ ആയിരുന്നു പ്രയാസം കുറച്ചു നേരം കൂടി അവിടെ വെറുതെ ഇരുന്നു .....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :13*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
എഴുനേൽക്കുമ്പോഴേക്കും കണ്ണിൽ ആകെ ഇരുട്ട് പകരുന്ന പോലെ, വീഴുമോ എന്നൊരു പേടി.
എനിക്കാവുന്ന സ്വരത്തിൽ രണ്ട് മൂന്ന് തവണ ഉമ്മയെ വിളിച്ചു നോക്കി. മറു തലക്കൽ വിളിക്കേൾക്കാൻ ആരുമില്ലെന്ന് ബോധ്യമായപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നു.
ആ ഇരിപ്പ് അങ്ങനെ ഏകദേശം മണിക്കൂറോളം നീണ്ടു നിന്നു, പിന്നെ ഞാൻ പതിയെ എഴുനേറ്റ് ഡ്രസ്സ് മാറ്റി ഇറങ്ങി വുളു എടുത്തു റൂമിൽ പോയി നിസ്കരിച്ചു .അപ്പോഴേക്കും ഇക്ക വന്നിരുന്നു, ഇക്കാന്റെ സൗണ്ട് എന്റെ കാതുകളിൽ മുഴങ്ങിയപ്പോൾ ആ സൗണ്ട് ലക്ഷ്യമിട്ട് നടന്നു,
ഇക്ക കിച്ച്നിലാണ് സംസാരം അടുത്ത് എത്തിയപ്പോൾ വ്യക്തമായി കേട്ടു
" ന്താ മോനെ ഇത്,
" ഇത്, പ്രേഗ്നെന്സി ടെസ്റ്റ് ചെയ്യുന്നതാണ്, ഇത് നിങ്ങൾ അവൾക്ക് കൊടുത്തിട്ടുണ്ട് നോക്കാൻ പറയു . എനിക്ക് കൊടുക്കാൻ എന്തോ ഒരു മടി പോലെ,
" ശേ, ശേ, പ്രേഗ്നെന്റ ആണെന്ന് അതിന് ആരാ പറഞ്ഞത് മോനെ, തോന്നലുകൾ ശരിയാവണം എന്നുണ്ടോ?
" ഓളെ, ഉമ്മ പറഞ്ഞു.
നോക്കുന്നത് കൊണ്ട് തെറ്റില്ലല്ലോ,
ഓൾക് അതാണ്, ക്ഷീണം കുഴക്കും എന്ന് തോന്നുന്നു .
" ഉമ്മ യാണോ ഇതൊക്കെ തീരുമാനിക്കൽ .
ഇക്ക ഉമ്മാന്റെ ആ ചോദ്യത്തിന് മറുപടി കൊടുക്കാതെ നടന്നു നീങ്ങി . എന്നെ വഴിൽ കണ്ടപ്പോൾ തല താഴ്ത്തി മുകളിലേക്ക് കയറി പോയി.
ഉമ്മ എന്നെ ലക്ഷ്യം വെച്ച് നടന്നു വന്നു .
" നീ ഇത് രാവിലെ ടെസ്റ്റ് ചെയ്ത് നോക്ക്, മോൻ തന്നതാണ് .
ഞാൻ അത് വാങ്ങി വെച്ചു , ഇക്കാക്, ആ വാർത്തയെ ഉറപ്പാക്കാൻ തിടുക്കമായിരുന്നു, ഉപ്പയാവുന്ന സന്തോഷം മനസിനെ വല്ലാതെ സ്വാധിനിച്ചിട്ടുണ്ട് ആ പാവത്തിനെ, പക്ഷെ ഉമ്മാന്റെ ഈ ചാറക്ടർ മാത്രമാണ് അങ്ങോട്ട് വ്യക്തമാവാത്തത് ,എന്റെ കയ്യിൽ അത് തരുമ്പോൾ ഉമ്മാന്റെ മുഖം എന്നെ വല്ലാതെ ഭയപ്പെടുത്തി...
ഉമ്മ എന്തിനാ എന്നെ ഇത്രയും വെറുക്കുന്നത്.
"മോളൂസേ,
തിരിഞ്ഞു നോക്കിയപ്പോ
" ഉം " വാ പറയട്ടെ, ഇക്കാ എന്നെ റൂമിൽ, കൊണ്ടു ഇരുത്തി
" നീ നല്ലോണം ഭക്ഷണം കഴിക്കണം കേട്ടോ , വെള്ളം കുട്ടിക്കണം.
നീ ഇങ്ങനെ കിടന്നാൽ, നിനക്ക് പ്രസവിക്കാൻ ഒന്നും ശേഷി ഉണ്ടാവില്ല, നല്ലോണം ശ്രദ്ധിക്കണം., ഞാൻ വരുമ്പോൾ ഫ്രൂട്സ് കൊണ്ടു വന്നിട്ടുണ്ട്, എപ്പോഴും നീ അത് കഴിക്കണം.
പിന്നെ, ഈത്തപ്പഴം ഫ്രിഡ്‌ജിൽ വെച്ചിട്ടുണ്ട്, അതും കഴിക്കണം മറക്കരുത് എന്നാലെ നിനക്ക് എഴുനേറ്റ് നടക്കാൻ ആവൂ, നിനക്ക് ആരോഗ്യം ഇല്ലായിട്ടാണ് ഇങ്ങനെ .
ചിരിയുടെയും സീരിയസ് ഭാവത്തിലുമുള്ള ഇക്കാന്റെ ആ സംസാരം കേൾക്കുമ്പോൾ തന്നെ എന്നിലാകെ സന്തോഷം നിറഞ്ഞു.
"ഉം .
ഞാൻ ഒന്ന് മൂളി കൊടുത്തു പാവം ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർക്കുകയാണ്.
" മൂളിയാൽ പോരാ ചെയ്യണം, നമ്മളെ കുട്ടിക്ക് വേണ്ടി .
" ആയിക്കോട്ടെ ഇക്കാ, ഞാൻ ശ്രദ്ധിക്കാം, എനിക്ക് എഴുനേൽക്കാൻ കഴിയട്ടെ .
ഇക്കാ എഴുനേറ്റു പോയി, ഞാൻ ഇക്കാക് ആപ്പിൾ ജ്യൂസ് കൊടുത്തു, ഇക്കാ പകുതി കുടിച്ചു ബാക്കി തന്നു, ഞാൻ അത് കുടിച്ചു. ഏതായാലും അടുത്താലും അകന്നു നിന്നാലും ഇക്ക ഉണ്ടെങ്കിൽ എനിക്ക് വല്ലാത്തൊരു സമാധാനം ആണ്.
എന്നാലും ചില നേരം ഇക്കാന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ചിലപ്പോൾ ഇക്ക ശാന്തമാണ് സ്നേഹമാണ് സന്തോഷമാണ്. ചിലപ്പോ പേടിയാണ് ദേഷ്യമാണ് ആ മുഖത്ത് നിറഞ്ഞു കാണുന്നത് മറ്റു ചിലപ്പോൾ സങ്കടം.... എന്താ പറയാ... എന്താ ചോദിക്കാ എന്നറിയാതെ ഞാൻ ഈ അവസ്ഥകൾ മനസിലാകാതെ കുഴയുന്നു എന്ന് മാത്രം.
ഫുഡ് കഴിച്ചു പണിയൊക്കെ കഴിഞ്ഞു ഞാനും ഇക്കൂസ് മുകളിൽ റൂമിൽ പോയി കിടന്നു, ഇക്കാന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് സംരക്ഷണമാണ്, ഇക്ക ഫോണിൽ കളിച്ചു കിടന്നു, ഞാൻ ഇക്കാന്റെ നെഞ്ചിലെ ചൂടും പറ്റി കിടക്കാൻ ശ്രമിച്ചു. ഇക്ക അത് മനസിലാക്കി എന്നെ ഒന്ന് നോക്കി നീങ്ങി കിടന്നു.
ഞാൻ പിന്നെ അങ്ങനെ കിടന്നു. സങ്കടം എന്റെ തൊണ്ട വിറപ്പിച്ചു.എന്തായാലും മുമ്പുള്ളതിൽ നിന്നും ഇക്ക ഒരുപാട് മാറിയിട്ടുണ്ട്. പഴയ സ്നേഹവും ശ്രദ്ധയും ഒക്കെ കുറഞ്ഞു. ഈ റൂമിൽ പോലും ഞാൻ തനിച്ചായ പോലെ, ആലോചിച്ചു നോക്കുമ്പോൾ കഴിയുന്നില്ല. എന്നാലും മനുഷ്യരല്ലെ,ഇക്കാക്ക് എന്നോട് പറയാത്ത വല്ല പ്രയാസവും ഉണ്ടാവും, ചോദിച്ചാൽ വിഷമം ആയാലോ, ഞാൻ ചോദിച്ചില്ല, ഇക്കാക് എപ്പോഴും ഊതിന്റെ മണമാണ് , ന്റെ ഉപ്പാനെ പോലെ തന്നെ ഇക്ക നല്ലോണം വ്യത്യസ്തമായ സ്മെല് ഉള്ള പെർഫ്യൂം ഉപയോഗിക്കും.
ഹോ അതിന് വല്ലാത്തൊരു സുഗന്ധം തന്നെയാണ് ഇക്കാന്റെ മണം.
" നീ മറന്നു പോവാതെ നാളെ നോക്കണം ട്ടോ " ഉം, ഇങ്ങൾ അതും ആലോചിച്ചാ ഫോണിൽ കളിക്കുന്നത്.
" ഉം, ഉറപ്പായാൽ സമാധാനത്തിൽ ഇരുന്നൂടെ മോളെ, ഞമ്മക് ഒരു മോനൂസ് വരാൻ ഉണ്ടെന്നും. എനിക്ക് മോനെയാ ഇഷ്ടം.പറഞ്ഞു.
" ഉം, മോനാണോ അതും ഒറപ്പിച്ചോ .
" ന്നെ പോലെത്തന്നെ ഒരു മോൻ എനിക്കുണ്ടാവും നോക്കിക്കോ .
" ഉം സ്വാലിഹായതിനെ തന്നു അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ അമീൻ " ആമീൻ .
ഇക്കാക് ഇപ്പോ,ഉപ്പ ഉപ്പ എന്നുള്ള ചിന്ത മാത്രമേ ഉള്ളു, ആളു നല്ല സന്തോഷത്തിലാണ്.
" ഇത് നോക്ക് നീ ( ഇക്ക ഫോൺ എനിക്ക് നേരെ നീട്ടി .
" ഇത് ആരാ കുട്ടിയ.
" ആാാ ഇന്നലെ ഒരുപാടിപടിക്ക് പോയപ്പോ കണ്ടതാ, ഇതുപോലെ ഉണ്ടാവും ലെ നമ്മുടെ മോൻ ,
ഞാൻ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
" ആ മോനെ കണ്ടപ്പോ എനിക്ക്, ഇങ്ങനെ ആണ് നമ്മളെ മോൻ എന്ന് തോന്നിപോയി, അപ്പോ എടുത്തതാ ഫോട്ടോ.
ഞാൻ ഒന്നും മിണ്ടിയില്ല, ഇക്കാനെ കുറെ ദിവസങ്ങൾക്ക് ശേഷം ഒരു സന്തോഷവും സ്നേഹവുമുള്ള ഒരാളായി കണ്ടെത്തിലുള്ള സന്തോഷം എന്റെ മനസ്സിൽ അലതല്ലുകയായിരുന്നു.
ചിലപ്പോഴെങ്കിലും കാണുന്ന ഈ സ്നേഹം വാക്കുകൾ മതി ഒറ്റപ്പെട്ടെന്ന് തോന്നുമ്പോൾ എനിക്ക് ആലോചിക്കാൻ. കുട്ടിയെ ആലോചിക്കുമ്പോൾ ഇക്ക ഫുൾ ഹാപ്പിയാണ്. പക്ഷെ! ഞാൻ ഇക്കാന്റെ അടുത്തേക്ക് ഇരിക്കുമ്പോഴേക്കും ഇക്ക മാറിയിരിക്കാൻ ശ്രമിക്കുന്നു. മനസിലാവുന്നില്ല ശരിക്കും എനിക്കിപ്പോ ഇക്കയെ, ചിലപ്പോഴൊക്കെ എനിക്ക് ബുദ്ധിമുട്ട് ആവുമെന്ന് കരുതിയിട്ടാണ് ഇങ്ങനെ എന്ന് വിചാരിക്കും. എന്നാൽ ഇക്ക എന്റെ സാന്നിധ്യം തന്നെ ചിലപ്പോൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എന്താ ചെയ്യാ...
ഒരു കുഞ്ഞു ജനിക്കുമ്പോൾ എല്ലാം ശരിയാവുമായിരിക്കും ലെ,
" നീ ഉറങ്ങിയോ .
" ഇല്ല, ഞാനും നമ്മളെ മോനെ കുറിച്ചു ഓർത്തു പോയതാ, മോൻ എന്നെ ഉപ്പ എന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസമായിരിക്കും ലെ .
" ഉം, നമ്മളെ ഉമ്മയും ഉപ്പയും നമ്മളെ ആദ്യം കണ്ടു സന്തോഷത്തിൽ നിർവൃതി അടങ്ങിയപോലെ .
" ഉം, ങ്ങള് ദുആര്ക്കിം ഞമ്മക്ക് നല്ലൊരു മുത്തിനെ കിട്ടാൻ നമുക്ക് കണ്കുളിർമയുള്ള ഇന്ന് ദുനിയാവിലും ആഖിറത്തിലും ഖൈറായ മുത്തിനെ കിട്ടാൻ .
" ഉം, അള്ളാഹു അങ്ങനെ ആക്കിത്തരട്ടെ ആമീൻ " ആമീൻ .
ഇക്കാന്റെ വാക്കുകൾ സന്തോഷ സമ്പന്നമാണ് പക്ഷെ! ഞാൻ ഒന്ന് അടുത്തേക്ക് നീങ്ങി കിടന്നാൽ ആ സമ്പന്നത ദാരിദ്ര്യത്തിലേക്ക് മാറുന്നു. ഇക്ക എഴുനേറ്റ് പോവാൻ നോക്കുന്നു. എന്നോട് നീങ്ങി കിടക്കാൻ പറയുന്നു. അതുമല്ലെങ്കിൽ മൂപ്പര് എണീറ്റ് സോഫമേൽ കിടക്കുന്നു.
എന്ത് കാരണം കൊണ്ടാണെങ്കിലും ഞാൻ ആ സാന്നിധ്യം ഏറെ ആഗ്രഹിക്കുന്നു ഇപ്പോൾ എന്ന് ഒന്ന് തിരിച്ചറിഞ്ഞിരുന്നു വെങ്കിൽ... ഈ ക്ഷീണത്തിലും ഒന്ന് തലോടിയിരുന്നു വെങ്കിൽ ഒന്നുമില്ലെങ്കിൽ ആശ്വാസത്തോടെ ഒന്ന് നോക്കിയിരുന്നു വെങ്കിൽ...
ഏതായാലും എന്റെ കുഞ്ഞെന്നുള്ള ചിന്ത എന്റെ ദിനങ്ങൾക്ക് ആക്കം കൂട്ടും... ആ ചിന്തകൾ മാത്രം...
രാവിലെ ആവാനുള്ള തിടുക്കമാണ് എനിക്കും , ഞങ്ങളെ മുത്തിനെ ഓർത്തു ഓർത്തു ഞങ്ങൾ കിടന്നു എന്തൊരു ദീർഘ മാണെന്നോ ഈ രാത്രിക്ക് ആ വാർത്തയെ സ്ഥിദ്ധീകരിക്കാൻ ഉള്ള ഞങ്ങളുടെ തിടുക്കമാവാം, രാത്രിക്ക് ഇത്രയും നീളം കൂടിയത് ആലോചനയുടെ ഭാഗങ്ങളിൽ എപ്പോഴാ നിദ്ര ഞങ്ങളെ പിടികൂടിയത് എന്ന് അറിയില്ല പതിവ് തെറ്റി ഇക്കയാണ് ഇന്നെന്നെ വിളിച്ചുണർത്തിയത് .
" ഹേയ്, നീ എണീക്കുന്നില്ലേ, സമയം ഒരുപാടായി,
ഞാൻ മെല്ലെ എഴുനേറ്റു നടന്നു .
" മോളെ, അത് എടുത്തോ ടെസ്റ്റ് ചെയ്യുന്നത്. മറക്കണ്ട .
ഇത് ആലോചിച് കിടന്നു ഇക്ക ഉറങ്ങിയിട്ടില്ലന്ന് തോന്നുന്നു .ഏതായാലും ഞാൻ അതും എടുത്തു നടന്നു ഞമ്മളെ കണക്കു കൂട്ടൽ പോലെ ഞാനൊരു ഉമ്മയും ഇക്ക ഒരു ഉപ്പയും ആയി വുളു എടുത്തു ഞാൻ നിസ്കരിച്ചു ശേഷം ദുആ ചെയ്തു
എന്നിട്ട് ഇക്കനോട് സന്തോഷവാർത്ത അറിയിച്ചു അതിരുകടന്ന സന്തോഷം കൊണ്ടാവാം, ഇക്ക എന്നോട് ഒന്നും പറഞ്ഞില്ല. ഇക്കയുടെ മൗനവും ഇപ്പോൾ സന്തോഷം മാത്രമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
വീട്ടുകാരെ ഒക്കെ അറിയിച്ചു . ഒരു കൊച്ചു കുട്ടിയെ പോലെ ഇക്കയുടെ സന്തോഷം ആ വീട്ടിൽ ഓടി നടന്നു ആ ശബ്ദങ്ങൾ എപ്പോഴും ഉയർന്നു കേട്ടു. വീട്ടുകാരും കുടുംബക്കാരും ഇക്കാന്റെ കൂട്ടുകാരെയും ഒക്കെ വിളിച്ചു അറിയിക്കാനും ഇക്ക മറന്നിട്ടില്ല.
എന്നാലും
ഇപ്പോഴും ഇക്ക എന്നോട് ഒന്നും പറഞ്ഞില്ല, ഇക്കാന്റെ സ്നേഹത്തോടു കൂടെ ഉള്ള വാക്കുകൾ ഇന്നലെ കഴിഞ്ഞു പോയതാണെല്ലോ?എന്ന ആശ്വാസത്തിൽ പതിവ് പോലെ മെല്ലെ മെല്ലെ ഞാൻ അടുക്കളയിലേക്ക് നീങ്ങി എന്റെ പരിപാടി നോക്കി .
ഇക്ക പള്ളിയിലേക്ക് പോയി, വീണ്ടും ഞാൻ ഒറ്റപെട്ട പോലെ
ക്ഷീണവും സങ്കടവും ദിവസം തോറും കൂടി കൂടി വന്നു.
എഴുനേറ്റ് ഇരിക്കാൻ പോലും പറ്റാതെ ആയി കുറച്ചു പത്രം കഴുകുക ആണെങ്കിൽ അതിന്റെ ഇടയിൽ ഒരു 3'4 വട്ടമെങ്കിലും കുറഞ്ഞത് കണ്ണു ഇരുട്ടടച്ചിട്ട് ഇരിക്കൽ പതിവായി ചുരുക്കി പറഞ്ഞാൽ ഒരു 3/4 ദിവസം കട്ടിൽ മാത്രമായി ചുരുങ്ങി എന്റെ ലോകം, ന്റെ വീട്ടിലേക്ക് വിളിച്ചു പറയുന്നെത് ന്റെ ഇക്കാക് മോശമാണെന്നു തോന്നിയത് കൊണ്ടു പറഞ്ഞില്ല ഇക്കനോട് വിളിച്ചു കാര്യങ്ങൾ ചോദിച്ചപ്പോ, എനിക്കിപ്പോ വരാൻ പറ്റില്ല ഡോക്ടറെ കാണാൻ,എന്ന മറുപടി കിട്ടി .
പിന്നെ ആരോട് പറയാൻ, എങ്കിലും ഇക്ക ഉമ്മാനെ വിളിച്ചത് ഞാൻ കേട്ടു പക്ഷെ ഞാൻ ഉള്ളത് കൊണ്ടു ഉമ്മ ദൂരെ പോയി സംസാരിച്ചു ന്റെ അവസ്ഥ ഉമ്മ പറയുമെന്ന് ഞാൻ ആശിച്ചു, പക്ഷെ പ്രതീക്ഷിച്ച പോലെ, ഉമ്മ എന്ത് പറഞ്ഞെന്ന് അറിയില്ല. ഏതായാലും ഇക്ക വന്നില്ല എങ്ങനെയോ ആ ഒരു ദിവസവും കടന്നു പോയി, എന്റെ കിടത്തം കണ്ടിട്ടാവണം, ഉപ്പാന്റെ നിർദ്ദേശപ്രകാരം ഉമ്മ എന്നെ ഡോക്ടറെ കൊണ്ടു കാണിച്ചു, ഡോക്ടർ പരിശോധിച്ച് ഉമ്മാനെ കുറെ വഴക്കു പറഞ്ഞു അഡ്മിറ്റ് പറഞ്ഞു എന്നിട്ടും ഉമ്മ എന്നെ നോക്കി നിക്കണോ എന്ന നോട്ടം നോക്കി. എന്റെ കണ്ണിൽ സങ്കടം നിറഞ്ഞു ഉള്ളിൽ വിതുമ്പിയ കണ്ണുനീർ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
ഞാൻ ഒന്നും മിണ്ടിയില്ല .
പക്ഷെ ഡോക്ടർ തുടർന്നു
" ഈ അവസ്ഥയിൽ അവളെ നിങ്ങൾ കൊണ്ടു പോകുകയാണെങ്കിൽ എന്ത് തന്നെ അവൾക്ക് സംഭവിച്ചാലും ഹോസ്പിറ്റൽ ഉത്തരവാദിയല്ലെന്ന് എഴുതി ഒപ്പിട്ടാൽ നിങ്ങൾക്ക് അവളെ കൊണ്ടു പോവാം ...
അത് കേട്ടപ്പോൾ ഉമ്മ പിന്നെ ഒന്നും മിണ്ടിയില്ല അവിടെ നിന്നു , റൂം ഒക്കെ ഫുൾ ആണെന്ന് തോന്നുന്നു, എന്നെ വീൽചെറിൽ മുകളിലെ വാർഡിലേക്ക് കൊണ്ടുപോയി ട്രിപ്പ് ഇട്ടു കിടത്തി , ഇക്ക വരുന്നെത് കാത്തു ഞാൻ കിടന്നു നേരം ഉച്ച കഴിയാറായി നല്ല വിശപ് ഇക്കയെയും കാണുന്നില്ല, കാത്ത് കാത്ത് വൈകുന്നേരമായപ്പോൾ ചെക്കപ്പിന് ഡോക്ടർ വന്നു. കാര്യങ്ങൾ അന്വേഷിച്ചു. ഒന്നും കഴിച്ചില്ലെന്ന് പറഞ്ഞപ്പോൾ എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാൻ ഉമ്മയോട് പറയുന്നത് കേട്ടു,
ഉമ്മ ആരെയോ പറഞ്ഞയച്ചു പരിപ്പ് വടയും ചായയും വാങ്ങിത്തന്നു ഞാൻ അത് കഴിച്ചു. കുറച്ചൊരു ആശ്വാസം. രാവിലെ തിന്ന ദോശ അതുപോലെ ശർദിച്ചതാണ് വെള്ളം പിന്നെ തീരെ എനിക്ക് പറ്റുന്നില്ല. വായിൽ വെക്കുമ്പോഴേക്കും റിട്ടേൺ അടിക്കും . എന്തോ ഒരു കഥ...എന്റേത്, പിന്നെ ഈ സമയം എല്ലാവരും ഇങ്ങനെ തന്നെയല്ലെ... ഒന്ന് പറ്റുമ്പോൾ ഒന്ന് പറ്റൂല ചിലപ്പോൾ ഒന്നും ആട്ട് (അങ്ങോട്ട് )പറ്റുകയുമില്ല.
ഇക്ക വന്നുപോഴേക്കും ഏകദേശം മഗ്‌രിബ് നോട് അടുത്തിരുന്നു , ഇക്ക യെ കണ്ടപ്പോൾ ഞാൻ എഴുനേൽക്കാൻ ശ്രമിച്ചു, ഇക്ക വേണ്ട കിടന്നോ എന്ന് ആംഗ്യം കാണിച്ചു, ഏതായലും മുഖത്ത നല്ല ദേഷ്യം ഉണ്ട്, എല്ലാം എന്റെ അഭിനയ മാണെന്ന് തോന്നി കാണും...
വന്നപാടെ മോനും ഉമ്മയും പുറത്തിരുന്നു കുറെ സംസാരിച്ചു, പിന്നെ ഇക്ക ന്റെ അരികെ വന്നതേ ഇല്ല, ട്രിപ്പ് കഴിഞ്ഞപ്പോഴേക്കും രാത്രി 10: pm ആയി. പിന്നെ ഡിസ്ചാർജ് വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു, ഇക്ക എന്നോട് ഒന്നും മിണ്ടിയില്ല ഭക്ഷണം കയിച്ചു ഉള്ള ആവതും വെച്ച പത്രം കഴുകി ഞാൻ മുകളിൽ റൂമിൽ പോയി, ഇക്ക കിടന്നിരുന്നു, അപ്പോഴാ ഇന്നത്തെ ഫുൾ നിസ്കാരവും കലാഹ് ആയതു ഓർത്തത് പിന്നെ വേകം വുളു കുറച്ചൊക്കെ നിന്ന് നിസ്കരിച്ചു പിന്നെ വയ്യ ഇടക്ക് ഒന്ന് നിസ്കാരത്തിന്റെ ഇടയിൽ വീണു. ബോധം പോയി... പിന്നെ എപ്പോഴോ ബോധം വന്നപ്പോൾ ഇരുന്നു നിസ്കരിച്ചു .
ശേഷം ഇക്കാന്റെ അടുത്ത് പോയി കിടന്നു ഇക്ക എന്തേലും മിണ്ടുമെന്ന് കരുതി കുറെ കാത്തു ശേഷം വെറുതെ ഇക്കാന്റെ മുഖത്തേക്കൊന്നു നോക്കി .
വിഷമായി വല്ലാത്ത ഇക്ക. എന്നോട് എന്തിനാണ് ഇങ്ങനെയൊക്കെ...ഉറങ്ങിയിട്ടില്ല. ഞാൻ വന്നപ്പോൾ നോക്കിയത് കണ്ടതാണ് വേകം അപ്പോഴേക്കും കണ്ണടച്ച് കിടന്നു. , എന്തെങ്കിലും ഒരു വാക്ക്....നോട്ടം...
സാരല്ല, ഒക്കെ നമ്മുടെ സന്തോഷത്തിനല്ലെ എന്ന വാക്കെങ്കിലും ഞാൻ പ്രതീക്ഷിച്ചു,
കുറച്ചു ദിവസങ്ങൾ കൊണ്ട് ഇക്കയും ഞാനും തമ്മിൽ മയിലുകൾ ദൂരം വന്നു കഴിഞ്ഞിരുന്നു .
ഇക്കാന്റെ ഉള്ളിൽ സ്നേഹമാണോ എന്റെ നേർക്ക് വെറുപ്പാണോ? അതോ...
ഒന്നും അറിയാത്ത അവസ്ഥയിൽ ഞാൻ...
ഏതായാലും ഒന്ന് ഉറപ്പാ... ഒരുപ്പയാവുക എന്നത് ഇക്കാന്റെ ഉള്ളിൽ സന്തോഷം നിറച്ചിട്ടുണ്ട്,. പക്ഷെ! ആ കുഞ്ഞിനെ ഗർഭം ധരിക്കുന്ന എന്റെ നേരെ.... .... .
ക്ഷീണം എന്നെ പെട്ടെന്ന് ഉറക്കിലേക്ക് നയിച്ചു. ആ ചുമന്ന കൈകൾ വീണ്ടും എന്നെ അടക്കി പിടിച്ചു. ഞാൻ ശബ്ദം ഉണ്ടാക്കാൻ നോക്കുമ്പോഴേക്കും ആ പിടുത്തം കഴുത്തിൽ മുറുക്കിയിരുന്നു ശ്വാസം കിട്ടാതെ ഞാൻ കൈ കാലിട്ടടിച്ചു... ഇരുട്ട് നിറഞ്ഞ മുറിയിൽ ആാാ വികൃതമായ രൂപം മാത്രം എന്റെ നേരെ തിരിഞ്ഞു നിന്നു....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :14*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കാതുകളിൽ പല ശബ്ദങ്ങളും കണ്ണിൽ ഭീകരമായ രൂപവും എന്നെ പേടിപ്പെടുത്തി കൊണ്ടിരുന്നു. അവയോട് പൊരുതിയ നേരമെത്രയെന്ന് തന്നെ നിശ്ചയമില്ല.
പിന്നെ എപ്പോഴാണ് അവയൊക്കെ എന്നിൽ നിന്ന് മറഞ്ഞതെന്നും വ്യക്തമല്ല.
വല്ലാത്തൊരു മായ ജാലം പോലെയാണ് ജീവിതം നാളുകൾ കഴിയും തോറും ചെന്നവസാനിക്കുന്നത്,
ദിവസങ്ങൾ കഴിയും പോലെ തന്നെ ഞങ്ങൾ തമ്മിലുള്ള അകൽച്ചയും കൂടി കൂടി വന്നു
"എന്താ മിണ്ടാത്തെ ഇക്ക,
എന്ന് ചോദിച്ചാൽ "ഒന്നുല്ല ഞാൻ തിരക്കിലാണെന്ന മറുപടിയും .
ഉപ്പയകാൻ പോകുന്നു എന്ന സന്തോഷം ഇക്കാനെ വല്ലാതെ ആഹ്ലാദ പരിതനാക്കിയെങ്കിലും ഞാൻ എന്നൊരു ഗർഭിണി ദൂരെ ആവുകയായിരുന്നു.ഞാൻ എന്ന ഭാര്യ ദൂരെയാവുകയായിരുന്നു. ഞാൻ തീർത്തും ഒറ്റപെടുകയായായിരുന്നു
എന്റെ സന്തോഷവും സമാധാനവും എന്നിൽ നിന്നും തട്ടിയെടുക്കാൻ ആരോ വെമ്പൽ കൊള്ളുന്ന പോലെ, എനിക്ക് തോന്നി.
ആർക്കാണ് ഒരു പെണ്ണിന്റ കണ്ണീർ ഇത്രയും ആവശ്യമായി വരുന്നത്.
മനസിലാവുന്നില്ല,
" ഇക്ക,
" ഉം, എന്താ
" നമ്മളൊന്ന് നാളെ വീട്ടിൽ പോയാലോ
" പിന്നെ പോകാം , അവിടെ റോഡ് മോശമാണ് .
" ഉം .
അങ്ങനെ ആ പ്രതീക്ഷയും പോയി കിട്ടി. വീട്ടിലൊന്ന് പോയാൽ ഉമ്മന്റേയും ഉപ്പന്റെയും കൂടെ നിന്നാൽ കുറച്ചെങ്കിലും ഒന്ന് സമാധാനവും എന്നൊരു തോന്നൽ... ഈ വീർപ്പു മുട്ടൽ എന്തോ അസ്സഹനീയമാണ്...
ഇനി എന്നാണാവോ, റോഡ് ശരിയാവുക
ഇക്കാക് പേടിയാവും ഒരു പക്ഷെ!, ഞങ്ങളെ വാവക്ക് എന്തേലും പറ്റിയാലോ, ഫുൾ കുണ്ടും കുഴിയും നിറഞ്ഞ വഴികളാണ് എന്റെ വീട്ടിലേക്ക് പോകുന്ന വഴി അതോണ്ടാ...
വാവന്റെ കാര്യത്തിൽ നല്ല ശ്രദ്ധയുണ്ട്,ഇപ്പൊ ഇക്കാക് എന്നെ മാത്രം നോക്കാൻ ന്തോ....
പ്രയാസങ്ങൾ
" മോളെ.
" ഉം, ന്താ ഇക്ക .
" നിനക്ക് ബേജാറൊന്നും തോന്നരുത്.
" ഇല്ല നിങ്ങൾ പറയു.
എന്നിൽ നിന്നും ഇക്ക ദൂരെയാവാനുള്ള കാരണങ്ങൾ ആ വായിൽ നിന്ന് തന്നെ ഞാൻ കേട്ടു... എന്റെ ഉള്ളം വിങ്ങി...
ആ വാക്കുകൾ എന്റെ കാതുകളിൽ വീണ്ടും വീണ്ടും അലയൊലി തീർത്തു.
എനിക്ക് വീട്ടിലേക്ക് വരുമ്പോ എന്തോ വല്ലാത്ത ക്ഷീണം പനിയൊക്കെ വരുന്നത് പോലെ പള്ളിയിൽ ഉണ്ടാവുമ്പോ ഒരു പ്രശ്നവുമില്ല, ഇവിടെ വരുമ്പോൾ പ്രേത്യേകിച്ച് നമ്മുടെ ഈ റൂം എനിക്ക് കാണുമ്പോ തന്നെ ക്ഷീണം ആണ് , മേലാകെ കുളിര് പകരുന്ന പോലെ തടിക്ക് ആകെ ഒരു വിറയൽ ഇല്ലാത്തൊരു ചുമ പനിക്കുന്ന പോലെ... എന്താണെന്ന് ഒന്നും മനസിലാകുന്നില്ല. നീ അടുത്തേക്ക് വരുമ്പോൾ അതികമാണ് നിന്റെ മണം പോലും എന്റെ പറ്റുന്നില്ല ശർദിക്കാൻ വരുന്ന പോലെ...
പള്ളിയിൽ നിന്നാണ് എങ്കിലും എനിക്ക് ഫോണിൽ പോലും നിന്റെ ശബ്ദം കേൾക്കുമ്പോൾ ഇപ്പോൾ ഒരസ്വസ്ഥത പോലെ... അതാ ഞാൻ ഫോൺ വിളികൾ കുറച്ചത്.
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല, ഇടി തീ വീണ പോലെയാണ് ആ വാക്കുകൾ എന്നിൽ പതിഞ്ഞത്... എന്റെ അനുഭവങ്ങളെക്കാൾ ഇക്കാന്റെ വേദനകൾ ഞങ്ങളിൽ തന്നെ വിള്ളൽ വരുത്തിയത് എന്റെ സഹന ശക്തി തന്നെ ഇല്ലാതാക്കിയത് പോലെ, ആർത്തു കരയാൻ തോന്നുന്നത് പോലെ...
" ഹേയ്, നീ എന്താ ഒന്നും മിണ്ടാത്തത് .
" ഒന്നുല്ല, ഞാൻ എന്താ പറയാ ,ഞാൻ കൊറച്ചീസം വീട്ടിൽ പോയ് നിൽക്കണോ .നിങ്ങൾക്ക് അതൊരു ആശ്വാസം ആവുമെങ്കിൽ...
ഉള്ളം വിങ്ങുന്നു വെങ്കിലും എന്റെ വായിൽ അങ്ങനെയാണ് പെട്ടെന്ന് കിട്ടിയത്.
" വേണ്ട, നീ വിഷമിക്കണ്ട, നിന്റെ പ്രസവം കഴിയട്ടെ ഒക്കെ ശരിയാവും.
" ഉം .
തിരിച്ചൊരു മറുപടി വെറും മൂളലിൽ ഒതുക്കി ഞാൻ റൂമിൽ നിന്നും ഇറങ്ങി നടന്നു .അടുക്കളയിൽ നിന്നും കുറച്ചു വെള്ളമെടുത്തു കുടിച്ചു, ശേഷം കസേരയിൽ ഇരുന്നു .
അപ്പോഴാണ് കിച്ചനിന്റെ പുറത്തു നിന്നും ഉമ്മാന്റെ ഫോൺ വിളികൾ എന്റെ കാതിൽ പതിഞ്ഞത്.
" എത്രയായി അവളിപ്പോഴും ഇവിടെ തന്നെ ഉണ്ട്, ഗർഭിണിയും ആയി പോയി, നിങ്ങൾ കുറെ ക്യാഷ് വാങ്ങിയിട്ട് നിങ്ങൾക്ക് ഇത് വരെ അവളെ ഇവിടുന്ന് കെട്ട്കെട്ടിക്കാൻ ആയിട്ടില്ലല്ലോ, എത്ര ഇനിയും കാത്തിരിക്കണം.
ഇവിടെയും എന്റെ കാതുകളിൽ തീ തന്നെയായിരുന്നു ഒലിച്ചിറങ്ങിയത്. നെഞ്ചിൽ വന്ന വേദനയെ അമർത്തി പിടിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും എഴുനേറ്റ് നടന്നു.
" അമ്മായി ഈ കേക്ക് ഇക്കാക് കൊടുക്ക് .
വല്ലിത്തയുടെ വാക്കുകളിൽ ഞാൻ ഒന്ന് മെല്ലെ അവിടെ നിന്നു.
പിന്നെ അതും വാങ്ങി മുകളിലേക്ക് നടന്നു .
ഇക്ക പാവം കിടക്കുടയാണ് വല്ലാതെ ചുമക്കുന്നുണ്ട്
" ഇക്ക, ഇത് കഴിച്ചോളി, ഇവിടെ വെച്ചിട്ടുണ്ട് ട്ടോ .
ഇക്ക ഒന്നും മിണ്ടിയില്ല ഞാൻ അത് ഇക്കാക് അരികിൽ വെച്ച് താഴേക്ക് തന്നെ ഇറങ്ങി നടന്നു. സത്യം പറഞ്ഞാൽ ഈ വീട് എനിക്കിപ്പോൾ ആകെ ഒരു ശ്വാസം മുട്ടൽ പോലെയാണ്... ഒരു ചിരിക്കുന്ന മുഖം ആശ്വാസവാക്ക്... ഒന്നുമില്ലെങ്കിലും ശാന്തമായി ഇരിക്കാനൊരിടം... ഇതെല്ലാം അന്യമായിരിക്കെ... എന്റെ സങ്കടവും വേദനയും ക്ഷീണവും ആകെ ഒരു വീർപ്പു മുട്ടൽ...
താഴേക്ക് കോണിപടികൾ ഇറങ്ങി തീർന്നപ്പോഴേക്കും മുകളിൽ നിന്നും ചെറിയത്ത വന്നെന്നെ വിളിച്ചു.
" അമ്മായി, ഇക്ക നല്ല ചുവപ്പ് കളർ ഛർദിക്കുന്നു കണ്ടിട്ട് രക്തം പോലെയൊക്കെ യുണ്ട്...ഒന്ന് വന്ന് നോക്കി...
" ചർദ്ധിക്കേ...???
ഞാൻ വേഗം മുകളിലേക്ക് നടന്നു, കൂടെ ഉമ്മയും
ഇക്ക കിടക്കുകയായിരുന്നു. ഉമ്മ യെ കണ്ടെത്തും ഇക്ക.
" എനിക്ക് വയ്യ ഇവളെ....
അങ്ങു ഒഴിവാക്കിയാൽ എന്താ ... വയ്യ സഹിക്കാൻ...
എന്റെ മുഖത്തേക്കായിരുന്നു ആ വക്കുകൾ വന്നു പതിച്ചത്.
" ഇല്ല നീ വരുമ്പോ എനിക്ക് വയ്യ ക്ഷീണവും ഛർദിയും സഹിക്കാൻ .
യാ അള്ളാഹ് എന്താ ഇത് ...ഇക്കാന്റെ ചോദ്യത്തിന് മുന്നിൽ ഉമ്മ എന്നെ നോക്കി ഒന്നു ചിരിച്ചു,
ഒരു പിടി വള്ളി കിട്ടാതെ എന്റെ മനസ് പിടഞ്ഞു,ഞാൻ ആ ചുമരിൽ വീഴാതിരിക്കാൻ പിടിച്ചു നിന്നു. ആകെ അടിമുടി വിറക്കുന്നു പോലെ... കണ്ണിൽ ആകെ ഇരുട്ട് കയറിയ പോലെ...
ഞാൻ അവിടെ നിന്നും തിരിഞ്ഞു ബാത്‌റൂമിൽ കയറി വാതിലടച്ചു ടാപ് തുറന്നിട്ട പൊട്ടി കരഞ്ഞു, പിന്നെ ആരോ കേട്ടാലോ എന്നോർത്തു വായ പൊത്തി പിടിച്ചു കരഞ്ഞു...
ഇവിടെ ആവുമ്പോ കരയാം ആരും കാണില്ല കേൾക്കില്ല പറയാൻ ആരുമില്ല ഒരുപാട് കരഞ്ഞു,
എന്റെ വയറ്റിൽ ഉള്ള എവിടെ
എന്റെ വാവയെ ഓർമ വന്നു, എന്റെ വേദനകൾ എന്റെ ഓമൽ കനിയെ വേദനിപ്പിക്കരുതെന്നത് ഉള്ളിൽ ആരോ പറഞ്ഞപോലെ തോന്നിയപ്പോൾ കരയുന്നത് നിർത്തി ഞാൻ വേഗം വുളു ചെയ്തു പുറത്തിറങ്ങി റൂമിൽ നിന്നും നിസ്കാരക്കുപ്പായം എടുത്തു ഹാളിൽ വിരിച്ചു നിസ്കരിച്ചു, ദുആ ചെയ്ത് അവിടെ തന്നെ കിടന്നു,
ഞാൻ എന്ത് തെറ്റാ അള്ളാഹ് ചെയ്തത്, ഇങ്ങനെയൊക്കെ കേൾക്കാൻ, എന്തിനാ പടച്ചോനെ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്, എന്നാണ് റബ്ബേ ഇതിനൊരു അവസാനം .
എങ്ങനെയാണ് ഒന്നു പ്രസവിച്ച സ്ത്രീക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുക അവരും ഒരു മകൾ അല്ലെ ആരുടെയോ പെങ്ങൾ അല്ലെ ഒരു ഭാര്യ അല്ലെ, ഉമ്മയല്ലേ എന്തിനാ ഒന്നും അറിയാത്ത എന്നെ കൊണ്ടു വന്നു സ്വർണം ഇല്ല എന്നും പറഞ്ഞു കഷ്ടപെടുത്തുന്നത് . ഞാൻ ഒരിക്കലും അവരുടെ കൂടെ ഒളിച്ചോടി വന്നതോ പ്രേമിച്ചു കയറി വന്നതോ ഒന്നും അല്ലല്ലോ? അവരായി വന്നു കണ്ടു ഇഷ്ടപ്പെട്ടു കല്യാണം നടത്തി... പിന്നെ ഇതൊക്കെ...
നാഥനിലേക്കുള്ള കൈകളും ചിന്നമായും ഉയരുന്ന പോലെയൊക്കെ എനിക്കും തോന്നി. പടച്ചോനെ... നിക്ക് സഹിക്കാൻ കഴിയുന്നില്ല... ഇതെനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയപോലെ... യാ അല്ലാഹ്.... എനിക്ക് സമാധാനം തരണേ...
എവിടെ നിന്നോ എന്റെ ഉപ്പയുടെ ശബ്ദം ഒരു കാറ്റിന്റെ അലപോലെ എന്റെ കാതുകളിൽ പതിഞ്ഞു എന്താ...പറയാ ഈ കൊടുംചൂടിൽ അള്ളാഹു നമുക്ക് അനുഗ്രഹമായ് മഴ വർഷി പിച്ചതു പോലെ, മരുഭൂമിയിൽ മഴ പെയ്ത പോലെ ന്റെ ഉപ്പാന്റെ ശബ്ദം എനിക്ക് വല്ലാത്ത ഒരു പിടി വള്ളിയും ആശ്വാസ നിമിഷവും തന്നു, താഴെ നിന്നാണ് ആ ശബ്ദം എന്ന് ഞാൻ ഉറപ്പിച്ചപ്പോൾ വേഗം എഴുനേറ്റ് ഓടി ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു കാര്യങ്ങൾ എല്ലാം വിവരിച്ചു,
ഉപ്പ ഇക്കാനെ വിളിക്കാൻ പറഞ്ഞു ഞാൻ പോയി വിളിച്ചേങ്കിലും ഇക്ക വന്നില്ല, ഉമ്മ ഉപ്പാട് ഒന്നും അറിയാത്ത പോലെ എന്തൊക്കെയോ പറഞ്ഞു.
ഉപ്പ എല്ലാം കേട്ടു നിന്നു, ഉപ്പാനോട് കൂടുതൽ ഒന്നും പറയാൻ എനിക്ക് തോന്നിയില്ല. അല്ലെങ്കിലും ഉമ്മതന്നെയാണ് ഈ നാടകം കളിപ്പിക്കുന്നത് എന്ന് ഞാൻ എങ്ങനെയാ ഉപ്പയോട് പറയുക...
കുറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതിനാൽ ഞാൻ ഒന്നും കൂടി ഇക്കാനെ വിളിച്ചു . ഇക്ക ഒരു ക്ലാസ് വെള്ളം ആവശ്യപ്പെട്ടപ്പോൾ അതെടുത്തു കൊടുത്ത് ഞാൻ ഇക്കാന്റെ കാത്ത് അവിടെ തന്നെ ഇരുന്നു. കൊടുത്തിട്ടും അതും പിടിച്ചു വെറുതെ കൊറെ നേരം ഇക്ക ഇരുന്നു. വീണ്ടും പറഞ്ഞപ്പോൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി പിന്നെ ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു.
ഇക്ക മെല്ലെ ഇറങ്ങി വന്നു, ഉപ്പാനോട് എന്തൊക്കെയോ പറഞ്ഞു, എനിക്ക് എന്തായാലും അതൊന്നും കേൾക്കാൻ വയ്യ ഞാൻ മാറി നിന്നു.
ഉപ്പ വീട്ടിലേക്ക് വരി എന്നും പറഞ്ഞു പോയി .എന്നെ വിളിച്ചെങ്കിലും ന്റെ ഇക്കാനെ ഓർത്തു ഞാൻ പോയില്ല , ഇക്ക ഇല്ലാത്തൊരു ലോകം എനിക്ക് വേണ്ട സന്തോഷമായലും സങ്കടം ആയാലും ...
ഞാൻ റൂമിൽ പോയി പിന്നെയും കരഞ്ഞു എന്റെ വിഷമം അടക്കിപിടിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു .
" ഹേയ്, ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ഇക്ക ആയിരുന്നു
" ഉം .
" നീ എന്തിനാ കരയുന്നത്, നിന്നെ ഞാൻ ഒഴിവാക്കോ, അതൊക്കെ നടക്കുന്നതാന്നോ, ഒരു പെണ്ണിനെ ത്വലാഖ് ചെല്ലുമ്പോൾ അല്ലാഹുവിന്റെ സിംഹസനം പോലും വിറക്കും .
അപ്പോഴത്തെ അവസ്ഥ കൊണ്ട് പറഞ്ഞു പോയതാ... നമുക്ക് എല്ലാത്തിനും എന്തേലും വഴി കാണാം... സാരല്ല..
ഞാൻ ഒന്നും മിണ്ടിയില്ല ഇക്ക വീണ്ടും തുടർന്നു.
" നീ എണീക്ക് പോയി മുഖം കഴുകി വാ, .
ഞാൻ മെല്ലെ എഴുനേറ്റ് നടക്കാൻ തുടങ്ങി. പക്ഷെ! എന്റെ കാലുകൾ അതിനെ നിരുത്സാഹപ്പെടുത്തി. ഞാൻ വീണ്ടും ഇക്കയിലേക്ക് തിരിഞ്ഞു.
" നിങ്ങൾ ഈ പറഞ്ഞത് ഒന്നും മറക്കരുത് ട്ടോ, എനിക്ക് നിങ്ങൾ വേണം നമ്മുടെ വാവക്ക് നമ്മൾ തന്നെ വേണം.
" നീ ഒന്ന് എണീക് അതും ഇതും പറയാതെ ...
തേങ്ങലോടെ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ വീണ്ടും തിരിഞ്ഞു നടന്നു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :15*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ചിന്തകൾ ഹൃദയം മാത്രമല്ല കണ്ണും ഒരുപോലെ കലക്കിയിരിക്കുന്നു. നെഞ്ചിൽ വല്ലാത്ത വേദന പോലെ, എവിടേക്കാണ് ഇതിന്റെ പോക്ക് എന്ന് മനസിലാക്കാൻ പറ്റാത്ത പോലെ, ഇനി എന്താ ഉണ്ടാവുക ... എന്ന് ആലോചിക്കുമ്പോൾ...കഴുകിട്ടും കഴുകിട്ടും കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന ഹൃദയ തുള്ളികൾക്ക് ക്ഷമനം കാണുന്നില്ല .
" ഹാ,മതി നീ വേഗം വാ .
എന്റെ കഴുകലിന്റെ കൈ താളങ്ങൾ നിലക്കുന്നത് കാണാത്ത ഇക്ക ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .
കഴുകൽ നിർത്തി ഇക്കൂസ് ന്റെ അരികിലേക്ക് നടന്നു,
സമയം ഒരുപാടായതിനാൽ ഇക്കയുടെ നിർബന്ധപ്രകാരം ഞങ്ങൾ കിച്ചനിലേക്ക് നടന്നു.
രണ്ട് പേർക്കും ഒരുപോലെ തന്നെയായിരുന്നു. വിശപ്പുമില്ല. ദാഹവുമില്ല. കുറച്ചു ചോറ് എടുത്ത് കൊറെ നേരം പ്ലെയ്റ്റിൽ കുത്തി വരച്ചിരുന്നു. എങ്ങെനെയോ കഴിച്ചിറക്കി റൂമിലേക്ക് പോയി കിടന്നു.
കിടന്നിട്ടും എന്തോ മനസിന്റെ വേദന കുറയുന്നില്ല, ഇക്കയാണെകിൽ കിടന്നപ്പോഴേക്കും ഉറങ്ങി .
ഒറ്റക് ആയപ്പോ ചിന്തകൾ വന്നെന്നെ അലട്ടിക്കൊണ്ടിരുന്നു, ഇക്കാക് എന്നോട് വന്ന ഈ അകലം എന്നും എനിക്കൊരു ചോദ്യ ചിഹ്നമായിരുന്നു , ഉത്തരം കിട്ടാതെ മനസ്സിൽ പാറി പറക്കുന്ന ചോദ്യം . അതിന് ഉത്തരം കിട്ടി തുടങ്ങിയപ്പോഴും, എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എങ്ങനെയാ ആരോടാ ഇതൊക്കെ പറയാ... ഇക്ക വിശ്വസിക്കുമോ സ്വന്തം ഉമ്മയാണ് കൂട്ടുനിൽക്കുന്നത് പെങ്ങളും ആണെന്ന് ഇതൊക്കെ ഇങ്ങനെയാക്കി തീർത്തതെന്ന് പറഞ്ഞാൽ?
കാരണങ്ങളില്ലാതെ വന്ന അകൽച്ച പിന്നെ ഉമ്മാനേം പെങ്ങളെയും ഞാൻ മോശമാക്കാരിയാക്കി എന്നും പറഞ്ഞു പിന്നെ കാരണമുള്ള അകൽച്ചയാവില്ലെ, പിന്നെ അതും ഉമ്മാക്ക് വളം ഏകുക മാത്രമേ ചെയ്യൂ. ഏതായാലും ഉള്ളത് പറഞ്ഞാലും ഞാൻ മാത്രം ഇവിടെ ക്രൂഷിക്കപ്പെടും. എന്ത് തന്നെയായാലും വിധി പോലെ എല്ലാം...
ഉറക്കം ഒഴിവാക്കരുത് ഭക്ഷണം കഴിക്കണം എന്നൊക്കെ പറയാൻ എല്ലാവർക്കും സുഖമാണ്, മനസിന്റെ വേദന മാറ്റാൻ ആർക്കും കഴിയുന്നില്ല, എന്റെ ഈ ബേജാറും വിഷമവും ഒരിക്കലും ഞങ്ങളെ വാവക്ക് ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു, കരയാതിരിക്കാൻ കണ്ണു നീര് അനുവദിക്കുന്നില്ല, വിഷമങ്ങൾ ഹൃദയം കീറിമുറിക്കുമ്പോൾ കുഞ്ഞു വാവ എന്ന യാഥാർഥ്യത്തെ മനസ്സിൽ ഒളിപ്പിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നും തെളിയുന്നില്ല കാരണം കണ്ണുനീർ തുള്ളികൾ പലപ്പോഴും ഹൃദയത്തെ അഗീകരിക്കുന്നില്ല .
" നീ എഴുനേൽക്കുന്നില്ലെ, സുബ്ഹി കൊടുത്തല്ലോ ഇന്ന് തഹജ്ജുദ് ഇല്ലേ നിനക്ക് ഇതെന്താ പറ്റിയത് മോളെ .
ഉറക്കമില്ലാത്ത ചിന്തകളിൽ വാങ്ക് കൊടുത്തത് പോലും ഞാൻ അറിഞ്ഞിട്ടില്ല. ഇക്ക തൊട്ട് വിളിച്ചപ്പോൾ അല്ലാതെ...
യാ അല്ലാഹ്, സമയം ഇത്രേ ആയത് അറിഞ്ഞില്ല ഞാൻ പെട്ടന്ന് എഴുനേറ്റ് സുബഹി നിസ്കരിച്ചു ഇക്കയും,
ഉറക്കം വരാത്ത രാത്രികൾ പതിവായത് കൊണ്ടു തലക്ക് വല്ലാത്ത കനം ഞാൻ താഴെ പോയി ഒരു കട്ടൻചായ ഇട്ട് കുടിച്ചു . ഉപ്പക്കും ചായകൊടുത്ത് മുകളിലേക്ക് തന്നെ വന്നു.
ഇക്കാന്റെ അടുത്ത് നിന്നും മാറി നിലത്തു കിടന്നു, ഞാൻ അടുത്ത് കൊടുക്കുമ്പോൾ ഉള്ള പ്രയാസം കുറയുമല്ലോ? പിന്നെ ഇന്ന് തന്നെയെങ്കിലും ഉമ്മ റൂമിൽ വന്നു നോക്കുന്നത് ഇക്ക കാണണം അതിനു ഞാൻ നിലത്തു കിടക്കുന്നതാ നല്ലത് , നിലത്തു കിടക്കുന്നത് കണ്ടിട്ടും ഇക്ക ഒന്നും മിണ്ടിയില്ല, കുറെ നേരം അങ്ങനെ കിടന്നു പതിവുപോലെ അന്നും ആ കണ്ണുകൾ പ്രത്യക്ഷപെട്ടു , ഇക്ക കട്ടിലിൽ നിന്നും ഒന്ന് തിരിഞ്ഞു കിടന്നു ആഹു ഇക്ക കണ്ടു ആ കണ്ണുകൾ എന്ന് തോന്നുന്നു, ആശ്വാസത്തോടെ ഞാനൊന്ന് ചെറുതായ് മയങ്ങി .
പിന്നെ കണ്ണുകൾ തുറന്നപ്പോൾ ഇക്ക എഴുനേറ്റ് പോയിരുന്നു വേഗം എഴുനേറ്റ് അടുക്കള ലക്ഷ്യം വെച്ച് നടന്നു, പണികളൊക്കെ കഴിച്ചു ഓരോ പണികൾക്കിടയിലും ഒരു നൂറ് വട്ടം ഇരിക്കുമെങ്കിലും അത് കാണാനോ സഹായിക്കാനോ ഇവിടെ ആരുമില്ല. ഉമ്മാനെ ഇവിടെ ഒന്ന് കാണണമെങ്കിൽ ഉപ്പ ഉണ്ടാവണം അല്ലെങ്കിൽ ഇക്ക താഴെ ഉണ്ടാവണം. അല്ലെങ്കിൽ അവരുടെ സൗണ്ട് ഒന്ന് കേൾക്കണം അപ്പൊ ഓടി എത്തും.
ആഹ്...
ഇക്കാനെ ചായ കുടിക്കാൻ വിളിക്കാൻ റൂമിലേക്ക് നടന്നു ഇക്ക ഇസ്തിരി ഇടുകയാണ്
" ഹേ, ചായ എടുത്തു വെച്ചിട്ടുണ്ട് .
" ഉം, വരാം, പിന്നെ നീ എന്തിനാ നിലത്തു കിടന്നത് ഉമ്മ എന്നെ വഴക്കു പറഞ്ഞു .
" നിങ്ങൾക് ഞാൻ അടുത്തുണ്ടാവുമ്പോ ക്ഷീണം ശർധി ഒക്കെ അല്ലെ അതുവേണ്ട എന്ന് വിചാരിച്ചു .
" ഞാൻ നിന്നെ നിലത്തു കിടത്തി എന്ന് പറഞ്ഞു ഉമ്മ,... .
ഞാൻ ഒന്നും മിണ്ടിയില്ല, ഒരു ഭാവബേധവുമില്ലാതെ ഇക്കയത് പറഞ്ഞു തീർത്തപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. കുറ്റിയിട്ടില്ലെങ്കിലും അമർത്തി അടച്ചു ലോക് ആക്കിയ വാതിൽ ഉള്ളിലൂടെ ഉമ്മ എങ്ങനെ കണ്ടു എന്ന് പോലും ചിന്തിക്കാതെ....
ഇത്രെയും ചിന്തിക്കാതെ പെരുമാറും എന്ന് കരുതിയില്ല അടച്ചിട്ട വാതിലിൽ തുറന്ന് മകന്റെ റൂമിലെ വിശേഷങ്ങൾ തിരക്കണ്ട ആവശ്യം ഉമ്മാക്കുണ്ടോ,! അതൊന്നും ഈ പാവം ഇക്ക ചോദിച്ചില്ല, പാവം , അത് ഉമ്മ മുതലെടുക്കുന്നു.
" ഹേയ്, നീ എന്താ ഒന്നും മിണ്ടാത്തത് .
" ഒന്നുല്ല, ഞാൻ എന്താ പറയാ .
" എന്റെ പ്രയാസങ്ങൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ,പിന്നെ എന്തിനാ നിലത്തു കിടന്നത് .
" ഒന്നുല്ല, കുറച്ചു സമയം അല്ലെ എന്ന് കരുതി . പിന്നെ നിങ്ങൾക്ക് ഞാൻ കാരണം ക്ഷീണം വരണ്ട എന്ന് വിചാരിച്ചു.
" ഉം, ഇനി അത് വേണ്ട.
" ഉം .
ഒരു മൂളൽ മറുപടിയായി കൊടുത്ത് നെടുവീർപ്പിട്ട് ഞാൻ തിരിഞ്ഞു നടന്നു.
ജീവിതം വല്ലാത്തൊരു കടം കഥയായിപോയി, എവിടെയോ ആരുടെയോ എഴുതി വായിക്കുന്ന നോവൽ പോലെ,
യാ അല്ലാഹ്...
ഇക്കാക് എന്നാണ് പടച്ചോനെ ഈ ഉമ്മാന്റെ ഉള്ളുകള്ളികൾ നീ തെളിയിച്ചു കൊടുക്കുക എത്രയാ ഞാൻ ഇങ്ങനെ ഒറ്റപെട്ടു കഴിയാ,
നീ ഖൈർ അല്ലാതെ ഒന്നും ചെയ്യില്ല എന്നറിയാം എങ്കിലും ഈ മായാജാലം ഒന്ന് നിർത്തി തരണേ ന്റെ ഇക്കാക്കും അവരെ ഉപ്പക്കും സത്യം എത്രെയും പെട്ടന്ന് തെളിയിച്ചു കൊടുക്കണേ റബ്ബേ.... അമീൻ യാ റബൽ ആലമീൻ..
വയ്യ മനസിന്റെ വേദനയും ശരീരത്തിന്റെ വേദനകളും ഞാൻ ആകെ ശ്വാസം മുട്ടുകയാണ് ഇതിനൊരു പരിഹാരമാക്കണേ...
സങ്കടം കൊണ്ട് ചങ്ക് വിറച്ചപ്പോൾ എന്റെ ഉമ്മാന്റെ മുഖമാണ് ഉള്ളിൽ തെളിഞ്ഞത്.രണ്ട് ദിവസം ഒന്ന് ഉമ്മാന്റെ അടുത്ത പോയി നിന്നാൽ കുറച്ചു ആശ്വാസം ആയേനെ... ഇക്കയോട് ചോദിച്ചാൽ റോഡ് മോശമാണ് ഇപ്പൊ പോവണ്ട എന്ന് പറയുമോ? വീണ്ടും... ഏതായാലും എന്ത് പറഞ്ഞാലും വേണ്ടില്ല ഒന്ന് ചോദിക്കാം.. ഒന്ന് സമ്മതിച്ചാലോ...
ഞാൻ മെല്ലെ ഇക്കാന്റെ അരികിൽ പോയി നിന്നു. ഇക്ക എന്നെ നോക്കി വീണ്ടും ഫോണിലേക്ക് കണ്ണ് മാറ്റി.
ഞാൻ ഒന്നൂടെ അടുത്തേക്ക് നിന്നു.
" ഇക്ക ഞാനൊന്ന് വീട്ടിൽ പോവട്ടെ.,
" എന്തെ ഇപ്പോ അങ്ങനെ .
" ഒന്നുല്ല, കുറെ ആയില്ലേ , രണ്ടു ദിവസം കഴിഞ്ഞു വരാം.
" ഉം, എനിക്ക് കുറച്ചു തിരക്കുണ്ട് കൊണ്ട് പോയി വിടാൻ ആവില്ല. നീ ആരേലും വിളിച്ചു പൊയ്ക്കോ.
" ഞാൻ ഉപ്പയോട് വരാൻ പറയാം .
" ഉം, .
ആഹ് പിന്നെ 4 മാസം ആയില്ലേ, നീ റെഡി ആവു എന്നാൽ ഇൻജെക്ഷൻ എടുത്തിട്ട് വരാം. ഇനിപ്പോ അവിടെ പോയി വന്നിട്ടാക്കണ്ട ഇപ്പൊ തന്നെ ചെയ്‌താൽ അത് കഴിഞ്ഞില്ലെ,
" ഉം, ആയിക്കോട്ടെ,ഞാൻ ഒന്ന് ഉപ്പാക്ക്മ വിളിച്ചു പറയട്ടെ .
ഞാൻ ഉപ്പയെ വിളിച്ചു, ഉപ്പ വരാം എന്ന് പറഞ്ഞു, ഡ്രസ്സ് ഒക്കെ എടുത്ത് വെച്ചു.രണ്ടു ദിവസത്തേക്ക് ഡ്രസ്സ് ഒന്നും എടുക്കണ്ട ഞാൻ മറ്റന്നാൾ അങ്ങു വരും എന്ന് ഇക്ക പറഞ്ഞപ്പോൾ സ്റ്റിച് ചെയ്യാനുള്ള ഡ്രസ്സ് എടുത്തത് ഞാൻ ഇക്കാക്ക് കാണിച്ചു കൊടുത്തു. ഇക്ക ഒന്ന് എന്നെ നോക്കി ചിരിച്ചു. കുറെ നാളുകൾക്ക് ശേഷം ആ ചിരി ഞാനൊന്ന് കണ്ടു. ഉള്ളിൽ എവിടെയോ എന്നോട് സ്നേഹം ഉണ്ട് എന്നാൽ എന്തോ അത് പ്രകടിപ്പിൽക്കുന്നതിൽ നിന്നും ഇക്കയെ പിന്തിരിപ്പിക്കുന്നതാണെന്ന് തോന്നുന്നു. അല്ലാതെ ഇങ്ങനെ ആവില്ല.
അങ്ങനെ
ഞങ്ങൾ ഇൻജെക്ഷൻ എടുക്കാൻ ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങി കൂടെ വല്ലിതയും ഞങ്ങളെ ഒറ്റക്ക് പുറത്ത് വിടാനും ഉമ്മാക്ക് മടി, നല്ല തന്ത്ര പരമായി ഇത്താത്ത ഞങ്ങളെ കൂടെ പോന്നു ഇൻജെക്ഷൻ എടുത്തു വരുന്ന വഴി എനിക്ക് അവിൽ മിൽക്ക് വേണം എന്ന് പറഞ്ഞോണ്ട് ഇക്ക ഒരു റോഡ് സൈഡിൽ ഉള്ള ഉന്തു വണ്ടിയിൽ നിന്നും നല്ല അവിൽ മിൽക്ക് വാങ്ങി തന്നു.,
വയറ്റിലേക്ക് പോയതിലും സ്പീഡിൽ അത് റിട്ടേൺ വന്നു . വണ്ടിയിൽ നിന്നും ഇറങ്ങി ഒരാൽ മര ചുവട്ടിൽ ഞാൻ ഷർതിച്ചു.
ശർദിച്ചു കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. ഓഹ് വേണ്ടിയിരുന്നില്ല. ഒറ്റക്ക് ഈ മര ചുവട്ടിൽ ഇങ്ങനെ കഷ്ടപ്പെടുന്നത് കണ്ടാൽ ഇക്കാക്ക് ഒന്ന് വന്നൂടെ...
" ഹാ മതി ബാക്കി വീട്ടിൽ ചെന്നിട്ട് ,
ഇക്കാന്റെ വാക്കുകൾ എന്നെ ഏറെ വേദനിപ്പിച്ചു. ഒന്നാശ്വസിപ്പിക്കുന്നതിന് പകരം ഇങ്ങനെ....
ദാഹിക്കുന്നുണ്ട് ഇനി വെള്ളം കൂടി കുടിക്കാൻ പേടിയാ... ഞാൻ ഇക്കയോട് ഏതായാലും കഴുകാൻ വെള്ളം ചോദിക്കാൻ തിരിഞ്ഞപ്പോഴേക്കും അതും പറഞ്ഞു ഇക്ക നടന്നിരുന്നു. ഞാൻ എനിക്കാവുന്ന രൂപത്തിൽ മെല്ലെ വിളിച്ചു പറഞ്ഞു .
" വെള്ളം തരോ കുറച്ച്, അങ്ങോട്ട് എടുക്കാൻ വരാൻ ആവായിട്ടാണ് എനിക്ക് കയ്യും കാലുമൊക്കെ വെറുക്കുന്ന പോലെ,
ഒന്ന് തിരിഞ്ഞു നോക്കി ഇക്ക വെള്ളം എടുത്ത് കൊണ്ട് വന്ന് തന്നു.
ഞാൻ വായ കഴുകി കാറിൽ കയറി ഇരുന്നു,
ആരും ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തുന്നവരെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.
വീട്ടിൽ എത്തിയപ്പോൾ ഉപ്പ എന്നെ കാത്തിരിക്കുന്നുണ്ട്, അങ്ങനെ ഭക്ഷണം കഴിച്ചു എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി .
" നിങ്ങൾ വരി .
" നീ പോയിക്കോ രണ്ടീസം കഴിഞ്ഞു ഞാൻ വരാം വിളിക്കാൻ .
" ഉം .
ഇക്കയെ വിളിച്ചപ്പോ ഇക്ക ഇങ്ങനെയാ പറഞ്ഞത്. ആ മുഖം കണ്ടപ്പോൾ പോവണ്ട എന്ന് തോന്നിപോയി.മനസില്ല മനസായിരുന്നു എന്റതു ഉപ്പയെ വിളിക്കണ്ടായിരുന്നു എന്ന് കരുതിപോയി.ഇക്കാന്റെ മുഖം വിഷമം കൊണ്ടു മൂടിയപോലെ ഇക്ക എന്നെ കാറിൽ കയറ്റി മാറി നിന്നു ആ മുഖ ഞാൻ പോകുന്നതിന്റെ വിഷമം വായിച്ചെടുക്കാമായിരുന്നു, പക്ഷെ എന്റെ വേദന കൾക്ക് ക്ഷമനം കിട്ടാൻ ഇവിടെ നിന്നും ഒരു മാറ്റം അനിവാര്യം എന്ന് തോന്നി .
ഇക്ക ഇല്ലാത്ത വീട്ടിലേക്ക് ആലോചിക്കാൻ പോലും ഒരു വിങ്ങൽ .
ഞങ്ങളുടെ കാറിന്റെ ചലനവും നോക്കി ഇക്ക നിൽക്കുന്നുണ്ട് .
എന്തോ എന്റെ ഉള്ളിൽ വല്ലാത്ത വേദന ഇനി ഞാൻ എപ്പോയാ ഇങ്ങോട്ട് വരുക. രണ്ടീസം...
ഉപ്പ കാണാതെ വീട്ടിൽ എത്തുന്ന വരെ ഞാൻ കരഞ്ഞു കൊണ്ടിരുന്നു. എന്തോ ഉള്ളിൽ അടക്കാൻ കഴിയാത്ത സങ്കടം... എന്തോ... ഉള്ളതിലും വലിയ വേദനകൾ എന്നിൽ എവിടെയോ തളം കെട്ടി നിൽക്കുന്ന പോലെ,,, അല്ലെങ്കിൽ എന്നിലേക്ക് അടുത്ത് വരുന്ന പോലെ...
ഇക്കയുടെ ആ മുഖം കണ്ണിൽ തെളിഞ്ഞു വരുന്നു.
ഇക്ക നോക്കി നില്കുന്നത് കണ്ടിട്ട് എന്തോ സഹിക്കുന്നില്ല വേണ്ടായിരുന്നു ഇപ്പോ പോവേണ്ടായിരുന്നു, ഉപ്പാനെ വിളിക്കുകയും ഉപ്പ വരുകയും ചെയ്തു.
ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു, ഇക്ക ഇല്ലാതെ ഞാൻ എങ്ങനെയാ വീട്ടിൽ നില്കാ എന്ന് അറിയില്ല പക്ഷെ, ജീവിതം ഒരു കടം കഥ ആവുമ്പോൾ ആ വേദിയിൽ നമ്മൾ തകർത്താടുക തന്നെ വേണ്ടേ .
" മോളെ, ഹേയ് .
" ഹാ,
വീടെത്തിയതേ അറിഞ്ഞില്ല. ഉപ്പ വിളിച്ചപ്പോൾ ഞാൻ പെട്ടന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു, ഓരോന്ന് ആലോചിച്ച് ഇപ്പൊ ഞാൻ മാറ്റേതോ ലോകത്ത് തന്നെയാണ് ഇപ്പൊ ഫുൾ സമയവും.
" അസ്സലാമു അലൈക്കും വരഹ്മതുല്ലാഹ് .
" വ അലൈക്കുംസലാം " മോളെ ന്തേയ് മോൻ വരാത്തത് .
ഇക്കയെ കാണാത്തത് കൊണ്ട് ഉമ്മ.
" രണ്ടീസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു ഉമ്മ .
" ഉം വാ,പിന്നെ റാഹത്തല്ലേ.
"ഉം, അല്ഹമ്ദുലില്ലാഹ് ഉമ്മാനെ ഒന്നു കെട്ടിപിടിച് കരയണം എന്നുണ്ട്, പക്ഷെ ഒന്നും ആരും അറിയിച്ചിട്ടില്ലലോ അതോണ്ട് വേണ്ട എന്റെ വേദന ന്റെ ഉള്ളിൽ തന്നെ കിടക്കട്ടെ, ഇക്കാക് വിളിക്കണം ഞാൻ ഫോണെടുത്തു ഇക്കാക് വിളിച്ചു.
സലാം പറഞ്ഞു ഞാൻ എത്തിയ വിവരവും ഇക്ക ഇവിടെത്തെ വിശേഷങ്ങളൊക്കെ തിരക്കി പിന്നെ എന്നോട് നല്ലോണം ശ്രദ്ധിക്കണം ട്ടോ, ഭക്ഷണം കായിക്കണം വെള്ളം കുട്ടിക്കണം അല്ലേൽ ആവൂല എണീറ്റു നടക്കാൻ എന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാധാനം ആണ്. അടുത്തില്ലേലും എന്റെ കാര്യത്തിൽ ശ്രദ്ധിക്കാൻ ഒക്കെ പറയുന്നുണ്ടല്ലോ,
ന്നാ രണ്ടീസം കഴിഞ്ഞു വരാം , പിന്നെ വിളികാം പറഞ്ഞു ഇക്ക ഫോൺ വെച്ചു. എന്റെ ഇക്കാന്റെ ശബ്ദം എനിക്കെപ്പോഴും ഒരു സമാധാനം ആണ്, ഒരിത്തിരി നേരം ആണെങ്കിലും വാക്കുകൾക്ക് വല്ലാതെ എന്റെ ഉള്ളം തണുപ്പിക്കാനുള്ള മാന്ത്രികതയുണ്ട് .
" മോളെ, വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ ?
ഉമ്മാന്റെ ചോദ്യമാണ് എന്നെ ഇക്കയിൽ നിന്നും ഉണർത്തിയത്.
". ഉം, ഒന്നും കഴിക്കാൻ പറ്റുന്നില്ല, ഒരു മണവും രുചിയും ആവുന്നില്ല, അപ്പോഴേക്കും ഷർദിക്കുന്നു .
" ഉം, 3/4 മാസം ആവുമ്പോക് കുറച്ചു ആശ്വാസം ഉണ്ടാവും എല്ലാവർക്കും മോൾക്ക് അതും ഇല്ലേ,സാരമില്ല ,
ചിലപ്പോൾ കുറച്ചു കഴിയുമ്പോ ശരിയാവും.
വാ ചായ കുടിക്കാം.
" ഉം, എനിക്ക് വേണ്ട ഉമ്മ, വല്ലാത്ത തല വേദന ഞാൻ ഒന്ന് കിടക്കട്ടെ.
" ഉം, എന്നാൽ കൊറച്ചു കഴിഞ്ഞു കുടിക്കാം മോള് ഒന്ന് കിടന്ന് എണീറ്റു വാ.
ഞാൻ വാതിലടച്ചു കിടന്നു, നല്ലോണം ഉച്ചത്തിൽ കരഞ്ഞു ഫുൾ സ്പീഡിൽ ഫാനും ഇട്ടു അതോണ്ട് റൂമിന്റെ പുറത്തേക്ക് ശബ്ദം പോവില്ല, ആരും കാണാതെ കേൾക്കാതെ ഒന്നു പൊട്ടിക്കരയാൻ കുറെ ആയി ഞാൻ.... ഇപ്പോഴാ അവസരം കിട്ടിയത് ഉപ്പാന്റെ കൂടെ വന്നത് തന്നെ കരഞ്ഞു കരഞ്ഞു ന്റെ മനസിന്റെ വേദനകളുടെ ഭാരം കുറക്കാനാണ് . എന്നാലും ഇക്കാക്ക് ഒന്നുടെ ഒന്ന് വിളിക്കട്ടെ എന്തോ ഒരുപാട് കരഞ്ഞാലും ചിരിച്ചാലും എനിക്ക് ന്റെ ഇക്കാന്റെ ശബ്ദം വല്ലാത്തൊരു കുളിര് തരും .
ഒരുപാട് ഫോൺ റിങ് ചെയ്തു ഇക്ക എടുത്തില്ല, എന്തോ തിരക്കിലായിരിക്കും പിന്നെ വിളിക്കാം ഞാൻ മുഖം നന്നായി തുടച്ചു, റൂമിൽ നിന്നും അടുക്കള ലക്ഷ്യമാക്കി നടന്നു, കണ്ണിരുട്ടടിക്കുന്നപോലെ ഒന്നും കാണാൻ പറ്റുന്നില്ല മെല്ലെ ഞാൻ അടുക്കളയിൽ കസേരയിൽ ഇരുന്നു, ഞാൻ വന്നു ഇരിക്കുന്നത് കണ്ടിട്ടാവണം ഉമ്മ എനിക്ക് ചായ തന്നു മുഖo കരഞ്ഞത് എടുത്തു പറയുന്ന മട്ടുണ്ട് അത് കണ്ടിട്ടാവണം ,
" മുഖം എന്താ മോളെ, ഇങ്ങനെ കരഞ്ഞോ.
" ഹേയ്, എന്തിന് കരയാനാ ഉമ്മ, അത് തലവേദന ഉണ്ട് അതുകൊണ്ടായിരിക്കും.
"ഉം , പിന്നെ ഉമ്മ ഒന്നും ചോദിച്ചില്ല എന്നാലും ആ മുഖം ഒന്ന് വാടിയത് പോലെയുണ്ട്.
ഞാൻ ഒന്നും പറഞ്ഞതുമില്ല ഉമ്മാക് എന്തൊക്കയോ ഡൌട്ട് വന്നപോലെ ഉണ്ട് ഞാൻ കരഞ്ഞത് കേട്ടോ ആവോ .
" മോളെ,
" ഉം എന്താ ഉമ്മ " ജീവിതത്തിൽ പല പ്രേശ്നങ്ങളും ഉണ്ടാവും കുറെ ഒക്കെ കാണാത്ത പോലെ അങ്ങു നിന്നോളണം.
" എനിക്ക് ഒരു പ്രശ്നവും ഇല്ല ഉമ്മാ... തല വേദനണ്ട് ആണ് ഇപ്പൊ ഉറക്കുമില്ല രാത്രി അതാ.
" ആഹ് ഞാൻ പൊതുവെ പറഞ്ഞതാണ്.പത്താം ക്ലാസ്സ് പഠിച്ച് പരീക്ഷ എഴുതി ജയിക്കാനൊക്കെ എളുപ്പം ആണ് ഞമ്മളൊന്ന് മനസ് വെച്ചാൽ,പക്ഷെ! ജീവിതം അങ്ങനെ അല്ല എത്ര പഠിച്ചാലും ചിലതൊക്കെ നമ്മൾ മറക്കും എഴുതേണ്ട സ്ഥലത്ത് എഴുതാനും വായിക്കേണ്ട സ്ഥലത്ത് വായിക്കാനും.
" ഉമ്മ എനിക്ക് അയ്‌ന ഒരു പ്രേശ്നവും ഇല്ല, മുഖം തലവേദന ആയിട്ടാ ഇങ്ങനെ .
" ആയിരിക്കും, ഞാൻ ന്റെ മോൾക്ക് പറഞ്ഞു തന്നതാണ്.
" ഉം " പിന്നെ, മോനൊരു പാവം ആണ് , പടച്ച റബ്ബ് നോട് ദുആ ചെയ്യാം നിങ്ങൾക്കിടയിൽ സ്നേഹം മരിക്കാതിരിക്കാൻ എപ്പോഴും, ഇബ്‌ലീസിന്റെ കരങ്ങളാൽ നിങ്ങൾ വേദനിക്കാതിരിക്കാൻ...ഒക്കെ ഖൈർ ആണ് .
" ഉം.
" ആരാണോ നമ്മളെ തളർത്തിയത് അവർക്ക് പടച്ചോൻ കൊടുത്തോളും, അതിനെ തടയിടാൻ ഒരാൾക്കും കഴിയില്ല, ഉള്ളവനെയും ഇല്ലാത്തവനെയും കൊടുക്കുന്നവനും കൊടുത്തതിനെ തിരിച്ചെടുക്കുന്നവനും അവൻ മാത്രമാണ് .
ഉമ്മാന്റെ വാക്കുകൾ ഇനി തുടരാതിരിക്കാൻ ഞാൻ പെട്ടന്ന് എഴുനേറ്റ് നടന്നു, ഒന്ന് മൂളി കൊടുത്ത് വയ്യ നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞു ഞാൻ മെല്ലെ തടി തപ്പി.ഇനിയും തുടർന്നാൽ ഞാൻ ഒരുപക്ഷെ എല്ലാം തുറന്ന് പറഞ്ഞു പോവും ന്റെ ഉമ്മാന്റെ മുമ്പിൽ മറക്കാനാണ് എനിക്ക് ഏറ്റവും പ്രയാസം ഇപ്പോൾ തന്നെ ഞാൻ പറയാതെ തന്നെ എല്ലാം വായിച്ചു മനസിലാക്കിയ മട്ടുണ്ട് , റബ്ബേ ഇതൊന്നും ആരും അറിയാതെ തന്നെ ഇക്കാക് പരിഹാരം കണ്ടെത്താൻ ഉള്ള വഴി നീ തെളിയിച്ചു കൊടുക്കണേ റബ്ബേ , അള്ളാഹു കൂട്ടി ഇണക്കിയത് ശൈത്താന്റെ കരങ്ങളാൽ പൊട്ടാതിരിക്കട്ടെ
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :16*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഇന്നെന്റെ സ്വപ്നങ്ങളിൽ നിറയെ ഇക്കയായിരുന്നു. ഇക്കയുടെ ഭക്ഷണത്തിൽ മുഖം കാണിക്കാതെയുള്ള ഒരാള് വന്ന് എന്തോ ചേർക്കുന്നതായാണ് സ്വപ്നം കണ്ടത്, പിന്നെ അവർ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ചിരിക്കുന്ന വല്ലിത്തയെയാണ് കാണാൻ കഴിഞ്ഞത്.
ശേഷം ഇക്കയത് ഭക്ഷിച്ചു അന്ന് ശർദിച്ചത് പോലെ രക്ത കളറിൽ ഉള്ള എന്തോ ശർദിച്ചു കുഴഞ്ഞു വീണിരിക്കുന്നു ഞാൻ അടുത്തിരുന്നു കരയുന്നു. അപ്പോഴും ആ ചുമന്ന കൈകൾ എന്നെ അടക്കി പിടിച്ചിരിക്കുന്നു. ഒന്നനങ്ങാൻ കഴിയാതെ ഇക്കയെ ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ ഞാൻ ആ കൈകളിൽ പിടയുകയായിരുന്നു.
ഞെട്ടിയുണർന്നതും ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു അടുത്തുണ്ടായിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ച് ഞാനൊന്ന് നെടുവീർപ്പിട്ടു.... ഇതിപ്പോ ആദ്യം അല്ലാലോ? സ്വപ്നങ്ങൾ എന്റെ ജീവിതം പോലെ തന്നെ ഉറക്കവും കാർന്ന് തിന്നുകയല്ലെ....
ഒരുപാട് സ്വപ്നങ്ങളൊന്നും ഇല്ലെങ്കിലും സ്നേഹിക്കാനും സമാധാനിക്കാനും ഒരു ചെറിയ ജീവിതം.അത് മതിയായിരുന്നു പക്ഷെ! അവിടെയും കൈകടുത്തൽ വന്നാൽ നമ്മൾ പിന്നെ എന്ത് ചെയ്യും ഒരു വീട്ടുകാർ മൊത്തം ഒന്നും മനസിലാവാതെ ഒന്നും ചിന്തിക്കാതെ വേണ്ട വഴികൾ സുലഭമായ ഈ കാലത്ത് സത്യം മനസിലാകാതെ എന്നെ കുറ്റപ്പെടുത്തുമ്പോൾ കുറഞ്ഞ പക്ഷം എന്നെ ഒരിക്കൽ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഇക്കാക് തന്നെയെങ്കിലും ഒന്നു ചിന്തിക്കാമായിരുന്നു.
ഒളിഞ്ഞു കിടക്കുന്ന എന്റെ ഇക്ക അറിയാത്ത കളികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നത് മനസിലാക്കാമായിരുന്നു. ഒന്നുമില്ലാതെ അകലുമ്പോൾ ചിന്തിക്കുന്നവർക്ക് അറിയുന്നില്ലെ മനസിലാക്കാൻ കഴിയുന്നില്ലെ എവിടെയാണ് പിഴച്ചത് എന്ന്.
, പോട്ടെ പറഞ്ഞിട്ടോ ഞാൻ കുറെ ആലോചിച്ചു കരഞ്ഞിട്ടോ കാര്യം ഇല്ല, ചുരുക്കി പറഞ്ഞാൽ പള്ളേല് ഉള്ളെത് മാറാതെ ഖൽബും നാവും അടക്കാൻ കഴിയില്ല . ആ സ്വപ്നത്തിലെ സാരം പോലെ ചിലപ്പോൾ വാക്കുകൾക്ക് മുകളിൽ മായം നടന്നു കാണും അതായിരിക്കും എന്റെ നേർക്ക് ഇക്കയുടെ മനസ് കല്ലായി മാറിയത്.
ഇക്കാക് ഒന്നു വിളിച്ചു നോക്കട്ടെ ഇന്നലെ കുറെ വിളിച്ചു എടുത്തില്ല മെസ്സേജ് അയച്ചു റേസിവ് കാണിക്കുന്നുണ്ട് പക്ഷെ തിരിച്ചു മറുപടി ഒന്നും തന്നില്ല
ഇന്നും കഥ അത് തന്നെ വീണ്ടും ഞാൻ വിളിച്ചു, ഒടുവിൽ ഇക്ക എടുത്തു
" ഹലോ
" അസ്സലാമു അലൈക്കും, ങ്ങള് എന്താ വിളിക്കാത്തത്
" വലൈക്കും സലാം, ഒന്നുല്ല ഞാൻ തിരക്കിലായിരുന്നു, നിനക്ക് റാഹത്തല്ലേ,
" ഉം, അൽഹംദുലില്ലാഹ്
" പിന്നെ, ഞാൻ വരുമ്പോൾ വിളികാം പെട്ടന്ന് വരാൻ ആവും എന്ന് തോന്നുന്നില്ല,
" ഉം,
" പിന്നെ, നീ ഉമ്മാക്ക് വിളിക്കണം കേട്ടോ, നീ വിളിച്ചില്ല എന്ന് പറഞ്ഞു
" ഉം, വിളിക്കാം, എനിക്ക് വയ്യ, അതോണ്ടാ, നിങ്ങൾക് വിളിച്ചാൽ ഒരാശ്വാസം കിട്ടും അതോണ്ടാ വിളിച്ചോണ്ടിരിക്കുന്നത്
" ഉം, ന്നാ ശരി ഞാൻ പിന്നെ വിളിക്കാം , അസ്സലാമു അലൈക്കും
" വ അലൈകും സലാം.
എന്ത് തിരക്കുണ്ടേലും ഒന്നു സംസാരിക്കുന്ന ഇക്കയെ എന്തോ വാക്കുകൾക്ക് പഴയ പോലെ ഉറപ്പൊന്നും ഇല്ല, വിശ്വാസവും സ്നേഹവും എവിടെയോ ഒരു പതറൽ ആ ശബ്ദത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു, എന്റെ ഇക്കാന്റെ മാറ്റം മറ്റാരേക്കാളും എനിക്ക് മനസിലാവും.
പിന്നെ സത്യം പറഞ്ഞാൽ ഉമ്മാനെ വിളിക്കാൻ എനിക്ക് പേടിയാ, എന്നോട് നല്ലോണം സംസാരിച്ചാലും ഇക്കനോട് രണ്ട് കൂട്ടി പറയും, ഇക്ക പരിഭവം പറയുമ്പോലെ ആ ഡിസ്ക് മറിച്ചു എനിക്ക് ഇടും അത് മതി പിന്നെ, ഏതായാലും ഒന്ന് വിളികാം, എനിക്ക് കുറ്റം വേണ്ട വിളിച്ചില്ല എന്നും പറഞ്ഞു,
ഫോണെടുത് ഞാൻ ന്റെ ഉമ്മാന്റെ ഉപ്പാന്റെ കൂടെ നിന്നും വിളിച്ചു, നാളെ ഞാൻ അതും ഇതും പറഞ്ഞു എന്ന് പറഞ്ഞു കുറ്റം പറഞ്ഞാൽ ഇവർ ഉണ്ടാവുമല്ലോ ന്റെ സത്യം മനസിലാക്കാൻ.
ഉമ്മയെ വിളിച്ചു സലാം പറഞ്ഞു സുഖവിവരങ്ങൾ തിരക്കി. കൂടുതലൊന്നും ഉമ്മ സംസാരിച്ചില്ല. ഞാൻ ചോദിച്ചതിന് മാത്രം മറുപടി തന്നു. എന്നെ കുറിച്ച് ഒന്നും പോട്ടെ സുഖമാണോ എന്ന് പോലും ചോദിച്ചില്ല. അവിടെന്ന് എങ്ങനെ വന്ന ഞാൻ ശർദിയും വീഴാൻ പോവാലും... എന്നാലും ഒന്ന് വെറും ചോദ്യം എങ്കിലും ആവാമായിരുന്നു.
അല്ലാഹ്, അത് കഴിഞ്ഞു,
വീടിന്റെ അടുത്തുള്ള ഇത്താത്താസ് ഒക്കെ എന്നെ കാണാൻ വന്നു, കളിയും ചിരിയും അവരുടെ സംസാരവും പെട്ടന്ന് സമയം പോയതേ അറിഞ്ഞില്ല, എല്ലാവർക്കും അറിയേണ്ടത് വീട്ടുകാരെ പറ്റിയാ വീട്ടുകാരെ പറ്റി എന്താ ഞാൻ പറയാ ഏതായാലും ഞമ്മൾ മോശമാകരുതല്ലോ?
നല്ലോണം തള്ളി മറിച്ചു വീഴാൻ മാത്രമായപ്പോ നിർത്തി, എങ്കിലും ചിലർക്കൊക്കെ സംശയത്തെ തുടർന്ന് ചോദ്യം തുടങ്ങി
പുറത്തൊക്കെ അവിടെ ഉള്ള സിസും ഉമ്മയും കൊറച്ചു ഒരു ജാഡയാണ് എന്ന് കേട്ടിട്ടുണ്ട്,ഭയങ്കര സാധനം ആണെന്നൊക്കെ ശരിയാണോന്ന് ,
"ന്റെ അല്ലാഹ്, എനിക്ക് അറിയില്ല ട്ടോ,എന്നോട് നല്ലോണം ആണ് എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല, നല്ല സ്നേഹവും നോക്കലും ആണ്, ഞാൻ പിന്നെ അവിടെത്തെ ഒരംഗ മായില്ലേ പിന്നെ എന്ത് ജാഡ കാണിക്കാനാ.
സത്യം പറഞ്ഞാൽ അവരൊന്ന് പോയികിട്ടിയാൽ മതി എന്നായി എല്ലാവർക്കും അവിടെത്തെ ഉമ്മാനെ മോളേം അറിയാം ന്റെ വീട്ടുകാരോട് മാത്രം കല്യാണത്തിന് മുൻപ് ഇതൊന്നും ആരും പറഞ്ഞില്ല വല്ലാത്ത ചതി തന്നെ കേട്ടോ, പിന്നെ ന്റെ ഇക്ക പാവം, അതാണ് ഒരാശ്വാസം
മഹ്രിബിന്റെ ബാങ്ക് കാതുകളിൽ തരംഗം തീർക്കാൻ തുടങ്ങിയപ്പോൾ സംസാരം നിർത്തി എല്ലാവരും അവനവന്റെ കൂടും തേടി പോയി, ഞാനും ഉമ്മയും വുളുഹ് എടുത്തു റൂമിലേക്കും നടന്നു
നിസ്കരിച്ചു ഓതി, , വല്ലാത്ത അസ്വസ്ഥത ബിപി ലോ ആയതുകൊണ്ടും ഗ്യാസിന്റെ ഒക്കെ പ്രോബ്ലം ഉള്ളെതും എന്നെ വല്ലാതെ ക്ഷീണത്തിലാക്കി, ഒന്നും കഴിക്കാനും പറ്റുന്നില്ല കഴിക്കാതിരിക്കാനും പറ്റുന്നില്ല, ഞങ്ങളുടെ വാവനെ കുടി പരിഗണി ക്കേണ്ടേ,അല്ലേൽ പട്ടിണി കിടക്കാമായിരുന്നു.
എങ്ങനെയോ എഴുനേറ്റ് കുറച്ചു ചോറുതിന്നു .
ഹാ എന്താ സ്പീഡ്, അങ്ങോട്ട് പോയതിലും സൂപ്പറായി മൂപ്പർ റിട്ടേൺ വന്നു, പാവം ഉമ്മ എന്റെ അവസ്ഥ കണ്ടു എനിക്ക് നല്ല ചൂട് ദോശ ഉണ്ടാക്കി തന്നു, ചൂട് ഉള്ളത് കൊണ്ടായിരിക്കും അത് റിട്ടേൺ വന്നില്ല, കുറച്ചു ആശ്വാസം തോന്നുന്നു, ഞാൻ കിടന്നു
വെറുതെ ഇക്കാന്റെ ശബ്ദം കേട്ടു ഉറങ്ങിയാൽ നല്ലൊരു കുളിരായ് ന്റെ ഇക്ക ന്റെ അടുത്തുള്ളത് പോലെ ഞാൻ ഫോണിൽ കുറെ വിളിച്ചു
റിങ് ആവുന്നു പക്ഷെ എടുത്തില്ല, ഇന്നും തിരക്ക് ആയിരിക്കും
ഏതായാലും ഞാൻ കിടന്നു, ഇക്ക പിന്നെ വിളിക്കുമായിരിക്കും
ദിവസം 4/5 കഴിഞ്ഞു ഇക്ക വിളിച്ചതും ഇല്ല ഞാൻ അങ്ങോട്ട് വിളിച്ചിട്ട് എടുത്തതുമില്ല, വാട്സ്ആപ്പ് ലും ബ്ലോക്ക് എന്ന് കാണുന്നു മെസ്സേജ് റേസിവ് ആവുന്നില്ല, ന്താപ്പോ പെട്ടന്ന് ഇക്കാക് പറ്റിയത് ബ്ലോക്ക് ആകാൻ മാത്രം ഞാൻ മെസ്സേജ് അയച്ചില്ല, വിളിച്ചിട്ട് എന്ത് തിരകാണേലും അത് പറഞ്ഞൂടെ വല്ലാത്തൊരു ബേജാർ എന്തോ മനസിൽ ഒരു സമാധാനവും ഇല്ല.
ഞാൻ വീണ്ടും ഇക്കാക് വിളിച്ചു കൊണ്ടിരുന്നു , എന്തോ ഒടുവിൽ എടുത്തു
" ഹെലോ, ന്തിനാ വിളിച്ചത്, എന്തേലും ആവശ്യം ണ്ടോ?
ഇക്കാന്റെ ചോദ്യം കേട്ടു ഞാനൊന്ന് പരുങ്ങി.
" എന്തേലും ആവശ്യം വേണോ എനിക്ക് നിങ്ങളെ വിളിക്കാൻ.
" ഹാ,വേണം
" ന്താ ഇങ്ങൾ ഇങ്ങനൊക്കെ പറയുന്നത് ഞാൻ എത്ര വിളിച്ചു നിങ്ങൾ എന്തിനാ ന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ഞാൻ എന്ത് തെറ്റാ ചെയ്തത്.
" ഉം, നീ ഒന്നും ചെയ്തില്ല, ഉമ്മാനെ വിളിച്ചു കൊറേ ഡയലോഗ് പറഞ്ഞുന്നു കേട്ടു
" ഞാനോ എന്ത് ഡയലോഗ്, എന്താണ് എന്ന് ഉമ്മ പറഞ്ഞോ
" നീ പറഞ്ഞത് ഞാൻ പറയണോ, മതി എന്നെ നീ വിളിക്കണ്ട
" ഹെലോ, ഹെലോ
ഇക്ക വെച്ച്, പിന്നെ എത്ര വിളിച്ചിട്ടും എടുത്തില്ല, ഉമ്മ ഏതായാലും കച്ച കെട്ടി ഒരുങ്ങിയത് തന്നെയാണ് എന്നെയും ഇക്കാനെയും വേർപെടുത്താൻ , നോക്കാം പടച്ചോനല്ലേ വലുത്,
പൊന്നില്ലേലും സ്വത്തില്ലേലും ആ ഉമ്മാന്റെ മോന്റെ കുട്ടി എന്റെ വയറ്റിൽ ഉണ്ടെന്ന പരിഗണന എങ്കിലും ഒരു സ്ത്രീ എന്ന നിലക്ക് അവർക്ക് എനിക്ക് തരമായിരുന്നു. ഇനി ഇത് എവിടെയാ ചെന്ന് അവസാനിക്കാ റബ്ബേ....
ഞാൻ ഇക്കാക് എന്നും പതിവ് പോലെ വിളിച്ചു കൊണ്ടിരിക്കും, പക്ഷെ ഇക്ക എടുക്കില്ല, മാസങ്ങൾ കടന്നു പോയി ഇപ്പോ എനിക്ക് 7 മാസം ആയി ന്റെ വാവ വയറ്റിൽ നിന്നും ചവിട്ടലും ഇക്കിളി പെടുത്താലൊക്കെ തുടങ്ങി ഈ സന്തോഷം കാണണോ അറിയണോ ന്റെ ഇക്ക മാത്രം കൂടെ ഉണ്ടായില്ല ന്റെ വാവക്ക് ഉപ്പയുടെ സാന്നിത്യം മാത്രം അന്യമായിപ്പോയി.
നാട്ടുനടപ്പുകൾ ഉണ്ടെല്ലോ എന്നുകരുതി ഉപ്പ അവരുടെ വീട്ടിലേക്ക് വിളിച്ചു, അവർക്ക് അതിലൊന്നും താല്പര്യം ഇല്ല നിങ്ങൾക് വേണെമെങ്കിൽ അവളെ രാവിലെ കൊണ്ടു വന്നു വൈകുന്നേരം കൊണ്ടുപോയ്ക്കോളു എന്ന ലളിതമായ അവരുടെ തീരുമാനം ഉപ്പയോട് പറഞ്ഞു, ഉപ്പാക് മക്കൾ എത്ര ഉണ്ടായാലും അതികം അല്ല എന്ന മറുപടി
അവർക്ക് കൊടുത്തു. ആ നാട്ടുനടപ്പ് അവിടെ വിരാമം കുറിച്ചു, ഇക്ക ഞാനെന്ന ഒരു ലെസ്സൺ മറന്നു തുടങ്ങി എന്ന് സാരം ഉമ്മാന്റെ മായകളികൾ അവരുടെ വീട്ടുകാർക്ക് കണ്ടെത്താൻ ആയില്ലെങ്കിലും ഞങ്ങള്ക് പെട്ടന്ന് മനസിലായി, ഉമ്മാനെ പോലെ ഞമ്മളും ചെയ്താൽ പിന്നെ പടച്ചോൻ പണി ഉണ്ടാവോ , പിന്നെ ഒക്കെ അവൻ കാണുന്നുണ്ടല്ലോ വേണ്ടപോലെ വേണ്ട സമയത്ത് അവൻ പ്രവർത്തിക്കും നമ്മളെ അവൻ പടച്ചിട്ടുണ്ടെങ്കിൽ സത്യത്തിൽ നമ്മൾ ഉറച്ച നിന്നിട്ടുണ്ടെങ്കിൽ നമ്മളെ ഒരിക്കലും അവൻ നിരുത്സാഹപെടുത്തില്ല നമുക്ക് ഖൈറായ സമയം വെച്ച്, അവന് നന്മ ചെയ്യും.
ആ സമയത്തിന് വേണ്ടി കാത്തിരിക്കുകയാവും അവനെ മറന്നു കളിക്കുന്നവർ എത്ര പോവും എന്നും അവൻ നോക്കുമല്ലോ?
" മോളെ
" ഉം, എന്താ ഉമ്മാ
" നീ എന്തിനാ ഇതൊക്കെ ഇങ്ങനെ മറച്ചു വെച്ചത്, ആദ്യമേ പറഞ്ഞൂടായിരുന്നോ? ഇത്രയും കഷ്ടമാണ് നിനക്ക് അവിടെ ഉണ്ടായിരുന്നതെന്ന്?
" പറയണം എന്ന് കുറെ വിചാരിച്ചിരുന്നു, പക്ഷെ ,! അത്രെ ഒന്നും കഷ്ടപെട്ട് നിക്കണ്ട നീ ഇങ്ങു പോര് എന്ന് നിങ്ങൾ പറയോ എന്ന പേടി.
" ഇപ്പോ എന്നിട്ട് എന്തായി, ഇതൊക്കെ ആത്യമേ പറയണ്ടേ എന്നാലല്ലേ പരിഹാരം ആവും
" ഉം, എനിക്ക് ന്റെ ഇക്ക ഇല്ലാതാവോ എന്ന പേടി ആയിരുന്നു ഉമ്മ, എന്റെ വയറ്റിൽ ഒരു കുട്ടികൂടിയില്ലെ?
എനിക്ക് വേറെ ഒന്നും വേണ്ട എവിടെ വേണേലും പോവാം ഇക്ക ഇല്ലാതെ കഴിയില്ല, എത്ര ആലോചിച്ചിട്ടും ഇക്ക ഇല്ലാത്തത് ഓർക്കാൻ കൂടി വയ്യ.
" കരയല്ലേ മോളെ, നേരത്തെ പറഞ്ഞിരുന്നേൽ മോനോട് പറഞ്ഞു മനസിലാക്കാൻ പറ്റുമായിരുന്നു ഇപ്പോ ഇനി കഴിയില്ല, അവിടെ എത്തി.
അവർ എത്തിച്ചു, എന്താ നമ്മൾ ചെയ്യാ...
" ഇല്ല, ഉമ്മ ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ,ഇങ്ങനെ ആയത് അല്ലാലോ...
പടച്ചോൻ ഒക്കെ കാണുന്നില്ലേ, അതിന് വേണ്ടത് അവൻ ചെയ്യും ,
വാക്കുകൾക്ക് മുകളിൽ എന്റെ തേങ്ങൽ ഉയരുകയായിരുന്നു.
" ഉം, നീ അതൊന്നും ചിന്തിച്ചു കരയരുത് കുട്ടിക്ക് കേടാണ്, ഏതായാലും പ്രസവം കയ്യട്ടെ എന്നിട്ട് ആലോചിക്കാം
" ഉം.
ഉമ്മ പറഞ്ഞു പോയ്, ന്റെ മനസിൽ മൊത്തം പഴയ ഓർമ്മകൾ ആയിരുന്നു ഇക്ക അത്യമായ് എന്നെ സ്നേഹിച്ചതും തലോടിയതും... ഞങ്ങൾ കഥകൾ പറഞ്ഞതും സ്വപ്നങ്ങൾ നെഴ്തതും....
യാ അല്ലാഹ് ആലോചിക്കാനെ വയ്യ നീ കാണുന്നില്ലേ റബ്ബേ എന്നെ
എന്തൊരു ലോകമാണ്...
ഇത്
അല്ലാഹ് എന്ന ഒരുവൻ ഒരുവൻ ഉണ്ട് എന്നത് പോലും അല്ലാഹുവിന്റെ അടിമകൾ മറക്കുന്നു
ഏതായലും ഇക്കാക് വിളിക്കാൻ ഞാൻ മറക്കാറില്ല.
ഇക്ക എടുക്കാതിരിക്കാനും.
ഞാൻ വിളിച്ചോണ്ടിരുന്നു
ഞാൻ ഒരു മെസ്സേജ് അയച്ചു ഇത് കണ്ടിട്ടില്ല തന്നെയെങ്ങിലും എടുത്താലോ?
ഏത് തൂക്കിലേറ്റുന്ന കുറ്റവാളിക്കുമില്ലേ അവസാന ആഗ്രഹം,
ഒന്നു എടുക്കു പ്ലീസ് ഞാൻ ആ ശബ്ദം ഒന്നു കേൾക്കട്ടെ ")
റിങ് ചെയ്തു ഒടുവിൽ ഇക്ക എടുത്തു
" ഹെലോ, ന്താ ഇക്ക നിങ്ങൾ ഒന്നും മിണ്ടാത്തത് , ഞാൻ എന്ത് തെറ്റാ ചെയ്തത് .
" നീ എന്തിനാ വിളിച്ചത് അത് പറ .
" ഞാൻ വെറുതെ നിങ്ങളെ സൗണ്ട് കേൾക്കാൻ പൂതിയായപ്പോ വിളിച്ചതാ നിങ്ങൾ എന്താ മിണ്ടാത്തത് ഹെലോ, ഹെലോ, ഹെലോ ചുമ്മാ കട്ട് ചെയ്തു,
എന്തിനാ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നത് എനിക്ക് വയ്യ സഹിക്കാൻ ഞാൻ വീണ്ടും കുറെ വിളിച്ചു ഇക്ക എടുത്തില്ല ഇക്കാന്റെ കൂടെ ഉള്ള സന്തോഷങ്ങൾ എത്ര മധുരമായിരുന്നെന്നോ ? അതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത നീറ്റലാണ് ഹൃദയം പൊട്ടി പിളരുന്നത് പോലെ ഞാൻ വീണ്ടും വിളിച്ചു
" ഹെലോ, നീ എന്തിനാ എപ്പോഴും ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് .
" നിങ്ങൾ എന്താ ഇങ്ങനെയൊക്കെ പറയുന്നത്, നമ്മളെ കുഞ്ഞിനെ എങ്കിലും ഒന്നോർത്തോടെ നിങ്ങൾക്ക്
" അത് പ്രസവം കഴിഞ്ഞിട്ടല്ലേ,അപ്പോ നോക്കാം .
" എന്തിനാ നിങ്ങൾ ചൂടാവുന്നത്, ഞാൻ എന്ത് തെറ്റാ ഇതിന് മാത്രം ചെയ്തത് നിങ്ങൾ എന്തിനാ .
" മതി നിർത്തിക്കോ, കരഞ്ഞിട്ടൊന്നും കാര്യമില്ല, ബാക്കി ഒക്കെ പ്രസവം കഴിഞ്ഞിട്ട് പറയാം .
ഹെലോ, ഹെലോ ഇക്ക പിന്നെയും കട്ടാക്കി,
റബ്ബേ എനിക്കൊന്നും മനസിലാവുന്നില്ലല്ലോ , ഇങ്ങനെ ഒക്കെ ആവാൻ മാത്രം ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ?
ഇക്ക എന്നെ ഒന്നു ശബ്‌ദമുയർത്തി സംസാരിക്കേണ്ട അവസരം പോലും ഞാൻ ഉണ്ടാക്കിയിട്ടില്ല. പിന്നെ എന്തിനാ ഞങ്ങൾ അകന്നത് എന്തിനാ എന്റെ ഇക്ക എന്നെ വെറുത്തത് ആ ഖൽബിലെ എന്റെ സ്ഥാനം എങ്ങനെയാ ഇല്ലാതായത് .
ഒന്നെനിക്കറിയാം ഇതിനെല്ലാം ഉത്തരം തരാൻ കഴിയുന്ന ഏക ആളുകൾ ഇക്കാന്റെ ഉമ്മ യും വല്ലിത്തയും മാത്രമാണ് ഒന്നുമറിയത്ത പെണ്ണിന്റെ കണ്ണീരിന്റെ ശാഭം ഏത് കടലിൽ ഒഴുക്കിയാൽ അവർക്ക് തീരും, ആ കറ ഏത് കടലിൽ കഴുകിയാൽ പോവും, എല്ലാം പടച്ചവൻ കാണുന്നുണ്ട് ഒരുനാൾ ഉത്തരം പറയേണ്ടി തന്നെ വരും
എന്റെയും ഞങ്ങളെ ചോരപൈതലിന്റെയും കണ്ണുനീർ അവർ ജീവിതം കൊണ്ടു തന്നെ പടച്ചവൻ കാണിച്ചുകൊടുക്കട്ടെ...
പറയാൻ പാടില്ല എന്നാലും വേദനിക്കുമ്പോൾ നാവിൽ നിന്ന് വന്ന് പോവും.... പടച്ചോനെ പൊറുക്കണം... അവർക്ക് ഹിദായത് കൊടുക്ക്...
, ഇനി എത്ര നല്ല കാലം വന്നാലും നഷ്ടപെട്ടത് നഷ്ടത്തിന്റെ കണക്കിലെ പോവും.
" മോളെ ,
ഉമ്മാന്റെ ശബ്ദം കേട്ടു ഞാൻ പെട്ടന്ന് കണ്ണുനീർ തുടച്ചു .
" എന്താ,ഉമ്മാ .
" ഇന്നും ഇരുന്നു കരായാലെ .
" ഇല്ല, കണ്ണിൽ പൊടി പോയതാ .
" ഉം, എത്ര പറഞ്ഞാലും കേൾക്കുലാ , ന്റെ മോളെ കരഞ്ഞു കുട്ടിക്ക് ഒന്നും വരുത്തി വെക്കരുത്, " ഉം .
" സത്യം മനസിലാകുന്നത് വരെയാണ് മോൻ മിണ്ടാതിരിക്കുന്നെ, ഒക്കെ ശരിയാവും അപ്പോഴേക്കും കരഞ്ഞു കരഞ്ഞു ആാാ പൈതലിനെ... .
" പറയല്ലി ഉമ്മ എനിക്കി അതെ ഉള്ളു വേറെ ഒരു പ്രതീക്ഷയുമില്ല, ഇക്കാക് ഒന്നും മനസിലാവില്ല, കാരണം ഉമ്മ അത്രക്കും നല്ല അഭിനയം ആണ് വീട്ടിൽ, പിന്നെ ഏത് മോനാ ഇങ്ങനെ ഒക്കെ ചിന്തിക്കാ.... ഏത് ഉമ്മ യാ ഇങ്ങനെ ഒക്കെ പാപം ചെയ്യാ.
" അതൊന്നും ഇപ്പോ എന്റെ മോൾ ചിന്തിച്ചു എടങ്ങേർ ആവണ്ട എല്ലാ അഭിനയവും പടച്ചോൻ കാണുന്നുണ്ടല്ലോ, പിന്നെ എന്താ .
" എന്നാലും ഉമ്മ ഇക്കാക് അങ്ങനത്തെ ഒരു ചിന്തയുമില്ല, പിന്നെ മോന് ചിന്തിക്കുന്ന വഴികൾക്ക് എല്ലാം ഉമ്മ തട ഇട്ടു കൊണ്ടിരിക്കും.
അന്ന് ഇക്ക ശർദിച്ചപ്പോൾ ഇക്കയും അളിയനും കൂടി എവിടെയോ പോവില്ല കൈ വിഷം ഉണ്ടായിട്ടാണ് ഞങ്ങൾ വേർപിരിയാണ് ആരോ കൊടുത്താണെന്നൊക്കെ പറഞ്ഞിരുന്നു. അന്ന് എവിടെയോ പോയി വിഷവും എടുത്തിരുന്നു. പിന്നെ ആ ചിന്തകളെ ഉമ്മയങ് മാറ്റി കളഞ്ഞു... അതെല്ലാം മറന്ന് കളഞ്ഞു... ഞാൻ... ഞാൻ മാത്രം...
" സാരമില്ല മോളെ ഒക്കെ ശരിയാവും നീ അതെന്നെ പറഞ്ഞോണ്ടിരിക്കല്ല.
" ഉം .
ഉമ്മ എന്നെ സമാധാനിപ്പിച്ചു പോയി, എനിക്ക് എങ്ങനെയാ സമാധാനം വരാ, എന്റെ ഇക്ക ഇങ്ങനെ കളിക്കുമ്പോൾ , എത്ര സമാധാനിപ്പിച്ചിട്ടും മനസ് അത് കേൾക്കുന്നില്ല, വാക്കുകളേക്കാൾ ഹൃദയതിന്റെ പിറു പിറുക്കൽ സ്ഥാനം പിടിച്ചു കഴിഞ്ഞു യാഥാർഥ്യങ്ങൾ അനുഭവിച്ച പടങ്ങൾ സൂക്ഷിച്ച ഹൃദയം എങ്ങനെ സമാധാണിക്കാനാണ്.
" ഇത്താത്ത ,
എന്റെ അനിയത്തികുട്ടിന്റെ വിളികേട്ട ഞാൻ ആ ചിന്തയുടെ ഭാവമങ്ങു മാറ്റി കണ്ണു തുടച്ചു, അവളിലേക്ക് തിരിഞ്ഞു .
" എന്താ മാളൂ .
" ഇങ്ങൾ എന്നാ പ്രസവിക്കാ , എനിക്കി കുഞ്ഞി വാവനെ കാണാൻ കൊതി ആവുന്നു .
" ഞാനോ ഇനി ഒരു മാസം കഴിഞ്ഞാൽ വാവ വരും.
" ഉം, ഇത്താത്ത ഞാനൊരു കാര്യം ചോയ്ക്കട്ടെ .
" എന്താ മുത്തേ, നിങ്ങൾ ചോയ്ച്ചോളി .
" നമ്മളൊക്കെ ഇത്ര വലുതല്ലെ, അപ്പൊ കുഞ്ഞിവാവാ ചെറുതായിരിക്കും ലെ, ഈ പള്ളേല് കൊള്ളുന്ന അത്ര... ഹായ് നല്ല രസണ്ടാവും.... അപ്പോ ഞമ്മളെ പോലെയല്ലേ വാവ, ഇതിൽ എവിടാ വാവന്റെ തല ഇത് ഫുൾ വട്ടത്തിൽ ആണല്ലോ .
" എന്റെ മോളൊരു ചോദ്യം ,
" പറഞ്ഞരി ഇത്താത്ത , വാവന്റെ തല എവിടെയാ, ഇങ്ങൾ പറഞ്ഞില്ലേ ഞാൻ അളിയനെ വിളിച്ചു ചോയ്ക്കും ട്ടോ .
" ഉം, അളിയൻ ഇപ്പോ എടുക്കും വിളിച്ചാൽ, ന്റെ മാളു വാവ വരുമ്പോ കാണാം ട്ടോ അതൊക്കെ പടച്ചോന്റെ സപ്രയ്‌സ് ആണ് ,
" അപ്പോ, ഇങ്ങൾ പറഞ്ഞരൂല ലെ.
" ഇല്ല, ന്റെ മോൾ പോയി കളിച്ചോളി.
" ആയ്കോട്ടെ മാളു മിണ്ടൂല ട്ടോ വാവനോടും ഇത്താത്ത നോടും .
" ഹാ .
ഓള് പാവം കിണുങ്ങി കിണുങ്ങി ഉമ്മാനോട് പരാതി പറയാൻ പോയി, ആളൊരു പാവ എന്നെ വലിയ കാര്യമാണ് അവൾക്ക്, എനിക്കും അവളൊരു കുഞ്ഞനുജത്തിയാണ് കളിക്കാനും കളിപ്പിക്കാനും അതിന്റെ കുറുബു അവൾക്കുണ്ട് താനും കല്യാണത്തിന് മുൻപ് എന്ത് രാസമായിരുന്നെന്നോ കളിയും ചിരിയും, കല്യാണത്തോട് കുടി എല്ലാം അവസാനിച്ചു കുടുംബം തന്നെ കണ്ണീരിലായി, ഞങ്ങളെ കുടുംബത്തിലെ ആദ്യത്തെ കല്യാണം ആണ് എന്റേത് അതോണ്ട് ഉഷാറാക്കി എല്ലാർക്കും നല്ല സന്തോഷമായിരുന്നു. എനിക്കും എന്റെ പ്രാർത്ഥന പോലെ ഒരു ഇക്കയെ കിട്ടിയ സന്തോഷവും, പക്ഷെ ! അനുഭവങ്ങൾ പല പ്രതീക്ഷകളും തകർത്തു കളഞ്ഞു, ജീവിതം അണ്ടർസ്റ്റാറന്റെ മഹമൂദ് സർ പറയാറുള്ളത് പോലെ അണ്ടർസ്റ്റാന്റും അട്ജെസ്റ്മെന്റും ഇല്ലാതെ ആയി, എന്നെ പോലെ മഹമൂദ് സാറെ പ്രീമാരിറ്റൽ കോഴ്സ് ഒക്കെ എന്റെ ഇക്കയും ചെയ്തിട്ടുണ്ട് പക്ഷെ!
പഠിച്ചതൊന്നും ഇക്കാക് ഓർമയില്ല എന്ന് മാത്രം,
അല്ലേലും സ്വയം നന്നാവണം എന്ന് ചിന്തിക്കാതെ എന്തൊക്കെ പഠിച്ചിട്ടും പഠിപ്പിച്ചതും വലിയ നേട്ടം ഒന്നും ഉണ്ടാവാൻ പോവുന്നില്ല.
എന്തോ ജീവിതം ഇങ്ങനെ ആയത് കൊണ്ടാവാം മഹമൂദ് സാറുടെ ക്ലാസുകളൊക്കെ ഇപ്പോ നല്ലോണം ഓർമ വരുന്നുണ്ട്, പക്ഷെ കൂടോത്രവും മന്ത്രവാദവും കൈവിഷവും കൈകടത്തലുകൾ നടത്തുന്നത് കൊണ്ടു പുതിയ കാലഘട്ടം സത്യങ്ങളെ ഹൈഡ് ചെയ്തു വെക്കുന്നു അതിലുമുപരി സത്യങ്ങളിലേക്കുള്ള വഴിയും ഇരുൾ പിടിച്ചാൽ ശത്രുക്കൾ സന്തോഷിച്ചു.
അവരുടെ നീക്കങ്ങൾ കണ്ടു നോക്കി നിൽക്കുന്ന പടച്ചവന്റെ ഊഴം വരുന്നത് വരെ...
" ഇത്താത്ത ങ്ങളെ ഫോൺ ബെല്ലടിക്കുന്നു " ഹാ മാളൂട്ടി, എടുത്തു നോക്ക് ആരാണ് എന്ന്.
മാളൂട്ടി ഫോണിൽ എടുത്തു സംസാരിച്ചു .
" ഹെലോ പിന്നെ ഒന്നും ഞാൻ കേട്ടില്ല .
" ഇത്താത്ത നിങ്ങൾക്ക് ആണ്,
" ഉം, ങ്ങളെ ഫോണിൽ അല്ലെ, ഏതോ അമ്മായി ആണ്.
" ഉം ഞാൻ അവളോട് ഫോൺ വാങ്ങി " ഹെലോ ....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :17*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
" ഹലോ..
അസ്സലാമു അലൈക്കും
വഅലൈക്കുംസലാം..
മറുതലക്കൽ കദിയമ്മായി ആണെന്ന് ശബ്ദം കേട്ടപാടെ എനിക്ക് മനസിലായി. ഉമ്മാന്റെ ആവശ്യപ്രകാരം. ഏഴ് മാസത്തെ ചടങ്ങ് നടത്താൻ എന്നോട് ചെല്ലാൻ ആയിരുന്നു വിളി. അവർ പറഞ്ഞപോലെ രാവിലെ പോയി വൈകുന്നേരം തിരിച്ചു പോയികൂടെ, നിന്റെ ഭർത്താവിന്റെ വീടല്ലെ, അവർ പറഞ്ഞാൽ എന്തും നീ കേൾക്കണ്ടേ,....
എല്ലാം കേട്ടിരുന്നു. സുഖവിവരങ്ങൾ തിരക്കി സലാം പറഞ്ഞു ഞാൻ ഫോൺ വെച്ചു.
ശരിയാ, എന്റെ ഭർത്താവിന്റെ വീടാ... എന്റെ വീടാ... പക്ഷെ! വെറും ചടങ്ങ് മാത്രം മതിയോ? അത് മാത്രമാണോ ഇപ്പോൾ എനിക്ക് ആവശ്യം. എന്നോട് ഒന്ന് മിണ്ടാൻ പോലും പറ്റാത്ത... എന്റെ അവസ്ഥ പോലും പരിഗണിക്കാതെ.... എന്തൊക്കെയാ അവരെല്ലാം കൂടി കാട്ടി കൂട്ടുന്നത്.
രാവിലെ പോയി വൈകുന്നേരം തിരിച്ചു വരാൻ... ആ വാക്ക് തന്നെ എത്ര വേദനയാണ്. അത്രയും ഞാൻ അയാൾക്ക് ഒരന്യയായി തീർന്നു അല്ലെ,
ചടങ്ങിന്റെ കാര്യങ്ങൾ ആളുകൾ ചോദിക്കാൻ തുടങ്ങികാണും അപ്പോൾ മാനം നേടാൻ ഉമ്മാന്റെ ഓരോ പുതിയ വഴിയാവും അമ്മായിനെ കൊണ്ടു എന്നെ വിളിപ്പിക്കൽ,..
പക്ഷെ..!
എനിക്കറിയാലോ ഉമ്മാന്റേം വല്ലിതാത്തന്റെയും ഏറ്റവും വലിയ സഹായിയും ഞങ്ങളെ ജീവിതം ഇങ്ങനെ വിജയകരമായി മുന്നോട്ട് നീങ്ങാൻ ഉള്ള ഉമ്മാന്റെ വലം കയ്യും ഈ "കതിയമ്മായി" ആണെന്ന്,...
അവരെ വിചാരം ഇപ്പോഴും അവരെ ഉള്ളു കളികളൊന്നും എനിക്ക് മനസിലാവുന്നില്ല എന്നാകും ,
പക്ഷെ!
പടച്ചവനല്ലെ വലിയവൻ നമ്മളെ എന്തായാലും കൈ വിടൂല്ല.
നമ്മുടെ ഓരോ തകർച്ചയും നമുക്ക് മുൻകൂട്ടി മനസിലാക്കാൻ പല അടയാളങ്ങളും ഇട്ടു തരും.അള്ളാഹുവിനെ സ്നേഹിച്ചാൽ അവൻ തിരിച്ചും സ്നേഹിക്കും
ഈ തകർച്ചയിലും എന്നെ കൈപിടിച്ചുയർത്തിയത് എന്റെ വിശ്വാസമാണ് അള്ളാഹു സുബുഹാന ഉവ്വതഹല നമ്മളെ കൈവിടില്ല എന്ന വിശ്വാസം
എനിക്കുണ്ട്.
" മോളെ
ഹാ..
ഉപ്പ വന്നു വിളിക്കുന്നുണ്ട് , ..
" എന്താ ഉപ്പ
" അവിടെന്ന് നിങ്ങളെ ചെറിയ അളിയൻ വിളിച്ചിരുന്നു,..
" അത് എന്തിനാ ഉപ്പാ..
" അത്.. മോളോട് ഒന്നു, "മോനെ" വിളിച്ചു സംസാരിക്കാൻ പറഞ്ഞു..
" ഞാൻ വിളിക്കാഞ്ഞിട്ടല്ലല്ലോ??
ഇക്കാക്ക കാൾ എടുക്കാഞ്ഞിട്ടല്ലെ,
" അത് സാരാകണ്ട, ഒന്നൂടി ഒന്നു വിളിചോക്കി ന്റെ മോൾ,
അത് ഇനി ഒരു കാരണം ആവണ്ട..
" വിളിക്കാം ഉപ്പാ,
ന്റെ ഫോണിൽ പൈസ ഇല്ല, നിങ്ങൾത് ഒന്നു തരോ..
" ഇതാ . മോളെ.. വിളിച്ചോളി
ഞാൻ ഉപ്പാന്റെഫോണിൽ ഇക്കാക് വിളിച്ചു , പക്ഷെ ആദ്യമൊക്കെ റിങ് ചെയ്തു എടുത്തില്ല.
ഉപ്പാ പിന്നേം അളിയനെ വിളിച്ചു കാര്യം പറഞ്ഞു,
(അളിയൻ പിന്നെ ഇക്കാനെ വിളിചോക്കി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ).
ഞങ്ങൾ വീണ്ടും ഒരുപാട് വിളിച്ചു നോക്കി അപ്പോഴേക്കും ഇക്ക
ഫോണ് സ്വിച്ച് ഓഫ് ചെയ്തിരുന്നു.
ഉപ്പ പിന്നെ ഒന്നും മിണ്ടാതെ ന്റെ അടുത്ത് നിന്നും പോയി,
എനിക്കപ്പോൾ ചിരിക്കണോ അതോ കരയണോ എന്നൊന്നും അറിയുന്നില്ല..
കാരണം ഞങ്ങൾ ഇങ്ങനെയൊക്കെയാവാൻ നാല് ആളെ ഇടയിൽ പറയാൻ പറ്റിയ കാരണം ഒന്നും ഞാൻ ആലോചിച്ചിട്ട് കാണുന്നില്ല
പക്ഷെ!
ഇക്ക ഞാൻ എന്ന ഒരു ലെസ്സൺ മറക്കാനാണ് ശ്രമിക്കുന്നത്..
ഇക്കാന്റെ മനസ്സിൽ അത്രത്തോളം എന്നോട് വെറുപ്പ് വന്നിട്ടുണ്ട്,
എന്താ ചെയ്യാലെ പടച്ചോൻ എന്തേലും ഒന്നു കണ്ടിട്ടുണ്ടാവും . തവക്കൽത്തു അലല്ലാഹ്
ദിവസങ്ങളും മാസങ്ങളും ഹൃദയവേദനയോടെയാണ് കടന്ന് പോകുന്നത് നാളെ എന്താവും. ഓരോ ദിവസവും അതൊരു വലിയ ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു.
ഇരുന്ന സ്ഥലത്ത് നിന്നൊക്കെ എഴുനേൽക്കാൻ വല്ലാത്ത പ്രയാസം,
ഇക്ക അന്ന് കണ്ടപ്പോൾ ഉള്ളത് പോലെ അല്ല.. ഇന്ന് ഞാൻ
അന്ന് നാലു മാസം
ഉള്ളപ്പോൾ ഇങ്ങോട്ട് വന്നതല്ലെ. അന്നെനിക്ക് വയർ തീരെ ഇല്ലായിരുന്നു ഗർഭിണി ആണെന്ന് പറഞ്ഞറിയിക്കണം എന്നാലെ മനസിലാകൂ ,
പക്ഷെ ഇന്നിപ്പോൾ നല്ലോണം വയറുണ്ട് എഴുനേൽക്കാനൊക്കെ വല്യ പാടാണ്,
നടക്കാനൊന്നും വയ്യ,
ഏതായാലും ഞാൻ മെല്ലെ എഴുനേറ്റ് പുറത്തേക്ക് നടന്നു,
നടക്കാൻ വേണ്ടി ഉമ്മ എന്നെയും കാത്തു നിൽക്കുകയാണ് .
എനിക്കാണേൽ വയ്യ,
കഴിഞ്ഞ പ്രാവശ്യത്തെ വിസിറ്റിൽ ഡോക്ടർ പറഞ്ഞു നല്ലോണം നടക്കാനും ഭാരമില്ലാത്ത പണികളൊക്കെ ചെയ്യാനും.
എനിക്കാണേൽ ഒരിത്തിരി നടക്കുമ്പോയേക്ക് അടി വയറും കാലും വേദനിക്കും എന്നാലും ഉമ്മ കൂടെ ഉള്ളത് കൊണ്ടു മെല്ലെ വീടിന് ചുറ്റും നടക്കും.
" ഹേയ്,
എന്റെ മടിയത്തി ഇത്താത്ത നടക്കുന്നുണ്ടല്ലോ എന്ത് പറ്റി.
കളിയാക്കികൊണ്ടുള്ള
മോളുന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു ഒന്നും മിണ്ടിയില്ല ,.
മിണ്ടാൻ ആവുന്നില്ല വല്ലാത്ത ക്ഷീണവും കാലുവേദനയും
" ഉമ്മ മതി ഉമ്മ ഇനി നാളെ എനിക്ക് വയ്യ ഞാനൊന്ന് പോയി കിടക്കട്ടെ വല്ലാത്ത അസ്വസ്ഥത ശ്വാസം മുട്ടുന്നത് പോലെ ഒക്കെ തോനുന്നു.
" ആവുന്നില്ലേൽ, കുറച്ചു പോയി കിടന്നൊളി കുറെ ഒറങ്ങണ്ട കേട്ടോ
" ഇല്ല, കൊറച്ചു ആശ്വാസം ആയിട്ട് വരാം
" ഉം
ഞാൻ റൂമിൽ പോയി കിടന്നു, ഉമ്മയും അനിയത്തിമാരും വല്ലിമ്മയും ഒക്കെ അപ്പോഴും പുറത്ത് നിന്നു ഓരോ കഥകൾ പറയുകയാണ്,
കേൾക്കാൻ കൊതിയുള്ള കഥകൾ ആണേലും എന്റെ ക്ഷീണവും കുഴച്ചിലും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
എന്താണെന്ന് അറിയില്ല ഒറ്റക്കാവുമ്പോൾ ഇക്കാന്റെ ഓർമ്മകൾ വന്നെന്നെ തലോടും വല്ലാത്തൊരു ആശ്വാസമാണ്.
എനിക്കത് , ഇക്കാന്റെ കളിയും ചിരിയും മധുരമുള്ള വാക്കുകളും എന്റെ കാതുകളിൽ തരംഗം സൃഷ്ട്ടിക്കും, അപ്പോൾ പിന്നെ എന്റെ ലോകമാണ് ഇക്കയും ഞാനും ഉള്ള മൊഞ്ചുള്ള ലോകം, ഹാ.. എത്ര പെട്ടന്നാ അതൊക്കെ ഒരു സ്വപ്നമായി മാറിയത്,
ഇക്ക എപ്പോഴും പറയുമായിരുന്നു,
" നീ നല്ലോണം സംസാരിക്കണം ട്ടോ,നിന്റെ സംസാരം എനിക്കിഷ്ടമാണ് എന്ന്.
പക്ഷെ! അന്നെനിക്ക് സംസാരിക്കാൻ മടിയായിരുന്നു അറിയില്ലായിരുന്നു, ഇന്നെനിക്ക് എന്തൊക്കെയോ സംസാരിക്കണം സംസാരിക്കാൻ അറിയാം പക്ഷെ!
എന്റെ വാക്കുകൾ കേൾക്കാൻ മറുപുറം കാതോർക്കുന്ന ഇക്ക ഇന്നില്ലെന്ന വിഷമം മാത്രം..
ഇപ്പോഴും എനിക്ക് ഓരോരോ ഓർമയാണ് ഇക്ക എനിക്ക് കണ്ണെഴുതി തന്നത് എന്നിട്ട് ഒരു കള്ള സംസാരവും.
" ഞാനാ എഴുതി തന്നെത് എന്ന് ആരോടും പറയല്ലേ, നാണക്കേടാ.
വല്ലാത്തൊരു ചിരിയായിരുന്നുന്റെ ഇക്കാക് ആാാ നിമിഷം മറ്റൊരു ലോകവും എന്റെ കാഴ്ചയിൽ മയങ്ങിക്കിടന്ന ചിരി
" ഇത്താത്താ
ഹാ മാളൂട്ടി എന്തിനോ വിളിച്ചു കൂവുന്നുണ്ട് എന്തിനാണ് ആവോ ഇനിയും എന്നെ നടത്തികുലായിരിക്കും ല്ലെ??
" ന്താ മാളോ
" നിങ്ങളെ കാണാൻ ആരൊക്കയോ വന്നിട്ടുണ്ട്,
വേഗം വരി
" ആ.. ഇപ്പോ വരാട്ടോ,
അവളതും പറഞ്ഞു ഓടി പോയി, ഞാൻ മെല്ലെ എഴുനേറ്റ് നടന്നു
" മുൻഷിയെ മോൾക് സുഖല്ലേ, എന്നോ ആയി വിചാരിക്കുന്നു വരാൻ ഇപ്പോഴാണ് അവസരം കിട്ടിയത്
അൽഹംദുലില്ലാഹ്, സുഖമാണ് സീനത്താ, വരി നിങ്ങൾ മാത്രെ ഉള്ളുവോ മുത്തും പൊന്നും ഒന്നും വന്നില്ലേ
" ണ്ട് മോളെ, അവരൊക്കെ പുറത്ത് ഉണ്ട് ഇപ്പോൾ വരും
"ആ.. വരി ഇരിക്ക്
ഞാൻ സീനത്താനെയും കൂട്ടിൽ റൂമിലേക്ക് നടന്നു,
സീനത്താ ന്റെ ഉമ്മാന്റെ അമ്മായി ആണുട്ടോ മുത്തും പൊന്നും അവരെ മക്കളും, ഞാനെന്നു വെച്ചാൽ കഴിഞ്ഞു അവർക്ക്,
" മുൻശിഫാ നിങ്ങളെ അളിയൻ വിളിച്ചില്ലേ, മുഖതൊരു വല്ലാത്ത ക്ഷീണം കാണുന്നു
അള്ളാഹു പോന്നുന്റെ ചോദ്യം , ഇവരൊക്കെ വല്ലതും അറിഞ്ഞു കാണുമോ , ഏതായാലും ഞാൻ ഒന്നും എവിടെയും തൊടാത്ത മറുപടി കൊടുത്തു
" ഓ, ഇക്ക വിളിച്ചിരുന്നു, ഡേറ്റ് ഒക്കെ അടുത്തതല്ലേ അതോണ്ടായിരിക്കും എനിക്ക് വല്ലാത്ത ക്ഷീണമാണ്
" ആണോ സീനത്തിന്റെ വാവച്ചിയെ എന്നാ ഡേറ്റ്
സീനത്താന്റെ മറുചോദ്യം ,
" അടുത്ത ആഴ്ചയാണ്, നിങ്ങൾ ദുആ ചെയ്യി ,
എനിക്ക് നല്ല പേടിയാണ്
" അത് ന്തിനാ കുട്ടിയെ പേടിക്കുന്നത്,
പടച്ചോൻ സ്വാലിഹായ മക്കളെ തരട്ടെ ആമീൻ
" ആമീൻ
വരി എല്ലാവരും ചായ എടുത്തു വെച്ചിട്ടുണ്ട്, കുടിക്കാം അല്ലേൽ ഞമ്മളെ കഥ പറഞ്ഞു കഴിയുമ്പോയേക്ക് അത് തണുത്താറും
ഉമ്മ ചായക്കായി വിരുന്നു കാരെ ക്ഷണിച്ചു, അവർക്കൊപ്പം ഞാനും ഡൈനിങ് ടേബിളിലേക്ക് നടന്നു
ഹോ..
സന്തോഷം പുറമെ കാണിക്കാനും വല്ലാത്തൊരു കഴിവ് തന്നെ വേണം, ഇതിപ്പോ എന്റെ അവസ്ഥകൂടി ഇതായത് കൊണ്ടു അവർ വിശ്വസിച്ചു.
കുശലം പറഞ്ഞുകൊണ്ട് അവർ ചായകുടിച്ചു, എല്ലാം കേട്ടു ഞാനും ഇരുന്നു
എന്നെയും. അവർ ചായകുടിക്കാൻ വിളിച്ചെങ്കിലും സ്നേഹത്തോടെ ഞാനത് നിരസിച്ചു. ഇപ്പോഴും ചായ കുടിച്ചാൽ അതേപടി റിട്ടേൺ വരും എനിക്ക് വയ്യ.
ചിലർക്കൊക്കെ അങ്ങനെയാണ് മോളെ,
മൂന്നാല് മാസം ആവുമ്പോ അതൊക്കെ നിൽക്കുന്നവരും ഉണ്ട്. ഉമ്മ പറയാറ് ഉള്ളത് പോലെ തന്നെ അവരും പറഞ്ഞു. എന്റെ നാല് മാസം ആയതൊന്നും എന്റെ വയറ് അറിഞ്ഞു കാണില്ല, ലെ.... ഹാ
ഞനൊരു ചെറു പുഞ്ചിരിയിൽ മറുപടി ഒതുക്കി ,
അവർ ഓരോരോ കഥകൾ പറഞ്ഞു ചിരിച്ചോണ്ടും ചിരിപ്പിച്ചോണ്ടും ഇരുന്നു,
ഞാനും അവരിൽ തൃപ്തി കാണിച്ചിരുന്നു.
ന്റെ മനസ് അവർക്ക് അറിയില്ലലോ അവരുടെ ഒക്കെ കണ്ണിൽ ഞാൻ സന്തോഷവതിയാണ്, ആ സന്തോഷം ഞാനായി കെടുത്തിയില്ല,
എന്റെ പ്രസവം കഴിയുമ്പോഴേക്ക് അല്ലാഹ് എല്ലാം റാഹത്താക്കണേ...
ആമീൻ
പ്രസവിച്ചു എന്ന് കേട്ടാൽ ന്റെ ഇക്ക വരുമായിരിക്കും ഞങ്ങളെ പൊന്നോമലേയെ കാണാൻ എങ്കിലു
" ഞങ്ങൾ ഇറങ്ങി ട്ടോ മുൻഷിയെ ,
നേരം കുറെ ആയില്ലേ, ഇനി നിങ്ങളെയും കുട്ടിനെ കാണാൻ വരാം, ഇൻ ഷാ അല്ലാഹ്
" നിങ്ങൾ പോവല്ലി, നമുക്ക് സംസാരിച്ചിരിക്കാം, നാളെ പോവാം ഒരു രസല്ലേ എത്രയായി ഇപ്പോ ഇങ്ങനെ ഒക്കെ...
" ഇല്ല, മോളെ പോയിട്ട് വരാം,
അവർഅവർ യാത്ര പറഞ്ഞിറങ്ങി, ഹാ എന്ത് രാസമാണെന്ന് അറിയോ ഫാമിലിയിൽ ഒരു ഫങ്ക്ഷന് ഒക്കെ ഉണ്ടായാൽ, ഇത്താത്തസും അനിയത്തികുട്ടികളും ..
ഇനി എന്നാ അതൊക്കെ
ഓരോ ദിവസം കഴിയുംതോറും എനിക്കു ക്ഷീണം കൂടി കൂടി വന്നുകൊണ്ടിരിക്കുന്നു ,
ഉമ്മ ഉണ്ടാക്കിയ ചൂട് ദോശയും കഴിച്ചു ഇശാ നിസ്കരിച്ചു ഞാൻ കിടന്നു..
കിടന്നെങ്കിലും മനോവിഷമം നിദ്രയെ തടയുന്നു എന്നാൽ ഇക്ക എന്നാ കുളിർ കാറ്റ് വന്നെന്നെ തലോടും ഒറ്റക്കിരുന്നാൽ പിന്നെ അതെന്റെ ലോകമാണ് ഞാനും ഇക്കയും മാത്രമുള്ള ലോകം നിറമുള്ള കിനാക്കൾ, ഇക്കാന്റെ ആ.. ചിരി പിന്നെ കണ്ണെഴുതി തരുമ്പോൾ പറഞ്ഞ ആ.. വാക്കുകൾ,
" ഞാനാ കണ്ണെഴുതിയത് എന്ന് നീ ആരോടും പറയരുത് ട്ടോ നാണക്കേടാ എന്നു പറഞ്ഞുള്ള കള്ളചിരിയും ..
എനിക്കു ഓർക്കാൻ ഈ ജന്മം മുഴുവൻ അതുമതി ന്റെ ഇക്കാന്റെ സ്നേഹമുള്ള നിമിഷങ്ങൾ , ഞങ്ങളുടേത് മാത്രമായിരുന്ന സന്തോഷം
" നീ നല്ലോണം സംസാരിക്കണമ് ട്ടോ സംസാരിക്കുന്ന നിന്നെ ആണ്എഎനിക്കിഷ്ടം ഇക്ക എപ്പോളും പറയുന്ന ആ വാക്കുകൾ ഇപ്പോളും എന്റെ ചെവിയിലുണ്ട്.
ഇക്കാന്റെ ഓർമ്മകൾ എന്നെ തഴുകി തലോടി ഉറക്കി..
നിറമുള്ള സ്വപ്നങ്ങൾ അങ്ങെനെയാണ് പെട്ടന്ന് അവസാനിക്കും, 4: am ന്റെ അലാറം ശ്രവണനാടിയെ പുൽകിയപ്പോൾ നിദ്രക്ക് വിരാമമിട്ടു,
മെല്ലെ ബെഡിൽ നിന്നുംഎഴുനേറ്റു , ഞമ്മളെ പരിപാടികൾ ഒക്കെ കഴിച്ചു കൂട്ടി !...
പിന്നെയും തസ്ബീഹ് മാലയും പിടിച്ചു അവിടെ തന്നെ കിടന്നു.
ഇന്നും വല്ലാത്ത പ്രയാസമാണ്, നീര് ഒന്നും കാണുന്നില്ല പക്ഷെ കാലുകൾ വേദനിക്കുന്നു.
വയറിനു വല്ലാത്ത കനം.
റൂമിൽ നിന്നും പുറത്ത് കാണാഞ്ഞിട്ട് എന്നെ തേടി റൂമിൽ ഉമ്മ വന്നു.
" ന്താ മോളെ സമയം 10 കഴിഞ്ഞല്ലോ, എണീക്കുന്നില്ലേ??
" എത്രയോ സമയം ആയി ഉമ്മ ഞാൻ എഴുനേറ്റ് വരാൻ ശ്രെമിക്കുന്നു..
പക്ഷെ കാലുകൾ മുന്നോട്ട് പോവാൻ മടി കാണിക്കുന്നു, വല്ലാത്ത വേദന.
" ബുദ്ധിമുട്ട് എന്തേലും ഉണ്ടോ?? കാണിക്കാൻ പോവണോ??
ഡേറ്റ് അടുത്തതല്ലേ ഉമ്മ ഇപ്പോൾ
" വേണ്ട,
നല്ലോണം വേദന വന്നിട്ട് പോവാ,
ഡേറ്റ് അടുക്കും തോറും എനിക്ക് പേടിയാ കൂടുന്നു..
" സാരല്ല, അത് പേടിക്കണ്ട കൊറച്ചു കഴിഞ്ഞിട്ട് നമുക്ക് ഒന്ന് ഡോക്ടറെ പോയി കാണാം.. ന്റെ കുട്ടി വന്നു ചായ കുടിക്കി
" ആ.. ഉമ്മ
ഉമ്മ പോയതിന് പിറകെ ഞാനും എഴുനേറ്റ് പതിയെ നടന്നു,
ന്റെ വാവക്ക് ഉമ്മച്ചിയെ കാണാൻ വരാൻ നേരമായി തോനുന്നു,
ഈ പ്രയാസങ്ങൾ ന്റെ ജീവിത്തിൽ ഉണ്ടായ കണ്ണീർ തുടക്കാനുള്ള ശീലയാണ്
-അതെ ഞങ്ങളുടെ സന്തോഷം തീർച്ചയായും ഈ പൈതലിൽ ആയിരിക്കും.
" ഉമ്മ എനിക്ക് ചായ വേണ്ട, ആവുന്നില്ല
" മോളെ അങ്ങനെ പറയല്ലി,
ഒന്നും കഴിച്ചില്ലേൽ, ഒന്നിനും ആവൂല ഈ സമയത്തും തിന്നാൻ മടികാണിക്കരുത്
" ഉം,
ഞാനൊന്ന് കൊറച്ചു നടക്കട്ടെ ഒരാശ്വാസം കിട്ടാൻ വെപ്രാളം ആവുന്നു..
" ആ.. ,
നടക്കാം ഞാനും വരാം
അങ്ങനെ ഉമ്മയും ഞാനും വീടിന് ചുറ്റും നടന്നു, ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഉമ്മ ന്റെ വേദന കുറക്കാൻ ശ്രമിച്ചു..
ഇടക്ക് ദോശയും എന്റെ വായിൽ ഇട്ടു തരും, ഉമ്മ യാവാനുള്ള തയ്യാറെടുപ്പിലും ഞാൻ ഇന്നും ഉമ്മാന്റെ കുഞ്ഞുമോൾ ആയി.
വായ തുറന്നു കാണിച്ചു
ഭക്ഷണം എന്നതിലുപരി അതിന് വല്ലാത്തൊരു പ്രതീതി ആയിരുന്നു,
" ഇനി മോൾ നടക്കിട്ടോ ,
ഞാൻ പോയി ചോറാകട്ടെ പ്രയാസം തോന്നിയാൽ പറയണം, പ്രസവം അടുത്തതാണ്. പേടി കാരണം ഉള്ളിൽ വെച്ചു ഇരിക്കരുത്
ഞാൻ വീണ്ടും പതിയെ പതിയെ വീടിന് ചുറ്റും നടന്നു ,
എന്തോ വേദന ക്ഷമിക്കുന്ന ലക്ഷണമില്ല.
കൂടി കൂടി വരുന്നു, ഞാനൊന്ന് മെല്ലെ ഇരിക്കാൻ നോക്കി, എവിടെയോ ഒരു സുഖം പോലെ.
അപ്പോഴാണ് തറയിൽ ചാരി വെച്ച ചൂലന്റെ കണ്ണിൽ പെട്ടത് ഞാൻ അത് എടുത്തു മുറ്റം അടിക്കാൻ തുടങ്ങി,
ഹാ, ഇപ്പോ നല്ല ആശ്വാസം ഉണ്ട്, അടിച്ച ഭാഗവും വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരിന്നു, വേദനക്ക് ഒരു നേരിയ ക്ഷമനം
ഇടയിൽ നിസ്കരിച്ചു കുറച്ചു ചോർ എങ്ങെനെയോ തിന്നു, വീണ്ടും ചൂലും എടുത്തു മുറ്റം അടിക്കാൻ തുടങ്ങി പക്ഷെ ഈ പ്രാവശ്യത്തെ ഫലം വിപരീത മായിരുന്നു,
തീരെ ആശ്വാസമില്ല, വേദന കുടി കുടി വന്നു, നടക്കാൻ പറ്റാത്ത അവസ്ഥ, ഹോസ്പിറ്റലിൽ പോവാനും പേടി,
എന്താ ചെയ്യാ ഉമ്മയോട് പറഞ്ഞാൽ ഇപ്പോ പോവും, ഏതായാലും കുറച്ചുകുടി നടന്നു..... വെള്ളവും ചെറുതായി പോവുന്ന പോലെ, കുനിഞ്ഞിടത്തു നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത പോലെ...
അല്ലാഹ്, എനിക്ക് നടക്കാൻ വയ്യല്ലോ, എന്താ ചെയ്യാ, ഏതായാലും ഉമ്മയോട് ഞാൻ പോയി കാര്യം അവതരിപ്പിച്ചു, ഉമ്മയ്യും ആകെ വിഷമത്തിലായി.
കാരണം ഇപ്പോൾ ഞാനും ഉമ്മയും മാത്രമേ വീട്ടിൽ ഉള്ളു, ഉപ്പാനെ വിളിച്ചു വിവരങ്ങൾ അറിയിച്ചു, എന്റെ അമ്മാവൻ ഉമ്മാന്റെ ആങ്ങള വണ്ടി കൊണ്ടു വന്നു ,
അപ്പോഴേക്കും ഉമ്മാന്റേം ഉപ്പന്റെയും കുടുംബക്കാരൊക്കെ വിഷയം അറിഞ്ഞു, ഞങ്ങൾ എത്തുന്നതിനു മുൻപ് തന്നെ അവരെല്ലാം ഹോസ്പിറ്റലിൽ ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഉമ്മാക്കും സമാധാനമായി ,
ഡോക്ടറെ റൂമിൽ ചെന്നപ്പോൾ ഡോക്ടർ അവിടെയില്ല..
വീട്ടുകാരോട് ഡോക്ടർ ഇപ്പോൾ വരുമെന്ന് പറഞ്ഞു കൊണ്ട്
സിസ്റ്റർ എന്നെയും കൂട്ടി റൂമിൽ പോയീ പരിശോധിച്ച ശേഷം സിസ്റ്റർ പുറത്ത് പോയി,
ഞാൻ ഒന്നും അറിയാതെ അവിടെ നിന്നു.
" മോളെ
ഉമ്മ എന്നെ തേടി റൂമിലേക്ക് വന്നു,
" ന്താ ഉമ്മ ,
സിസ്റ്റർ എന്ത് പറഞ്ഞു
" ഡോക്ടർ ഇപ്പോൾ വരും അപ്പോയെക്കും നിന്നോട് ഡ്രസ്സ് ചേഞ്ച് ചെയ്ത്,
വരാൻ പറഞ്ഞു
" അല്ലാഹ് എനിക്ക് പേടിയാവുന്നു ഉമ്മ
" എന്തിന് എല്ലാരും പ്രസവിക്കുന്നില്ലേ
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല ഉമ്മ തന്ന നെറ്റി മാറ്റി,
ഞാൻ ഉമ്മയുടെ കൂടെ നടന്നു
അല്ലാഹ്.... മുന്നിൽ ആ എഴുതി തെളിഞ്ഞു ( LABOUR ROOM) പടച്ചോനെ
ഏതായാലും നടന്നു,
സിസ്റ്റർ എന്നെ ലേബർ റൂമിൽ കയറ്റി വാതിലടച്ചു..
ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു , നിശബ്ദത,
കുറെ ബെഡ് പല കോലത്തിൽ കിടക്കുന്നു,
എന്നെ അവർ ഒന്നൂടെ പരിശോദിച്ചു..
ശേഷം
ഒരു മറനീക്കി ,
അതിന്റെ ഉള്ളിൽ തന്നെ ഉള്ള മറ്റൊരു കുടുസു മുറിയിൽ എനിക്ക് കിടക്കാൻ അവസരം തന്നു,
ഹാ എന്നെപോലെ വേദന അനുഭവിച്ചു കൊണ്ട് വേറെ ഒരു പെണ്ണ് കൂടി അവിടെയുണ്ടായിരുന്നു.
ഞങ്ങൾ പരിചയപെട്ടു , അവർ ഇന്നലെ വന്നതാണ്.
ഞങ്ങൾ സംസാരിച്ചു.
" മുൻശിഫാ,
എനിക്ക് വല്ലാത്ത പേടി ഞാൻ ഇവിടുന്ന് പോവാന്ന് പറഞ്ഞിട്ട് ഇവര് എന്നെ വിടുന്നില്ല
"ഉം
ഞാൻ ഒന്നു മൂളി വേറെ എന്ത് പറയാൻ അവളുടെ അതെ അവസ്ഥ തന്നെയാണ് ഇന്ന് എനിക്കും പേടിച്ചിട്ടു ഇരിക്കാനും കിടക്കാനും വയ്യ,
വേദന ഒരു മുറവിളി പോലെ ആർത്തുല്ലസികുന്നത് കൊണ്ടു നിശബ്ദത എന്നെ തലോടി എന്ന് മാത്രം
അവൾ വീണ്ടും തുടർന്ന്
" നിനക്ക് അറിയുമോ, എനിക്ക് ഇനിയും 3 ദിവസം കുടിയുണ്ട്, ഡേറ്റ് ആയില്ല
അവളുടെ ആ വാക്കുകൾക്ക് ഞാനൊന്നു ചിരിച്ചു കൊടുത്തു, അല്ലാതെ എന്താ പറയാ ദിവസങ്ങൾ നോക്കിട്ട് കാര്യമുണ്ടോ വേദന വന്നാൽ
" ഹാ രണ്ടാളും പോയി എന്തെകിലും കഴിച്ചിട് വന്നോളൂ ലേബർ റൂമിന് പുറത്ത് നിങ്ങളുടെ കൂടെ വന്നവർ ഉണ്ട്
സിസ്റ്റർ വന്നു പറയേണ്ട താമസം വേദന നോക്കാത്ത ഒരു ജയിൽ മോചനം നേടിയ പോലെ ഞങ്ങൾ രണ്ടാളും എഴുനേറ്റ് പുറത്തേക്ക് നടന്നു
ഉമ്മയും വല്ലിമ്മയും എല്ലാരും അവളുടെ വീട്ടുകാരും പുറത്ത് ഇരിക്കുന്നുണ്ട്, ഞങ്ങളെ കണ്ടപോഴേക്കും അവർ ഭക്ഷണ എടുത്തു നീട്ടി,
ഞാൻ കരഞ്ഞോണ്ട് പറഞ്ഞു എനിക്കൊന്നും വേണ്ടാ..
" മോളെ അങ്ങനെ പറയല്ലി, ഒന്നും കയിച്ചില്ല എങ്കിൽ കുഴഞ്ഞു പോവും പ്രസവിക്കാൻ ആവില്ല..
വല്ലിമ്മ യുടെ വാക്കുകൾ ഒന്നും എന്റെ ചെവി കേട്ടതില്ല ,..
ഞാൻ ഒരു ഗ്ലാസ് കട്ടൻ ചായ വാങ്ങി കുടിച്ചു .
" ഉമ്മച്ചിയെ ഇനി ആരെയും കെട്ടിക്കണ്ട ട്ടോ
ആവൂല ഈ വേദന സഹിക്കാൻ
അല്ലാഹ് ന്റെ വർത്താനം കേട്ടു എല്ലാവരും ഒന്നു ചിരിച്ചു
" ചിരിക്കാലെ ,എല്ലാവരും എനിക്ക് വേദന എടുത്ത് സഹിക്കുന്നില്ല..
" എന്താ ന്റെ മോൾ പറയുന്നത്, അങ്ങനെയൊക്കെ പറഞ്ഞാൽ ഈ ഉമ്മാക്ക് മോള് ഉണ്ടാവുമായിരുന്നോ? ഈ വേദനയൊക്കെ ഇപ്പോൾ മറന്നു പോവും.
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല, ഉമ്മാന്റെ മടിയിൽ തലവെച്ചു കിടന്നു കുറെ കരഞ്ഞു, എങ്ങനെ കിടന്നിട്ടും വേദന കുറയുന്നില്ല,
" കഴിച്ചില്ലേ..
സിസ്റ്റർ വന്നു, ചോദിച്ചു
" ഉം
ഞാനും അവളും സിസ്റ്റർ ക്കു പുറകെ ലേബർ റൂമിലേക്ക് പ്രവേശിച്ചു. കിടന്ന സ്ഥലത്ത് പോയി ഒന്നൂടി സ്ഥാനം ഉറപ്പിച്ചു
സിസ്റ്റർമാരും ഞങ്ങളുടെ അടുത്തബെഡുകളിലായി കിടന്നു..
വേദന കൂടുമ്പോൾ പറയണം എന്നവർ കിടക്കുന്നത് മുൻപ് പ്രത്യേകം ഓർമിപ്പിച്ചു..
എന്നാലും
ഞാൻ ഒന്നും മിണ്ടിയില്ല പക്ഷെ എനിക്കാണെങ്കിൽ വേദന സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു
സമയം 10:pm ആയപ്പോൾ , സിസ്റ്റർ വന്നു ലൈറ്റ് ഓൺ ചെയ്തു ഡോക്ടർ വന്നിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങളെ ഉണർത്തി .
ഞങ്ങളുടെ പരിശോധന കഴിഞ്ഞുപ്പോൾ ഉറങ്ങികോളാൻ അനുമതി തന്നു ഡോക്ടർ പോയി.
ഹാവൂ , ഞങ്ങൾ കിടന്നു,
കൂടെ ഉള്ളവൾ തിരിഞ്ഞും മറഞ്ഞും കിടക്കുന്നുണ്ട്,
സിസ്റ്റർമാരാണെങ്കിൽ നല്ല ഉറക്കിലാണ്..
എനിക്ക് കിടക്കാൻ വയ്യ, ഞാൻ ഒരുപാട് തവണ ബാത്‌റൂമിൽ പോയി ഒരാശ്വാസം കിട്ടാൻ..അവിടെ ഇരുന്നിരുന്ന ചൂലെടുത്തു വാരി നോക്കി
ഇല്ല,ഒന്നിനും പറ്റുന്നില്ല വേദന കൂടി ക്ഷീണം കൊണ്ടു എഴുനെൽക്കാനും വയ്യ
എന്നാലും ഞാൻ ബെഡിൽ എഴുനേറ്റു നിന്നും ഇരുന്നു കിടന്നും സമയം കഴിച്ചു കൂട്ടി -
സിസ്റ്റർ എഴുനെൽക്കുന്നത് കണ്ട ഞാൻ മെല്ലെ കിടന്നു
അവർ ഞങ്ങളെ വിളിച്ചു, കുളിക്കാൻ തോർത്തും സോപ്പും വീട്ടുകാരിൽ നിന്നും വാങ്ങി തന്നു
എങ്ങനെയോ കുളിച്ചു അവർ തന്ന ഡ്രെസ്സും ധരിച്ചു ബെഡിൽ കിടന്നു.
" ഇതാ ചായ കുടിച്ചോളൂ
ഹോസ്പിറ്റലിൽ ഉള്ള ആയ ചേച്ചി ചായ എനിക്ക് നീട്ടി, ഞാൻ വാങ്ങി കുടിച്ചു
പുറത്ത് നല്ല സംസാരം.
" നിങ്ങളെ മോളാണോ മുൻശിഫാ
" അതെ
അവൾ നല്ല രസമാണ്
" എന്തേ
" നട്ട പാതിരക്കു ബാത്രൂം ക്ലീൻ ചെയ്തു
" യാ അല്ലാഹ്
" ഉം , ഞങ്ങൾക് അവളൊരു കളിപാട്ടാമാണ് , അവളെ കളിയും ചിരിയും നല്ലൊരു മോൾ, എന്തിനാ ഇത്ര വേഗം കെട്ടിച്ചത്.
" കെട്ടിക്കാൻ ഒക്കെ ആയിട്ടുണ്ട്, ഓൾ കാണാൻ ചെറുതായ്ട്ട് ആണ്
" ഉം
അവരെ സംസാരം വീണ്ടും നീണ്ടു നിന്നു. പക്ഷെ! എന്റെ വേദന കൊണ്ട് പിന്നെ അതിനെ കാതോർക്കാൻ കഴിഞ്ഞില്ലെന്ന് മാത്രം.
പുറത്തെ സംസാരം കേട്ടു ഞാനൊന്ന് ചിരിച്ചു, അപ്പോ ന്റെ രാത്രി സഞ്ചാരം എല്ലാവരും കണ്ടിട്ടുണ്ട് എന്ന് ബോധ്യമായി.
സിസ്റ്റർ ഞങ്ങളെ രണ്ട് പേരെയും കൈയിൽ പിടിച്ചു നടത്തിച്ചു ഒരുപാട് അതിന്റെ ഉള്ളിൽ നടന്നു
" എനിക്ക് ഡേറ്റ് ആയിട്ടില്ല, ഞാൻ ആവുമ്പോ വരാം ചേച്ചി മാരെ
അവളുടെ വാക്കുകൾ. പാവം നല്ലോണം പേടിച്ചിട്ട് ഉണ്ട്
" സിസ്റ്റർ മാരെ , അവൾ ഇന്നലെ വേദനിച്ചു ഉറങ്ങിയില്ല, എനിക്ക് വേദന ഇല്ല ഞാൻ പ്രസവിക്കാൻ ആവുമ്പോ വരാം.
" നീ മിണ്ടാതിരിക്കാൻ എന്ത് തരണം.
സിസ്റ്റർ ഉച്ചത്തിൽ ചോദിച്ചു അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
എനിക്ക് തീരെ വയ്യായിരുന്നു ഞാൻ ബെഡിൽ കയറി കിടന്നു , പല ശബ്ദം വും ഉണ്ടാക്കി, ഉച്ചത്തിൽ കരഞ്ഞു.
" എന്താ ഇവിടെ
അല്ലാഹ് ഡോക്ടർ വന്നു ,
" എന്തിനാ മോളെ കരയുന്നത്,
" എനിക്ക് ആവൂല ഡോക്ടർ പേടിയാവുന്നു.
" എന്ത് പേടിക്കാൻ ഇത് ഇപ്പോ കയ്യും നീ മിണ്ടാതിരി
" എനിക്ക് വേദന സഹിക്കാൻ ആവുന്നില്ല, നിങ്ങൾ ഓപ്പറേഷൻ ചെയ്തോളു.
" ഹാ നല്ല കഥ എന്താ നീ പറയുന്നത്, നിന്നെ ഞാൻ പ്രസവിപ്പിക്കും നീ മിണ്ടാതെ നിൽക്കു
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല, കരഞ്ഞിട്ട് ഇപ്പോ പഴയത് പോലെ ശബ്ദം വരുന്നില്ല
സമയം 5:44 AM പെട്ടന്ന് ഒരു കുഞ്ഞു കരച്ചിൽ. പിന്നെ എന്റെ ബോധം മറഞ്ഞിരുന്നു...
മെല്ലെ കണ്ണ് തുറന്നപ്പോൾ നാവ് പൊന്തുന്നില്ല. എന്റെ അടുത്ത് കുഞ്ഞുമില്ല. എന്താ സംഭവിച്ചത്... ആരോടും ചോദിക്കാൻ കഴിയുന്നില്ല. സിസ്റ്റർമാര് അതിന്റെ ഉള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്...
അല്ലാഹ് ഞാനോ അവളോ പ്രസവിച്ചത് , ഞാൻ തായോട്ടു നോക്കി, അതെ ഞാൻ തന്നെ ന്റെ വയറു കുറഞ്ഞു , വേദനയും പോയി ഇപ്പോ നല്ല ആശ്വാസം.
സിസ്റ്ററിന്റെ കയ്യിലുള്ള വാവനെ ക്ലീൻ ചെയ്തു സിസ്റ്റർ പുറത്ത് കൊടുത്തു . അതെല്ലാം ഞാൻ കാണുന്നുണ്ട് പക്ഷെ! എനിക്ക് ഒന്നും ചോദിക്കാനോ അനങ്ങാനോ കഴിയുമായിരുന്നില്ല.
ഞാൻ കുറെ നോക്കി എന്നെ കാണിച്ചില്ല , ഞാനലല്ലെ പ്രസവിച്ചത് ന്റെ കുട്ടി എവിടെ....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :18*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ചോദിക്കാൻ മടി തോന്നുന്നുണ്ട് എങ്കിലും ചോദിച്ചു .
" സിസ്റ്റർ , ന്റെ വാവനെ ഒന്നു കാണിച്ചു തരുമോ
സിസ്റ്ററോഡ് ചോദിച്ചെങ്കിലും ഒരു അത്ഭുതം എന്ന പോലെ ഡോക്ടർ തുടർന്നു.
" നീ കണ്ടില്ലേ മോനെ,
" ഇല്ല
" കള്ളം പറയല്ലേ നിന്റടുത്തു നിന്ന് പാല് കുടിപിച്ചിട്ട് അല്ലെ പുറത്ത് കൊടുത്തത്
ദയനീയ പൂർവ്വം ഞാൻ ഡോക്ടറെ നോക്കി ,അറിയാതെ ഞാൻ കരഞ്ഞതല്ലാതെ ഒന്നും കേട്ടില്ല കണ്ടില്ല
എന്റെ മറുപടി കേട്ടു ഡോക്ടർ സിസ്റ്റർ മാരെ കുറെ വഴക്ക് പറഞ്ഞു പാല് കൊടുക്കാതെ പുറത്തു കൊടുത്തത്തിനു
Dr തന്നെ മോനെ വാങ്ങി എനിക്ക് കാണിച്ചു തന്നു, അവന്റെ മുഖം ന്റെ മുഖതോടു ചേർത്ത് , എന്തോ കണ്ണുകൾ വല്ലാതെ നിറഞ്ഞു,
കുഞ്ഞു സ്പർശം മനസിനെ വല്ലാതെ കുളിരണിയിപ്പിച്ചു
അവനു പാല് കൊടുക്കാനും dr തന്നെ സഹായിച്ചു, ശേഷം അവനെ ഉമ്മാക് ഏല്പിച്ചു,
അല്ലാഹ് നിനക്ക് തന്നെ സർവ്വ സ്തുതിയും ഇത്രയും പ്രയാസങ്ങൾ അനുഭവിച്ച എനിക്ക് കണ്കുളിർമയുള്ള ഒരു പൈതലിനെ തന്നു, അൽഹംദുലില്ലാഹ്
" മോളെ ...
ആ വിളികളിലേക്ക് ഞാൻ കാതോർത്തു ഹോസ്പിറ്റൽ ആയ ചേച്ചി ആണ്,
" ന്താ, ചേച്ചി,
" മോളെ വാവ നല്ല സുന്ദരൻ തന്നെയാണ്,
" ഉം, ചേച്ചിയെ എന്റെ ഉമ്മാനെ ഒന്നു വിളിക്കോ ,
ചേച്ചി ഉമ്മാനെ വിളിക്കാൻ പോയി, ചേച്ചി പറഞ്ഞത് ശരിയാ മോൻ സുന്ദരൻ തന്നെയാണ് ന്റെ ഇക്കാനെ പോലെ .
" എന്താ മോളെ വിളിച്ചത്, ന്റെ മോൾക് എന്താ വേണ്ടിയത്
" ഒന്നുല്ല ഉമ്മ, അവരെ വിളിച്ചിരുന്നോ, ഇക്ക വരോ
" ഇന്നലെ ഹോസ്പിറ്റലിൽ വന്നപ്പോൾ വിളിച്ചിട്ട് കിട്ടിയില്ല, ഇപ്പോൾ അവർ ഇങ്ങോട്ട് വിളിച്ചു,
" വരുമോ
" ഉം .
കൂടുതൽ സംസാരിക്കാതെ ഉമ്മ നടന്നകന്നു, ഉമ്മാന്റെ മുഖത്ത് നിന്നും ഏറെ കുറെ ഞാൻ മനസിലാക്കിയിരുന്നു. വല്ലാത്ത വിഷമം എന്റെ വലിയൊരു ആഗ്രഹമായിരുന്നു, ആദ്യമായ് കുഞ്ഞിനെ ഇക്ക കാണണം ഇക്ക ഏറ്റുവാങ്ങണം എന്നൊക്കെ, നമുക്ക് ആഗ്രഹിക്കാനല്ലെ പറ്റു .
ചേച്ചി വീണ്ടും വന്നു , ലേബർ റൂം ക്ലീൻ ചെയ്തു, എനിക്കാണേൽ വല്ലാത്ത വേദന മനസും ശരീരവും ,
" ചേച്ചിയെ
" എന്താ മോളെ
" ഈ വേദന കൊറേ ദിവസം ഉണ്ടാവോ,
" ഇല്ലടാ സ്റ്റിച് വേഗം ഉണങ്ങും, ട്രിപ്പ് കഴിയുമ്പോൾ തന്നെ മോൾക് കുറെ ആശ്വാസം കിട്ടും
" ഉം , ചേച്ചിയെ എനിക്ക് കുറച്ചു വെള്ളം തരുമോ , തൊണ്ടയും നാവും വല്ലാതെ ദാഹം വരളുന്നു .
" മോളെ കുറച്ചൂടി കഴിഞ്ഞിട്ട് തരാം ട്ടോ, ഇപ്പോ തന്നാൽ ഛർദി മറൂലാ പ്രസവിച്ചു ഒരു മണിക്കൂർ കഴിയണം .
" ഉം ...
നല്ല ചേച്ചി , എന്നെ നല്ലോണം നോക്കുന്നുണ്ട്, എന്റെ ഇടക്കുള്ള ചേച്ചി വിളി അലോസരമായി പോലും തോന്നാത്ത എപ്പോഴും സ്നേഹത്തോടെ എന്നെ വന്ന് വിളിക്കുന്ന ചേച്ചി,
ഇടക്ക് വന്നു എനിക്ക് ആശ്വാസം പകരുന്നു
അവരുടെ ആ ചിരിയും സംസാരവും കേട്ടിരിക്കുമ്പോൾ അല്പം വേദനകൾക്കും ശമനം ലഭിക്കുന്നത് പോലെ,
കുഞ്ഞു കരച്ചിൽ ... അവൾ പ്രസവിച്ചു പാവം ഒരുപാട് നേരമായി വേദന സഹിക്കുന്നു എന്നെക്കാൾ ഒരു ദിവസം മുന്പേ അഡ്മിറ്റ് ആയതുമാണ് ഇപ്പോഴാ പ്രസവം .
" നീ എന്റെ കണ്ണട വാങ്ങി തന്നിട്ട് പോയാമതി കേട്ടോ,
സിസ്റ്ററുടെ കഠിനമായ ശബ്ദം ലേബറൂമിൽ മുഴങ്ങി കേട്ടു,
" അവൾ ചവിട്ടി പൊട്ടിച്ചു , എത്ര രൂപയുടെ മുതലാണെന്ന് അറിയോ?എന്തൊരു കഥ എത്രപേര് പ്രസവിച്ചു ഇവൾ എന്തൊരു കളിയാ.... ഹോ...
സിസ്റ്റർ ഉച്ചത്തിൽ അവളോട് പറഞ്ഞു, വേദനയുടെ കാഠിന്യത്തെ കൊണ്ടാവാം അവൾ സിസ്റ്റരുടെ കണ്ണട ചവിട്ടി പോയത്
സിസ്റ്റർ പിന്നെയും ഉച്ചത്തിൽ എന്തൊക്കയോ പിറു പിറുക്കുന്നുണ്ട്
അവളുടെ കളികൊണ്ടു കുട്ടിയെ എടുക്കുമ്പോ എന്തോ സംഭവിച്ചു എന്ന് തോനുന്നു കുട്ടി ഒരുപാട് കരഞ്ഞു അവർ ധൃതിയിൽ ഓടുന്നുണ്ട് കുട്ടിയേയും കൊണ്ടു ഡോക്ടർ ക്ക് അരികിലേക്ക്
അവിടെയൊക്കെ നിശബ്ദമായപ്പോൾ ഞാനൊന്ന് മയങ്ങി
" മോളെ
ചേച്ചി എന്നെ തൊട്ടുണർത്തി
" ചേച്ചിയെ , ഇപ്പോ വെള്ളം തരുമോ
" ഉം, ഇതാ ഞാൻ വെള്ളം കൊണ്ടാണ് വന്നത്
ചേച്ചി വെള്ളം എന്റെ വായയിലെക്ക് ഒഴിച്ചു തന്നു, ആർത്തിയോടെ ഞാനത് മോന്തി കുടിച്ചു, ദാഹം എന്നെ അവിടെ എത്തിച്ചിരുന്നു .
" മോളെ, ഞാനിത് പുറത്ത് വെച്ച് വീൽ ചെയർ എടുത്തു വരാം
" ഉം, ഇപ്പോ റൂമിലേക്ക് മാറ്റുമോ
" അതെ
ചേച്ചി പുറത്തേക്ക് പോയി, പെട്ടന്ന് തന്നെ വന്നു, എന്റെ വസ്ത്രം മാറ്റി തന്നു, ചെയറിൽ ഇരുത്തി റൂമിലേക്ക് കൊണ്ടു പോയി, മുകളിലെ റൂം ആയത് കൊണ്ടു ചേച്ചി കുറെ കഥകൾ പറഞ്ഞോണ്ടിരുന്നു .
പക്ഷെ എന്റെ കണ്ണുകൾ എന്റെ ഇക്കാനെ തേടുന്നത് കൊണ്ടാവാം ഒന്നും ഞാൻ കേട്ടില്ല
റൂമിലെത്തി എന്നെ കാത്തു ഉപ്പയും ഉമ്മയും മറ്റും നില്കുന്നുണ്ടായിരുന്നു
എന്നെ കണ്ടെത്തും നിറകണ്കളോടെ വല്ലിമ്മ വന്നെന്നെ പുണർന്നു, ഉപ്പയും ഉമ്മയും കട്ടിലിൽ പിടിച്ചു കിടത്തി, എല്ലാരേയും മിഴികൾ ഈറനണിയുന്നത് ഒളികണ്ണിലൂടെ ഞാൻ കണ്ടിരുന്നു,
" ന്റെ മോളങ്ങനെ പ്രസവിച്ചു ,
ഉപ്പന്റെയും വാക്കുകൾ ഒരു നിമിഷം എന്തെല്ലാമോ ചിന്തയിൽ ഓടിവന്നു അറിയാതെ അടക്കി വെച്ച മിഴിനീർ എന്നിൽ നിന്നും അടർന്നു ഒരു വേനൽ മഴ പോലെ വരണ്ട ഹൃദയത്തിലെ ചിരകാല മഴ
ഉപ്പയെന്റെ നെറ്റിയിൽ ചുമ്പിച്ചു. ആ ചേർത്ത് പിടിക്കലിൽ എന്നിൽ അടങ്ങി നിന്ന മിഴിനീർ കണങ്ങൾ ധാരയായി ഒഴുകി കൊണ്ടിരുന്നു.
അപ്പോഴും എന്റെ കണ്ണുകൾ റൂമിന് പുറത്തു കൂടെ നടന്നകന്നുപോകുന്നവരിലായിരുന്നു . ഏതെങ്കിലും ഒരു മുഖചായ എന്റെ ഇക്കാന്റെ ആയിരുന്നെങ്കിൽ
" മോളെ, ഇതാ ഭക്ഷണം കഴിക്കൂ
" വേണ്ട ഉമ്മ കുറച്ചു കഴിയട്ടെ
" ഇല്ല, മോളെ വയർ നിറയെ കഴിക്കു, ശരീരത്തിലെ വെള്ളം പോലും വറ്റിയ സമയം ആണ് ,
" വിശക്കുന്നില്ല, ഉമ്മ
" സാരമില്ല, കുറച്ചു കഴിക്കാ, ബാക്കി പിന്നേയ്മ് ..
ഉമ്മ എനിക്ക് ചോറ് വരി തന്നു ഒരു അനുസരണ യുള്ള പഴയ ഉമ്മാന്റെ കുഞ്ഞി കുഞ്ഞോളായി ഞാൻ അത് കഴിച്ചു, എന്തോ ഓരോ ഉരുള ചോറിനും ചെറുപ്പത്തിൽ ഉമ്മ വരി തരുന്ന അതെ ഉരുള ചോറിന്റെ രുചി
ഭക്ഷണം കഴിച്ചു ഞാനൊന്ന് മയങ്ങി, ഉമ്മയും വല്ലിമ്മയും അപ്പോഴും പല സംസാരങ്ങളിൽ ആണ്, ശരീരത്തിന്റെ തളർച്ചയും ക്ഷീണവും അതൊന്നും കേൾക്കാൻ എന്നെ അനുവദിച്ചില്ല
വാതിൽ ആരോ മുട്ടുന്ന ശബ്ദം കെട്ടാൻ ഞാൻ ഉറക്കിൽ നിന്നും ഉണർന്നത്, ഉമ്മ വാതിൽ തുറന്നു
അല്ഹമ്ദുലില്ലാഹ് ന്റെ ഇക്കാന്റെ ഉപ്പാ - മനസ്സിൽ വല്ലാത്ത ഒരു കുളിർ കാറ്റ് വീശിയ പോലെ , കൂടെ ഉമ്മയും ചെറിയാത്ത യും അകത്തേക്ക് കയറി ,
ഉപ്പയും ചെറിയതായും എന്നോട് സുഖം വിവരം തിരക്കി
മോനെയും നോക്കി അവരിരുന്നു , ഉമ്മാക്ക് എന്തോ മുഖത് ഒരു വാട്ടം ഉണ്ട്, എന്നോടും ഒന്നും മിണ്ടിയില്ല , ഇങ്ങനെ ഒക്കെ ആയത് അല്ലെ എനിക്കും മറിച്ചൊന്ന് മിണ്ടാനും തോന്നിയില്ല, പരസ്പരം അടുത്തിരുന്ന ഒരു ഇണക്കുരുവികളെ പറിച്ചെടുക്കാൻ ശ്രമിക്കുന്ന ഉമ്മയോട് ഞാൻ എന്ത് മിണ്ടാൻ, ഉമ്മാന്റെ കയ്യിൽ കൊണ്ടു വന്ന ഒരു പെട്ടി ഈത്തപ്പഴവും ഞാൻ വീട്ടിൽ
നിന്നും എടുക്കാതെ പോന്ന എന്റെ സ്വർണാഭരണവും ഉമ്മ ന്റെ ഉമ്മാക്ക് നേരെ നീട്ടി ,
" അഞ്ചു വളയല്ലെ,
ഉമ്മ ഒന്നും മിണ്ടാതെ അത് വാങ്ങി വെച്ചു.
കാരണം ആ ഉമ്മാന്റെ മുഖത്ത് വിരിഞ്ഞ പുച്ഛം പുറത്ത് നിന്ന് നോക്കുന്ന ഏവർക്കും കാണാൻ പറ്റുന്നതായിരുന്നു. പണക്കൊഴുപ്പ് അല്ലാതെ എന്താ പറയാ...
രണ്ടു ദിവസം കഴിഞ്ഞു വരാം എന്നും പറഞ്ഞു അവർ നടന്നു നീങ്ങി ....
അവർ പോയ വഴിയെ ഞാൻ കുറെ നോക്കി, ഇക്ക വരും എന്ന പ്രതീക്ഷയോടെ ....
ഉമ്മ വാതിലടച്ചു വീണ്ടും അവരെ സംസാരം തുടർന്നു.
ഇക്കാക് മോനേം കാണണ്ട അല്ലെ ,
പെട്ടന്ന് ആരോ വാതിലിൽ മുട്ടുന്നു .
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :19*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അവർ കൊണ്ട് വന്ന കാരക്കയെല്ലാം ഡോക്ടർ ക്കും നേഴ്സിനും കൊടുത്തു അവർക്കും സന്തോഷമായി നമ്മൾക്കും.
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോന്നു. അപ്പോഴേക്കും എന്നെയും കുഞ്ഞിനേയും നോക്കാനുള്ള ഇത്തയും വീട്ടിലെത്തിയിരുന്നു.
പിന്നെ ഒക്കെ ഒരു കഥയായിരുന്നു എണ്ണയുടെയും കുഴമ്പിന്റെയും മണം നെയ്യും പഴവും മുട്ടയും അആഹ്.... ഒരു തരം വീർപ്പുമുട്ടിക്കൽ അതിന്റെ ഇടയിലെ എന്റെ വേദന മോന്റെ കരച്ചിൽ... ഓഹ്...
പുതിയ അനുഭവങ്ങളിലൂടെ കടന്ന് പോകുന്ന ദിനങ്ങൽ...
മുടി കളയലിന് ദിവസം അടുത്ത് വന്നപ്പോൾ എന്റെ ഉപ്പ അവിടെത്തെ ഉപ്പാനെ വിളിച്ചു ചോദിച്ചു. അപ്പോഴും മറുപടി
" നിങ്ങൾ ചെയ്തോളു, നിങ്ങൾ പേരിട്ടോളൂ ഞങ്ങൾ വന്നോളാം എന്ന് മാത്രമായിരുന്നു.
സത്യം പറഞ്ഞാൽ പ്രസവം കഴിയുമ്പോൾ എല്ലാം ശരിയാവും എന്ന് എല്ലാവരും പറഞ്ഞു വെങ്കിലും ഇതോടെ ആ പ്രതീക്ഷയും എന്നിൽ നിന്നും അകന്ന് പോയിരിക്കുന്നു.
ദിവസങ്ങൾ ഓരോന്നും മാനസികമായും ശാരീരികമായും എന്നെ തളർത്തി കൊണ്ടിരുന്നു. മുറിവ് ഉണങ്ങി തുന്ന് പൊട്ടിയിരുന്നു വെങ്കിലും അസഹ്യമായ വേദന കാരണം മര്യാദക്ക് ഒന്ന് കിടക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ചില രാത്രികളിൽ ഞാനും മോനും കരയുമായിരുന്നു. ഉപ്പയുള്ളപ്പോൾ ഉപ്പയും അല്ലേൽ ഉമ്മയോ വല്ലിമ്മയോ എളാമയോ എന്നെ മന്ത്രിച്ചു ഓതി തരും അപ്പോൾ കുറച്ചൊന്നു ഉറങ്ങും... ആകെ വീർപ്പു മുട്ടിയ ദിനങ്ങൾ...
ഇരുപത്തിയെട്ടിനു നാല്പതു കുളിച്ചു ഓത്തും നിസ്കാരവും തുടങ്ങിയതിന്റെ ശേഷമാണ് എന്റെ വേദനകൾ കുറയാൻ തുടങ്ങിയത്.
അങ്ങനെ ഒരു ദിവസം അനിയത്തി കോലായിൽ അടിച്ചു വാരി കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് അളിയൻ വന്നു എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് ഓടി വന്നു. എവിടെയോ എന്തൊക്കെയോ പ്രതീക്ഷകൾ മുളച്ചു പൊന്തിയപോലെ.... ഞാൻ മെല്ലെ എന്റെ റൂമിന്റെ ജനൽ തുറന്ന് പുറത്തേക്ക് നോക്കി... അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
എന്റെ ഇക്കയും കൂടെ രണ്ട് അളിയന്മാരും....
എവിടെയോ കരിഞ്ഞുണങ്ങിയ പ്രതീക്ഷകൾ വീണ്ടും നുരച്ചു പൊന്തുകയായിരുന്നു.
മോന്റെ തുണി മാറ്റി പാമ്പേഴ്സ് ഇട്ട് ഞാൻ മോനെ എടുത്തപ്പോഴേക്കും അളിയൻ വന്ന് എന്റെ റൂമിലേക്ക് കയറി എനിക്ക് എന്തോ പോലെ തോന്നി.... ഒന്നും കൊണ്ടല്ല, ഒന്നാമത് പ്രസവിച്ചു കിടക്കുന്ന റൂം രണ്ടാമത് എന്റെ വീട്ടിൽ ഇങ്ങനെ ആരും റൂമിലേക്ക് കയറാറില്ല അന്യന്മാർ എന്റെ ആങ്ങള ഉപ്പ ഒന്നും അല്ലാത്തവർ ഒന്നും പെട്ടെന്ന് എന്തോ പോലെ,
ഏതായാലും മോനെ ഞാൻ വേകം അങ്ങ് കൊടുത്ത് എ
. എന്തോ ഇക്ക വാരാത്തതിൽ എനിക്ക് വിഷമം തോന്നി. ഇക്കാക്ക് പകരം അവരുടെ അളിയനെ പറഞ്ഞയച്ചത് എന്തോ ശരിയായി തോന്നിയില്ല.
ഞാൻ ഏതായാലും അവർ ഉള്ള ഓഫീസ് റൂമിന്റെ വാതിലിന്റെ അരികെ പോയി നിന്നും. എന്റെ ഇക്കയെ ഒന്ന് കാണാലോ?
കണ്ടു... ഒരുപാട് നാളുകൾ ശേഷം... ഒത്തിരി നേരം നോക്കി നിന്നു. ആ മടിയിൽ മോനെ വെച്ചത് കണ്ടപ്പോൾ ഉള്ളാകെ നിറഞ്ഞു അറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു... അൽഹംദുലില്ലാഹ്...
കൊറെ നേരം അവിടെ നിന്നപ്പോ ഉമ്മ വഴക്ക് പറഞ്ഞു...
" പ്രസവിച്ചിട്ട് കൊറെ ഒന്നും ആയിട്ടില്ല ഇങ്ങനെ നിൽക്കരുത് പോയി കിടന്നോ... നാല്പതു ആവാതെ ആണ് കുളിച്ചത് ഓർമ വേണം പോയി കിടക്കാൻ...
ഇക്കാനെ ഒന്നും കൂടെ നോക്കി കണ്ണുകൾ തുടച്ചു ഞാൻ പോയി കിടന്നു...
ഒരിത്തിരി നേരം കൊണ്ട് ഞങ്ങൾ തമ്മിലുള്ള ഒരുപാട് ഓർമകൾ എന്നിൽ കടന്നു വന്നു.. മോനും ഞാനും ഇക്കയും അടങ്ങുന്ന ഞങ്ങളുടെ ലോകം എത്ര മനോഹരമായിരിക്കുന്നു മധുരിതമായിരിക്കും മഹോന്മാദമായിരിക്കും....
മുകളിലേക്കുള്ള സ്റ്റയർ കേഴ്സിന്റെ അടുത്തായി എളാമയും ഉമ്മയും വല്ലിമ്മയും ഒക്കെ നിൽക്കുന്നുണ്ട് അതിന്റെ ഇടയിലൂടെ ഇക്ക വന്ന് റൂമിന്റെ പുറത്ത് നിന്ന് ഒരു കവർ ഞാൻ കിടക്കുന്ന എന്റെ മേലേക്ക് എറിഞ്ഞു ഇക്ക തിരിച്ചു പോയി... ഞാൻ ഒന്ന് എഴുന്നേറ്റപ്പോഴേക്കും ഇക്ക ഓഫീസ് റൂമിൽ തിരിച്ചു പോയി ഇരുന്നിരുന്നു. ഞാൻ ആ കവർ തുറന്ന് നോക്കി. മോനുള്ള ഒരു കൂട്ടം ഡ്രെസ്സും പതിനായിരം രൂപയും.... എന്തോ.... എന്താ പറയാ.... ഹോസ്പിറ്റലിൽ തന്നെ മുപ്പത്തിനായിരം രൂപയുടെ മുകളിൽ ബില്ല് വന്നിട്ടുണ്ട് പിന്നെ എന്നെ നോക്കുന്ന ഇത്താക്ക് നാല്പതു കഴിഞ്ഞു പോവുമ്പോഴേക്ക് മുപ്പത്തിയാറായിരം രൂപയാണ് പറഞ്ഞത് പോരാത്തതിന് അവർക്ക് ഡ്രസ്സ് സോപ്പ് എന്തെല്ലോ വാങ്ങി കൊടുക്കുന്നത് വേറെയും.... ഈ പതിനായിരം എന്തിനാപ്പോ ന്നു മനസിലായില്ല.
എന്നാലും വന്നല്ലോ എന്നെ കാണണം എന്ന് തോന്നിയില്ലെങ്കിലും മോനെ കണ്ടല്ലോ എടുത്തല്ലോ....
ഞാൻ മെല്ലെ പോയി നോക്കിയപ്പോഴേക്കും ഉമ്മാന്റെ കയ്യിൽ മോനെ തിരികെ കൊടുത്ത് അവർ തിരിച്ചു പോയിരുന്നു... എന്നെ ഒന്ന് കാണാൻ സുഖമല്ലേ എന്ന് ചോദിക്കാൻ.... എന്തോ കണ്ണുകൾക്ക് എന്നെ കാളും വാശിയാണ്... എന്നെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ കണ്ണീര് ഒഴുക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല എന്നെ... എന്താ ചെയ്യാ...
എന്നാലും വരുമായിരിക്കും മോനെ കാണാൻ എങ്കിലും ഇനിയും...
ഓരോ പ്രതീക്ഷയുടെ കിനാവുകളിലൂടെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി... അവരെ ഒരു വിവരവുമില്ല ഉപ്പ വിളിച്ചാൽ അവരാരും എടുക്കില്ല. എന്നെ എന്നോ ഇക്ക ബ്ലോക്ക് ആക്കിയതും ആണല്ലോ?
ആരൊക്കെയോ കൊണ്ട് പോയി ഉപ്പ സംസാരിച്ചിട്ടും അവർക്ക് വേണ്ട മോനെ ഓർത്ത് പോലും ഒരു സംസാരത്തിനോ വിട്ട് വീഴ്ചക്കോ അവർ തയ്യാറായില്ല. വ്യക്തമായ കാരണം ചോദിച്ചാൽ അവർക്ക് അതുമില്ല.
പോകെ പോകെ എന്നേക്കാൾ വാശി എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും തന്നെയായി കേസ് കൊടുക്കാൻ തന്നെ തീരുമാനിച്ചു.
ഇതിനൊക്കെ ഒരു കാരണം വേണമല്ലോ? ഒരു പെണ്ണിന്റെ ജീവിതം തകർക്കുമ്പോൾ അവൾക്ക് എന്ത് തെറ്റ് പറ്റിയെന്നു അറിയാനുള്ള അവകാശം അവൾക്കുണ്ടല്ലോ എനിക്കറിയണം എന്താ ഞാൻ ചെയ്ത തെറ്റ് ആരാണ് എന്തിന് വേണ്ടിയാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്ന്. ഞങ്ങളായിട്ട് അങ്ങോട്ട് പോയതല്ലല്ലോ അവരായിട്ട് വന്നു പറ്റി കണ്ടു കെട്ടി....
ചിന്തകൾ എന്നെ വേദനിപ്പിക്കുന്നു ഒരുപാട്... അറ്റമില്ലാത്ത അത്രയും...
" ന്റെ താത്താ മതി വീട് എത്തി,ഇനി പിന്നെ കരയാം അല്ലെങ്കിൽ നിങ്ങളെ കാണാതെ മോൻ കരയും
ബ്രോ ന്റെ വാക്കുകൾ കേട്ടു കണ്ണു തുടച്ചു വേഗം കാറിൽ നിന്നും ഇറങ്ങി നടന്നു...
മോന്റെ കരച്ചിൽ പുറത്ത് കേൾക്കാം ഞാൻ ഒരുപാട് കരഞ്ഞത് കൊണ്ടാവാം അവൻ കരയുന്നത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വല്ലാത്ത പിടച്ചിൽ തന്നെയാണ്
വേഗം അവനെ എടുത്തു ഞാൻ എന്നോട് ചേർത്തു നെറുകയിൽ ചുംബിച്ചു...
" ഹ എന്തായി മോളെ പോയ കാര്യം
ഉമ്മ എന്നെ കണ്ടെതും വിവരങ്ങൾ തിരക്കി
" നാളെ രാവിലെ പോവണം പേപ്പേഴ്സ് ഒക്കെ കൊടുത്തു ഞങ്ങൾ വന്നു
" ഉം
" ഒക്കെ ശരിയാവും ഉമ്മ, എന്റെ നിരപരാധിത്യം തെളിയിച്ചു കൊടുക്കൽ ഇനി എന്റെ ആവശ്യമാണ്
" ഉം പടച്ചോൻ അല്ലെ വലുത് എല്ലാം അവൻ കാണുന്നുണ്ട് നിനക്ക് ഖൈർ ഇങ്ങനെ ആണേൽ അത് നടക്കട്ടെ
" ഉം ഇതിൽ കളിച്ച ഓരോ ആളെയും ഞാൻ പറഞ്ഞു വിളിപ്പിക്കും ഈ കൊടും ക്രൂരതക്ക് അവർക്ക് എന്താണ് പ്രതി ഫലം എന്നുള്ളത് എല്ലാവരും കാണെ ചോദിച്ചു അവരിൽ നിന്നും ഉത്തരം വാങ്ങും എന്റെ ഇക്ക... ഞങ്ങളെ ജീവിതം എന്തുകൊണ്ട് ഇങ്ങനെ ആയി എന്നതിന് തെളിവുകൾ നിരത്തി സത്യം ബോധിപ്പിക്കും
" ഹമ് അല്ലാഹ് ആവതാക്കട്ടെ
അമീൻ യ അല്ലാഹ്
" ആമീൻ യാ അല്ലാഹ്
വാക്കുകൾക്ക് വിരാമം കുറിച്ചു ഞാൻ മോനെയും കൊണ്ടു റൂമിൽ പോയി കിടന്നു.
പാവം കരഞ്ഞു കരഞ്ഞു ഉറങ്ങി പോയി
അവനില്ലാതെ ഞാൻ എവിടെയും പോവാറില്ല ആദ്യമായി എന്നെ ഒരുപാട് നേരം കാണാതിരുന്ന കുഞ്ഞു മനസിന്റെ നൊമ്പരമായിരിക്കും അവൻ കരഞ്ഞു തീർത്തത് .
എന്നെ കണ്ട മാത്ര ആശ്വാസം പകർന്നവൻ നിദ്ര പുൽകി
നേരം വല്ലാതെ ഇരുട്ടിയിട്ടുണ്ട് എങ്കിലും ഉറക്കം കിടത്തുന്ന രാത്രികൾ എനിക്കെന്നും പകലായി വാഴുകയല്ലെ...
ഓർമകളും പല കിനാവുകളും ഓർത്തു കിടന്ന് സമയം അലാറം വിളിച്ചു അറിയിച്ചു തഹജ്ജുദ് ....
ഇനിയും കിടന്നാൽ സുബ്ഹി കൊടുക്കും പക്ഷെ ഉറക്കമില്ലാത്തത് കൊണ്ടാവാം തല വല്ലാതെ വേദനിക്കുന്നു
എങ്കിലും ഞാൻ എഴുനേറ്റു എന്റെ പ്രയാസങ്ങൾ നിസ്കരിച്ചു ഖുർആൻ ഓതി അല്ലാഹു വിൽ സമർപ്പിച്ചു
ഒരു വനായ റബ്ബ് സത്യം തെളിയിച്ചു തരട്ടെ അവനല്ലാതെ നേരായ മാർഗം സ്വീകരിക്കുന്നവന് വേറെ ഇല്ല
സർവ്വ ശക്തനായ അല്ലാഹു നമുക്ക് ഖൈർ അല്ലാതെ ഒന്നും എത്തിചിട്ടില്ല ഇതും ഖൈർ തന്നെ ആയിരിക്കും
ഈ വഴിയിലൂടെ ഞാൻ സത്യം തെളിയിക്കുകയല്ലാതെ വേറെ മാർഗങ്ങള് എനിക്ക് മുമ്പിൽ തെളിയുന്നില്ല
ജീവിതം ഒരു കളിപാട്ട മായി തട്ടി കളിക്കുന്നവർ അത് നിർത്തുകയുമില്ല
സത്യങ്ങള് അവരായി കണ്ടെത്താൻ ശ്രേമിക്കുകയുമില്ല.
ഹ ,പറഞ്ഞു നീട്ടിറ്റ് എന്ത് അല്ലാഹു വിനെ പേടിയില്ലെന്നത് അവർ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ. കുറച്ചൊന്നു നിസ്കാരം കഴിഞ്ഞു കിടന്നു എണീച്ചു. ഇന്നും പോകണമല്ലോ?
ഏതായാലും ഞാൻ വേഗം പോവൻ വേണ്ട ഒരുക്കങ്ങള് ചെയ്തു അല്ലെങ്കിൽ ഇന്നും ലേറ്റ് ആവും
" മോളെ മോൻ വിളിക്കുന്നു വേകം പൊയ്ക്കോളൂ
" ഹ,ഉമ്മ പോവാണ് നിങ്ങൾ ദുആര്ക്കി പോയി വരാം.
അസ്സലാമു അലൈകും
" ഉം അല്ലാഹ് ഖൈറിൽ ആക്കട്ടെ ആമീൻ യ അല്ലാഹ് ,
വഅലൈകും സലാം
ഈറനണയാൻ വെമ്പൽ കൊള്ളുന്ന മിഴി നീരിനെ അടക്കി നിർത്തി ഞാൻ ഇറങ്ങി നടന്നു.
ഹാ ,പാവപ്പെട്ടവന്റെ കോടതി എത്തി, എനിക്കും നീതി കിട്ടും....
ഹോ ഞാൻ ഇത്ര അടുത്ത് നിന്ന് ആദ്യമായി കാണുന്ന കോടതി.
" നമ്മളെ പോലെ പാവപെട്ടവർക്കു വേണ്ടി പടച്ച ഒരു നിയമ കൂടം
സത്യതിന്റെ കൂടെ നിൽക്കാനും മിഥ്യക്ക് തെളിവുകൾ കണ്ടെത്തി നമ്മെ രക്ഷിക്കുന്ന പാവങ്ങളുടെ നിയമകുടം
" വേകം നടക്ക് ഇതൊക്കെ തിരിച്ചു പോകുമ്പോൾ നല്ലോണം കാണാം...
അവൻ ഒരു ചെറു പുഞ്ചിരി നൽകി ഞാനും അവന്റെ കൂടെ നടന്നു ആ കൊട്ടാരത്തിൽ പ്രവേശിച്ചു.
തുടരും....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :20*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഒരു പുതിയ ലോകം കണ്ടപോലെ ചുറ്റും നോക്കി ഞങ്ങൾ നടന്നു
ഈ ലോകത്തിനും വലിയ ഭംഗി തന്നെ കാരണം നീതിയും ന്യായവും ഉറങ്ങുന്നതും ഉണരുന്നതും ഇവിടെ അല്ലെ?
എന്നെ പോലെ പലരും വരുന്നു പോകുന്നു. ചിലർക്ക് നീതി ലഭിക്കുന്നു. ചിലർ ആൾ ബലത്തിലും പേടിയിലും സ്റ്റാറ്റസും പെണ്ണന്നു പറഞ്ഞു സ്വയം താഴ്ത്തി മാറി അകന്ന് പോകുന്നവരും എല്ലാവരുമുണ്ട്... എന്താ ലെ... ജീവിതം പല വേഷങ്ങൾ കെട്ടിയാടേണ്ടി വരുന്നു.
" ത്താത്തെ നോക്കി ആ കാക്ക നമ്മളെ നോക്കി നടന്നു വരുന്നത് പോലെ ഉണ്ട്
അതെ അവന്റെ വാക്കുകൾ ഉയർന്ന സ്ഥലം ഞാനും കണ്ടു അയാൾ ഞങ്ങൾക് നേരെ വരുന്നത് പോലെ തോനുന്നു
ആണല്ലോ , പക്ഷെ നമ്മളെ എന്തിന് എനിക്ക് മുന്ബോന്നും അയാളെ കണ്ടു പരിജയം പോലും ഇല്ല എന്നത് എന്നിൽ ഉയർന്നുവെങ്കിലും ഞാൻ മുന്നോട്ട് നടന്നു.
അവന്റെ വാക്കുകൾക്ക് പിറകെ ഞാൻ നടന്നു.
" ഹാ നിങ്ങൾ നടന്നൂടി ആരോ ആവട്ടെ അടുത്തെത്തിയാൽ മനസിലാവും നമ്മളെ നോക്കി തന്നെ ആണോ വന്നെ എന്ന്
" ഉം
വിശാലമായ ആ വരാന്തയിൽ ഞങ്ങളെ കാത്ത് വക്കീൽ സർ നിൽക്കുന്നു
പക്ഷെ ഞ്ഞങ്ങൾക്ക് നേരെ വന്നയാൾ മുമ്പിൽ നില്കുന്നു
" ഞാൻ നിങ്ങളെ ഭർത്താവിന്റെ പരിചയക്കാരനാണ്
അയാൾ സംസാരം തുടർന്നു
" എനിക്ക് നിങ്ങളെ അറിയാം ഞാൻ നിങ്ങളെ ഭർത്താവിന്റെ പരിചയക്കാരനാണ്
ഞാൻ എന്റെ വാക്കുകളും തുടർന്നു
" അതെയോ
" ഹ എനിക്ക് വേണ്ടി ഒരു അവസരം തരുമോ കേസ് മാറ്റി വെച്ചിട്ട്
" നിങ്ങൾക്ക് അവസരം തരുന്നതിൽ വിയോജിപ്പില്ല പക്ഷെ നിങ്ങൾ കേട്ടറിഞ്ഞതിൽ സത്യങ്ങളെക്കാൾ അസത്യമം ഉണ്ട്
" എന്തായലും ഞാനൊന്ന് സംസാരിക്കട്ടെ
" വേണ്ട. നിങ്ങളുടെ നല്ല മനസിന് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
" അങ്ങനെ പറയരുത് മോളെ ഒരു അവസരം എനിക്ക് നല്ല വിശ്വാസം ഉണ്ട് ഇത് സംസാരിച്ചു നേരെ ആക്കാം എന്ന്
" നിങ്ങൾ അറിയാത്ത പല വിഷയങ്ങൾ ഇതിലുണ്ട് ഇതൊരു വലിയ കളിയാണ് എന്റെ ചെറിയ ജീവിതത്തിലെ വലിയ യുദ്ധം സ്വന്തം ഉമ്മയും പെങ്ങളും ഒരു പാവത്തിനെ പൊട്ടനാക്കുന്ന വേഷ പകർച്ച
" ആയിരിക്കും ഇതിന് എന്ത് വിഷയം ഉണ്ടേലും ഞാൻ ഏറ്റടുത്തു ശരിയാക്കും എനിക്ക് ഒരു അവസരം തരു
" ഉം ഇന്ഷാ അല്ലാഹ് പരീക്ഷങ്ങൾക്ക് ഇതും കൂടി ആവട്ടെ
" ഒക്കെ രണ്ടു വീട്ടുകാരും കൂടി ഒരു ചർച്ച അടുത്ത ദിവസം തന്നെ സ്ഥലം ഞാൻ അറിയിക്കാം ഇന്ഷാ അല്ലാഹ്
" ഉം അങ്ങനെ ആവട്ടെ....
അയാൾ പോയെ വഴിയേ നോക്കി ഞങ്ങൾ അൽപ നേരം നിന്നും
പെട്ടന്ന് വക്കീൽ ആ നോട്ടത്തിൽ നിന്നും ശ്രെദ്ധ പിടിച്ചു മാറ്റി
"അതാരാണെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞയച്ച പുതിയ ആൾ
ഒരു പരീക്ഷണം കൂടി... എന്നത് ഞാൻ അയാളോട് പറഞ്ഞു.
ഒകെ ജീവിതമല്ലേ മോളെ ഇതൂടി നോക്കു ശരിയാവുകയാണേൽ വലിയ കാര്യ മല്ലേ കേസും കോടതിയുമൊക്കെ വലിയ പണിയാ നമ്മൾ ഇങ്ങനെ നടക്കണം മോൾക്ക് ഒരു കുഞ്ഞു മോനും ഇല്ലേ. എന്ന അയാളുടെ മറുപടി... എവിടെയെങ്കിലും പ്രതീക്ഷകൾ വിരിഞ്ഞാലോ എന്ന എന്റെയുള്ളിലെ ഞാനും മന്ത്രിച്ചു കൊണ്ടിരിക്കുന്നു...
" ഉം അതെ സർ , ഒന്നൂടി നോക്കാം എന്നിട്ട് ഞാൻ വിളിക്കാം പേപ്പേഴ്സ് ഒക്കെ സർ ഓഫീസ് ൽ തന്നെ വെച്ചോളൂ എനിക്ക് ഇതിൽ പ്രതീക്ഷിയില്ല കാരണം ഇതൊരു ചെറിയ വലിയ കളിയാ നമ്മൾ പുസ്തകം വായിക്കുന്ന പോലെ ആരുടെയോ കഥയിലെ കഥാപാത്രം നമ്മൾ ആയി എന്ന് മാത്രo ആാ ആളെയാണ് നാം തെളിവ് സഹിതം പിടിക്കേണ്ടത് ഈ പരീക്ഷണം വിജയിച്ചാലും ഞാൻ അത് തെളിയിക്കും കാരണം അതെന്റെ ആവശ്യമാണ്
" ആയിക്കോട്ടെ മോൾ
വിവരങ്ങൾ അറിയിക്കു
" ഓക്കേ സർ എന്നാൽ ഞങ്ങൾ
.....
ഞങ്ങൾ വീണ്ടും ആ കൊട്ടാരത്തിൽ ചുറ്റും നോക്കി കണ്ടു പിന്നെ തിരിച്ചു നടന്നു കാറിൽ കയറി വീട് ലക്ഷ്യം വെച്ച് ഓട്ടം തുടങ്ങി
" ത്താതെ ഇതൊരു പരീക്ഷണം ആവോ
" ആവും ഇപ്പോൾ അയാൾക്കൊരു ബിസിനസ് ടൂർ ഉണ്ട് ചിലപ്പോൾ അത് മുടങ്ങുന്നതിന് ഉള്ള ഒരു താത്കാലിക തന്ത്ര മാവും ഈ ചർച്ച പിന്നെ ഉമ്മാന്റെ പുതിയ ഒരു മായ കളിയുടെ തുടക്കവും
" ഉം നോക്കാം വെറുതെ എന്തായാലും വിടൂല
" ഉം അതന്നെ ജീവിക്കണേലും മരിക്കണേലും ഒരുമിച്ച് പക്ഷെ രണ്ട് ആയാലും എനിക്ക് സമ്മതം പിന്നെ ഈ സത്യമൊക്കെ തെളിയിക്കണം ഉമ്മാന്റെ പെങ്ങളെ യഥാർത്ഥ മുഖം ഈ സ്നേഹ നിധിയായ മോൻ കാണിച്ചു കൊടുക്കണം മോൻ അറിയട്ടെ ഇത്രയും സ്നേഹിച്ച ഉമ്മ ചെയ്ത ചതി പുറത്ത് മുത്തഖി യായി ഉള്ളിൽ കളിച്ച നാടകം
" ഉം
സംസാരിച്ചു വന്നത് കൊണ്ട് വേഗം എത്തി മോനും എന്റെ ഉമ്മയും പുറത്ത് തന്നെ ഇരിക്കുന്നു
അവൻ എന്നെ കണ്ടതും വേഗം എനിക്ക് നേരെ ചാടി
" എന്തായി മോളെ
കോളായി അപ്പോക്ക് പുതിയ ഒരു പരീക്ഷണം വന്നു
എന്ത് ഒന്ന് തെളിച്ചു പറയി എന്ന ഉമ്മാക്ക് ഞാൻ
കാര്യങ്ങൾ വിവരിച്ചു കൊടുത്തു.
അതാ മോളെ നല്ലത് എന്ന ഉമ്മാന്റെ മറുപടിയും.
എനിക്ക് തെളിയിക്കണം അതിനു ഇത് നല്ലത് അല്ല എങ്കിലും നോക്കാം പരീക്ഷണം അല്ലെ... ജീവിതമല്ലെ...
" ഉം
ഞാൻ മോനെ കൊണ്ട് റൂമിലേക്ക് നടന്നു
*യാ അല്ലാഹ്... ഇതൊരു വല്ലാത്ത പരീക്ഷണം ആയി പോയി ഇതും ഒരു ജീവിതമാണല്ലോ???*
ഇങ്ങനെ ഉമ്മമാർ ഉണ്ടാവുമോ.?? മക്കളെ ജീവിതം നന്നാവണം എന്ന് ആഗ്രഹിക്കുന്നത്തിനു പകരം തന്റെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ മകന്റെ ജീവിതത്തിൽ അടിച്ചേൽപ്പിക്കാന് ശ്രമിക്കുന്ന ദുനിയാവിനു വേണ്ടി മാത്രം ജീവിക്കുന്ന ഉമ്മ .
യാ അല്ലാഹ് ഞാനും ഒരു ഉമ്മ യാണ് എന്റെ ഉമ്മയും പക്ഷെ...? നിന്റെ രക്ഷയും ശിക്ഷയും ഭയാനകമാണ് ഓരോ ദിനവും കഴിയുമ്പോൾ വല്ലാത്ത പേടിയാണ് പുറത്തു പോയി വരുമ്പോൾ ഇന്ന് അറിയാതെ കണ്ടുപോയ അന്യ കണ്ണുകൾ കാരണം നാളെ നീ ഞങ്ങളെ ശിക്ഷിക്കുമോ എന്ന് പക്ഷെ നീ കാരുണ്യ വാ നാണ് എന്നെ ഇത്ര വലിയ പ്രയാസത്തിലും പിടിച്ചു നിർത്തിയില്ലേ... അൽഹംദുലില്ലാഹ്
*എങ്കിലും ഇബ്‌ലീസ് ന്റെ കരങ്ങളെ തൊട്ട് ഞങ്ങൾക്ക് നീ രക്ഷ തരണേ...*
📞📞 ഫോൺ റിങ് ചെയുന്ന ശബ്‌ദം എന്റെ ശ്രദ്ധ തിരിച്ചു.
"ഹലോ
ശബ്‌ദം കേട്ടപ്പോൾ തന്നെ ഞാൻ വേഗം ഉപ്പാക് ഫോൺ കൊണ്ട് കൊടുത്തു.
ഉപ്പ സംസാരിച്ചു കാര്യങ്ങൾ പറഞ്ഞു
അങ്ങനെ ഞങ്ങൾ രണ്ടു വീട്ടുകാരും ഇരുന്നു സംസാരിച്ചു
ഞാൻ ന്റെ ഇക്ക വാങ്ങി തന്ന ജ്യൂസ് കുടിക്കാൻ മടി കാണിച്ചു അത് കൊണ്ട് ഇക്കാക് എന്നെ വെറുത്തു പോയി എന്ന്....
ഉപ്പ ഫോൺ വെച്ച് പറഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാതെ ഞാൻ അവിടെ നോക്കി നിന്നു.
എന്താലെ ഒരു കാരണം ജ്യൂസ് കൊണ്ട് പെണ്ണ് വേണ്ടാന്ന് വെച്ചാൽ ഇവരൊക്കെ ദുനിയാവിൽ എത്ര പെണ്ണ് കെട്ടേണ്ടി വരും ആവോ? അള്ളാഹു വ റസൂലുഹു അഅലം...
പാവം ഇക്ക ഒരു ഉമ്മ യാണല്ലോ മായ കളികൾ കൊണ്ട് ഒരു മോനെ ഈ കോലത്തിൽ ആക്കി വെച്ചത് .
പറയുന്ന കാരണങ്ങൾക്ക് പോലും വ്യക്തത ഇല്ല
ഹാ പടച്ചോനെ ഒരിക്കൽ സത്യം പുറത്ത് വരുമ്പോൾ എന്റെ ഇക്കാക്ക് ഇതൊക്കെ സഹിക്കാനുള്ള മനക്കട്ടി കൊടുക്കണേ.. നാഥാ...
അങ്ങനെ ഇക്കാക് ഒഴിവുള്ളപോൾ വീട്ടിൽ വരാം എന്നും ചിലവിനു തരാം എന്നും മനസ്സിൽ ഉള്ള അകൽച്ച മാറും വരെ ഇതാണ് നല്ലതെന്നു അവർ തീരുമാനം എടുത്തു.
അൽഹംദുലില്ലാഹ്
എല്ലാവരോടും പൊരുത്ത പെടീപ്പിക്കാൻ ഇതിനു നേതൃത്വം നൽകിയ അവരുടെ ആ സുഹൃത്തു പറഞ്ഞു.
എന്റെ ഇക്കനോട് ഞാൻ എന്തുണ്ടേലും പൊരുത്തപെട്ടാളി എന്ന് പറഞ്ഞു ബാക്കി എനിക്ക് എന്തോ കണ്ണും ഖൽബും നിറഞ്ഞത് കൊണ്ട് വാക്കുകൾ വന്നില്ല.
പിന്നെ ഞാൻ ഉമ്മാക്ക് നേരെ നടന്നു
ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്നവും ഉണ്ടാവരുത് എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു
ഞാൻ അതല്ലേ പറയേണ്ടതു നിങ്ങൾ പറയു???
എന്റെ ജീവിതം ഈ രൂപത്തിൽ ആക്കിയിട്ട് ഞാൻ എന്തിന് ആ ഉമ്മയോടും പെങ്ങളോടും പൊരുത്തം ചോദിക്കണം.
അള്ളാഹു വും അവന്റെ റസൂലും സ്വലാല്ലാഹു അലൈഹി വസല്ലം പൊരുത്ത പെട്ട എല്ലാം ഞാൻ അവർക്ക് പൊരുത്ത പെട്ടു.
യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് നടന്നു
വീണ്ടും നാളുകൾ കഴിഞ്ഞു അവസ്ഥകൾ ഒക്കെ പഴയത് പോലെ തന്നെ ഞാൻ വിളിച്ചിട്ട് എന്റെ ഇക്ക എടുക്കുന്നില്ല തിരിച്ചു വിളിക്കുന്നു മില്ല.
ഉപ്പ ആാാ സംസാരം ഉണ്ടാക്കിയ ആളെ വിളിച്ചു പറഞ്ഞപ്പോൾ വരും തിരക്കിലായതു കൊണ്ടാണ് എന്ന് മറുപടി കിട്ടി വീണ്ടും ഒരു വീക്ക് ഞങ്ങൾ കാത്തു
പെട്ടന്ന് ഒരു ദിവസം എന്റെ ഇക്ക വന്നു കൂടെ വലിയ അളിയനും ഉണ്ട് . ഇത്ര കാലം ഇങ്ങനെ നിന്ന മടി കൊണ്ട് ആവും അയാളെ കൂട്ടിയത്
ഏതായാലും നന്നായി സംസാരിച്ചു
" നീ ഒന്നും തിന്നാറില്ലേ?? കൊർച് പഴം കഞ്ഞി ഒക്കെ കുടിക്ക്
"ഉം ഇന്ഷാ അല്ലാഹ്
" മോൻ ഒരു വയസ് കഴിഞ്ഞില്ലേ... അവനും കൊടുക്ക്.
തടിക്കും
അവനെ കണ്ടിട്ട് ഒരു വയസ് ആയി എന്ന് തോന്നുന്നില്ല
അങ്ങനെ സംസാരം തുടർന്ന് ഏകദേശം 2 ഹൗർ ഇക്ക ഞങ്ങളെ വീട്ടിൽ നിന്നു മനസിന് വല്ലാത്ത സന്തോഷം എന്തോ പറയാൻ വാക്കുകളില്ല
മോനെ ഇക്ക ഒരുപാട് കളിപിച്ചു
അതെല്ലാം കണ്ടു ഞങ്ങൾ അങ്ങറ്റം സന്തോഷിച്ചു
ഇക്ക യാത്ര പറഞ്ഞു ഇറങ്ങി....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :21*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
രണ്ടു മണിക്കൂറെ ഇക്ക ഇവിടെ നിന്നുള്ളു എങ്കിലും ഇക്കാന്റെ കൂടെ ഉള്ള നിമിഷത്തിനു രണ്ട് മിനിറ്റ് പോലെ ആയിരുന്നു.
ഹാ ... ആ നിമിഷങ്ങൾ പെട്ടന്ന് കടന്നു പോയി, ദിവസങ്ങൾ അല്ലേലും ഓടി മറയുക യല്ലെ ...
ഇക്കാന്റെ വിളിയും കാത്തു മറുപുറം ഞാൻ എന്നും ഫോണും നോക്കി യിരുന്നു
പക്ഷെ ! വിളികൾ ഒന്നും വന്നില്ല
ഒരുപാട് തിരിച്ചു വിളിച്ചു നോക്കി എടുത്തതുമില്ല
യാ അല്ലാഹ്... അന്ന് വന്നു എന്നല്ലാതെ പഴയതിൽ നിന്നും ഒന്നും മാറുന്നില്ലല്ലോ!?
എന്റെ വിഷമം കണ്ടിട്ടാവേണം ആ സംസാരിക്കൽ ഉണ്ടാക്കിയ അവരുടെ സുഹൃത്തിനെ ഉപ്പ വിളിച്ചു നോക്കി
അതെ... ഇക്ക നാട്ടിൽ ഇല്ല ഒരു മാസം കഴിഞ്ഞു വരും അപ്പോൾ വരാം എന്ന് പറഞ്ഞോലോ
പക്ഷെ... ഏതു നാട്ടിലും ഫോൺ ഉണ്ട്
ഏതായാലും ഒരു പരീക്ഷണമല്ലെ....എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.
ദിവസവും ആഴ്ചയും മാസവും ഞങ്ങൾ കാത്തു ഒരു ഫോൺ കാൾ പോലും വന്നില്ല.
മാസം കഴിഞ്ഞു വിളിച്ചു നോക്കിയപ്പോൾ മുന്പേ ഉണ്ടായ അതെ മറുപടിയും
(എനിക്ക് അവളുടെ അടുത്ത് പോവാൻ കഴിയില്ല അവൾ കേസ് കൊടുത്തോട്ടെ...എനിക്ക് വയ്യ....
ഹ... ഇനി എന്ത് നോക്കാൻ ബിസിനസ് ടൂർ മുടങ്ങാതെ ഇരിക്കാനുളള ഒരു നാടകം ആയിരുന്നു ആ വരവും അന്ന് കാണിച്ച സ്നേഹവും.
ഇക്ക പാവം ആണേലും ആാാ ഉമ്മ പ്രസവിച്ച മോൻ അല്ലെ ... കൊറച്ചു ആ അഭിനയ സ്വഭാവം കിട്ടാതിരിക്കില്ല. എന്തൊരു അഭിനയമായിരുന്നു എന്റെ മുമ്പിൽ ഉപ്പാന്റെ മുമ്പിൽ... മോനെ എടുത്തത് ഞാൻ എത്ര സന്തോഷത്തോടെയാണ് നോക്കി കണ്ടത്... സ്വന്തം മോനെ എടുത്തു കളിച്ചതും ആരെയോ ബോധിപ്പിക്കാൻ ആയിരുന്നുവോ?
ഒരു വീട്ടുകാരെ മൊത്തം രണ്ട് വർഷമായി അഭിനയിച്ചു പറ്റിക്കുന്ന നല്ല ഒരു അഭിനേത്രി ആണല്ലോ.. ആാാ ഉമ്മ...
പടച്ചോനെ നമ്മളെ ഒക്കെ നാളെക്കുള്ള നല്ല ഉമ്മമാ രാക്കട്ടെ...
നമ്മുടെ മക്കളുടെ കണ്ണീർനു ഒരിക്കലും നമ്മൾ കാരണ കാരവാതിരിക്കട്ടെ...
അങ്ങനെ ... വീണ്ടും ആ കേസ് ഫയൽ തുറന്നു
ആ പരീക്ഷണം അവസാനിച്ചു എന്ന് കരുതിയ ഞങ്ങൾ വീണ്ടും ആ കോടതിയിൽ പോയി കേസ് ഫയൽ ചെയ്തു
*********
എല്ലാം ശരിയായി എന്ന് സമാധാനം പൂണ്ട മനസുകൾകൊക്കെ വല്ലാത്ത വിഷമം
അല്ലാഹുവിന്റെ കലാഹ് തട്ടി തിരിക്കാൻ ആർക്കും കഴിയില്ലല്ലോ...??
കേസ് കൊടുക്കും എന്ന് പേടിപ്പിക്കുക ആണെന്ന ധാരണയാണ് ഈ വ്യാമോഹിയായ ഉമ്മയുടെതു, ജീവിതം കൊണ്ട് കളിച്ചാൽ ആരാണ് അടങ്ങി നിൽക്കുക...
പാവപ്പെട്ടവന്റെ ജീവിതം പാണക്കാരന്റെ കളിപ്പാട്ടമാണെന്ന തെറ്റിദ്ധാരണയാണ് അവർക്കൊക്കെ അല്ലാതെ എന്ത്...!
പാവം എന്റെ ഇക്ക ഉമ്മയുടെ കളിപ്പാട്ടമായി അഭിനയിച്ചു ദിവസം തീർക്കുന്നു .
പാവം എന്നെ കുറ്റപെടുത്തികൊണ്ടാണെലും,അതും മനസിൽ ഒരുപാട് വിഷമം പേറുന്നുണ്ടാവും
കൂട്ടുകാരെല്ലാം ജീവിക്കുന്ന ജീവിതം ഇക്ക കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവില്ലെ ...
ആാാ പാവത്തിന് അറിയില്ലലോ ഉമ്മാന്റെ ചതി
ഉമ്മാക്ക് അറിവില്ലെങ്കിൽ ഇതിന് എല്ലാം കൂട്ട് നിന്ന മകൾ പറഞ്ഞു മനസിലാക്കി കൊടുക്കണ്ടേ
എങ്ങനെയാ പണകൊഴുപ്പ് ഉമ്മാക്ക് പഠിപ്പിക്കുന്നത് തന്നെ അവളല്ലെ,
അതും ഒരു പെണ്ണാണ് വേറെ ഒരു ഉമ്മ പ്രസവിച്ച പെണ്ണ് ആഗ്രഹങ്ങളും അവശ്യങ്ങളും ഉള്ള പെണ്ണ് ഞങ്ങൾക്ക് ആണ് ഈ അവസ്ഥ വന്നേതു എങ്കിൽ എന്ന് അവൾ ചിന്തിക്കുന്നില്ലല്ലോ, ആ ഉമ്മ ചിന്തിക്കുന്നില്ലല്ലോ,,,
ഈ അവസ്ഥകൾ അവർക്കാണെങ്കിൽ ഈ ഉമ്മ സഹിക്കുമോ...
ആരോട് പറയാൻ ലെ,
ഇനി അവർക്ക് പേടിക്കൂടിയായിരിക്കും ഇത് നന്നായി പോയാൽ നാളെ ഒരു കാലത്ത് സത്യം പുറത്ത് വന്നാൽ ഈ പാവം മോന്റെയും ബാപ്പയുടെയും മറ്റെല്ലാവരുടെയും ഇടയിൽ അവർ ആരാവും എന്ന പേടി
ഏതായാലും എല്ലാം കഴിഞ്ഞു ഇനി എന്റെ മുമ്പിൽ എന്റെ ജീവിതം രക്ഷിക്കാൻ എന്റെ ഇക്കാനെ നഷ്ടപ്പെടാതിരിക്കാൻ സത്യം തെളിയിക്കുക തന്നെ വേണം.
വകീൽ സാർ പറഞ്ഞ പോലെ അവരുടെ കാൾ ലിസ്റ്റ് & റെക്കോർഡ് ഒക്കെ എടുത്തു ഇതിന് സഹായിച്ച എല്ലാവരും കോടതിയിൽ എത്തിച്ചു സത്യം തെളിയിക്കുക
അല്ലാഹ്.... എത്ര ചെറിയ പ്രശ്നമാണ് ഒരു കൊലകേസ് പോലെ ഈ ഉമ്മ ആക്കി തീർത്തത് ഒരു നിമിഷം മരിക്കണം എന്നോ ഖബർ ഉണ്ടെന്നോ... അള്ളാഹു ഇതെല്ലാം കാണുന്നുണ്ട് എന്നോ ചിന്തിക്കാതെ ഒരു ഭ്രാന്തിയെ പോലെ ചെയ്ത് കൂട്ടിയത്... എന്താണ് ഇതുകൊണ്ട് അവർക്ക് നേടിയത്... ഉള്ള സമാധാനവും പോയി കിട്ടിയില്ലെ, എന്താവും ഇന്നുകൾ എന്താവും നാളെ...
ഇനി ഇപ്പൊ കതിയമ്മായി വരെ കോടതി കേറണ്ട അവസ്ഥ എത്തി ഈ ഉമ്മാന്റെ കള്ളതരത്തിൽ കൂട്ട് നിന്നിട്ട്..
എല്ലാ സ്ഥലത്തും മക്കളെ ജീവിതം നല്ല രീതിയിൽ അല്ലെങ്കിൽ ഉമ്മ മാർക്കാണ് വിഷമം.
ഒരു വിഷമം വന്നാൽ അവർ എല്ലാ വഴിക്കും പോയി നോക്കും എന്താണ് എന്റെ മോന്റെ അല്ലെ മകളുടെ ജീവിതം ഇങ്ങനെ ആയതു എന്ന്
പക്ഷെ ! രണ്ട് വർഷം ഇങ്ങനെ മകൻ നിന്നിട്ടും ഒരു വഴിക്കും പോയി നോക്കാൻ പറയുക പോലും ഈ ഉമ്മ ചെയ്യില്ല കാരണം അവർ എവിടേലും പോയി സത്യം മനസിലായാൽ ആദ്യം ഒരുപാട് ചോദ്യങ്ങൾക്കു മറുപടി പറയേണ്ടത് ഈ ഉമ്മയാണ് വല്ലാത്തൊരു ഉമ്മതന്നെ ഇത്.
" തത്തേ... അല്ല ഇത്താത്ത
ബ്രോ. ന്റെ ആക്കിയ വിളി കേട്ടു കൊണ്ടാണ്
വക്കീൽ സാർ പറഞ്ഞതും എന്റെ ആലോചനയും മാറി ശ്രദ്ധ വന്നത്
"എന്തെ... മോനെ
" ഒന്നുല്ല, ഏതായാലും കേസ് കൊടുത്തില്ലേ... ഇനി ഞാൻ പറഞ്ഞ പത്ര സമ്മേളനം ആയികൂടെ
" ഉം, ആവാം പക്ഷെ അതിനുള്ള സമയം ആയിട്ടില്ല
" അത് എന്തേ...
"കേസ് നടക്കട്ടെ... അപ്പോയെക്കും കതിയമ്മായിയുo പിന്നെ ഉമ്മാന്റെ ഇതൊക്കെ ചെയ്ത് കൊടുത്ത ആളെയും കൂടി കണ്ടിട്ട് കോടതി ന്ന് തന്നെ തീരുമാനിക്കാം അയാൾക്ക് ഇതിനു പ്രതിഫലം എത്ര കിട്ടി എന്നും കൂടി അറിഞ്ഞിട്ട് മതി അതൊക്കെ
" ഉം ഓക്കേ...
" ഞാൻ പത്ര സമ്മേളനത്തിന്റെ കാര്യം വക്കീൽനോട് പറഞ്ഞിരുന്നു അവരാണ് ഇത് പറഞ്ഞെ ഫുൾ തെളിവ് കാണിച്ചുകൊണ്ട് വേണം ഇത് എന്ന്
" ഓ.. അതാണ് ശരി ഇനി ഒരു ഉമ്മക്കും പെങ്ങൾക്കും ഇങ്ങനെ ഒരു പൂതി ഉണ്ടാവരുത്, ഒരു കള്ള സാമിയും ഇങ്ങനെ ഒരു ക്രൂരത ചെയ്യരുത്
" അതന്നെ എല്ലാവർക്കും എന്റെ ജീവിതം ഒരു പാടമാവട്ടെ...
അവൻ പോയെ വഴിയേ ഞാനും നോക്കി ഇരുന്നു
ഹാ കല്യണം ഇന്നലെ കഴിഞ്ഞു ഇന്ന് കളവാണവും
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :22*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
"ത്താത്തെ
" ഹാ... എന്താ മാളു,
"നിങ്ങളെ ഉമ്മ വിളിക്കുന്നുണ്ട് , ആരോ നിങ്ങളെ കാണാൻ വന്നിട്ടുണ്ട്.
" ഹ,
ആരാപ്പോ എന്നെ കാണാൻ ഏതായാലും മടിയിൽ ഇരുന്ന മോനെ എടുത്തു തോളിൽ ഇട്ട് ഞാൻ അടുക്കളയിലെക്ക് നടന്നു
" ഹാ ... മോളെ സുബു ത്താ നിങ്ങളെ കാണാൻ വന്നതാണ്
" ഹാ... കൊറേ ആയല്ലോ ഇത്ത കണ്ടിട്ട് സുഖം അല്ലെ
സുബു താനെ നോക്കി ഞാൻ കുശലാന്വേഷണം നടത്തി
വേഗം ഇത്തക്ക് ചായ കൊടുത്തു
ഞാൻ നിങ്ങളെ ഭർത്താവിന്റെ വീട്ടിൽ പോയിരുന്നു
സുബു ത്താ എന്നിൽ നിന്നും മറുപടി പ്രതീക്ഷിചിരിക്കണം അത് പറഞ്ഞു കുറച്ചു നേരം എന്നെ നോക്കി നിന്നു
എനിക്ക് എന്ത് ചോദിക്കണം എന്നോ പറയണം എന്നോ തോന്നിയില്ല ഭർത്താവ് എന്ന് കേൾക്കുമ്പോഴെ ഇക്കാന്റെ മുഖം പെട്ടന്ന് കണ്ണുകൾ കലങ്ങിപോയി
സുബുത്താ വീണ്ടും തുടർന്ന്
അവിടെത്തെ നിങ്ങളെ ഉമ്മ കൊറേ സംസാരിച്ചു , മോളെ കൊറേ വിളിച്ചു നിങ്ങൾ അവിടേക്ക് പോവുന്നില്ല എന്നൊക്കെ പറഞ്ഞു,
"അങ്ങനെ പറഞ്ഞോ ത്താ ...
അത്ഭുതത്തോടെ ഞാൻ ചോദിച്ചു.
എന്റെ മോനെ വിചാരിച്ചേങ്കിലും അവൾക്കൊന്ന് വന്നൂടെ അവൻ പറയുന്നു ഈ ദുനിയാവിൽ അവൾ അല്ലാതെ എനിക്കൊരു പെണ്ണില്ല ... എന്നൊക്കെ പറഞ്ഞു കൊറേ വിഷമം പറഞ്ഞു
പുതിയ നാടകം കേട്ട ഞാൻ ഇത്താന്റെ വാക്കുകൾക്ക് കാതോർത്തു.
കഴിഞ്ഞ ആഴ്ച വരെ അവരുടെ കുടുബത്തിൽ പെട്ട ഒരാൾ എന്നോട് പറഞ്ഞതാ അവർ ഒഴിവാക്കി എന്നും പറഞ്ഞാ നടക്കുന്നത് എന്ന്
ഞാൻ എല്ലാം കേട്ടു ഇങ്ങു പോന്നു മോളെ അവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ പടച്ചോൻ കാണുന്നുണ്ട് എല്ലാത്തിനും അവൻ വഴി കാണും നിങ്ങൾ ബേജാറാക്കണ്ട
"എത്ര മസ്ലഹത്ത് നടന്നു പോലീസ് കൗൺസിലിംഗ് വരെ കഴിഞ്ഞു അന്നും ഇന്നും അവർക്ക് വേണ്ട എന്ത് കൊണ്ട് ഇല്ല ഇങ്ങനെ ആയി എവിടുന്ന് ആയി എന്ന് ചിന്തിക്കുന്നില്ല
"സാരല്ല, ഒക്കെ ശരിയാവും
കേസ് ഉണ്ട് ഏതായാലും അവർ ഡേറ്റ് തന്നിട്ടുണ്ട് , മോൻ മനസിലാക്കി കൊടുക്കണം ഉമ്മനെയും ഇതിൽ കളിച്ച എല്ലാവരെയും നിങ്ങൾ ദുആ ചെയ്യു...
" ഇന്ഷാ അല്ലാഹ്
സലാം പറഞ്ഞു അവർ യാത്ര പറഞ്ഞിറങ്ങി
ഹാ വല്ലാത്ത കഥന്നെ ജീവിതം ഇപ്പോ ആരോ എഴുതുന്നത് സ്റ്റോറി പോലെ ഇണ്ട് ആസ് എ ഡെവിൾ സ്റ്റോറി.
"മോളെ...
" ഹ എന്തായി ഉമ്മ
" sp സർ വിളിച്ചിരുന്നു.
" ആവു സമാധാനം ആയി ഒരാഴ്ച ആയിട്ടും സർ വിളിക്കാതിരുന്നിട്ട് വല്ലാതെ ബേജാറായി പോയി.
" ഉം അവർക്കും ഉണ്ടാവില്ലേ മോളെ തിരക്കുകൾ
" ഉം, അവരെ ഇന്ന് വിളിച്ചിട്ട് ഉണ്ടാവും ലെ
" ഉം , രണ്ട് കൂട്ടരെയും ഒരുമിച്ച് ആയിരിക്കും വിളിക്കാ
" ഉം
ഉമ്മ മാളൂനേം കൂട്ടി മോനേം എടുത്ത് ഉപ്പാന്റെ അടുത്തേക്ക് പോയി
ഹാ ... എന്തോ മനസാകെ തളർന്നു പോയിരുന്നു. ഉള്ളിലെവിടെയോ എന്തോ എന്തെങ്കിലും എല്ലാത്തിലും ഖൈർ ഉണ്ടാവുമെന്ന് പ്രതീക്ഷ എന്നിൽ തണലേകി...
അൽഹംദുലില്ലാഹ്
ഇപ്പോ ഒരു ധൈര്യം ഉണ്ട് സത്യം തെളിയിച്ചു ജീവിതം തിരിച്ചു പിടിക്കാനുള്ള ധൈര്യം...
എന്റെ അടുത്തേക്ക് വരാൻ ആവില്ല എന്ന് പറഞ്ഞ ആളെ ഞാൻ അല്ലാതെ വേറെ ഒരു പെണ്ണില്ലാ എന്ന് പറയാ...
അള്ളാഹു....
ബല്ലാത്ത കോമഡി തന്നെ ഉമ്മാന്റെ ഒരു നാടകം
ഏതായാലും...
ഉമ്മാന്റെ നാടകം നല്ല നാടകീയമായി തന്നെ തുടരുന്നുണ്ട്. വല്ലാത്ത തന്റേടി തന്നെ സ്വന്തം മോന്റെ ജീവിതം നശിപ്പിച് ശാഭം പോലും വാങ്ങുന്ന ഒരു ഉമ്മ ദുനിയാവിൽ ഇത് ആദ്യം ആയിരിക്കുo.
സ്വന്തം ഭർത്താവിനെ കൂടെ നിന്നും ചതിക്കുന്ന സ്ത്രീ ഇത് വല്ലാത്ത വ്യാമോഹങ്ങളുടെ ദുനിയാവ് തന്നെ
യാ അല്ലാഹ് ദുനിയാവിന്റെ വ്യാമോഹങ്ങളിൽ നിന്നും ഇബ്‌ലീസിന്റെ കരങ്ങളിൽ നിന്നും ഞങ്ങളെ നീ കാത്തു ആഖിറം സലാമത് ആക്കി തരണേ...
ആമീൻ യാ റബ്ബൽ ആലമീൻ...
" ഉമ്മാ...
" എന്തെ മോളെ
" വകീൽ വിളിച്ചിരുന്നു , പോലീസിനെ അവര് സ്വാധീനിച്ചത് കൊണ്ട് നേരിട്ട് ആ കേസും കൂടി കോടതിയിൽ കൊടുക്കാം പോലീസ് പരാതി സൈൻ ചെയ്ത് വാങ്ങിയ റസീറ്റ് അവിടെ എത്തിക്കണം എന്ന്
" ഉം
" ഞാനൊന്ന് അവിടെ വരെ പോയിട്ട് വരാം
ഉമ്മയെ കാര്യം പറഞ്ഞു മനസിലാക്കി ഞാനും എന്റെ ബ്രോ യും അവിടേക്കു തിരിച്ചു
ഇതൊക്കെ ആദ്യമേ പ്രതീക്ഷിച്ചതായത് കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല. എന്നാലും എന്തോ വല്യ സംഭവം പോലെ പറയുന്നുവെങ്കിലും എന്തോ എന്റെ ജീവിതം എല്ലാ രുചികളും അവസാനിച്ചു കയിപ്പ് ആകെ പടർത്തിയത് പോലെ,
എന്നാലും ഇനി എന്തേലും ആവും വിധിയുണ്ടെങ്കിൽ ഒന്നിക്കും അല്ലേൽ പിരിയും... ഇനിയെങ്കിലും പരിഹാരമാവും.... പടച്ചോൻ എന്നെ കൈ വിടില്ല.
.... *സത്യം മുറുകെ പിടിക്കുന്നവർക്ക് സത്യ നായകൻ സത്യമായും കാവലേകും ...* അതാണ് ഇനിയുള്ള പ്രതീക്ഷ...
വക്കീലിനോട് കാര്യങ്ങൾ സംസാരിച്ചു അങ്ങനെ പുതിയ ഒരു ന്യൂസും കിട്ടി
കേൾക്കണ്ടേ നിങ്ങൾക്കും
ന്റെ ഇക്കാന്റെ ചങ്ങായിയും ജേഷ്ഠനും ഞമ്മളെ വക്കീലിന്റെ അരികെ പോയി പറയുകയാണ് പോലും
( ഒഴിവാക്കാം നഷ്ട പരിഹാരം കൊടുക്കാം എന്ന് )
വക്കീൽ വിഡോ... ഞമ്മൾ ഖൽബുള്ള വകീലിനെയാ പിടിച്ചത് പണത്തിന്റെ പള പള പ്പിൽ കണ്ണു മഞ്ഞളിക്കുന്ന കൂസനെ അല്ല ,
വകീൽ അതിന് മറുപടിയും കൊടുത്തു.
( നല്ലോണം ആണേൽ നന്നായി ജീവിക്കാം അല്ലേൽ ചെയ്ത തെറ്റിന് ശിക്ഷ വാങ്ങികൊടുക്കുക അതാണ് ശരി അതാണ് അവർ ആവശ്യ പെട്ടതും )
എങ്ങനെ ഇണ്ട് ....
വീണ്ടും കാണാം എന്ന് പറഞ്ഞു ഈ തമാശ പറഞ്ഞു ചിരിച് ഞമ്മൾ വീട്ടിലെത്തി
അപ്പോ ഉമ്മാന്റെ വക വേറെ
" മോളെ , വല്യ ആളൊക്കെ ഉപ്പാനെ വിളിക്കുന്നുണ്ട് ഉപ്പ എടുത്തിട്ടില്ല.
" ഹാ,
ആ വല്യ ആളിൽ പെട്ടവർ പറഞ്ഞിട്ടല്ലെ കേസ് കൊടുക്കാൻ പുറപ്പെട്ടതും.... ഇപ്പോൾ ഇത് നടക്കട്ടെ,ഇനിയും വിളിക്കും എടുക്കണ്ട
" ഇനി നിയമം.
പാവപ്പെട്ടവന് അല്ലാഹു വിന്റെ ദുനിയാവിൽ ജീവിക്കുന്നത് അവന്റെ പടപ്പുകളാണ് അവനിക്ക് ചെറിയവനെന്നോ വലിയവനെന്നോ ഇല്ല. എല്ലാം അവന്റെ അടിമകൾ.
പാവപ്പെട്ടവളായതിന്റെ പേരിൽ ഞാൻ ഇത് വിട്ട് കൊടുക്കില്ല. കൊടുത്താൽ ഇതൊക്കെ ഇനിയും ആവർത്തിക്കും ഒരാളെങ്കിൽ ഒരാള് പ്രതികരിക്കട്ടെ... ഇതോണ്ട് ഒന്നും മനുഷ്യർ നന്നാവാൻ പോണില്ല.എന്നാലും ഒരാളെങ്കിലും ഒന്ന് വിവേക പൂർവ്വം ചിന്തിക്കട്ടെ... തന്റെ മകളെ പോലെ മറ്റൊരുവളാണ് അവളെന്നും...
എന്റെ വിഷയത്തിൽ ഇനി ആരും ഇടപെടണ്ട അതു നിയമത്തിന്റെ വഴിക്ക് നടക്കട്ടെ
അവസാന ശ്രമവും അവര് തന്നെ പരാജയ പെടുത്തി
ഇനിയൊരു പരീക്ഷണ മില്ല സത്യം പടച്ചോൻ കാക്കും
മിഥ്യ അവൻ പൊളിക്കും ഖൈർ ആയ സമയം വരുബോൾ അവനാണ് സർവ്വ ശക്തൻ ദുനിയാവ് അല്ലാഹുവിന്റെ ആണ് സാത്താന്റെ അല്ല അതാണ് വ്യാമോഹികൾ മറക്കുന്നത്.
ഒരു ബേജാർ മാത്രമേ എനിക്കുള്ളൂ... എന്റെ ഇക്ക...
പാവം ലെ എന്റെ ഇക്ക , ഉമ്മ ഉള്ളിൽ നിന്നും മോനെ ചൂടാക്കാൻ ...
മോൻ ഒന്നും അറിയാതെ അതിനൊത്തു തുള്ളകയും
ബാപ്പ ,നിസ്സഹായതയുടെ ഒരു പട്ടം തന്നെ കാട്ടി നടക്കാണ്. ജീവിതം ഒരു കഥ തന്നെ...ബിഗ് ഡെവിൾ സ്റ്റോറി...
ഇനി ഇത് നമുക്ക് നിയമത്തിന്റെ വഴിക്ക് നോക്കാം കാരണം ഞാൻ നിശബ്ദത പാലിച്ചു നിന്നതിന്റെ പേരിൽ ഇനി ഒരു പെണ്ണ് കണ്ണീര് വാർത്തരുത്,
മരുമോളെ സ്വന്തം മോളേക്കാൾ സ്നേഹത്തിൽ നോക്കുന്ന ഉമ്മമാർ ഉള്ള ലോകത്ത് കാപട്യം നടിച്ചു ആഖിറം നഷ്ടപെടുത്തുന്ന ഉമ്മ ഉണ്ടാവരുത്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :23*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
വാക്കുകൾക്ക് വാജലത തീർക്കാൻ കഴിഞ്ഞേക്കാം
എന്നാൽ ഹൃദയത്തിന് വന്ന മുറിവുകൾ എങ്ങനെയും ഉണങ്ങില്ലല്ലോ...
അവർക്ക് ദുനിയാവിൽ രക്ഷ മതി
അല്ലാഹുവിന്റെ രക്ഷയും ശിക്ഷയും കഠിന കാടോരം എന്നത് അശ്രദ്ധയിൽ ഒളിഞ്ഞു കിടക്കുന്നു അവരിൽ...
ഹാ ഏതായാലും ഞമ്മക്ക് വെറുതെ വിടാൻ പറ്റുമോ ന്റെ മുത്തിനെ
സത്യം മനസിലാക്കി കൊടുക്കണ്ടേ...
---"മോളെ....
ഹാ... എന്താ ഉപ്പാ
"ഉസ്താദ് വിളിച്ചിരുന്നു എടുക്കാതിരുന്നാൽ...
' എന്ത് പറഞ്ഞു ഉസ്താദ്
" ഒരു വട്ടം കൂടി അവർക്കൊരു അവസരം കൊടുത്തു നോക്കാം എന്ന് എന്നിട്ട് വേണേൽ പിന്നെ നന്നാവുന്നില്ലേൽ നിങ്ങളെ ഇഷ്ടം ചെയ്തോളു എന്ന്
'ഇനിയും ഒരു പരീക്ഷണം വേണോ ഉപ്പ ഇതെല്ലാം തെളിയിക്കാതെ ഇത് മുന്നോട്ട് പോവില്ല അവർ വീണ്ടും ചതിയും ആയിട്ടേ വരു
"ആയിക്കോട്ടെ മോളെ പിന്നെ ആരും ഇതിൽ ഇടപെടില്ലല്ലോ നമുക്ക് ധൈര്യത്തിൽ കേസ് കൊടുക്കാം ഇതുടെ കഴിഞ്ഞാൽ
"ഉം.... ഒരു പരീക്ഷണം കൂടിയല്ലേ ആവട്ടെ...
അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഒരു ഉസ്താദ് ന്റെ വീട്ടിൽ ഇരു വീട്ടുകാരും ഉസ്താദ് മാറും കൂടി സംസാരിച്ചു
പൂർണ്ണ മായി ഒരു ഭർത്താവ് ന്റെ ഉത്തര വാദിത്യതോടെ അയാൾ നോക്കുമെന്നും
ഒരാഴ്ചക്കകം ഒരു വീട് എടുത്തു ഈ അകൽച്ച മാറിയത് ന് ശേഷം വീട്ടിലേക്ക് കൊണ്ട് പോവാം എന്നും ധാരണ യായി
അവിടെന്ന് പിരിഞ്ഞു.
എന്തോ എനിക്കു എല്ലാം ഒരു നാടകം പോലെ തോനുന്നു.
അയാളുടെ പെരുമാറ്റം എന്തോ ആർട്ടിഫിഷ്യൽ ആയിട്ട് തോന്നി.
പക്ഷെ... ഉസ്താദ് വാക്ക് തന്നു ഇനി അയാൾ നന്നാവും എന്നും
ഇല്ലേൽ ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലെ എന്നും....
അങ്ങനെ അവർക്കെല്ലാം വേണ്ടി ....
ആ തീരുമാനത്തിൽ ഞാൻ ദിവസങ്ങൾ കാക്കാൻ തുടങ്ങി.
പെട്ടെന്ന്
മോനു വല്ലാതെ പനി
പെട്ടന്ന് ഡോക്ടറെ അടുത്ത് കൊണ്ടുപോയി
യാ അല്ലാഹ്
അഡ്മിറ്റ് ചെയ്യണം ഡെങ്കി പനി യുടെ തുടക്കണം ആണെന്ന്
ഞാൻ അവന്റെ ഉപ്പാനെ ഒരു പാട് വിളിച്ചു ഒടുവിൽ ആയാൽ ഫോൺ എടുത്തു
" ഹലോ : ഹാ ന്തായി
"മോന് വല്ലാതെ പനി കാണിച്ചപ്പോൾ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു
" എനിക്കു വരാന് കഴിയില്ല ഞാൻ പള്ളിയിലാ
അതും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു
എന്തോ ഇതും കൂടി ആയപ്പോൾ എനിക്കു തോനുന്നു കേസ് പിൻവലിക്കാൻ വേണ്ടി അവർ നടത്തിയ ഒരു പുതിയ നാടകം ആണ് ഈ ഒത്തു തീർപ്പ് ചർച്ച എന്ന്
ഉം ഏതായാലും നോക്കാം ഞമ്മളും രണ്ടും കല്പിച്ചു അല്ലെ...
മോന് സുഖമില്ലെന്ന് കേട്ടിട്ടും അതിനെ പറ്റി ഒന്നും ചോദിച്ചില്ല...
ഉമ്മാക്ക് വാശിയാണ് ഉമ്മാന്റെ കള്ളത്തരം ഞാൻ എല്ലാരേം പറഞ്ഞു അറിയിച്ചത് ന്റയും.
ഇപ്പോ മോന്റെ പഴയ ലൈൻ നെ കൊണ്ട് കെട്ടിക്കാത്തതിന്റെയും
ഇത്രയൊക്കെ വളഞ്ഞ ബുദ്ധി ഉള്ള ഉമ്മാക്ക് ആദ്യമേ ബാപ്പാനെ തിരിച്ചു ആ ബന്ധം നടത്തിയാൽ പോരായിരുന്നോ വെറുത എന്തിനാ ഒന്നും അറിയാത്ത എന്നെ ഇതിൽ വലിച്ചു ഇട്ടത്
എനിക്കു അവരെമുൻപ് എവിടെയും കണ്ടു പരിജയം പോലും ഇല്ല.
ഹാ അത് നിങ്ങൾക്ക് കേൾക്കണ്ടേ ന്റെ കെട്ടിയോൻ ഉസ്താദ് ഒക്കെ ആണ് പക്ഷെ മൂപ്പർക്ക് ആദ്യം ഒരു ലൈൻ ഉണ്ടായിരുന്നു പക്ഷെ ഉപ്പാക് അതിൽ താല്പര്യം ഇല്ലാത്തോണ്ട് വേണ്ടന്ന് വെച്ച എന്നെ കെട്ടിയത്.
ആ ബന്ധം ഉമ്മാന്റെ കുടുംബവും ആണെന്ന് ആണ് കേട്ടതു വല്യ പൈസ കാരാ അതാ ഉമ്മ അതിന്റെ വൈത്താലെ കൂടിയത്,
ഞങ്ങളെ കല്യാണം കഴിഞ്ഞപ്പോൾ ഉമ്മ വിചാരിച്ചു പോലെ,
പൈസ കാരല്ലാത്തതു കൊണ്ട് ഉമ്മ മുണ്ട് മുറുക്കി കെട്ടി ഇറങ്ങി ഈ ബന്ധം ഒഴിവാക്കാൻ ഇപ്പൊ പിന്നെ കച്ചവട മാർക്ക്റ്റ് എന്ന പോലെ അല്ലെ സിഹ്ർ പിന്നെ പൈസ ചിലവ് കുറഞ്ഞ കൈവിഷവും
യാ അല്ലാഹ് ദുനിയാവു വല്ലാതെ നിന്നെ മറക്കുന്ന തെറ്റുകാരുടെ കൊയ്ത്ത് പാഠം ആയിക്കൊണ്ടിരിക്കുന്നു.
എന്നെ ന്റെ വീട്ടിൽ എത്തിച്ചതു മുതൽ ഉമ്മ മോന്റെ ആ പഴയ ബന്ധം അടുപ്പിച്ചു കൊടുത്തു കൈവിഷം അതിനു ഉമ്മാക്ക് കൂടുതൽ സഹായം ആയി പിന്നെ ഉമ്മ തൊട്ടാൽ മോന് ആ വഴിക്ക് വരുന്ന മാസ്മരികത ഉമ്മാന്റെ കൈൽ സുരക്ഷിതം....
എന്നാലും ആ പെണ്ണ് (ന്റെ കെട്ടിയോന്റെ ലൈൻ ഒരു വല്ലാതെ വിവരം ഇല്ലാത്തവൾ തന്നെ ഒരു മോനും ഭാര്യയും ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടും പഴയ ബന്ധം വീണ്ടും തുടരുന്ന അവളെ എന്ത് പേരിൽ വിളിക്കണം എന്ന് എനിക്കു അറിയില്ല.
ഇയാൾ ഒക്കെ എന്ത് ഉസ്താദ് ആണ് ഇവരൊക്കെ ഇതാണോ പഠിച്ചത്
എന്നിട്ട് ഇപ്പോ ഈ അന്യ പെണ്ണിന്റെ സൗണ്ട് കേട്ട് വേണം ഇയാൾക്ക് ഉറങ്ങാൻ
ചേ- ഞാൻ മറക്കാൻ പറ്റാതെ ഇയാളെ ആണല്ലോ ഇപ്പോഴും ഈ ഹൃദയത്തിൽ സൂക്ഷിച്ചു വെക്കുന്നത് എന്റെ ഹൃദയം വല്ലാത്ത ഒരു സാധനം തന്നെ.
ഉമ്മാന്റെ തിരിപ്പ് ആണെന്നുള്ള സത്യം മറ്റൊരു വശം പിടിക്കുന്നത് കൊണ്ടാവാം അല്ലെ -
എന്തോ -അങ്ങനെ ഒക്കെ ആണെങ്കിലും എന്റെ മനസിന് എന്റെ ഇക്ക എന്നെ ചതിക്കുന്നത് ചിന്തിക്കാൻ കഴിയുന്നില്ല.
എല്ലാം ഒരു കഥയായിരുന്നു വെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോവുന്നു.
ഇതൊക്കെ അറിഞ്ഞിട്ടും എനിക്കു ആ മനുഷ്യനെ വെറുക്കാൻ കഴിയുന്നില്ല വേണ്ടന്ന് വെക്കാൻ സാധിക്കുന്നില്ല.
എന്തൊരു പ്രയാസത്തിൽ ആയി പോയി അല്ലാഹ് ഞാൻ
പക്ഷെ !
പാവട്ടോ ന്റെ ഇക്ക
കല്യാണം കഴിഞ്ഞപ്പോൾ പഴയ ബന്ധം എല്ലാം മറന്ന് ആയിരുന്നു എന്റെ കൂടെ ജീവിച്ചത് പിന്നെ ഉമ്മ കെണിയിൽ വീഴ്ത്തിയപ്പോൾ
ഞാൻ ആ മനസിൽ മറഞ്ഞു.
പകരം അവൾ സമാധാനമായും സന്തോഷമായും വീണ്ടും തെളിഞ്ഞു....
"മോളെ....
'ഹാ -ന്താ ഉമ്മാ
"നീ മോനെ വിളിച്ചു നോക്ക് വരുമോ എന്ന്
"എന്തിന് ഉമ്മ അയാൾ ചതിയാ
എന്തേലും ഒഴിവ് കഴിവ് പറയും
"സാരമില്ല ' ന്റോൾ വിളിച്ചു നോക്ക്
" ഉം....
അങ്ങനെ ഞാൻ ഇക്കാനെ വിളിച്ചു നോക്കി
ഞാൻ പറഞ്ഞ പോലെ തന്നെ ഓരോ കള്ള നുണകൾ പറഞ്ഞു
പറ്റുമെങ്കിൽ വരാം എന്നും
ഉം നോക്കാ ലേ...
ഇന്നലെ രാത്രിയാണ് ഞങ്ങൾ ഇവിടെ അഡ്മിറ്റ് ചെയ്തത് ഇന്ന് മഹ്‌രിബ് ബാങ്ക് കൊടുക്കാൻ സമയം ആയി ഇത് വരെ അയാൾ വന്നില്ല
പെട്ടന്ന് വാതിലിൻ ആരോ തട്ടുന്നു
"വാതിൽ തുറന്ന് നോക്ക് മോളെ
ഞാന് വേഗം വാതിൽ തുറന്നു
പ്രതീക്ഷിച്ചില്ല എങ്കിലും ഇക്ക ആയിരുന്നു
എന്തോ എനിക്കു ആ മുഖം കാണുബോയെക്കും എനിക്കു ഒരു തരം നിസ്സഹായതയാണ് തോന്നുന്നത്
ഉമ്മാന്റെ ബുദ്ധിക്ക് അനുസരിച്ചു നീങ്ങുന്ന ഒരു പാവ കുട്ടി .... ആ പാവം എല്ലാ സത്യവും തിരിച്ചറിയുമ്പോൾ എന്താവും ആ മനസ് ആവോ
മോനെ മടിയിൽ വെച്ച് ആർക്കോ വേണ്ടി മുഖത്തു പുഞ്ചിരിയും നട്ടു ഇരിപ്പുണ്ട്
മോനെ ഒന്ന് എടുത്ത് കണ്ടപ്പോൾ തന്നെ എന്റെ മനസ് നിറഞ്ഞു
നാളെ കേസ് റിമൂവ് ചെയ്യാൻ പോകണം ഉപ്പാക് കുറച്ചു തിരക്കുണ്ട് നിങ്ങൾ വരണം
ഞാൻ ഇക്കാനോടായി പറഞ്ഞു
ന്റെ മുഖത്തു നോക്കാതെ
" ഹാ പോകാം
എനിക്കു അറിയാം എന്തിന് വന്നില്ല എങ്കിലും അതിനു വരും കാരണം അത് എന്നെ ക്കാൾ കൂടുതൽ അവർക്കാണല്ലോ ആവശ്യം
കുറച്ചു ചിരിയും പാസാക്കി ഇക്ക പോയി
ഉമ്മാ '
"ന്തേയ്... മോളെ
"എനിക്കു എന്തോ എല്ലാം ചതിയാണ് എന്നൊരു തോന്നൽ
അങ്ങനെ പറയല്ലേ, മോളെ, അള്ളാഹു എല്ലാത്തിനും മതിയായവൻ ആണ്
സത്യം എത്ര കഷ്ടപ്പെട്ടാലും ഒരിക്കൽ പുറത്ത് വരും ഇൻഷാ അല്ലാഹ് മോൾ ധൈര്യത്തിൽ നിക്ക് എന്ത് വന്നാലും നേരിടണം
"ഉം, ഇൻഷാ അല്ലാഹ് ,
എത്ര പെട്ടന്നാ രാത്രിയായത് എന്റെ മോൻ കരഞ്ഞു കരഞ്ഞു ഉറങ്ങി പോയി.
മരുന്ന് കുടിക്കാൻ അവന് വല്ലാത്ത മടിയാണ്
കുടിപ്പിക്കാൻ അതിലേറെ കഷ്ടവും... മരുന്ന് കൊടുക്കൽ ഒക്കെ ഒരു സീനാണ്....
ഒരുപാട് ചിന്തകൾ മനസിനെ വ്യാകുല പെടുത്തുകയാണ്
ഇങ്ങനെ ഒക്കെ ആയിട്ടും ഞാൻ അയാളെ ചതിച്ചിട്ടില്ല പക്ഷേ... !അയാൾക്ക് എങ്ങനെ ഒരു ഉസ്താദ് ആയിരുന്നിട്ടും ചേ....
ദീൻ പഠിപ്പിക്കുന്ന എത്രെ നല്ല ഉസ്താദ് മാരുണ്ട് അവർക്ക് ഒക്കെ ഒരു വേദന തന്നെ ഇത്തരം കള്ളമാരു ഉണ്ടാവുമ്പോൾ
പുറത്ത് നല്ല വലിയ ആലിം ഉള്ളിൽ അന്യ പെണ്ണിനോട് സംസാരിച്ചു തെറ്റുകൾ കൂട്ടുന്ന വഞ്ചകന്
ഇനി യെങ്കിലും അയാൾ നന്നായാൽ മതി ആയിരുന്നു
വലിയ ഉസ്താദ് മാരുടെ വാക്കുകളെ ബഹുമാനിചെങ്കിലും....
"മോളെ ,,
ഹാ - നേരം ബാങ്ക് കൊടുക്കാൻ ആയി എണീക്ക്
ഹാ ഉമ്മാ...
വേഗം എണീച് ഞമ്മളെ പണികൾ ഒക്കെ വേഗം തീർത്തു ഇനി ഞാൻ ലേറ്റ് ആയി എന്ന് പറയരുതല്ലോ
ഒൻപത് മണിയാവുബോയ്‌ക്ക് വക്കീൽ അവിടെ എത്താൻ പറഞ്ഞിട്ടുണ്ട്
ഹാ
രാത്രി ലേറ്റ് ആയി കിടന്നത് കൊണ്ടാവാം
തലക്ക് ഒരു കനം പോലെ
"മോളെ, ഒൻപത് മണിക്കയിഞല്ലോ
" വരും .ഉമ്മ കാരണം ഇത് അവർക്കാണ് ആവശ്യം എനിക്കു ഇതിൽ ഒരിഷ്ടവും ഇല്ല
കാരണം ഉമ്മാന്റെ ചതി മോൻ മനസിലാക്കി കൊടുക്കാതെ എനിക്കു ഒരു നല്ല ജീവിതം ഉണ്ടാവില്ല
ഉമ്മാനെ മോൻ തിരിച്ചറിയാത്ത കാലത്തോളം ഉമ്മ വീണ്ടും കളിചോണ്ട് ഇരിക്കും കാരണം ഇതിൽ ഉമ്മ ഒരു ഹരം കണ്ടെത്തി കഴിഞ്ഞു
സ്വന്തം മോന്റെ കൂടെ ജീവിതം ആണെന്ന ബോധം ഇല്ലാതെ മോന്റെ കൂടെ ശാപം വാങ്ങുന്ന വല്ലാത്ത ഒരു ഉമ്മ.
ഉമ്മ എന്ന പദത്തിനും ഒരു പാട് അർത്ഥങ്ങൾ ഉണ്ട് പക്ഷെ ഇത്തരം ഉമ്മമാർ ഏതൊരു മക്കളുടെയും ദുനിയാവും ആഖിറവും നഷ്ടപ്പെടുത്തും
യാ അല്ലാഹ് ഇബ്‌ലീസ് ന്റെ കരങ്ങളെ തൊട്ട് ഞങ്ങളെ കാക്കണേ...
അല്ലാഹുവിനെ മറന്ന് ജീവിക്കാനുള്ള വിവരക്കേട് ഞങ്ങൾക്ക് തരല്ലെ അല്ലാഹ്.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :24*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
വരുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് വാതിലിൽ
ടും.... കേട്ടത്...
ഡോർ തുറന്നപ്പോൾ ഇക്കയായിരുന്നു.
ഞാൻ വേഗം പർദ്ദ ഇട്ട് ഇക്കാന്റ കൂടെ പോയി.
മണി ഒൻപതു കഴിഞ്ഞു
"ലേറ്റ് ആയി,ഒൻപതു മണിക്ക് എത്തണം എന്ന് പറഞ്ഞിരുന്നു സാറിന്റെ അസ്സിസ്റ്റന്റ് വിളിച്ചിട്ട്
" ഉം... ഞാൻ പള്ളിയിൽ നിന്നാ വരുന്നത് വണ്ടിയില്ല, ബസ് കിട്ടിയപ്പോൾ ലേറ്റ് ആയി അതാ
" ഉം...
അങ്ങനെ ഞങൾ ഓട്ടോ വിളിച്ചു സാറിന്റെ ഓഫീസിൽ പോയി
ഭാഗ്യം സർ വന്നിട്ടില്ല
കുറച്ചു നേരം അവിടെ സർ നെ വെയിറ്റ് ചെയ്തു
10 മണി ആയപ്പോൾ സർ എത്തി
ഞങ്ങൾക്ക് മുന്പേ വന്നവർ ഉള്ളത് കൊണ്ട് അവരെല്ലാം സർ നെ കണ്ടതിന് ശേഷം ഞങ്ങളും സർ ന്റെ റൂമിൽ കയറി.
ഞങ്ങളെ കണ്ടതും സർ
"ഹാ... ഇരിക്കു, എനിക്കു അറിയാ മായിരുന്നു നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ല ഇത് വേഗം ശരിയാവും എന്ന്
ഞാൻ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു
ഇക്ക
സർ നോട് എന്നപോലെ പറഞ്ഞു
" ഞങ്ങളെ നികാഹ് രണ്ട് ദിവസം മുൻപ് ഉസ്താദ് ചെയ്തു തന്നു മോൻ പിന്നെ ഞങ്ങൾക്ക് കിട്ടിയ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ്.. എന്നാണ് ഇനി ഞങ്ങളുടെ ചിന്ത
" സർ :ഒക്കെ ഗുഡ് , പിന്നെ ചെറിയ പ്രശ്നങ്ങൾ നിങ്ങൾ തന്നെ സംസാരിച്ചു തീർക്കണം അല്ലാതെ വെറുതെ...
" ഉം , ഇൻഷാ അല്ലാഹ്
" എന്നാൽ നിങ്ങൾ വിട്ടോ വേഗം കോർട്ട് ൽ ലേറ്റ് ആവണ്ട
സാറോട് ബായ് പറഞ്ഞു ഞങ്ങളുടെ വീണ്ടും ഓട്ടോ വിളിച്ചു കോർട്ട് ൽ ക്ക് പോയി
എന്തോ കേസ് പിൻവലിക്കുന്നതിൽ എനിക്കു തീരെ താല്പര്യo പോരാ കാരണം മുന്പും ഇവർ പല അഭിനയവും കാണിച്ചു ഞങ്ങളെ പറ്റിച്ചത് ആണ് ഒന്നും മറക്കാൻ പറ്റില്ലാലോ. പിന്നെ ഇടക്കുള്ള ഇക്കാന്റെ സ്വഭാവം ഞാൻ ആകെ അസ്വസ്ഥമാണ്.
എന്തായാലും ഉസ്താദ് നെ ബഹുമാനിക്കുന്നു. അത് കൊണ്ട് ഒരു പരീക്ഷണം കൂടി
പിന്നെ ഒരവസ്ഥ വന്നാൽ ആരും ഈ പ്രശ്നണത്തിൽ ഇടപെടില്ലാലോ
പിന്നെ ഞാൻ എന്റെ നിരപരാധിത്യം തെളിയിക്കും.
ഉമ്മ ആരാണ് എന്നും പെങ്ങൾ ആരാണ് എന്നും ഒരിക്കൽ നിർത്തിയ ഇക്കാന്റെ ആ പ്രണയം എന്തുകൊണ്ട് വീണ്ടും തുടങ്ങി എന്നും, ഈ സിഹ്ർ ചെയ്താ,
അല്ലാഹ് നെ വിലയില്ലാത്ത ആ ഉസ്താദ് ആരാണ് എന്നും കതിയമ്മായിക്ക് ഇതിൽ എന്താ പങ്ക് എന്നൊക്കെ ഞാൻ തെളിയിക്കും കാരണം ഇതെന്റെ മാത്രം ജീവിത പ്രശ്നം ആണല്ലോ
പിന്നെ അവളെ ഞമ്മക്ക് കോടതിയിൽ കോണ്ട് വരാം ഒരു കുട്ടി ഉണ്ടെന്ന് അറിഞ്ഞിട്ടും ന്റെ ഇക്കാനെ പിടിച്ചു കെട്ടുന്ന ആ പെണ്ണിനെ ഞാൻ വെറുതെ വീടോ ന്റെ ജീവിതം നശിപ്പിക്കാൻ മാത്രം എനിക്കു മുൻപ് അവളെ അറിയ പോലും ഇല്ല ഒരു വൈരാഗ്യം ഉണ്ടാവാൻ
" ഹേയ്, ഇവിടെ നല്ല തിരക്കാണല്ലോ ഒരുപാട് ആളുണ്ട്
" ഉം കോടതി യല്ലെ
" പിന്നെ, പഴയത് ഒന്നും മനസ്സിൽ വെക്കേണ്ട ഇനി ഒരു പുതിയ ജീവിതം
അല്ലാഹ് ഇക്ക അത് പറഞ്ഞപ്പോ എനിക്കു ചിരി വന്നു എന്താണ് എന്ന് അറിയില്ല, കാരണം ഇത് വരെ ഇക്കാന്റെ മുഖം കാണേണ്ടത് ആയിരുന്നു ഇവിടെ ഒന്ന് ഒപ്പിട്ട് കിട്ടാൻ വേണ്ടി ഉള്ള പുതിയ വേഷ പകർച്ച അഭാരം. എന്തായാലും ആ ഉമ്മാന്റെ മോൻ അല്ലെ ഒരു കുടുമ്പത്തെ മൊത്തം കൈവിഷം കൊടുത്ത് പാട്ടിലാക്കി കലിപ്പിക്കുന്ന അഭിനയ നേതാവിയുടെ മോൻ
" ഉം, ഇൻഷാ അല്ലാഹ് , എനിക്കു കല്യാണം കഴിഞ്ഞ സമയത്ത് ഉള്ള നിങ്ങളെ അറിയൂ മറ്റെല്ലാം മറ്റാരോ ആയിരുന്നു. അയാളെ ഞാൻ ഓർക്കാറില്ല ഓർത്തിരുന്നു വെങ്കിൽ നിങ്ങൾക്ക് വേണ്ടി എനിക്ക് ഒരിക്കലും ഈ കോടതി കയറേണ്ടി വരില്ലായിരുന്നു.
നിങ്ങൾക്ക് വേണ്ടി ഞാൻ എവിടെ വരെയും പോകും, കാരണം എനിക്കു നിങ്ങളെ മറക്കാൻ പറ്റില്ല അതിന് എത്ര കഷ്ടപെട്ടാലും ഞാൻ അത് ചെയ്യും
"ഉം.
പിന്നെ ഇക്ക ഒന്നും മിണ്ടിയില്ല ,അങ്ങനെ ആ കേസ് തത്കാലം റീമുവ് ചെയ്തു ഞങ്ങൾ ഹോസ്പിറ്റലിൽ പോയി
" പിന്നെ, വീട്ടിൽ നിന്ന് ഉമ്മയും പെങ്ങളൊക്കെ വരും നീ നടന്നോ എനിക്കു നല്ല വിശപ് ഞാൻ എന്തേലും കഴിച്ചിട്ട് വരാം
" ഉം
ഞാൻ മുകളിലേക്ക് നടന്നു മോൻ മുകളിലത്തെ റൂമിലാണ് ആണ്.ഞാൻ അവിടേക്ക് നടന്നു.
എന്തോ ഇക്കാന്റെ ഈ സംസാരവും ഭാവവും കണ്ടിട്ട് ഒരു അഭിനയം പോലെ എനിക്കു ഫീൽ ചെയ്യുന്നു
ഇപ്പോൾ തന്നെ ഒരു പക്ഷെ അവളെ വിളിക്കാൻ പോയത് ആയിട്ടുണ്ടാവും
ഇടക്ക് ഇടക്ക് ഓരോ ഒഴിവ് കിട്ടുമ്പോഴും മാറി നിന്ന് ഫോൺ വിളിക്കുന്നത് ഞാൻ കണ്ടിരുന്നു. അപ്പോഴുള്ള മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു...
ഹ്ഹഹ്ഹ...
ഒരു നെടുവീർപ്പോടെ ഞാൻ വീണ്ടും പറ്റിക്കപെടൽ ആവല്ലെ പടച്ചവനെ enn അത് കാണുമ്പോഴൊക്കെ നാഥനോട് തേടും.
*അള്ളാഹു വ റസൂലുഹു അഹ്‌ലം*
നോക്കാം ലെ ആര് ചതിക്കാൻ നോക്കിയാലും അള്ളാഹു അല്ലെ വലിയവൻ അവൻ വേണ്ടത് ചെയ്യുക തന്നെ ചെയ്യും
*തവക്കൽ ത്തു അലല്ലാഹ്*
റൂമിൽ എത്തിയതും മോൻ എന്നെ കണ്ടു എന്റെ അടുത്തേക്ക് ചാടി
" ഹാ - ഉമ്മാന്റെ മോൻ കരഞ്ഞോ ഉമ്മ വേഗം വന്നില്ലെ,
കുഞ്ഞി മോനെ ഉമ്മാന്റെ ചക്കര മോനെ മാണിക്യ കല്ലെ ...ചക്കര മുത്തെ... മ്മാ
" മോളെ, എന്തായി പോയ കാര്യം
" അതൊക്കെ ശരിയായി ഉമ്മ
" മോൻ എവിടെ...
" ഇപ്പൊ വരും.വിശക്കുന്നു വല്ലതും കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു
" ഉം
പാവം ന്റെ മോനെ ഇത്ര സമയം ഇത് ആദ്യമായി ആണ് ഞാൻ വിട്ട് നിക്കുന്നത് ഒരുപാട് കരഞ്ഞു അവൻ
വാതിൽ ആരോ തട്ടുന്നു
" മോനായിരിക്കും മോളെ തുറന്ന് നോക്ക്.
" വീട്ടിന്നും വരും എന്ന് പറഞ്ഞിരുന്നു നോക്കട്ടെ...
ഹാ - വാതിൽ തുറന്നപ്പോ ഞമ്മളെ കഥയിലെ വില്ലത്തിയാ ന്റെ അമ്മായിമ്മ പിന്നെ ഓളും ണ്ട് ഉമ്മാന്റെ അതെ ഖൽബ് ഉള്ള വല്യ മോൾ
ഏതായാലും കയറ്റി ഇരുത്തി ബ്രോ നെ കടയിൽ പറഞ്ഞയച്ചു ചായ വാങ്ങി കൊടുത്തു ഹോസ്പിറ്റലിൽ ആണെല്ലോ ഞമ്മളെ കടമ ഞമ്മൾ മറക്കരുതല്ലോ
തെറ്റ് ചെയ്യുന്നവർക്ക് പടച്ചോൻ കൊടുത്തോളും അവനും എന്തോ ഭാരം തികയാൻ നോക്കി നിൽക്കുക ആയിരിക്കും എനിക്കും അവർക്കും ഒരു അല്ലാഹ് അല്ലെ സർവ്വ ശക്തനായ അല്ലാഹ് ലോകത്തിന് അധിപനായ അല്ലാഹ്
മോനെ ഒക്കെ എടുത്തു.
"ഞങ്ങളെ മോനെ "
കൊറേ മേൽ ചായം പൂശിയ സംസാരവും
കുറച്ചു സമയം ഇരുന്നു ഏതായാലും അപ്പോഴേക്ക് ഇക്കയും വന്നു.
" പിന്നെ, നീ dr വരുമ്പോൾ ഡിസ്ചാർജ് ചോദിക്ക് കേട്ടോ ഇന്ന് ഇല്ലേൽ നാളെ തന്നെ 4'5 ദിവസം ആയില്ലേ ഇപ്പോ അവനു കുറവും ഉണ്ട്
" ഉം, dr വരട്ടെ ഇക്ക ചോദിക്കാം ഉപ്പയും പറഞ്ഞിരുന്നു.
അങ്ങനെ അവർ പോയി
" ഉമ്മ എന്തൊരു അഭിനയനം ആ ഉമ്മാക്ക് വെറുതെ ആണോ ഈ മോനും ബാപ്പക്കും മറ്റുള്ളവർ ക്കും ഇത് വരെ കള്ളനെ പിടിക്കാൻ പറ്റാത്തത്
അല്ലാഹ് ഇത് വല്ലാതെ ഒരു ജന്മം തന്നെ
നിന്റെ പടപ്പുകളിൽ നിന്നെ ഇത്രയും ഓർക്കാത്തവർ ഉണ്ടല്ലോ അത്ഭുതം കഥപോലെ ഒരു ജീവിതം ഇത്
" ഉം, സാരമില്ല മോളെ അല്ലാഹ് വലിയവൻ അല്ലെ അവൻ എല്ലാം കാണും എല്ലാം അറിയും ഏത് രഹസ്യവും അവന്റെ അടുക്കൽ പരസ്യ മാണ് മോൾ ബേജാറാവണ്ട ഒരു രാവിൻ ഒരു പകൽ തീർച്ചയായും ഉണ്ട്.
" ഉം , ഞാൻ ഇക്കാക് വിളിച്ചു നോക്കട്ടെ നേരം ഇരുട്ടിയപ്പോൾ അല്ലെ പോയത്
ഞാൻ ഇക്കാക് കൊറേ വിളിച്ചു റിങ് ചെയ്യുന്നുണ്ട് ഇക്ക എടുത്തില്ല
" സാരമില്ല മോളെ തിരക്ക് ആയിരിക്കും കുറച്ച് കഴിഞ്ഞു വിളിക്കാം
" ഉം
എന്തോ മനസിന് ഒരു റാഹത് ഇല്ല.
രാത്രി പത്തര മണിക്കും ഞാൻ കുറെ വിളിച്ചു ഇക്ക എടുത്തില്ല
നേരം വെളുത്തു ഇത്ര സമയം ആയിട്ടും ഒന്ന് തിരിച്ചു വിളിച്ചത് പോലും ഇല്ല
ഹോസ്പിറ്റലിൽ ഒക്കെ അല്ലെ എന്തേലും അത്യാവശ്യം ഉണ്ടാവും എന്ന് പോലും ചിന്തയില്ല.
" മോളെ , ഇന്ന് വൈകിട്ടു ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് ഡോക്ടർ ഒരാഴ്ച കഴിഞ്ഞു മോനെ ഒന്ന് കാണിക്കണം എന്നും.
" ഹാ , ആയിക്കോട്ടെ ഉമ്മ ഡോക്ടർ എപ്പോഴാ വന്നത്.
" മോൾ ബാത്‌റൂമിൽ പോയ സമയത്ത് ആയിരുന്നു. പെട്ടെന്ന് പോയി.
ഏതായാലും എല്ലാം എടുത്തു റെഡി ആവണം
" ഞാൻ ചെറിയ സംസാരം കേട്ടിരുന്നു.
ഉം, ഇൻഷാ അല്ലാഹ് , ഞാൻ ഇക്കാക് വിളിച്ചു വരാൻ പറയാം .എടുക്കോ എന്ന് അറിയില്ല നോക്കാം നാടകം ആണേൽ എന്തേലും പറഞ്ഞു ഒഴിയും ഇല്ലേൽ വരും
ഞാൻ ഫോൺ എടുത്തു കുറെ അടിച്ചു റിങ് ആവുന്നുണ്ട് എടുക്കുന്നില്ല
പറഞ്ഞിട്ട് കാര്യം ഇല്ല വയറ്റിൽ ഉള്ള വിഷം പോവാതെ അയാൾക് ഒരിക്കലും മാറാൻ കഴിയില്ല.
എന്നെ ഒഴിവാക്കാതെ ഉമ്മ കൊടുത്ത വിഷം ഉമ്മ പോക്കുകയും ഇല്ല .
ഇത്ര ഒക്കെ ആയിട്ടും ഉമ്മാക്ക് വാശി ഞാൻ വീടോ എന്റെ ഇക്കാനെ
ഹാ ഫോൺ ഒന്ന് എടുക്കട്ടേ ...എന്നിട്ട് ബാക്കി പറയാം
" ഹലോ,
" ഹാ, ഡോക്ടർ ഡിസ്ചാർജ് തന്നിട്ടുണ്ട്
" ഹാ ഞാൻ നോക്കട്ടെ ജുമാ കഴിഞ്ഞിട്ട് വരാം
" ഹാ
അതും പറഞ്ഞു ഇക്ക കട്ട് ചെയ്തു
വരുമോ എന്തോ
" എന്ത് പറഞ്ഞു മോളെ
" വരാന്ന് പറഞ്ഞിട്ടുണ്ട് ഉമ്മ, നോക്കാം
" ഉം
രാവിലെ ഡിസ്ചാർജ് കിട്ടിയിട്ടും ഫ്രൈഡേ ആയോണ്ട് ഉച്ച കഴിയുന്നത് വരെ ഇവിടെ വെറുതെ ഇരിക്കണം.
ഇക്ക ആണേൽ ഉമ്മ യോട് സമ്മതം ഒക്കെ വാങ്ങി എപ്പോഴാ വരാന്ന് പടച്ചോൻ അറിയാം
നിങ്ങൾ വിചാരിക്കും ഈ ഇക്കാന്റെ ലൈൻ ഒക്കെ ഇത് വരെ പറയാതെ ഇപ്പോ എന്തിനാ പറയുന്നത് എന്ന് ലെ
സാരമില്ല, ഒക്കെ മനസിലായിക്കോളും ഓളും ഇനി അങ്ങോട്ട് ഉണ്ട് നമ്മുടെ കൂടെ കോടതി ആയാലും ജയിൽ ആയാലും
എന്താ പറയാ ഈ പ്രണയം പ്രതികാരം ആവാന്ന് ഇങ്ങൾ കേട്ടില്ലേ, അവളെ പോലെ ഞാൻ ഹറാം ന് വേണ്ടി പ്രണയിച്ചിട്ടില്ല ഇതെനിക്ക് എന്റെ റബ്ബ് ഹലാൽ ആക്കി തന്ന എന്റെ ഭർത്താവ്
അയാളെ ഞാൻ അകമയിഞ്ഞു പ്രണയിച്ചു കേവലം ഒരു കൈവിഷം കാരണം ആയാൾ എന്നെ വഞ്ചിച്ചു
ഒരു ഉസ്താദ് എന്നത് മറന്ന് ഹറാമിൽ സുഖം കണ്ടെത്തി...
പിന്നെ ഈ സാധാരണ കാരെ ഇവർക്കൊക്കെ എന്ത് കുറ്റം പറയാനാ അർഹത ഉള്ളത്
നാട്ടിൽ കേമൻ മാർ ഉള്ളിൽ...
ചേ- എല്ലാം അറിഞ്ഞിട്ടും ഞാൻ ആ ഭാഗം ചിന്തിക്കൽ ഇല്ലായിരുന്നു കാരണം എനിക്കു സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു എന്നോട് എന്റെ ഇക്ക കാണിക്കുന്ന ഈ ചതി
പക്ഷെ ! നോക്കാം ജീവിതം ആയി പോയില്ലെ.
ഇനി നന്നായാൽ നന്നായി ജീവിക്കാം ഇല്ലേൽ ഉമ്മാന്റെ എല്ലാ കള്ളത്തരവും ഞാൻ പൊളിക്കും ആ പെണ്ണിനെ കോടതി കയറ്റും എന്റെ ഭർത്താവിനെ തട്ടി എടുക്കുന്നത്തിന്റെ പേരിൽ പിന്നെ എന്റെ വാവയുടെ ഉപ്പാനെ നഷ്ട പെടുത്തുന്ന പേരിൽ
അവൾക്ക് എല്ലാം അറിയാ മല്ലോ , ഒരു കുട്ടി ഉള്ളതും ഭാര്യ ഉള്ളതും എല്ലാം പിന്നേം എന്ത് വിവര കേടിന്റെ പേരിൽ ആണ് ആ പെണ്ണ്
എന്ത് പറയാനാ ഈ ഉമ്മാന്റെ കുടുംബം അല്ലെ ദീൻ ഇല്ല അത് തന്നെ ഹറാം ഹലാൽ അറിയില്ല അല്ലാഹ് ന്റെ രക്ഷയും ശിക്ഷയും അറിയില്ല
വാട്സ്ആപ്പ് പോലും ദീൻ പ്രജരിപ്പിക്കുന്ന കാലത്ത് ഇങ്ങനെത്തെ പെൺകുട്ടികൾ ചുരുക്കം എന്ന് ഞാൻ വിശ്വസിക്കുന്നു.
അല്ലാഹ് ഞങ്ങളെ ഹറാമിനെ തൊട്ട് നീ കാക്കണേ ....
ഖൽബിൽ ഈമാൻ നിറച്ചു തരണേ ആമീൻ യാ റബ്ബൽ ആലമീൻ...
" മോളെ,
" ഹാ
" സമയം ഒരുപാട് ആയി ഒന്ന് വിളിച്ചു നോക്ക് വരില്ലേൽ , ഉപ്പ വന്നിട്ട് വരാം എന്ന് പറഞ്ഞു ഉപ്പ ദൂരെ ആണോലോ ഉള്ളത്
" ഉം
ഞാൻ വീണ്ടും വിളിച്ചു കൊറേ ഇക്ക എടുത്തില്ല
യാ അല്ലാഹ് മഹ്രിബ് കൊടുക്കുന്നു രാവിലെ ഡിസ്ചാർജ് കിട്ടിയ ഞങ്ങളാ
റൂം ഒഴിയാന് പറഞ്ഞു സിസ്റ്റർ കൊറേ ആയി വരുന്നു
വീണ്ടും കുറെ ഞാൻ വിളിച്ചു ഒടുവിൽ ഇക്ക എടുത്തു
" ഹലോ, എനിക്കു വരാൻ കഴിയില്ല .പള്ളിന്റ അടുത്ത് ഒരാൾ മരിച്ചു അതിന്റ തിരക്കിൽ ആയി
" ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ , ഞങ്ങൾ രാവിലെ മുതൽ ഇവിടെ വെറുതെ നിക്കാണ്
ഇക്ക വേഗം ഫോൺ കട്ട് ചെയ്തു
എല്ലാം ഒരു നാടകം പോലെ എനിക്കു ഫീൽ ചെയ്യുന്നു എന്തായാലും നേരിടാൻ ഞാൻ തയ്യാറാണ് അല്ലാഹ് സത്യത്തിന്റെ കൂടെ നിക്കും അതിന് ഉമ്മാന്റെ കള്ളത്തരം പോളിക്കേണ്ടി വന്നാൽ അതാണ് എന്റെ ജീവിതത്തിൽ ഏറ്റവും ഖൈർ എന്ന് ഞാൻ വിശ്വസിക്കുന്നു
ഇനി എന്ത് ആവും എന്ന്.
പടച്ചോൻ അറിയാം... ഒക്കെ ഓരോ കാരണങ്ങൾ.
" മോളെ ഉപ്പ വരുന്നുണ്ട് , ഏതായാലും മോനെ കാത്ത് നിന്ന് ഇതാ ഇപ്പോ ഇഷാ ബാങ്ക് കൊടുത്തു
" ഉം
അങ്ങനെ രാത്രി 8:15 ആയപ്പോക്ക് ഉപ്പ വന്നു. ബില്ലടച്ചു ദിവസങ്ങൾ ആയില്ലെ ഏട്ടായിരത്തി എഴുന്നൂറ്റി അൻപത് രൂപ...
ഓഹ്...
അങ്ങനെ ഞങ്ങൾ വീട്ടിൽ പോയി.
വല്ലാതെ ക്ഷീണം ഏകദേശം ഒരാഴ്ച ആയില്ലേ ഹോസ്പിറ്റലിൽ അതിന്റെ ആവും
മോനും നല്ലോണം ക്ഷീണിച്ചു , ഒന്നും കഴിക്കുന്നു മില്ല പാവം ... അവൻ അറിയില്ലല്ലോ ഇതൊന്നും
ക്ഷീണം കാരണം വേഗം ഭക്ഷണം കഴിച്ച് ഞാനും ഉറങ്ങി.
ദിവസങ്ങൾ എത്ര പെട്ടന്നാ ലെ പോവുന്നത്
അവർ പറഞ്ഞ ഒരാഴ്ച യും കഴിഞ്ഞു ഇന്നേക്ക് 12 ഡേയ്‌സ് ആയി
ഇപ്പോഴും വീട് കിട്ടിയില്ല എന്ന്.
ഇപ്പോ കുറെ വിളിച്ചാൽ രണ്ട് മൂന്നു ദിവസം കൂടുമ്പോൾ ഇക്ക ഒന്ന് എടുക്കും വീട് കിട്ടില്ല എന്ന് പറയാൻ
ഹാ - ഒരാഴ്ച കൂടി നോക്കാം എന്ന് ഞാനും വിചാരിച്ചു കേസും കോടതിയും വക്കീലും ഒക്കെ അവിടെ ഉണ്ടാവുമല്ലോ.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :25*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
എന്തോ മോന്റെ കളിയും ചിരിയും കാണുമ്പോൾ എനിക്കു ഇക്കാനെ ഓർമ വരും അവൻ ഇക്കാന്റെ അതെ അച്ചടിയാ അതുകൊണ്ട് ആവും.
പ്രെഗ്നന്റ് ആയപ്പോഴെ മോൻ വേണ്ടി സ്വപ്നങ്ങൾ കണ്ട ഇക്ക പാതിവഴിയിൽ എന്നെ തനിച്ചാക്കി ...ഇപ്പോ പാവം
" മോളെ ,
" ഹാ -
" മോൻ നല്ല പനിയുണ്ട് ശ്വാസം കിട്ടുന്നില്ല ചുമക്കുബോൾ ഡോക്ടർ അടുത്ത ഒന്ന് കൊണ്ട് പോകണം
" ഉം, ഞാൻ വിളിച്ചിരുന്നു , അയാൾ എടുക്കണ്ടെ...
" ഇത് വരെ അയാൾ അല്ലെലോ നോക്കിയത് നമുക്ക് കൊണ്ടോവാ
" നോക്കാ , അയാൾ വിളിക്കോ എന്ന് ഇത് വരെ ഉള്ളപോലെ ഇനിയും അയാൾ പോരല്ലോ..
" ഉം,,
പതിനൊന്നു മണിയായി , ഞാൻ വീണ്ടും അയാളെ വിളിച്ചു ഒടുവിൽ ഫോൺ എടുത്തു
" ഹലോ,
" ഹാ ന്തേയ് പറ
" മോൻ നല്ല പനി ഉണ്ട് ഒന്ന് ഡോക്ടറുടെ അടുത്ത് കൊണ്ട് പോവാൻ പറ്റുമോ?
" നീ മാറ്റി നിൽക്ക് ഞാൻ നിനക്ക് വിളിക്കാൻ ഇരിക്കുകയായിരുന്നു അപ്പോഴാ നീ വിളിച്ചത് , ഇന്ന് നമ്മൾ വീട്ടിലേക്ക് മാറും
" ഉം, എന്നിട്ട് ആണ് ഞാൻ ഇത്ര നേരം വിളിച്ചിട്ട് എടുക്കാതെ നിന്നത്
" നീ പത്രണ്ട് മണി ആവുമ്പോക്ക് ഒരുങ്ങി എടുക്കാൻ ഉള്ളത് എടുത്ത് നിൽക്ക്
" ഉം, അപ്പോ മോനെ കാണിക്കണ്ടെ
അയാൾ ഫോൺ കട്ട് ചെയ്തു
എന്തോ മോന്റെ അവസ്ഥ കണ്ടത് കൊണ്ട് ഞാനും ഉമ്മയും ബ്രോ യും പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയ്
ഡോക്ടർ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു എങ്കിലും ഞങ്ങൾ മരുന്ന് വാങ്ങി വീട്ടിലേക്ക് പോന്നു
പാവം എത്ര മരുന്ന് കൊടുക്കുക 2 ആഴ്ച മുൻപ് അല്ലെ അഡ്മിറ്റ് ആയത്
വഴിയിൽ ആയാൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അങ്ങനെ എന്നെ കൂട്ടി അയാൾ പോലീസ് സ്റ്റേഷൻ പോയി
എന്തിന് എന്നല്ലെ അവർ ഇയാളെ വിളിച്ചു കൊണ്ടിരിക്കാണേലോ,
അങ്ങനെ മുൻപ് എഴുതി ഒപ്പിട്ട കടലാസിൽ എന്നപോലെ വീണ്ടും എഴുതി ഒപ്പിട്ടു
നല്ല ഭർത്താവ് ആയി നിൽക്കും എന്നും നോക്കും എന്നൊക്കെ .
*അള്ളാഹു വ റസൂലുഹു അഹ്‌ലം...*
പിന്നെ അവിടെന്ന് ഞാൻ എന്റെ വീട്ടുകാരുടെ കൂടെ വീട്ടിൽ പോയി സമയം വൈകിയത് കൊണ്ട് അയാൾ കുറച്ചു കഴിഞ്ഞു വരാം അപ്പോൾക്ക് റെഡി ആയി നിൽക്കാൻ പറഞ്ഞു.
പുതിയ ഒരു പരീക്ഷണത്തിന്റെ തയ്യാർ എടുപ്പുകളോടെ ഞാൻ ഒരുങ്ങി നിന്ന്
വയറ്റിൽ ഉള്ള വിഷം ഉമ്മ പോക്കിയിട്ടില്ല അതുകൊണ്ട് ഇത് ഉമ്മാന്റെ പുതിയ ഒരു സ്ക്രിപ്റ്റ് ആവാൻ ആണ് വഴി.
എന്തോ തരികിട അവിടെന്ന് ഞാൻ ആയിട്ട് ഇക്കാനെ ഇട്ട് പോരുകയും ചെയ്‌താൽ കേസ് ഉണ്ടാവില്ല ലോ കൊള്ളാം .
ഇക്ക വന്നു , അത്യാവശ്യം ചില സാധനങ്ങൾ എടുത്തു ഞാൻ ഇക്കാന്റെ കൂടെ പുതിയ വീട്ടിലേക്ക്...
മഹ്‌രിബ് ന് വീട്ടിൽ എത്തി പുതിയ വീട് എന്തിന് മൗലിദോ മാലയോ ദുആ പോലും ഇല്ലാതെ അവിടെ കയറി താമസം
ചളി പിടിച്ചു കിടന്ന വീട് ആകെ ക്ലീൻ ചെയ്തു
അപ്പോയെക്കും എന്റെ ഉമ്മ യും ഉപ്പയും ഒക്കെ വന്നു അവരും ഏറെ സഹായിച്ചു
ഇക്കാന്റെ ഉമ്മാന്റെ നാടകം ആയോണ്ട് അവർ ഈ വഴിക്ക് വരില്ല അത് ഉറപ്പ് അല്ലെ...
ഭക്ഷണം എന്റെ ഉമ്മ കൊണ്ട് വന്നോണ്ട് ആ പണി കുറഞ്ഞു
പക്ഷെ ഇക്ക ഞങ്ങളെ അവിടെ വിട്ട് പള്ളിയിൽ പോയി.
പണി കഴിഞ്ഞു 12 ആയിട്ടും ഇക്കാനെ കാണുന്നില്ല
ഞാൻ കുറെ വിളിച്ചു ഫോൺ എടുത്തില്ല
ഉപ്പക്കും ഉമ്മക്കും പോകണം , എന്നെ ഒറ്റക്ക് വിട്ട് പോവാൻ അവർക്ക് തോന്നിയില്ല .എനിക്ക് ഒറ്റക്ക് നിന്ന് ശീലം ഇല്ലാന്ന് അവർക്ക് നന്നായി അറിയാമല്ലോ
കുറെ കഴിഞ്ഞപ്പോൾ ഇക്ക വന്നു
ഉമ്മയും ഉപ്പയും പോയി
മോനെ ഉറക്കി ഞാനും ഫ്രഷ് ആയി കിടന്നു ഇക്ക ഒന്നും മിണ്ടിയില്ല എന്തോ കുറെ നാൾക്ക് ശേഷം അല്ലെ ആ മടിയും കേസ് കൊടുത്ത ദേഷ്യവും ഉണ്ടാവുമല്ലോ,
അവർ ചെയ്തത് ഒന്നും ഓർക്കാൻ ഉള്ള വിവരം കാണിക്കില്ല ഞാൻ ചെയ്യുന്നത് ഒക്കെ കുറ്റം
എന്തായാലും ഞാൻ പെണ്ണ് അല്ലെ ...
ഞാൻ ഇക്കാന്റെ കാലു പിടിച്ചു പറഞ്ഞു
" എന്ത് ഉണ്ടേലും ഇങ്ങൾ മറന്നാളി പൊരുത്തപ്പെട്ടാളി നിങ്ങൾ നഷ്ടപെടാതിരിക്കാനാ ഞാൻ ഇതൊക്കെ ചെയ്യേണ്ടി വന്നത്
ഹാ പെട്ടന്ന് ഒരു പൊട്ടി തെറി ആയിരുന്നു
" ഹും,, നിനക്ക് ഞാൻ പൊരുത്തപ്പെട്ടു തരുകയോ, ഒരിക്കലും എന്നിൽ നിന്ന് നിനക്ക് ഒരു നല്ല ജീവിതം ഉണ്ടാവില്ലാ ബാക്കി ഒക്കെ ഞാൻ ആലോചിക്കട്ടെ...
" ഞാൻ നിങ്ങൾ നഷ്ട പെടാതിരിക്കാൻ വേണ്ടി എന്തും ചെയ്യും അതിന് എന്റെ നിരപരാധിത്യം തെളിയിക്കൽ അനിവാര്യമായൽ അതും...
പിന്നെ ഒന്നും മിണ്ടില്ല ഞാൻ കിടന്നു മോൻ ഞങ്ങൾക്കിടയിൽ...
പാവം ഒന്നും അറിയാതെ ഉറങ്ങുന്നുണ്ട്.
അവസ്ഥയും സംസാരവും കണ്ടിട്ട് തീർച്ചയായി ഇത് ഉമ്മാന്റെ മോനെ പൊട്ടനാ ക്കി കൊണ്ട് ഉള്ള അടുത്ത നാടകം തന്നെ.
ദുനിയാവ് വെറും വ്യാമോഹികളുടെ ആഖിറം നഷ്ടപെടുത്തുന്ന പരീക്ഷണ ശാലയാണ് അള്ളാഹു സുബ്ഹാന ഉവ്വ താആല നമ്മുടെ ഈമാൻ സലാമത് ആക്കി തരട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...
ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോവുന്നു. ഇന്നേക്ക് ഈ മിണ്ടാതെ ഉള്ള താമസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയി
രാത്രി ഇത്ര സമയം ആയിട്ടും ഇക്കാനെ കാണുന്നില്ല .
എന്നും വരുന്ന പതിനൊന്നര കഴിഞ്ഞു എന്തോ വല്ലാതെ പേടി
പുറത്ത് ആണേൽ നല്ല മഴ ഉണ്ട്
കറന്റ് പോയും വന്നും കളിക്കുന്നു കത്തിക്കാന് ഒരു മെഴുകുതിരി പോലും ഇല്ല.
ചെറിയ മോൻ അല്ലെ വെളിച്ചം കാണാതെ വല്ലാതെ കരയുന്നു
അവന്റെ കരച്ചിലും വെളിച്ചം ഇല്ലായ്മ യും ഒറ്റക്ക് ആയത് കൊണ്ട് വല്ലാതെ പേടി വരുന്നു.
ഞാൻ ഇക്കാനെ വിളിച്ചു നോക്കി
പതിവ് പോലെ എടുക്കുന്നില്ല
മഴയും കാറ്റും പുറത്ത് നിന്ന് പല ശബ്ദങ്ങളും രാത്രിയുടെ നിശബ്ദതയിൽ എല്ലാം വ്യക്തമായി കേൾക്കുന്നു.
കരഞ്ഞു കരഞ്ഞു മോൻ ഉറങ്ങി
എന്തോ എനിക്കു ഉറക്കം വന്നില്ല ആദ്യമായിട്ട് ആണ് ഇങ്ങനെ തനിച്ച് ആവുന്നത് ഒരു വീട്ടിൽ, ജീവിതത്തിൽ ഇക്ക എന്നോ തനിച്ച് ആക്കിയത് കൊണ്ട് ഒരു ധൈര്യം ഉണ്ട് എത്ര കഷ്ടപ്പെട്ട് ആണേലും ഹൈ കോടതി വരെ പോകേണ്ടി വന്നാലും സത്യം തെളിയിച്ചു എന്റെ ഇക്കാനെ ഞാൻ ഒരു ബോധം ഉള്ള എന്റെ പഴയ ഇക്കയായി മാറ്റും ഇക്ക ആഗ്രഹിച്ചിരുന്ന മോന്റെ കളിയും ചിരിയും ആ ബോധത്തിൽ മനസിലായി വരും എന്ത് സംഭവിച്ചു ഞങ്ങൾക്കിടയിൽ എന്ന്...
എന്റെ മോൻ ഞാൻ അവന്റെ ഉപ്പാനെ തന്നെ കൊടുക്കും.
ഇൻഷാ അല്ലാഹ് ,,, സത്യ ത്തിന്റെ കൂടെ അള്ളാഹു വും അവന്റെ റസൂലും ഉണ്ടാവും
സത്യം ഒരിക്കൽ പുറത്ത് വരും.
പിന്നെ ഇതൊക്കെ ഞമ്മളെ കളാഹ് അല്ലെ
അതിന് ഓരോ ആളുകൾ നിമിത്തം അവർ അവരുടെ അള്ളാഹു വിന്റെ പരീക്ഷണം ആണെന്ന് ബോധമില്ലാതെ അവരുടെ ഈമാൻ നഷ്ടപെടുത്തുന്നു.
ക്ഷമയുള്ള വന് അള്ളാഹു എത്ര വൈകിയാലും വിജയം തരും
....
ചിന്തകൾ..
പക്ഷെ! ഇതില്ലാതാക്കാൻ ഉമ്മ ഏത് അറ്റം വരെയും പോവും,ഞാനും....പിന്നെ ഒക്കെ വിധിയല്ലെ...
ഓ - ഉറങ്ങാതെ നേരം അങ്ങ് പോയി
ഞമ്മളെ സമയം ആയപ്പോൾ ഞാൻ എഴുനേറ്റ് നിസ്കരിച്ചു അള്ളാഹു വിനോട്
ഇരുകൈകൾ നീട്ടി ദുആ ചെയ്തു.
എത്ര വൈകിയാലും അവൻ ഉത്തരം തരും അത് തീർച്ചയാണ്
വൈകുന്നതിലാവും ഖൈർ എന്ന് കരുതുക.
അള്ളാഹു വിനെ വഞ്ചിച്ചു ജീവിക്കുന്നവർക്ക് എന്തോ ഓരോ ഭാരം തികയാൻ ഉണ്ടാവും.
തവക്കൽ തു അലള്ളാഹ്
ഞാനും മോനും മാത്ര മായി പോയാ?!
ഈ ചെറിയ ലോകം.
അല്ലാഹ് ഈ ലോകം ഞങ്ങൾക്ക് സമ്മാനിച്ച നിന്നെ ഓർക്കാത്ത അവർക്ക് നീ ഹിദായത്ത് കൊടുക്ക്.
നിന്റെ രക്ഷയും ശിക്ഷയും ഭയാനകവും സ്തുതിർഹവും എന്നത് അവർ ചിന്തിക്കാത്തതു അവർക്ക് നാശം എന്ന് അവർ അറിയുന്ന നാൾ വരുമ്പോൾ...
അവർ മനസിലാക്കും സർവ്വ ശക്തനായ അള്ളാഹു വിന്റെ അടിമകൾ മാത്രമാണ് ഈ ഭൂമിയിലെ നമ്മൾ ഓരോരുത്തരും എന്ന്.
ഇന്ന് ഇക്ക വന്നു ട്ടോ സമയം പിന്നെ പള്ളിയിൽ നിന്ന് നേരത്തെ ഇറങ്ങിയാലും ഇവിടെ എത്തുബോൾ പതിനൊന്നര
വഴിയിൽ വണ്ടി സൈഡ് ആക്കി അവളെ വിളിച്ചു കഴിഞ്ഞിട്ടെ ഇങ്ങോട്ട് വരൂ.
ദുനിയാവ് ഇങ്ങനെ യാ നല്ല കാലത്ത് ശരിയും തെറ്റും നമ്മൾ എത്ര വഴികൾ പറഞ്ഞു കൊടുത്താലും മനസിലാക്കില്ല.
ഏതായാലും എന്റെ ജീവിതം തകർക്കാന് ആരു ഒരുങ്ങിയാലും അവരെ ഞാൻ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വന്നു സത്യം തെളിയിച്ചു ശിക്ഷയും വാങ്ങിച്ചു കൊടുക്കും.
കാരണം ഇനി സ്വാർത്ഥരുടെ കൈകളിൽ പെട്ട് ഇങ്ങനെ ഒരു പെണ്ണിന്റെയും കണ്ണു നീര് വീഴരുത്...
അതിന് എന്റെ ജീവിതം നഷ്ട പെട്ടാലും വേണ്ടില്ല തെറ്റ് ചെയ്തവരെ എല്ലാവരെയും ഞാൻ നിയമത്തിന്റെ മുമ്പിൽ എത്തിക്കുക തന്നെ ചെയ്യും.
ഹാ - ഇക്ക വന്നാ പിന്നെ നേരെ കട്ടിൽ കേറി പുതപ് മൂടി ഒരു കിടത്തം ആണ്
ഞാൻ മിണ്ടാൻ ചെല്ലുന്നത് പേടിചിട്ട്
ഉം
എന്തായാലും മോനെ അരുവിൽ കിടത്തി ഞാൻ ഇക്കാന്റെ അടുത്ത് കിടന്നു.
ഹാ ഉറങ്ങിയില്ലാന്നു അപ്പോ മനസിലായി
" നീ മോനെ എന്റെ അടുത്ത് കിടന്ന് നീ അപ്പുറം കിടക്ക്
" ഇല്ല, ഞാൻ നിങ്ങളെ അടുത്ത് കിടക്കും
" പറഞ്ഞത് കേട്ടോ
" എനിക്കു എന്താ ഇവിടെ കിടന്നാൽ
ഇക്ക പിന്നെ ഒന്നും മിണ്ടാതെ കിടന്നു
ഹാ ഞാൻ ചേർന്ന് കിടന്ന് ഉറങ്ങി
ഉറങ്ങി എഴുനെറ്റപോൾ ഹാ ഇന്ന് ഞാൻ ഇക്കാനെ കണ്ട് ഞെട്ടി പോയി.
ഞാൻ ഇക്കാനെ തൊട്ട് പോവുന്നതിന് മൂപ്പര് പുതപിൽ ഒന്നാകെ മൂടിട്ടുണ്ട്
ചിരിയാ വന്നത്
ഇത് ഉമ്മ പറഞ്ഞു കൊടുത്തതോ അവൾ പറഞ്ഞ ഐഡിയ ആണോ എന്ന് അറിയില്ല
അല്ല
ഇപ്പോ അവർക്ക് രണ്ട് പേർക്കും ഞാൻ ഇയാളെ വിട്ട് പോവൽ അനിവാര്യമാണ്
ഞമ്മൾ എത്ര കഷ്ട പെടേണ്ടി വന്നാലും പോവില്ല എന്ന് ഈ പൊട്ടൻ മാർക്ക് മനസിലാവണ്ടേ
എന്താ ചെയ്യാ എത്ര പറഞ്ഞാലും മനസിലാവൂല
പോത്തിന്റെ ചെവിയിൽ വേദം ഓദുന്ന പോലെ യാ ഞാൻ ഇത്ര ഒക്കെ വായിട്ട് അലച്ചിട്ടും
ഉമ്മാന്റെ വാശിയും
ആ ഹറാമിൽ ജീവിക്കുന്ന കാമ പെണ്ണും ഓർക്കുന്നില്ല
പിന്നെ ഇതിലും നല്ല പേര് അവൾക്ക് എനിക്കു അറിയില്ല
മുസ്ലിം ആയിരുന്നു എന്നിട്ടും
ഒരു കുഞ്ഞിന്റെ ബാപ്പ യായ ന്റെ ഇക്കാനെ വിളിച്ചു അവളുടെ കാമം തീർക്കുന്ന അവളെ ഞാൻ എന്ത് പേരിട്ടു വിളിക്കണം
ചേ- ദുനിയാവ്
വല്ലാതെ അള്ളാഹു വിനെ മറക്കുന്നു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :26*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഹാ - ഇന്ന് ഇക്ക വന്നതും നേരെ വേറെ റൂമിൽ പോയി കിടന്നു , ഞാൻ ഇന്നലെ അടുത്ത് കിടന്നപ്പോൾ ഉമ്മാക്കോ അവൾക്കൊ പേടി ആയി കാണും.
ഉമ്മ ഉള്ളിൽ വിഷം കൊടുത്തും തൊട്ടും മാസ്മരികത സൃഷ്ടിക്കുന്നു
അവൾ പറയുകയും ചെയ്യുന്നു അവർ എല്ലാം അറിഞ്ഞ കളിയാണല്ലോ ഇത്.
അവരെ വിചാരം രണ്ട് മാസം നിർത്തി എന്നെ കൊണ്ട് തന്നെ ഇക്കാനെ വേണ്ടാ എന്ന് പറയിപ്പിക്കാനാ
നല്ല വിവരം ഉള്ള വിഡ്ഢികൾ , ഇതൊക്കെ എനിക്കു നേരെത്തെ അറിയാം എന്ന് അവർക്ക് അറിയില്ല്ല്ലോ
ചെയ്തു കൊടുക്കുന്ന ഉസ്താദ് ഉണ്ടെല്ലോ അവർ പറഞ്ഞു കാണും അവൾ പോവാൻ ഉള്ള പണി കൂടി ചെയ്ത് തരാം എന്ന്
കഷ്ടം .
രാത്രി ഏറെ ആയി എന്തോ ഇന്നലെ അടുത്ത് കിടക്കേണ്ടി ഇരുന്നില്ല
അടുത്ത് കിടന്നിട്ട് അല്ലെ ഇക്ക ഇന്ന് മാറി കിടന്നത് വല്ലാത്ത ഒരു ബേജാർ മിണ്ടില്ലേലും ഇങ്ങനെ അടുത്ത് ഉള്ളപ്പോൾ മനസിന് ഒരു കുളിരു ഉണ്ടായിരുന്നു. സമാധാനം ഉണ്ടായിരുന്നു.
സമയം പന്ത്രണ്ടര മണിയായി , ഇക്ക മെല്ലെ എഴുനെറ്റ് ഡെയിനിങ്ങ് ഹാളിൽ വന്നു ഞാൻ കിടക്കുന്ന റൂമിലേക്ക് നോക്കി.
പിന്നെ നടന്നു...
ഞാൻ കരുതി ഇവിടേക്ക് തന്നെ കിടക്കാൻ വരുക ആണെന്ന്
പക്ഷെ... -!
ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ എഴുനേറ്റ് നോക്കി.
അപ്പോൾ ഇക്ക ജനലിൽ കയറി ഹോളിളെ ഹോൾസിൽ എന്തോ കടലാസിന്റെ ചുരുൾ വെച്ചു
പിന്നെ ഇറങ്ങി ചുറ്റും നോക്കി വീണ്ടും മുറിയിൽ പോയി കിടന്നു.
എന്തോ എനിക്കു ഒന്നും മനസിലായില്ല .
ഏതായാലും നേരം വെളുക്കട്ടെ ഇക്ക പോയതിന് ശേഷം അത് എന്താ എന്ന് നോക്കാം
എന്നാലും അത് എന്തായിരിക്കും , ലെ
ഞാൻ ഉറങ്ങി എന്ന് തോന്നിയത് കൊണ്ട് ആണ് അപ്പോ അത് അവിടെ വെച്ചത് അല്ലേൽ വന്നപാടെ വെക്കുമായിരുന്നു എന്തോ ?!
അള്ളാഹു വ റസൂലുഹു അഹ്‌ലം .
നോക്കാം
തിരിഞ്ഞു മറഞ്ഞു കിടന്ന് എങ്ങനെയോ സമയം പോയി നാലര മണിയായപോൾ ഇക്ക പതിവ് പോലെ പുറത്ത് നിന്ന് വാതിൽ പൂട്ടി പോയി
ഞാൻ എഴുനേറ്റ് എന്റെ പണികൾ കഴിച്ചു
ജനലിൽ കഷ്ടപെട്ട് പറ്റി പിടിച്ചു കയറി ആ കടലാസ് എടുത്തു
താഴെ ഇറങ്ങി
അടിബാകം ഗോൾഡൻ കളർ സെല്ലോ ട്ടാപ്പ് കൊണ്ട് ഒട്ടിച്ചു വെച്ചിട്ടുണ്ട് മുഗൾ ഭാഗം ചുരുട്ടിയും
ഞാൻ അത് കഴിച്ചു നോക്കി
അതിൽ ഒരു ഇയ്യ തകിട് ആയിരുന്നു ചുറ്റും കളം വരച്ചു അതിന് പുറത്തു മായി എന്തൊക്കെയോ എഴുതിയിട്ടുണ്ട്
ഞാൻ വേഗം അതെന്റെ ഒരു സുഹൃത്തിന് വാട്ട്‌സാപ്പ് ചെയ്ത് കൊടുത്തു
ഇത് ഇപ്പോ എന്തിന് കൊണ്ട് വെച്ചതാ
അവൾ എന്നെ തിരിച്ചു ഫോൺ വിളിച്ചു അത് കണ്ട ഉടനെ...
" ഹലോ,
" അസ്സലാമു അലൈകും
" വ അലൈകും സലാം , നിങ്ങക്ക് അത് എവിടുന്ന് കിട്ടിയതാ മോളെ ...
" ഇക്ക ഇന്നലെ രാത്രി ഇവിടെ ഹാളിലെ ഹോൾസിൽ കൊണ്ട് വെച്ചതാ.
" എന്നാൽ അത് എടുത്ത് കത്തിച്ചു എവിടെലും ഒഴുകുന്ന വെള്ളത്തിൽ കളയൂ വേഗം
" എന്തേയ് അത് എന്താണ്
" ഉം, അത് നിങ്ങൾ ആയിട്ട് ഒഴിഞ്ഞു പോകണം എന്നാലല്ലേ കേസ് ഇല്ലാതെ അവർ രക്ഷപെടു അതിന് കൊണ്ട് വെച്ചതാ , ഹാ പിന്നെ തകിട് എടുത്തിട്ട് ആ കടലാസ് ചുരുൾ അവിടെ വെച്ചോ , നിന്റെ ഇക്ക കാണുബോൾ അത് അവിടെ ഉണ്ടെന്ന് വിചാരിച്ചു സമാധാനിചോട്ടെ
" ഉം , എന്നെ എന്റെഇക്കയും ചേർന്ന് പറ്റിക്കാൻ നോക്കാ ലെ ഇപ്പോ , എനിക്കു സഹിക്കാൻ പറ്റുന്നില്ല.
" വിഷമിക്കണ്ട അവർ വിചാരിക്കുന്നത് നടക്കില്ല നിങ്ങൾക്ക് അത് കേട്ടാൽ പോരെ...
പിന്നെ ഇക്ക പാവം നിങ്ങൾക്ക് അറിയാലോ മനസ്സിൽ ഇടക്ക് നല്ലോണം നിൽക്കാം എന്ന ചിന്ത വരും പക്ഷെ വ്യത്യാസം മനസിലാക്കി ഉമ്മ വീണ്ടും തൊട്ടും കൊടുത്തും മാറ്റം ഉണ്ടാക്കുകയാണ്...
" ഉം , നിങ്ങൾ ദുആ ചെയ്യു
" ഇൻഷാ അല്ലാഹ് , അള്ളാഹു ഖൈറിലും സലാമത്തിലും ആക്കി തരട്ടെ ആമീൻ യാ അല്ലാഹ്
" ആമീൻ യാ റബ്ബൽ ആലമീൻ, അസ്സലാമു അലൈകും
" വ അലൈകും സലാം
ഫോൺ വെച്ചു, എന്തോ മനസ് വല്ലാതെ പിടയുന്നു , എന്ത് കൈ വിഷം ആണേലും നിസ്കരിച്ചു ഇരിക്കുന്ന ഒരു സമയം പോലും ഇല്ലേ?
എന്റെ ഇക്കാക് ഒന്ന് ശൈത്താൻ ന്റെ കയ്യിൽ നിന്നും രക്ഷപെട്ട് ചിന്തിക്കാൻ?
എതാണ് ഞങ്ങളെ ജീവിതത്തിൽ സംഭവിച്ചു എന്ന്.
എന്റെ ഇക്കാന്റെ ഈ മാറ്റം എനിക്കു സഹിക്കാൻ പറ്റുന്നില്ല.
എന്റെ റബ്ബ് എന്നാ എന്നെ ഒന്ന് ഇക്കാക് മനസിലാക്കി കൊടുക്കുക
യാ അല്ലാഹ് സത്യം നീ തെളിയിച്ചു തരണേ ...
നീ യാണ് സർവ്വ ശക്തൻ ഞങ്ങൾ നിന്റെ കേവലം അടിമകൾ മാത്രം
രാവും പകലും മാറി വരുന്നുണ്ട് ഇക്കാക് മാത്രം മാറ്റം ഇല്ല
അവൾ പറഞ്ഞപ്പോലെ ആ തകിട് എടുത്ത് ഞാൻ കത്തിച്ചു പുറത്ത് കളഞ്ഞു ( വെള്ളത്തിൽ ഒഴുക്കി ) ആ കടലാസ് അത് പോലെ കാണുമ്പോൾ ഇക്കാക് സമാധാനം കിട്ടാൻ അവിടെ തന്നെ വെച്ചു
പരമ കാരുണ്യ വാനായ അല്ലാഹ് തന്നെ ആണ് അല്ലാഹ് ന്റെ ഹബീബി ന്റെ ബർകത് കൊണ്ട് അത് എനിക്കു കാണിച്ചു തന്നത്
അവനെ എത്ര സ്തുതിചാലും മതിയാകില്ല
എന്റെ ഖൽബ് അറിയുന്ന എന്നെ പടച്ച റബ്ബ് എന്നെ കൈ വെടിയില്ല അത് തീർച്ചയാണ്
ഖൈർ ആയ സമയം എന്റെ കാര്യം അവൻ സത്യം തെളിയിച്ചു ഖൈർ ആക്കും
അതിന് സഹായത്തിനു പാവപെട്ട ഞങ്ങളെ പോലുള്ള വർക്ക് കോടതിയും വക്കീലന്മാർ ഉണ്ടെല്ലോ ..
വെറുതെ അല്ല അവൾ ഇക്കാനെ
ഇപ്പോഴും വിളിക്കുന്നത് അവൾക്ക് ഉമ്മ കൊടുത്ത വാക്കും ഇക്കാന്റെ വാക്കും കിട്ടി കഴിഞ്ഞിട്ടുണ്ടാവും.
ഇപ്പോ ഇക്ക അവളുടെ ലോകത്ത് ആണ് അത് കൊണ്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതും
അവർ സംസാരിച്ചു അത്രെയും അടുത്ത് കാണും.
എന്റെ ഇക്ക മോനെ പോലും ഒന്ന് കാണാറില്ല ഇക്ക വരുമ്പോക്ക് അവൻ ഉറങ്ങി കാണും പകൽ വരലും ഇല്ലാലോ
മോനിൽ നിന്ന് പോലും ഉമ്മ ഇക്കാനെ അകറ്റി സ്വന്തം മോൻ എന്നത് പോലും ഇക്കാന്റെ ചിന്തയിൽ ഇല്ല
ഉണ്ടായിരുന്നു വെങ്കിൽ അവൻ ഒരു ഉമ്മ എങ്കിലും കൊടുക്കുമായിരുന്നു.
ഞാൻ കാണാതെ എങ്കിലും അവനെ ഒന്ന് എടുക്കുമായിരുന്നു
ഇതൊക്കെ ഒരു കടമ തീർക്കൽ ആണ് ഇക്കാക് ഈ രാത്രി പേടിക്ക് വരുന്നത്
ഉസ്താദ് ന്റെയും അന്ന് കൂടി സംസാരിച്ച വരുടെയും കണ്ണിൽ പൊടി ഇടുന്ന ഒരു തരം പരിപാടി
രാത്രിയും പകലും മാറി വരുന്നുണ്ട്, പക്ഷെ ഇക്കാക് മാത്രം യാതോരു മാറ്റവുമില്ല രാത്രി പതിനൊന്നരക്ക് വരുകയും നാലര മണിക്ക് എഴുനെറ്റ് പോവുകയും
ഒരു വീട്ടിൽ കഴിയുന്നു എന്നല്ലാതെ എന്നെയോ മോനെയോ ഒന്ന് കാണുന്നു പോലുമില്ല.
വീട്ടിൽ തമാസമായ സമയം വീട്ടിൽക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു
ഇപ്പോൾ ഇപ്പോ അതിലും ശ്രദ്ധയില്ല.
ലിസ്റ്റ് കൊടുത്താൽ കോർപ്പറഷന് പൈപ്പിലെ വെള്ളം പോലെ ആഴ്ചയിൽ ഓരോ സാധനം കൊണ്ട് വരും.
അത് കാരണം ഉമ്മയും ഉപ്പയും വരുബോൾ എനിക്കു തരുന്ന പണമെല്ലാം ഓരോ സാധനം വാങ്ങി തീർന്നു.
ഇക്കാനെ ഓരോന്ന് ചെയ്ത് ഇങ്ങനെ ആക്കിയത് കൊണ്ട് ഒരിക്കൽ സത്യം തിരിച്ചറിഞ്ഞു നന്നാവും എന്നുള്ള പ്രതീക്ഷയിൽ എല്ലാം ഞാൻ സഹിക്കുന്നു.
ചോറ് വെക്കുന്ന അരി തീർന്നത് കൊണ്ട് പച്ചരി കൊണ്ടാണ് രണ്ട് ദിവസം ചോറ് വെച്ചത് എന്തോ എനിക്കത് തീരെ തിന്നാൻ കഴിയുന്നില്ല. എന്നെ മാത്രം നോക്കിയാൽ പോരല്ലോ? മോനെ കൊണ്ട് എങ്ങനെയൊക്കെയോ ഉപ്പും വെളിച്ചെണ്ണയും കൂട്ടി ഞാനത് തീറ്റിക്കും. അതിന്റെ ബാക്കി ആർക്കോ വേണ്ടി ഞാനും തിന്നും.
പക്ഷെ എന്നോട് ചെയുന്ന ചതി ഉണ്ടല്ലോ അത് മാത്രം എനിക്കു സഹിക്കാൻ കഴിയുന്നില്ല , എന്റെ കൂടെ രണ്ട് റൂമിൽ ആണേലും നിന്നിട്ട് അന്യ പെണ്ണിനെ വിളിച്ചു കൊഞ്ചി കൊഴിയുന്നതും കേട്ട് ഇവിടെ കിടക്കേണ്ടി വന്ന എന്റെ ഗതികേട്...
ഉസ്താദ് ആയിരുന്നിട്ടും പാട്ടു പാടികൊടുക്കുന്നതും കേട്ട് നിൽക്കേണ്ടി വന്ന ഒരു ഹത ഭാഗ്യയായ ഭാര്യ.
എന്റെ ഇക്കാനെ ഇങ്ങനെ ഒരു വേഷവും കൂടി കെട്ടിച്ച ഉമ്മാക്ക് പടച്ച റബ്ബ് അതിനെല്ലാം പ്രതി ഫലം തരും അവൻ എല്ലാത്തിനും മതിയായവന് ആണ്
ഒന്നും അറിയാത്ത എന്നെയും എന്റെ മോനെയും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത്തിനും...
അല്ലേലും അള്ളാഹു നല്ല സമയം നോക്കി ഇരിക്കുക ആയിരിക്കും ചെയ്തതിന് ഒക്കെ ഒരു തിരിച്ചടി കൊടുക്കാൻ എനിക്കു ഉറപ്പുണ്ട് എന്റെ ഇക്ക സത്യം തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കും അതിന്റെ തുടർച്ച.
ഇങ്ങനെ ഒക്കെ പാപം ചെയ്യുമ്പോൾ ഒന്ന് ഓർക്കണം അവർക്കുo പെണ്ണ് മക്കൾ ഉണ്ടെന്ന് അള്ളാഹു സുബ്ആന ഉവ്വ തആലക്ക് ഒന്നിനും ഒരു പണിയും ഇല്ല.
അങ്ങനെ ഈ ഒറ്റപ്പെടലിൽ ഒരു മാസം കഴിഞ്ഞു
ഇതിന്റെ ഇടയിൽ രണ്ട് ദിവസം ഞാനും ഒറ്റക്ക് ഇവിടെ
കറന്റ് പോവുമ്പോൾ പേടി ആയത് കൊണ്ട് ഞാൻ മെഴുകുതിരി വാങ്ങിച്ചു.
പക്ഷെ മോൻ അത് മതിയാവുന്നില്ല , അവൻ കറന്റ് വരുന്നത് വരെയും കരയും ഇല്ലേൽ കരഞ്ഞു കരഞ്ഞു ഉറങ്ങും.
പതിവ് പോലെ പതിനൊന്നര മണിക്ക് ഇക്ക വന്നു
നേരെ പോയി കിടക്കുകയും ചെയ്തു
മോൻ നേരെത്തെ ഉറങ്ങിയിരുന്നു , ഉറക്ക് വരാത്തത് കൊണ്ട് ഞാൻ കുറച്ചു നേരം ഹാളിൽ ഇരുന്നു ഖുർആൻ ഓതി
എന്തോ ഖുർആൻ അല്ലെ എനിക്കു ഇതു കാണുമ്പോൾ തന്നെ മനസിന് ഒരു റാഹത് ആണ് , ഓതിയാൽ സമാധാനവും ഈ ഒറ്റ പെടലിൽ എന്റെ കരുത്തും പ്രതീക്ഷയും ഇതൊക്കെ യാണ്.
അതെ എന്റെ ഹബീബിന്റെ സ്വല്ലല്ലാഹ് അലൈഹി വസല്ലം സ്നേഹം ആവോളം ഇവൾക്ക് ഉണ്ടാവുബോൾ പിന്നെ എന്ത് പ്രയാസവും ലളിതമാണ്...
അതല്ലെ വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരു പോലെ ആശ്രയമായ റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺ
ശേഷം ഞാൻ പോയി മോന്റെ അരികിൽ കിടന്നു
പാവം അവനിതു വല്ലതും അറിയുന്നുണ്ടോ?
അവൻ അറിയുന്ന നാൾ ആവുമ്പോൾക്ക് അവന്റെ ബാപ്പ ഒരു ഉത്തമ ബാപ്പയാവാണം സത്യം തിരിച്ചറിഞ്ഞു കൊണ്ട്.
ഇക്ക 12 മണിയായപോൾ അടുക്കളയിൽ പോയി
ഞാൻ വെറുതെ മെല്ലെ എഴുനെറ്റ് പോയി നോക്കി വിഷന്നിട്ട് ആണേലോ
പക്ഷെ ഇക്ക മെല്ലെ
കയ്യിൽ ഉണ്ടായിരുന്ന ഒരു കടലാസ് മുളക് പൊടിയിലും മിച്ചറിലും അതിൽ നിന്നും എന്തോ തട്ടി കണ്ടിട്ട് ഒരു പൊടി പോലെ ഞാൻ ഇക്ക കാണുന്നതിന് വേഗം പോയി കിടന്നു.
ഇക്ക അത് കഴിഞ്ഞു പോയി കിടന്നു
എന്തായിരിക്കും ലെ ആലോചിച്ചു ഉറക്കം പോയി
അല്ലാഹ് ജോളി യെ പോലെ ഞാനായിട്ട് പോവായിട്ടു ഇനി വല്ല സൈനൈടും പൊടിച്ചു ഇടുമോ?!
പറയാൻ പറ്റില്ല ഉമ്മ എന്ത് പറഞ്ഞാലും ഈ മോൻ കേൾക്കും ഉമ്മ അങ്ങനെ ഉമ്മാന്റെ പാവ കുട്ടിയായി മാറ്റിട്ടുണ്ട്.
പാവം സത്യമറിയുന്ന കാലത്ത് എന്ത് സംഭവിക്കും.
എന്തോ അള്ളാഹു വ റസൂലുഹു അഹ്‌ലം.
തിരിഞ്ഞു മറിഞ്ഞും കിടന്ന് നേരം പോയി
ഇക്ക പതിവ് പോലെ എഴുനേറ്റ് പോയി
ഞാൻ ഇക്കാന്റെ റൂം ഒക്കെ നല്ലോണം തട്ടി കുടഞ്ഞു.
അപ്പോൾ തല യാണയുടെ ചുവട്ടിൽ നിന്നും ആ കടലാസ് എനിക്കു കിട്ടി ഞാൻ അത് തുറന്ന് നോക്കി.
ആ വെണ്ണീരു പോലെ സിമെന്റ് പോലെ ഒക്കെ ഒരു പൊടി.
ഇക്ക അതിലൊക്കെ ഇട്ടതിന്റെ ബാക്കി അതിൽ പറ്റി പിടിച്ചിട്ടുണ്ട്.
ഞാൻ ഏതായാലും അത് മാറ്റി വെച്ചു.
എന്നാലും അത് എന്തായിരിക്കും.
പഴയതിന്റെ ഫലം കാണായിട്ട് ഉമ്മ കൊണ്ടു വിട്ടതാവും കൈ വിഷം അല്ലേൽ ജോളി യെ പോലെ സൈനൈട്
ഹേയ് -അത് ആവില്ല എനിക്കും മോനും ഇവിടുന്ന് എന്ത് പറ്റിയാലും അവര് കുടുങ്ങും എന്ന് അറിയാതിരിക്കില്ല
.കൈ വിഷം ആവാൻ ആണ് സാധ്യത
ചിലപ്പോൾ ഇക്കാന്റെ അറിവോടെ ആയിരിക്കും അല്ലേൽ ഉമ്മ ഞാൻ നന്നാവാൻ എന്ന് പറഞ്ഞു മോനെ വിശ്വസിപ്പിച്ചു കൊടുത്തത് ആയിരിക്കും എന്തും ആവാം...
പിന്നെ ഇക്കാന്റെ ലോകം ഇപ്പോൾ അവൾ അല്ലെ
ഇക്കയും ഇപ്പോൾ ഉമ്മാനെ പോലെ ചിന്തിച്ചു തുടങ്ങികാണും.
എന്നെ പറഞ്ഞയച്ചു ഉമ്മ ആ ചിന്ത മോൻ സമ്മാനിച്ചത് അല്ലെ?!,
പാവം ആദ്യം ഉമ്മ യും പെങ്ങളും മാത്രം എടുത്ത പണി ഇപ്പോ ന്റെ ഇക്കയും കൂടെ കുടി അവർ കൂട്ടി
ഇക്കനോട് എന്ത് പറഞ്ഞു ആയിരിക്കും ഇവർക്ക് സിഹ്ർ ചെയ്ത് കൊടുക്കുന്ന ഉസ്താദ് നെ ഇക്കാക് പരിജയ പെടുത്തിയത്
അത് മിക്കവാറും കതിയമ്മായിയുടെ ബുദ്ധി ആയിരിക്കും.
ഈ ഉമ്മയും മോളും അത് പറയാൻ സാധ്യത കുറവ്...
എന്തായാലും ആ പൊടി കണ്ടെത്തിയത് കൊണ്ട്.
വല്ലാത്ത പേടി അടുത്ത വീട്ടിൽ ഉള്ളവർകൊക്കെ കാണിച്ചു എന്താണ് എന്ന് അറിയണമല്ലോ?
അവർ പറഞ്ഞു ഇങ്ങനെ ആണേൽ ആയാൾ എന്തും ചെയ്യും മോളെ ഗ്യാസും കറന്റ് ഉം സൂക്ഷിച്ചു ഉപയോഗിക്കണം.
പാവം അവർക്ക് വല്ലാത്ത ബേജാർ ഞാനും മോനും ഒറ്റക് ആയതും പിന്നെ ഇയാളെ വരവും പോക്കും വരാതിരിക്കുന്നതും അവർ കാണുന്നതല്ലേ...
ഏതായാലും ഞാൻ ആ മുളക് പൊടിയും മിച്ചറും എടുത്ത് കളഞ്ഞു വേറെ വാങ്ങി,
ഇനിയിപ്പോ ഒരു സാധനവും ഇല്ല.
വീട്ടിൽ നിന്ന് പോലും കഴിക്കാൻ പേടി യായി..
എനിക്കു വേണ്ട അത്യാവശ്യം സാധനങ്ങൾ പൊടി ആയ്റ്റമ്സ് ഒക്കെ ഞാൻ എന്റെ കട്ടിലിന്റെ ചുവട്ടിൽ സൂക്ഷിച്ചു
വേറെ വഴി ഞാൻ കണ്ടില്ല.
ഞാൻ ഉറങ്ങുമ്പോൾ ഇതു പോലെ വല്ലതും കൊണ്ടിട്ടാൽ ആരാ കാണുക.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :26*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഹാ - ഇന്ന് ഇക്ക വന്നതും നേരെ വേറെ റൂമിൽ പോയി കിടന്നു , ഞാൻ ഇന്നലെ അടുത്ത് കിടന്നപ്പോൾ ഉമ്മാക്കോ അവൾക്കൊ പേടി ആയി കാണും.
ഉമ്മ ഉള്ളിൽ വിഷം കൊടുത്തും തൊട്ടും മാസ്മരികത സൃഷ്ടിക്കുന്നു
അവൾ പറയുകയും ചെയ്യുന്നു അവർ എല്ലാം അറിഞ്ഞ കളിയാണല്ലോ ഇത്.
അവരെ വിചാരം രണ്ട് മാസം നിർത്തി എന്നെ കൊണ്ട് തന്നെ ഇക്കാനെ വേണ്ടാ എന്ന് പറയിപ്പിക്കാനാ
നല്ല വിവരം ഉള്ള വിഡ്ഢികൾ , ഇതൊക്കെ എനിക്കു നേരെത്തെ അറിയാം എന്ന് അവർക്ക് അറിയില്ല്ല്ലോ
ചെയ്തു കൊടുക്കുന്ന ഉസ്താദ് ഉണ്ടെല്ലോ അവർ പറഞ്ഞു കാണും അവൾ പോവാൻ ഉള്ള പണി കൂടി ചെയ്ത് തരാം എന്ന്
കഷ്ടം .
രാത്രി ഏറെ ആയി എന്തോ ഇന്നലെ അടുത്ത് കിടക്കേണ്ടി ഇരുന്നില്ല
അടുത്ത് കിടന്നിട്ട് അല്ലെ ഇക്ക ഇന്ന് മാറി കിടന്നത് വല്ലാത്ത ഒരു ബേജാർ മിണ്ടില്ലേലും ഇങ്ങനെ അടുത്ത് ഉള്ളപ്പോൾ മനസിന് ഒരു കുളിരു ഉണ്ടായിരുന്നു. സമാധാനം ഉണ്ടായിരുന്നു.
സമയം പന്ത്രണ്ടര മണിയായി , ഇക്ക മെല്ലെ എഴുനെറ്റ് ഡെയിനിങ്ങ് ഹാളിൽ വന്നു ഞാൻ കിടക്കുന്ന റൂമിലേക്ക് നോക്കി.
പിന്നെ നടന്നു...
ഞാൻ കരുതി ഇവിടേക്ക് തന്നെ കിടക്കാൻ വരുക ആണെന്ന്
പക്ഷെ... -!
ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ എഴുനേറ്റ് നോക്കി.
അപ്പോൾ ഇക്ക ജനലിൽ കയറി ഹോളിളെ ഹോൾസിൽ എന്തോ കടലാസിന്റെ ചുരുൾ വെച്ചു
പിന്നെ ഇറങ്ങി ചുറ്റും നോക്കി വീണ്ടും മുറിയിൽ പോയി കിടന്നു.
എന്തോ എനിക്കു ഒന്നും മനസിലായില്ല .
ഏതായാലും നേരം വെളുക്കട്ടെ ഇക്ക പോയതിന് ശേഷം അത് എന്താ എന്ന് നോക്കാം
എന്നാലും അത് എന്തായിരിക്കും , ലെ
ഞാൻ ഉറങ്ങി എന്ന് തോന്നിയത് കൊണ്ട് ആണ് അപ്പോ അത് അവിടെ വെച്ചത് അല്ലേൽ വന്നപാടെ വെക്കുമായിരുന്നു എന്തോ ?!
അള്ളാഹു വ റസൂലുഹു അഹ്‌ലം .
നോക്കാം
തിരിഞ്ഞു മറഞ്ഞു കിടന്ന് എങ്ങനെയോ സമയം പോയി നാലര മണിയായപോൾ ഇക്ക പതിവ് പോലെ പുറത്ത് നിന്ന് വാതിൽ പൂട്ടി പോയി
ഞാൻ എഴുനേറ്റ് എന്റെ പണികൾ കഴിച്ചു
ജനലിൽ കഷ്ടപെട്ട് പറ്റി പിടിച്ചു കയറി ആ കടലാസ് എടുത്തു
താഴെ ഇറങ്ങി
അടിബാകം ഗോൾഡൻ കളർ സെല്ലോ ട്ടാപ്പ് കൊണ്ട് ഒട്ടിച്ചു വെച്ചിട്ടുണ്ട് മുഗൾ ഭാഗം ചുരുട്ടിയും
ഞാൻ അത് കഴിച്ചു നോക്കി
അതിൽ ഒരു ഇയ്യ തകിട് ആയിരുന്നു ചുറ്റും കളം വരച്ചു അതിന് പുറത്തു മായി എന്തൊക്കെയോ എഴുതിയിട്ടുണ്ട്
ഞാൻ വേഗം അതെന്റെ ഒരു സുഹൃത്തിന് വാട്ട്‌സാപ്പ് ചെയ്ത് കൊടുത്തു
ഇത് ഇപ്പോ എന്തിന് കൊണ്ട് വെച്ചതാ
അവൾ എന്നെ തിരിച്ചു ഫോൺ വിളിച്ചു അത് കണ്ട ഉടനെ...
" ഹലോ,
" അസ്സലാമു അലൈകും
" വ അലൈകും സലാം , നിങ്ങക്ക് അത് എവിടുന്ന് കിട്ടിയതാ മോളെ ...
" ഇക്ക ഇന്നലെ രാത്രി ഇവിടെ ഹാളിലെ ഹോൾസിൽ കൊണ്ട് വെച്ചതാ.
" എന്നാൽ അത് എടുത്ത് കത്തിച്ചു എവിടെലും ഒഴുകുന്ന വെള്ളത്തിൽ കളയൂ വേഗം
" എന്തേയ് അത് എന്താണ്
" ഉം, അത് നിങ്ങൾ ആയിട്ട് ഒഴിഞ്ഞു പോകണം എന്നാലല്ലേ കേസ് ഇല്ലാതെ അവർ രക്ഷപെടു അതിന് കൊണ്ട് വെച്ചതാ , ഹാ പിന്നെ തകിട് എടുത്തിട്ട് ആ കടലാസ് ചുരുൾ അവിടെ വെച്ചോ , നിന്റെ ഇക്ക കാണുബോൾ അത് അവിടെ ഉണ്ടെന്ന് വിചാരിച്ചു സമാധാനിചോട്ടെ
" ഉം , എന്നെ എന്റെഇക്കയും ചേർന്ന് പറ്റിക്കാൻ നോക്കാ ലെ ഇപ്പോ , എനിക്കു സഹിക്കാൻ പറ്റുന്നില്ല.
" വിഷമിക്കണ്ട അവർ വിചാരിക്കുന്നത് നടക്കില്ല നിങ്ങൾക്ക് അത് കേട്ടാൽ പോരെ...
പിന്നെ ഇക്ക പാവം നിങ്ങൾക്ക് അറിയാലോ മനസ്സിൽ ഇടക്ക് നല്ലോണം നിൽക്കാം എന്ന ചിന്ത വരും പക്ഷെ വ്യത്യാസം മനസിലാക്കി ഉമ്മ വീണ്ടും തൊട്ടും കൊടുത്തും മാറ്റം ഉണ്ടാക്കുകയാണ്...
" ഉം , നിങ്ങൾ ദുആ ചെയ്യു
" ഇൻഷാ അല്ലാഹ് , അള്ളാഹു ഖൈറിലും സലാമത്തിലും ആക്കി തരട്ടെ ആമീൻ യാ അല്ലാഹ്
" ആമീൻ യാ റബ്ബൽ ആലമീൻ, അസ്സലാമു അലൈകും
" വ അലൈകും സലാം
ഫോൺ വെച്ചു, എന്തോ മനസ് വല്ലാതെ പിടയുന്നു , എന്ത് കൈ വിഷം ആണേലും നിസ്കരിച്ചു ഇരിക്കുന്ന ഒരു സമയം പോലും ഇല്ലേ?
എന്റെ ഇക്കാക് ഒന്ന് ശൈത്താൻ ന്റെ കയ്യിൽ നിന്നും രക്ഷപെട്ട് ചിന്തിക്കാൻ?
എതാണ് ഞങ്ങളെ ജീവിതത്തിൽ സംഭവിച്ചു എന്ന്.
എന്റെ ഇക്കാന്റെ ഈ മാറ്റം എനിക്കു സഹിക്കാൻ പറ്റുന്നില്ല.
എന്റെ റബ്ബ് എന്നാ എന്നെ ഒന്ന് ഇക്കാക് മനസിലാക്കി കൊടുക്കുക
യാ അല്ലാഹ് സത്യം നീ തെളിയിച്ചു തരണേ ...
നീ യാണ് സർവ്വ ശക്തൻ ഞങ്ങൾ നിന്റെ കേവലം അടിമകൾ മാത്രം
രാവും പകലും മാറി വരുന്നുണ്ട് ഇക്കാക് മാത്രം മാറ്റം ഇല്ല
അവൾ പറഞ്ഞപ്പോലെ ആ തകിട് എടുത്ത് ഞാൻ കത്തിച്ചു പുറത്ത് കളഞ്ഞു ( വെള്ളത്തിൽ ഒഴുക്കി ) ആ കടലാസ് അത് പോലെ കാണുമ്പോൾ ഇക്കാക് സമാധാനം കിട്ടാൻ അവിടെ തന്നെ വെച്ചു
പരമ കാരുണ്യ വാനായ അല്ലാഹ് തന്നെ ആണ് അല്ലാഹ് ന്റെ ഹബീബി ന്റെ ബർകത് കൊണ്ട് അത് എനിക്കു കാണിച്ചു തന്നത്
അവനെ എത്ര സ്തുതിചാലും മതിയാകില്ല
എന്റെ ഖൽബ് അറിയുന്ന എന്നെ പടച്ച റബ്ബ് എന്നെ കൈ വെടിയില്ല അത് തീർച്ചയാണ്
ഖൈർ ആയ സമയം എന്റെ കാര്യം അവൻ സത്യം തെളിയിച്ചു ഖൈർ ആക്കും
അതിന് സഹായത്തിനു പാവപെട്ട ഞങ്ങളെ പോലുള്ള വർക്ക് കോടതിയും വക്കീലന്മാർ ഉണ്ടെല്ലോ ..
വെറുതെ അല്ല അവൾ ഇക്കാനെ
ഇപ്പോഴും വിളിക്കുന്നത് അവൾക്ക് ഉമ്മ കൊടുത്ത വാക്കും ഇക്കാന്റെ വാക്കും കിട്ടി കഴിഞ്ഞിട്ടുണ്ടാവും.
ഇപ്പോ ഇക്ക അവളുടെ ലോകത്ത് ആണ് അത് കൊണ്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതും
അവർ സംസാരിച്ചു അത്രെയും അടുത്ത് കാണും.
എന്റെ ഇക്ക മോനെ പോലും ഒന്ന് കാണാറില്ല ഇക്ക വരുമ്പോക്ക് അവൻ ഉറങ്ങി കാണും പകൽ വരലും ഇല്ലാലോ
മോനിൽ നിന്ന് പോലും ഉമ്മ ഇക്കാനെ അകറ്റി സ്വന്തം മോൻ എന്നത് പോലും ഇക്കാന്റെ ചിന്തയിൽ ഇല്ല
ഉണ്ടായിരുന്നു വെങ്കിൽ അവൻ ഒരു ഉമ്മ എങ്കിലും കൊടുക്കുമായിരുന്നു.
ഞാൻ കാണാതെ എങ്കിലും അവനെ ഒന്ന് എടുക്കുമായിരുന്നു
ഇതൊക്കെ ഒരു കടമ തീർക്കൽ ആണ് ഇക്കാക് ഈ രാത്രി പേടിക്ക് വരുന്നത്
ഉസ്താദ് ന്റെയും അന്ന് കൂടി സംസാരിച്ച വരുടെയും കണ്ണിൽ പൊടി ഇടുന്ന ഒരു തരം പരിപാടി
രാത്രിയും പകലും മാറി വരുന്നുണ്ട്, പക്ഷെ ഇക്കാക് മാത്രം യാതോരു മാറ്റവുമില്ല രാത്രി പതിനൊന്നരക്ക് വരുകയും നാലര മണിക്ക് എഴുനെറ്റ് പോവുകയും
ഒരു വീട്ടിൽ കഴിയുന്നു എന്നല്ലാതെ എന്നെയോ മോനെയോ ഒന്ന് കാണുന്നു പോലുമില്ല.
വീട്ടിൽ തമാസമായ സമയം വീട്ടിൽക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു
ഇപ്പോൾ ഇപ്പോ അതിലും ശ്രദ്ധയില്ല.
ലിസ്റ്റ് കൊടുത്താൽ കോർപ്പറഷന് പൈപ്പിലെ വെള്ളം പോലെ ആഴ്ചയിൽ ഓരോ സാധനം കൊണ്ട് വരും.
അത് കാരണം ഉമ്മയും ഉപ്പയും വരുബോൾ എനിക്കു തരുന്ന പണമെല്ലാം ഓരോ സാധനം വാങ്ങി തീർന്നു.
ഇക്കാനെ ഓരോന്ന് ചെയ്ത് ഇങ്ങനെ ആക്കിയത് കൊണ്ട് ഒരിക്കൽ സത്യം തിരിച്ചറിഞ്ഞു നന്നാവും എന്നുള്ള പ്രതീക്ഷയിൽ എല്ലാം ഞാൻ സഹിക്കുന്നു.
ചോറ് വെക്കുന്ന അരി തീർന്നത് കൊണ്ട് പച്ചരി കൊണ്ടാണ് രണ്ട് ദിവസം ചോറ് വെച്ചത് എന്തോ എനിക്കത് തീരെ തിന്നാൻ കഴിയുന്നില്ല. എന്നെ മാത്രം നോക്കിയാൽ പോരല്ലോ? മോനെ കൊണ്ട് എങ്ങനെയൊക്കെയോ ഉപ്പും വെളിച്ചെണ്ണയും കൂട്ടി ഞാനത് തീറ്റിക്കും. അതിന്റെ ബാക്കി ആർക്കോ വേണ്ടി ഞാനും തിന്നും.
പക്ഷെ എന്നോട് ചെയുന്ന ചതി ഉണ്ടല്ലോ അത് മാത്രം എനിക്കു സഹിക്കാൻ കഴിയുന്നില്ല , എന്റെ കൂടെ രണ്ട് റൂമിൽ ആണേലും നിന്നിട്ട് അന്യ പെണ്ണിനെ വിളിച്ചു കൊഞ്ചി കൊഴിയുന്നതും കേട്ട് ഇവിടെ കിടക്കേണ്ടി വന്ന എന്റെ ഗതികേട്...
ഉസ്താദ് ആയിരുന്നിട്ടും പാട്ടു പാടികൊടുക്കുന്നതും കേട്ട് നിൽക്കേണ്ടി വന്ന ഒരു ഹത ഭാഗ്യയായ ഭാര്യ.
എന്റെ ഇക്കാനെ ഇങ്ങനെ ഒരു വേഷവും കൂടി കെട്ടിച്ച ഉമ്മാക്ക് പടച്ച റബ്ബ് അതിനെല്ലാം പ്രതി ഫലം തരും അവൻ എല്ലാത്തിനും മതിയായവന് ആണ്
ഒന്നും അറിയാത്ത എന്നെയും എന്റെ മോനെയും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത്തിനും...
അല്ലേലും അള്ളാഹു നല്ല സമയം നോക്കി ഇരിക്കുക ആയിരിക്കും ചെയ്തതിന് ഒക്കെ ഒരു തിരിച്ചടി കൊടുക്കാൻ എനിക്കു ഉറപ്പുണ്ട് എന്റെ ഇക്ക സത്യം തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കും അതിന്റെ തുടർച്ച.
ഇങ്ങനെ ഒക്കെ പാപം ചെയ്യുമ്പോൾ ഒന്ന് ഓർക്കണം അവർക്കുo പെണ്ണ് മക്കൾ ഉണ്ടെന്ന് അള്ളാഹു സുബ്ആന ഉവ്വ തആലക്ക് ഒന്നിനും ഒരു പണിയും ഇല്ല.
അങ്ങനെ ഈ ഒറ്റപ്പെടലിൽ ഒരു മാസം കഴിഞ്ഞു
ഇതിന്റെ ഇടയിൽ രണ്ട് ദിവസം ഞാനും ഒറ്റക്ക് ഇവിടെ
കറന്റ് പോവുമ്പോൾ പേടി ആയത് കൊണ്ട് ഞാൻ മെഴുകുതിരി വാങ്ങിച്ചു.
പക്ഷെ മോൻ അത് മതിയാവുന്നില്ല , അവൻ കറന്റ് വരുന്നത് വരെയും കരയും ഇല്ലേൽ കരഞ്ഞു കരഞ്ഞു ഉറങ്ങും.
പതിവ് പോലെ പതിനൊന്നര മണിക്ക് ഇക്ക വന്നു
നേരെ പോയി കിടക്കുകയും ചെയ്തു
മോൻ നേരെത്തെ ഉറങ്ങിയിരുന്നു , ഉറക്ക് വരാത്തത് കൊണ്ട് ഞാൻ കുറച്ചു നേരം ഹാളിൽ ഇരുന്നു ഖുർആൻ ഓതി
എന്തോ ഖുർആൻ അല്ലെ എനിക്കു ഇതു കാണുമ്പോൾ തന്നെ മനസിന് ഒരു റാഹത് ആണ് , ഓതിയാൽ സമാധാനവും ഈ ഒറ്റ പെടലിൽ എന്റെ കരുത്തും പ്രതീക്ഷയും ഇതൊക്കെ യാണ്.
അതെ എന്റെ ഹബീബിന്റെ സ്വല്ലല്ലാഹ് അലൈഹി വസല്ലം സ്നേഹം ആവോളം ഇവൾക്ക് ഉണ്ടാവുബോൾ പിന്നെ എന്ത് പ്രയാസവും ലളിതമാണ്...
അതല്ലെ വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരു പോലെ ആശ്രയമായ റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺ
ശേഷം ഞാൻ പോയി മോന്റെ അരികിൽ കിടന്നു
പാവം അവനിതു വല്ലതും അറിയുന്നുണ്ടോ?
അവൻ അറിയുന്ന നാൾ ആവുമ്പോൾക്ക് അവന്റെ ബാപ്പ ഒരു ഉത്തമ ബാപ്പയാവാണം സത്യം തിരിച്ചറിഞ്ഞു കൊണ്ട്.
ഇക്ക 12 മണിയായപോൾ അടുക്കളയിൽ പോയി
ഞാൻ വെറുതെ മെല്ലെ എഴുനെറ്റ് പോയി നോക്കി വിഷന്നിട്ട് ആണേലോ
പക്ഷെ ഇക്ക മെല്ലെ
കയ്യിൽ ഉണ്ടായിരുന്ന ഒരു കടലാസ് മുളക് പൊടിയിലും മിച്ചറിലും അതിൽ നിന്നും എന്തോ തട്ടി കണ്ടിട്ട് ഒരു പൊടി പോലെ ഞാൻ ഇക്ക കാണുന്നതിന് വേഗം പോയി കിടന്നു.
ഇക്ക അത് കഴിഞ്ഞു പോയി കിടന്നു
എന്തായിരിക്കും ലെ ആലോചിച്ചു ഉറക്കം പോയി
അല്ലാഹ് ജോളി യെ പോലെ ഞാനായിട്ട് പോവായിട്ടു ഇനി വല്ല സൈനൈടും പൊടിച്ചു ഇടുമോ?!
പറയാൻ പറ്റില്ല ഉമ്മ എന്ത് പറഞ്ഞാലും ഈ മോൻ കേൾക്കും ഉമ്മ അങ്ങനെ ഉമ്മാന്റെ പാവ കുട്ടിയായി മാറ്റിട്ടുണ്ട്.
പാവം സത്യമറിയുന്ന കാലത്ത് എന്ത് സംഭവിക്കും.
എന്തോ അള്ളാഹു വ റസൂലുഹു അഹ്‌ലം.
തിരിഞ്ഞു മറിഞ്ഞും കിടന്ന് നേരം പോയി
ഇക്ക പതിവ് പോലെ എഴുനേറ്റ് പോയി
ഞാൻ ഇക്കാന്റെ റൂം ഒക്കെ നല്ലോണം തട്ടി കുടഞ്ഞു.
അപ്പോൾ തല യാണയുടെ ചുവട്ടിൽ നിന്നും ആ കടലാസ് എനിക്കു കിട്ടി ഞാൻ അത് തുറന്ന് നോക്കി.
ആ വെണ്ണീരു പോലെ സിമെന്റ് പോലെ ഒക്കെ ഒരു പൊടി.
ഇക്ക അതിലൊക്കെ ഇട്ടതിന്റെ ബാക്കി അതിൽ പറ്റി പിടിച്ചിട്ടുണ്ട്.
ഞാൻ ഏതായാലും അത് മാറ്റി വെച്ചു.
എന്നാലും അത് എന്തായിരിക്കും.
പഴയതിന്റെ ഫലം കാണായിട്ട് ഉമ്മ കൊണ്ടു വിട്ടതാവും കൈ വിഷം അല്ലേൽ ജോളി യെ പോലെ സൈനൈട്
ഹേയ് -അത് ആവില്ല എനിക്കും മോനും ഇവിടുന്ന് എന്ത് പറ്റിയാലും അവര് കുടുങ്ങും എന്ന് അറിയാതിരിക്കില്ല
.കൈ വിഷം ആവാൻ ആണ് സാധ്യത
ചിലപ്പോൾ ഇക്കാന്റെ അറിവോടെ ആയിരിക്കും അല്ലേൽ ഉമ്മ ഞാൻ നന്നാവാൻ എന്ന് പറഞ്ഞു മോനെ വിശ്വസിപ്പിച്ചു കൊടുത്തത് ആയിരിക്കും എന്തും ആവാം...
പിന്നെ ഇക്കാന്റെ ലോകം ഇപ്പോൾ അവൾ അല്ലെ
ഇക്കയും ഇപ്പോൾ ഉമ്മാനെ പോലെ ചിന്തിച്ചു തുടങ്ങികാണും.
എന്നെ പറഞ്ഞയച്ചു ഉമ്മ ആ ചിന്ത മോൻ സമ്മാനിച്ചത് അല്ലെ?!,
പാവം ആദ്യം ഉമ്മ യും പെങ്ങളും മാത്രം എടുത്ത പണി ഇപ്പോ ന്റെ ഇക്കയും കൂടെ കുടി അവർ കൂട്ടി
ഇക്കനോട് എന്ത് പറഞ്ഞു ആയിരിക്കും ഇവർക്ക് സിഹ്ർ ചെയ്ത് കൊടുക്കുന്ന ഉസ്താദ് നെ ഇക്കാക് പരിജയ പെടുത്തിയത്
അത് മിക്കവാറും കതിയമ്മായിയുടെ ബുദ്ധി ആയിരിക്കും.
ഈ ഉമ്മയും മോളും അത് പറയാൻ സാധ്യത കുറവ്...
എന്തായാലും ആ പൊടി കണ്ടെത്തിയത് കൊണ്ട്.
വല്ലാത്ത പേടി അടുത്ത വീട്ടിൽ ഉള്ളവർകൊക്കെ കാണിച്ചു എന്താണ് എന്ന് അറിയണമല്ലോ?
അവർ പറഞ്ഞു ഇങ്ങനെ ആണേൽ ആയാൾ എന്തും ചെയ്യും മോളെ ഗ്യാസും കറന്റ് ഉം സൂക്ഷിച്ചു ഉപയോഗിക്കണം.
പാവം അവർക്ക് വല്ലാത്ത ബേജാർ ഞാനും മോനും ഒറ്റക് ആയതും പിന്നെ ഇയാളെ വരവും പോക്കും വരാതിരിക്കുന്നതും അവർ കാണുന്നതല്ലേ...
ഏതായാലും ഞാൻ ആ മുളക് പൊടിയും മിച്ചറും എടുത്ത് കളഞ്ഞു വേറെ വാങ്ങി,
ഇനിയിപ്പോ ഒരു സാധനവും ഇല്ല.
വീട്ടിൽ നിന്ന് പോലും കഴിക്കാൻ പേടി യായി..
എനിക്കു വേണ്ട അത്യാവശ്യം സാധനങ്ങൾ പൊടി ആയ്റ്റമ്സ് ഒക്കെ ഞാൻ എന്റെ കട്ടിലിന്റെ ചുവട്ടിൽ സൂക്ഷിച്ചു
വേറെ വഴി ഞാൻ കണ്ടില്ല.
ഞാൻ ഉറങ്ങുമ്പോൾ ഇതു പോലെ വല്ലതും കൊണ്ടിട്ടാൽ ആരാ കാണുക.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :27*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പതിവില്ലാതെ ഇക്ക ഇന്ന് പകൽ വന്നു,
പക്ഷെ !....
എന്തോ
കോഴി കൊണ്ട് വന്നു തന്നു. ഇവിടെ കൂടിയതിൽ പിന്നെ ആദ്യമായിട്ടാ കോഴി ഇറച്ചി ഒക്കെ വാങ്ങുന്നത്. എന്ത് പറ്റി ആവോ അതോ?
ഞാൻ അത് പാക പെടുത്തി കറി വെച്ചു ഏകദേശം ബാങ്ക് കൊടുക്കാൻ അഞ്ച് മിനിറ്റ് ബാക്കി ഉള്ളപ്പോൾ ഇക്ക
പോയി
രാത്രി ഞാൻ ഉണ്ടാവില്ല എന്നും പറഞ്ഞു.
തിരിച്ചു പറയുന്നത് കേൾക്കാൻ ഉള്ള സമയം ഇല്ലായിരുന്നു, പെട്ടന്ന് കാറിൽ കയറി പോയി
അങ്ങനെ ഇന്നും ഞാൻ....
ഇന്ന് കോഴി കൊണ്ട് വന്ന ഉദ്ദേശം എനിക്കു മനസിലായി പാവം ഞാൻ ആ മുളക് പൊടി ഒഴിവാക്കി വേറെ ഇട്ടത് ആണെന്ന് അതിനു അറിയില്ലല്ലോ?
ഇപ്പോ ഞാൻ ഇക്കാനെ വേണ്ടാന്ന് പറഞ്ഞു പോവും എന്ന് കരുതി ഇരിക്കുകയാണ് പാവം.
ഫോണിൽ കിന്നാരം ചൊല്ലുന്ന കാമ ദേവിയെ കെട്ടാൻ
ഇപ്പോ ചിലരുണ്ട് എന്നോട് ഇക്കാന്റെ ദർസിൽ ഉണ്ടായിരുന്ന ഒരു മോൻ പറഞ്ഞതാ കേട്ടപ്പോൾ ചങ്ക് തളർന്നു പോയി ഇയാളെ ആണല്ലോ ഞാൻ ഇപ്പോഴും വേണം എന്ന് പറയുന്നത് എന്നോർത്തു
അവൻ അവിടെ പഠിച്ചിരുന്നു പോലു ഇക്ക അവനെ ഒരു പെണ്ണ് കുട്ടിയെ പോലെ കണ്ട് റൂമിൽ കൊണ്ട് പോയി അതിനു ശേഷം അവനു ദർസിൽ നിന്നും പഠനം നിർത്തി എന്നാ പറഞ്ഞത്... ഇക്ക അന്ന് അവനോട് മോശമായി പെരുമാറി പോലെ
എന്താണ് പറയാ
എന്റെ ഉസ്താദ് മാർ ഉണ്ടായിരുന്നു എത്ര നല്ല ആളുകൾ ആയിരുന്നു അവരെന്നോ അവരുടെ സ്വഭാവവും വിനയവും ബഹുമാനവുമാണ് ഒരു ഒരു ഉസ്താദിനെ വേണം എന്നെ പ്രയരിപ്പിച്ചത്.
എന്റെ മാതാപിതാക്കൾ നോക്കിയപോലെ അല്ലേൽ അതിലും നന്നായി ദീനി ചിട്ടയിൽ എനിക്കു ജീവിക്കാൻ ഉള്ള സാഹചര്യം ആ ഉസ്താദ് ക്ക് ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
, അത് പോലെ എന്ന് ഞാൻ കരുതിയ എന്റെ ഇക്ക എന്ത് കൈ വിഷം ആണേലും നിസ്കരിക്കുന്ന ഖുർആൻ ഓതുന്ന ഒരു സമയം ഉണ്ടാവില്ലേ ശൈത്താൻ ന്റെ കയ്യിൽ നിന്നും രക്ഷയുള്ളത് അപ്പോൾ തന്നെ യെങ്കിലും ചിന്തിക്കാമായിരുന്നു. പിന്നെ ഇതൊക്കെ... അയ്യേ...
നല്ലവരായ നമ്മുടെ നേതാകൾക്ക് ഉസ്താദ് മാർക്ക് അഭമാനമായി ഇങ്ങനെ മുത്തഅല്ലിo കൾക്ക് അറിവ് കൊടുക്കാൻ അർഹത ഇല്ലാതെ പഠിപ്പിക്കുന്ന ഇവരിൽ നിന്നും ശിഷ്യത്യം വാങ്ങുന്ന വിദ്യാർത്ഥികളെ അള്ളാഹു കാക്കട്ടെ...
അവർക്ക് നേർ വഴി അവനു മാത്രമേ കൊടുക്കാൻ കഴിയു കാരണം പഠിച്ചത് സ്വന്തം ജീവിതത്തിൽ പകർത്താൻ കഴിയാതെ പഠിപ്പിക്കുമ്പോൾ അതിൽ ച്ചാബല്യo വരും കബഡത നിറയും
ഒഴിവു കിട്ടുമ്പോൾ അന്യ പെണ്ണിന്റെ സൗണ്ട് ആസ്വദിക്കുകയും പിന്നെ പഠിപ്പിക്കുന്ന കുട്ടികളെ ഗുരുക്കന് മാർ സ്വന്തം മക്കളെ പോലെ കാണേണ്ടവരെ ഇങ്ങനെ സൊ ശരീരത്തിന്റെ ഇച്ചക്ക് വേണ്ടി ഉപയോഗിക്കുന്ന ഇയാളൊക്കെ എന്ത് ഗുരു വാണ്.
ചേ- നല്ല വരായ നമ്മുടെ ഉസ്താദ് മാർക്ക് പോലും ഇതൊരു വല്ലാത്ത അഭമാനമയി പോയല്ലോ?
റബ്ബേ... നീ ഞങ്ങളെ മക്കളെയൊക്കെ ശൈത്താൻ ന്റെ കരങ്ങളെ തൊട്ട് കാക്കണേ, നിന്റെ ദീനി കിത്മത്തിലായി നല്ല നിലക്കുള്ള ഖൈറായ ദീർഗായുസ് ആഫിയത്തും നല്കി അനുഗ്രഹിക്കണെ... അമീൻ യാ റബ്ബൽ ആലമീൻ...
ഒറ്റക്ക് ഉള്ള രാത്രി ദീർഘതയോട് അങ്ങ് പുലർന്ന്
പണി ഒക്കെ കഴിഞ്ഞു മോനെ കുളിപ്പിച്ച് ഉറക്കി
ഞാൻ നിസ്കാരം കഴിഞ്ഞു ഖുർആൻ ഓതാൻ ഇരുന്നു
ഹാ...
കാർ ഇന്നും ഇക്ക പതിവ് ഇല്ലാതെ വന്നു സമയം രണ്ടേ ഗാൽ ആയിട്ടുണ്ട്
വേഗം കിച്ചൻ വന്നു നോക്കി വേഗം ഫോൺ എടുത്ത് പുറത്ത് പോയി
ഞാൻ റൂമിൽ പോയപ്പോൾ ജനൽ ന്റെ അരികിൽ നിന്നും ഫോൺ വിളി കേട്ടു.
ഇക്ക: ഉമ്മാ അവൾ നല്ല പാങ്ങിൽ കോഴി കറി വെച്ചു കൂട്ടിയിട്ടുണ്ട്
ന്റെ കൂട്ടുകാരെ നിങ്ങൾക്ക് ഈ പറഞ്ഞതിന്റെ അർത്ഥം മനസിലായോ ?!
മേനിയാന്നു കൊണ്ടിട്ടു പോയ കൈ വിഷം എന്റെ വയറ്റിൽ ആയി എന്ന് ഉള്ള സന്തോഷം ഉമ്മാനെ മോൻ അറിയിച്ചത്...
എന്താണ് പറയാ
ഇക്ക വന്നപ്പോൾ ഞാൻ ചോദിച്ചു
: ഹേയ് : മുളക് പൊടിയിലും മിച്ചറിലും അല്ലാതെ വേറെ എന്തിലെങ്കിലും ഇട്ടോ
: ഇക്ക കുറച്ച് സമയം മിണ്ടാതെ ഇരുന്ന്
പിന്നെ
ഞാൻ ഒന്നിലും ഒന്നും ഇട്ടിട്ടില്ല
: അപ്പോൾ ഞാൻ കണ്ടതോ
:ഏതായാലും ഞാൻ നീ നന്നാവാനെ എന്തും ചെയ്യൽ ഉള്ളു അത് ഇനിയും ചെയ്യും
: എങ്ങനെ നന്നാവണം എന്നുള്ളത് എന്നോട് പറഞ്ഞു തരി അല്ലാതെ കൈ വിഷവും സിഹ്ർ അല്ല അതിനു പരിഹാരം , ആദ്യം നിങ്ങളെ ഉമ്മ മാത്ര മായിരുന്നു ഇപ്പോ നിങ്ങളെ കൂടി കൂട്ട് പിടിച്ചു ലെ
: ന്റെ ഉമ്മ അങ്ങനെ ഒന്നും ചെയ്യില്ല
: ഉം, ഏതായാലും കുറച്ച് ദിവസം കഴിഞ്ഞാൽ ഞാൻ പോവും
: എവിടേക്ക്
: എന്റെ വീട്ടിൽക് എന്റെ ജീവിതം ഇങ്ങനെ ആക്കിയവരെ ഞാൻ തെളിയിച്ചു തരാം എന്നിട്ട് സത്യം മനസിലായി ട്ട് മതി ഇനി നമുക്ക് അങ്ങനെ ഒരു ജീവിതം
: നീ മുണ്ടാതിരി പെണ്ണെ
: ഇല്ല , നിങ്ങൾക്ക് വയറ്റിൽ വിഷം ഉള്ള കാലത്തോളം ഒരു ബോധവും വരില്ല അത് കൊണ്ട് ഇപ്പോ ഇത് അനിവാര്യമാണ്.
ഞാൻ തിരിഞ്ഞു നടന്നു..
ഇക്ക എന്നെ പതിവില്ലാതെ അടുത്ത് വന്നു ചേർത്ത നിർത്തി ,
:നീ പോവണ്ട ഇനി ഞാൻ നന്നാവും
: ഇല്ല , നിങ്ങൾക്ക് ഇത് പറയാനേ കഴിയു പ്രവർത്തിക്കാൻ കഴിയില്ല .
: ഇല്ല ഇനി ഞാൻ നിന്നെ വേദനിപ്പിക്കില്ല സത്യം
കുറെ എന്നെ പിടിച്ചു നിർത്താൻ നോക്കി
: ഇല്ല .ഇക്ക നിങ്ങൾക്ക് മാറാൻ കഴിയില്ല നിങ്ങൾ സത്യം കണ്ടെത്താൻ ശ്രമിക്കില്ല കാരണം ,ആ വഴികൾ എല്ലാം നിങ്ങളെ ഉമ്മ നിങ്ങളെ വീട്ടുകാരെ മൊത്തം അടക്കി നിർത്തിയിട്ടുണ്ട് അത് കൊണ്ട് നിങ്ങൾ ഉമ്മ പറയുന്നതിന് അപ്പുറം പോവില്ല ഒരു ഉസ്താദ് ന്റെയും തങ്ങളെ യും അടുത്ത്.
ഇക്ക പിന്നെ വേഗം കുളിച്ചു പള്ളിയിൽ പോയി
ഇനി ചിലപ്പോൾ രാത്രി വരും അല്ലെ ...
ഏതായാലും ഞാൻ കള്ളത്തരം പിടിച്ചത് കൊണ്ട് ഇന്ന് കുറച്ച് സ്നേഹം കാണിച്ചു മോനെ വരെ ഒന്ന് എടുത്ത് അത് കണ്ടപ്പോൾ എന്തോ മനസ് കുളിർന്ന്
അസർ ബാങ്ക് കൊടുക്കാന് ആയപ്പോൾ ഇക്ക പോവാൻ ഇറങ്ങി.
ചായ വെച്ചു കൊടുത്ത പോൾ കുടിച്ചില്ല ഉണ്ടായിരുന്ന പാൽ കുടിച്ചു ഇക്ക പോയി
ഇപ്പോ അടുത്ത് നമ്മളൊക്കെ വാട്സാപ്പ് ൽ കണ്ടില്ലേ ഒരു ഉസ്താദ് ചിലവിന് പോകുന്ന പെണ്ണിന്റെ റൂമിൽ നിന്ന് പിടിച്ചത് അയാൾക്ക് ഉണ്ടാവില്ലേ,ഭാര്യയും മക്കളും ആ പാവങ്ങളെ ചതിച്ചതിന് ആണ് അള്ളാഹു നാട്ടുകാർ ക്ക് ഇയാളെ കാണിച്ചു കൊടുത്തത്. ഇങ്ങനെ കള്ളത്തരം ചെയ്യുന്നവരെയൊക്കെ പിടിക്കപ്പെടണം.
ഈ അഭമാനം പേടിച്ചു എന്റെ ഇക്ക അവളെ വീട്ടിൽ പോവുന്നില്ല എന്ന് മാത്രം ദേഹേചക്ക് സ്വന്തം വിദ്യാർത്ഥികളെ ഉബയോഗിക്കുന്നു അവളെ സൗണ്ട് കേട്ട് ആസ്വദിക്കുന്നു. അയ്യേ... ച്ചെ....
ലോകം വല്ലാത്ത അധപതനത്തിൽ തന്നെ
അള്ളാഹു നമ്മുടെ ഉസ്താദ് മാരെ കാക്കട്ടെ ഈമാൻ ഉറപ്പിച്ചു കൊടുക്കട്ടെ ആമീൻ യാ അല്ലാഹ്
തുടരെ രണ്ടു ദിവസം ഇക്ക വന്നില്ല വരുന്ന രാത്രി പതിനൊന്നര മണിയാവുബോൾ വരില്ല ദൂരെ ആണെന്ന് കള്ളം പറയും.
ഇക്കാന്റെ വീടിന്റെ അടുത്തുള്ള ഇത്ത വിളിച്ചു പറഞ്ഞു ഇക്ക വീട്ടിൽ ഉണ്ടെന്ന്
കൈ വിഷവും തകിടും ഒന്നും ഏൽക്കായിട്ട് വേറെ വല്ല വലിയ പണിയായിരിക്കും വീട്ടിൽ
എന്നോട് ഫോൺ തട്ടി വാങ്ങി എന്റെ ഫോട്ടോ അതിൽ നിന്നും എടുത്തിരുന്നു ഒന്നും ഏൽക്കായിട്ട് ഫോട്ടോ വെച്ചുള്ള പുതിയ പണിയാണ്
അള്ളാഹു അല്ലെ വലുത് അവർക്ക് നിശ്ചയ മില്ലാതെ പോയതും അതാണ്.
അവന്റെ വിധി വിളക്കുകൾക്ക് മേൽ ആർക്കും ഒന്നും സ്ഥാഭിക്കാൻ കഴിയില്ല. ലോകം പടച്ച അത്വൻന്നമന് അവനാകുന്നു.
*****
രണ്ടു ദിവസത്തിന് ശേഷം ഇന്ന് ഇക്ക വന്നു
പതിവ് പോലെ റൂമിൽ പോയി കിടന്നു.
ഞാൻ പുറകെ പോയി
ഇക്കാന്റെ ഫോൺ വിളിയും കൊഞ്ചലും കുഴയലും എന്റെ മനസിന് വല്ലാതെ വേദനിക്കുന്നു
" നിങ്ങൾ എന്നെ ചതിക്കുക യാണല്ലേ?
എന്റെ ചോത്യത്തിന് ഇക്ക ഒരു മറുപടിയൊന്നും തന്നില്ല.
ഞാൻ വീണ്ടും തുടർന്നു
"ആദ്യം ഉമ്മ മാത്ര മായിരുന്നു ഇപ്പോ മോനെ യും ഉമ്മ കൂടെ കൂട്ടി
അവൾക്ക് വേണ്ടി ഇപ്പോ നിങ്ങൾ ഉമ്മ പറയുന്നത് എന്തും കേൾക്കുമല്ലോ കാരണം ആ ലോകത്ത് അത്രേം നിങ്ങൾക്ക് രസം കിട്ടി കഴിഞ്ഞല്ലോ
" നിനക്ക് പോയി കൂടെ എന്തിനാ നീ ഇവിടെ പിന്നെ നിൽക്കുന്നത്
" എന്നേലും നിങ്ങൾ സത്യം തിരിച്ചറിയും നന്നാവും എന്ന് ഞാൻ കരുതി എല്ലാം വെറുതെ ആണെന്ന് ഇപ്പോ മനസിലായി
" ഉം
" നിങ്ങളെ ഉമ്മ വിജാരിച്ചപോലെ ഒക്കെ ഉമ്മ നിങ്ങളെ ആക്കി തീർത്തു അല്ലെ
പക്ഷെ ! ഒന്നും അറിയാത്ത എന്റെ ജീവിതം തകർത്ത എല്ലാവരെയും ഞാൻ നാൽ ആളുടെ ഇടയിൽ എല്ലാം സത്യവും അവരെ കൊണ്ട് തന്നെ പറയിപ്പിക്കും നോക്കിക്കോളി .
" ഓഹ് നീ പോയി കേസ് കൊടുക്കെടി ആണുങ്ങൾക്ക് പറഞ്ഞത് ആണ് കേസും കോടതിയും എല്ലാം നീ പോടീ...
" പോവും , നിങ്ങൾ മാത്രമല്ല നിങ്ങളെ ഉമ്മയും ഉമ്മാന്റെ ഈ വിവരമില്ലായിമക്കു കൂട്ടു നിന്ന നിങ്ങളെ വലിയ പെങ്ങളും എല്ലാത്തിനും വഴി ഒരുക്കി കൊടുക്കുന്ന കതിയമ്മായി യും പിന്നെ സിഹ്ർ കൈ വിഷം കൊടുത്ത് ഉമ്മാനെ സഹായിക്കുന്ന ആ മുസ്ലിം വേഷ ധാരിയായ ആ ഉസ്താദ് ഉം നിങ്ങൾ കൊഞ്ചി കുഴയുന്ന എന്റെ ജീവിതം ഒരു അവളെ പോലെ ഉള്ള പെണ്ണ് എന്ന പരിഗണന തരാത്ത ആ കാമ ദാഹിയായി നിങ്ങളെ കാമുകിയും വരും കോടതി യിൽ നോക്കിക്കോ
" പോടി നീ പോടി നീ ഒന്നും ചെയ്യില്ല .....ഉം
" ഞാൻ ചെയ്യാൻ കഴിയുന്നതെ പറയു , നിങ്ങളെ ഉമ്മാനെ പോലെ പടച്ച റബ്ബ് നേ മറന്നു ഞാൻ ഒന്നും ചെയ്യില്ല
ഓഹ് ,
ഉമ്മാനെ പറഞ്ഞതും അടി കിട്ടിയതും ഒരേ സ്വരത്തിൽ ആയിരുന്നു
ഒരുപാട് തല്ലി പിന്നെ ഞാൻ കൈ തട്ടി മാറ്റാൻ നോക്കിയപ്പോൾ മുടി കട്ടിലിൽ പിടിച്ചു കട്ടിലിന്റെ കാലിൽ അടിച്ചു ഹാ വേദനകൊണ്ട് ഞാൻ പുളഞ്ഞു
വീണ്ടും എന്റെ ഊരക്ക് ചവിട്ടി
അയാൾ വീണ്ടും തല്ലി
കഴുത്തിനു പിടിച്ചു ശ്വാസo കിട്ടാതെ ഞാൻ പിടഞ്ഞു
മോന്റെ കരച്ചിൽ ഉച്ചത്തിൽ ആയപ്പോൾ അയാൾ പിടി വിട്ട് പോയി
ഞാൻ ആകെ അവശയായിരുന്നു, മോനെ നോക്കാൻ പോലും കഴിയുന്നില്ല .
മോനെ പാൽ കൊടുത്ത് മെല്ലെ കിടത്തി
ഞാനും കിടന്നു.
ഇപ്പൊ അക്രമവും തുടങ്ങി എങ്ങെനെയും ഞാൻ പോവാത്തത്തിന്റെ അമർഷമാണ് അയാൾ ആ കാണിച്ചത്
വേറെ കെട്ടാൻ കാത്തിരിക്കുന്ന അയാൾക്ക് ഞാൻ മാത്രമാണ് ഇപ്പോൾ ഏക വിലങ്ങു
എന്റെ ജീവിതം നശിപ്പിച്ചവരെ ഞാൻ ഇൻഷാ അല്ലാഹ് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരും തീർച്ച
കാരണം ഇനി ഒരു പെണ്ണും ഇത് പോലെ അനുഭവിക്കരുത്
ഇത് പോലെ ഒരു അമ്മായിയുമ്മ ഉണ്ടാവരുത്.
ഇത് പോലെ കാമ ദാഹികളും ഉണ്ടാവരുത്...
പതിവുകൾ തെറ്റി പോവില്ലലോ?
നാലര മണിക്ക് അയാൾ എഴുനേറ്റ് പോയി
ഞാൻ നിസ്കരിച്ചു ഇരിക്കുക ആയിരുന്നു.
മോന് എഴുനേറ്റ് അയാൾക്ക് പുറകെ പോയി പുറത്ത് നിന്നു.
എന്നെ വിളിക്കാൻ അയാൾക് മടി ആയത് കൊണ്ട് വാതിൽ കുറെ തട്ടി
ഞാൻ നിസ്കാരത്തിൽ ആയത് കൊണ്ട് മിണ്ടിയില്ല
വിളി കേൾക്കാത്തതു കൊണ്ട് മോനെ കൊണ്ട് വന്നു എന്റെ അടുത്താക്കി വാതിലടച്ചു പോയി.
അപ്പോയെക്കും നിസ്കാരം കഴിഞ്ഞു ഞാൻ മോനെ നോക്കി ഇക്ക പോവുകയും ചെയ്തു.
കൈ വിഷവും സിഹ്ർ ഉം ഇത്രയും മാരക മാണ് എന്നത് സത്യത്തിൽ ഇപ്പോഴാ ഞാൻ ഉൾകൊണ്ടത് ജീവിതം ഇങ്ങനെ ഒരു ഉമ്മ ആക്കി തീർത്തത് ആണല്ലോ
യാ അല്ലാഹ് , എന്തൊരു ലോകം നിന്റെ അടിമകൾ ആണെന്ന് പോലും ഒരാളും ചിന്തിക്കുന്നില്ലല്ലോ വല്ലാത്ത കഷ്ടം ദുനിയാവ് വല്ലാത്ത മോശം അവസ്ഥയിൽ തന്നെ എത്തിയിരിക്കുന്നു ....
നേരം വെളുത്തു , പണികൾ എല്ലാം കഴിഞ്ഞു കുളിക്കുമ്പോൾ ആണ് മുറിവുകളുടെ ആയം മനസിലായതു വെള്ളം വീഴുബോൾ വല്ലാത്ത നീറ്റൽ നോക്കിയപ്പോൾ നല്ല ചുവന്ന കളറും ഇക്കാന്റെ നഖം കൊണ്ട പാടുകളും ഉണ്ട്
തല നല്ല വേദന ഊര വേദന കാരണം ഇരിക്കാൻ പോലും പ്രയാസം.... ഈ മോനെ യും കൊണ്ട് ഞാൻ എന്താണ് ചെയ്യാ ശരീരം ആ സകലം വേദന ...
ഇക്ക ഒന്ന് വിളിച്ചു നോക്കുക പോലും ചെയ്തില്ല .
ഏതായാലും വേഗം ഉമ്മാനെ വിളിച്ചു ഇക്ക സന്തോഷം അറിയിച്ചിട്ടുണ്ടാവും
ഉമ്മാക്ക് കേട്ടാൽ സന്തോഷം ആവും ഉമ്മ കൊറേ സിഹ്ർ ചെയ്തിട്ട് അല്ലാഹ് ന്റെ ഹബീബിന്റെ ബർകത് കൊണ്ട് ഏറ്റില്ല അപ്പോ മോൻ അടിച്ചെന്ന് കേട്ടപ്പോൾ മനസിൽ കുറെ സമാധാനം ആയി കാണും .
നന്നാവണം എന്ന് തീരുമാനങ്ങൾ ആണ് അവരുടേത് എങ്കിൽ ഈ രണ്ട് മാസത്തിൽ ഒരിക്കൽ തന്നെ എങ്കിലും ആ ഉമ്മ ഒന്ന് വരുമായിരിന്നു ദുഷ്ടതകൾക്ക് ഒന്നും അറിയാത്ത മോനെ പൊട്ടൻ കളിപ്പിക്കുന്നു . വല്ലാത്ത തന്റെടിയായ ഉമ്മ .ദുനിയാവ് ശര വേഗം കഴിയും ഖബറിന്റെ കൂരിരുട്ടിൽ നാളത്തെ മഹ്ശറയിലും . സിഹ്ർ ചെയ്തു കൊടുക്കുന്നവന് ഉണ്ടാവില്ല എന്ന നഗ്ന സത്യം അറിയാഞ്ഞിട്ടല്ല ആർക്കാണ് അത് അറിയാത്തതു അതിന്റെ ഗൗരവങ്ങൾ ചിന്തിക്കുന്നില്ല .അല്ലാഹുവിന്റെ രക്ഷയും ശിക്ഷയും ഭയാനകം സ്തുതിർഹം എന്നത് അശ്രദ്ധയുടെ മറവിൽ വെച്ചു .!
കേതകരം
ഇവരൊക്കെ ആസ്റാഹിൽ അലൈസലാമിനു കൈ കൂലി കൊടുക്കാം എന്ന് വരെ ചിന്തിക്കുന്നവരു.
,.
ആയിരിക്കും കാരണം ദുനിയാവിലെ മോഹങ്ങൾക്കും ഉമ്മാന്റെ ഇത്തരം സ്വാർത്ഥതക്കും വേറെ എന്താണ പറയുക
ഏതായാലും ഉമ്മ ഉമ്മാന്റെ ആഗ്രഹം പോലെ ഇന്ന് മോനെ ആക്കി
ഒന്ന് ചിന്തിക്കാൻ പോലും കഴിവ് ഇല്ലാതെ ഇക്ക സ്വയം ഒരു വിഡ്ഢി വേഷം കെട്ടി....
ഉമ്മാന്റെ കളി പാവയായി ഇക്കയും ഉപ്പയും മറ്റു ഒന്നും അറിയാത്ത ആളുകളും തുള്ളേണ്ടി വന്നു .
ഏതായാലും ഭാഗ്യം വീട് ഒഴിഞ്ഞു കൊടുക്കാൻ സമയം ആയി
അടി പിടി കേട്ടപ്പോൾ ഉപ്പ ഉസ്താദ് നേ വിളിച്ചു എന്നെ ഇക്കാനെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞു
പക്ഷെ ഇക്ക വന്നപ്പോൾ
എന്നോട് പറഞ്ഞു
ഞാനയിട്ട് നിന്നെ കൊണ്ട് ആകില്ല നീ പോണം അല്ലേൽ ഞാൻ കൊണ്ടാക്കി എന്ന് പറഞ്ഞു ആവും കേസ് അല്ലേൽ എനിക്കു പറയാലോ നീ ആയിട്ട് പോയത് ആണെന്ന്
ഞാൻ ഒന്നും മിണ്ടിയില്ല എന്താണ് പറയ ഇപ്പൊ ഇതിന്
ഏതായാലും നിങ്ങളെ ഉമ്മാന്റെ കള്ളകളി ഞാൻ പൊളിക്കും എത്ര കഷ്ട പെട്ടാലും വേണ്ടി യില്ല സത്യം നിങ്ങളെ ഞാൻ ബോദ്യപെടുത്തും പിന്നെ നമ്മൾ ഒന്നായലും രണ്ട് ആയാലും എനിക്കു സമാധാനത്തിൽ എനിക്കു പോവാലോ അതല്ലേ അതിന്റെ ഒരു ശരി....
ഇക്ക അപ്പോൾ എന്നെ ആഞ്ഞു പിരടിക്ക് രണ്ട് അടി അടിച്ചു
പിന്നെ പറഞ്ഞു "നീ കേസ് കൊടുക്ക് എടി ആണിന് പറഞ്ഞതാ കേസും കോടതിയും
" ഉം...ആയിരിക്കും പക്ഷെ ന്റെ ജീവിതം തകർത്ത പെണ്ണുങ്ങളും നിങ്ങളെ കൂടെ ഉണ്ടാവും എന്ന് മാത്രം
പോടീ നീ പോടീ....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :28*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ജീവിതം ഒരു വല്ലാത്ത തുടർ കഥയായി മാറി കൊണ്ടിരിക്കുന്നു
മനുഷ്യർ ഇത്രയും വിഡ്ഢികൾ ആവുന്നോ അതോ സ്വയം വിഡ്ഢി വേഷം കെട്ടുന്നതോ?!
അള്ളാഹു വിന്റെ പരീക്ഷണങ്ങളിൽ ഈമാൻ നഷ്ട പെടാതെ സൂക്ഷിക്കാൻ അവർ മറക്കുന്നതോ അതോ ഇന്ന് കഴിഞ്ഞിട്ടല്ലെ നാളെ എന്ന വിഡ്ഢികളുടെ വാക്യം ഉയർത്തുകയാണോ...?
*അള്ളാഹു വ റസൂലുഹു അഹ്‌ലം...*
രാവിലെ ആയിട്ടും പുറത്ത് വാതിൽ പോലും തുറന്ന് കാണായ്ട്ട് ആയിരിക്കും അടുത്ത വീട്ടിലെ ഇത്ത വന്നു.
അപ്പോൾ അവർ കാണിച്ചപ്പോൾ ആണ് കഴുത്തിലെ പാട് ഞാൻ കണ്ടെത്, ഇക്ക കഴുത്തു പിടിച്ചു ഞെരുക്കിയ ചുവന്ന പാടുകൾ...
കണ്ടവർക്കും കേട്ട വർക്കും ഒന്നേ പറയാൻ ഉള്ളു ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിക്കുന്നവരെ വെറുതെ വിടരുത് കാരണം ഇനിയും ചരിത്രം ആവർത്തിക്കുo.
കാരണം ഇക്കാന്റെ പെങ്ങൾക്കും ഉണ്ടല്ലോ മക്കൾ നാളെ അവർ കൊണ്ട് വരുന്ന പെണ്ണിനും പൊന്ന് കുറവാണെന്നു പറഞ്ഞു ഇതൊക്കെ വീണ്ടും അവർ തുടരും ദുനിയാവിന്റെ നിറം മാത്രമേ അവരുടെ ഖൽബിൽ ഉള്ളു .
അള്ളാഹും അവന്റെ റസൂലും ﷺ നാലു ആളെ ഇടയിൽ ദീനി ആണെന്ന് പറഞ്ഞു നടക്കാൻ ഒരു തുറുപ്പു ചീട്ട് ആയി ഉപയോഗിക്കുന്ന വിഡ്ഢികൾ.... ആളുകളുടെ ഇടയിൽ നല്ലതാവാൻ എന്തും വിളിച്ചു പറയുന്ന പകൽ മാന്യർ.
വല്ലാത്ത ക്ഷീണം ഒന്നും കഴിക്കാൻ തോന്നുന്നില്ല അതിന്റെ കൂടി ആയിരിക്കും ഞാൻ കിടന്നു ഒന്ന് കണ്ണ് മാളി പോയി...
അപ്പോൾ ഡോർ ആരോ മുട്ടുന്നു ഉറക്കത്ത് ആണേലും ഞാൻ പോയി ആരാണ് എന്ന് ചോദിച്ചു
ഹാ
" ഞാൻ ആണ് വാതിൽ തുറക്ക്
ഇക്കാന്റെ ശബ്ദം പതിവ് തെറ്റി ഈ നേരം എന്താണ് റബ്ബേ... ഇതിന്റെ ഉദ്ദേശം
ഏതായാലും വാതിൽ തുറന്നു.
വേഗം ഡ്രസ്സ് മാറ്റി വാ പോകാം
" എവിടേക്ക്
വീട് ഒഴിയാൻ പറഞ്ഞു ഹൌസ് ഹോണറു വല്ലാതെ ബുദ്ധിമുട്ട് ആക്കുന്നു.
" എന്നിട്ട് എവിടെക്കാ ഇപ്പോ
'നിന്റെ വീട്ടിൽക് വേഗം മാറ്റി വാ
" അപ്പോ ഈ വീട്ടിൽ ഉള്ള സാധനങ്ങൾ എന്ത് ചെയ്യും
'അതൊക്കെ ആൾ വന്നു എടുക്കും
"നീ വേഗം നോക്ക്
" മോന്റെ മുടി ഇന്ന് തന്നെ എങ്കിൽ വെട്ടുമോ പെണ്ണ് കുട്ടികളെ പോലെ വളർന്നിട്ടുണ്ട്
അയാൾ വേഗം മോനെ എടുത്ത് പുറത്ത് പോയി
ഞാൻ പർദ്ദ ഇട്ട് നിന്നു.
മോനെ കൊണ്ട് വന്നതും എന്റേതും മോന്റെതും ആയ ഡ്രസ്സ് കൾ എല്ലാം എടുത്തു അയാൾ കാറിൽ വെച്ചു.
ഞങ്ങൾ യാത്ര തുടങ്ങി
നേരെ മോനെ dr കാണിച്ചു പിന്നെ
ന്റെ വീട്ടിൽ വിളിച്ചു നോക്കി
അപ്പോഴാ അവർ മറ്റൊരു യാത്രയിൽ ആണെന്ന് അറിഞ്ഞത്
അങ്ങനെ എങ്ങോട്ട് എന്നില്ലാതെ വഴിയോരം കുറച്ച് നിന്നു...
ഇക്കാന്റെ വീട്ടിൽ കൊണ്ട് പോവാൻ ഞാൻ പറഞെങ്കിലും അത് ശരിയാവില്ല എന്ന് ഇക്ക മറുപടി പറഞ്ഞു.
നീ ഒരാഴ്ച നിന്റെ വീട്ടിൽ നിൽക്കു എന്നിട്ട് വീട്ടിൽ പോവാം.
യാത്ര പറഞ്ഞു ഇറങ്ങിയ വീട്ടിലേക്ക് ഞങ്ങൾ വീണ്ടും തിരിഞ്ഞു യാത്ര തുടങ്ങി.
" നിങ്ങൾ പറഞ്ഞ രണ്ട് മാസം ആയത് കൊണ്ട് എന്നെ കൊണ്ട് ആകുന്നത് എന്ന് എനിക്കറിയാം
" ഉം
" ആ പറഞ്ഞ ഒരാഴ്ച ഞാൻ കാത്ത് നിൽക്കും
" പിന്നെ നീ എന്ത് ചെയ്യും കേസ് കൊടുക്കും അതല്ലേ?
" ഉം, നിങ്ങൾ നന്നാവും എന്ന് കരുതി ഇത്രേം കാലം എല്ലാ വിട്ട് വീഴ്ച കൾക്കും ഞങ്ങൾ തയ്യാർ ആയി .ഒരു ജീവിതം ആണല്ലോ എന്ന് ഓർത്ത്
പക്ഷെ നിങ്ങൾ?
" നീ പോയി കേസ് കൊടുക്ക് നിനക്ക് പറ്റുന്നത് നീ ചെച്ച്...
" നിങ്ങളെ ഉമ്മാനെ പെങ്ങളെ നിങ്ങൾക്ക് ഇത്ര കാലം മനസിലായില്ല .ഇനി അത് തെളിയിക്കൽ എനിക്കു നിർബന്ധമായി വന്നാൽ ഞാൻ അത് ചെയ്യും കാരണം എനിക്ക് ആണ് ഇന്ന് എല്ലാ നഷ്ടവും.
" നീ പോടി...
ഹാ പിരടിക്ക് രണ്ട് അടിയും
" എന്റെ ജീവിതം കൊണ്ട് കളിച്ചവരെ ഞാൻ വെറുതെ വിടില്ല കാരണം ഇത്രേം ഞാൻ കണ്ണീരും കുടിച് വെറുതെ വിട്ടാൽ എന്റെ ഈ കാത്തിരിപ്പിനും കണ്ണീരിനും പിന്നെ എന്ത് അർത്ഥം ആണ് ഉള്ളത്
ഇനി ഇങ്ങനെ ഒരു പെണ്ണ് ഉണ്ടാവരുത്
" നീ എന്ത് തെളിയിക്കാൻ എന്റെ ഉമ്മ പെങ്ങളും എന്തേലും ചെയ്തങ്കിൽ അല്ലെ?
" ഉം അതൊക്കെ ഞാൻ തെളിച്ചു തരും എന്തിനു വേണ്ടി ആർക്കും വേണ്ടി ആരാണ് എന്താണ് എന്നൊക്കെ കാരണം നിങ്ങൾ എന്നെ ഒഴിവാക്കി യായാലും എനിക്കു ഇനി ഒരു സ്വസ്ഥ മായ ജീവിതം വേണേൽ എന്റെ നിരപരാധിത്യം തെളിയിക്കണം.
വീട്ടിൽ എന്നെയും മോനെയും തിരിച്ചു ആക്കി ഇക്ക വീട്ടിൽ പോയി.
തിരിച്ചു വന്നത് കണ്ട് അടുത്ത വീട്ടിലെ ഇത്തയും മകളും വന്നു. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പോകുമ്പോൾ പോവാണ് ഇനി വരില്ല എന്ന് പറഞ്ഞു അവർ എനിക്ക് ഓതാൻ തന്ന ഖുർആനും കറന്റ് ഇല്ലാത്തപ്പോൾ കത്തിക്കാൻ തന്ന എമർജൻസിയും എല്ലാം കൊടുത്ത് യാത്ര പറഞ്ഞു ഇറങ്ങിയതാണ്...
പാവം അവരെനിക്ക് അപ്പോൾ തന്നെ പോയി അവർ വെച്ച ഫുഡിൽ നിന്നും എനിക്കും മോനും കഴിക്കാൻ കൊണ്ട് വന്നു. ചെറിയ മോനെയും വെച്ചു ഇപ്പോൾ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട എന്ന് പറഞ്ഞു.
സത്യം പറഞ്ഞാൽ ഇവരും കൂടി ഇവിടെ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ലായിരുന്നു.
ഇശാ ബാങ്ക് കൊടുത്ത് നിസ്കരിച്ചു ഞാൻ മോനെ ഉറക്കി.
ഹോളിൽ ഇരുന്നു ഫോണിൽ നോക്കി ഖുർആൻ ഓതി.
മനസിന് ഒരു സമാധാനം ആണ് ഖുർആൻ സ്വലാത്ത് ഒക്കെ ഇതൊക്കെ ആണ് ഇത്ര വീഴ്ച പറ്റിയിട്ടും ഞാൻ അടി പതറാതെ നിൽക്കുന്നത്.
സ്വലാത്ത് നമ്മള് മുറുകെ പിടിച്ചാൽ ആ സ്വലാത്ത് നമുക്ക് കരുത്തു തന്നെ ആണ്...
1 am ആയപ്പോൾ ഞാൻ മോന്റെ അരികിൽ പോയി കിടന്നു തല വല്ലാതെ വേദനിക്കുന്നു ക്ഷീണവും ഇന്ന് ഫുൾ പട്ടിണി യാണ് അത്കൊണ്ട് ആയിരിക്കും കിടന്നതുo ഉറങ്ങി പോയി
3:45 am ആയപ്പോൾ പെട്ടന്ന് ഉണർന്നു എഴുനേറ്റ് നമ്മുടെ പണി കഴിച്ചു സുബ്ഹി കളാഹ് ആവുന്ന വരെ ഓതി പിന്നെ കുറച്ച് കിടന്നു.
ഫോൺ റിങ് ആവുന്നത് കേട്ട് ആണ് പിന്നെ ഉണർന്നത് സമയം 7:50 am
ഉമ്മ യാ വിളിച്ചത്
എന്നെ ഇക്ക ഇന്നലെ ഒറ്റക്ക് ന്റെ വീട്ടിൽ ഇട്ട് വരാൻ കരുതിയതാ
വീടിന്റെ താക്കോൽ അടുത്ത വീട്ടിൽ ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട് ഈ വീട്ടിൽ തന്നെ കൊണ്ട് ആക്കി.
അവരെ പറഞ്ഞിട്ട് കാര്യം ഇല്ല .രണ്ട് മാസം എന്നെ കൊണ്ട് നിർത്തി ഞാൻ ആയിട്ട് വേണ്ട എന്ന് പറഞ്ഞു തിരികെ അയക്കാം എന്ന ബുദ്ധിപാളി പോയത് അല്ലെ,
എല്ലാം കാണുന്ന റബ്ബ് മുകളിൽ ഉള്ളത് അവർ മറന്നു അവരാണ് ലോക ചക്രം തിരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചു പോയി.
പാവം ഉമ്മാന്റെ വാശി ഈ ബന്ധം മുറിക്കണം എന്ന് എന്ത് വന്നാലും വേണ്ടില്ല ഉമ്മ കൊടുത്ത കൈ വിഷം പോക്കൂല എന്ന് ഉമ്മ.
അപ്പൊ നിങ്ങൾ ഒന്ന് ആലോചിക്ക് എന്റെ കൂട്ടുകാരെ എനിക്കും വാശി വേണ്ടെ?!
ഇനി ഇക്ക ഉണ്ടോ ഇല്ലേ എന്നുള്ളത് അല്ല.
എന്റെ ജീവിതം ഇങ്ങനെ ആക്കിയവരെ ഞാൻ നിയമത്തിന്റെ മുമ്പിൽ തന്നെ തെളിയിച്ചു കാണിക്കും
.
ആ ഇന്നും ഇക്ക വന്നു ഉച്ച ആയപ്പോക്ക്
ഇന്നലെ കണ്ട ഇക്ക അല്ല കേട്ടോ ഇന്ന്
വല്ലാത്ത സ്നേഹം എങ്ങെനെലും എന്നെ ഒന്ന് വീട്ടിൽ എത്തിക്കണം അതിനു ഉള്ള സ്നേഹാ
" ഇക്ക ഞാൻ പോവുന്നില്ല വീട് അല്ലെ ഒഴിയാൻ പറഞ്ഞത് നിങ്ങളെ വീട്ടിൽ കൊണ്ട് പോവുന്നില്ലേൽ വേണ്ട മറ്റൊരു വീട് ശരിയാവുന്നത് വരെ നമുക്ക് ഒരു റൂം എടുക്കാം പൈസ പ്രശ്നം ആണേൽ എന്തേലും സ്വർണം കൊടുക്കാം.
" നീ ഒരാഴ്ച വീട്ടിൽ പോയി നിൽക്കു പെണ്ണെ അപ്പോൾക്ക് വീട് കിട്ടും ഒരു രണ്ട് മാസം ഇവിടെ നിന്നില്ലേ,
" ഞാൻ ഇന്ന് പോയാൽ നിങ്ങൾ വീടും നോക്കില്ല പിന്നെ വരുകയും ഇല്ല ഇതൊക്കെ മുൻപ് എനിക്കു അറിയാം വെറുതെ നിങ്ങൾ എന്റെ മുമ്പിൽ അഭിനയം നടിക്കണ്ട.
" അല്ല സത്യം,നിന്നെ ഞാൻ ഒഴിവാക്കില്ല ഒരാഴ്ച കഴിഞ്ഞു നമുക്ക് എല്ലാം ശരിയാക്കാം നീ സമാധാനിക്ക്.
എല്ലാം അഭിനയ മാണ് എന്ന് അറിയാം പക്ഷെ .... !
ഇറങ്ങേണ്ടി വന്നു ഞാൻ മോനെ എടുത്ത് ആ വീട്ടിൽ നിന്നും കണ്ണീരോടെ ഇറങ്ങി എന്റെയും മോന്റെയും എല്ലാം ഇക്ക കാറിൽ വെച്ചിട്ടുണ്ട് മോന്റെ സൈക്കിൾ ഒഴികെ അത് ഞാൻ വേണ്ട എന്ന് പറഞ്ഞതാ
ഒരാഴ്ച എന്ന് ഇക്ക വെറുതെ പറഞ്ഞത് ആണേലും അത് അവിടെ നിൽക്കട്ടെ എന്ന് ഞാൻ കരുതി.
കുറെ സ്നേഹം നടിച്ചു ഇക്ക കാറിൽ കയറ്റി ഇരുത്തി ഇന്നലെ കാണിക്കാതെ ഇന്ന് വന്ന സ്നേഹo കബടം ആണെന്ന് ഏത് പൊട്ടൻ മാർക്കും മനസിൽ ആവും എങ്കിലും...
വിശപ് കഠിനം ആയപ്പോൾ ഞാൻ ഒരു ചായ വാങ്ങി തരാൻ ഇക്കനോട് അവശ്യപെട്ട്
വഴിയിൽ നിർത്തി ഹോർലിക്സ് ഉം പപ്സ് കഴിച്ചു .
ചായ അവിടെ രസം ഇല്ലാന്ന് പറഞ്ഞു.
വീടിന്റെ അടുത്ത് എത്തിയപ്പോൾ എന്റെ മടിയിൽ നിന്നും മോനെ എടുത്ത് ഇക്കാന്റെ മടിയിൽ വെച്ചു ഞാൻ ഒന്നും മിണ്ടിയില്ല.
വീടിന്റെ അടുത്ത് ഞങ്ങളെ കാത്ത് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു അവർ ഒക്കെ ഈ കൊണ്ട് ആക്കലിന്റെ ലക്ഷ്യം അറിയാൻ വന്ന നാട്ടുകാർ ആണ് ഞങ്ങളെ നല്ല വരയ അയൽവാസികൾ.
മോനെ എനിക്കു താരതെ ഇക്ക എടുത്തു
ഞാൻ വേഗം വീടിന് ഉള്ളിൽ കയറി
ഉപ്പ അവരോട് ഇക്കനോട് ഒന്നും ചോദിക്കണ്ട അയാൾ എന്ത് ചെയ്യും എന്ന് നോക്കാം എന്ന് പറഞ്ഞത് കൊണ്ട് അവർ ഒന്നും ചോദിച്ചില്ല.
ഇക്ക വീട്ടിൽ കയറി ഇരുന്നു ചായ കുടിച്ചു എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറി
പിന്നെ മുകളിൽ ഞങ്ങളെ റൂമിൽ പോയി കിടന്നു ഞാനും പിറകെ പോയി
എനിക്കു ഇക്ക ചവിട്ടിയത് മുതൽ ഊരക്ക് വല്ലാത്ത വേദന
ഞാൻ അത് ഇക്കാക് കാണിച്ചു .
ഇക്ക പറഞ്ഞു നോക്ക് നാളേക്ക് മാറിയിട്ട് ഇല്ലേൽ dr കാണിക്കാം
ഞാൻ ഒന്നും മിണ്ടിയില്ല എന്റെ വേദനകൾ എനിക്കു അല്ലെ അറിയൂ
അപ്പോ ഉപ്പ ഞങ്ങളെ അടുത്ത് വന്നു
ഇക്കനോട് സുഖവിവരം തിരക്കി
ഒരാഴ്ച കഴിഞ്ഞു വീട്ടിലേക്ക് തന്നെ കൊണ്ട് പോവാം എന്നും വെറുത വാടക കൊട്ത്ത് എന്തിനാ നിൽക്കുന്നത് എന്നൊക്കെ ഉപ്പാനോട് ഇക്ക പറഞ്ഞു.
ഉപ്പ എവിടെയോ യാത്ര പറഞ്ഞു പോയി
എന്തോ ഇക്കാന്റെ ഇന്നെലെയിൽ നിന്നും ഇന്നേക്ക് ഉള്ള ഈ മാറ്റം എനിക്കു ഒരു അഭിനയം ആയി തോന്നി.
കല്യാണം ഉറപ്പിച്ചു നിൽക്കുന്ന ഇക്കയാണ് അവരോട് പറഞ്ഞ രണ്ട് മാസം ആയതിന്റെ പേരിൽ ആണ് എന്നെ വീട്ടിൽ കൊണ്ട് ആകുന്നത് എന്ന് മറ്റൊരു ആൾ വഴി ഞാൻ നേരെത്തെ അറിഞ്ഞു ഇക്കാന്റെ വിചാരം ഞാൻ ഒന്നും അറിയില്ല എന്നാണ്.
എന്റെ ജീവിതം ഇങ്ങനെ നശിപ്പിച്ചു .
ആരും അറിയാതെ വീട്ടുകാർ ഒത്തു ഇക്ക പെണ്ണ് കെട്ടി. അവൾ ഏതായാലും ഇക്കന്റെ ഉമ്മയെ പോലെ വിവരം ഇല്ലാത്ത ഒരു സ്ത്രീ ആയിരിക്കണം .അല്ലാതെ ഒരു മോനെ ഉള്ള എന്റെ ഭർത്താവിനെപിടിച്ചു അടക്കാൻ അല്ലാഹുവിനെ പേടിക്കുന്ന ഒരു പെണ്ണും കൂട്ടു നിൽക്കില്ല.
കാരണം ഇന്ന് ഇത് എന്നോട് ചെയ്ത ഭർത്താവ് നാളെ അവളോട് ചെയ്യില്ല എന്ന് അവൾക്ക് എന്ത് ഉറപ്പ് ഉണ്ട് വിഡ്ഢി...
പറഞ്ഞത് പോലെ ഭക്ഷണം കഴിച്ചു സ്നേഹം നിറച്ച സംസാരവും സമ്മാനിച്ചു ഇക്ക പോയി.
ഞാൻ ഉണ്ടായിരുന്നു എല്ലാം കാര്യവും പറഞ്ഞു അപ്പോ എന്റെ വീട്ടുകാർ പറഞ്ഞു ഏതായാലും ആ ഒരാഴ്ച നോക്കാം എന്നിട്ട് നീ പറഞ്ഞത് പോലെ കേസ് കൊടുക്കാം ജീവിതം കൊണ്ട് കളിച്ചത് കൊണ്ട് നമ്മൾ വെറുതെ വിടില്ല ആര് തെറ്റ് ചെയ്തു വോ അവർ ശിക്ഷ അനുഭവിക്കും അതിനല്ലേ നിയമങ്ങൾ...
ഇശാഹ് ബാങ്ക് കൊടുക്കുമ്പോൾ ആണ് ഇക്ക വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു ഇറങ്ങിയത് ഇപ്പോ നേരം കുറെ ആയില്ലേ ...
ഞാൻ ഒന്ന് വിളിച്ചു നോക്കി എന്തായാലും പാവം ആണ് ഒന്നും ഓർമയില്ല ഉമ്മാന്റെ പാവ കുട്ടിയായി ഓരോന്ന് പ്രവർത്തിക്കുന്നു എന്ന് മാത്രം .
കുറെ വിളിച്ചു റിങ് ആയി പക്ഷെ ഇക്ക എടുത്തില്ല .
എന്തൊരു ലോകം ആണ് ലെ
സ്വന്തം മോന്റെ ജീവിതം കൊണ്ട് കളിക്കാൻ ശൈത്താനെ സേവിച ലോകത്തിലെ ആദ്യത്തെ ഉമ്മ അല്ല പെറ്റുമ്മ . ഉമ്മാക്ക് എന്റെ ഇക്കാനെ ഒന്ന് തൊട്ടാൽ മതി പിന്നെ ഉമ്മ വിചാരിച്ച പോലെ ആണ് അങ്ങനെ ആണ് വീട്ടിൽ എല്ലാവരെയും ഉമ്മാന്റെ വരുതിയിൽ ആക്കിയത് പാവം ബാപ്പ ഈ ഉമ്മനെയും മോളെയും പേടിച്ചാണ് വീട്ടിൽ ജീവിക്കുന്നത് ഇങ്ങനെ ഒക്കെ ചെയ്യുന്നവർ കൊല്ലില്ല എന്ന് എന്താണ് ഉറപ്പ്.
ഇക്കാക്ക് മോനെ പോലും ശരിക്ക് ഓർമ വരില്ല എന്റെ മോന് എന്ന ചിന്ത വന്നു അതൊന്ന് പ്രകടിപ്പിച്ചാൽ ഈ ഉമ്മ ഒന്ന് തൊടും അപ്പോൾ പാവം അത് അങ്ങു മറക്കും .
എല്ലാം ഓർമ ഉണ്ടായിരുന്നു വെങ്കിൽ ഇന്ന് എല്ലാ സത്യവും ഇക്ക തന്നെ കണ്ടെത്തുമായിരുന്നു.
*നീ ചെയ്ത ദാനവും നീ ചെയ്ത ദ്രോഹവും നീ ചെയ്ത നന്മയും നീ ചെയ്ത തിന്മയും ഒരിക്കൽ നീ ചെയ്തതിലും ഭംഗിയായി നിന്നിലേക്ക് വരും അന്ന് നീ അറിയും അല്ലാഹു ആരാണ് എന്ന്.അവൻ എന്താണ് എന്ന് .നീ കേവലം അവന്റെ ഒരു അടിമ മാത്രം ആയിരുന്നു വെന്ന്...*
ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി ദിനങ്ങൾ മാറി മാറി ഞാൻ ഇക്കാന്റെ രണ്ട് ഫോണിലും വിളിച്ചു പക്ഷെ എടുത്തില്ല നാട്ടുകാരും വീട്ടുകാരും എല്ലാവരും പറഞ്ഞു ഇനിയും വഞ്ചിക്കപെട്ടുകൂടാ ഇനി അയാൾ വേണ്ട.
നമുക്ക്.
നിങ്ങളെ വേണ്ടാത്തവരെ നിങ്ങൾക്ക് എന്തിനാ കേസ് കൊടുക്കണം ഇത്രേം പെട്ടന്ന് പെണ്ണിന്റെ ജീവിതത്തിന് എന്ത് വില ഉണ്ട് എന്നത് അറിയിച്ചു കൊടുക്കണം.
ഒരുപാട് ആലോചിച്ചു ശരിയാണ് എല്ലാ പെണ്ണുങ്ങളെ പോലെ ഞാനും ആയി കൂടെ ഒരു തെറ്റിനെതിരെ എങ്കിലും പോരാടണം പെണ്ണാണ് ജീവിതം ആണെന്ന് പറഞ്ഞു ഒതുങ്ങുന്നതാണ് ഇന്ന് എല്ലാ പെണ്ണിനും പറ്റുന്ന തെറ്റ്.കാരണം ശത്രുക്കൾ അത് മുതലെടുക്കുന്നു . ചരിത്രം വീണ്ടും ആവർത്തിക്കുന്നു ഇനി ഒരു പെണ്ണിനും സ്വർണത്തിന്റെ പേരിൽ അല്ലെങ്കിൽ സാമ്പത്തികം കുറഞ്ഞു പോയതിന്റെ പേരിൽ ജീവിതം പൊട്ടി ചിതറരുത് .അതെ എനിക്ക് വേണ്ടി ഇനി മറ്റൊരു പെണ്ണിന് വേണ്ടി ഞാൻ എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നത് നാല് ആളുകളെ ഇടയിൽ കോടതിയിൽ തെളിയിക്കും അതിനു ഇനി എന്ത് പ്രശ്നം വന്നാലും ഞാൻ നേരിടും കാരണം സത്യം ഉള്ള ഇടത്ത് എന്നും അല്ലാഹുവും അവന്റെ റസൂലും ഉണ്ടാവും ﷺ
നാട്ടിലെ ചില പ്രമാണി മാരും ഉപ്പയും കുടുംബക്കാരും ചേർന്ന് വകീലിനെ പോയി കണ്ടു കാര്യങ്ങൾ വിശദമായി പറഞ്ഞു ഇനി ഒരു ഒത്തു തീർപ്പിന് ആര് ശ്രേമിച്ചാലും വേണ്ടാ എന്ന് പറയാൻ സമ്മതവും കൊടുത്തു അങ്ങനെ അവർ മടങ്ങി.
പിന്നെ എന്റെ ഊഴം ആയിരുന്നു കോടതി വീണ്ടും ആ പടി എനിക്ക് ചവിട്ടേണ്ടി വന്നു വല്ലാത്ത സങ്കടം .
എന്റെ ഈ ഇത്ര കാലം അനുഭവിച്ച കണ്ണീരിനു അല്ലാഹു പകരം ചോദിക്കും ഉറപ്പാണ് കാരണം എന്റെ ദിന രാത്രങ്ങൾ അവനല്ലേ ഏറെയും കണ്ടത് അല്ലാഹുവിന്റെ അടിയൻ മാർ എന്ത് ചെയ്താലും അതിനു ഒരു അവസാനം ഉണ്ടാവും.എന്നാൽ അല്ലാഹു അവർക്ക് തിരിച്ചു ഓരോ വേദന നൽകിയാൽ അവനെമറികടക്കാൻ ഒരു മാരണകാരനും കഴിയില്ല. കാരണം അത് നൽകിയത് ഈ ലോകത്തിന് അതിപന് ആവുന്നു
നിറ കണ്ണുകളോടെ എല്ലാ പേപ്പറുകളും ഞാൻ ഒപ്പിട്ട് കൊടുത്ത് ജഡ്ജിക്ക് മുമ്പിൽ മുഖം കാണിച്ചു തിരിച്ചു പൊന്നു വല്ലാത്ത ഒരു വിധി അല്ലെ
ദുനിയാവ് അങ്ങനെ യാ പക്ഷെ പേടിക്കണ്ട കേട്ടോ,അല്ലാഹു ശമക്ക് പ്രതിഫലം തരും സത്യത്തിനു വിജയവും ശത്രുക്കൾക്ക് പരാജയവും നൽകും
ഉമ്മാക്ക് ഇത് ഏതായാലും ആട്ടി കൊഴുത്താ....
കോടതിയിൽ ഒരു ദിവസം മുഴുവൻ അങ്ങ് പോയി പതിനൊന്നു മണിക്ക് കയറിയത രണ്ടര മണിയായി ഇറങ്ങുമ്പോൾ പാവം എന്റെ മോനെ ഉമ്മാന്റെ അടുത്ത് കരയുക ആവും ഇത്ര ടൈം... എന്നെ കാണാതെ
ഞാൻ എന്റെ ബ്രോ നെ കൂട്ടിയാണ് ഇവിടെ വന്നത്. മോനെ കൊണ്ട് വന്നാൽ ആവില്ല.
എന്നാലും ഒരുപാട് ആളെ കണ്ടു ജീവിതം നഷ്ടപെട്ട പെണ്ണുങ്ങളും കള്ളന്മാരും കൊലയാളികൾ വരെ ചെറുത് വലുത് മായ എല്ലാം
വിചാരണയും എല്ലാം
ഏതായാലും ഒന്ന് ഉറപ്പിച്ചു ഇവിടെ ഏതായാലും എനിക്ക് കയറേണ്ടി വന്നു എന്നെ അവർ കയറ്റി ഞാൻ ഒരു പെണ്ണ് ആണ് എനിക്ക് ഉണ്ടായ നഷ്ടങ്ങൾ അവർ തരുന്ന നഷ്ട പരിഹാര തുകയിൽ നികത്താൻ ഒക്കുമോ?! ഞാൻ ഇന്ന് ഒരു ഉമ്മ കൂടി ആണ് അവനെ കൂടി നോക്കണം
അത് കൊണ്ട് എല്ലാം എന്റെ ഇക്കാക് ഞാൻ തെളിയിച്ചു കൊടുക്കും എന്നിട്ട് മനസിലായിട്ടു നോക്കാം എന്ത് ചെയ്യണം എന്ന് അപ്പോഴും എന്നെ വേണ്ട എങ്കിൽ പോട്ടെ ഇക്ക ഇക്കാന്റെ വഴിക്ക്. പക്ഷെ !
ജീവിതം ഇങ്ങനെ ആയി എന്ത് കൊണ്ട് എന്ന് ഞാൻ വ്യക്തമായി തെളിയിക്കും .
എന്റെ ഇക്കാനെയും ആ ഉമ്മ തന്നെ ആണോ പ്രസവിച്ചത് അല്ലെ?! ബാപ്പക്ക് മുൻപ് കല്യാണം കഴിഞ്ഞു അതിൽ ഉള്ള മോനൊന്നും അല്ലല്ലോ?
എന്തോ ഉമ്മാന്റെ ഈ ക്രൂരത കാണുബോൾ ചിന്തിച്ചു പോവുന്നു ഇതും ഒരു ഉമ്മ ആണല്ലോ,
ഉമ്മാന്റെ കാലിന് അടിയിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ച മതം ആമിന ബീവിയും ഫാത്തിമ ബീവിയും (റ :) മാതൃക കാണിച്ച ലോകം എന്നിട്ടും സ്വാർത്ഥതക്ക് വേണ്ടി സ്വന്തം മോന്റെ ജീവിതം തച്ചു ഉടക്കുന്നു ഒരു പൈതൽ ഉണ്ടെന്ന് എന്നത് പോലും ഓർക്കാതെ.
പിന്നെ ഏതൊരു ഭാര്യ ക്കും സഹിക്കാൻ പറ്റാത്തത് ആണ് തന്റെ ഭർത്താവ് മറ്റൊരു അവിഹിതം ഉണ്ടെന്ന് അറിയുന്നത് ഇത്രയും എന്നെ ചതിച്ചിട്ട് ഇനിയും ഞാൻ അയാളെ വിശ്വസിക്കണോ?എന്റെ കൂടെ നിന്ന് മറ്റൊരു വളുടെ ശബ്ദം കേട്ട് ആസ്വദിക്കുന്ന ഇയാൾക്ക് ഒക്കെ എന്ത് ഉസ്താദ് ആണ്. നല്ല വരായ ഞങ്ങളുടെ ഉസ്താദ് മാർക്ക് അഭമാനത്തിന് വേണ്ടി പിറന്ന കുലം ചേ....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :29*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ദിവസങ്ങൾക്ക് വല്ലാത്ത വേഗതയാണ് ഒപ്പം വേദനയും.
മാറി കൊണ്ടിരിക്കുന്ന ചിന്തകൾക്ക് വിരാമമിട്ടു കൊണ്ടായിരുന്നു വകീൽ സാറിന്റെ ഫോൺ കാൾ
" ഹലോ.
" ഹെലോ , സർ
" നിന്റെ എതിർ കക്ഷികൾ വിളിച്ചിരുന്നു, പണം കൊടുത്തു സെറ്റ് ചെയ്തുടെ എന്ന് ചോദിച്ചു
" ഉം, ഞാൻ പറഞ്ഞില്ലേ സാറേ ആ ഒരു വിളി തീർച്ചയായിട്ടും ഉണ്ടാവും എന്ന്
" അതെ, അതുകൊണ്ട് മോൾ പറഞ്ഞപോലെ പറഞ്ഞിട്ടുണ്ട് ഒരു ഒത്തു തീർപ്പിന് ആവശ്യം ഇല്ലാന്ന്
" ഉം, ഇനി എന്റെ നിരപരാധിത്യം തെളിയിച്ചു കൊടുക്കുക എന്നെ ഉള്ളു സാറെ , ജീവിതം എന്ന് കുറെ വിചാരിച്ചു ഏറെ സഹിച്ചു ക്ഷമിച്ചു ഇനി അതിന്റെ ആവശ്യം ഇല്ല സത്യം തെളിഞ്ഞു കഴിഞ്ഞിട്ട് അയാൾ തീരുമാനിക്കട്ടെ ...ഉമ്മയുടെയും പെങ്ങളുടെയും യാഥാർഥ മുഖം കാണട്ടെ
" ഉം , ഒക്കെ മോൾ നോട്ടീസ് അവർക്ക് കിട്ടിയിട്ട് ഉണ്ടേൽ ഒന്നേ കിട്ടു ഫാമിലി കോർട്ട് ൽ ഉള്ളത് മറ്റേത് സമയം അടുക്കുബോൾ കിട്ടും
" ഹാ അതിനെ കുറെ സമയം ഉണ്ടല്ലോ അത് കിട്ടുമ്പോൾ അറിയും ഉമ്മ പെങ്ങൾ ഉണ്ടെന്ന് ഇപ്പോ അയാൾ മാത്രം അല്ലെ എന്നു ഉള്ള സമാധാനം ഉമ്മാക്ക്, ഓന് കയറി കോട്ടെ എന്ന് വിചാരിക്കുന്നു ഉണ്ടാവും
' ഉം ആ ധാരണ കിട്ടുമ്പോൾ മാറും മോളെ എന്ന ശരി
" ഒക്കെ സർ
എന്താലെ വാലിന് തീ പിടിച്ച പോലെ ഓടുകയാ ഞാൻ കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ *നീ കൊടുക്ക് ആണിന് ഉള്ളതാ ജയിൽ കോടതി എന്ന്* എന്നാ പിന്നെ എന്തിനാ വെറുതെ വകീലിനെ ഉപ്പാനെ ഒക്കെ ഓരോ ആളെ വിട്ട് ഇങ്ങനെ ശല്യം ചെയ്യുന്നത്
എന്തിനാ പോ ഇത്ര തിടുക്കം സത്യം തെളിയുന്നത് വരെ ഷമിക്ക് ഒന്ന് ന്റെ കരളേ...
ആദ്യത്തെ കേസിൽ ഉമ്മയും പെങ്ങളും എന്റെ കരാളായ ഇക്കയും മാത്രം രണ്ടിൽ ആ മാരണ കാരനായ ഉമ്മാക്ക് സിഹ്ർ ചെയ്തു കൊടുക്കുകയും സ്വന്തം ശരീരത്തിൽ സേവ കൊടുക്കുകയും ചെയ്താ ആ മുസ്ലിം വേഷ ധാരിയായ ഉസ്താദ് പിന്നെ എന്റെ ഇക്കാന്റെ ശബ്ദം കേട്ടു രാവും പകലും തീർക്കുന്ന ആയ കാമ ദേവി പിന്നെ ഞമ്മളെ താരം കതിയമ്മായി കൊത്തിയ പാമ്പ് വേണ്ടേ വിഷം ഇറക്കാൻ... അല്ലെ പിന്നെഹ്.
ഈ ഉസ്താദ് നെ കിട്ടാൻ കൊറച്ചു കഷ്ട പെട്ട് പിന്നെ സൈബർ സെൽ പോയി ഉമ്മാന്റെ കാൾ ലിസ്റ്റ് ന് നമ്പർ എടുത്ത് അഡ്രെസ്സ് എടുക്കേണ്ടി വന്നു . അത് പിന്നെ അറിയാം
പക്ഷെ എന്റെ ഇക്കാന്റെ ഫോണിൽ നിന്നും അവളെ നമ്പർ എടുത്തു കൂടെ കൊറച്ചു വോയിസ് ഞാൻ കേട്ടു ഓഹ് നിശ്ചല മായി പോയി എന്റെ ഹൃദയം . കുറച്ചു ദിവസം മാത്രമേ ഞാൻ ഇക്കാന്റെ കൂടെ നിന്നിട്ട് ഉള്ളു എങ്കിലും ഒരിക്കലും എന്റെ ഇക്ക എന്നോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ട് ഇല്ല ,
ഒന്ന്, അതുകൊണ്ട് തീരുമാനിച്ചു ഇനി ഈ ഇക്കാക് വേണ്ടി ഞാൻ കാത്തിരിക്കില്ല .സത്യം തെളിയിച്ചു കൊടുക്കും ഉമ്മാനെ പെങ്ങളെ അറിയിച്ചു കൊടുക്കുക എന്നതിൽ പരം ഇനി ഒരു നിയ്യത്ത് ഇല്ല എങ്കിലും ഇക്കാനെ വേണ്ടാ എന്ന് പറയാൻ എന്തോ എന്റെ ഹൃദയം സമ്മതിക്കുന്നില്ല . വെറുക്കാനും മറക്കാനും പറ്റുന്നില്ല എന്തെ ഒരു ഉസ്താദ് ആയിരുന്നിട്ടും ഇയാൾ ഇങ്ങനെ ആയി പോയത്.
.
എന്തോ ഉമ്മാന്റെ കാട്ടി കൂട്ടലിൽ ഇക്ക തിരിഞ്ഞു പോയി എന്ന സത്യം അറിയുന്നത് കൊണ്ട് ആവും എനിക്ക് മറക്കാൻ കഴിയാത്തത്
പിന്നെ ഉമ്മാന്റെ കാൾ റെക്കോർഡ് നല്ല രസം ആണ് ട്ടോ ഞാൻ സ്വയം മരിക്കാൻ കിടന്നു പോവാൻ എന്തെല്ലാം തരത്തിൽ സിഹ്ർ ചെയ്തത് പാവം എനിക്ക് ഒന്നും ഏൽക്കായിട്ട് തോറ്റ് കാണും.
എത്രെ ഞാൻ പറഞ്ഞതാ എനിക്ക് പിടിക്കൂല ന്റെ ഹബീബുള്ള ﷺകാവൽ ആണെന്ന് അത് അങ്ങനെയാ മുത്തിനെ ﷺസ്വീകരിച്ച ഹൃത്തിലും ശരീരത്തിലും പിന്നെ ഒരു നഹ്സ് വരില്ല
ഏതായാലും പാവം ദിവസങ്ങൾ എന്നിട്ട് നില്ക്കാവും എന്നെ പോലെ...
എനിക്ക് ഇതൊക്കെ തെളിയിച്ചിട്ട് എന്റെ ഇക്ക നന്നാവും എന്ന പ്രതീക്ഷ ഇല്ല കാരണം ഇക്കാന്റെ ശരീരത്തിൽ ഉമ്മ ഞാനും ആയി വിട്ട് പോവാൻ വേണ്ടി കബർ കാഫിർ ജിന്നിനെകയറ്റി അത് കൊണ്ട് എന്ത് തെളിയിചാലുo ഇക്കാക്ക് എന്നെ അങ്ങീകരിക്കാൻ കഴിയില്ല അത് മാറ്റാതെ പോരാത്തതിന് കൈ വിഷം അതിനു രോമം വന്നിട്ട് ഉണ്ടെന്നു അറിഞ്ഞു പാവം സ്വന്തം ഉമ്മയാണ് ഏയ് ക്രൂരത മകനോട് ചെയ്യുന്നത് എന്തൊരു ലോകം. അല്ലാഹു വിനെ ഇവർ പാടെ മറന്നു കഴിഞ്ഞു ഇപ്പോ വേഷ വിധാനം മാത്രം
ബേജാർ ഉണ്ട് ജീവിതം ഇങ്ങനെ ആയല്ലോ എന്ന് ഓർത്ത്., പക്ഷെ ഇനി ഇക്ക എന്ന ഭാഗം ഞാൻ ചിന്തിക്കുന്നില്ല .എന്റെ ജീവിതം ഇങ്ങനെ ആക്കിയവരെ നാല് ആളുടെ ഇടയിൽ തെളിയിക്കുക എന്ന ലക്ഷ്യം മാത്രമേ എനിക്ക് ഉള്ളു അത് കഴിഞ്ഞിട്ട് ഇനി വേറെ എന്തും ചിന്തിക്കാം.
ഒന്ന് ഉറപ്പാണ് എന്റെ ഇക്കാക് എന്നെ മനസിലാക്കാൻ സാധിച്ചില്ല .
പക്ഷെ എനിക്ക് ഇക്കാനെ നല്ലോണം മനസിലായി ഇക്ക ഇല്ലാത്ത ഒരു ജീവിതം എനിക്ക് ഒരിക്കലും ഉണ്ടാവില്ല ഇക്കാക് വേണ്ടത് അതാണ് ഞാൻ ഇല്ലാത്ത ജീവിതം അതിനു വേണ്ടി ആണല്ലോ ഈ കാലമിത്ര ഉമ്മ കഷ്ടപെട്ടത് മോനെ ഈ കോലത്തിൽ ആക്കിയത്.
ഇനി ഒരാളെ മുമ്പിൽ നിൽക്കാൻ എന്റെ മനസ് അംഗീകരിക്കില്ല സത്യം തെളിയിച്ചു കഴിഞ്ഞിട്ട് അവിഹിതം ഒഴിവാക്കി ശരീരത്തിൽ ഉള്ള കാഫിർ ജിന്ന് നെ ഒഴിവാക്കി കൈ വിഷം പൊക്കി എന്റെ മോന് ബാപ്പയായി എനിക്ക് ഭർത്താവ് ആയി വരാൻ പറ്റുമെങ്കിൽ ജീവിക്കാം അല്ലെ ഇക്കാക് ഇക്കാന്റെ വയിക്ക് പോവാം.
എനിക്കും എന്റെ മോനും ഞങ്ങൾ മാത്രം ആണേൽ അത് അല്ലാഹുവിന്റെ വിധി പക്ഷെ ഇങ്ങനെ ആക്കി തീർത്ത സ്വാർത്ഥന് മാരെ വെറുതെ വിടില്ല ഇനി ഒരു പെണ്ണും ഒരു ആണും ഇങ്ങനെ ഉണ്ടാവാൻ പാടില്ല.
ഇക്ക ആ പള്ളിയിൽ നിന്ന് പോവാത്തത് തന്നെ അവിടെ കൂട്ട് കെട്ട് ഉള്ളത് കൊണ്ടാണ് മുൻപ് പഠിപ്പിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതുമായ പെണ്ണ് കൂട്ട് കെട്ടു.അതിൽ രസം പിടിച്ചു നിൽക്കാൻ അവിടെ ഇയാളെ ഒക്കെ എന്ത് മൊയ്ല്യാറാണ് റബ്ബേ...ദുനിയാവിൽ എന്തും ചെയ്യാം എന്ന് അല്ലാഹു കാണുന്നു എന്നത് മറക്കുന്നു.എല്ലാ തെറ്റ് ചെയ്തു വയൾ പറയാൻ ഇയാൾക്ക് എന്ത് അർഹത ഉണ്ട് ഇയാളുടെ വയൾ കേൾക്കുമ്പോൾ ലജ്ജാവഹം തന്നെ സ്വയം ചെയ്യാതെ ആണല്ലോ മറ്റുള്ളവരെ ഉപദേഷിക്കുന്നത് കഷ്ടം
കാമം അല്ലാതെ എന്ത്
ചേ...മരിക്കണ്ടേ ഒന്നും അല്ലേലും അവിടെ എന്താവും എന്ന് തന്നെ എങ്കിലും ചിന്തിച്ചുടെ
ഈ കാമദാഹം പൂണ്ടവർക്കും മാരണക്കാർക്കും...
ഇങ്ങനെത്തെ ഒരു ഉമ്മയെ തന്ന് അള്ളാഹു ഞങ്ങളെ ആരെയും നീ പരീക്ഷിച്ചു കളയല്ലേ...
ദുനിയാവ് നഷ്ടപ്പെടും എന്നതിൽ പരം ഞങ്ങളുടെ ആഖിറം കൂടെ ഈ പാപി കളെ കൊണ്ട് ഇല്ലാതാക്കും..
ജീവിതം ഒരു യുദ്ധകളം പോലെ ആയെങ്കിലും നല്ല രസണ്ട് ആ ഉമ്മാന്റെ കോപ്രായങ്ങൾ കേൾക്കുമ്പോൾ, കാണുമ്പോയും യാ അല്ലാഹ്.....
അന്യ പെണ്ണിനെ ആസ്വദിച്ചു നേരം പോകുന്ന ഒരു കെട്ടിയോനെ എനിക്ക് വേണ്ട ഇങ്ങനെ ഒരു ബാപ്പ എന്റെ മോൻ ഉണ്ടായതിൽ ഞാൻ കേതിക്കുന്നു ഇതിലും അഭിമാനം ആയേനെ എന്റെ മോൻ യതീം ആണെന്ന് പറയുന്നതിൽ
രണ്ട് മാസം അയാളെ കൂടെ പോയി നിന്നപ്പോൾ അയാൾക്ക് ഒരു നല്ല ഭർത്താവ് ആവാനും മോൻ ഒരു നല്ല ബാപ്പ ആവാനും കഴിയില്ല എന്ന് അയാൾ തെളിയിച്ചു കഴിഞ്ഞു പിന്നെ എന്തിനാ ഇങ്ങനെ ഒരു ചേമ്പു തണ്ടിനെ എനിക്ക് കെട്ടിയോൻ ആയി
ആ കാമ ദേവി തന്നെ എടുത്തോട്ടെ
എന്നോട് ചെയ്ത പാവ ത്തിന് അയാളെ കൊണ്ട് തന്നെ അവൾ പഠിക്കട്ടെ
അള്ളാഹു അല്ലെ വലുത്
മാരണ കാരനും അവന്റെ വെറും പടപ്പ് മാത്രം
പാവം ഇതൊരു വിഡ്ഢികളുടെ ദുനിയാവ് തന്നെ ദുനിയാവിനോടുള്ള ആർത്തി ദുനിയാവും ആഖിറവും നശിപ്പിച്ചു കളയും എന്ന് ചിന്തിക്കാൻ ഉള്ള വിവരം പോലും ഇല്ലാത്ത ഒരു തള്ള...
നിങ്ങളോട് കഥ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല ഇന്ന് കേസ് ഉണ്ട് അവർ വരില്ല എങ്കിലും ഞമ്മൾ പോകണമല്ലോ ?
വേഗം പുറപ്പെട്ടു അദ്യം വകീൽ ന്റെ ഓഫീസിൽ പോയി
സാറെ, കണ്ടു.
എന്ത് തന്നെ ആയാലും എനിക്ക് ഇനി അയാളെ വേണ്ട ഇനിയും അയാളെ വേണം എന്ന് പറഞ്ഞാൽ വീണ്ടും കളി തുടരും ഇപ്പോൾ എന്റെ മനസിൽ ഒറ്റ ലക്ഷ്യം മാത്രം എന്റെ ജീവിതം ഇങ്ങനെ ആക്കിയ ഓരോ ആളും നിയമത്തിന്റെ മുമ്പിൽ ഞാൻ കൊണ്ട് വരും അയാളുടെ കാമുകി ആ കാമ ദേവിയെ അടക്കം
വെറും കതിയമ്മായിയും ആ കാഫിർ ഉസ്താദ് മാത്രം ആയാൽ കല്യാണം കഴിഞ്ഞു ഈ കോലത്തിൽ ആക്കിയത് മാത്രമേ തെളിയും അത് പോരാ ആ കാമ ദേവി കല്യാണത്തിന് മുന്പേ തുടങ്ങിയ കളിയും കൂടി ഇതിൽ തെളിയിച്ചു കൊടുക്കണം ഏതായാലും ഞാൻ ഇറങ്ങി തിരിച്ചു പോയില്ലേ ....
കല്യാണത്തിന് മുന്പേ അയാൾക്ക് കൈ വിഷം കൊടുത്ത് അവൾ വശത്താക്കി ബാപ്പ എതിർത്തത് കൊണ്ട് ഇയാളെ എന്റെ തലയിൽ ആയി അത്രന്നെ
പറഞ്ഞിട്ട് കാര്യം ഇല്ല മനസിലായിട്ടോ അല്ലാതെ യോ അള്ളാഹു വ റസൂലുഹു അഹ്‌ലം.
ആ കൈ വിഷം രണ്ട് തവണ അവർ ഒഴിവാക്കി നോക്കിയിട്ട് ഉണ്ട് പക്ഷെ പോയില്ല
ന്റെ കെട്ടിയോന്റെ ബാപ്പ പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്ക് മറ്റൊരു കല്യാണം ഉറച്ചു അത് മുടങ്ങിയ പന്തലിൽ അവർ പള്ളിയിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോയ പെണ്ണിനെ കെട്ടേണ്ടി വന്ന കഥ.
ഉമ്മ പാട്ടിലാക്കിയത് പോലെ ഇയാളെ ആക്കാൻ ആണ് അവർ കൂടിയത് എന്ന് ചിന്തിക്കാൻ വിവരം ഇല്ല അതന്നെ കാരണം.
പിന്നെ ഈ ഉമ്മാന്റെ ബാക്കി യല്ലെ അത്ര ബുദ്ധിയെ ഉണ്ടാവും ഉള്ളതും വക്ര ബുദ്ധി
നഊദു ബില്ല...
ഇനി പെട്ടന്ന് ഡിവോഴ്സ് കിട്ടണം അതിനും ടൈം എടുക്കും എന്നാലും ഇവരുടെ കള്ളത്തരം പൊളിയുബോക്ക് എന്റെ തലേന്ന് ഇത് ഒഴിവാക്കണം അല്ലെ വീണ്ടും ഞാൻ കണ്ണീർ കുടിക്കണം എനിക്ക് വേണ്ട ഇനി ഇങ്ങനെ ത്തെ ഒരുത്തനെ.
പിന്നെ കേസ് അല്ലെ അവർ കുറെ വരില്ല .ഒരു പക്ഷെ വാറന്റെ കിട്ടുന്നത് വരെ വരില്ല വരാതെ നിന്നാൽ എനിക്ക് ഒന്നുല്ല കാരണം എനിക്ക് അത് നോക്കേണ്ട ആവശ്യം ഇല്ല
എന്റെ മുമ്പിൽ ഭർത്താവ് ഇല്ല ആ ബന്ധം മനസ് കൊണ്ട് ഞാൻ മുറിച്ചു കഴിഞ്ഞു ഇനി നിയമപരമായി ഒഴിവാക്കണം എന്നിട്ട് ത്വലാക്ക് തന്നില്ലേൽ ഫസ്ക്കി ചെല്ലണം കഴിഞ്ഞു പിന്നെ ആ ബന്ധം
പിന്നെ എന്റെ നിരപരാധിത്യം തെളിയിച്ചു കൊടുക്കണം
ഒരു പതിനായിരം വട്ടം ഇക്കനോട് ഞാൻ പറഞ്ഞു കൊടുത്ത് അതെല്ലാം ഇന്ന് സംഭവിച്ചു എന്നിട്ടും ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ല ഇനി ചിന്തിച്ചിട്ടു കാര്യവുമില്ല ഇനി എനിക്ക് വേണ്ട വേണ്ട വേണ്ട
എന്നെ സ്നേഹിച്ച എന്റെ ഭർത്താവ് എന്റെ മോന്റെ ഉപ്പ മരിച്ചു അവൻ ഇന്ന് യതീം ആണ്
ഇനി ഞാൻ ജീവിക്കും എന്റെ മോൻ വേണ്ടി ...
ഇത്രേം കാലം അയാളെ വേണം എന്ന് പറഞ്ഞത് അയാളുടെ ഉമ്മാന്റെ തറവാട് മഹിമയോ അയാളെ പെങ്ങളെ സൗന്ദര്യമോ കൊട്ടാരത്തിന്റെ വലിപ്പമോ കണ്ടിട്ടല്ല മറിച്ചു അയാളെ മോൻ ബാപ്പ യാവാൻ മറ്റൊരുവന് കഴിയില്ല ഒരിക്കലും എന്ന കേവല ബോധം ഉണ്ടായത് കൊണ്ട് മാത്രമാണ് രണ്ടു മാസം കൊണ്ട് അയാൾ അതും തെളിയിച്ചു തന്നു അയാളുടെ ബാപ്പ പതവി ...
ദുനിയാവു മുഴുവൻ എല്ലാ തെറ്റും ചെയ്ത് എന്നെ കുറ്റ പെടുത്തി നടക്കുബോൾ ഒന്നും അറിയാതെ പൊട്ടൻ ആവുന്ന ജനങ്ങൾ എല്ലാം അറിയണം കേസ് നടക്കട്ടെ ഇനി ഒരു പത്ര സമ്മേളനം കൊടുക്കണം ഉമ്മാന്റെ മോളെ വിലാപങ്ങൾ എണ്ണി ദുനിയാവ് കാണട്ടെ സ്വാർത്ഥൻ മാരെ
പാവം ബാപ്പ ഇവരുടെ ഇടയിൽ അയാൾ കുടുങ്ങി പേടിച്ചു ജീവിക്കുകയാവും
നീ ചെയ്ത ധാനവും നീ ചെയ്‌ത ധർമവും നീ ചെയ്ത ദ്രോഹവും നീ ചെയ്ത തിന്മയും നീ ചെയ്തത്തിലും ഭംഗിയായി നിന്നിലേക്ക് വരും ഓർമ യോടെ ജീവിക്കുക
കാരണം ശത്രുവിനും മിത്രങ്ങൾക്കും ഒരേ ഒരു അള്ളാഹു അവനാണ് സർവ്വ ശക്തൻ മറ്റെല്ലാം മിത്യ മാത്രം
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :30*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
എന്റെ കൂടെ എന്റെ അമ്മാവനാണ് കോർട്ടിലേക്ക് വരാം എന്ന് പറഞ്ഞത്. പെട്ടെന്ന് പണികളിലൊക്കെ ഉമ്മാനെ സഹായിച്ചു.
ഞാൻ മാറ്റി ഒരുങ്ങി നിൽക്കുകയാണ്.
മോൻ ഉറങ്ങിയത് കൊണ്ട് അവന് ഉണരുന്നതിന് മുൻപ് ഇറങ്ങണം. അവൻ കാണെ പോയാൽ പിന്നെ കുറെ നേരം കരയും പാവം.
" മോളെ,
ഹാ,എത്തിയോ കാക്ക
" ഹാ മോളെ , ഇനി ഇനി പിന്നെ ആലോചിക്കാം മോളെ ഇത്രേം കാലം ഈ ആലോചന മാത്രം അല്ലയോ നടന്നത് ഇനി തളർച്ച വേണ്ട ..
ഹേയ്, ഇല്ല കാക്ക , അയാളെ വേണ്ട എന്ന് വെച്ചാൽ തീരാവുന്ന പ്രശ്നമേ എന്റെ ജീവിതത്തിൽ ഉള്ളു എന്ന് എനിക്ക് ഇപ്പോൾ അറിയാം
"അത് നന്നായി വൈകി ആണേലും നിങ്ങൾക്ക് ബുദ്ധി വന്നല്ലോ മോളെ
സന്തോഷം... അൽഹംദുലില്ലാഹ്
ഉം, ഇനി എന്റെ ലക്ഷ്യം കള്ളമാരെ നിയമത്തിന്റെ വഴിയിൽ കൊണ്ട് വരുക എന്നത് മാത്രം ഇനി മറ്റൊരു ചിന്ത ഇല്ല
എന്തായാലും നമുക്ക് പോവാം.
പോയിട്ട് വരാം നിങ്ങൾ ഉള്ളിൽക്ക് വരണ്ട എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കാം ട്ടോ ,
" ഹാ മോളെ ആയ്കോട്ടെ..
അങ്ങനെ ആ കൊട്ടാരത്തിന്റെ കവാടം കടന്ന് ഞാൻ കോടതി വരാന്തയിലൂടെ അകത്തേക്ക് പ്രവേശിച്ചു .
ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു.
പല വരും പല കേസ് ഉള്ളവർ
ഞമ്മളെ മരിച്ചു പോയ കെട്ടിയോൻ വന്നില്ല ട്ടോ.
വരില്ല എന്ന് ഞമ്മക്ക് അറിയാലോ
വിചാരണക്ക് വെക്കുമ്പോൾ വരും ഇല്ലേ, വാറന്റെ കിട്ടുമ്പോൾ
അല്ലേ പിന്നെ...
ഏതായാലും ഉമ്മാന്റെ ച്ചാത്തന് സേവ കൊണ്ട് ഒരു വീട്ടുകാരെയും സ്വന്തം മോനെയും വിഡ്ഢി വേഷം കെട്ടിക്കാൻ ആയി ... ആ ചാത്തിക്ക്
അള്ളാഹുവിനെ വെല്ലുവിളിക്കാ അല്ലാതെ ഇതിന് എന്താണ് പറയാ ആർക്ക് ആര് ഇണ തുണ എന്ന് അവനല്ലേ തീരുമാനിച്ചത് ഉമ്മ അതൊന്നും നോക്കാതെ ഞാൻ പെറ്റ മോനല്ലേ ഞാൻ ഇഷ്ട പെടുന്ന ഞാൻ വിചാരിച്ച സ്ക്രിപ്റ്റ് അനുസരിച്ചു അവനെ ജീവിപ്പിക്കുo എന്ന് വിചാരിചാൽ പടച്ചോൻ വെറുതെ വിടുമോ .
ഹാ -കാണാം
അല്ലേലും ഈ തള്ളക്ക് വിവരം എന്ന് പറഞ്ഞത് ശേ -തീണ്ടീല
ഉണ്ടേൽ കളി പൊള്ളി പോയി ഓൾക്ക് എല്ലാം മനസിലായി എന്ന് തോന്നിയപോൾ തന്നെ അടങ്ങുമായിരുന്നു
എവിടുന്ന് വിഷ വിത്ത് അല്ലെ അങ്ങനെ അങ്ങ് അടങ്ങുമോ- എന്ത് വന്നാലും വേണ്ടില്ല വിചാരിച്ചു പോയത് നടത്തും എന്ന്
അതിനു സിഹ്ർ ചെയ്ത് തോൽപ്പിക്കാൻ പറ്റും എന്ന് തോന്നി വിഡ്ഢി
അതും ചീറ്റി
ഞമ്മൾക്ക് കാവലിന് കാതലായ ഹബീബുള്ള ﷺ ഉണ്ടെന്നത് ആ ദുഷ്ടക്ക് അറിയില്ലലോ ...
അത് അങ്ങനെ യാ ഞമ്മൾ പിടിച്ച കൈകൾ നമ്മളെ ഒരിക്കലും വിട്ട് കളയില്ല അത് ആത്മമാർത്ത മാണേൽ
എന്റെയും അയാളെയും പേര് ഉറക്കെ അവിടെ മുഴങ്ങി കേട്ടു...
ഹാ - ഞാൻ എഴുനേറ്റ് മുന്നിലേക്ക് നീങ്ങി നിന്നു.
വകീൽ സാർ എന്തോ കടലാസ് കൊടുത്ത് അതിൽ ജഡ്ജി ഒപ്പിട്ടു
ശേഷം എന്നോട് എന്റെ വകീൽ പൊയ്ക്കോ എന്നും പറഞ്ഞു .
അങ്ങനെ ഇന്നത്തേത് കഴിഞ്ഞു ഞാൻ തിരിച്ചു നടന്നു .
ആ കവാടം കടന്ന് കാറിൽ കയറി ഇരുന്നു
എന്താലെ...
ഒരു മാസം ആയാൾ തന്ന സ്നേഹം സത്യം എന്ന് ഞാൻ വിശ്വാസിച്ചു.
കണ്മഷി ഇട്ടതും നനഞ്ഞ തല മുടി തോർത്തി തന്നതും സ്നേഹം ആണെന്ന് കരുതി
പക്ഷെ - എല്ലാം അഭിനയം ആണെന്ന് ഇപ്പോൾ തോന്നുന്നു.
ഇങ്ങനെ ഒക്കെ ആവും എന്ന് ഞാൻ പറഞ്ഞപ്പോൾ അതിനു മറു പണി എടുത്തിരുന്നു വെങ്കിൽ ഈ കണ്ണീരും കഷ്ട പാടും ഉണ്ടാവുമായിരുന്നോ?
ഇല്ല
അപ്പോൾ എന്നെ അറിഞ്ഞു തന്നെ ചതിച്ചത് ആവും ഒരു പെണ്ണ് കെട്ടി ഒഴിവാക്കിയാലെ ഖൽബിൽ കൊണ്ട് നടന്നവളെ കെട്ടിയാൽ ഒരു നല്ല ജീവിതം ലപിക്കും എന്ന് ആരോ പറഞ്ഞു കാണും അല്ലെ പിന്നെ ഉമ്മാക്ക് ഉപ്പയോട് ഇപ്പോൾ എന്തായി എന്ന് ചോദിക്കാതെ ചോതിക്കാൻ ആവും ഉമ്മാന്റെ വർഗത്തെ കൊണ്ട് വന്നിട്ട് ഉപ്പയാണല്ലോ മുൻപ് ഈ ബന്ധത്തെ എതിർത്തത് .
ഹാ - ഏതായാലും ഉമ്മ കളിച്ച ആൾ മാറി പോയി ഇത് മുൻഷിഫയാണ് സത്യം തെളിയിക്കാൻ എത്ര കാലം എടുത്താലും എത്ര പണം ചിലവ് ആയാലും എന്തൊക്കെ നേരിടേണ്ടി വന്നാലും ഞാൻ തെളിയിക്കും
അതിപ്പോ ഒരു വാശിയ എന്റെ ഭർത്താവിനെ എന്നിൽ നിന്നും പറിച്ചു മാറ്റേണ്ടി കുടി വന്നതിന്റെ വാശി .
ആ ചാത്തൻ തള്ളക്ക് മാത്രം പോരല്ലോ വാശി തള്ളയുടെ കൈയ്യിൽ ഇരിപ്പ് കാരണം ജീവിതം കണ്ണീർ ആകേണ്ടി വന്ന എനിക്കും വേണ്ടേ വാശി?.!
ഇക്കാക്ക് നല്ല സമാധാനം ഉണ്ടാവും അവൾ ഉണ്ടാവുമല്ലോ സമാധാനം കൊടുക്കാൻ ആ ലോകത്ത് കഴിയുന്ന അയാൾക്ക് എന്ത് പറഞ്ഞാലും മനസിലാവില്ല .
ഒരു പെണ്ണിന്റെ ജീവിതം തകർത്തു അയാൾ നേടുന്ന സന്തോഷം അല്ലെ, അള്ളാഹു കാണും പരിഹാരം ചെയ്യാൻ അവനെക്കാൾ മതിയായവന് വേറെ ഇല്ല
എനിക്ക് തോന്നുന്നത് അവൾക്ക് വല്ലാത്ത ന്യൂനതയും ഉണ്ടാവും എന്നാണ് കാരണം ഒന്ന് കെട്ടി അതും വയസ്സ് 35 ആയപ്പോൾ അതിൽ ഒരു കുഞ്ഞും എല്ലാം അറിഞ്ഞിട്ടും ഇയാളെ വയ്യേ അവളും അവളെ വീട്ടുകാരും നടക്കണമെങ്കിൽ അങ്ങനെ അല്ലെ,പിന്നെ എന്ത് അവൾക്ക് ഈ ദുനിയാവിൽ വേറെ കിട്ടില്ലേ ഉമ്മാന്റെ വലിയ മോളെ പോലെ അത്ര സുന്ദരി ആയിരിക്കും സൗന്ദര്യ കൂടുതൽ കൊണ്ട് ആർക്കും പറ്റായിട്ട് ആവും.
അല്ലെ ഇയാളെ മുൻപ് അവളെ ചതിച്ചു വോ അല്ലേൽ ആരോ ചതിച്ചത് ഇയാളെ തലയിൽ കെട്ടി വെക്കുകയോ .
. ഹാ - എന്തായാലും എനിക്ക് എന്ത് നിക്ക് വേണ്ട എന്നെ ചതിച്ച വീണ്ടും വീണ്ടും ചതിച്ചു കൊണ്ടിരിക്കുന്ന ഈ കാമ ദേവനെ
ഇനി അടുത്ത കേസ് നോക്കി നിൽക്കണം
ഒരു മാസം ആഴ്ചയിൽ ആയിരുന്നു വെങ്കിൽ എനിക്ക് കൂടുതൽ സൗകര്യം ആയേനെ ...
കതിയ ക്ക് (അമ്മായി എനിക്ക് ഇപ്പോൾ അല്ലെലോ അയാൾക്ക് അല്ലെ അത് മനസ് കൊണ്ട് മുറിച്ച പിന്നെ എന്ത് അമ്മായി )
ആ കതിയ കുട്ടിക്ക് ഉമ്മ നല്ല ക്യാഷ് കൊടുക്കുന്നുണ്ട് ഇത്രേം വല്യ രഹസ്യം പേറി നടക്കുക അല്ലെ
എന്തോ ഒരു കാര്യം അവർക്ക് ഇല്ലാതെ ഇങ്ങനെ ഒരു പാവത്തിന് ആരും കൂട്ടു നിൽക്കില്ല .
കെട്ടിക്കാൻ പ്രായമായ പെൺകുട്ടികൾ അവർക്കും ഉണ്ടെന്ന് ഓർക്കാമായിരുന്നു ഈ പാവത്തിന് ഒക്കെ കൂട്ട് നിൽക്കുമ്പോൾ...
അത് പോലെ ഇങ്ങൾ കേട്ടോ ഇന്ന് വകീൽ പറഞ്ഞത്
5 ലക്ഷം നഷ്ട പരിഹാരം താരാന്നു പറഞ്ഞാനോലോ പുതിയ ആൾ പോയത്
പൈസന്ന് കേട്ടാൽ കേസ് പിൻവലിച്ചു അയാളെ കല്യാണത്തിന് പോയി ചോറും തിന്നും എന്ന് അയാൾ കരുതി .
പൊട്ടൻ മര മണ്ടൻ
എനിക്ക് 20 ലക്ഷം തരാന്നു പറഞ്ഞാലും ഇപ്പോൾ വേണ്ട കാരണം ഞാൻ കേസ് കൊടുത്തത് ന്റെ ജീവിതത്തിലെ കളികൾ തെളിയിക്കാൻ വേണ്ടി ആണ്
അത് കഴിഞ്ഞിട്ട് ഞമ്മക്ക് അതൊക്കെ സംസാരിക്കാൻ നോക്കാ എന്നിട്ട് തീരുമാനിക്കാം 20 ഓ 30 എന്നൊക്കെ അല്ലെ പിന്നെ ഓന്റെ ഒരു പൂതി ...
പെണ്ണ് കേട്ടാന് മുട്ടി നിക്കാ...
ഇത്താ ഫോൺ കുറെ ബെല്ലടിഞ്ഞിരുന്നു
: ആണോ മാളു ഞാൻ നോക്കട്ടെ
ഫോൺ എടുത്ത് നോക്കിയപ്പോൾ എന്റെ കൂട്ടുകാരിയാണ്
എന്റെ മരിച്ചു പോയ കെട്ടിയോനെ കുടുംബത്തിൽ പെട്ടത് ആണ് ട്ടോ,കല്യാണം കഴിഞ്ഞു ഏതോ ഒരു പരിപാടി യിൽ പരിജയം ആയാതാ.
കൂട്ടുകാരി : ഹെല്ലോ, അസ്സലാമു അലൈകും
വ അലൈകും സലാം
കൂട്ടുകാരി :റാഹത്തല്ലേ
: അൽഹംദുലില്ലാഹ് , നിങ്ങൾക്കോ മുത്തേ...
കൂട്ടുകാരി :അൽഹംദുലില്ലാഹ്, എന്തായി കാര്യങ്ങൾ , കേസ് ന് വന്നിനോ അവർ
: ആഹ്, അയൾ വന്നിരുന്നു
പിന്നെ അവൾ ഓരോ കഥകൾ പറയാ തുടങ്ങി. നല്ല രസണ്ട് ഏതായാലും.:
, പിന്നെ ഇവിടെ ഒരാൾ ഉമ്മയോട് പറയുന്നത് കേട്ടത് ആണ്
അയാളെ പെണ്ണ് കെട്ടിയിട്ടുണ്ട്, ആരും അറിഞ്ഞിട്ടില്ല , അവളെ തന്നെ ആണ് പുറത്ത് അറിയാതെ കെട്ടിയത്
: ഉം, അതൊക്കെ ചിലപ്പോൾ എന്നോ കെട്ടിയിട്ട് ഉണ്ടാവും ആയാൾ അല്ലെ ആൾ എന്തായാലും ആ ഉമ്മാന്റെ മോൻ അല്ലെ
എന്റെ വാക്കുകൾ കേൾക്കാൻ നേരമില്ലാത്തപോലെ അവൾ വീണ്ടും തുടങ്ങി.
എന്തായാലും ഒന്ന് അന്വേഷണം നടത്തികാളി
എന്നാലും
വിഷമിക്കണ്ട, ഒരു നാൾ കള്ളൻ പല നാൾ പിടിയിൽ എന്നല്ലെ,
" അതെ, നാല്പതു ദിവസം കട്ടാൽ നാല്പത്തി ഒന്നിന് വീടിന്റെ ഉമ്മറ പടിയും വിളിച്ചു പറയുo എന്നാ , പിന്നെ എന്തോ ഭാരം തികയാൻ ഉണ്ടാവും ഭാരം തികയുമ്പോൾ തൂക്കി പോവും അത്രേന്നെ
കൂട്ടുകാരി : ശരിയാ ഇത്താ , ആ പാവം അവരെ ബാപ്പാന്റെ ഉമ്മാനെ കട്ടിൽ ആക്കി കൊന്ന തള്ളയാ അത് അങ്ങനെ ഒരുപാട് ചെയ്ത ആ സ്ത്രീ പടച്ചോൻ ഭാരം തികയ്ക്കാൻ നിമിത്തം നിങ്ങൾ കൂടി ആയി എന്ന് മാത്രം , നിങ്ങൾക് പടച്ചോൻ ഖൈറിനെ തരും അത്രെയും നിങ്ങൾ സഹിച്ചും ക്ഷമിച്ചുo കഴിഞ്ഞു
:* ങ്ങൾ ദുആര്ക്കി ട്ടോ
പിന്നെ ഓരോ ആളുകളെ കോണ്ട് വിളിപ്പിച്ചു ശല്യം ചെയ്യുന്നു അവർ , അവർക്ക് ഇപ്പോൾ ആ ഉമ്മാനെ മോളെ കോടതി കയറ്റാതെ രക്ഷപെടണം അതിന് പല നാടകം നടത്തി വരുന്നുണ്ട്.
കൂട്ടുകാരി : അത് നോക്കണ്ട ഇത്ത, എന്തായാലും നിങ്ങൾ കയറേണ്ടി വന്നില്ലേ ആ വിവര ഇല്ലാത്ത സ്ത്രീയുടെ വലയിൽ പെട്ട്, ഇനി എന്ത് വന്നാലും സത്യം തെളിയിച്ചു കൊടുക്കണം എന്നിട്ട് തീരുമാനിക്കാം ബാക്കി
*: അത് തന്നെ ആണ് വിചാരിച്ചു നിൽക്കുന്നത്, വിളിക്കുന്നവരെ ഒഴിവാക്കാൻ എന്തേലും പറഞ്ഞു വിടണം അത്രന്നെ ആ പാവങ്ങൾക്ക് അറിയില്ലല്ലോ പണത്തിന്റെ അഹങ്കാരം തലക്ക് പിടിച്ച തള്ളന്റെ കളി യൊന്നും
കൂട്ടുകാരി : ഏതായാലും നിങ്ങളെ കണ്ണീർ കൊണ്ട് അയാൾ ജീവിതം പണിയുക അല്ലെ , പിന്നെ ങ്ങൾ പേടിക്കേണ്ട അത് ഉണ്ടാവും അയാൾക്ക് എന്നും തുണ അന്ന് അറിയും അന്ന് വെക്കും അയാൾക്ക് തിരിച്ചറിവ്
*: ആ എന്തേലും ആവട്ടെ ഇനിക്ക്ഇനിക്ക് ഇനിയും വേണ്ടാ ആ ആഭാസനെ അതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നത് ആണ് പെണ്ണ് കാമ ദേവന് എന്നെ കൂടെ കിടത്തി വേറെ പെണ്ണിനെ വിളിച്ചു സംസാരിക്കുന്ന ഒരു വനെ എന്തിനാ എനിക്കും എന്റെ മോനും.
കൂട്ടുകാരി : അതന്നെ, പിന്നെ , ആ പെണ്ണ് ഇല്ലേ ഫസ്ന അയാളെ ഖൽബിലെ കാമ ദേവി ഇപ്പോൾ തെ കെട്ടിയോൾ എന്തായാലും അയാളെ ബാപ്പാന്റെ അതെ ഗതി തന്നെ അയാൾക്കും പിന്നെ ഒന്നും പേടിക്കണ്ട ഇത് പോലൊരു അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനം ആണ് അവൾ ഞങ്ങൾക്ക് ഒന്നും കണ്ണ് എടുത്താൽ കണ്ടുട ആ പെണ്ണിനെ
: എന്തോ ആവട്ടെ മോളെ ആര് ചെയ്താലും പടച്ചോൻ ആരേം വെറുതെ ആക്കിയ ചരിത്രം കേട്ടിട്ട് ഇല്ല പിന്നെ എന്താണ്, മാസം മുറി കൂടുല തള്ളക്ക് ചെയ്ത ഫലം കിട്ടും കാരണം ലോകൈക നാഥൻ കാരുണ്യ വാനാണ്
കൂട്ടുകാരി : അതന്നെ, ഇത്ത ങ്ങൾ ഇത് പോലുള്ള പടച്ചോനെ പേടിക്കാത്ത ആളുകളിൽ നിന്ന് രക്ഷ പെട്ടന്ന് ഓർത്താൽ മതി
*: അതന്നെ സർവ്വ സ്തുതിയും ലോകൈക നാഥൻ തന്നെ അവൻ എന്നെ രക്ഷ പെടുത്തിയത് ആണ് ,
ഇൻഷാ അല്ലാഹ് മോളു ഞാൻ വിളിക്കാം ദുആര്ക്കി
കൂട്ടുകാരി : ഇൻഷാ അല്ലാഹ്, അസ്സലാമു അലൈക്കും
മനുഷ്യമാര് കൊറോണ വന്നാലും ക്യാൻസർ വന്നാലും പടിക്കുല അസ്റാഹിൽ റൂഹ് പിടിച്ചു കൂരിരുൾ കൂട്ടിൽ അകപെട്ടാൽ അല്ലാതെ
പടച്ചോൻ ഓരോ വഴിയിൽ ചിന്തിക്കാൻ മാർഗം കാണിക്കും പക്ഷെ അവസാന കാലഘട്ടം ആയോണ്ട് തിരിച്ചറിവ് ഉണ്ടാവുന്നത് വളരെ ചുരുങ്ങിയവർക്ക്
പിന്നെ തെറ്റ് ചെയ്യുകയുo ഇല്ലെന്ന് വാതിച്ചു അത് സത്യമെന്ന് ബോധിപ്പിക്കാൻ കഴിവുള്ള ഇവരെ കാര്യം പറയണോ .
പൊതുവെ ലോകം ഇങ്ങനെ ആണ്
എന്റെ കൂടെ കിടന്ന് ഫോണിൽ അന്യ പെണ്ണിനെ വിളിച്ചു കാമം അടക്കിയ ഇയാൾക്ക് മനസ്സിൽ എവിടുന്ന് വരാനാ ഭയം
ആരും കാണുന്നില്ല എല്ലാം ഫോണിൽ അല്ലെ എന്ന ചിന്തയും
അതന്നെ അല്ലെ അവസാന നാളിന്റെ അടയാളം
വ്യഭിജാരികൾ തന്റെ തെറ്റിന് മറയിട്ട് ശരിയാക്കി നടക്കും
അല്ലാഹ് ശൈത്താൻ മാരുടെ കോലം കെട്ടലിൽ നിന്ന് ഞങ്ങളെ നീ കാക്കണേ,
അമലോ അറിവോ ഇല്ലാത്ത ഈ പാപികൾക്ക് നീന്റെ ഔദാര്യം കൊണ്ട് രക്ഷ തരണേ
മോളെ,
ഹ ന്താ
ഇനി എന്നാ കേസ്
: അറീല വക്കീൽ സാർ പറഞ്ഞ് corona കാരണം എല്ലാം നിർത്തി വെച്ചത് ആണ് ഇനിയുള്ള ഡേറ്റ് കിട്ടുയിട്ട് പറയാം എന്ന്
ഉം
: അത് വരെ അവർ സമാധാനിചോട്ടെ...
പിന്നെ ആരാ വിളിച്ചത് കുറെ സംസാരിക്കുന്നത് കണ്ടല്ലോ
: അത് , മിന്നു മോൾ ആയിനും
ഓഹ് ന്തേയ്
: ഒന്നുല്ല, ഞമ്മളോട് അയാളെ ഉമ്മാന്റെ നാട്ടിൽ ഉള്ള സബീന താ പറഞ്ഞില്ലേ ആ പെണ്ണ് കെട്ടിയ കാര്യം
ഏഹ് അതാപ്പോ ഞമ്മക്ക് അത് അറിയണം എന്നില്ല അതൊക്കെ തെളിയിച്ചു കാണിക്കാൻ ആണ് കേസ് എന്ന് പറഞ്ഞു കൂടായിരുന്നോ
: ഉം, ഓൾ നല്ലോണം അന്വേഷണം നടത്തികാളി പറഞ്ഞതാ
ഉം എന്തിന്
*: ഉമ്മാന്റെ ചാത്തൻ സേവ യും മോളെ സൗന്ദര്യ ത്തിന്റെ യും ഒരുത്തനെ പോരക്കാരെ നൊക്കെ അകറ്റി ഓളെ വലയിൽ ആക്കി വെച്ച അഹങ്കാര വും ഒകെ ഞമ്മക്ക് മാറ്റി കൊടുക്കാം ക തി യ കുട്ടി യും തള്ളാന്റെ സിഹ്ർ ആളിനെ കൂടി യും പിന്നെ പുതിയ മരുമോളും ഒക്കെ ജാഥ ആയി കോടതിക്ക് കൊടിയും തൂക്കി വരുമ്പോൾ തീരാവുന്നതേ ഉള്ളു ആ ലോക സുന്ദരി യുടെ അഹങ്കാരം പിന്നെ സത്യം തെളിയുമ്പോൾ ഓളെ കെട്ടിയോന്റെ മുമ്പിൽ നിൽക്കുമ്പോൾ ഉള്ള മൊഞ്ച് അതൊന്ന് വേറെ ആയിരിക്കും അപ്പൊ ആയാലും അച്ചി വീട്ടിൽ അട്ട പറ്റി കിടക്കുന്നതിന്റ രഹസ്യ വേരും തേടി ഇറങ്ങും അപ്പോൾ എന്ത് കൊണ്ട് അയാൾക്ക് ഇനിയും ഒരു മക്കൾ ഉണ്ടാവുന്നില്ല ഉണ്ടാവില്ല എന്ന അവർ ഇയാളിൽ നിന്നും മറച്ചു വെക്കുന്ന കാര്യവും അയാൾ അറിയും അറിയണമല്ലോ? ഒന്നും അറിയാത്ത പാവത്തിനെ എന്തിന് വെറുതെ പറ്റിക്കുന്നത്
ടും ടും ടും
വാതിൽ ആരോ തട്ടുന്നു മോളെ ഒന്ന് നോക്കി മോൻ എന്റെ കൈയ്യിൽ ഉറങ്ങി എഴുനെറ്റാൽ എണീക്കും
ഹാ
വാതിൽ തുറന്നതും പ്രതീക്ഷിക്കാത്ത മുഖമായിരുന്നു മുന്നിൽ
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കൈ പാടുകൾ*
*ഭാഗം :32*
*അവസാനഭാഗം*
https://mihraskoduvally123.blogspot.com/2023/10/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
" യാ അല്ലാഹ് ഇതാരാ ജാബിക്കയോ കുറെ, ആയല്ലോ ഈ വഴിയൊന്നും മറന്നില്ല അല്ലെ
"ഒന്ന് പോടീ
പിന്നെ ഞാൻ നിങ്ങളെ വക്കീൽ നെ പോയ് കണ്ടിരുന്നു ഉപ്പ പറഞ്ഞിട്ട് അയാൾക്ക് അവർ ഒരു ശല്യമായി തീർന്നിട്ടുണ്ട്
"ഹാ സർ പറഞ്ഞിരുന്നു അന്ന് പോയപ്പോ തന്നെ 5ലാഖ് 6ലാഖ് എന്നൊക്കെ പറഞ്ഞു കച്ചവത്തിന് ആൾ വന്നിരുന്നു എന്ന് , ഞാൻ നേരത്തെ സൂചന കൊടുത്തോണ്ട് സർ അവരെ പറഞ്ഞു വിട്ടു
"ഹ, മോളെ ഞാൻ ഒരു കാര്യം പറയട്ടെ, ന്റോൾ നല്ലോണം ആലോചിച്ചു നോക്ക് എന്നിട്ട് ഒരു തീരുമാനങ്ങൾ എടുക്ക് ജീവിതം ഒന്നല്ലേ ഉള്ളു അതൊരു ആഭാസന് വേണ്ടി നശിപ്പിക്കണോ, /?
ബാത്‌റും എത്ര ക്ലീൻ ചെയ്താലും അത് ബാത്‌റൂം തന്നെ ആണ് അതൊരിക്കലും ബെഡ്‌റൂം ആവില്ല
" എന്താ ങ്ങൾ ഉദ്ദേശിച്ചത് , കേസ് പിൻവലിക്കാം എന്നോ, ഇത് വരെ തള്ളേo മോനും ചെയ്തത് ഞാൻ മറക്കണം എന്നോ
" അതാ,,, ഞാൻ പറയട്ടെ മോളെ ,,,
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു എന്തോ ദേഷ്യവും സങ്കടവും ഒരുമിച്ചാ വന്നത്
" കേസ് ഇങ്ങനെ കൊണ്ടോയ്ട്ട് എന്താ ,, നിന്റെ 2 ഇയർ പോവും അവൻ ശിക്ഷ ലഭിക്കും ഉമ്മാനേം പെങ്ങളേം ജയിൽ ചപ്പാത്തി പരത്താൻ പഠിപ്പിക്കും , ലെ
ഇതൊണ്ടു ഒക്കെ ന്റെ മോളെ നഷ്ടത്തെ നികത്താൻ കഴിയുമോ,,,?
നിന്റെ കണ്ണുനീരിനു പകരമാവുമോ
ഇല്ലാലോ - ഞാൻ പറയുന്നത് കേൾക്ക് എന്നിട്ട് നല്ലോണം ആലോചിച്ചു നോക്ക്
വെറുതെ വിടണ്ട പണത്തിനു വേണ്ടിയല്ലെ തള്ള ഈ കളി ഒക്കെ കളിച്ചത് നല്ല ഒരു സംഖ്യ വാങ്ങി കേസ് തീർക്കാം എന്നിട്ട് ബാക്കി എനിക്ക് അറിയാം
" ഉം, ഞാ പറയാം ഇക്കാ
" ഉം ആയിക്കോട്ടെ നല്ലോണം ആലോചിചോ
പിന്നെ കള്ളത്തരം ഒക്കെ എന്നോ അവരുടേത് പൊളിഞ്ഞു പോയിട്ടുണ്ട് അതൊന്നും ആലോചിച്ചു ന്റെ കുട്ടി ബേജാറാവേണ്ട , നിന്നെ കൊണ്ടാക്കി പിറ്റേന്ന് എന്ന് പറഞ്ഞപോലെ ആ തള്ളേം മോളും പറഞ്ഞു നടക്കുന്നുണ്ട് കൊടുക്കാൻ ഉള്ളത് കൊടുത്ത് ഒഴിവാക്കി എന്ന്
എന്നിട്ടിപ്പോ , മീഡിയ കൾ കൊട്ടി ആഘോഷിച്ചപ്പോൾ, ആ കെട്ടവരൊക്കെ ചോദിച്ചു കാണും എന്നോ ഒഴിവാക്കിയവൾ ഇപ്പോൾ എന്തിന് കേസ് കൊടുത്ത് എന്ന്
" ഉം ശരിയാ എന്നോടുള്ള തന്നെ കുറെ ആൾ ചോദിച്ചു
" നിങ്ങളും വായിച്ചതല്ലേ,, ന്യൂസ് ഒക്കെ നല്ല വെടിപ്പായിട്ട് ഉമ്മാന്റെ മോളേം മോന്റെ പേരൊക്കെ വന്നത്
ഇനി പടച്ചോന് നോക്കിക്കോളും
" ഉം,
"മോളെ, പശു തൊഴുത്തിൽ ആരും ചന്ദനം സൂക്ഷിക്കാറില്ല , അതിനു നല്ല ലോക്കർ തന്നെ വേണം , പിന്നെ നീ എന്തിനാ ഒരു തൊഴുത്തിൽ കെടുക്കുന്നവന്റെ വയ്യേ നടന്നു ജീവിതം തുലക്കുന്നതു.
" ഇക്ക, പറഞ്ഞപോലെ ചെയ്യാം, എന്നാലും രണ്ടീസം കഴിയട്ടെ , ഞാൻ...
" ഹാ - ഉപ്പയോട് പറഞ്ഞാ മതി
പാവം ആ മനുഷ്യൻ നിന്നോട് പറയാൻ മടിയായിട്ട് ആണ് ഞാൻ ഇതൊക്കെ പറഞ്ഞത്
ഒരിക്കൽ നിനക്ക് വാക്കു തന്നത് അല്ലെ, "ഇനി നിന്റെ ഇഷ്ടം ഞാൻ ഒന്നും പറയില്ല എന്ന് "
പക്ഷെ ഇപ്പോഴും നിനക്ക് വേണ്ടിയാണ് എന്ന് മാത്രം ചിന്തിച്ചാൽ മതി
നീ ഒക്കെ കുറെ കരഞ്ഞു തീർത്തില്ലേ, ആ പാവം നീറുന്നത് കണ്ടില്ലേ ഒന്ന് കരയാൻ പോലും കഴിയാതെ
പിന്നെ അവരുടെ ഉപദ്രവം കൊണ്ട് മാത്രമാണ് കേസ് എന്ന് പറഞ്ഞു നടന്നത്
ഇല്ലാത്ത നുണ പറഞ്ഞു നടക്കുന്നത് ഒരു വഴി ആഭിചാരം മറ്റൊരു വഴി അത് കൊണ്ട് മാത്രമാണ് നിന്നെ കൂടി ഈ ചെറുപ്പത്തിലേ കോടതികയറ്റിയത്
ഏതായാലും ഞാൻ ഇറങ്ങട്ടെ , തീരുമാനം അറിയിക്ക്
" ഹാ ,
--------------------,,,,,,
ചിന്തയുടെ താളുകൾ ഏത് രീതിയിൽ മറച്ചിട്ടും, എന്തോ എനിക്ക് ഒന്നും പൊറുക്കാനും മറക്കാനും കഴിയുന്നില്ല . ആ ചതിയൻ ന്റെ ജീവിതം നശിപ്പിച്ച തള്ള ക്രൂര മുഖo മാത്രം കാണിച്ച ആ പെങ്ങൾ പോസ്റ്റ് ഗേൾ ആയിനിന്ന കതിയ....
എന്നോട് ചെയ്ത പാപ കറ ഏത് കടലിലൊഴുക്കിയാൽ തീർക്കാൻ കഴിയും ഇവർക്ക്
എല്ലാം മനസ്സിലാക്കിയിട്ടും പെണ്ണുങ്ങളെ അടക്കാൻ കഴിയാത്ത ഒരു ഗെതി കെട്ട ബാപ്പ
പക്ഷെ ... !ന്റെ ഉപ്പ .
എല്ലാം കണ്ടും കെട്ടും നെഞ്ച് പൊട്ടിയ ആ പാവത്തിന് വേണ്ടി ഞാൻ നിശബ്ദമായേ പറ്റു ,
ആ തണലോളം വരില്ലലോ മറ്റൊന്നും
ആ ആഭാസനും തള്ളേക്കും പെങ്ങൾക്കും എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആക്കിത്തീർക്കാന് കൂട്ടുനിന്നവർക്കും കുടുംബത്തിനും പത്തു തലമുറക്കും വേണ്ടതൊക്കെ അവർ ചെയ്ത് വെച്ചിട്ടുണ്ടല്ലോ , pഇന്നേ എന്താ ലെ
ഇതൊരു നല്ല തുടക്കം ആവട്ടെ അവർക്കും എനിക്കും
എന്നെയും അവരെയും പടച്ച റബ്ബ് ഒന്നല്ലേ അത് തന്നെ രക്ഷ
എന്റെ ജീവിതത്തിന് അല്ല അവന്റെ കാമവും വീട്ടുകാരുടെ പണത്തിന്റെ മേൽ കോഴ്‌മയും പുറത്താകും എന്ന ഉറപ്പ് വന്നപ്പോൾ പത്തു ലക്ഷം വിലപറഞ്ഞു എന്റെ കണ്ണുനീരിനും അവർ അങ്ങ് വില ഉറപ്പിച്ചു
സന്തോഷത്തോടെ ഒരു പേ പിടിച്ച മൃഗത്തിൽ നിന്നും രക്ഷ കിട്ടിയ ഞാൻ എല്ലാ കടലാസുകളിലും ഒപ്പ് ചാർത്തി.,.
ഒപ്പിടാൻ പോകുമ്പോഴും എന്തേലും അത്ഭുതം സംഭവിക്കും എന്ന് വിചാരിച്ചതാ... എന്ത് ലെ.... സംഭവിച്ചതിലും വലുത് ഇനി എന്ത്...
എന്റെ പഴയ തുണികളെല്ലാം അവർ ഞങ്ങളുടെ കാറിൽ വെക്കാൻ ശ്രമിച്ചപ്പോൾ ഞാനത്തിനെ തടഞ്ഞു വേണ്ട കൊണ്ടോയ്ക്കോളി എനിക്കതൊന്നും ഇനി കാണണ്ട... അവർ ഒന്നും മിണ്ടാതെ അത് തിരികെ അവരുടെ കാറിൽ തന്നെ വെച്ചു....
വാശിക്കും ദേഷ്യത്തിന് പരാതിക്കും പരിഭവങ്ങൾക്കുമിടയിൽ ഒന്ന് പൊട്ടി കരയണം എന്നുണ്ട്.... പക്ഷെ!,
എന്റെ ഉപ്പ ഉമ്മ... അവർക്കതപ്പോൾ താങ്ങാവുന്നതിലും അപ്പുറമാവും.
ഞാൻ തിരികെ എത്തി ഒന്നും സംഭവിക്കാത്ത മട്ടിൽ എന്റെ മോനെയും കളിപ്പിച്ചു ഇരുന്നു. അപ്പോഴും എന്റെ ഉമ്മ കരയുകയാണ് കൂടെ എന്റെ അനിയത്തിമാരും... ഞാൻ കരയില്ല എനിക്ക് വയ്യ...
ശേഷം അവര് കാണാതെ ഞാൻ അറിയാതെ എന്നിൽ ഉതിർന്ന മിഴിനീർ കണങ്ങൾ ഞാൻ തുടച്ചു മാറ്റി. മകന്റെ നെറുകയിൽ ഒന്നാമർത്തി ചുംബിച്ചു... ഇനി നീയാണ് എനിക്കെല്ലാം... എല്ലാം...
ഇനി അവരും മേലായ റബ്ബ് ഉം
ശുഭം...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments