*✿═══════════════✿*
*മണ്ണോടു ചേരും മുൻപ് മദീനയോട് ചേരണം...*
*✿═══════════════✿*
*Mihraskoduvally123.blogspot.com*
*الشفاعة هب لنا فى القيامة* *مشفقا*
*واه لنا ان ضاع يا سيدي خير النبي*
*അങ്ങിൻﷺ ശഫാഅത്തിനായ് ആശയോടെ തേടലായ്...ആ വിധിയില്ലെങ്കിലെൻ ജീവിതം നഷ്ടത്തിലായ്...*
ആ കരം ഒന്ന് നൽകണേ -ഹബീബവരെ ﷺ
തിരു മദദിനാൽ അഭയം മണ്ണിൽ സയ്യിദരെ ﷺ
*മദീന കാണാത്ത കണ്ണ് എന്നിൽ നഷ്ടം വിതച്ചു വെന്നാൽ മുത്തിനെ കണ്ട കണ്ണുമായി മണ്ണറയിൽ ഇറങ്ങും ഞാൻ വിജയമാ കാക്കണേ -മുത്തോളിവേ -അങ്ങ് കനിഞ്ഞെന്നാൽ പെരുനാൾ പൊലിവാ കാതലെ ﷺ*
മണ്ണിൽ വിതച്ച ഭാഗ്യം മദീന തന്നെ
ലോകം അറിഞ്ഞ സത്യം ആ പുണ്യ മലർവനിയിൽ തന്നെ
കാലങ്ങൾ മറക്കാത്ത പുണ്യഭൂമിയാ
കാതൽ നിലക്കാത്ത അഭയ കേന്ദ്രമാ
*മണ്ണിലെ സ്വർഗം വിണ്ണിലെ സ്വർഗം ഇരു ലോക രക്ഷക്കായി ഖൽബിൽ പൂക്കേണ്ട സത്യം,*
മൊഞ്ചിലും മൊഞ്ചാണ് തിങ്കളിന് അഴകാണ്
തങ്ങളെ ﷺതലോടിയ പുണ്യം ആരിലും രക്ഷയാണ്
സർവ്വ പരിഹാര മേധാവിയാണ്
*കണ്ണിനും രക്ഷയാ കാതിനും കാവലാ, കാവല വർ ﷺകാലം കാത്ത അനുഗ്രഹ തേജസാ ﷺ*
എത്തി പിടിക്കാൻ കഴിയാത്ത ആഴിയുടെ ആഴമിൽ ഞാൻ നിലകൊള്ളുമ്പോഴും തിരു ﷺനോട്ടം എന്നിൽ പതിഞ്ഞു വെന്നാൽ പാരിൽ ബദലില്ല വേറൊരു വിജയം മണ്ണിൽ പതിയാന്
*ലോകൈക നാഥൻ അരുളിയ അനുഗ്രഹ വർഷം, ലോകാനുഗ്രഹിﷺ എന്ന ഇരു ലോക വിജയം,*
രക്ഷ വേണം സയ്യിദീ ﷺ
കാത്തിരിപ്പാണ് സനദീ ﷺ
കാലത്തിന്റെ കോലം കെട്ടലിൽ നിന്നും അഭയം തരണേ, പൊരുളെ ﷺ
ദുനിയാവിന്റെ ചവറ്റു കൊട്ടയിൽ വലിച്ചെറിഞ്ഞു തകർക്കണം എൻ മോഹങ്ങൾ ഓരോന്നും
*കാലം കാത്തു വെച്ച അനുഗ്രഹ മണ്ണിലേക്ക് ഔദാര്യം നാഥൻ കനിഞ്ഞൊരുനാൾ പോവണമെനിക്കും ഏക ഇലാഹീ സർവ്വ സ്തുതിയും നിനക്ക് തന്നെ പാപികൾ വെന്തുരുകും നേരം ഉൾ വിളിയാ പൊരുൾ ﷺഇറക്കിയ നിന്റെ കാരുണ്യം*
പാരിൽ മറ്റെന്തുണ്ട് അനുഗ്രഹ ഹേതു
കാക്കണേ -മന്നാനെ
കേൾക്കണേ -പെരിയോനെ
ആശിഖിന് കണ്ണിൽ അടരും കണ്ണുനീർ ആയോന്ന് എന്നെ പിറവി നൽകി നോക്കണേ -ഉടയോനെ
اللهﷻ
*മോഹങ്ങൾ എല്ലാം ബഖീഇന്റെ പുണ്യ മണ്ണിനോട് മാത്രമാണ്, റൂഹ് അടരും നേരം ആ പുണ്യമിൽ ആവണം റൂഹ് അടരും മുന്പേ -മദീനയുടെ തീരങ്ങളിൽ നടന്നു നിർവൃതിയണയണം*
നിന്റെ കാരുണ്യം ഒന്ന് കൊണ്ടു മാത്രം എൻ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു
اللهﷻ
*✍🏻Sayyidath Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments