Skip to main content

സ്ത്രീ

*✿═══════════════✿*
       *ഏതൊരു കുടുംബത്തിന്റെയും അച്ചടക്കം ആ വീട്ടിലെ സ്ത്രീയുടെ കയ്യിൽ ഭദ്രമാണ്...*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*✿═══════════════✿*

*mihraskoduvally123.blogspot.com*

ഇന്നത്തെ സ്ത്രീ സമൂഹം സോഷ്യൽ മീഡിയകളിലെ താരങ്ങളും താരകങ്ങളുമാണ്.
പണ്ടൊക്കെ എന്നല്ല ഇപ്പോഴും ഉമ്മാര് പറയും ഒരു പെണ്ണ് നന്നായാൽ ഈ ലോകം തന്നെ നന്നാവുമെന്ന്.

എന്നാൽ അതിശയോക്തി തോന്നിയ ഒരു കാര്യം. ഇന്നലെ ന്റെ അമ്മോൻ വന്നപ്പോൾ പറഞ്ഞു അവരെ അടുത്ത ഒരു സുഹൃത്ത് അതി വൈകിയാണ് വീട്ടിലേക്ക് പോയത് കാരണം ഓട്ടോറിക്ഷ ഡ്രൈവർ ആയ അയാൾക്ക് ഓട്ടം കഴിഞ്ഞു ഫ്രീ ആയത് അപ്പോഴാണ്. നല്ല വെളുത്തു തുടുത്ത രണ്ട് ഇരുപത്തി ഒന്നോ രണ്ടോ പ്രായം തോന്നിയ പെൺകുട്ടികൾ. ബൈക്കിൽ വന്നു ആരെയോ തുരു തുരാ വിളിക്കുന്നുണ്ട് അവർ വരില്ലെന്ന മറുപടി പരഞ്ഞപ്പോൾ വെപ്രാളത്തോടെയും ദേഷ്യത്തോടെയും നല്ല സ്പീഡിൽ വണ്ടി എടുത്ത് പോയി. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളാണ് കിട്ടാത്തതിലുള്ള അമർഷമാണ് അവിടെ ആ ക്കണ്ടതെന്ന്.

സത്യം സോഷ്യൽ മീഡിയകളിൽ നിറഞ്ഞ വാർത്തകളാണെങ്കിലും ഇതിപ്പോ കണ്ണ് വെട്ടത്തുണ്ടെന്ന് കേൾക്കുന്നത് ഇതാദ്യമാണ്. അമ്മോൻ പറഞ്ഞു തീർത്തപ്പോൾ അത്ഭുതമോ ആശ്ചര്യമോ ന്തൊക്കൊ അതിലുപരി വല്ലാത്ത വേദനയും തോന്നി.

മാതാപിതാക്കൾക്ക് ഒതുങ്ങാത്ത ഒരു മക്കളെ വാർത്തെടുത്തു കൊണ്ടിക്കുകയാണ് ഇപ്പോൾ പുതു തലമുറ. ഒരു പേര് കേട്ട സ്റ്റൈലെൻ ബൈക്കും ആണിനെ പോലെ ജീൻസ് പാന്റും ആളെ തന്നെ മാറ്റിക്കളയുന്ന മൈക്കപ്പും ഇട്ട് തോന്നിയപോലെ ഉള്ള നടത്തം.

എന്റെ മോൾ മോഡേൺ ആണ് അല്ലെ എന്റെ മോൻ/മോൾ വല്യ മോഡലും സിനിമ നടനും ഒക്കെ ആണ്. അത് പറയുമ്പോൾ അവരുടെ വാക്കിലും ഭാവത്തിലുമുള്ളൊരു അഭിമാനം കാണുമ്പോൾ സത്യത്തിൽ സഹതാപമാണ്.

പിന്നിപ്പോ ഡേ കെയറും വൃദ്ധസദനമൊക്കെ ജില്ലയിൽ പത്തണ്ണമുണ്ടെങ്കിലും അത്ഭുതം പറയാനില്ല. നിങ്ങൾക്ക് മക്കളെ നോക്കാൻ നേരമില്ല. പിന്നെ മക്കൾക്ക് എങ്ങനെയാണ് നിങ്ങളെ നോക്കാൻ സമയം ഉണ്ടാവുന്നത്.

*നബി ﷺതങ്ങളോരു പറയുന്നു :"നിങ്ങളിലോരോരുത്തരും പരിപാലകരാണ്. താൻ പരിപാലിക്കുന്നവരെക്കുറിച്ച് അവൻ ചോദിക്കപെടുകയും ചെയ്യും. അമീർ പരിപാലകനാണ്. പുരുഷൻ തന്റെ കുടുംബത്തിന്റെ പരിപാലകനാണ്. സ്ത്രീ അവളുടെ ഭർത്താവിന്റെയും അവന്റെ സന്താനങ്ങളുടെയും പരിപാലകയാണ്. നിങ്ങളെല്ലാം പരിപാലകരാണ്, നിങ്ങലിലോരോരുത്തരും താൻ പരിപാലിക്കുന്നതിനെ കുറിച്ച് ചോദിക്ക പെടുന്നവരുമാണ് ". (ബുഖാരി, മുസ്‌ലിം)*

അത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞാലും തോന്നിയപോലെ ജീവിക്കുന്ന പെണ്ണുങ്ങളാണ് എല്ലായിടത്തും കാണാൻ കഴിയുന്നത്. അവർക്ക് മക്കളെ നോക്കാനോ ഭാത്താവിനെ നോക്കാനോ മാതാപിതാക്കളെ നോക്കാനോ കഴിയില്ല. അതിനൊക്കെ പണം കൊടുത്ത് ആളെ ആക്കും അല്ലെങ്കിൽ നേരത്തെ പറഞ്ഞപ്പോൾ അതിനായി ഒരുങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ട് തട്ടും. എന്താ സുഖം ലെ.
    
        സ്ത്രീയുടെ കർമരംഗം വീടാണ് . ഇവിടെ പറയപെട്ട ഉത്തരവാദിതത്വം പറഞ്ഞത് പോലെ വളരെ ഗൗരവമേറിയതും വളരെ അധ്വാനം ആവശ്യമുള്ളതുമാണ്. അതുകൊണ്ട് തന്നെ സ്ത്രീയുടെ ജിഹാദായും മഹത്തായ പ്രതിഫലം ലഭിക്കുന്ന കർമങ്ങൾ ആയും വാഴ്ത്തപെട്ടത്.
എന്ന് കരുതി സ്ത്രീ അടുക്കളയുടെ മൂലയിൽ ഒതുങ്ങി കൂടണം എന്നതല്ല. അവളാണ് വീടിന്റെ എല്ലാ ഐശ്വര്യവും. ഭക്ഷണവും വീട്ടുകാര്യങ്ങളും വീടും പരിസരവും കുട്ടികളെയും ഭർത്താവിനെയും മാതാപിതാക്കളെയും ഒരു കുറവും വരുത്താതെ നോക്കിനടത്തേണ്ട പരിപാലക.
*മുത്ത് ഹബീബ് ﷺ:പറയുന്നത് നോക്കാം:*
*സ്ത്രീകൾ മുത്ത് നബിയോരുടെ അടുക്കൽ വന്നുﷺഅള്ളാഹുവിന്റെ ദൂതരേﷺഅള്ളാഹുവിന്റെ മാർഗത്തിൽ ഉള്ള ജിഹാദിലൂടെ ലഭിക്കുന്ന ശ്രേഷ്ഠതകളെല്ലാം പുരുഷന്മാർ കൊണ്ട് പോയി. അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവരുടെ കർമം ലഭിക്കാൻ ഞങ്ങൾക്ക് ഒരു പ്രവർത്തിയുമില്ലല്ലോ?  അവിടെന്ന് പറഞ്ഞു :സ്ത്രീകൾ വീട്ടുജോലി കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവരുടെ കർമ്മ ഫലം ലഭിക്കും. "മറ്റൊരു ഹദീസ് ഇത് പോലെയും കാണാം*
*നബി ﷺ പറഞ്ഞു :നിങ്ങളെ തൃപ്തി പെടുത്താൻ പോന്നതല്ലെ (താഴെ പറയുന്നത് ). സ്ത്രീ ഭർത്താവ് സംതൃപ്തനായിരിക്കെ അവനിൽ നിന്ന് ഗർഭം ധരിച്ചാൽ നോമ്പുകാരനും രാത്രിയിൽ സ്ഥിരമായി നിസ്കരിക്കുന്നവനുമായ ആളുടെ പ്രതിഫലം അവൾക്കുണ്ട്. ഇനി പ്രസവ വേദന വന്നാൽ അവൾക്ക് ലഭിക്കാൻ പോവുന്ന സന്തോഷം ആകാശ ഭൂമികളിൽ ഉള്ളവർക്ക് അറിയാൻ കഴിയില്ല !അങ്ങനെ അവളെ പ്രസവിച്ചു കഴിഞ്ഞാൽ അവളുടെ സ്തനത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ മുറുക്ക് പാലിനും ഓരോ ഊമ്പലിനും അവൾക്ക് ഓരോ പ്രതിഫലം ലഭിക്കും. ആ കുഞ്ഞു അവളെ ഒരു രാത്രിയെങ്ങാനും ഉറക്കമൊഴിചാൽ അവൾക്ക് അല്ലാഹുവിന്റെ മാർഗത്തിൽ എഴുപത് അടിമകളെ മോചിപ്പിച്ച പ്രതിഫലം ലഭിക്കും. ആരെയാണ് ഈ പ്രതിഫലം കൊണ്ട് ഞാനുദേശിക്കുന്നത് നിനക്കറിയാമോ? സന്തുഷ്ടകളും സദ് വൃത്ത രും ഭർത്താക്കന്മാരെ അനുസരിക്കുന്നവരും അവരോട് നന്ദി കേട് കാട്ടത്തവരുമായ സ്ത്രീകളെ...."*
ഇന്ന് ചില സ്ത്രീകൾക്ക് ഒന്നിൽ കൂടുതൽ മക്കളുടെ ഉമ്മയാണെന്ന് പറയാൻ വല്ലാത്ത നാണക്കേടാ, പ്രസവിച്ചാൽ ഭംഗി നഷ്ടപ്പെടുമെന്ന് പറഞ്ഞു ഓരോരോ കാട്ടിട്ടൂട്ടലുകൾ വേറെയും ഇവരോടൊക്കെ എന്ത് പറയാനാ. അവർ ന്യൂ ജനറേഷനല്ലേ, അവർ ചെയ്യുന്നതൊക്കെ ശരി അല്ലേലും ഡേ കെയറിൽ ആരുടെയോ പരിചരണം അല്ലെ മക്കളും വലതാവുമ്പോൾ മാതാപിതാക്കളെ നോക്കാൻ വൃദ്ധസദങ്ങൾ നോക്കാതിരുന്നില്ലേൽ അത്ഭുതം.

വീടും കുടുംബവും നോക്കി ജീവിക്കുന്ന പെണ്ണുങ്ങളോട് ഇപ്പോ ന്യൂ ജനറേഷൻ എന്ന് വിളിപേരുള്ള പെണ്ണുങ്ങൾക്ക് ന്തോ ഒരു ഇതാണ് അവരെ കാണുമ്പോക്ക് അടക്കി പറച്ചിലും കളിയാക്കി ചിരിയും.
അവർക്കൊക്കെ ഡിവോഴ്സ് ഉം മാറി മാറി വരുന്ന ഭർത്താക്കന്മാരും ഒരു ട്രെൻഡ് ആണ് ഒന്ന് പഴയതാവുമ്പോൾ കൊടുത്തു പുതിയത് വാങ്ങുന്നു. നമ്മൾ ഇപ്പോ ഓണം ഓഫർ ലൊക്കെ പ്രഷർ കുക്കർ എക്സ്ചേഞ്ച് ചെയ്യുന്ന പോലെ,

വിവരക്കേട് നടമാടുന്ന കൊറേ മനസ്സുകൾ അല്ലാതെ എന്താപ്പോ ഇതിന് പറയാ.
ഇവർക്ക് നല്ലപോലെ കുടുംബം നോക്കി ജീവിക്കുന്ന പെണ്ണുങ്ങളെ വിലയറിയില്ല. അവരുടെ അധ്വാനം അറിയില്ല. ഉമ്മയെന്നോ ബാപ്പയെന്നോ മക്കളെന്നോ ഭർത്താവെന്നോ അറിയില്ല. എല്ലാം അവർക്ക് രസമുള്ള കളിപ്പാട്ടങ്ങൾ.

സ്ത്രീകളുടെ കഷ്ടപാടിനും ഭാരം വരുന്ന ജോലികൾക്ക് എല്ലാം ഉള്ള പ്രതിഫലം ആണ് മുകളിൽ നാം പറഞ്ഞു വന്നത്, പക്ഷെ അതൊന്നും ഇത്തരക്കാർക്ക് കേൾക്കേണ്ട അവർക്ക് അതിനൊന്നുള്ള സമയമില്ലന്നെ...
*സ്ത്രീ ഉമ്മയാണ് സഹോദരി യാണ് അധ്യാപികയാണ്  ഓർക്കുക*

ഏതൊരു സ്ത്രീക്കും അഭിമാനിക്കുന്നാവുന്നതും സന്തോഷിക്കാവുന്നതുമായ ഒരു നല്ല കാര്യമാണ് സ്നേഹവും വിശ്വാസവും ആത്മാർത്ഥതയുമുള്ള കുടുംബം.

ഐശ്വര്യവും സന്തോഷവും കളിയാടുന്ന ധർമ്മിശ്ടമായ കുടുംബത്തിന്റെ സ്ർശ്ടിയാണ് സ്ത്രീക്ക് വീട്ടിൽ നിർവഹിക്കാനുള്ളത് 
     ഗ്രഹപരിപാലനമെന്ന സ്വന്തം ചുമതല നിർവഹിക്കുന്നതിന് പകരം സ്ത്രീ വീട് വിട്ട് പുറത്ത് പോകുന്നത് ശരിയല്ല. 

    ആധുനിക ലോകം സ്ത്രീ -പുരുഷ സമത്വവാദത്തിന്റെ പേരിൽ വീടുവിട്ട് പുറത്തിറങ്ങാൻ പ്രലോഭിപ്പിച്ചു. അത്കൊണ്ട് തന്നെ ഇന്ന് കാണുന്ന സമര മുഖങ്ങളിൽ സ്ത്രീ ഒഴിച്ച് കൂടാൻ ആവാത്ത ഒന്ന് പോലെ ആയി  
 ▪സ്ത്രീ ഉമ്മയാണ് മക്കളെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും അധ്യാപികയായി വർത്തിക്കാനും നോക്കണം 

▪ഭാര്യ യാണ് നമ്മളെ ആഗ്രഹിക്കുന്നവന് സ്നേഹവും പരിപാലനവും നൽകണം സന്തോഷം കൊണ്ട് അവനെ തലോലിക്കണം 

▪അതോടൊപ്പം അവന്റെ ഉമ്മ  ബാപ്പ നമ്മുടെ കൂടി ആണ് മറക്കരുത് നമ്മുടെ വീട്ടിൽ നമ്മൾ പിന്നെ വെറും വിരുന്നു കാരായി മാറും 

 *يا اّيها النبيّ قل لاٴزواجك وبنا تك ونساء الموٴمنين يُدنين عليهنّ من جلبيبهنّ ذلك اٴدنی اٴن يعر فن فلا يوٴذين وکان الله غفورًا رحيما﴿الاحزاب ٥٩﴾*
*പ്രവാചകരെ, അങ്ങയുടെ ഭാര്യമാരോടും പെൺമക്കള്ളോടും വിശ്വാസിനികളോടും പറയുക :അവർ അവരുടെ മൂടുപടങ്ങൾ അണിയട്ടെ. അവരെ തിരിച്ചറിയുന്നതിനും അങ്ങനെ ശല്യം ചെയ്യാതിരിക്കുന്നതിനും അതാണ്‌ നല്ലത്. അള്ളാഹു പൊറുത്തു കൊടുക്കുന്നവനും കരുണാനിധിയുമാണ്.* 

ഇന്നത്തെ കാലം ഒരുപാട് മാറിപ്പോയി എല്ലാം ഹലാൽ ആയ കാലം അന്യ പെണ്ണും ആണും കൊഞ്ചലും കുഴയലും, നികാഹ് കഴിയുന്നത്തിനു മുന്പേ പുറത്ത് ഒരുമിച്ചു പോവലും പഠിച്ചവർ പോലും മറന്നു പോവുന്നു നിഷിദ്ധ മായതിനെ നിഷിദ്ധ മാക്കാൻ.
ഏറെ വേദന ഹാദിയ വാഫിയ  എന്നൊക്കെ പറഞ്ഞു ബിരുദം വാങ്ങി വീട്ടിൽ വെച്ച് അല്ലെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികൾ ബസ്റ്റാറ്റിലും വഴിയരികിലും കാണിച്ചു കൂട്ടുന്ന തോന്നിവാസം കാണുമ്പോൾ കണ്ണും പൂട്ടി ഒന്ന് പൊട്ടിക്കാൻ തോന്നാറുണ്ട് ഒരു കുട്ടികാണിക്കുന്ന അല്ലെങ്കിൽ രണ്ടോ മൂന്നോ കുട്ടികൾ കാണിക്കുന്ന തെമ്മാടിത്തതിന് പേര് കേൾക്കുന്നത് മുഴുവൻ സ്ഥാപനത്തിലെ കുട്ടികൾക്കും ആ സ്ഥാപനത്തിലെ നല്ല അദ്ധ്യാപികാ ആദ്യാപകന്മാർക്കും സ്ഥാപനത്തിനും കൂടിയാണ്.

പഠിക്കാൻ അല്ലെങ്കിൽ പോവാതിരിക്കുക മറ്റുകുട്ടികളെ കൂടി നിങ്ങളെ തോന്നി വാസത്തിന്റെ പേരിൽ പേര് കേൾപ്പിക്കാതിരിക്കുക.

ജീവിക്കാൻ ജോലി ആവശ്യമുള്ളവരാണെങ്കിൽ അടുക്കത്തിലും ഒതുക്കത്തിലും ചെയ്യാന് കഴിയുന്ന ഒത്തിരി ജോലികളുണ്ട് നിങ്ങൾ കാരണം നല്ല രീതിയിൽ ജീവിക്കുന്ന പെണ്ണുങ്ങൾക്ക് കൂടിയ പേര് കേൾപ്പിക്കരുത് .

അത് കൊണ്ട് പെണ്ണെ നിനക്ക് പഠിച്ചപോലെ നടക്കാൻ കഴിയില്ലേൽ വീട്ടിൽ ഇരുന്നോ കഷ്ടപ്പെട്ട് പഠിക്കുന്ന പാവം പെൺകുട്ടികളുടെ അധ്വാനത്തെ നീ ഇല്ലാതാക്കരുത് അവരുടെ അഭിമാനം നീ പിച്ചി ചീന്തരുത്... അപേക്ഷയാണ് കാണേണ്ടി വരുന്നതിൽ അതിയായ വേദനയുണ്ട്. വാക്കുകൾ നിനക്ക് വേദനിച്ചെങ്കിൽ ചിന്തിക്കുക അതപ് കേടുണ്ടെങ്കിൽ പൊറുക്കുക ഞാനും നിന്നെ പോലെ മനുഷ്യനല്ലേ...
കുറവുകളും കൂടുതലുകളുമൊക്കെ ഉണ്ടാവും സർവ്വ സാധാരണം.

*അലി (റ)ഫാത്തിമയോട് ചോദിച്ചു. സ്ത്രീക്ക് ഉത്തമ മായത് എന്താണ്?  അവർ പറഞ്ഞു :പുരുഷന്മാർ അവളെ കാണാതിരിക്കലും അവൾ പുരുഷന്മാരെ കാണാതിരിക്കലുമാണ്. അദ്ദേഹം പറയുന്നു :ഞാനിത് നബി ﷺതങ്ങളോട് പറഞ്ഞു. അപ്പോൾ അവിടുന്ന് അരുളി :നിശ്ചയം, "ഫാത്തിമ എന്റെ കഷ്ണമാണ്, "(അവളുടെ അഭിപ്രായം എന്റേത് തന്നെ എന്ന് സാരം )*
ഇന്നിപ്പോ ആണെതാ പെണ്ണെതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത സിറ്റികളും നമ്മുടെ കൊച്ചു കേരളത്തിലുണ്ട്.
▪സ്ത്രീ മഹത്വമാണ് ഇതെല്ലാം  സ്ത്രീ ഔറത് ആണ് പുറത്ത് പോവുബോൾ സൂക്ഷ്മത പാലിക്കണം 

▪വീടും വീട്ടുകാര്യങ്ങളും അവളിൽ ഭദ്ര മായിരിക്കണം 
▪ക്ഷമ അവുടെ മുഖ മുദ്രയാവണം 

▪ആത്മാർത്ഥത,  അല്ലാഹുവിന്റെ തൃപ്ത്തിയും പരലോക മോക്ഷവും ലക്ഷ്യമായി കാണണം 
ഓർക്കുക നല്ല മാതാപിതാകളാവുക നല്ല മക്കളാവുക സഹോദരി സഹോദരന്മാരാവുക. അവരെന്തു ചെയ്യുന്നു എന്നതിലല്ല. നാം എന്ത് ചെയ്യുന്നു നാം എങ്ങനെ ജീവിക്കുന്നു എന്നതിലാണ്. നമ്മളെ നോക്കി അനുകരിക്കാൻ ഒരു തലമുറയുണ്ട് അത് മറക്കാതിരിക്കുക അവർക്ക് എന്നും നല്ല റോൾ മോഡൽ ആവുക.

നമ്മൾ നന്നായാലെ നമ്മളെ മക്കൾ നന്നാവൂ. നമ്മൾ തോന്നിയപോലെ നടന്ന് മക്കളോട് നന്നാവാൻ പറഞ്ഞാൽ അവര് പറയും " ഞങ്ങൾ നിങ്ങളെ കണ്ടാണ് പഠിക്കുന്നത് എന്ന്. "

മനസിലാക്കുക നമ്മളെ മക്കൾ കാണുന്നുണ്ട് കേൾക്കുന്നുണ്ട് അറിയുന്നുണ്ട്.

നിന്റെ നടത്തതിന് നിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം പക്ഷെ കാണുന്നവർക്ക് ആ കാരണങ്ങൾ ഇല്ലെന്ന് നീ ഓർക്കുക. നമ്മളെ നമ്മൾക്ക് മനസ്സിലാകുന്നത് പോലെ മറ്റാർക്കും മനസിലാവുന്നില്ല. എത്ര രഹസ്യങ്ങൾ എത്ര അടുത്ത സുഹൃത്തിനോട് പറഞ്ഞാലും അപ്പോഴും അവരോടും പറയാൻ കഴിയാത്ത എന്തെങ്കിലും നിന്റെ ഉള്ളിലും കാണും അതാ പറഞ്ഞത് നിന്നെ നിനക്കെ അറിയൂ... മറ്റാർക്കും നീ നിന്നെ വിട്ട് കൊടുത്തിട്ടില്ല. ആ നിന്നെ നീ തിരിച്ചറിയുക സ്വയം വേദനിപ്പിക്കും മുൻപ്.

അള്ളാഹു നമ്മെ എല്ലാവരെയും ഖൈറിലും സലാമത്തിലും ആക്കി തരട്ടെ 
ആമീൻ യാ റബ്ബൽ ആലമീൻ 
*ദുആ വസിയ്യത്തോടെ*
 *الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Mihras Koduvally*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...