*✿═══════════════✿*
*മാസ്മരിക ലോകം*
*✿═══════════════✿*
*Mihraskoduvally123.blogspot.com*
*സ്വലാത്ത് കൊണ്ട് ഹൃദയത്തിന് അകത്തളങ്ങൾ മോടി പിടിപ്പിക്കണം...*
അതെ ചുണ്ടിനും ഹൃദയത്തിനും ഓരോ തന്ത്രികൾക്കും സ്വലാത്തിന് മാധുര്യം അറിയണം
*ഉറക്കവും ഉണർവും സ്വലാത്തിൽ ലയിച്ചു മധുരം നുണയണം...*
ഹൃദയത്തിന് ആവേശവും ചുണ്ടിനു മധുരവും നൽകി സ്വലാത്ത് വേഗത്തിൽ താള മടിക്കണം
*എന്റെ മുത്ത് തങ്ങൾ ﷺഈ പ്രണയത്തിനു മധുരം അറിയണം ഹൃദയം മദീന കാണാതെ നൊമ്പരപെടുന്ന വേളകണ്ട് മദീനയിൽ എന്നെ എത്തിക്കണം....*
സ്നേഹമല്ലേ നബി ﷺമോഹമല്ലേ ഹബി ﷺഎന്റെ ഹൃദയം പാടും ആശ കേന്ദ്രമല്ലെ മദീനാ...എന്റെ മുത്തിന് ﷺമദീന
*സ്വലാത്തിൽ അലിഞ്ഞു ഹബീബിൽ ﷺഅണയണം ഹബീബിൽ ﷺഅണഞ്ഞു ബഖീഇൽ ഒരിടം എനിക്കായ് സജ്ജമാവണം...*
വജ്രം ഒക്കെ എന്ത് ലെ ന്റെ മുത്തിനെ ഒന്ന് കണ്ടാൽ ﷺമനസിലാവും ഈ പകലും ഈ സൂര്യനും വജ്രവും തങ്കവും തോൽക്കും ആ തിങ്കൾ ﷺഎന്നത് യാ റസൂലള്ളാഹ് ﷺഎൻ കരളിന് കുളിരല്ലേ ഹാബീബുള്ളാഹ് ﷺഎൻ രാവുകൾക്ക് നിറമല്ലെ നബിയുള്ളാഹ് ﷺ
*കണ്ണും ഖൽബും നിറയും ഇരവും പാടും പാട്ടും തേടും തേട്ടവുo എന്നും എൻ മുത്തിന് നൂറിനായ് തേടും ആ വരവിനായി കാക്കും ﷺ...*
കണ്ടിടാൻ മോഹവും കേട്ടിടാണ് ദാഹം കണ്ടു വന്നാൽ ആ നേട്ടം അവസാനിക്കാതിരിക്കാൻ ആശ എന്റെ റസൂൽ ﷺഎന്റെ ഹബീബ് ﷺലോക പടപ്പിന് കാരണമായ റഹ്മത്തുൽ ലിൽ ആലമീൻ ﷺ
*ഖൽബിൽ തത്തി കളിക്കുന്ന മോഹങ്ങൾ എല്ലാം മദീനയിൽ ചെന്നാണ് അവസാനിക്കുന്നത് എൻ സുൽത്താൻ വായും സ്വർഗ്ഗ ഭൂമിയല്ലെ എൻ മോഹങ്ങൾ ഉറങ്ങും മദീന...*
ഹൃദയത്തിന് ചുവർ ചിത്രങ്ങളിൽ എല്ലാം മദീനയാണ് നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന മദീന കണ്ണിനു കുളിര് പകരുന്ന പച്ച ഖുബ്ബ സ്നേഹം ചാലിച്ച് എഴുതിയ ഹരിത ഭംഗി...
*ഈ ലോകം എത്ര മൊഞ്ചുരത്തുന്നതാണ് എന്നോ ഹൃദയം പുളകം കൊള്ളുന്ന ലോകം എന്റെ ഹബീബ് ﷺഎന്ന പ്രണയ ലോകം...*
ആശയായ ഗേഹം ആഗ്രഹ പ്രതീകം അജബുരത്ത തിങ്കൾ സ്നേഹം ﷺ...എൻ ലോക മിന്നു മൊഞ്ച് തീർത്ത രാഗം ﷺ...
*ഏതു സാഹിത്യലോകവും മുട്ട് മടക്കിയിട്ടെ ഉള്ളു ഏത് നിറ കൂട്ടുകളും തികയാതെ വന്നിട്ടെ ഉള്ളു ഏത് അക്ഷരമാലയും കാണാതെ നിന്നിട്ടെ ഉള്ളു അതാണ് വർണനകൾക്ക് അതീതമായ എന്റെ ലോകം മുത്തിന് ﷺഗേഹം...*
മഹ്ബൂബ് തിങ്കൾ ﷺമാദിഹിന് ഹൃദയം ലങ്കും മദീനയിലെ താജർ ﷺഅഹദവന് കനിഞ്ഞു തന്നൊരു ലോകാനുഗ്രഹം ഈ പാപികൾ ഇന്ന് ലഭിചോരു സ്നേഹ പ്രഭാവം
*അനുഗ്രഹ നേതാവ് അഴകൊത്ത ജേതാവ് ﷺഅറിവിന് നിറ ശോഭയായ ഇശലൊത്ത ദാതാവ്...ﷺ*
എല്ലാ കരുത്തും എല്ലാ നന്മയും ഇന്നെന്റെ ലോകവും സ്നേഹമായ താജരു ﷺഇഷ്ട പ്രിയ ദൂതരു ﷺലോകം വാഴ്ത്തുക്കൾ പാടും ആശിഖിന് പ്രിയ മഹമൂദരു
ﷺ...
*വാക്കുകൾ മതി വരുന്നില്ല അല്ല തികയുന്നില്ല അറിയുന്നില്ല എന്റെ തിങ്കളെ ﷺഓർക്കാൻ മതിയാവുന്ന അക്ഷര കൂട്ടുകൾ യാ അല്ലാഹ് ഈ പാപി യുടെ അതിരു കടന്ന മോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
*✍🏻 Sayyidath Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments